അസുരപ്രണയം: ഭാഗം 8

asura pranayam ponnu

എഴുത്തുകാരി: പൊന്നു

രാത്രി 1 മണി ആയപ്പോഴേക്കും കതകിൽ മുട്ടുന്ന സൗണ്ട് കേട്ട് ആമി ഡോർ തുറന്നു. "ചേച്ചി അമ്മക്കിട്ട് ഞാൻ പണി കൊടുത്തിട്ടുണ്ട് ചേച്ചി.... വേഗം വാ കാണിച്ചു തരാം..... ഇത്രേം നല്ല സീൻ കണ്ടില്ലെങ്കിലേ വലിയ നഷ്ട്ടം ആയിപോവും... വാ... " ഡോർ തുറന്നതും വിച്ചു സന്തോഷത്തോടെ പറഞ്ഞത് കേട്ട് ആമി വായും തുറന്ന് നിന്നു. "നീ എന്ത് കുരുത്തകേടാ ഒപ്പിച്ചത്.... " "കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ചേച്ചികുട്ടി.... " വിച്ചു ആമിയുടെ കൈയ്യും പിടിച്ച് പുറത്തേക്ക് ഓടി..... "ഡാ ഒന്ന് പതിയെ പോ.. " "വേഗം വാ ചേച്ചി.. " വിച്ചു ആമിയെയും വലിച്ച് കൊണ്ട് പോയത് സുഭദ്ര യുടെ റൂമിലേക്കായിരുന്നു...അവിടെ കണ്ട കാഴ്‌ച്ച കാരണം ആമിക്കു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയി പോയിരുന്നു. "അയ്യോ നീറുന്നേ..... അമ്മേ.... " സുഭദ്രയുടെ വെള്ള സാരി മുഴുവൻ നല്ല ചുവന്ന മുളകുപൊടി.. മുഖത്തും ദേഹത്തുമെല്ലാം മുളകുപൊടി വെള്ളവും ഉണ്ട്. 🤭

എരിഞ്ഞു പുകയുന്ന അവർ വേദന കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നെട്ടോട്ടം ഓടുന്നുണ്ട്. "അയ്യോ.... എടി നോക്കി നിക്കാതെ എന്തേലും ചെയ്യടി... അമ്മേ... എന്റെ എല്ലാടവും നീറി പൊകഞ്ഞിട്ട് വയ്യേ... അയ്യോ... Hooohh... " അവരുടെ മുഖത്തെ ഭാവം കണ്ടിട്ട് വിച്ചു അവിടെ കമിഴ്ന്നു കിടന്നു ചിരി തുടങ്ങി. ആമിക്ക് ചിരി പൊട്ടിയെങ്കിലും പിടിച്ച് നിർത്തികൊണ്ട് അവരെ സഹായിക്കാൻ ആയി പോയതും വിച്ചു തടഞ്ഞു വച്ചു. "ചേച്ചി എങ്ങോട്ടാ പോണേ. അവർക്ക് ഇച്ചിരി ഓവർ ആണ്... അതിനുള്ള പണി കിട്ടിയേ പറ്റു. ഇതൊന്നുമല്ല ചേച്ചി ഇനീം ഉണ്ട് പണി. നമുക്ക് ഇവിടെ ഇരുന്നു കളി കാണാം.. " വിച്ചു ആമിയെ നിർബന്ധിപ്പിച്ച് അവിടെ ഇരുത്തി. അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളം കൊണ്ട് ഓടുന്ന സുഭദ്രയെ കാണെ ആമിക്ക് പാവം തോന്നി. അമ്മയെ ഓർമ വന്നു അവൾക്ക്. "ഡാ മതിയെടാ... നമുക്ക് സഹായിക്കാം... ഇതെന്തായാലും കുറച്ചു കൂടി പോയിട്ടോ വിച്ചു. അമ്മയോട് ഇങ്ങനെ ഒന്നും ചെയ്യരുത്.. "(ആമി)

