അസുരപ്രണയം: ഭാഗം 6

asura pranayam ponnu

എഴുത്തുകാരി: പൊന്നു

എന്തോ പറയുന്നതിന് മുൻപ് തന്നെ ദേവ് അവളുടെ അധരങ്ങളെ സ്വന്തമാക്കി.അവളുടെ എതിർപ്പിനെ വകവെക്കാതെ കൂടുതൽ അവനിലേക്ക് അവളെ വലിച്ചടുപ്പിച്ചു. രക്തത്തിന്റെ ചവർപ്പ് അറിഞ്ഞപ്പോഴാണ് ദേവിന് താൻ എന്താണ് ചെയ്തതെന്ന് ഓർമ വന്നത്.പെട്ടെന്ന് അവൻ അവളുടെ അധരത്തിൽ നിന്നും അവന്റെ അധരം വേർപെടുത്തി. അവന്റെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകി. ദേവ് ദേഷ്യത്തോടെ ആമിയുടെ കവിളിൽ ആഞ്ഞു തല്ലി.ദേവിന്റെ ചുംബനത്തിന്റെ കിതപ്പും പേടിയും കൊണ്ട് വിറച്ച് നിന്ന ആമി ആ ഒരൊറ്റ അടിയിൽ നിലത്തേക്ക് വീണു.

ചുംബനത്തിന്റെ തീവ്രതയിൽ മുറിഞ്ഞ അവളുടെ ചുണ്ടിൽ നിന്നും പിന്നെയും പൊട്ടി ചോര ഒലിക്കാൻ തുടങ്ങി. ആമി നിറഞ്ഞ കണ്ണുകളോടെ ദേവിനെ നോക്കി അവൻ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുക തന്നെയാണ്. "വന്നു കേറീല അതിനിമുൻപേ..... " ദേവ് കലിയോടെ പറഞ്ഞ ശേഷം avide ഉണ്ടായിരുന്ന flower വൈസ് എടുത്ത് നിലത്തേക്കെറിഞ്ഞു പൊട്ടിച്ച ശേഷം ദേഷ്യത്തോടെ ഡോർ വലിച്ചടച്ചു കൊണ്ട് പുറത്തേക്ക് പോയി. "ഇനിയും പരീരക്ഷിച്ചു മതിയായില്ലേ ദേവിയെ.....ആദ്യ ദിവസം തന്നെ.... ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരുമോ ആവോ.... ഇവിടെയും അല്പം സമാധാനം കിട്ടില്ലേ...."

നിലത്ത് ഇരുന്നുകൊണ്ട് ആമി കണ്ണീർ തുടച്ചു. ആരോടോ വാശി തീർക്കാൻ എന്നപോലെ അവൾ തുടച്ചു നീക്കുംതോറും കണ്ണീർ കവിൾത്തടങ്ങളിലൂടെ ഒഴുകി കൊണ്ടിരുന്നു. ദേവ് നേരെ ചെന്നത് അവന്റെ ക്യാബിനിലേക്കാണ്. അവിടെ ഉണ്ടായിരുന്ന ഓരോന്നും അവൻ ദേഷ്യത്തോടെ തല്ലി തകർത്തു.ശബ്ദം കേട്ടിട്ട് അവിടെ ഉള്ള സ്റ്റാഫ്സൊക്കെ ഡോറിന് മുൻപിൽ തടിച്ചു കൂടി.അവിനാഷ് ദേവിന്റെ ക്യാബിനിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറിയതും കാണുന്നത് പൊട്ടിച്ചിതറി കിടക്കുന്ന കണ്ണാടി ചില്ലുകൾ ആണ്. "എടാ എന്താ പറ്റിയെ.... ഇതൊക്കെ എന്തിനാടാ തല്ലിപൊട്ടിച്ചേ... "

ചില്ല് കാലിൽ തുളച്ചു കേറാതിരിക്കാൻ വേണ്ടി ശ്രദ്ധിച്ചു നടന്ന് ദേവിന്റെ അടുത്തെത്തിയ ശേഷം അവന്റെ തോളിൽ പിടിച്ചുകൊണ്ടു ചോദിച്ചു. ദേവ് ദേഷ്യത്തിൽ ആ കൈ തട്ടിമാറ്റി. "....Ahhh....." ദേവ് അലറി വിളിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന ചെയർ തട്ടി തെറിപ്പിച്ചു. "ദേവാ... എന്താ നിന്റെ പ്രശ്നം." "ഞാൻ..... അവളെ... Kiss ചെയ്തെടാ..... " "എന്ത്.....😵.. ആരെ...." "അവളെ....ആത്മികയെ.... "ദേവ് ടേബിളിൽ കൈ ഊന്നികൊണ്ട് പറഞ്ഞു. "ഏത് ഇന്നലെ നീ ഉമ്മിക്കാൻ പോയ ആ കുട്ടിയോ...."(അക്കു) "ഹാ അത് തന്നെ..." "എടാ തെണ്ടി.... നീ ഇത്തരക്കാരനാണല്ലേ... ആ പാവത്തിനോട് ഇങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു. ഈ *അസുരന്റെ മനസ്സിൽ പ്രണയം * മോട്ടിട്ടോ... ഏഹ്.... കൊച്ചു ഗള്ളൻ "

