അസുരപ്രണയം: ഭാഗം 28

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"എനിക്കെ.... കിച്ചുനെ ആണ് ഒത്തിരി ഇഷ്ട്ടം..... നിറയെ നിറയെ ഇഷ്ട്ടാണല്ലോ..... " ദേവ് തന്നെ പറയുമെന്ന് കൊതിച്ചെങ്കിലും മറ്റൊരു പുരുഷന്റെ പേര് പറഞ്ഞതിനാൽ സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്...... ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് പോകാൻ തുനിഞ്ഞതും അവൾ മറ്റൊന്ന് കൂടി ഉറക്കെ പറഞ്ഞു...... "പിന്നെ.... എനിക്ക് ഒരാളെ കൂടി ഇഷ്ട്ടാണ്..... കുറേ ഇഷ്ട്ടം ഉണ്ട്.. " "അതാരാ...?"(അഭി) "ന്റെ വാവേടെ അച്ഛനെ..... വാവക്ക് അച്ഛനെയാണല്ലോ കൂടുതൽ ഇഷ്ട്ടം. അതുകൊണ്ട് എനിക്കും വാവേടെ അച്ഛനെ ഇഷ്ട്ടാ..." ഒരൽപ്പം ആശ്വാസം ദേവിന് അവളുടെ വാക്കുകളിൽ നിന്നും ലഭിച്ചു. ഒന്ന് ഇറുകെ പുണരാൻ അതിയായ മോഹം ഉണ്ടെങ്കിലും നടക്കില്ല എന്ന ഉറപ്പുണ്ടായിരുന്നു അവന്...... തിരികെ മുറിയിലേക്ക് പോകാൻ നേരം കുഞ്ഞിപ്പെണ്ണ് കരയാൻ തുടങ്ങിയിരുന്നു... യാന്ത്രികമായി കാലുകൾ കുഞ്ഞിന്റെ അടുത്തേക്ക് ചലിച്ചു.... ആമിയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ എടുത്ത് തോളിലിട്ട് താലോലിച്ചു.... "ന്റെ വാവേനെ താ.... ഇത് എന്റെ വാവയാ..... ന്റെ കൈയ്യിൽ തായോ... താ... വാവേടെ അച്ഛാ.... ന്റെ കുഞ്ഞിനെ താ " അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് ഒരു കുഞ്ഞിനെ പൊലെ കെഞ്ചുന്ന പെണ്ണിനെ ദേവ് പ്രണയപൂർവം നോക്കി.....

അച്ഛൻ എടുത്തതും ദച്ചു മോളുടെ കരച്ചിൽ അപ്പൊ തന്നെ നിന്നു.... അവന്റെ കൈയ്യിൽ നിന്നും ഊർന്നിറങ്ങി അടുത്തുള്ള സോഫയിൽ ഏന്തി വലിഞ്ഞു കയറി.... വാവേന്നും വിളിച്ചുകൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞ ആമിയുടെ കൈയ്യിൽ ദേവിന്റെ പിടി അപ്പോഴേക്കും വീണിരുന്നു.... "നീ എങ്ങോട്ട് പോകുവാ... " കുസൃതി ചിരിയോടെ അവളോട് ചോദിച്ചതും പെണ്ണ് സോഫയിലിരുന്ന് കൈകൊട്ടി ചിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി കാട്ടി.... "ന്റെ വാവേന്റെ അടുത്തേക്ക് പോകുവാ.... ന്നെ വിട്..... " അവൾ അവന്റെ കൈവിടുവിക്കാൻ നോക്കി എങ്കിലും ആമിക്ക് അതിന് കഴിഞ്ഞില്ല.... "അത് നിന്റെ വാവ അല്ലല്ലോ.... ന്റെ വാവയാ..... നീ എന്റെ കുഞ്ഞിന്റെ അടുത്ത് പോലും പോകണ്ട.... കേട്ടോ.... " കുസൃതി യോടെ അവളോട് പറഞ്ഞതും പെണ്ണ് കുഞ്ഞിനേയും ദേവിനെയും മാറി മാറി നോക്കി...... പിന്നെ അണപ്പൊട്ടിയത് പൊലെ കണ്ണീർ ടാങ്ക് തുറന്നുവിട്ടു.... ആമിയുടെ കരച്ചിൽ കണ്ടിട്ട് കുഞ്ഞിപ്പെണ്ണും വിതുമ്പി കരയാനുള്ള പുറപ്പാടുണ്ട്.... അഭി ആണേൽ അനുഭവിച്ചോ എന്നുംപറഞ് അകത്തേക്ക് പോയി... "ന്റെ വാവയാ.....🥺 " അഭി പോയതും ദേവ് അവളെ വലിച്ച് അവനോടടുപ്പിച്ചു... "ആര് പറഞ്ഞു... " "നാൻ പറഞ്ഞു....ന്നെ വിട്..... വിട്...."

