അസുരപ്രണയം: ഭാഗം 4

asura pranayam ponnu

എഴുത്തുകാരി: പൊന്നു

"ഏട്ടാ... ഏതാ ഈ പെണ്ണ്. " ദേവ് ലാപ്പിൽ നിന്നും മുഖമുയർത്തി ഫോണിലെ ഫോട്ടോയിലേക്ക് നോക്കി.ആമിയുടെ മുഖം കണ്ടതും അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ചെറു ചിരി സ്ഥാനം പിടിച്ചു. അഭി ദേവിന്റെ മുഖത്തെ ഓരോ ഭാവവും നിരീക്ഷിച്ചുകൊണ്ടിരുന്നു. "എടാ കള്ള കലിപ്പൻ ചേട്ടാ........നിന്റെ മനസ്സിലും ഗുൽമോഹർ പൂക്കൾ വിരിഞ്ഞല്ലേ.....കൊച്ചു ഗള്ളൻ.... എന്തായാലും എന്റെ ഏട്ടത്തിയമ്മ പൊളിച്ചു.എനിക്കിഷ്ട്ടായി... " "എന്ത്.... നിനക്ക് വട്ടാണോടി..... ഇവള് എന്റെ PA ആണ്. അല്ലാതെ ആരുമല്ല. എനിക്ക് വട്ടല്ലേ ഈ വട്ട് കേസിനെ കെട്ടാൻ.... പോടീ... " മുഖത്ത് പുച്ഛം കലർത്തി പറഞ്ഞ ശേഷം ലാപ്പിലേക്കു വീണ്ടും ശ്രദ്ധ കൊടുത്തു. "ഓഹ് പിന്നെ...... പിന്നെങ്ങനെയാ ഈ ഫോട്ടോ ഇതിൽ വന്നെ... " "ഞാൻ ഡോറിന്റെ സൈഡിൽ ഉള്ള ഒന്ന് ഫോട്ടോ എടുത്തതാ ആ സമയത്താണ് അവള് അകത്തോട്ട് വന്നത്. അപ്പൊ വന്നതാ അവളുടെ ഫോട്ടോ....

അല്ലാതെ ഞാൻ എടുത്തതല്ല. " അഭി ഒന്ന് അമർത്തി മൂളിക്കൊണ്ട് പുറത്തേക്ക് പോയി. അവൾ പോയതും ദേവ് വേഗം phone എടുത്ത് അതിലെ ആമിയുടെ ഫോട്ടോയിലേക്ക് കണ്ണുകൾ പിൻവലിക്കാൻ ആവാതെ നോക്കി ഇരുന്നു. പിന്നെ എന്തോ ഓർത്തപോലെ വേഗം ദേഷ്യത്തിൽ phone ബെഡിലേക്ക് വലിച്ചെറിഞ്ഞു. ആമി തറയിലെ പായയിൽ ഇരുന്നുകൊണ്ട് കാൽമുട്ടിൽ മുഖമാമർത്തി കരഞ്ഞു. ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യവും ഓർക്കുംതോറും അവളുടെ കണ്ണിൽ നിന്നും കണ്ണീർ കവിൾത്തടങ്ങളിലൂടെ ഒഴുകി കൊണ്ടിരുന്നു. "Dee വാതിൽ തുറക്കെടി....." ഡോറിൽ മുട്ടിക്കൊണ്ട് ഒരു പുരുഷ ശബ്ദം കേട്ടതും ആമി ഒന്ന് കൂടെ മൂലയിലേക്ക് പേടിച്ച് വിറച്ചിരുന്നു. "ഒരു ദിവസം നിന്നെ എന്റെ കൈയ്യിൽ കിട്ടുമെടി.....അന്ന് നീ അറിയും ഈ സുരേഷ് ആരാന്ന്.... " ഡോറിൽ ശക്തിയായി തള്ളിയ ശേഷം അയാൾ വേഗത്തിൽ വീടിന്റെ മുൻവാതിലിലേക്ക് വേഗത്തിൽ നടന്നു പോയി.

"എന്തായി ഏട്ടാ.... അവള് എന്ത് പറഞ്ഞു. " എന്ത് പറയാൻ..... വാതിൽ പോലും തുറക്കുന്നില്ല ആ പുന്നാര 🤬🤬🤬മോള്.. അവളോട് പറഞ്ഞേക്ക് njan അവളെ ഒരിക്കൽ അങ്ങ് കൊണ്ട് പോവുമെന്ന്..... ഇപ്പൊ ഞാൻ പറയുന്നപോലെ കേട്ട ഒരു രാത്രി മതി എനിക്കവളെ... ഇല്ലെങ്കിൽ.... വല്ല കായലിലോ കടലിലോ നിന്നു കിട്ടും അവളുടെ ശരീരം... " അതും പറഞ്ഞ ശേഷം അയാൾ വേഗത്തിൽ ബൈക്കും start ആക്കി ഓടിച്ചു പോയി. "നിന്നെ കൊണ്ട് ഒരുപയോഗവുമില്ല..... എന്നാ ആ ശരീരം കൊണ്ടെങ്കിലും പത്തു പൈസ ഉണ്ടാക്കികൂടെ.... നാശം പിടിക്കാനായിട്ട്....നീ ഒരുകാലത്തും ഗതി പിടിക്കില്ലെടി നശിച്ചവളെ..... " ആ സ്ത്രീ ആമിയുടെ മുറിയുടെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞ അവരുടെ മുറിയിലേക്ക് പോയി. ആമി ഇതെല്ലാം കേട്ടുകൊണ്ട് ഒന്നും പ്രതികരിക്കാൻ ആവാതെ കരഞ്ഞു തളർന്ന് തറയിൽ ചുരുണ്ടു കൂടി കിടന്നു. കരഞ്ഞു കരഞ്ഞു രാത്രിയുടെ ഏതോ യാമങ്ങളിൽ അവൾ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു.

