അസുരൻ: ഭാഗം 11

asuran

എഴുത്തുകാരി: മയിൽപീലി

അമ്മായി... ദേവേട്ടനെ കൊണ്ട് എന്നെ കെട്ടിക്കുവോ... " "അതെന്താ... ലച്ചു നീ അങ്ങനെ പറഞ്ഞത് അവൻ നിന്റെ മുറചെറുക്കൻ അല്ലേ... " "അതെ... പക്ഷെ ദേവേട്ടന് വേറെ ഏതോ ഒരു പെണിനെ ഇഷ്ടമാണ്... " "ആണോ... നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്... " "അത് ജിത്തു ഏട്ടൻ പറഞ്ഞു... അമ്മ ഒന്ന് ചോദിക്കുവോ... " "ആ... ഞാൻ ചോദിക്കാം... നീ അങ്ങോട്ട് ചെല്ല്... " "ഇങ്ങനെ ഒരു പൊട്ടി പെണ്ണ്... " ആശ ചിരിച്ചു കൊണ്ട് പറഞ്ഞു... (ആശയും ഫാമിലിയും മംഗലത്ത് തറവാട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയതേ ഉള്ളൂ... ആദിക്ക് ചെന്നൈയ്ക്ക് തിരിച്ചു പോകാൻ ഉള്ളത് കൊണ്ട് മുത്തശ്ശി വിളിച്ചതാണ്... ) ലച്ചു നേരെ മുറിയിലേക്ക് ഓടി... കബോർഡ് തുറന്ന് അവളുടെ ക്യാമറ കൈയിൽ എടുത്തു... പിന്നെ അതും തൂക്കി പിടിച്ച് ആദിയെ തിരഞ്ഞു നടന്നു... ഹാളിൽ എവിടെയും കാണാത്തത് കൊണ്ട് അവൾ നേരെ ഗാർഡനിലേക്ക് നടന്നു.. അവിടെ ജിത്തുവിന് ഒപ്പം ലുഡോ കളിക്കുന്ന തിരക്കിലാണ് രണ്ടുപേരും... അത് കണ്ടതും ലച്ചു നേരെ അവളുടെ മുറിയിലേക്ക് ഒരു ഓട്ടം വച്ച് പിടിച്ചു... "ഈ പെണ്ണ് ഇത് എവിടെയാ ഇങ്ങനെ ഓടുന്നത്... " സുഭദ്ര (ലച്ചുവിന്റെ അമ്മ ) പറഞ്ഞു... ലച്ചു നേരെ ഓടി മുറിയിൽ എത്തി... നേരെ ബാൽക്കണിയിലേക്ക് നടന്നു...

അവന് അഭിമുഖമായാണ് ലച്ചു നിൽക്കുന്നത്... അവൾ ക്യാമറ ഓൺ ചെയ്ത് ആദിക്ക് നേരെ ഉയർത്തി... എന്നിട്ട് ഒന്ന് ക്ലിക്കി... ഫ്ലാഷ് ലൈറ്റ് മിന്നിയതും ലച്ചു ആദി കാണാത്ത വിധത്തിൽ മറഞ്ഞു നിന്നു... ആദി ആണെങ്കിൽ ആ നിമിഷം തന്നെ മുകളിലേക്ക് നോട്ടം കൊടുത്തു... "ഓഹ്... ഇയാൾക്ക് ഒടുക്കത്തെ കണ്ണ്... കണ്ടുകാണുമോ.... 🤔🤔" ലച്ചു പിറുപിറുത് കൊണ്ട് ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് ഓഫ്‌ ചെയ്തു... പിന്നെയും ക്യാമറ കണ്ണുകൾ അവന് നേരെ നീണ്ടു... മൂന്നാലു പ്രാവിശ്യം ആദിക്ക് നേരെ ഉയർത്തി ഫോട്ടോകൾ എടുത്തു..... പിന്നെ ക്യാമറയിൽ അവന്റെ ഫോട്ടോകൾ സൂം ചെയ്ത് നോക്കാൻ തുടങ്ങി... ഒരു ഫോട്ടോ നോക്കിയതും ശിവ അങ്ങോട്ട് കയറി വന്നു... "ഡി നീ ഇവിടെ എന്തുചെയുകയ... " "ഒന്നുല്ല... " അത് പറഞ്ഞ് അവൾ മുറിയിലേക്ക് കയറി ക്യാമറ കാബോർഡിൽ എടുത്ത് വെച്ച് ശിവയേയും കൂട്ടി പുറത്തേക്ക് ഇറങ്ങി... "അമ്മ എന്തുചെയ്യുകയാ.... " "ഞാൻ ഇത്തിരി ഉണ്ണിയപ്പം ഉണ്ടാക്കുകയാ.... " "ഹൈ... നേരാണോ... എത്ര ദിവസായി ഞാൻ പറയാൻ തുടങ്ങിയിട്ട്... ഇപ്പോഴെങ്കിലും തോന്നിയല്ലോ... "

