അസുരൻ: ഭാഗം 1

Asuran

രചന: Twinkle AS

ബൈപ്പാസ് റോഡിനോട്‌ ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു... അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു..... കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്....ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി ഞാൻ ആകെ വിയർത്തു പോയി... "ഡീീീ....." അവന്റെ അലർച്ച മുഴങ്ങിയപ്പോഴേക്കും സ്വബോധം വീണ്ടെടുത്ത ഞാൻ സ്കൂട്ടിയും കൊണ്ട് നേരെ വീട്ടിലേക്ക് പറപ്പിച്ചു വിട്ടു.....വീട്ടിൽ എത്തിയിട്ടും കണ്ട ഷോക്ക് മാറിയിട്ടില്ല.....

ആ വീഡിയോ എടുത്തു ഒന്നൂടെ ഓൺ ആക്കിയതും ശരീരം വിറക്കുന്നപോലെ തോന്നി.....അവൻ എന്നെ കണ്ടു എന്നത് ഉറപ്പാണ്....ഒന്നിനെയും പേടിക്കാതെ,,,വെല്ലുവിളികളെ സ്വീകരിക്കാറുള്ള 'കീർത്തി രാമചന്ദ്രനായ ' തനിക്ക് ഇതെന്തു പറ്റിയെന്നു അവൾ ഒരുനിമിഷം ആലോചിച്ചു...മറ്റാരോടും ഇതിനെപറ്റി പറയാനോ ഒന്നും അവൾ ശ്രമിച്ചില്ല.... "മോളെ കീർത്തി,, നാളെ നിന്നെ ഒരു കൂട്ടരു കാണാൻ വരുന്നുണ്ട്..." അമ്മയോട് സമ്മതം മൂളുംമ്പോഴും കീർത്തി ഈ ലോകത്തോന്നും ആയിരുന്നില്ല...എപ്പോഴും പ്രസന്നവതി യായിരുന്ന അവളിലെ മാറ്റം രാമചന്ദ്രനും ശ്രീലേഖയും ശ്രദ്ധിക്കതിരുന്നില്ല.....ജോലിയുടെ സ്ട്രെസ് ആണെന്ന് പറഞ്ഞ് അവൾ തല്ക്കാലം പിടിച്ചു നിന്നു.... പറഞ്ഞതനുസരിച് പിറ്റേന്ന് അവളെ കാണാൻ ചെറുക്കൻ കൂട്ടരു എത്തി...ഓഫിസ് ടൂറിൽ ആയോണ്ട് ചെറുക്കൻ എത്തിയിട്ടില്ല...

അമ്മയും അമ്മായിയും അമ്മാവനുമാണ് വന്നത്...അവരുടെ മുന്നിൽ ചിരിച്ചു നിൽക്കുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു...കാര്യങ്ങൾ പെട്ടെന്ന് തന്നെ മുന്നേറി...നിശ്ചയം ഇല്ലാതെ നേരെ കല്യാണം ആയിരുന്നു...അതിനിടയിൽ ചെറുക്കനെ കാണാനോ മിണ്ടാനോ ഒന്നും അവൾ ശ്രമിച്ചില്ല... സർവാവരണവിഭൂഷിതായായി മണ്ഡപത്തിലേക്ക് താലം പിടിച്ച കുട്ടികളുടെ പിന്നാലെ നടക്കുമ്പോ പുറത്ത് കണ്ട പേരിലെക്ക് അവളുടെ നോട്ടമൊന്നുലഞ്ഞു... 💞_Keerthi weds Arjun _💞 അന്ന് സംഭവിച്ച കാര്യങ്ങൾ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിക്കും തോറും വീണ്ടും പൂർവാധികം ശക്തിയോടെ ഓർമയിലേക്ക് വരുന്നു...എന്തുകൊണ്ടാണെന്നുള്ള അവളുടെ ചോദ്യത്തിന് ഉത്തരം ഇല്ല... കഴുത്തിൽ താലി മുറുകുമ്പോഴും സീമന്ത രേഖ ചുവപ്പ് നിറം പ്രാപിക്കുമ്പോഴും തന്റെ പാതിയെ സ്നേഹിക്കാനും ദുഃഖത്തിലും സന്തോഷത്തിലും കൂടെയുണ്ടാവാൻ പറ്റണമേയെന്നും അവൾ മനസ്സ് ഉരുകി പ്രാർത്ഥിച്ചു.... തന്റെ കഴുത്തിൽ താലി ചാർത്തിയവനെ തലയുയർത്തി നോക്കിയതും കുഴഞ്ഞു വീഴുമോയെന്നവൾക്ക് തോന്നി... *

