അസുരപ്രണയം: ഭാഗം 29

asura pranayam ponnu

എഴുത്തുകാരി: പൊന്നു

ഒന്നുറക്കെ കരയാൻ അനുവദിക്കാത്ത വിധം അവരുടെ വായിൽ തുണി കുത്തി കയറ്റി.... ആമിയോട് ചെയ്തത് പൊലെ അവരുടെ മുറിവിലേക്ക് അവൻ വെള്ളം ഒഴിച്ചു ആർത്തു ചിരിച്ചു.... വേദനയാൽ ഇരുവരും അലറി കരഞ്ഞു.... "പറയെടാ..... ആമിയുടെ അച്ഛനെയും അതുപോലെ എന്റെ വീട്ടികാരേയും കൊന്നത് നിങ്ങൾ അല്ലെ.... പറയാൻ..... " വിശാലിന്റെ തലയിൽ അടിച്ചു കൊണ്ട് ദേവ് ദേഷ്യത്തോടെ ചോദിച്ചു .. "ആ...ഹ്....." അവൻ വേദനയിൽ അലറുന്നതൊന്നും ദേവിന്റെ ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നില്ല.... അവന്റെ കണ്ണിൽ തന്റെ കുടുംബവും പെണ്ണും മാത്രമേ ഉണ്ടായിരുന്നുള്ളു.... ""പറയെടാ... പന്ന............🤬🤬"" "ആഹ് അടി... അടിക്കല്ലേ... പറയാം... ഞങ്ങളെ ഒന്നും ചെ.. ചെയ്യല്ലേ... " വായിൽ നിന്നും ചോര തുപ്പുന്നതിനിടയിലും വിക്കി വിക്കി സുരേദ്രൻ പറയുന്നുണ്ടായിരുന്നു... "അന്ന് നിന്റെയും ആമിയുടെയും അച്ഛന്മാർ സഞ്ചരിച്ച കാർ മനപ്പൂർവം ആക്സിഡന്റ് ആക്കിയത് ഞാൻ ആണ്. ആമിക്ക് വേണ്ടി മാത്രം.

എനിക്ക് അത്രക്ക് ഇഷ്ട്ടായിരുന്നു അവളെ..... അവളുടെ അച്ഛൻ, അതായത് എന്റെ അമ്മാവൻ നന്ദൻ, നിന്റെ അച്ഛനുമായുള്ള ബന്ധത്തിന്റെ പേരിൽ നിന്റെയും അവളുടെയും കല്യാണം ഉറപ്പിച്ചിരുന്നു നിങ്ങൾ പോലും അറിയാതെ. ആമിയോട് പലതവണ എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞതാ.... പക്ഷെ അവൾക്ക് എന്നെ പോലൊരു കുടിയനെയും പെണ്ണ് പിടിയനെയും വേണ്ടത്രേ... പിന്നെ... എനി... എനിക്ക് വാശി ആയിരുന്നു. അവളെ സ്വന്തമാക്കാൻ.... അന്ന് വീട്ടിൽ ആരും ഇല്ല എന്നറിഞ്ഞു കൊണ്ടാണ് അവളുടെ കഴുത്തിൽ ബലമായി താലി കെട്ടാൻ വേണ്ടി അങ്ങോട്ട് ചെന്നത്.... നിന്റെ വീട്ടിൽ കല്യാണം ഉറപ്പിക്കാൻ വന്നതാണ് എന്നറിഞ്ഞതും പക നിന്നോട് ആയി. അവളെ ഭീഷണി പ്പെടുത്തി ഫോണിൽ നന്ദൻ അമ്മാവനെ വിളിപ്പിച്ചു....എന്നോട് പ്രണയം ആണെന്നും ഒരുമിച്ച് ജീവിക്കാൻ പോകുകയാണെന്നും അവളെ കൊണ്ട് പറയിപ്പിച്ചു. എല്ലാം തകർന്ന അവളുടെ അച്ഛൻ മകളെ എന്നിൽ നിന്നും രക്ഷിക്കാൻ പാഞ്ഞു വന്നു. കൂടെ നിന്റെ അച്ഛനും അമ്മയും..."

