അസുരൻ: ഭാഗം 1

asuran

എഴുത്തുകാരി: മയിൽപീലി

"ഡാ..... എവിടെയാടാ കൊണ്ട് കളഞ്ഞത്... " "ഞാൻ നിന്റെ മുറിയിലെ മേശയിലാ വച്ചത്.... " "എന്നിട്ട് എവിടെ ...നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞതാ എന്റെ സാധനങ്ങൾ എടുക്കണ്ട എന്ന്.... " ലച്ചു കൈചൂണ്ടി കൊണ്ട് അവനോട് പറഞ്ഞു... "എടി... ചേച്ചി... സത്യം ഞാൻ നിന്റെ മുറിയിൽ തന്നെയാ വച്ചത്... " അവൻ പറഞ്ഞു... "ദേ ചെക്കാ എനിക്ക് ഇപ്പൊ കിട്ടണം... " എന്നും പറഞ്ഞ് ലച്ചു അവനെ ഒന്ന് മെല്ലെ അടിച്ചു... അടിച്ച് തിരിഞ്ഞതും അവൻ ലച്ചുവിന്റെ മുടി പിടിച്ച് വലിച്ചു... അകത്തെ ബഹളം കേട്ട് ശിവ അങ്ങോട്ട് കയറി വന്നത്...

ലച്ചുവിന്റെ മുടി പിടിച്ചുവലിക്കുന്ന അപ്പുവിനെ ശിവ പിടിച്ചു മാറ്റി... "എന്താ ഡി ഇത്... " "എടി ഇവനോട് ഞാൻ ഒരു ആയിരം പ്രാവശ്യം പറഞ്ഞതാ വണ്ടി എടുക്കരുത് എന്ന് എന്നിട്ട് ചാവി എവിടേയോ കൊണ്ട് കളഞ്ഞു... " ലച്ചു കലിപ്പ് മോഡ് ഓൺ ചെയ്തു കൊണ്ട് പറഞ്ഞു "ഓഹ് അതിനാണോ രാവിലെ തന്നെ കിടന്ന് അടി കൂടുന്നത്... എടി നീ തന്നെ അല്ലേ അത് എന്റെ മുറിയിൽ കൊണ്ട് വച്ചത്.... " അത് കേട്ടതും ലച്ചു നാവ് കടിച്ച് ഒരു കണ്ണ് അടച്ച് പിടിച്ച് തലയിൽ കൈ വച്ചു... അവൾ നേരെ നോക്കിയത് അപ്പുവിനെ ആണ്... അവൻ ആണെങ്കിൽ ലച്ചുവിനെ കലിപ്പിച്ചു ഒന്ന് നോക്കി... അത് കണ്ടതും പെണ്ണ് ഒളിമ്പിക്സ് ഓട്ടം ആയിരുന്നു... മുറിയിലേക്ക്... മുറിയിൽ എത്തി വാതിൽ അടയ്ക്കാൻ വേണ്ടി തിരിഞ്ഞതും മുന്നിൽ അപ്പു വിത്ത്‌ കട്ടകലിപ്പ്... ലച്ചു അവന് നേരെ ഒരു ചിരി അങ്ങട് പാസ്സാക്കി....

തിരിച്ചു അവനും ഒരു ചിരി അങ്ങ് ചിരിച് അവൻ നേരെ മുറിയിൽ കയറി അവളെ പൊതിരെ അടിച്ചു... "അപ്പു.... എടാ മതി അവളെ അടിച്ചത്.... " "ശിവേച്ചി അങ്ങോട്ട് മാറി നിൽക്ക്... ഇന്ന് ഇവിടെ ഒരു കൊലപാതകം നടക്കും... ഉറങ്ങി കിടന്ന എന്നെ ഒരു ആവശ്യം ഇല്ലാതെ ചവിട്ടി എഴുനേൽപ്പിച്ച ഇവൾക്ക് ഞാൻ ഒരു സമ്മാനം കൊടുക്കട്ടെ.... " അത് പറഞ്ഞ് അപ്പു ലച്ചുവിന് നേരെ തിരിഞ്ഞു. ശിവ വേഗം തന്നെ മുറി വിട്ട് ഇറങ്ങി... "അപ്പു... എടാ വേണ്ട അടിക്കല്ലേ പ്ലീസ്... ഞാൻ നിന്റെ ഒരേ ഒരു ചേച്ചി അല്ലേ... എടി എന്നെ ഈ കാലമാടന്റെ മുന്നിൽ ഇട്ടു കൊടുക്കല്ലേ ശിവ.... ഇട പെടടി.... " ശിവ പോയ വഴിയേ നോക്കി ലച്ചു വിളിച്ച് പറഞ്ഞു... രണ്ടും മുറിയിൽ പൊരിഞ്ഞ അടി കണ്ടുകൊണ്ടാണ് ജിത്തുവും ശിവയും കയറി വന്നത്.... "ഡാ ... അപ്പു മതി അവളെ വിട്... " "ജിത്തു ഏട്ടൻ പറഞ്ഞത് കൊണ്ട് നിന്നെ വെറുതെ വിടുന്നു... കേട്ടോടി... "