അവന്റെ കൈയ്യിൽ കിടന്ന് അവൾ പിടഞ്ഞു....... അവളുടെ മുഖമാകെ അസ്വസ്ഥം ആകുന്നത് അറിഞ്ഞതും ദേവ് അവളിൽ നിന്നും വിട്ട് നിന്നു...... തലമുടിയിൽ കോർത്തു വലിച്ചുകൊണ്ട് അവൾ നിലത്ത് ഊർന്നിരുന്നു..... "ആാഹ്ഹ്..... ന്നെ ഒന്നും ചെയ്യല്ലേ..... വിട്.... വിട്..... ആഹ്ഹ്ഹ്..... " അവളുടെ ഓർമയിൽ തന്നെ പിച്ചിച്ചീന്തുന്ന ദൃശ്യം തെളിഞ്ഞു. "ആമി.... ഡീ... എന്താ... എന്താ പറ്റിയെ " ദേവ് വേഗം തന്നെ വന്ന് അവളെ ചേർത്തു പിടിച്ചു..... "മ്മാ..... " അവരെ നോക്കി കുഞ്ഞിപ്പെണ്ണ് ശബ്ദം ഉണ്ടാക്കി.... ചേർത്തു പിടിച്ച അവനെ അവൾ ദൂരേക്ക് തള്ളിയിട്ടു..... "എന്റെ താലി..... താലി പൊട്ടിക്കല്ലേ..... എന്നെ വിട് plzz.... വിശാൽ plz വിട്.... ദേവേട്ടാ....." അവൾ ഉറക്കെ അലറി... തൊട്ടടുത്ത നിമിഷം തന്നെ ബോധം മറഞ്ഞു നിലത്തേക്ക് വീണിരുന്നു.... "ആമി...... കണ്ണ് തുറക്ക്... ആമി... " അവളെ തട്ടി വിളിച്ചെങ്കിലും ആമി കണ്ണ് തുറന്നില്ല. പേടിയോടെ അവളെ എടുത്ത് സോഫയിൽ കുഞ്ഞിന്റെ അടുത്ത് കൊണ്ട് കിടത്തി.... "മ്മേ.... " അവളുടെ മുഖത്ത് കുഞ്ഞികൈകൾ കൊണ്ട് പതിയെ അടിച്ചു. ജെഗ്ഗിൽ നിന്നും വെള്ളം എടുത്ത് ആമിയുടെ മുഖത്തേക്ക് കുടഞ്ഞു...... ആദ്യമൊന്നും അനക്കം ഇല്ലായിരുന്നു എങ്കിലും രണ്ടാമത് കുടഞ്ഞതും കണ്ണുകൾ ചിമ്മി തുറന്നു അവൾ....