"നീ അവിടെ മിണ്ടാതിരിക്ക് ചേച്ചി.... ഇനി ഒന്നൂടെ ഉണ്ട് പണി. Wait and see.. 😎" "ഇനി എന്ത്....🙄 " പിന്നീട് കാണുന്നത് ഇത്രയും നേരം എരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്ന വിച്ചൂന്റെ അമ്മ പെട്ടെന്ന് സ്റ്റക്ക് ആയി നിന്നു കൊണ്ട് വയർ പൊത്തി പിടിക്കുന്നതാണ്... പിന്നീട് അവരൊറ്റ ഓട്ടമായിട്ടുന്നു ബാത്‌റൂമിലേക്ക്.... (പ്യാവം 🤭 ) "200 ചെറുനാരങ്ങയുടെ ശക്തി കണ്ടോ ചേച്ചി.... 🤣" "200 ഓ...100 എന്നല്ലേ പരസ്യത്തിൽ കാണിക്കണേ... "(ആമി) "അത് ഒരു വിം.. ഇത് രണ്ടെണ്ണം... എന്തായാലും പണി കൊടുത്തു. അപ്പൊ നല്ല വെടിപ്പായിട്ട് അങ്ങ് ഇച്ചിരി കൂടുതൽ കൊടുത്തു... Ahh.. പിന്നെ ചേച്ചി നാളെ മുതൽ പാത്രം കഴുകാനുള്ള സോപ്പ് ഇല്ല. ഉള്ളതാണ് ഞാൻ അമ്മക്ക് കലക്കി കൊടുത്തേ... കുറച്ച് പാലിലും പിന്നെ ആ ഓട്സിലും ചായേലും കൂടി ആണ് കലക്കി കൊടുത്തേ... എങ്ങനുണ്ട് ഞാൻ മരണ മാസ്സ് അല്ലെ....😎" "എടാ മഹാപാപി.... 🙆‍♀️" "Eeeeee 😁"

വിച്ചൂന്റെ അമ്മ ബാത്‌റൂമിൽ നിന്ന് ഇറങ്ങും വാതിൽ വരെ എത്തുമ്പോ പിന്നേം ഓടും.... ആ പ്രവർത്തി അങ്ങനെ തുടർന്നോണ്ടിരുന്നു... ആമി തലക്കും കൈ കൊടുത്ത് അവിടെ ഇരുന്നു. അല്ലാണ്ട് എന്ത് ചെയ്യാൻ... "എന്റെ കക്കൂസ് പരമ്പര ദൈവങ്ങളെ.... എന്റെ അമ്മയെ ഇന്ന് അവിടുന്ന് ഇറക്കല്ലേ.... " വിച്ചു മുകളിലേക്കു നോക്കി പ്രാർത്ഥിക്കുന്നത് കണ്ടിട്ട് ആമി ഇതേതാ ജീവി എന്നർത്ഥത്തിൽ അവനെ നോക്കി... (നല്ല മകൻ അല്ലെ 😁) _________ ആമി രാവിലെ തന്നെ എഴുനേറ്റ് ജോലി ഒക്കെ തീർത്തു. സുഭദ്ര തളർന്ന് ഒടിഞ്ഞു മടങ്ങി കുത്തി അവിടെ ഇരിപ്പുണ്ട്. ഒരക്ഷരം മിണ്ടാൻ പോലുമുള്ള ത്രാണി അവർക്കുണ്ടായിരുന്നില്ല. (ചെറുനാരങ്ങയുടെ ശക്തി🤭) വിച്ചൂനും അമ്മക്കുമുള്ളതെല്ലാം ചെയ്തുവെച്ചിട്ട് ആമി ഓഫീസിലേക്ക് പുറപ്പെട്ടു. ഓഫീസിൽ ചെന്ന് ഒപ്പിട്ട ശേഷം ക്യാബിനിലേക്ക് പോയി അവളുടെ ജോലി ചെയ്തുകൊണ്ടിരിക്കെ ദേവിന്റെ കാൾ വന്നു. "ഹലോ sir.. "