അതും പറഞ്ഞ് ലച്ചു സന്തോഷം കൊണ്ട് തുള്ളി ചാടി.... "അധികം തുള്ളേണ്ട... നിനക്കല്ല ഇത് ആദി മോനാ... " ആ പറച്ചിൽ കേട്ടതും ലച്ചുവിന്റെ ചാട്ടം നിന്നു... "ഓഹ് ആദി മോൻ മാത്രം മതിയോ അപ്പൊ ഞാൻ വേണ്ടേ.... " "എനിക്ക് നിന്നെ വേണ്ട... " "ഇത്ര വലിയ തമാശ പറയല്ലേ എന്റെ ഭദ്ര കുട്ടി... " "തമാശയല്ല... " 😏😏😏 ലച്ചു ഒരു ലോഡ് പുച്ഛം വാരിവിതറി അടുക്കള വിട്ടു.... ഇന്നാണ് ആദി ചെന്നൈയ്ക്ക് തിരികെ പോകുന്നത്... അതിന്റെ ബഹളം രാവിലെ മുതലേ തുടങ്ങി.... ലച്ചു ആണെങ്കിൽ ആദിയുടെ ചോര ഊറ്റി കുടിക്കുകയാണ്.... ആദി എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയതും... ലച്ചു അടുക്കള വഴി പുറത്തിറങ്ങി... നേരെ ഇട വഴിയിലൂടെ മതിലിന് പുറത്തേക്ക് കടന്ന് മുൻ ഗെയ്റ്റിൽ എത്തി.... ആദി എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്തു... വണ്ടി ഗെയ്റ്റ് കടന്ന് മുന്നോട്ട് എത്തിയതും ലച്ചു വണ്ടിക്ക് കുരുക്ക് നിന്നു.... ആദി വണ്ടിയിൽ നിന്ന് ഇറങ്ങി... 'എന്താടി.... ചാകാൻ ഇറങ്ങിയാതാണോ.... " "ഹും... എന്റെ പട്ടി ചാകും.... "(ആത്മ )

"ദേവേട്ടാ... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... " "എന്താ... " ആദി അല്പം ഗൗരവത്തോടെ ചോദിച്ചു... "അ.... ത്.... " "മ്മ്.... അവൻ കൈത്തലം ഉയർത്തി നിർത്താൻ പറഞ്ഞു... എനിക്ക് മനസിലായി....നിന്നോട് പല പ്രാവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് നീ ഒരു പെങ്ങളെ പോലെയാണ് എന്ന്... പിന്നെ ഈ മുറപ്പെണ്ണിനെ കെട്ടുക എന്നൊക്കെ ഒരു പഴഞ്ചൻ ഏർപ്പാടാ.... അത് മാത്രമല്ല എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്... " ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി... "ദേവേട്ടാ... അവള് ദേവേട്ടന് ചേരില്ല... അവള് ദേവേട്ടന്റെ പണം കണ്ടിട്ടാണ് പിന്നാലെ കൂടിയത്....അവളെ ഞാൻ മറ്റൊരുത്തന്റെ കൂടെ കണ്ടതാ... " അത് പറഞ്ഞതും ആദിയുടെ കൈകൾ ലച്ചുവിന്റെ കവിളിൽ പതിഞ്ഞു.... "ഇനി ഒരു പ്രാവിശ്യം കൂടി തൻവിയെ പറഞ്ഞാൽ ഇത് ആയിരിക്കില്ല ഇതായിരിക്കില്ല മറുപടി... " "അവൾക്ക് വേണ്ടി എന്നെ അടിച്ചു അല്ലേ...." ലച്ചു കവിളിൽ കൈവച്ച് കൊണ്ട് പറഞ്ഞു...... "ആ... അവളെ പറഞ്ഞാൽ ഇനിയും അടിച്ചെന്ന് വരും.... പിന്നെ നീ എന്റെ നല്ലൊരു ഫ്രണ്ട് ആണ്... അത് നിയായിട്ട് ഇല്ലാതാക്കരുത്... "

