അസുരപ്രണയം: ഭാഗം 7

asura pranayam ponnu

എഴുത്തുകാരി: പൊന്നു

കാലിൽ എന്തോ തണുപ്പാനുഭവപ്പെട്ടതും ടേബിളിൽ തല കുനിച്ചിരുന്ന ആമി ഞെട്ടി പിടഞ്ഞെരുനേറ്റു. കാലിൽ പിടിച്ച് മാപ്പാപേക്ഷിക്കുന്ന ദേവിനെ കണ്ട് അവൾ പിറകിലേക്ക് നീങ്ങി നിന്നു. ദേവ് അതറിഞ്ഞിട്ടെന്നപോലെ എഴുനേറ്റ് അവൾക്ക് നേരെ നിന്നുകൊണ്ട് പറഞ്ഞു. "Realy sorry ആത്മിക.... ഞാൻ പെട്ടെന്ന്..... അറിയാതെ.... Sorry. നിന്റെ അനുവാദമില്ലാതെ നിന്നെ ചുംബിച്ചത് ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്. അപ്പോഴത്തെ ദേഷ്യത്തിന് നിന്നെ ഞാൻ അടിക്കേം ചെയ്തു. എല്ലാത്തിനും മാപ്പ്.... " അവൾക്കു മുന്നിൽ കൈ കൂപ്പി കൊണ്ട് ദേവ് പറഞ്ഞു. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടെഴുകി. അവളുടെ കണ്ണ് നിറയുമ്പോഴെല്ലാം ദേവിന്റെ ഹൃദയം വിങ്ങി പൊട്ടുന്ന പോലെ അവനു തോന്നി.ആമിയുടെ മുഖത്ത് നോക്കാതെ ഒരിക്കൽ കൂടി sorry പറഞ്ഞിട്ട് അവൻ വേഗത്തിൽ അവളുടെ ക്യാബിനിൽ നിന്നിറങ്ങി. മനസ്സിൽ വേലിയേറ്റങ്ങൾ നടന്നുകൊണ്ടിരുന്നു.

ഒരു ഭാഗത്ത്‌ അവളോടുള്ള പക. മറു ഭാഗത്ത്‌ അവളോടെന്തെന്നില്ലാതെ അലിവ് തോന്നുന്നത് പോലെ. "ഇല്ല.... പാടില്ല.... അവൾ എന്റെ ശത്രുമാത്രമാണ്. ഞാൻ ചെയ്ത തെറ്റിന് അവളോട്‌ sorry പറഞ്ഞു. ഇനി ആ കാര്യം ആലോചിക്കേണ്ടതില്ല... ആദ്യമായിട്ട ഒരാളുടെ മുന്നിൽ മാപ്പപേക്ഷിക്കുന്നത്. അതും ഒരു പെണ്ണിനോട്... ചേ...... ഇതിനെല്ലാം ചേർത്ത് തരുന്നുണ്ട് നിനക്ക്..... " ദേവ് വേഗത്തിൽ കാർ ഓടിച്ച് വീട്ടിലേക്ക് പോയി. പ്രഢമായ ആഡംബരം വിളിച്ചോതുന്ന പുതിയ രീതിയിലുള്ള വീട്. പുല്ലുകൾ വച്ചുപിടിപ്പിച്ച വിശാലമായ മുറ്റം. സെക്യൂരിറ്റി ഗേറ്റ് തുറന്നതും ദേവ് വേഗത്തിൽ കാർ പോർച്ചിലേക്കു വണ്ടി കേറ്റി. വീടിന്റെ ഉമ്മറപ്പടിയിൽ കേറി ഇരുന്നു. ഫോണിൽ അവിനാഷിന്റെ call വന്നതും ദേവ് phone എടുത്ത് ചെവിയോടടുപ്പിച്ചു.

"എടാ നീ ഇതെവിടാ.... വീട്ടിൽ പോയോ.... "(അക്കു) "ഞാൻ വീട്ടിൽ ഉണ്ടെടാ.... നീ ഇങ്ങോട്ട് വാ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്." നെറ്റി ഉഴിഞ്ഞു കൊണ്ട് ദേവ് പറഞ്ഞു. "അത്.... വീട്ടിലേക്ക്.... വീട്ടിലേക്കു ഞാൻ വരണില്ല..... നമുക്ക് എന്തായാലും നാളെ സംസാരിക്കാം... " അഭിയെ face ചെയ്യാനുള്ള മടി കൊണ്ട് അക്കു പല കാരണങ്ങൾ പറഞ്ഞ് മാറാൻ നോക്കിയെങ്കിലും ദേവിന്റെ വാശി കാരണം വരാമെന്ന് സമ്മതിച്ചു. "നീ വരുമ്പോ ആ പുതിയ കമ്പനിയുടെ പ്രൊജക്റ്റിന്റെ ഫയൽ കൂടി എടുത്തിട്ടു വാ... " "ഹാ... Ok da " കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവിനാഷ് വന്നതും കാണുന്നത് സിറ്റ് ഔട്ടിൽ തലയ്ക്കു കൈയ്യും കൊടുത്ത് എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന ദേവിനെയാണ്. "ഡാ എന്ത് പറ്റി നിനക്ക്.... ആ ഉമ്മിക്കൽ കാരണമാണോ ഇവിടെ ഇങ്ങനെ ചിന്താകുലനായി ഇരിക്കുന്നത്... 🤭" "പോടാ നാറി...... ഇനി ആ കാര്യം എന്നെ ഓർമിപ്പിക്കേ... ചെയ്യരുത്.. 😡"