4 മണിക്കുള്ള അലാറമാണ് അവളെ ഉണർത്തിയത്. "എന്റെ ദേവിയെ.....ഇന്ന് ഓഫീസിൽ ജോയിൻ ചെയ്യേണ്ട ദിവസമല്ലേ..." 🙆🏻‍♀️ ആമി തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞ ശേഷം വേഗം തന്നെ ഫ്രഷ് ആയി അടുക്കളയിൽ കേറി ജോലി ഒക്കെ വേഗത്തിൽ ചെയ്യാൻ തുടങ്ങി. "ഓഹ്... തമ്പുരാട്ടി എനിച്ചോ.... ഇനിയും എന്റെ ചിലവിൽ കഴിയാനാണ് മോളുടെ ഉദ്ദേശമെങ്കിൽ അതിനി നടക്കത്തില്ല. എന്റെ ചേട്ടന് നിന്റെ ശരീരത്തിനോട് ഒരു കൊതി തോന്നിയത് നിന്റെ ഭാഗ്യമായി കണ്ട് വേണ്ടതൊക്കെ ചെയ്‌ത്‌കൊടുത്തിരുന്നെങ്കിൽ ഇപ്പൊ നാല് കാശ് കൈയ്യിൽ വന്നേനെ... അതെങ്ങനെ... അവള് ഒന്നും സമ്മതിക്കില്ലല്ലോ... തുഫ്..... ഒരു മഹാറാണി വന്നേക്കുന്നു. " "എന്നെ കൊന്നാലും ശരി മാനം വിറ്റ് ഞാൻ ജീവിക്കില്ല. നിങ്ങളുടെ ഒരു ഔധാര്യവും എനിക്കിനി വേണ്ട. സ്വന്തമായിട്ട് അധ്വാനിച്ചു പണം ഉണ്ടാക്കാനുള്ള ത്രാണി ഒക്കെ എനിക്കുണ്ട്. ഇതെന്റെ അച്ഛനുഅമ്മയും ഉറങ്ങുന്ന മണ്ണാ....

അവരുടെ വിയർപ്പിന്റെ ഫലം. ഞാൻ ഇനിയും ഇവിടെ തന്നെ കഴിയും...." ആമി ആ സ്ത്രീയുടെ മുഖത്ത് നോക്കാതെ പറഞ്ഞ ശേഷം അവളുടെ ജോലികൾ ചെയ്യാൻ തുടങ്ങി. പുച്ഛത്തോടെ ആമിയെ നോക്കിയ ശേഷം അവർ പൂമുഖത്തേക്ക് പോയി. "ചേച്ചി..... ഇന്നും അമ്മ വഴക്കുണ്ടാക്കിയോ " അടുക്കളയിലേക്ക് വന്നുകൊണ്ട് പതിഞ്ഞ സ്വരത്തിൽ വിച്ചു ചോദിച്ചു. "ഇതെന്നും പതിവുള്ളതല്ലേടാ.... നീ പോയി റെഡി ആയി സ്കൂളിൽ പോവാൻ നോക്ക്. ഉച്ചക്കത്തേക്കുള്ളത് ബാഗിൽ വെച്ചിട്ടുണ്ട്. കാപ്പി കുടിച്ചിട്ട് വേഗം പോവാൻ നോക്ക്. ചേച്ചിക്ക് ഇന്ന് ഓഫീസിൽ പോണം. " "Mm. All the best ചേച്ചി " ആമിയുടെ കവിളിൽ ഒന്ന് മുത്തിയ ശേഷം വിച്ചു റെഡി ആവാൻ പോയി.അവൻ പോയ വഴി നോക്കി ഒന്ന് ചിരിച്ച ശേഷം വേഗത്തിൽ അവൾ ജോലികൾ ചെയ്യാൻ തുടങ്ങി. ആ വീട്ടിൽ അവൾക്ക് താങ്ങായും തണലായും ഒക്കെ നിൽക്കുന്നത് അവളുടെ അനിയൻ വിച്ചു എന്ന വിഷ്ണു ആണ്.

ആമിയുടെ അച്ഛൻ നന്ദന് രാധയിൽ പിറന്ന കുഞ്ഞാണ് ആമി. രാധയുടെ മരണത്തോടെ ആമിക്ക് ഒരമ്മയുടെ കുറവ് മാറ്റാൻ വേണ്ടി രണ്ടാമത് സുഭദ്ര യെ കല്യാണം കഴിച്ചു. അതിലുണ്ടായ മകനാണ് 12 വയസുള്ള വിച്ചു. ആമി വേഗം കുളിച്ച് sky ബ്ലൂ കളർ ടോപ്പും വൈറ്റ് കളർ ഷാളും ലെഗിൻസും ഇട്ട് റെഡി ആയി ഇറങ്ങി. "ഓഹ് ചെല്ല് ചെല്ല്... നീ ഒന്നും ഒരുകാലത്തും കൊണംപിടിക്കത്തില്ല....." ആമി പോകുന്ന വഴിയേ നോക്കി സുഭദ്ര ഉറക്കെ പ്രാകി.നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ആമി ദേവിന്റെ കമ്പനിയിലേക്ക് പോയി. "ഇന്നിനി എന്താണോ എന്തോ പുതിയ പ്രശ്നം. എന്റെ ദേവിയെ എന്നെ കാത്തോണേ...." മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ആമി ദേവിന്റെ കാബിനിന്റെ ഡോറിൽ മുട്ടാനായി തുടങ്ങിയതും ദേവ് ഡോർ തുറന്നതും ഒരുമിച്ചായിരുന്നു..... .. ( തുടരും..... )

Share this story