അസുരപ്രണയം: ഭാഗം 9

asura pranayam ponnu

എഴുത്തുകാരി: പൊന്നു

💞"""ഇവളെന്റെ പെണ്ണാ.... ഞാനല്ലാതെ ഇവളെ ഒരുത്തനും തൊടുന്നത് എനിക്ക് പിടിക്കില്ല... കൊന്നു കുഴിച്ചുമൂടും... എന്റെയാ ഇവൾ.... എന്റെ മാത്രം... ശിക്ഷിക്കാനും.. സ്നേഹിക്കാനും എനിക്കെ ഉള്ളു അവകാശം... """💞 ദേവ് പറഞ്ഞ ഓരോ വാക്കും ആമിക്ക് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു.. അവന്റെ പ്രവർത്തിയിൽ അവൾ തറഞ്ഞു പോയി. "അളിയാ പൊളിച്ചു.... എന്റെ അളിയൻ നിങ്ങൾ തന്നെയാ... " വിച്ചു കൈ കൊട്ടി ഉറക്കെ വിളിച്ചു പറഞ്ഞതും ആമി അവനെ കണ്ണുരുട്ടി നോക്കി. വിച്ചുവിന്റെ ശബ്ദമാണ് ദേവനെ സ്വബോധത്തിലേക്കു കൊണ്ട് വന്നത്. അവൻ പറഞ്ഞ വാക്കുകൾ ഓർത്തതും ദേവിന്റെ മുഖത്ത് ദേഷ്യം കുമിഞ്ഞു കൂടി. ആമിയോട് അങ്ങേയറ്റം വെറുപ്പ് തോന്നി. അവളെ ചേർത്തു പിടിച്ച കൈ കൂടുതൽ മുറുകി വന്നു... അവളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന രീതിയിൽ.... ദേവിന്റെ കൈ കൂടുതൽ മുറുകുന്നത് അനുസരിച്ച് ആമിയുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.

കണ്ണുനീർ ആരും കാണാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു. ദേഷ്യതിന് അല്പം ശമനം വന്നതും ദേവ് അവളിൽ നിന്നകന്നു മാറി കാറിൽ കേറി ഇരുന്നു. ആമി വേദന കാരണവും അവന്റെ വാക്കിലും അനങ്ങാൻ ആവാതെ അവിടെ തന്നെ നിന്നു. "ആരെ നോക്കി നിക്കുവാടി.... വന്ന് കേറാൻ ഇനി പ്രത്യേകിച്ച് പറയണോ.....😡" ദേവ് ദേഷ്യത്തോടെ അലറിയതും ആമി പേടിച്ച് വേഗം വന്ന് കാറിന്റെ പിന്നിൽ കേറാൻ നോക്കിയതും ദേവ് കലിപ്പിൽ അവളെ നോക്കി. അപ്പൊ തന്നെ ആമി വന്ന് മുന്നിൽ കയറി അവന്റെ മുഖത്ത് പോലും നോക്കാതെ തല താഴ്ത്തി ഇരുന്നു. ദേവിന്റെ കാർ അതിവേഗത്തിൽ എയർപോർട്ടിലേക്കു പാഞ്ഞു... അവളോടുള്ള ദേഷ്യം മുഴുവൻ ദേവ് ആക്സിലേറ്ററിലും സ്റ്റിയറിങ്ങിലും തീർത്തു. "അതേ ഒന്ന് പതുക്കെ പോവോ... എന്നോടുള്ള ദേഷ്യം കാറിൽ തീർക്കണ്ട...." "നീ ആരാടി എന്നെ ചോദ്യം ചെയ്യാൻ... നേരത്തെ പറഞ്ഞത് വച്ചിട്ടുള്ള അവകാശം ആണെങ്കിൽ... പൊന്നുമോളെ ആ വെള്ളം വാങ്ങി വെച്ചേക്കു...