ദേവ് കലിപ്പിൽ പറഞ്ഞ ശേഷം അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. "അഭി... ജ്യൂസ് എടുക്ക്.... " അഭി എന്ന പേര് കേട്ടതും അരുത് എന്ന് എത്ര തവണ മനസ്സ് മന്ത്രിച്ചിട്ടും അവിനാഷിന്റെ മിഴികൾ അവളെ തിരഞ്ഞു. "നീ എന്ത് നോക്കി നിക്കുവാടാ അകത്തേക്ക് വാ... " ദേവ് അക്കുവിനെയും കൊണ്ട് അകത്തേക്ക് കയറി. ജ്യുസും കൊണ്ട് വന്ന അഭി പെട്ടെന്ന് അക്കുവിനെ കണ്ടതും അവളുടെ കണ്ണുകൾ കൂടുതൽ തിളങ്ങി.അവളിലെ പ്രണയം പാടെ അവഗണിച്ചുകൊണ്ട് അക്കു ജ്യൂസ് എടുത്ത് കുടിച്ചു. "എടാ നീ റൂമിൽ പോയി ഇരുന്നോ... ഞാൻ ippo വരാം. Just five മിനിറ്റ്സ്. " ദേവ് പുറത്തേക്ക് ഇറങ്ങിയതും അഭിയെ ഒന്ന് mind പോലും ചെയ്യാതെ റൂമിലേക്ക്‌ പോകാൻ ഒരുങ്ങിയതും അഭി അവന്റെ കൈ പിടിച്ചു നിർത്തി. "എന്താടി നിനക്ക് വേണ്ടത്....😡 " "എത്ര നാളായി ഞാൻ പിറകെ നടക്കുവാ... ഈ മനസ്സ് നിറയെ ഞാനാണെന്ന് എനിക്കറിയാം... അത്ഒന്ന് തുറന്നുപറഞ്ഞാലെന്താ. ഏട്ടനെ പേടിച്ചിട്ടാണോ പറയാത്തത്.... പറ.... എന്റെ ഏട്ടൻ സമ്മതിക്കും നമ്മുടെ കല്യാണത്തിന്. പ്ലീസ്‌ എന്നോട് ഒന്ന് ഇഷ്ടമാണെന്ന് പറ അക്കുവേട്ടാ.... "

നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അഭി പറഞ്ഞ ശേഷം പ്രതീക്ഷയോടെ അക്കുവിന്റെ കണ്ണുകളിലേക്ക് നോക്കി പക്ഷെ അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം അത് ദേഷ്യം മാത്രമായിരുന്നു. അവളുടെ കൈ ബലമായി പിടിച്ചു മാറ്റി അഭിയുടെ മുഖത്ത് പോലും നോക്കാതെ അവൻ മുകളിലേക്ക് കയറിപോയി... "നിങ്ങളെ കൊണ്ട് ഞാൻ എന്നോടുള്ള പ്രണയം തുറന്നു പറയിപ്പിക്കാതെ ഞാൻ അടങ്ങില്ല. അതിന് ഇനി എന്ത് നാറിയ കളി കളിക്കേണ്ടി വന്നാലും ശരി. " _________ ആമി ഓഫീസിൽ നിന്ന് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്ക് കാൽ എടുത്ത് വച്ചപ്പോ തന്നെ കേട്ടു സുഭദ്ര ആമിയെ എന്തൊക്കെയോ പറയുന്നത്. "ഓഹ്.... എഴുന്നള്ളിയോ.... എന്താണ് ഉദ്യോഗം എന്ന് ആർക്കറിയാം.... ഏതെങ്കിലും ഹോട്ടലിൽ നിന്നോ ലോഡ്ജിൽ നിന്നോ പൊക്കുമ്പോ അറിയാം എന്താണെന്ന്..... " ആമി അവരെ നോക്കി അറപ്പോടെ മുഖം തിരിച്ചു. "അടുക്കളയിൽ പോയി വായിക്ക് രുചിയായിട്ട് എന്തെങ്കിലും ഉണ്ടാക്കെടി.....

