അസുരൻ: ഭാഗം 12&13

asuran

എഴുത്തുകാരി: മയിൽപീലി

Azhagiya Asura... Azhagiya Asura.... Athumeera Aasayilaya... Kanavil Vanthu Yendhen Viralgal Kichu Kichu Mootavillayaa....🎶 ഫോൺ റിങ് ചെയ്തതും ലച്ചു ഞെട്ടി ഉണർന്നു... തൊട്ടടുത്ത് കിടക്കുന്ന അപ്പുവിനെ ഉണർത്താതെ ലച്ചു മേലെ എഴുനേറ്റ് ഫോൺ എടുത്ത് ബാൽക്കണിയിലെക്ക് നടന്നു... "ജിത്തേട്ടാ... " "ആ... ലച്ചു അവൻ കണ്ണ് തുറന്നു... " ലച്ചു ഒന്നും മിണ്ടിയില്ല... നെഞ്ചിൽ കൈവച്ച് ശ്വാസം ആഞ്ഞു വലിച്ച് വിട്ടു... "ഇപ്പൊ എങ്ങനെ ഉണ്ട്... " "ഇപ്പൊ ചെറിയ വേദനയുണ്ട്... തലയ്ക്ക് നല്ല ആഴത്തിൽ ഉള്ള മുറിവാണ്... നല്ല റസ്റ്റ്‌ വേണം എന്നാ ഡോക്ടർ പറഞ്ഞത്... " "മ്മ്... എന്നാ ശരി... " "നീ ഇങ്ങോട്ട് വരുന്നുണ്ടോ... " "എന്തിനാ... ഞാൻ ഇല്ല എനിക്ക് സ്കൂളിൽ പോകണം... " "എന്നാ ശരി... " ലച്ചു ഫോൺ കട്ട് ചെയ്ത് അകത്തേക്ക് കയറി... അപ്പു എഴുന്നേറ്റിരുന്ന് എന്തോ കാര്യമായ ആലോചനയിൽ ആണ്... "എന്താ ഡാ ഇത്ര കാര്യമായി ആലോചിക്കുന്നത്... " "ഹേയ് ഒന്നുല്ല... " "അല്ല അതുപോട്ടെ നീ ഇന്നലെ വല്ലതും കഴിച്ചോ... " "ഇല്ല... നീ വരുംന്ന് പറഞ്ഞ് എത്രനേരം കാത്തിരുന്നൂന്ന് നിനക്ക് അറിയോ... വന്ന് നോക്കിയപ്പോ നല്ല ഉറക്കം.... "

"അയ്യോ... സോറി അപ്പു ... ഞാൻ ഇന്നലെ ഓരോന്ന് ആലോചിച് എപ്പോഴോ ഉറങ്ങി... " "മ്മ്... " "എന്നോട് പിണക്കം ആണോ... " "ഹേയ്... നിന്റെ എന്റെ ചേച്ചികുട്ടി അല്ലേ... നിന്നോട് ഞാൻ പിണങ്ങുവോ... " അത് പറഞ്ഞ് അപ്പു അവളെ കെട്ടി പിടിച്ചു.... ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൻ കാണാതെ അവൾ ആ കണ്ണുനീർ തുടച്ചു... അവന്റെ മൂർദ്ധാവിൽ അവൾ അമർത്തി ചുംബിച്ചു... ആ കാഴ്ച കണ്ട്കൊണ്ട് സുഭദ്ര കയറി വന്നു... "ലച്ചു നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ... " "ആ പോകണം... " അപ്പു അപ്പോഴേക്കും മുറിവിട്ട് ഇറങ്ങി... ലച്ചു അധികം നിൽക്കാതെ ബാത്‌റൂമിൽ കയറി... "ആദി.... " ജിത്തുവിന്റെ വിളി കേട്ട് ആദി കണ്ണുകൾ തുറന്നു... "നീ പിന്നെയും ഉറങ്ങിയോ... " "ഹേയ് ഇല്ല ചുമ്മാ ഇരുന്നപ്പോ ഒന്ന് കണ്ണ് അടച്ചതാ... " "മ്മ്... അച്ഛനും ചെറിയച്ഛനും എവിടെ... " "അവര് പുറത്ത് പോയിരിക്കുകയാ... നീ എവിടെയായിരുന്നു... " "എനിക്ക് ഒരു കാൾ വന്നതാ... " "എപ്പോഴാ ഒന്ന് ഇവിടെ നിന്ന് പോകാൻ പറ്റുന്നത്... " "രണ്ട് ദിവസം വേണ്ടി വരും... " ഇന്നാണ് ആദി ഹോസ്പിറ്റലിൽ നിന്ന് വരുന്നത്... എല്ലാവരും ഭയങ്കര ജോലിയിൽ ആണ്...