അപ്പു ലച്ചുവിന് ഒരു താക്കീത് നൽകി സ്ലോ മോഷനിൽ നടന്നു... ലച്ചു ഷീണം കാരണം ബെഡിൽ തന്നെ കുറച്ച് നേരം കിടന്നു... ഇത് മഹാലക്ഷ്മി വിശ്വനാഥ്.... എല്ലാവരുടെയും ലച്ചു... സ്കൂൾ teacher ആണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾ ബിസിനസ്‌ തിരഞ്ഞെടുത്തപ്പോൾ ലച്ചു മാത്രം അതിൽ നിന്നും മാറി നിന്നു... അവൾക്ക് ഇഷ്ടം ഇതാണ്... വിശ്വനാഥിന്റെയും സുചിത്രയുടെയും മൂത്ത പുത്രി... കുറച്ചു സമയം മുന്നേ അടി കൂടിയില്ലേ അതാണ് സഗോദരൻ വിജയ് വിശ്വനാഥ് ആള് +2ആണ്... ഒരു കടുത്ത ദളപതി ഭക്തൻ ആണ്...... "ലച്ചു ദേ ആ പിള്ളേര് അവിടെ കാത്തുനിന്ന് മടുത്തു കാണും....... " ജിത്തു മുറിക്ക് പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു... "ആ ജിത്തു ഏട്ടാ... " മറുപടി നൽകി അവൾ പുറത്ത് ഇറങ്ങി...

നേരെ ചെന്നത് ശിവയുടെ മുറിയിലേക്ക് ആണ്... "എടി നീ എന്താ ഈ എഴുതുന്നത്... " "അത് എനിക്ക് ചെറിയൊരു വർക്ക് ഉണ്ട്.. " "മ്മ് ശരി ഞാൻ ഇറങ്ങുന്നു... " അതും പറഞ്ഞ് ചാവിയും എടുത്ത് ലച്ചു ഒരു ഓട്ടം ആയിരുന്നു. ചെന്ന് നിന്നത് സ്റ്റെയറിൽ ആണ്... ഹാളിൽ ആരെങ്കിലും ഉണ്ടോ എന്ന് അവൾ മുകളിൽ നിന്ന് ഒന്ന് ഒളിഞ്ഞു നോക്കി ... ഇല്ല എന്ന് ഉറപ്പായതും അവൾ താഴേക്ക് ഇറങ്ങി... നേരെത്തെ അടിയുടെ ബാക്കി എവിടെ നിന്നാ വരുന്നത് എന്ന് അറിയില്ല... അത് കൊണ്ടാണ് കൊച്ച് ഇങ്ങനെ പോകുന്നത് 🎶🎶Oh....En Manasile nee ninaaikkiriyae Aye azhagha en kanavile nee muzhikkiriyae... Aye adada en uthattule nee inikkiiriyae.... Idhu nijamthaanaa...? 🎶🎶

പാട്ട് കേട്ട ഭാഗത്തേക്ക്‌ ലച്ചു മെല്ലെ തല ചരിച്ചു നോക്കി... ദേ സോഫയിൽ ഒരു അപ്പു... ഫുൾ കോണ്സെന്ട്രേഷനും ടി വിയിൽ ആണ്... "ഇവന് ഒരു പത്തു മണി വരെ കിടന്നു ഉറങ്ങിക്കൂടെ... ജന്തു... വെറുതെ മനുഷ്യന്റെ സമയം കളയാൻ... " ലച്ചു പിറു പിറുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി... "അമ്മേ... ഞാൻ ഇറങ്ങി... " മുറ്റത്ത് നിന്ന് വിളിച്ചു കൂവി വണ്ടിയും എടുത്ത് പോയി... ലച്ചു കുട്ടികളെ നൃത്തം പഠിപ്പിക്കുകയും ചെയുന്നുണ്ട്... അവിടേക്ക് ആണ് വണ്ടി പറപ്പിച്ചു വിടുന്നത്... വണ്ടി ചെന്ന് നിന്നത് അമ്പല ഓഡിറ്റോറിയത്തിൽ ആണ്... കുട്ടികൾ എല്ലാവരും എത്തിയിരുന്നു.. "അയ്യോ... സോറി മക്കളെ നേരെത്തെ എത്തിയോ... " "ആ... ചേച്ചി... "

കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു... ഉച്ചവരെ ഓഡിറ്റോറിയത്തിൽ ചിലവഴിച് കഴിഞ്ഞ് ലച്ചു വണ്ടി എടുത്ത് വീട്ടിലേക്ക് പോകാൻ ഒരുങ്ങി... ഇരുവശങ്ങളിലും വിശാലമായി കിടക്കുന്ന പാടങ്ങളുടെ ഇടയിലൂടെയാണ് റോഡ്... അസ്തമയ സൂര്യൻ ചക്രവാളം ലക്ഷ്യം വച്ച് നീങ്ങി തുടങ്ങിയ കാഴ്ച കണ്ടുകൊണ്ട് ലച്ചു വണ്ടി വീട്ടിലേക്ക് തിരിച്ചു... വണ്ടി ഗേറ്റ് കടന്ന് വീട്ടിൽ എത്തി... തുടരും

Share this story