"Ah... താൻ വേഗം എന്റെ ക്യാബിനിലേക്ക് വാ.. " "Ok sir " Call കട്ട് ആക്കിയതും.... "കള്ള പന്നി... എന്തിനാണാവോ എന്നെ ഇങ്ങനെ വിളിക്കണേ... ഇനി എന്നെ kiss എങ്ങാനും ചെയ്യാൻ ആയിരിക്കോ... ന്റെ ദേവ്യേ.... എന്നാൽ അങ്ങേര്ടെ പല്ലടിച്ചു ഞാൻ താഴെ ഇടും.എന്തായാലും ചെന്ന് നോക്കാം.." ആമി മനസ്സിൽ പറഞ്ഞു കൊണ്ട് ദേവിന്റെ അടുത്തേക്ക് പോയി. ""Sir..."" "Haa കേറി വരു... തന്നെ ഇപ്പൊ വിളിച്ചത് ഒരു important കാര്യം പറയാൻ ആണ്. 2 days കഴിഞ്ഞിട്ട് ഒരു മീറ്റിങ് ഉണ്ട്... ബാംഗ്ലൂർ വച്ച്. എന്റെ കൂടെ താനും വരണം... ഇന്ന് night 10 മണിക്കാണ് ഫ്ലൈറ്റ്... ഒരു 8 മണിയാവുമ്പോ തന്റെ വീടിന്റെ ഫ്രണ്ടിൽ ഇറങ്ങി നിക്കണം ഞാൻ അങ്ങോട്ടേക്ക് വരാം... ഇതുപറയാനാ വിളിച്ചേ... ഇനി തനിക്ക് പോകാം... ഉച്ചക്ക് ലീവ് എടുത്തു പൊക്കോളു..." "Sorry sir എനിക്ക് വരാൻ പറ്റില്ല... വേറെ ആരെ എങ്കിലും കൊണ്ട് പൊക്കോളൂ... "എന്തുകൊണ്ട് തനിക്ക് വരാൻ പറ്റില്ല." (ദേവ്)

"ഒരു അന്യ പുരുഷന്റെ കൂടെ രാത്രി ഒക്കെ അത്രയും ദൂരം യാത്ര ചെയ്യാൻ എനിക്ക് പറ്റില്ല. " "ഓഹോ അങ്ങനെ.... ഇതൊക്കെ ഇവിടെ ഉണ്ടാവും എന്ന് വ്യക്തമായി റൂൾസിൽ പറഞ്ഞിട്ടുണ്ട്. താൻ അതിൽ ഒപ്പിട്ട് തന്നതുമാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല.എന്റെ കൂടെ എന്നല്ല ഈ കമ്പനി യിലെ ആരുടെ കൂടെ പോകണമെന്ന് ഞാൻ പറഞ്ഞാലും നീ പോയിരിക്കണം.ഇതെന്റെ ഓർഡർ ആണ്. " "മനസില്ല.... താൻ എന്താന്ന് വച്ച ചെയ്യെടോ... ബോസ് ആണെന്ന് വച്ച് ഞാൻ തന്റെ അടിമ ഒന്നുമല്ല... വയസിനു മുതിർന്ന ആളോട് ഇങ്ങനെ സംസാരിക്കാൻ പാടില്ലെന്നറിയാം... പക്ഷെ തന്നോട് ഇങ്ങനെ സംസാരിച്ചാലേ ശരിയാവുള്ളൂ... കേട്ടൊടോ ദേവ് മഹേഷ്വർ... ഇതിന്റെ പേരിൽ താൻ എന്നെ ഈ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയാണെങ്കിൽ ദേ ഇപ്പൊ തന്നെ പോവാൻ ഞാൻ തയ്യാറാണ്... " മാറിൽ കൈകൾ പിണച്ചുകെട്ടി ദേവിന്റെ മുന്നിൽ വീറോടെ ആമി പറഞ്ഞതും ദേവും അവൾ നിന്ന ആ സ്റ്റൈലിൽ നിന്നുകൊണ്ട് പറയാൻ തുടങ്ങി.