ശനിയാഴ്ച ആയതു കൊണ്ട് തന്നെ ലച്ചുവും ഉണ്ടായിരുന്നു... ശിവയും ലച്ചുവും അമ്മുവും കൂടി ആദിക്ക് ഉള്ള മുറി എല്ലാം റെഡിയാക്കുന്ന തിരക്കിലാണ്... അമ്മമാർ ആദിക്ക് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലും... കൂടെ അപ്പുവും ഉണ്ട് തിന്ന് സഹായിക്കാൻ... ജിത്തു ഇല്ലാത്തത് കൊണ്ട് പ്രിയ ഓഫീസിലേക്ക് പോയി... മുറി എല്ലാം വൃത്തിയാക്കി ലച്ചു നേരെ കുളപടവിലേക്ക് പോയി... കുള പടവിൽ ഇരുന്ന് ലച്ചു വെള്ളത്തിലേക്ക് കുഞ്ഞു കല്ലുകൾ എടുത്ത് എറിയാൻ തുടങ്ങി... മുറ്റത്ത് കാർ വന്ന് നിന്നു... ആദി വീട് മുഴുവൻ ഒന്ന് നോക്കി...കാറിൽ നിന്ന് പതിയെ ഇറങ്ങി ജിത്തു അവനെയും കൊണ്ട് അകത്തേക്ക് നടന്നു... നേരെ ചെന്ന് ഹാളിൽ ഇരുത്തി... ആദി വന്നതും അമ്മമാരുടെ കൂടെ അപ്പുവും ഹാളിൽ എത്തി... "ഇപ്പൊ എങ്ങനെ ഉണ്ട് മോനെ... " ആശ അവന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു... "കുറവ് ഉണ്ട് അമ്മേ... എനിക്ക് ഒന്ന് കിടക്കണം... തല വേദനിക്കുന്നു... " "ആ... മുറി റെഡിയാക്കിയിട്ടുണ്ട്... മോൻ വാ... " ആശ അവനെ എഴുന്നേൽപ്പിച്ചു...

"ചെറിയമ്മ മാറി നിൽക്ക് ഞാൻ ഇവനെ മുറിയിൽ ആക്കാം... " ജിത്തു ആദിയെയും കൂട്ടി മുകളിലെക്ക് നടന്നു.... "ലച്ചു..... മോളെ.... " രേവതി അവളെ നീട്ടി വിളിച്ചു... "എന്താ... വല്യമ്മേ.... " "നീ എവിടെയാ.... " "എന്താ.... " "ദേ നീ അമ്പലത്തിലേക്ക് വരുന്നുണ്ടോ.... " "ആ... " അത് പറഞ്ഞ് ലച്ചു ചാടി എഴുന്നേറ്റതും ലച്ചു ദേ പോണു വെള്ളത്തിലേക്ക്.... ശബ്ദം കേട്ട് രേവതി അങ്ങോട്ട് ഓടി വന്നു.. "ലച്ചുട്ടീ... " ലച്ചുവിനെ വിളിച്ചതും അവൾ വെള്ളത്തിൽ നിന്ന് ഒന്ന് ഉയർന്നു പൊങ്ങി... "ഹാ.. നീ ഇവിടെ വെള്ളത്തിൽ വീണു കളിക്കുകയാണോ... ഇനി ഇപ്പൊ കുളിക്കണ്ട സമയം ലഭിച്ചല്ലോ... " "വല്യമ്മേ.... " അവൾ ചവിട്ടി തുള്ളികൊണ്ട് പടവുകൾ കയറി.... മുറ്റത്ത് കാർ കണ്ടതും അവളുടെ മുഖം മാറി... "അസുരൻ വന്നോ... " പിറുപിറുത് കൊണ്ട് അകത്തേക്ക് കയറി... ലച്ചുവും ആശയും രേവതിയും അമ്മുവും കൂടി അമ്പലത്തിലേക്ക് ഇറങ്ങി... ലച്ചുവും അമ്മുവും മുന്നിൽ നടന്നു... അമ്പലത്തിൽ എത്തിയ അമ്മുവും ലച്ചുവും അമ്മമാരെ കാത്ത് നിന്നു... അവര് വന്നതും എല്ലാവരും കാലും കഴുകി അകത്തേക്ക് കയറി... മഹാദേവന് മുന്നിൽ ലച്ചു കണ്ണുകൾ അടച്ച് ആദിക്ക് വേണ്ടി മനസ് നിറഞ്ഞ് പ്രാർത്ഥിച്ചു....... തുടരും.... 🔥അസുരൻ🔥 ഭാഗം➖️1⃣3⃣ _______