ഉച്ചക്ക് ഉണ്ടാക്കിയത് ദോ... കിടക്കുന്നു അയ്യത്ത്... വായിൽ വെക്കാൻ കൊള്ളത്തില്ല... തുഫ്..." "എന്ന പിന്നെ തിന്നണ്ട അവിടെ ഇരുന്നോ... അല്ല പിന്നെ കുറേ നേരായി ചേച്ചീനെ കുറ്റപ്പെടുത്തുന്നു. " വിച്ചു പറഞ്ഞതും സുഭദ്ര അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി മുറിയിലേക്ക് കേറി പോയി. "നീ എന്തിനാടാ അങ്ങനെ ഒക്കെ പറഞ്ഞത്... നിന്റെ അമ്മയാണ് അത് " ആമി ശാസനയോടെ വിച്ചുവിനോട് പറഞ്ഞു. "പിന്നെ അമ്മ.... അമ്മയായതുകൊണ്ടാണ് ഇത്ര മാത്രം പറഞ്ഞത്. ഇനി njan അതങ്ങു മറക്കും. ഇവർക്കും ഇവരുടെ ആ ചേട്ടനും njan വിഷം കലക്കി കൊടുക്കും നോക്കിക്കോ..... പരട്ട.... "(വിച്ചു) "ഡാ നീ അടി വാങ്ങുവേ.... പറഞ്ഞില്ലെന്ന് വേണ്ട.."(ആമി) "അടി കിട്ടിയാലും സാരമില്ല. ഞാൻ ഇതിനൊരു പണി കൊടുത്തിരിക്കും..." വിച്ചു കയറി അകത്തേക്കു പോയതും ആമി ഇനിയെന്താവും എന്ന് ചിന്തിച്ചുകൊണ്ട് റൂമിൽ പോയി ഫ്രഷ് ആയി. പലപ്പോഴായി ദേവിന്റെ പ്രവർത്തി അവളുടെ മനസ്സിലേക്ക് കടന്നു വന്നു.

"ഇനിയും ഞാൻ ഇങ്ങനെ അയാളുടെ മുന്നിൽ താഴാൻ പാടില്ല. ഞാൻ പാവമായാൽ ഇനിയും ഇതുപോലുള്ള പ്രവർത്തികൾ എനിക്കുനേരെ ഉണ്ടാവും... പാടില്ല... ഇനി ഞാൻ അവന്റെ മുന്നിൽ തോൽക്കില്ല. " ഉറച്ച തീരുമാനത്തോടെ ആമി അടുക്കള ജോലിയിൽ മുഴുകി.  "എനിക്ക് എന്റെ പ്രിയപെട്ടവരെ നഷ്ടപ്പെടുത്തിയതിനു നിന്നോട് ഞാൻ പക വീട്ടിയിരിക്കും ആത്മിക. വിടില്ല നിന്നെ ഞാൻ... " ദേവ് മനസ്സിൽ എന്തോ ഉറപ്പിച്ചു കൊണ്ട് ജോയിൻ ചെയ്ത സമയത്ത് ആമി ഒപ്പിട്ട് തന്ന പേപ്പേഴ്സ് നോക്കി ക്രൂരമായി ചിരിച്ചു. തോളിൽ ആരുടെയോ കരസ്പർശം ഏറ്റതും ദേവ് തിരിഞ്ഞു നോക്കി. "എന്താടാ നിന്റെ problem. അല്ല നീ എന്തിനാ ഈ കുട്ടിയുടെ പേപ്പേഴ്സ് ഒക്കെ എടുത്ത് വെച്ചേക്കുന്നത്. നിനക്ക് അവളോട്‌ എന്തോ ഒരു ഇതില്ലേ.... പറയെടാ.... എന്താണ് പ്രണയം ആണോ... "(അക്കു) "ഹും..... പ്രണയം....😏എനിക്ക് അവളോടുള്ളത് പ്രണയം അല്ല അത് ഒരിക്കലും ഉണ്ടാവുകയുമില്ല. പക അത് മാത്രം....😡 " "പകയോ..... എന്തിന്.... നീ എന്താന്ന് വച്ച ഒന്ന് തെളിച്ചു പറയെടാ.... " "പറയാം. ........." ദേവ് പറഞ്ഞത് കേട്ട് എന്ത് പറയണം എന്നറിയാതെ അക്കു നിന്നു.