അവൻ...ആ കൊലപാതകി...* തന്റെ കഴുത്തിൽ താലി ചാർത്തിയത് അന്ന് വീഡിയോയിൽ എടുത്ത കൊലപാതകി ആണല്ലോയെന്നു ഒരു ഞെട്ടലോടെ അവൾ മനസിലാക്കി... അവന്റെ ചുണ്ടിൽ വിരിയുന്ന നിഗൂഡമായ പുഞ്ചിരിക്കും കണ്ണിലെ തീഷ്ണതയ്ക്കും തന്നെ ചുട്ടെരിക്കാനുള്ള കനൽ ഉണ്ടെന്ന് അവൾക്ക് മനസിലായി... ഫോട്ടോ ഗ്രാഫറിന്റെ നിർദേശത്തോടെ അവനോടടുത്തു നിൽക്കുമ്പോഴും പേടികൊണ്ട് എന്റെ ശരീരം വിറകൊള്ളുവായിരുന്നു...അവന്റെ കൈ പിടിച് കുടുംബത്തോട് യാത്ര പറഞ്ഞ് പോരാൻ ഇറങ്ങിയപ്പോഴേക്കും എന്റെ സങ്കടങ്ങൾ എല്ലാം ഒരു പൊട്ടിക്കരചിലിലെക്ക് വഴി മാറി... അച്ഛനെ വിടാതെ ചുറ്റിപിടിച് കരഞ്ഞ എന്നെ പൊക്കിയെടുത്തു തോളിലേക്ക് ഇട്ട് കൊണ്ടുപോകുവാ അച്ഛന്റെ ഈ മോളെ * എന്ന് പറഞ്ഞപ്പോ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഒരു വിങ്ങലോടെ ഞാൻ നോക്കി നിന്നു....

വണ്ടി മുന്നോട്ട് എടുത്തതും അവൾക്ക് കൂട്ടായി മഴയും കരഞ്ഞു തുടങ്ങിയിരുന്നു... ആ ഇരുനില വീട്ടിലേക്ക് വലത് കാൽ വെച്ച് കേറുമ്പോ ആ അമ്മയുടെ കണ്ണിലും ആനന്ദം...ബന്ധുക്കളുടെയും അയൽക്കാരുടെയും കലപിലയിൽ നിന്ന് ഫ്രഷ് ആയി വരാൻ പറഞ്ഞ് അമ്മ കാണിച്ച റൂമിലേക്ക് കയറിയതും ആരോ തന്നെ വലിച്ചു ഭിത്തിയോട് ചേർത്തതു അവൾ അറിഞ്ഞു... അവന്റെ ചുടുനിശ്വാസം അവളിൽ ഒരു ഞെട്ടൽ ഒണ്ടാക്കി...ലൈറ്റ് ഓണയപ്പോഴാണ് ശരിക്കും അവളവനെ കണ്ടത്...വെട്ടി ഒതുക്കി വെച്ച താടിയും മീശയും ആ കാപ്പികണ്ണുകളും ഒരുനിമിഷം അവൾ നോക്കി നിന്നു...ഭിത്തിയിലേക്ക് അവൻ കൈവീശി അടിച്ചപ്പോഴാണ് അവൾ ബോദോദയം ഉണ്ടായതു...ഞെട്ടിത്തരിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കിയതും ദേഷ്യം കൊണ്ട് അവൻ വിറയ്ക്കുകയായിരുന്നു.... " കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ എനിക്കില്ല...അറിയേണ്ടത് ഒരു കാര്യം മാത്രം..ആ വീഡിയോ എവിടെ..??? " ഞാൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു പിടിച്ചു നിന്നു... "

