അസുരൻ: ഭാഗം 10

asuran

എഴുത്തുകാരി: മയിൽപീലി

ഐ സി യുവിന് മുന്നിൽ ജിത്തുവിനെ കണ്ടതും ലച്ചു അവന് അരികിലേക്ക് ഓടി ചെന്ന് കെട്ടി പിടിച്ചു.... "എന്താ ലച്ചൂട്ടി... എന്താ ഉണ്ടായത്.... " ലച്ചു തോളിൽ പിടിച്ചു ഉയർത്തികൊണ്ട് അവൻ ചോദിച്ചു.... അവൾ എല്ലാം അവനോട് പറഞ്ഞു.... "അത് പോട്ടെ അവനും നിനക്കും ഒന്നും പറ്റിയില്ലല്ലോ.... നീ ഈ ഡ്രെസ് ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്‌ ഇതിൽ മൊത്തം ചോരയാ... " കൈയിൽ കരുതിയ കവർ ജിത്തു ലച്ചുവിന് നേരെ നീട്ടി... ലച്ചു അത് വാങ്ങി തിരിച്ചു നടന്നു... കുറച്ച് ദൂരം നടന്ന് തിരികെ വന്നു... "ജിത്തുവേട്ട ഈ കാര്യം ആദിയേട്ടൻ അറിയണ്ട... ഇനി അതിന്റെ പേരിൽ എന്നോട് ഇഷ്ടം കൂടിയാലോ... സിംപതിയുടെ പുറത്ത് എനിക്ക് ആദിയേട്ടന്റെ ഇഷ്ടം വേണ്ട. എന്നെ മനസറിഞ്ഞു എന്ന് സ്നേഹിക്കുന്നുവോ അപ്പൊ വേണമെങ്കിൽ ഞാൻ തന്നെ പറയാം....... " അത്രയും പറഞ്ഞ് ലച്ചു തിരിഞ്ഞു നോക്കാതെ നടന്നു...

എന്തായി അലക്സ് അവന്റെ കഥ കഴിഞ്ഞോ... " "അവന്റെ കഥ കഴിഞ്ഞു കാണും എന്തായാലും ഹോസ്പിറ്റലിൽ എത്തുന്നതിന് മുന്നേ അവൻ മരിച്ചു കാണും അത്രയ്ക്കും ബലിഷ്ഠമായ അടി ആയിരുന്നു അവന്റെ തലയ്ക്ക് പിന്നിൽ കൊണ്ടത്... " അത് പറഞ്ഞ് അലക്സ് ഒന്ന് പൊട്ടിച്ചിരിച്ചു..... ഇത്തിരി നേരം കഴിഞ്ഞ് ലച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നു.... "നീ ഇവിടെ നിൽക്കണ്ട വീട്ടിലേക്ക് ചെല്ല് ഇവിടെ ഞാൻ നിൽക്കാം... " ലച്ചു അതിന് ഒന്ന് തലയാട്ടി തിരിച്ചു നടന്നു... "ലച്ചു... " ജിത്തു ലച്ചുവിനെ വിളിച്ചതും അവൾ തിരികെ ജിത്തുവിന് അരികിലേക്ക് നടന്നു വന്നു... "എന്താ...? " "നീ ഒന്ന് ഓഫീസിൽ കയറി ഇഷുവിനെ വിളിച്ചോ... അവൾ അവിടെ വർക്ക് ചെയുകയ... " "മ്മ് ശരി... " ലച്ചു അത്രയും പറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി... ലച്ചു നേരെ ചെന്നത് ഓഫീസിലേക്കായിരുന്നു... "ഇഷു.... " ലച്ചുവിന്റെ വിളി കേട്ട് ഇഷു ക്യാബിനിൽ നിന്ന് ഇറങ്ങി വന്നു... "Sir എവിടെ ഇവിടെ എവിടെയും ഇല്ല... " "ജിത്തുവേട്ടൻ ഹോസ്പിറ്റലിൽ ആണ്... " "അയ്യോ... സാറിന് എന്തു പറ്റി... " ഇഷു ആധിയോടെ ചോദിച്ചു...