ബോധമില്ലാണ്ട് പറഞ്ഞതാ അല്ലാതെ നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതല്ല... കേട്ടോടി...🤬 " "എടീ പോടീന്നൊക്കെ തന്റെ കെട്ട്യോളെ പോയി വിളിക്ക്... എന്നെ വിളിക്കാൻ വരണ്ട കേട്ടൊടോ... എല്ലാം ചെയ്യുന്നതും പറയുന്നതും നിങ്ങൾ... എന്നിട്ട് കുറ്റം മുഴുവൻ എന്റെ തലയിലും... എന്തൊരു സാധനമാ... Hoh.... " "പോടീ പുല്ലേ... ഇത്രക്ക് നീ അഹങ്കരിക്കണ്ടാ... ഇതൊക്കെ നിനക്ക് ഞാൻ തീർത്തു താരാട്ടാ... എന്റെ കൂടെയാ മോളിനി അവിടെ നിക്കുന്നെ... രാത്രിയൊക്കെ... പണി തരാട്ടോ ഞാൻ... കാത്തിരുന്നോ... " "ഉവ്വാ.... താൻ ഞൊട്ടും... പോടാ മരപ്പട്ടി " "നീ പോടീ... " ആമി അവനെ കോക്രി കുത്തി കാണിച്ചിട്ട് പുറത്തേക്കു മിഴികൾ നട്ടിരുന്നു.. അവളുടെ കോപ്രായം കണ്ടിട്ട് ദേവിന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു..

ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ആമി നന്നായി വെട്ടി വിയർക്കുന്നുണ്ടായിരുന്നു. ആദ്യമായി ഫ്ലൈറ്റിൽ കേറിയതിന്റെ എല്ലാ വെപ്രാളവും അവളിൽ ഉണ്ടായിരുന്നു. "അതേ... Sir... ഞാൻ വരണോ... എനിക്ക് പേടിയാവുന്നു... ഇതിൽ ഞാൻ ഇതുവരെ കേറീട്ടില്ല... എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കോ.... Plzz... 🥺" കണ്ണുനിറച്ചുള്ള അവളുടെ സംസാരം കേട്ടതും ദേവ് അവളെ കലിപ്പിൽ തുറിച്ചു നോക്കി. "Plz... " കൈകൂപ്പികൊണ്ട് അവൾ പിന്നെയും പറഞ്ഞതും.... "മിണ്ടാതിരുന്നില്ലേൽ ഇതീന്ന് നിന്നെ എടുത്തു താഴെ ഇടും കാണണോ.... " ആമി മുഖവും വീർപ്പിച്ചു കൊണ്ട് മിണ്ടാതെ ഇരുന്നു. ഫ്ലൈറ്റ് പൊങ്ങിയതും ആമി ദേവിനെ കേറി അങ്ങ് കെട്ടിപിടിച്ചിരുന്നു. അവന്റെ സീറ്റ് ബെൽറ്റിൽ അള്ളിപിടിച്ചിരുന്നു. "അമ്മേ.... ദേവീ എന്നെ കാത്തോണേ... രാമ രാമ.... അയ്യോ.... ഞാൻ ദാ പോണേ.... " ആമി ഇല്ലാത്തതും ഉള്ളതുമായ മന്ത്രവും ജപിച്ച് ദേവിനെ അള്ളി പിടിച്ചു. ആമിയുടെ മുഖത്തെ ഓരോരോ ഭാവങ്ങളും അവൻ ഒപ്പിയെടുത്തു.

അവളെ അത്രയും അടുത്ത് കണ്ടതും ആ കുറുമ്പ് നിറഞ്ഞ നിഷ്കളങ്കമായ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ അവന് തോന്നിയില്ല. എന്തോ ഒരു അടുപ്പം തോന്നുന്നത് പോലെ.... "ഇല്ല പാടില്ല... " അവൻ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. "മാറി നിക്കെടി അങ്ങോട്ട്... 😠" അതൊരു അലർച്ചയായിരുന്നു... അവന്റെ അലർച്ച കേട്ട് ആമി മാത്രമല്ല അടുത്തുണ്ടായിരുന്നവർ വരെ ഞെട്ടി പോയിരുന്നു. ആമി ഞാനൊന്നും കണ്ടില്ലേ രാമ നാരായണ എന്നുള്ള എക്സ്പ്രഷൻ ഇട്ട് തിരിഞ്ഞിരുന്നു.. _______ "ഏട്ടാ.. Pls... എന്തിനാ എന്നെ ഇങ്ങനെ avoide ചെയ്യണേ... എന്ത് തെറ്റാ ഞാൻ ചെയ്തേ.... " "അഭീ.... പ്ലീസ്... ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നെ ഇഷ്ട്ടല്ല.... വേറെ ഒരു കുട്ടിയെ ആണ് എനിക്ക് ഇഷ്ട്ടം.. നീ മനസ്സിലാക്ക്.... "(അക്കു) "അപ്പൊ ഞാൻ... ഞാൻ വെറും പൊട്ടി അല്ലെ... ചെറുപ്പം മുതൽ കൊണ്ട് നടന്നതാ ഈ നെഞ്ചില്.. എന്നിട്ടും.... ഇനി ഞാനും വരില്ല ശല്യമായിട്ട്..." "Mm.. അതാ നല്ലത്... "(അക്കു) "ഒരു സങ്കടവും ഇല്ലല്ലേ... എന്താ ഇങ്ങനെ.."