. അവൻ അവളുടെ കവിളിൽ കൈചേർത്തതും ആമി ആ കൈകൾ തട്ടിയെറിഞ്ഞു.... "ന്നെ.... തൊടണ്ട.... അവര് അന്ന്..... എന്നെ.... " അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു.... സ്വന്തം മാനം നഷ്ട്ടപെട്ട ദിവസത്തിന്റെ ഓർമകൾ അവളെ ഓരോ നിമിഷവും വേട്ടയാടി... ഇടക്കൊക്കെ ശൂന്യമായ കഴുത്തിലേക്ക് കൈകൊണ്ട് പരതുന്നത് കാണാം..... ചുണ്ടിൽ ഒരു ചിരിയുമായി ദേവ് മുകളിലെ മുറിയിലേക്ക് പോയി. നിമിഷങ്ങൾക്കകം തിരികെ വന്നു... അവളുടെ മുന്നിൽ ചെന്ന് കൈയ്യിലുള്ള താലി അവൾക്ക് നേരെ പിടിച്ചു... നഷ്ടപ്പെട്ടത് എന്തോ തിരികെ കിട്ടിയത് പൊലെ ആമി ആ താലിയെ പിടിക്കാൻ ആഞ്ഞതും ദേവ് അത് മാറ്റി പിടിച്ചു.... "ഇത് ന്റെ അല്ലെ..... എന്റെ മാലയാ ഇത്.... അന്ന് അവരൊക്കെ ചേർന്ന് പൊട്ടിച്ചു കളഞ്ഞതാ ഇത്.... വാവേടെ അച്ഛന് ഇതെങ്ങനെയാ കിട്ടിയേ.... ഇങ്ങ് തന്നേ.... ഞാൻ കഴുത്തിൽ ഇടട്ടെട്ടോ.... " താലിയിൽ പിടിക്കാൻ ആയി കൈനീട്ടുന്നവളെ വലിച്ച് അവന് നേരെ നിർത്തി... "ഇതെന്താണെന്നു അറിയോ.... " താലി മുന്നോട്ട് നീട്ടി അവൻ പറഞ്ഞതും ആമി വയർ പൊത്തി ചിരിച്ചു... "അയ്യേ.... വാവേടെ അച്ഛന് ഒന്നും അറിയില്ല. ഇത് എന്റെ വാവക്ക് പോലും അറിയാല്ലോ.... ഇത് കഴുത്തിൽ ഇടുന്ന വലിയ മാലയല്ലേ... "

"വെറും മാലയല്ല... താലി മാല... നിനക്ക് ഞാൻ അണിഞ്ഞ താലി.... ഇനി ഇത് നിന്റെ കഴുത്തിൽ വേണം.... " അവളെ നോക്കി പറയുന്ന ദേവിനെ ഒന്നും മനസ്സിലാക്കാതെ അവൾ മിഴിച്ച് നോക്കി. കുഞ്ഞിനേയും അവർ നിൽക്കുന്നിടത്തിനു നേരെ ഉള്ള പൂജാ മുറിയിലേക്കും ഒന്ന് നോക്കി. പിന്നെ കൈയ്യിൽ പിടിച്ചിരിക്കുന്ന താലി അവൻ ആമിയുടെ കഴുത്തിൽ ചാർത്തി.. എന്താണെന്ന് മനസ്സിലായില്ലെങ്കിലും കുഞ്ഞിപ്പെണ്ണ് കൈകൊട്ടികൊണ്ട് മോണ കാട്ടി ചിരിച്ചു.... "വാവേടെ അച്ഛൻ എന്നെ കല്യാണം കഴിച്ചതാണോ ഇപ്പൊ... " താലിയിൽ പിടിച്ച് നോക്കികൊണ്ട് അവൾ ചോദിച്ചതിന് മറുപടിയായി നിറഞ്ഞ പുഞ്ചിരിയോടെ അവൻ തലയാട്ടി... "അയ്യോ... എന്തിനാ അങ്ങനെ ചെയ്തേ.... ഇവിടെ ആളും ഇല്ല പൂജാരിയും ഇല്ലല്ലോ... പിന്നെ സദ്യയും ഇല്ല. എനിക്ക് വേണ്ട മാല..." അവൾ മാല പിടിച്ച് ഊരാൻ നോക്കിയതും ആമിയുടെ കൈകളിൽ പിടിച് വച്ച് അവൻ അത് തടഞ്ഞു.... "അയ്യോ ആമി... അങ്ങനെ ചെയ്യല്ലേ.... അത് ആപത്താണ്... " "ആണോ.... എന്ത് ആപത്താ.... " "അതെന്താണെന്നോ.... ദേ നമ്മുടെ വാവക്കും പിന്നെ വാവേടെ അച്ഛനും നല്ലത് വരാൻ വേണ്ടിയാ....."