"ഹേയ് ജിത്തുവേട്ടന് ഒന്നും ഇല്ല... " "പിന്നെ എന്തിനാ.... " "ഹേയ് ഒന്നുല്ല... ജിത്തു ഏട്ടന്റെ ഫ്രണ്ടിന് ഒരു ചെറിയ ആക്സിഡന്റ്... നീ വാ... " "മ്മ്.... " "ആശാമ്മേ.... " "എന്താ പ്രിയ മോളെ... " "വേണുഅച്ഛൻ എവിടെ...? " "പുറത്ത് ഉണ്ടല്ലോ... എന്താടി .... " "ഹേയ് ഒന്നുല്ല... ഞാൻ അച്ഛനോട് പറയാം.... " അതിന് ആശ ഒന്ന് അമർത്തി മൂളികൊണ്ട് അടുക്കളയിലേക്ക് കയറി. പ്രിയ നേരെ പുറത്തെ ഗാർഡനിലേക്ക് നടന്നു... "അച്ഛാ... " "എന്താടി... " "അച്ഛൻ ഒന്ന് ഇങ്ങ് വന്നേ... " "ഇവിടെ നിന്ന് പറയാൻ പറ്റുന്ന കാര്യം മാത്രം പറഞ്ഞാൽ മതി.... " "ഓഹ് എന്റെ അച്ഛാ ഒന്ന് ഇങ്ങ് വാ... " പ്രിയയുടെ വിളി സഹിക്കാൻ കഴിയാതെ അശോകൻ പ്രിയയ്ക്ക് അരികിലേക്ക് നടന്നു... "മ്മ് ഇനി പറ... " ജിത്തു വിളിച്ചുപറഞ്ഞ എല്ലാ കാര്യവും പ്രിയ അശോകിനോട് പറഞ്ഞു. അത് കേട്ടതും അയാളുടെ മുഖം മാറി തുടങ്ങി...

അത് ശ്രെദ്ധിച്ചത് പോലെ വിശ്വനും വേണുവും അവർക്ക് അരികിലേക്ക് വന്നു... അശോകൻ അധികം ചിന്തിക്കാതെ ആദിയുടെ ആക്സിഡന്റ് അവരെ അറിയിച്ചു... അശോകൻ എന്ത് ചെയ്യണം എന്ന് അറിയാതെ അകത്തേക്ക് കടന്നു.... "ആശേ..... " "എന്താ വേണുവേട്ടാ...." "അത് ആദിമോന് ചെറിയൊരു ആക്സിഡന്റ് നമ്മുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം... " "അയ്യോ എന്റെ കുഞ്ഞിന് എന്തു പറ്റിയതാ... " "പേടിക്കാൻ ഒന്നും ഇല്ല ചെറിയമ്മേ ചെറിയൊരു ആക്സിഡന്റ് ആണ്... അവിടെ ജിത്തു ഉണ്ട്... " പ്രിയ അത് പറഞ്ഞതും ആശ വേഗം തന്നെ പുറത്തേക്കിറങ്ങി... അവരുടെ പിറകെ തന്നെ വീട്ടിലെ രണ്ട് അമ്മമാരും ഇറങ്ങി... രണ്ട് കാറുകളിലായി കയറി വണ്ടി ഗെയ്റ്റ് കടന്നു... കാർ ഗെയ്റ്റ് കടന്നതും ലച്ചുവിന്റെ വണ്ടി അകത്തേക്ക് കയറി... ••••••••••••••••••••••••••••••••••••••••••