എന്തോ പറയാൻ തുനിഞ്ഞതും ദേവിന്റെ call അക്കുവിന്റെ ഫോണിലേക്കു വന്നു. "ഹാലോ ഡാ.. നിങ്ങൾ അവിടെ എത്തിയോ..."(അക്കു) "Aada... എത്തി... എയർപോർട്ടിൽ നിന്നിറങ്ങി ഇനി ഫ്ലാറ്റിലേക്ക് പോവാ...ahh പിന്നെ ഞാൻ ഒരു കാര്യം പറയാനാ വിളിച്ചേ.. ഇപ്പൊ അഭി ഇണ്ടോ നിന്റെ അടുത്ത്..." "Mm ഉണ്ട്.. എന്താടാ.. " "നീ phone ഒന്ന് സ്പീക്കറിൽ ഇട്. മോളെ അഭി ചേട്ടൻ നിനക്ക് ഒരു സർപ്രൈസ് വച്ചിട്ടുണ്ട്... അങ്ങോട്ട് വന്നാൽ ഉടനെ ഉണ്ടാവും..."(ദേവ്) "എന്താ ഏട്ടാ..."(അഭി) "നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരും.. ഇപ്പൊ അല്ല ഞാൻ അവിടെ എത്തിയിട്ട്...നല്ല പയ്യനാണ്... നിനക്ക് അവനെയും അവന് നിന്നെയും നന്നായി അറിയാം... രണ്ടാൾക്കും ഇഷ്ട്ടാവും എനിക്ക് ഉറപ്പാണ്... ഡാ അക്കു... അതിനു കുറച്ചു ഒരുക്കങ്ങളൊക്കെ ചെയ്യാനുണ്ട് അവിടെ... എല്ലാം നീ മുന്നിൽ നിന്ന് നടത്തണം... കേട്ടോ... ബാക്കി ഒക്കെ പിന്നെ പറയാം... ശരി വച്ചോ " അഭിയുടെയും അക്കുവിന്റെയും നെഞ്ച് വിങ്ങി പൊട്ടുന്നത് പോലെ അവർക്കു തോന്നി... അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.