അമ്പലത്തിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ സന്ധ്യയായിരുന്നു... ഹാളിൽ ഇരുന്ന് എല്ലാവരും പ്രിയയുടെ കല്യാണത്തിന്റെ ചർച്ചകൾ ആയിരുന്നു... ലച്ചുവും അവർക്കൊപ്പം ഇരുന്നു... ഡ്രസ്സ്, സ്വർണം... ചർച്ച അങ്ങനെയങ്ങനെ നീണ്ടു പോയി ... ലച്ചു പാതിവഴിയിൽ നിന്ന് എഴുനേറ്റ് മുറിയിലേക്ക് പോയി... പോകും വഴി ആദിയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി... കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു അവൻ... പിന്നെ അധിക നേരം ചിലവഴിക്കാതെ അവൾ നേരെ മുറിയിലേക്ക് കയറി... മുറിയിൽ കയറി അവൾ ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും അപ്പു മുറിയിൽ എത്തിയിരുന്നു... "എന്താടാ... " "ചേച്ചി.... ഞാനും കൂടി കിടന്നോട്ടെ നിന്റെ കൂടെ... " "അപ്പൊ ശിവയോ... " "അവള് ആ മൂലയിൽ എങ്ങാനും കിടക്കും..." "ഞാൻ എങ്ങും കിടക്കില്ല... വേണമെങ്കിൽ നീ കിടന്നോ... " വാതിൽ നിന്ന് ശിവ പറഞ്ഞു... അത് കേട്ടതും അപ്പു നല്ല ഒരു ചിരി അങ്ങ് പാസ്സാക്കി... "നീ അങ്ങനെ ചിരിച്ച് എന്നെ പാട്ടിൽ ആകണ്ട ... " "നല്ല ശിവേച്ചി അല്ലേ... ഞാനും കൂടി കിടന്നോട്ടെ... " "മ്മ്.... " "നല്ല ചേച്ചി.... 😘😘😘"

"മ്മ് മതി മതി... രണ്ടുപേരും വന്നേ ഭക്ഷണം കഴിക്കേണ്ടെ... " ശിവ രണ്ടിനെയും വലിച്ച് കൊണ്ട് പോയി.... രാവിലെ ആദ്യം കണ്ണ് തുറന്നത് ലച്ചുവാണ്... അവൾ രണ്ടുപേരെയും ഉണർത്താതെ എഴുന്നേറ്റു... ഒന്ന് ഫ്രഷായി അവൾ അടുക്കളയിലേക്ക് ചെന്നു... "ആ മോളെ നീ വന്നത് എന്തായാലും നന്നായി... ഇത് ഒന്ന് ആദിമോന് കൊണ്ട് കൊടുക്ക്... " "ഞാനോ... " "അലറണ്ട... കൊണ്ട് കൊടുക്ക്... " സുഭദ്ര ലച്ചുവിനോടായി പറഞ്ഞു... "ഓഹ് വന്നത് കാലകേട് അയ്യോ... " ലച്ചു മനസ്സിൽ ഓർത്തു... "ആലോചിച്ചു നിൽക്കാതെ ഇത് പിടിക്ക്... " സുഭദ്ര ചായകപ്പ് അവളുടെ കൈയിൽ വച്ച് കൊടുത്തു... ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലായതും മനസ്സില്ലാ മനസോടെ അവൾ ചായകപ്പും കൊണ്ട് സ്റ്റെയർ കയറി... വാതിൽ ഒന്ന് തട്ടി... അവന്റെ മറുപടിക്കായി കാത്ത് നിന്നു... മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് വീണ്ടും തട്ടി... " കയറി വാ... " അവന്റെ മറുപടി കിട്ടിയതും അവൾ അകത്തേക്ക് കയറി... അവളെ കണ്ടതും ആദിക്ക് ദേഷ്യം ഇരച്ചു കയറി...... എന്നാൽ ലച്ചു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കപ്പ് ടേബിളിൽ വച്ചു...