ഏറെ ബുദ്ധിമുട്ടി ആണെങ്കിലും വിശാൽ പറയുന്നത് കേട്ട് ക്രൂരമായ ചിരി ആയിരുന്നു സുരേദ്രന്റെ ചുണ്ടിൽ... "ഇനി ബാക്കി ഞാൻ പറയാം..... നന്ദന്റെ കാറിലേക്ക് ലോറി ഇടിച്ചു കയറ്റിയത് ഞാൻ ആണ്... നിയന്ത്രണം തെറ്റി കാർ മരത്തിലിടിച്ചു.... പക്ഷെ അത് കൊണ്ടൊന്നും അവർക്ക് ഒന്നും പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ആ കാറിലേക്ക് ഞാൻ ലോറി ശക്തിയിൽ ഇടിച്ചു കേറ്റി.... " പറയുമ്പോഴും അയാളുടെ മുഖത്ത് ഒരൽപ്പം പോലും കുറ്റബോധം ഉണ്ടായിരുന്നില്ല... പക്ഷെ വിശാലിന്റെ മനസ് പിടയുകയായിരുന്നു.. ചെയ്തു പോയ തെറ്റിനെ ഓർത്ത്, പ്രാണനായി പ്രണയിച്ച പെണ്ണിനെ അവളുടെ അനുവാദമില്ലാതെ സ്വന്തമാക്കിയതിൽ അവൻ മനം നൊന്ത് മാപ്പ് പറയുന്നുണ്ടായിരുന്നു മനസ്സിൽ... ദേവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.... സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവൻ അലറിക്കൊണ്ട് സുരേദ്രന്റെ അടിവയറ്റിലേക്ക് ആഞ്ഞു ചവിട്ടി..... അയാൾ വേദന കൊണ്ട് കരഞ്ഞു എങ്കിലും ചുണ്ടിൽ അപ്പോഴും വന്യമായ പുഞ്ചിരി ഉണ്ടായിരുന്നു...

അത് കാൺകെ ദേവിൽ കോപം എന്ന അഗ്നി പടർന്നു കൊണ്ടിരുന്നു..... പിന്നെയും പിന്നെയും അയാളെ തല്ലിയിട്ടും ഒരു കുലുക്കവും സുരേദ്രനിൽ ഉണ്ടായില്ല..... ഒറ്റയടിക്ക് കൊല്ലാൻ ദേവിന്റെ മനസും അനുവദിച്ചില്ല...അയാളുടെ ചുണ്ടിലെ ചിരി അവനെ തളർത്തി. കൈയ്യിൽ ഉണ്ടായിരുന്ന തടി കഷ്ണം താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ദേവ് നിലത്ത് മുട്ട് കുത്തി ഇരുന്നു..... "എന്താടാ.... ത... തളർന്നു പോയോ.... 😏. നീയൊന്നും എന്ത് ചെയ്താലും എന്നെ തളർത്താൻ ആവില്ല..... ഇനി.. അ.... അഥവാ ചത്താ...ലും സാ..രമില്ല... അവളെ ശെരിക്കൊന്ന് ആ..സ്വദിക്കാൻ പറ്റിയല്ലോ.... അത് മ...മതി.. " സുരേദ്രന്റെ വാക്ക് കേട്ടതും ദേവ് അടിക്കാൻ ആയി തുനിഞ്ഞതും അവശതയിൽ എണീറ്റ് കൊണ്ട് വിശാൽ അടുത്ത് കിടന്ന കമ്പി എടുത്ത് അയാളുടെ തലക്കടിച്ചു.... അവനിൽ നിന്ന് ഇങ്ങനെ ഒന്ന് അക്കുവും ദേവും തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ കണ്ണുകളിൽ കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു.... മനസ്സിലെ വേദന കണ്ണുകളിലൂടെ ചാലിട്ടൊഴുകുന്നുണ്ട്....