മുന്നും പിന്നും നോക്കാതെ അഭി അവിനാഷിനെ വന്ന് കെട്ടിപിടിച്ചു. ആദ്യം അവൻ ഒന്ന് ഞെട്ടിയെങ്കിലും അവളെ ചേർത്തു പിടിക്കാനായി കൈകൾ കൊണ്ട് പോയി... പിന്നെ എന്തോ ഓർത്തപോലെ കൈകൾ പിൻവലിച്ചു അവളെ അടർത്തി മാറ്റി അവൾക്കിട്ട് ഒന്ന് പൊട്ടിച്ചു... "I hate u abhi... എത്ര തവണ പറയണം ഇത്.. എന്തൊരു ശല്യമാ.... " അവൻ ഓഫീസിൽ നിന്ന് പുറത്തേക്ക് ദേഷ്യത്തിൽ ഇറങ്ങി പോയി... "എനിക്ക് നിന്നെ ചതിക്കാൻ വയ്യ പെണ്ണെ.... ഞാൻ ഇനി എത്ര നാൾ ജീവനോടെ ഉണ്ടെന്നറിയില്ല... നിന്റെ ജീവിതത്തിലേക്കു ഞാൻ ഒരിക്കലും വരില്ല. " മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന രക്തം അവൻ തുടച്ചു നീക്കി.വാശിയോടെ കണ്ണുനീർ തുടച്ചു കൊണ്ട് കാർ എടുത്ത് വീട്ടിലേക്ക് പോയി..  "ന്ത് നോക്കി നിക്കാടി നീ... കേറാൻ ഉദ്ദേശമില്ലേ.... " വലിയ ഒരു ഫ്ലാറ്റിന്റെ മുന്നിലെ വാതിലിൽ നിക്കുന്ന ആമിയെ നോക്കി ദേവ് പറഞ്ഞു. ഒന്നും മിണ്ടാതെ ആമി അകത്തേക്ക് കേറി.... "Welcome sir.... " ഒരുവൻ വന്ന് പറഞ്ഞതും ദേവും തിരിച്ച് ചിരിച്ചുകൊണ്ട് thanks പറഞ്ഞു... "Ohh ഇയാൾക്ക് ചിരിക്കാൻ അറിയോ... മുരടൻ... കലിപ്പും ഫിറ്റ്‌ ചെയ്തു നടന്നോളും... ഹും.... "(ആമി ആത്മ) റൂമിലെ ചാവി നൽകിയതും അവർക്ക് അനുവദിച്ച ഫ്ലാറ്റിലേക്ക് ഇരുവരും നടന്നു. "Sir.... ഇവിടെ... എങ്ങനെ.... നമ്മൾ ഒരുമിച്ച്......"(ആമി)

"വേറെ ഫ്ലാറ്റ് ഒന്നുമില്ല അതാ ഇങ്ങനെ ചെയ്യേണ്ടി വന്നേ.... ഉള്ളിൽ 3 മുറികൾ ഉണ്ട്... So കുഴപ്പമില്ല.... കേറി വാ... "(ദേവ്) അകത്തേക്ക് കയറി രണ്ട് പേരും രണ്ട് മുറിയിലേക്ക് പോയി ഫ്രഷ് ആയി നേരെ കാട്ടിലിലേക്ക് മറിഞ്ഞു.... ഒരുപാടു നേരം കഴിഞ്ഞ ശേഷം ആണ് ദേവ് കണ്ണുതുറന്നത്.... ആമി അപ്പോഴും ഉറക്കത്തിൽ ആയിരുന്നു.. "ഇവളിതുവരെ എണീറ്റില്ലേ...." ദേവ് അവൾ കിടന്ന റൂമിലേക്ക് കേറി നോക്കി.. നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.ചിരിയോടെ നോക്കി നിന്ന അവന്റെ മുഖത്ത് പെട്ടെന്ന് ദേഷ്യം വന്ന് നിറഞ്ഞു.... വെള്ള പുതപ്പിച്ചു കിടത്തിയ അമ്മയെയും അച്ഛനെയും ഓർത്തതും ഇരട്ടി ദേഷ്യം അവന് അവളോട്‌ ഉണ്ടായി.... "ഡീ..... എനിക്കെടി.... 😠" ആമി ഞെട്ടികൊണ്ട് അവനെ നോക്കി. "ഒന്ന് പതുക്കെ വിളിച്ചൂടെ.... ഇങ്ങനെ അലറാൻ വേണ്ടി എന്താ ഇപ്പോ ഉണ്ടായേ..... എന്റെ റൂമിൽ കയറാൻ തന്നോടാരാടോ പറഞ്ഞെ...." "നിന്റെ റൂം എന്ന് എവിടെയാടി പേര് എഴുതി വെച്ചേക്കുന്നത്.... ഞാൻ എനിക്ക് ഇഷ്ട്ടുള്ളിടത്തൊക്കെ കേറും.... ഈ കട്ടിലിലും കേറി കിടക്കും... "