"Ok. നീ ഇവിടെ നിക്കണം എന്ന് എനിക്ക് നിർബന്ധം ഒന്നുമില്ല. നിനക്ക് പോകാം.10 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകിയിട്ട് തനിക്ക് പോകാം. ഇവിടെ ജോയിൻ ചെയ്താൽ 2 year കഴിയാതെ ഇവിടെ നിന്നും പിരിഞ്ഞു പോകാൻ കഴിയില്ല. അങ്ങനെ പോകണമെങ്കിൽ 10 ലക്ഷം രൂപ ഇവിടെ അടക്കണം. തനിക്ക് ആ തുക അടച്ചിട്ട് ഇവിടെ നിന്നും പോകാം. ഞാൻ തടയില്ല. എന്തായാലും ഇപ്പൊ തീരുമാനിക്കണം. Choice തന്റേതാണ്... " "What.... ഇതെന്തൊക്കെ റൂൾസ് ആണ് ഇവിടെ ഉള്ളത്.10 ലക്ഷം രൂപയോ... എനിക്ക് ഇത്രയും തുക തരാൻ പറ്റില്ല എന്നറിഞ്ഞുകൊണ്ടല്ലേ ഈ കണ്ടിഷൻ വച്ചത്. ഈ condition അംഗീകരിക്കാൻ എനിക്ക് പറ്റില്ല.sorry."(ആമി) "അപ്പൊ എങ്ങനാ രാത്രി 8.00ക്ക് വീടിന്റെ മുന്നിൽ കാണുമല്ലോ അല്ലെ..." വിജയി ഭാവത്തോടെ ദേവ് പറഞ്ഞതും ആമി ദേഷ്യത്തോടെ ചവിട്ടി തുള്ളി പോയി. "നിനക്കുള്ള പണി ഈ ദിവസങ്ങളിൽ തരാമെടി... നീ കാത്തിരുന്നോ.. " അവൾ പോയ വഴിയേ നോക്കി ദേവ് മനസ്സിൽ പറഞ്ഞു.

ഉച്ചക്ക് ഓഫീസിൽ നിന്ന് വന്ന ഉടൻ തന്നെ ആമി വീട്ടിലെ ജോലി ഒക്കെ വേഗം തീർത്തു. പാക്കിങ് തുടങ്ങി. "അങ്ങേര്ടെ ഒടുക്കത്തെ റൂൾസ്.. കോപ്പ്.. ഏത് സമയത്താണോ ഈ കമ്പനിയിൽ ചെന്ന് കേറാൻ തോന്നിയത്.എന്റെ തല വിധി. അങ്ങേര് ഇനി എന്നെ ഒറ്റക്ക് കിട്ടുമ്പോ എന്തേലും ചെയ്യാൻ വന്നാൽ... ഈ ആമി ആരാണെന്നു അറിയും... " ആമി പിറുപിറുത്തുകൊണ്ട് ഓരോന്നു എടുത്തു വച്ചു. "എങ്ങോട്ട് പോവാടി നീ... കണ്ടവന്മാരുടെ കൂടെ ഒക്കെ കിടന്ന് അവസാനം വല്ലവന്റെയും കൊച്ചിനേം വയറ്റിൽ ഇട്ടോണ്ട് ഇങ് വാ നീ... ബാക്കി അപ്പൊ കാണിച്ചു തരാം.... " സുഭദ്ര ആമിയെ നോക്കി ഓരോന്നു പറഞ്ഞിട്ടും അവൾ ഒന്നും തന്നെ തിരിച്ചു പറയാതെ അവളുടെ ജോലികൾ ചെയ്തുകൊണ്ടിരുന്നു. അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാത്തത് കണ്ട് തിരികെ പോവാനായി അവർ തിരിഞ്ഞതും വിച്ചു കലിപ്പിൽ നോക്കി നിക്കുന്നതാണ് കണ്ടത്. "നിങ്ങൾ ഒരു കാലത്തും നന്നാവില്ലല്ലേ...