"ദേവേട്ടാ... പ്ലീസ്.... " ലച്ചു ആദിക്ക് മുന്നിൽ കയറി നിന്നു... "ലക്ഷ്മി... ദേ എന്നോട് അധികം കളിക്കല്ലേ.... വഴിയിൽ നിന്ന് മാറി നിൽക്ക്.... " "ഇല്ല... എന്നെ എന്താ ഇഷ്ടമല്ലാത്തത്... " "അതിന്റെ കാരണം ഞാൻ പറഞ്ഞല്ലോ... " "ദേവേട്ടൻ നോക്കിക്കോ അവൾ നിങ്ങളെ ഇട്ടിട്ടു പോകും... " "ഡി.... " "അലറണ്ട... അവളുടെ യഥാർത്ഥ സ്വഭാവം ഞാൻ കണ്ടതാ... അത് കൊണ്ട് തന്നെയാ ഞാൻ പറഞ്ഞത്... ഒരു പ്രാവിശ്യം അല്ല മൂന്ന് പ്രാവിശ്യം അതും കാണാൻ പറ്റാത്ത സാഹചര്യത്തില്ലാ... " അത് കേട്ടതും ആദി കാറിന്റെ ബോണറ്റിൽ ആഞ്ഞു അടിച്ചു... "ദേ ലക്ഷ്മി നിന്നോട് ഞാൻ ഒരു പ്രാവിശ്യം പറഞ്ഞു... അവള് അങ്ങനെ ഉള്ള ഒരു പെണ്ണ് അല്ല... " "അത് ഞാൻ കണ്ടതാ... അവള് നിങ്ങളെ ഇല്ലാതാക്കാൻ വന്നതാ... നിങ്ങളുടെ പണം കണ്ട് പിറകെ വന്നതാ... അത് വൈകാതെ മനസിലാകും... " ആദി മറുത്ത് ഒന്നും പറയാതെ കാറിൽ കയറി... വണ്ടി മുന്നോട്ട് നീങ്ങി.... ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.... ആഴ്ചകളും മാസങ്ങളും കടന്ന് പോയി..... ഉമ്മറത്ത് ഇരിക്കുന്ന ലച്ചുവിന്റെ അടുത്തേക്ക് ജിത്തു ഓടി വന്നു... "ലച്ചു.... " ജിത്തു കിതച്ചു കൊണ്ട് ലച്ചുവിനെ വിളിച്ചു.. "എന്താ ജിത്തേട്ടാ... " "ഡി... ആദി ഭയങ്കരമായ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയ... " "എന്ത് പ്രശ്നം... "

"എടി അവന്റെ പുതിയ പ്രൊജക്റ്റ്‌ അത് ഫെയിൽ ആയി... " "അയ്യോ... എന്നിട്ടോ... " "നിന്റെ കൈയിൽ എന്തെങ്കിലും ഐഡിയ ഉണ്ടോ... " "ഐഡിയ.... 🤔🤔ഞാൻ ഒന്ന് ആലോചിക്കട്ടെ... " "ആ... പിന്നെ ഒരു കാര്യം പറയാൻ വിട്ടു... അവൾ ഇല്ലേ ആ തൻവിക അവൾ അവനെ നല്ല അസലായിട്ട് തേച്ചു... " "അയ്യോ.... ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചല്ലോ..... " "നീ എന്ത് പറഞ്ഞു... " "ഞാൻ പറഞ്ഞില്ലെ ആ തൻവിക... അവളെ ഞാൻ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടു അത് ഞാൻ ദേവേട്ടനോട്‌ പറയുകയും ചെയ്തു.... " "എന്നിട്ടോ.... " "എന്നിട്ട് എന്താ... " ലച്ചു കവിളിൽ കൈ വച്ചു... "നല്ലത് പോലെ കിട്ടിയല്ലേ... " "ഐഡിയ ഞാൻ പറയാം... ഞാൻ പറഞ്ഞതാന്ന് പറയരുത്... " "മ്മ് ഇല്ല... നീ പറ... " "അതെ ആദി ഏട്ടന് മൊത്തം മൂന്ന് ഓഫീസ് ഇല്ലേ... അതിൽ നിന്ന് ഒന്ന് അങ്ങ് വിൽക്കണം... എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന Profit എടുത്ത് പുതിയ കൺസ്ട്രക്ഷൻ വാങ്ങാം... പിന്നെ ആ പ്രോഫിറ്റ് ഉപയോഗിച്ച് നമ്മുക്ക് ആ വിറ്റ ഓഫീസ് തിരിച്ചു വാങ്ങാം... അപ്പൊ ആ ലൈബിലിറ്റി നികത്താൻ പറ്റും.... എങ്ങനെ ഉണ്ട് എന്റെ ഫുദ്ധി.....😃😃" "എന്റെ ലച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു... എനിക്ക് ഒരു ഓഫീസ് ഉണ്ട് എന്നിട്ട് എനിക്ക് പോലും തോന്നിയില്ല അല്ലോ ഈ ബുദ്ധി...