അതും പറഞ്ഞ് ദേവ് കട്ടിലിൽ കേറി കിടന്നതും ആമി ഞെട്ടി എഴുനേറ്റ് മാറി... "ഡോ താൻ അധികം big boss കളിക്കല്ലേ... ഇറങ്ങെടോ ഇവിടുന്ന് എനിക്ക് dress മാറണം... ഇറങ്ങാൻ " "ഇല്ലെങ്കിൽ.... ഞാൻ മാറില്ല... നീ എന്താന്ന് വച്ച ചെയ്തോ.... " ആമി അവിടെ കിടന്ന തലയിണ എടുത്ത് അവന്റെ മേലേക്ക് എറിഞ്ഞു.. "ഇറങ്ങി പോടാ... 😠" "ഡീ.... നിന്നെ ഞാൻ... " ദേവും തിരിച്ചു തലയിണ എടുത്തെറിഞ്ഞു.... "താൻ പോടാ മരപ്പട്ടി.... " "നീ പോടീ ഈനാംപേച്ചി " "അത് തന്റെ കെട്ട്യോളെ പോയി വിളിക്ക്..... " "പോടീ.... " "Ohh... താൻ ഇവിടുന്ന് മാറില്ല അല്ലെ.... "(ആമി) "ഇല്ല മാറില്ല... "(ദേവ്) "എങ്കിൽ ഇവിടെ കിടന്നോ.. ഞാൻ തന്റെ റൂമിൽ പോയി കിടന്നോളാം..." "എടീ എന്റെ റൂമിലെങ്ങാനം കേറിയാൽ ഉണ്ടല്ലോ.... " "കേറും.... താൻ എന്താന്ന് വച്ച ചെയ്തു കാണിക്ക്.... " ആമി അവന്റെ റൂമിലേക്ക്‌ പോകാനായി തുനിഞ്ഞതും ദേവ് അവളുടെ ഷാളിൽ പിടിത്തമിട്ടു... ആമി മുന്നോട്ട് ആഞ്ഞതും ഷാൾ ദേവിന്റെ കൈയ്യിൽ ആയി. പിൻ പൊട്ടി അവളുടെ ഷോൾഡർ കുറച്ചു കീറുകയും ചെയ്തു. നിറഞ്ഞ കണ്ണുകളോടെ ദേഷ്യത്തിൽ ആമി അവനെ നോക്കി. ദേവിന് അത് കണ്ടതും എന്തോ പോലെ തോന്നി....

""....ട്ടോ..."" ആമി അടുത്തേക്ക് വന്ന് കരണം പുകച്ച് ഒരു അടി അങ്ങ് കൊടുത്തു. "ഡീ 😠" കവിളിൽ കൈ വച്ചുകൊണ്ട് ദേവ് അവൾക്കു നേരെ കൈ ഉയർത്തി. ആമി ആ കൈ തട്ടി എറിഞ്ഞുകൊണ്ട് പറഞ്ഞു... "ഇത് അന്നേ തനിക്ക് ഓങ്ങി വച്ചതാ.... എന്റെ അനുവാദം ഇല്ലാതെ എന്നെ kiss ചെയ്തതിന്...ഇനി എന്റെ ദേഹത്ത് തൊടാൻ വന്നാലുണ്ടല്ലോ..." "ഒരു പെണ്ണിന്റെ മുൻപിൽ തോൽക്കാൻ എനിക്ക് ഉദ്ദേശമില്ല... നിനക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല... പക്ഷെ ഞാൻ വിചാരിച്ചാൽ നടക്കും പലതും... കാണണോ നിനക്ക് " ദേവ് ആമിയെ വലിച്ച് കട്ടിലിലേക്ക് തള്ളി... പോയി ഡോർ lock ചെയ്ത ശേഷം അവൻ ഷിർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.... "ഡോ താൻ.... താൻ എന്താ ഈ.. കാണിക്കുന്നേ... ഡോർ തുറക്ക്... ഇറങ്ങി പോ ഇവിടുന്ന്... " "ഇല്ലല്ലോ മോളേ.... എനിക്ക് നിന്നോട് തീർത്താൽ തീരാത്ത പകയുണ്ട്... ഓരോ നിമിഷവും... നിന്റെ ഓരോ പ്രവർത്തിയും... ആ പക കൂടുതൽ ആക്കുവാണ്.... ഇന്ന് അത് മുഴുവൻ തീർക്കുവാ ഞാൻ... " അവൻ അവളിലേക്ക് അടുക്കുംതോറും അവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.........  ( തുടരും..... )

Share this story