"അപ്പൊ അവൾ.... അവളുടെ അച്ഛനാണല്ലേ നന്ദൻ... "(അക്കു) "Mm... " "എടാ നീ പറയുന്നതൊക്കെ ശരിയാണ്. But അവൾ എന്ത് തെറ്റ് ചെയ്തിട്ടാടാ.... വിധി നിന്റെ അച്ഛനെയും അമ്മയെയും നിന്നിൽ നിന്നകറ്റി. അല്ലാതെ.... അവൾ എന്ത് ചെയ്തു.... " "No..... അവൾ.... അവൾ കാരണമല്ലേ.... അവളുടെ അച്ഛൻ കാരണമല്ലെ.... എന്റെ family ഇന്ന് ഈ ലോകത്തില്ലാത്തത്.... എന്നെയും അഭിയേയും തനിച്ചാക്കി അവർ പോയത്.... എല്ലാം അവൾ കാരണമാ..... " ദേവ് ദേഷ്യത്തിൽ അവിടെ ഉള്ളതെല്ലാം തട്ടി തെറിപ്പിച്ചു. "ദേവ് ഡാ നീ എന്താടാ ഇങ്ങനെ.... നിനക്ക് എന്താ വട്ടാണോ.... " "Yes..... എനിക്ക് വട്ടാണ്...... 😡" "ഒരു രുചിയും ഇല്ലാത്ത കുറേ ഉണ്ടാക്കി വച്ചോളും അവള്.... ഹും... വായിൽ വെക്കാൻ കൊള്ളത്തില്ല..... " ആഹാരം കഴിച്ച ശേഷം ബാക്കി വന്നത് അവർ തട്ടി തെറിപ്പിച്ചു. "അമ്മാ....എന്നോടുള്ള ദേഷ്യം ആഹാരത്തോട് കാണിക്കണ്ട..... "(ആമി) "പിന്നേ...... ഇതൊക്കെ ഞാൻ ഇവിടെ വാങ്ങിച്ചു വെച്ച സാധനം കൊണ്ട് ഉണ്ടാക്കിയതല്ലേ.... അല്ലാതെ നിന്റെ ചത്തുപോയ തന്ത ഉണ്ടാക്കിവെച്ചതൊന്നുമല്ലല്ലോ.....

ഇതൊക്കെ വൃത്തിയാക്കെടി നോക്കി നിക്കാതെ..... " അവർ അകത്തേക്ക് പോയതും ആമി തറയിൽ കിടക്കുന്നതൊക്കെ വൃത്തിയാക്കി. കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തറയിൽ കിടക്കുന്ന അന്നത്തിൽ പതിച്ചു. "ചേച്ചി.... ചേച്ചി ഒന്നും കഴിച്ചില്ലല്ലോ... "(വിച്ചു) "അതല്ലേ നിന്റെ അമ്മ തട്ടിത്തെറിപ്പിച്ചത്..... ഞാൻ കഴിക്കാതെ ഇരിക്കാൻ വേണ്ടി. എനിക്ക് വിശപ്പില്ലെടാ... നീ പോയി കിടന്നോ.... " "എന്നാലും ചേച്ചി.... " "ഒന്നുല്ലെടാ നീ പോയി കിടന്നോ...." ഉച്ചക്കും ഒന്നും കഴിക്കാത്തതിനാൽ ആമിക്ക് നല്ല വിശപ്പുണ്ടായിരുന്നു. കരഞ്ഞു തളർന്ന മിഴികൾ വാശിയോട് തുടച്ചുമാറ്റികൊണ്ട് അവൾ ജോലി ഒക്കെ തീർത്ത് കിടന്നുറങ്ങി. രാത്രി 1 മണി ആയപ്പോഴേക്കും കതകിൽ മുട്ടുന്ന സൗണ്ട് കേട്ട് ആമി ഡോർ തുറന്നു. "ചേച്ചി അമ്മക്കിട്ട് ഞാൻ പണി കൊടുത്തിട്ടുണ്ട് ചേച്ചി.... വേഗം വാ കാണിച്ചു തരാം..... ഇത്രേം നല്ല സീൻ കണ്ടില്ലെങ്കിലേ വലിയ നഷ്ട്ടം ആയിപോവും... വാ... " ഡോർ തുറന്നതും വിച്ചു സന്തോഷത്തോടെ പറഞ്ഞത് കേട്ട് ആമി വായും തുറന്ന് നിന്നു. "നീ എന്ത് കുരുത്തകേടാ ഒപ്പിച്ചത്.... " "കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ചേച്ചികുട്ടി.... " വിച്ചു ആമിയുടെ കൈയ്യും പിടിച്ച് പുറത്തേക്ക് ഓടി........ .. ( തുടരും..... )

Share this story