സുരേദ്രൻ വേദനയോടെ അവനെ നോക്കി.... അവനിൽ നിന്നും ഇങ്ങനെ ഒന്ന് അയാളും പ്രതീക്ഷിച്ചിരുന്നില്ല..... തലയിൽ നിന്നും രക്തം കണ്ണുകളെ മറയാക്കി...... മരണത്തെ അയാൾ മുഖാ മുഖം കാണുന്നുണ്ട്.. അടഞ്ഞു പോകാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ അയാൾ വലിച്ചു തുറന്നു..... ആരോടോ ഉള്ള വാശി പോലെ.... എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന വിശാലിനെ ഒന്ന് നോക്കിയ ശേഷം ദേവ് കമ്പി എടുത്ത് അയാളുടെ കാൽ ശക്തിയിൽ അടിച്ചൊടിച്ചു.... "Aahhhh..... " അയാൾ അലറി. ഇപ്പോൾ ആ ചുണ്ടിൽ പുഞ്ചിരി ഇല്ല.. കഠിനമായ വേദന അയാളുടെ ശരീരത്തിലോരോ ഭാഗത്തും അവർനൽകി..... അവസാനം പകയോടെ ദേവ് അയാളുടെ കഴുത്തിലേക്ക് കത്തി കുത്തി ഇറക്കി... അയാളുടെ കണ്ണുകൾ അടഞ്ഞതും ദേവിൽ ഒരു നിർവൃതി ആയിരുന്നു.....വിശാലിനെ നോക്കിയതും അവന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ട്.... "ആരെ കാണിക്കാൻ ആണെടാ ഈ പൂങ്കണ്ണീർ.... ഇയാൾടെ തലക്ക് അടിച്ചും ഈ കണ്ണീർ കൊണ്ട് ഒന്നും നിന്നെ വെറുതെ വിടാൻ ഉദ്ദേശമില്ല....

ഇയാളെ കൊന്നത് പോലെ ഇങ്ങനെ കൊല്ലാൻ ഉദ്ദേശമില്ല.... കുറച്ച് നാൾ നീ ജയിലിൽ കിടക്കണം... പേടിക്കണ്ട കൂട്ടിനു ഞാൻ ഉണ്ട്.. ദേ ഇയാളെ കൊന്ന കുറ്റത്തിന്.. ബാക്കി അങ്കം അവിടെ വെച്ചാവാം....പോലീസ് ഇപ്പൊ വരും..." നെറ്റിയിൽ പുരണ്ട രക്തത്തുള്ളി തട്ടി തെറിപ്പിക്കുന്നതിനിടയിൽ ദേവ് പറഞ്ഞ വാക്കുകൾ കേട്ടതും അക്കു അവന്റെ അടുത്തേക്ക് വന്നു "ദേവ്... ഡാ.. നീ ഇത് എന്ത് ഭാവിച്ചാണ്... ഈ 🤬🤬മോനേ കൊന്നതിനു ജയിലിൽ പോകണോ... " മറുപടി പറയാൻ ഒരുങ്ങും മുന്നേ തന്നെ പോലീസ് ജീപ്പ് അവിടെ എത്തിയിരുന്നു.... "അക്കു, എന്റെ ആമിയെയും കുഞ്ഞിനേയും നീ നോക്കിക്കോണം കേട്ടോ... " അവന്റെ മുഖത്ത് പ്രതികാരം തീർത്തതിൽ ഉള്ള ആനന്ദം ഉണ്ടായിരുന്നു... കുഞ്ഞിനേയും തന്റെ പെണ്ണിനേയും വിട്ട് പിരിയുന്നതിൽ ഉള്ള സങ്കടവും... ""ദേവ്..."" അക്കു ദയനീയമായി അവനെ വിളിച്ചു... കാക്കി ഇട്ട ഒരു ips ഓഫീസർ അകത്തേക്ക് വന്നതും വിശാൽ വേഗം തന്നെ സുരേന്ദ്രന്റെ കഴുത്തിലെ കത്തി വലിച്ചൂരി...