അവനെ നോക്കാതെ തന്നെ പുറത്തേക്കിറങ്ങി വാതിൽ അടച്ചു... താഴേക്ക് ചെല്ലാതെ അവൾ നേരെ മുറിയിലേക്ക് കയറി... ശിവ എഴുന്നേറ്റിരുന്നു... അപ്പു നല്ല ഉറക്കം ആയിരുന്നു. അവൾ അവനെ തട്ടി വിളിച്ചു.. "ചേച്ചി ഒരു പത്തു മിനിറ്റ്... പ്ലീസ്... " രാവിലത്തെ അവന്റെ കൊഞ്ചൽ കേട്ടതും ലച്ചുവിന്റെ മനസലിഞ്ഞു... "ഡാ... എഴുനേൽക്കേടാ.... " സുഭദ്ര വന്ന് അവന് ഒന്ന് കൊടുത്തു... "നീയാ ഈ ചെക്കനെ വഷളാക്കുന്നത്... " അത് കേട്ടതും ലച്ചു താഴേക്ക് ഒരു ഓട്ടം ആയിരുന്നു... ഞായറാഴ്ച ആയത് കൊണ്ട് തന്നെ എല്ലാവരും വീട്ടിൽ തന്നെയായിരുന്നു... പ്രിയയുടെ കല്യാണത്തിന്റെ തിരക്കുകൾ മേലെ തുടങ്ങി... അതിന്റെ ബഹളം ഉയർന്നു കേട്ടു... അടുത്ത ബുധനാഴ്ചയാണ് പ്രിയയുടെയും റാംമിന്റെയും കല്യാണം... ആദി മുറിയിൽ തന്നെ സമയം ചിലവഴിച്ചു...ലച്ചു ആണെങ്കിൽ ഡാൻസ് ക്ലാസ്സ്‌ എന്നും പറഞ്ഞ് പോയി... ബാക്കി എല്ലാവരും ഓരോരോ ജോലികളിൽ ഏർപ്പെട്ടു... "ഭദ്രേ... " "എന്താ അച്ചമ്മേ... " "നീയാണോ ഭദ്ര... അമ്മയെ വിളിക്ക്... "

മാലതിയമ്മ അപ്പുവിനോട് പറഞ്ഞു... കുറച്ച് കഴിഞ്ഞതും സുഭദ്ര മുറിയിലേക്ക് കയറി വന്നു... "എന്താ അമ്മേ... " "നീ ചെന്ന് ലച്ചുവിനെയും ആദിയെയും ഇങ്ങ് വിളിക്ക്... ഞാൻ പറയാം അവരോട്... " "ലച്ചു ഓഡിറ്റോറിയത്തിലേക്ക് പോയല്ലോ അമ്മേ... " "അവള് വന്നാൽ രണ്ടുപേരോടും എന്നെ വന്ന് കാണാൻ പറയണം... " "മ്മ്... അവര് സമ്മതിക്കുവോ... " "നീ ചെല്ല് അത് ഞാൻ സമ്മധിപ്പിച്ചോള്ളാം.. " അതിന് മറുപടി ഒരു മൂളലിൽ ഒതുക്കി സുഭദ്ര എഴുനേറ്റു... "ജാതകം നോക്കിയോ ... " എഴുനേറ്റ് പോകാൻ ഒരുങ്ങിയ സുഭദ്രയോട് മാലതി ചോദിച്ചു.. "ആ... പത്തിൽ എട്ട് പൊരുത്തം ഉണ്ട്... " അത് കേട്ടതും മാലതിക്ക് ഒത്തിരി സന്തോഷം തോന്നി... മാലതി പിന്നെ ലച്ചുവിന് വേണ്ടി കാത്തിരുന്നു... വൈകുന്നേരം ആയതും ലച്ചു വന്നു... അവൾ ഓടി ചാടികൊണ്ട് അകത്തേക്ക് കയറി... അവളുടെ പോക്ക് കണ്ടതും സുഭദ്ര അവളെ വിളിച്ചു... "നിന്നെ അച്ഛമ്മ വിളിക്കുന്നുണ്ട്... " "ഞാൻ മൊത്തം വിയർപ്പാ ഒന്ന് ഫ്രഷായി വരട്ടെ അത് കഴിഞ്ഞ് ഞാൻ കണ്ടൊള്ളാം... " അത് പറഞ്ഞ് അവൾ സ്റ്റെയർ കയറി...