പറയടീ പുല്ലേ....." എന്തൊക്കെ വന്നാലും ആ വീഡിയോ നഷ്ടപ്പെടുത്തില്ലന്ന് ഉറപ്പിച്ചു അവൾ ധൈര്യം സമ്പരിച്ചു... " നിങ്ങളെന്നെ എന്തൊക്കെ ചെയ്താലും ആ വീഡിയോ ഞാൻ തരില്ല..." "മര്യാദക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യല്ലേടീ..." അതും പറഞ്ഞവൻ എന്നെ പൊക്കിയെടുത്തു...രക്ഷപെടാനായി അവന്റെ ചുമലിൽ ചെണ്ട കൊട്ടിയെങ്കിലും അവന്റെ പിടുത്തം അയഞ്ഞില്ല...അവസാനത്തേ അടവായ കരച്ചിൽ അവന്റെ മുന്നിലേക്ക് പൊഴിച്ചതും അവൻ അവളെ ബെഡിലേക്ക് ഇട്ട് വലതു വശത്ത് ഒറ്റ കൈ കുത്തി നിർത്തി അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു... ധൈര്യം വീണ്ടെടുത്തവനെ ആഞ്ഞു തള്ളിയ അവൾ കുതറി എഴുന്നേറ്റതും അവളുടെ സാരിത്തുമ്പിൽ പിടിച്ചവൻ വലിച്ചു... " അങ്ങനെ അങ്ങ് പോയാലോ...." "സാരിയിൽ നിന്ന് വിടടാ....വിടാൻ...." "കെടന്ന് അലറാതേടി പുല്ലേ....നീ രണ്ട് പേടിപ്പിരു പേടിപ്പിക്കുമ്പോ നിന്റെ മുന്നിൽ പേടിച് നിൽക്കുന്ന കൊറേ ലവന്മാരെ നീ കണ്ടിട്ടുണ്ടാവും...ആ ലിസ്റ്റിൽ എന്നെ ഉൾപ്പെടുത്താൻ നോക്കിയാൽ മോള് വിവരം അറിയും..." അവളെന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് വാതിലിൽ ഒരു കൊട്ട് കേട്ടു..സാരിയിൽ നിന്ന് വിട്ട അവൻ ഡോർ തുറക്കാൻ പോയതും അവൾ സ്വയം പറഞ്ഞു... *" അസുരൻ " " ഡാ...മോള് ഫ്രഷ് ആയോ...?? "

അമ്മയുടെ ചോദ്യത്തിന് മറുപടിയായി അവൻ ഡോർ മലർക്കേ തുറന്ന് പുറത്തേക്ക് പോയി...അവളോട് കുളിച്ചിട്ട് വരാൻ പറഞ്ഞു അമ്മ കയ്യിൽ ഒരു സെറ്റ് സാരിയും കൊടുത്തു... തണുത്ത വെള്ളം തലയിലൂടെ അരിചിറങ്ങിയപ്പോഴേക്കും അല്പം ആശ്വാസം തോന്നി...കുളിചിറങ്ങിയ അവളെ സെറ്റ് സാരി ഉടുക്കാൻ അമ്മ സഹായിച്ചു...കഴുത്തിൽ താലി മാലയും കയ്യിൽ രണ്ട് വളയും മോതിരവും കാതിൽ കമ്മലും ഒഴിച്ചാൽ ബാക്കിയെല്ലാം ഊരി മാറ്റി... അതിലും അവൾക്ക് പ്രത്യേക ഐശ്വര്യം ആയിരുന്നു... അവളെ നോക്കി എന്തോ മറന്ന പോലെ നിന്ന അമ്മ ഒന്നു പുഞ്ചിരിചിട്ട് അവൾക്ക് നേരെ സിന്ദൂരചെപ്പ് നീട്ടി...അവർക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു ഒരു നുള്ള് സിന്ദൂരം തന്റെ സീമന്ത രേഖയിൽ അവൾ ചാർത്തി... അടുത്ത ബന്ധുക്കളെ പരിചയപ്പെടാൻ അമ്മ അവളെ താഴേക്കു കൊണ്ട് പോയി...ആ മണിമാളികയിൽ നിൽക്കുമ്പോഴും അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി...സമയം കടന്ന് പോയതും ബന്ധുക്കൾ ഓരോന്നായി പോയി തുടങ്ങി...