ഒന്നുകൂടി കുത്തി ഇറക്കി അയാളിൽ നിന്നും ശബ്ദം ഉയർന്നു കേട്ടു..... ""അറസ്റ്റ് "" പോലീസ് ഓഫീസർ പറഞ്ഞതും മറ്റ് രണ്ട് പേർ വന്ന് വിശാലിന്റെ കൈകളിൽ വിലങ്ങണിയിച്ചു..... അക്കുവും ദേവും പരസ്പരം മുഖത്തോട് മുഖം നോക്കി... "Sorry.... തന്റെ ജീവിതം ജയിലിൽ കിടന്ന് നരകിക്കാൻ ഉള്ളതല്ല.., കുടുംബത്തോടൊപ്പം നന്നായി ജീവിക്ക്.., ഇത് എനിക്കുള്ള ചെറിയ ശിക്ഷ ആണെന്നറിയാം... പക്ഷെ.. എന്റെ വിധി കുറച്ച് ഗവണ്മെന്റ് നടപ്പിലാക്കട്ടെ... ബാക്കി ഞാൻ.... എല്ലാത്തിനും മാപ്പ്.... " പോലീസുകാരോടൊപ്പം പോകുന്നതിനിടയിൽ ദേവിന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞ ശേഷം വിശാൽ ജീപ്പിൽ കയറി.... അവനെ കൊണ്ട് പോയ വഴിയേ നോക്കി നിൽക്കെ ആണ് അക്കുവിന്റെ ഫോൺ ശബ്ദിച്ചത്.... "ഹലോ.... എന്ത്... നീ എവിടെ നോക്കി നിക്കായിരുന്നു... ഈശ്വരാ... ഞങ്ങൾ ദേ എത്തി... കുഞ്ഞിനെ നോക്കിക്കോ... " ഫോൺ എടുത്ത ഉടനെ വെപ്രാളപ്പെട്ട് പറയുന്ന അക്കുവിനോട് കാര്യം ചോദിച്ചിട്ടും അവൻ മറുപടി പറഞ്ഞില്ല.... "നീ വാ.. വേഗം... " നേരെ അവർ പോയത് സിറ്റി ഹോസ്പിറ്റലിലേക്ക് ആണ്... "അക്കു എന്താ.... എന്താ കാര്യം പറയ്...ഇവിടെ എന്തിനാ വന്നേ...."

Icu വിലേക്ക് ഉള്ള വഴിയിലൂടെ പോകുന്നതിനിടയിൽ സമാധാനം നഷ്ടപ്പെട്ട് ദേവ് ചോദിക്കുന്നുണ്ടായിരുന്നു.... "എടാ... അത് ആമി ഇവിടെ അഡ്മിറ്റ് ആണ്. കുഞ്ഞും.. "(അക്കു) "എന്ത്..... എന്താ അവർക്ക്... പറയ് ഡാ...." "പേടിക്കാൻ ഒന്നൂല്ല... എന്താണ് നടന്നതെന്ന് ശെരിക്കും എനിക്ക് അറിയില്ല. അഭിയോട് ചോയിച്ചു നോക്കാം... നീ വാ.... " ഇരുവരും icu വിന് മുന്നിൽ കുഞ്ഞിനെ തോളിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അഭിക്കരികിലേക്ക് ഓടി എത്തി.... "അഭി മോളെ... എന്താ ഉണ്ടായേ...ആമി എവിടെ..... എങ്ങനുണ്ട് ഇപ്പൊ.... മോൾക്ക് എന്താ... " അവളെ കണ്ടതും ദേവ് ശ്വാസം പോലും വിടാതെ ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചു കൊണ്ടിരുന്നു.... "ഏട്ടാ... ആദ്യം ഒന്ന് സമാധാനിക്ക്... ഏട്ടത്തിക്ക് ഒന്നൂല്ല.... ഞാൻ കിച്ചണിൽ ആയിരുന്നു.. കുഞ്ഞിനെ ഏട്ടത്തി എന്റെ കൈയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയി. ഹാളിൽ ഇരുന്ന് ഏതോ മൂവി കാണുവായിരുന്നു രണ്ടാളും.. പെട്ടെന്ന് എന്താ പറ്റിയെന്ന് അറിയില്ല. ഏട്ടത്തി ആകെ ബഹളം വെച്ചു... ഇടക്ക് tv ഇലേക്ക് ചൂണ്ടി കാണിക്കുന്നുണ്ട്.. പിന്നെ shall കൊണ്ട് ദേഹം ഒക്കെ മറച്ച് പിടിച്ചിട്ട് എന്തൊക്കെയോ..... അതിന്റെ ഇടയിൽ കുഞ്ഞ് പേടിച്ച് കരഞ്ഞു കൊണ്ട് മുന്നോട്ട് എണീറ്റതും നേരെ വന്ന് വീണു നെറ്റി ഇടിച്ചു....കുറച്ച് കഴിഞ്ഞപ്പോ തന്നെ ചേച്ചീടെ ബോധം പോയി... പിന്നെ ഞാൻ ആംബുലൻസ് വിളിച്ച് ഇങ്ങോട്ട് വന്നു... " ഡോർ തുറന്ന് ഡോക്ടർ വന്നതും എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.... ""Sorry mr. ദേവ്... "" ...........  ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story