"അതെന്താ വാവേടെ അച്ഛാ അങ്ങനെ..... ഇത് ഊരികളഞ്ഞാൽ എന്താ പറ്റുക... ഞാൻ ഊരി നോക്കട്ടെ.... " ദേവ് അറിയാതെ നെഞ്ചത്ത് കൈ വെച്ചുപോയി.... ഇവളെ ഇതിനി എന്ത് പറഞ്ഞു മനസ്സിലാക്കൻ ആണോ എന്തോ..... "ആമി.... ഇത് ഊരിയാലേ ഞാൻ മരിച്ചു പോവില്ലേ.... അതുകൊണ്ട് ന്റെ മോള് ഇത് ഊരല്ലേ..... " "ആണോ...... " കൊച്ചു കുഞ്ഞിനെ പൊലെ പിന്നെയും പിന്നെയും ഓരോന്ന് ചോയിച്ചുകൊണ്ടിരിക്കും പെണ്ണിനേ കാണുംതോറും അവന് വാത്സല്യം തോന്നി.... Phone ശബ്ദിച്ചതും അവളിൽ നിന്നും നോട്ടം മാറ്റി call അറ്റൻഡ് ചെയ്തു. "ഹാലോ......'' "................." "Mm വരാം... " ഞൊടിയിടയിൽ തന്നെ അവന്റെ കണ്ണിൽ പക ആളികത്തി... അഭിയോട് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു കൊണ്ട് ദേവ് കാർ എടുത്തുപറപ്പിച്ചു. കുറേ സഞ്ചരിച്ച വാഹനം ചെന്ന് നിന്നത് ഒരു പഴയ കെട്ടിടത്തിൽ ആണ്.... അകത്തേക്ക് കയറിയതും അക്കു ഒരു ക്രൂരമായ ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു. "കൊടുക്കാനുള്ളത് എന്റെ വക ഞാൻ കൊടുത്ത്.എന്റെ പെങ്ങൾക്ക് വേണ്ടി. ഇനി നീ പോയി എന്താണെന്ന് വെച്ച ചെയ്തോ നിന്റെ ഭാര്യക്ക് വേണ്ടി...."

കൈ ഒന്ന് കുടഞ്ഞ ശേഷം അക്കു പുറത്തേക്ക് നടന്നു.... ദേവ് അകത്തേക്കും.. മുറിയിൽ തല്ലി അവശനാക്കി കെട്ടി ഇട്ടേക്കുന്ന വിശാലിനെയും സുരേദ്രനെയും കാൺകെ തന്റെ പെണ്ണിന്റെ അവസ്ഥയോർത്തു... "ഡാ......... " അവൻ പാഞ്ഞു വന്ന് രണ്ടുപേരുടെയും നെഞ്ചിൽ ആഞ്ഞു ചവിട്ടി.... അടുത്ത് കിടന്ന കമ്പി എടുത്ത് അവരുടെ ശരീരത്തിൽ ഉടനീളം ആഞ്ഞടിച്ചു.... "ദേവ്..... ആഹ്.... ഞങ്ങളെ..... വേ... വെറുതെ വിടണം.... Plzz.... " അവർ കെഞ്ചി പറയും തോറും അവനിൽ പക കൂടിവന്നു.... അവൻമാർ ഇട്ടിരുന്ന വസ്ത്രം മുഴുവൻ അഴിച്ചു. കെട്ടിയിട്ട അവരുടെ മേലേക്ക് കത്തി കൊണ്ട് വരഞ്ഞു. ഒരണു വിടാതെ എല്ലാ ഭാഗത്തും ആഴത്തിൽ മുറിവുണ്ടാക്കി. ഒന്നുറക്കെ കരയാൻ അനുവദിക്കാത്ത വിധം അവരുടെ വായിൽ തുണി കുത്തി കയറ്റി.... ആമിയോട് ചെയ്തത് പൊലെ അവരുടെ മുറിവിലേക്ക് അവൻ വെള്ളം ഒഴിച്ചു ആർത്തു ചിരിച്ചു.... വേദനയാൽ ഇരുവരും അലറി കരഞ്ഞു.... "പറയെടാ..... ആമിയുടെ അച്ഛനെയും അതുപോലെ എന്റെ വീട്ടികാരേയും കൊന്നത് നിങ്ങൾ അല്ലെ.... പറയാൻ..... "............  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story