ഇനി എന്റെ ചേച്ചീനെ വല്ലോം പറഞ്ഞാലുണ്ടല്ലോ... കാന്താരി ഉടച്ചു കണ്ണിൽ ഇട്ടു തരും. വേണേൽ നിങ്ങൾ ഉറങ്ങുമ്പോ പടക്കം കൊളുത്തി വായിൽ ഇടും. കാണണോ... പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും ഈ വിഷ്ണു. അമ്മക്കതറിയാല്ലോ... " "ഏത് സമയത്താണോ ഇതിനെ ഒക്കെ... വാഴ വച്ച മതിയാരുന്നു.. " പിറുപിറുത്തുകൊണ്ട് വിച്ചൂന്റെ അമ്മ മുറിയിലേക്ക് പോയി. "ചേച്ചി... ബാംഗ്ലൂർ പോയിട്ട് അടിച്ചു പൊളിക്കണേട്ടോ... ഇവിടെ കിടന്ന് നരകിക്കുന്നതിലും ഭേദം അവിടെ അടിച്ചു പൊളിക്കുന്നതാ... "(Vichu) "പിന്നേ.... എന്താവോന്ന് ഒരു പിടിയും ഇല്ല. ന്റെ കൃഷ്ണ... എന്നെ കാത്തോണേ..." __________ ആമി 8.00 ക്ക് തന്നെ വീടിന്റെ മുന്നിൽ ഇറങ്ങി നിന്നു.ദേവിന്റെ കാർ വീടിന്റെ മുന്നിൽ വന്ന് നിന്നതും സുഭദ്ര യുടെ ചേട്ടന്റെ ബൈക്ക് അവിടെ വന്നതും ഒരുമിച്ചായിരുന്നു. സുരേദ്രനെ കണ്ടതും ആമിയുടെ മുഖത്ത് ഭയം നിഴലിക്കുന്നത് ദേവ് ശ്രദ്ധിച്ചിരുന്നു.

"ഹാ... ഇതേതാടി പുതിയ സെറ്റ് അപ്പ്‌ ആണോ... നല്ല തറവാട്ടിലെ ചെക്കൻ ആണെന്ന് തോന്നുണ്ടല്ലോ... ഇന്ന് എന്തായാലും നീ ഇവന്റെ കൂടെ പോകണ്ട... ഇന്നെന്റെ പൊന്നുമോള് ഈ മാമന്റെ കൂടെ കിടക്ക്.. ഇങ്ങോട്ട് വാടി... " അയാൾ ആമിയുടെ കൈയിൽ പിടിച്ച് വലിച്ചതും ദേവിന് സ്വയം നഷ്ട്ടപെടുന്നത് പോലെ തോന്നി. ദേഷ്യത്തിൽ ഡോർ തുറന്നിറങ്ങി വന്ന് അയാളെ ചവിട്ടി വീഴ്ത്തി. ആമിയെ ചേർത്ത് നിർത്തികൊണ്ട് ദേഷ്യത്തോടെ ദേവ് പറഞ്ഞു. 💞"""ഇവളെന്റെ പെണ്ണാ.... ഞാനല്ലാതെ ഇവളെ ഒരുത്തനും തൊടുന്നത് എനിക്ക് പിടിക്കില്ല... കൊന്നു കുഴിച്ചുമൂടും... എന്റെയാ ഇവൾ.... എന്റെ മാത്രം... ശിക്ഷിക്കാനും.. സ്നേഹിക്കാനും എനിക്കെ ഉള്ളു അവകാശം... """💞 ദേവ് പറഞ്ഞ ഓരോ വാക്കും ആമിക്ക് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു.. അവന്റെ പ്രവർത്തിയിൽ അവൾ തറഞ്ഞു പോയിരുന്നു. "അളിയാ പൊളിച്ചു.... എന്റെ അളിയൻ നിങ്ങൾ തന്നെയാ... " വിച്ചു കൈ കൊട്ടി ഉറക്കെ വിളിച്ചു പറഞ്ഞു.........  ( തുടരും..... )

Share this story