"പോടാ പുല്ലേ..... പ്രണയം മണ്ണാങ്കട്ടി..... അതും അവളോട്.... No... " അത് പറയുമ്പോൾ ദേവിന്റെ കണ്ണിൽ ആമിയോടുള്ള ദേഷ്യം ആയിരുന്നു. "പിന്നെന്തിനാടാ നീ ആ കൊച്ചിനെ പിടിച്ച് ഉമ്മിക്കാൻ പോയത്. മനുഷ്യനായ ഇച്ചിരി ഒക്കെ self കണ്ട്രോൾ വേണം... കേട്ടോടാ "(അക്കു) അവിടെ ഉണ്ടായിരുന്ന flower വൈസ് എറിഞ്ഞുടച്ച ശേഷം ദേവ് മുണ്ടും മടക്കി കുത്തി വെളിയിലേക്ക് പോയി. "അതും പൊട്ടിച്ചു." ദേവ് പൊട്ടിച്ച എല്ലാം മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് അക്കു പറഞ്ഞു. ........................................ "അഭി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ കാണരുതെന്നു. ദേവിന്റെ പെങ്ങൾ എന്റെയും കൂടി പെങ്ങളല്ലേ.... അങ്ങനെയേ എനിക്ക് നിന്നെ കാണാൻ പറ്റു. ഇപ്പൊ നിന്റെ ചേട്ടൻ ഇവിടുന്ന് കലിപ്പിൽ പോയെ ഉള്ളു.

" അവിനാഷ് മനസ്സിലെ പ്രണയം മറച്ചുകൊണ്ട് ദേവിന്റെ അനിയത്തി അഭിനന്ദ യോട് ദേഷ്യത്തിൽ പറഞ്ഞു. "അക്കുവേട്ടാ പ്ലീസ്.... അത്രയ്ക്ക് ഇഷ്ട്ടമുള്ളതുകൊണ്ടല്ലേ ഇങ്ങനെ പിറകെ നടക്കുന്നത്.... അക്കുവേട്ടന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നു എനിക്കറിയാം. ഇനിയും എന്തിനാ ഇങ്ങനെയൊക്കെ.... " കരഞ്ഞു കൊണ്ട് അഭി പറഞ്ഞതും ഒന്നും മിണ്ടാനാവാതെ അവിനാഷ് നിന്നു.ഉള്ളിലെ പ്രണയം അവൾ അറിയല്ലേ എന്ന പ്രാർത്ഥനയോടെ.... …………............................... ദേവ് കാർ എടുത്ത് കടൽത്തീരത്തേക്ക് പോയി. കരയെ ചുംബിച്ചു പോകുന്ന തിരയെ നോക്കി ആ മണൽ പരപ്പിൽ ഇരുന്നു. കുറച്ചു മുൻപ് നടന്നതോർക്കും തോറും ദേവിന് അവനോട് തന്നെ വെറുപ്പ്‌ തോന്നി.

"ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ ചുംബിച്ചത് തെറ്റ്. അപ്പോഴത്തെ ദേഷ്യത്തിന് അവളെ അടിക്കുകയും ചെയ്തു. ചേ...... മോശമായി പോയി. അവളോട്‌ എനിക്ക് പകയുണ്ട്.. പക്ഷെ...ഞാൻ ഈ ചെയ്തതിന് അവളോട്‌ മാപ്പ് ചോദിച്ചേ പറ്റു. " ഏറെ നേരത്തെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അവൻ കാർ എടുത്ത് കമ്പനിയിലേക്ക് പോയി. ആമിയുടെ ക്യാബിനിലേക്ക് കേറാൻ അവൻ ഒരു നിമിഷം മടിച്ചെങ്കിലും പിന്നീട് രണ്ടും കല്പ്പിച്ചു ഡോർ തുറന്നു. ടേബിളിൽ തല ചായ്ച്ചിരുന്നു കരയുന്ന ആമിയെ കാൺകെ ദേവിന്റെ മനസ്സ് കുറ്റബോധത്താൽ നീറി. കാലിൽ തണുപ്പനുഭവപ്പെട്ടതും ആമി ഞെട്ടി പിടഞ്ഞെരുനേറ്റു..... കാലിൽ വീണു മാപ്പപേക്ഷിക്കുന്ന ദേവിനെ കണ്ട് ആമി പിറകിലേക്ക് നീങ്ങി നിന്നു...... .. ( തുടരും..... )

Share this story