എന്തായാലും ഞാൻ പറയാം ഇത് അവനോട്... " ജിത്തു അതും പറഞ്ഞ് ഫോൺ എടുത്ത് പോയി... ലച്ചു പറഞ്ഞ ഐഡിയ വള്ളി പുള്ളി തെറ്റാതെ ജിത്തു ആദിയുടെ ചെവിയിൽ എത്തിച്ചു.... "നല്ല ഐഡിയ... ആരാടാ ഈ ഐഡിയ പറഞ്ഞു തന്നത്... അവർക്ക് ഒരു സ്പെഷ്യൽ താങ്ക്സ് ടാ.... " "മ്മ് ഞാൻ പറയാം.... എന്റെ ഒരു ഫ്രണ്ട് തന്ന ഐഡിയയാണ്... " "ആ ഫ്രണ്ടിനെ ഞാൻ വന്നിട്ട് കാണാം... ഒത്തിരി താങ്ക്സ് ടാ... " "ആയിക്കോട്ടെ... All The Best Mr.ആദിത്യദേവ്... " "താങ്ക്സ്... " "പിന്നെ നിനക്ക് ലച്ചുവിനോട് ദേഷ്യം ഉണ്ടോ... " അതിന് ആദിയുടെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നും ഉണ്ടായിരുനില്ല... "ആദി... ഞാൻ പറഞ്ഞത് കേട്ടിലെ... " "കേട്ടു... അവളാണോ എന്റെ കമ്പനിയെ ഈ അവസ്ഥയിൽ എത്തിച്ചത് എന്ന് എനിക്ക് ഒരു ന്യൂസ്‌ കിട്ടി.... അത് നേരാണെങ്കിൽ.... അവളെ ഞാൻ കാണുന്നുണ്ട്... " "ഹേയ്... അവള് അങ്ങനെ ചെയ്യുമ്മോ ആദി... "

"അവള് ചെയ്യും... " "നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്... " "ആ... ഡാഷ് മോൾ പോകുന്നതിനു മുൻപ് എന്നോട് ഒന്ന് സൂചിപ്പിച്ചതാ... " "ആര്... ആ തൻവിയോ... " "ആ അവള് തന്നെ.... " "ആദി നീ തെറ്റ് ധരിച്ചിരിക്കുകയാ അവള് അങ്ങനെ ഒരിക്കലും ചെയ്യില്ല... " "മ്മ്... ഞാൻ നിന്നെ പിന്നെ വിളിക്കാം... " അത് പറഞ്ഞു ആദി ഫോൺ കട്ട് ചെയ്തു... ജിത്തുവിന്റെ വരവിന് വേണ്ടി ലച്ചു കാത്തുനിന്നു.... "എന്തായി ജിത്തേട്ടാ ഐഡിയ ഇഷ്ടപെട്ടോ... " "അവന് പോലും തോന്നിയില്ല എന്നാ അവൻ പറഞ്ഞത്.... ഐഡിയ പറഞ്ഞ് തന്ന ഫ്രണ്ടിനെ അവൻ വന്നിട്ട് കാണാം എന്നാ പറഞ്ഞത്.... " "സത്യം... " "സത്യം.... പിന്നെ അവൻ വേറെ ഒരു കാര്യം കൂടി പറഞ്ഞു.... " "എന്താ... " "നിനക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ... " കേട്ടത് വിശ്വസിക്കാൻ ആകാതെ ലച്ചു ഞെട്ടി എഴുനേറ്റു... തുടരും..... പാസ്റ്റ് തല്ക്കാലം ഇവിടെ തീരുകയാണ്... ഇനിയും ഉണ്ട്... ആദിയും ലച്ചുവും അറിയാതെ പോയ കാര്യങ്ങൾ... അത് ഒക്കെ വഴിയെ പറയാം... ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story