അസുരപ്രണയം: ഭാഗം 5

asura pranayam ponnu

എഴുത്തുകാരി: പൊന്നു

ആമി ഡോറിൽ മുട്ടാനായി കൈ ഉയർത്തിയതും ദേവ് ഡോർ തുറന്നതും ഒരുമിച്ചായിരുന്നു. ദേവ് നോക്കുമ്പോ ആമി കൈയ്യും ഉയർത്തി പകച്ചു പണ്ടാരടങ്ങി നിക്കാണ്. പെട്ടെന്ന് ദേവിനെ കണ്ട ഷോക്കിൽ ആമി കൈ പോലും താഴ്ത്താൻ മറന്നു പോയി. "എന്താടി... നീ ആരെങ്കിലും അടിക്കാൻ നിക്കാണോ... "(Dhev) അപ്പോഴാണ് ആമി കൈ ഉയർത്തിവെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. പെട്ടെന്ന് കൈ താഴ്ത്തി തല കുനിച്ചു നിന്നു. "നീ എന്താടി ഇവിടെ...." ദേവ് അത് ചോദിച്ചതും ആമി തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. "ഞാൻ.... എന്നോട്... ഇന്ന് വരാൻ പറഞ്ഞു. ജോയിൻ ചെയ്യാൻ... " "Ohh അത്.... ഞാനത് മറന്നുപോയി. Ok വാ " ദേവ് തിരിച്ച് ക്യാബിനിലേക്ക് പോയതും ആമിയും പിറകെ പോയി. "ദാ ഇവിടെ സൈൻ ചെയ്യ്....

ഇന്നുമുതൽ നിന്നെ ഞാൻ എപ്പോ വിളിച്ചാലും എന്റെ മുന്നിൽ ഉണ്ടാവണം. ഇതിന്റെ തൊട്ടപ്പുറത്താണ് നിന്റെ ക്യാബിൻ. വിളിച്ചാൽ അപ്പൊ ഇവിടെ എത്താൻ വേണ്ടിയാണ് എന്റെ ക്യാബിനിന്റെ അടുത്ത് തന്നിരിക്കുന്നത്. ബാക്കി എല്ലാ റൂൾസും ഇതിൽ ഉണ്ട്. Ok വായിച്ചിട്ട് എല്ലാം അംഗീകരിക്കാം എങ്കിൽ ഇന്നുമുതൽ ജോയിൻ ചെയ്തോളു.. " ആമിക്ക് നേരെ നീട്ടിയ പേപ്പർ അവൾ വാങ്ങി അത് ഒന്ന് വായിച്ചുപോലും നോക്കാതെ ഒപ്പിട്ട ശേഷം ദേവിന് നേരെ നീട്ടി. "ഇതെന്താ ഇയാൾ വായിക്കാത്തെ... " "എനിക്ക് ഈ ജോലി ഇപ്പൊ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഏത് റൂളും ഞാൻ അംഗീകരിക്കാം." "Mm ok. എന്നാ പൊക്കൊളു... ക്യാബിൻ ദേ...അപ്പുറത്താണ്. And all the best. " "Ok sir. " ഡോർ തുറന്ന് ആമി അവൾക്ക് അനുവദിച്ച ക്യാബിനിലേക്ക് നടന്നു.

ആമി പുറത്ത് ഇറങ്ങിയതും ദേവിന്റെ ചുണ്ടിൽ ക്രൂരമായ ചിരി പടർന്നു. കണ്ണിൽ പക ആളികത്തി. "നിനക്ക് ഇവിടെ നരകമായിരിക്കും ആത്മിക " ദേവ് പുച്ഛത്തോടെ പറഞ്ഞു. "ഇപ്പൊ തന്നെ അതിന് തുടക്കം കുറിച്ചേക്കാം... " മനസ്സിൽ എന്തോ ഉറപ്പിച്ചുകൊണ്ട് അവൻ ആമിയുടെ ക്യാബിനിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹 ആമി അപ്പോഴേക്കും ക്യാബിനിൽ മുഴുവൻ കണ്ണോടിച്ചു കൊണ്ടിരുന്നു. "Ohh എന്തൊരു വലിപ്പാ ഇവിടെ... ശരിക്കും പൊളിയായിട്ടുണ്ട്... ഇവിടെ വരുമ്പോ എങ്കിലും ഇച്ചിരി സമാധാനം കിട്ടിയ മതിയാരുന്നു... " ആമി നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് തിരിഞ്ഞതും കാണുന്നത് തൊട്ട് പിറകിൽ നിൽക്കുന്ന ദേവിനെയാണ്.ഒട്ടും പ്രതീക്ഷിക്കാതെ അവനെ അത്ര അടുത്ത് കണ്ടതും ആമി പിറകിലേക്ക് വേച്ചു പോയി.

ദേവ് അവളെ ഇടുപ്പിലൂടെ ചുറ്റി അവനോട് ചേർത്തു നിർത്തി. ആമി ദേവിന്റെ പ്രവർത്തിയിൽ വെട്ടി വിറക്കാൻ തുടങ്ങി. അവന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ നോക്കുംതോറും അവൻ കൂടുതൽ ചേർത്തു നിർത്തി. "Sir വിട്..... എന്താ ഈ കാണിക്കുന്നേ.... പ്ലീസ്‌... " ദേവ് ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. "എന്നെ വിടാൻ.... വിട്... " ദേവിന്റെ നെഞ്ചിൽ ഇടിച്ച് കുതറി മാറാൻ ശ്രെമിച്ചുകൊണ്ട് ആമി പറഞ്ഞു. അവളുടെ കൈ ദേവ് പിറകിലേക്ക് പിടിച്ചു വെച്ചു. അവളുടെ കണ്ണുകൾക്ക്‌ എന്തൊക്കെയോ പറയാൻ ഉള്ളതുപോലെ അവന് തോന്നി.

ആ കാപ്പി കണ്ണുകളിൽ നോക്കവേ... ദേവിന് സ്വയം നിയന്ത്രണം തെറ്റുന്നതുപോലെ തോന്നി. അവന്റെ കണ്ണുകൾ അവളുടെ ചായം തേക്കാത്ത മാതള ഇതളുകളിൽ തങ്ങി നിന്നു. പരമാവതി അവന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി യിരുന്നു. തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളെ കൂടുതൽ ചേർത്തു നിർത്തികൊണ്ട് അവളുടെ അധരങ്ങൾ നുകർന്നു..... .. ( തുടരും..... )

Share this story