"ജിത്തു... ഇപ്പൊ എങ്ങനെ ഉണ്ട്... " "പ്രശ്നം ഒന്നും ഇല്ല ചെറിയച്ഛ... നാളെ മുറിയിലേക്ക് മാറ്റാം എന്ന് പറഞ്ഞു... തലയ്ക്ക് ചെറിയൊരു പരിക്ക് അത്രേയുള്ളൂ... " ജിത്തു അശോകനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു... "ചെറിയമ്മേ... പേടിക്കാൻ ഒന്നും ഇല്ല... നാളെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും... ഞാൻ ദേ ഇപ്പൊ ഡോക്ടറെ കണ്ടിട്ട് വന്നതാ... " ജിത്തു ആശ ഇരുന്ന കസേരയിൽ ഇരുന്ന് അവരെ ആശ്വസിപ്പിച്ചു... "ചേച്ചി..... " "എന്താടാ... " "ആദിയേട്ടന് ഒരു ആക്സിഡന്റ് എല്ലാവരും ഹോസ്പിറ്റലിൽ പോയിരിക്കുകയാ... " "മ്മ് " അധികം മറുപടി പറയാതെ ലച്ചു അകത്തേക്ക് കയറി.... മുറിയിൽ എത്തിയ ലച്ചു ബാത്‌റൂമിൽ കയറി ഫ്രഷായി ഇറങ്ങി... പുറത്തിറങ്ങിയപ്പോൾ മുറിയിൽ ശിവ ഇരിപ്പുണ്ടായിരുന്നു... "എന്താടി.... നീ എന്നെ ഇങ്ങനെ നോക്കുന്നത്... " "ഹേയ്... നീ വല്ലതും കഴിച്ചോ... " "ഇല്ല... എനിക്ക് ഒന്നും വേണ്ട... " "ദേ ലച്ചു വന്ന് വല്ലതും കഴിക്ക്... ആദിയേട്ടന് പ്രശ്നം ഒന്നും ഇല്ല. ഞാൻ ഏട്ടനെ വിളിച്ചിരുന്നു നാളെ മുറിയിലേക്ക് മാറ്റും എന്നും പറഞ്ഞു... മതിയോ...

ഇനിയെങ്കിലും വല്ലതും കഴിക്ക്.... പിന്നെ അപ്പു ഒന്നും കഴിച്ചില്ല... ചേച്ചിയുടെ കൂടെ മതീന്നാ അവൻ പറഞ്ഞത്... അത് കൊണ്ട് വേഗം വാ " "ആ ഞാൻ വരാം... നീ ചെല്ല്... " "ദേ പെട്ടന്ന് വരണം കേട്ടോ... " അതിന് അവൾ ഒന്ന് തലയാട്ടി ചിരിച്ചു... ശിവ പോയതും ലച്ചു നേരെ ബാൽക്കണിയിലേക്ക് നടന്നു... ഫോൺ അൺലോക്ക് ചെയ്ത് ലച്ചു ജിത്തുവിനെ വിളിച്ചു...... "ജിത്തുവേട്ടാ... ആദിയേട്ടന് ഇപ്പൊ എങ്ങനെയുണ്ട്.... കണ്ണ് തുറന്നോ.... " ലച്ചു ജിത്തുവിന് ഒരു ഇട നൽകാതെ പറഞ്ഞു.... "എന്റെ ലച്ചു നീ ഒന്ന് നിർത്തി നിർത്തി പറ.... അവന് ഇപ്പൊ കുഴപ്പമില്ല... നാളെ മുറിയിലേക്ക് മാറ്റും.... " "കണ്ണ് തുറന്നോ... " "ഇല്ല.... മരുന്നിന്റെ എഫക്ട് കൊണ്ട് ഇപ്പോഴും നല്ല മയക്കം ആണ്... " "മ്മ്.... " "ആ... പിന്നെ ഫുഡ്‌ ഒക്കെ കഴിച്ച് കിടന്നാൽ മതി... കേട്ടോ.... " "ആ.... " "എന്നാ ശരി ഞാൻ രാവിലെ വിളിക്കാം...... " ഫോൺ കട്ട് ചെയ്ത് അവൾ ബെഡിൽ ചെന്ന് കണ്ണുകൾ അടച്ച് കിടന്നു.... ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story