അവള്ടെ കയ്യിൽ ഒരു ഗ്ലാസ്‌ പാല് കൊടുത്ത് അമ്മ അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു... വിറയ്ക്കുന്ന കാലടികളോടെ റൂമിലേക്ക് ചെന്നതും തന്നെ കാത്തെന്ന പോലെ ഇരിക്കുന്ന അവനെയാണ് കണ്ടത്..പതിയെ ഡോർ ലോക്ക് ചെയ്തു അവൾ ശ്വാസം നേരെ വിട്ട് അവനുനേരെ നടന്നു വന്നു... "* കീർത്തി രാമചന്ദ്രൻ....ഒരു പാവം പാവം കൃഷി ഓഫിസറുടെ ഒറ്റമകൾ..ജേർണലിസ്റ്റ്...അങ്ങനെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഈ അർജുന്റെ കാൽചുവട്ടിൽ...ഓഹ്...സോ പിറ്റി.." അവന്റെ പറച്ചില് കേട്ട് അവള്ടെ മുഖത്ത് ഒരു പുച്ഛചിരി മാത്രം ആയിരുന്നു... " എന്താടീ നിന്ന് കിണിക്കുന്നത്..?? നിന്റെ അമ്മായി പെറ്റോ...??? " " അതല്ലല്ലോ മിസ്റ്റർ അർജുൻ ഇവിടുത്തെ വിഷയം...എനിക്കിപ്പോ നിങ്ങളോട് സഹതാപം തോന്നുന്നു...നിങ്ങളുടെ ഉദ്ദേശം എനിക്ക് മനസിലായി...എന്നെ വിരട്ടി നിർത്തിയിട്ട് നിങ്ങൾക്ക് ആ വീഡിയോ കൈക്കലാക്കണം...എന്നാൽ നിങ്ങളൊന്നു കേട്ടോ ഈ കീർത്തി ജീവനോടെ ഉള്ളിടത്തോളം തനിക്കതു കിട്ടാൻ പോണില്ല...." " നോട്ട് ബാഡ്...ആത്മവിശ്വാസം കൊള്ളാം...നൈസ്..പക്ഷേ അത് കളി അറിയാവുന്നവന്റെ മുന്നിൽ ആകരുത്...നിന്റെ കയ്യിൽ ഇരിക്കുന്ന വീഡിയോസ് എനിക്ക് കൈക്കലാക്കാൻ വളരെ സിംപിൾ ആണ്...അതും ഇപ്പൊ തന്നെ...."

" ഓഹോ...അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് കാണണം...തന്റെ വിളച്ചിൽ ഒന്നും എന്റെ അടുത്ത് നടക്കില്ല.." "അത്രയ്ക്കു ആയോ...പറഞ്ഞല്ല പ്രവർത്തിച്ചാ എനിക്ക് ശീലം.." അവന്റെ ഈ ഡയലോഗിൽ അവളൊന്നു പതറിയെങ്കിലും അത് മുഖത്ത് കാണിച്ചില്ല...അവനെ ഒരു പുച്ഛത്തോടെ നോക്കി... അവളെ നോക്കി മീശ പിരിച്ചുകൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നു...അവൻ അടുക്കും തോറും അവളിൽ ചെറിയ തോതിൽ പേടി ഉയർന്നു വന്നു.. അവൻ അടുത്ത് എത്തിയതും കയ്യിലെ പാൽ ഏതോ ഒരു പ്രേരണ ശക്തിയാൽ അവന്റെ മുഖത്തേക്ക് അവൾ ഒഴിച്ചു.. ഗ്ലാസിലെ പാൽ മുഴുവനും അവന്റെ മുടിയിൽ കൂടെയും മുഖത്തുടേയും അരിച്ചിറങ്ങി...പാൽ കൈ കൊണ്ട് ഒപ്പിയെടുത്ത അവൻ അവളെ തുറിച്ചു നോക്കിക്കൊണ്ട് * ഡീീീ * ന്ന് പറഞ്ഞ് അവൾക്ക് നേരെ അലറി... അവന്റെ വരവ് കണ്ടിട്ട് തനിക്ക് എന്തോ പണി വരാൻ പോകുന്നുണ്ടെന്നു മനസിലാക്കിയ അവൾ ഓടാൻ തുടങ്ങിയതും അവൻ അവളെ കൈകളിൽ കോരിയെടുത്തു ബാൽക്കണിയിലേക്ക് നടന്നു... അവൻ ഒന്നും ചെയ്യാൻ പോകുന്നില്ലന്ന വിശ്വാസത്തിൽ അവൾ മൈൻഡ് ചെയ്യാതെ അല്പം പുച്ഛഭാവത്തിൽ തന്നെ അവനെ നോക്കി... അവളെ നോക്കി ഒന്ന് പുരികം കൂർപ്പിച്ചു അവൻ ഒരു കള്ളചിരി ചിരിച്ചു...എന്താ നടക്കാൻ പോകുന്നെന്ന് മനസിലാക്കുന്നതിന് മുന്നേ അവൻ അവളെ ബാൽക്കനിയിൽ നിന്ന് താഴേക്ക് ഇട്ടു... " ആാാഹ്....................." തുടരും.......

Share this story