അവൾ കയറുന്നതും നോക്കി ആദിമുകളിൽ തന്നെ നിന്നു അവളെ കാണും തോറും അവന് ദേഷ്യം പൊന്തി വന്നു..... അവൾ അവനെ കാണാത്ത രീതിയിൽ തലയും വെട്ടിച് പിന്നെയും തുള്ളി ചാടികൊണ്ട് മുറിയിലേക്ക് കയറി... ആദി ആണെങ്കിൽ ഇവൾ എന്താ ഇങ്ങനെ എന്ന് ആലോചിച്ചു പോയി... പിന്നെ തല കുടഞ് സ്റ്റെയർ ഇറങ്ങി നേരെ മാലതിയുടെ മുറിയിൽ കയറി... മുറിയിൽ എത്തിയ ലച്ചു ഫ്രഷാകാൻ കയറി... ദാവണി ചുറ്റി ഒരു കുഞ്ഞു പൊട്ടും കുത്തി താഴേക്കിറങ്ങി... നേരെ മാലതിയുടെ മുറിയിലേക്ക്.... വാതിൽ തുറന്നതും ആദിയെ കണ്ടു... "മാലുമ്മേ ഞാൻ പിന്നെ വരാം... " "ഹാ... ഇവിടെ വാടി... " മാലതി അവളെ അകത്തേക്ക് വിളിച്ചു... ആദി ആണെങ്കിൽ അവളെ നോക്കി...പിന്നെ എന്തൊ ഓർത്ത് അവൻ മുഖം വെട്ടിച്ചു... അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബെഡിൽ കയറി ഇരുന്നു... രണ്ടു പേരും മാലതിയുടെ ഇരു വശങ്ങളിലും ഇരുന്നു... "ഞാൻ നിങ്ങളെ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ആണ്..." "എന്താ അച്ചമ്മേ.... "

"അത് വേറെ ഒന്നും അല്ല... നിങ്ങളുടെ കല്യാണക്കാര്യം ആണ്... " "അത് ഒന്നും നടക്കില്ല അച്ചമ്മേ... " ലച്ചു എടുത്ത പാടെ പറഞ്ഞു... "അത് എന്താ... നടക്കാത്തത്... " വാതിക്കൽ നിന്ന് വിശ്വൻ പറഞ്ഞു... ആദി ആണെങ്കിൽ രണ്ടുപേരെയും മാറി മാറി നോക്കി... ലച്ചു വിശ്വനെ നോക്കി പല്ലിള്ളിച്ചു... "ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല ലച്ചു... " "അതിന് എനെയൊക്കെ ആര് ഇഷ്ടപെടാനാ...പോരാത്തതിന് ഞാൻ പെങ്ങൾ ആണല്ലോ... " അത്രയും പറഞ്ഞ് ലച്ചു എഴുനേറ്റ് പോയി... അവൾ അവസാനം പറഞ്ഞത് ആദിയോട് എന്ന് അവന് മനസിലായി... "നീ സമ്മതിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ കല്യാണം ഞങ്ങൾ അങ്ങ് നടത്തും... " "എന്റെ സമ്മതം ഇല്ലാതെ ഈ കല്യാണം നടത്തിയാൽ... ഉണ്ടല്ലോ... " ലച്ചു മുറിമുറിക്ക് പുറത്ത് നിന്ന് വിളിച്ചു കൂവി... "അവള് അങ്ങനെയൊക്കെ പറയും... എന്റെ മോൻ സമ്മതിക്കും... ഇല്ലേ... " മാലതി അത് പറഞ്ഞ് ആദിയെ നോക്കി... ആദി ഒന്നും മിണ്ടാതെ മുറിയിൽ നിന്ന് ഇറങ്ങി... "എനിക്ക് എന്റെ കുട്ടികളുടെ കല്യാണം കണ്ടിട്ട് വേണം ഒന്ന് കണ്ണടയ്ക്കാൻ... " "അമ്മ വിഷമിക്കാതെ അവര് സമ്മതിക്കും... " വിശ്വൻ മാലതിയെ ആശ്വാസിപ്പിക്കാൻ നോക്കി.... ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story