അസുരൻ: ഭാഗം 14&15

asuran

എഴുത്തുകാരി: മയിൽപീലി

ലച്ചു മുറിയിൽ എത്തി ടേബിൾ ലൈറ്റ് ഓൺ ചെയ്ത് വായിക്കാൻ ഇരുന്നു... "അപ്പു... " "എന്താ ചേച്ചി... " "എന്റെ ഫോൺ എവിടെ... " "ഞാൻ കണ്ടില്ല... " "ഞാൻ കണ്ടല്ലോ നിന്റെ കൈയിൽ നേരത്തെ എന്നിട്ട് എവിടെ... " "അത് താഴെ ഉണ്ട്... " "പോയി എടുത്തിട്ട് വാടാ... " "വേണമെങ്കിൽ പോയി എടുത്തിട്ട് വാ... " അത് പറഞ്ഞ് അപ്പു പുറത്തേക്ക് ഓടി... പിന്നെ ഒന്നും ആലോചിക്കാതെ ലച്ചുവും ഓടി അവന്റെ പിന്നാലെ... "ഡാ നിക്കടാ അവിടെ... " "എനിക്ക് സൗകര്യം ഇല്ല... " പെണ്ണ് വിടുവോ അവൾ അവന് പിന്നാലെ ഓടി... ശബ്ദം കേട്ട് മുറിയിൽ നിന്ന് ഇറങ്ങിയ ആദിയും അപ്പുവിന്റെ പിന്നാലെ ഓടിയ ലച്ചുവും എത്തി നിന്നത് ഒരു സ്ഥലത്ത്... നിൽക്കാൻ സമയം കിട്ടിയില്ല അതിന് മുന്നേ ലച്ചു ആദിയെ തട്ടി വീഴാൻ പോയതും അവന്റെ കൈകളിൽ അവളെ ഭദ്രമാക്കി... "എവിടെ നോക്കിയാടി നടക്കുന്നത്... " "സോറി... " അത് പറഞ്ഞ് ലച്ചു താഴേക്ക് ചെന്നു... ആദി തിരികെ മുറിയിലേക്കും... രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്ന ആദിക്ക് നേരെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള ചെയറിൽ ലച്ചു ഇരുന്നു...

ആദി ഒന്ന് നോക്കി മുഖം വെട്ടിച്ചു... ലച്ചു ആണെങ്കിൽ തീറ്റയിൽ മാത്രം കോൺസെൻട്രേഷൻ ചെയ്തു... കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ പോകുന്ന തിരക്കിലാണ് എല്ലാവരും... "ലച്ചു നീ വരുന്നുണ്ടോ... " "ഞാൻ ഇല്ലടി... നിങ്ങള് പോയിട്ട് വാ... " "നീയില്ലാതെ ഒരു രസം ഉണ്ടാകില്ല... " "ഹാ...ഇവിടെ രസം ഉണ്ടാക്കി നിന്നാലേ... എന്റെ പിള്ളേര് എക്സാമിന്‌ എന്ത് എഴുതും... അത് കൊണ്ട് ഞാൻ പോകുന്നു... " അത് പറഞ്ഞ് ലച്ചു ചാവിയും എടുത്ത് പോയി... "മാലുമ്മേ... " മാലതിയുടെ മുറി തുറന്ന് അകത്തു കയറി... അവിടെ ആദിയെ കണ്ടതും അവൾ നേരെ മാലതിയുടെ അടുത്തേക്ക് പോയി... "മാലുമ്മേ... ഞാൻ പോകുന്നുട്ടോ... " മാലതിയുടെ കവിളിൽ പിച്ചി കൊണ്ട് ലച്ചു പറഞ്ഞു... "നീ എങ്ങോട്ടാ... " "ഹാ.. അത് കൊള്ളാം എനിക്ക് ക്ലാസ്സ്‌ ഉണ്ട്... എന്റെ പിള്ളേര് അവിടെ ഒറ്റയ്ക്ക് ആകും... " "മ്മ് നീയും നിന്റെ പിള്ളേരും പോടീ അവിടെന്ന്... " "പോട്ടെ... " മാലതി അമ്മയ്ക്ക് കവിളിൽ ഒരു ഉമ്മയും കൊടുത്ത് ലച്ചു ചാവിയും കറക്കി കൊണ്ട് പുറത്തേക്ക് ഓടി... "അമ്മേ ഞാൻ ഇറങ്ങി...

" ലച്ചു കൂവി വിളിച്ചു... " നീ സ്കൂളിലേക്ക് അല്ലേ പോകുന്നത്... " "ആ അതെ... " "അല്ലാണ്ട് അമേരിക്കയ്ക്ക് അല്ലല്ലോ... " "പോടാ... " അത് പറഞ്ഞ് അവൾ ജിത്തുവിന് പിന്നാലെ ഓടി... "ലച്ചു സമയം വൈകും നീ ചെല്ല്..." ഓടുന്നതിനിടയിൽ ജിത്തു വിളിച്ചു പറഞ്ഞു... "അയ്യോ... " വാച്ചും നോക്കി ലച്ചു പുറത്തേക്ക് ഓടി... "ഞാൻ ഇന്നലെ പറഞ്ഞതിന് മോൻ മറുപടി ഒന്നും പറഞ്ഞില്ല... നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ... " "അതൊന്നും വേണ്ട അമ്മമ്മേ... ശെരിയാകില്ല അവളെ ഞാൻ അങ്ങനെ ഒന്നും കണ്ടിട്ടില്ല... " "അത് നിന്റെ മുറപെണ്ണാണ്... അവളെ നീ അങ്ങനെ തന്നെ കാണണം... അത് ഒരു പാവമാ... അതിന് സ്നേഹിക്കാൻ മാത്രേ അറിയൂ... മോൻ ഇതിന് സമ്മധിക്കണം ഇത് എന്റെ ഒരു ആഗ്രമാണ്... ഇത് എങ്കിലും നടത്തി തരണം.... നിങ്ങൾക്ക് ഇടയിൽ എന്താ പ്രശ്നം എന്നൊന്നും എനിക്കറിയില്ല... എന്തായാലും അതൊക്കെ ശെരിയാകും... നീ അവളെ മനസ് നിറഞ്ഞ് സ്നേഹിക്കും... നിനക്ക് അതിന് കഴിയും... ലച്ചുട്ടിക്ക് നിന്നെ ഒത്തിരി ഇഷ്ടാ... അവള് സമ്മതിക്കും... "

"മ്മ്... ഞാൻ ആലോചിച്ചിട്ട് പറയാം... " അത് കേട്ടതും മാലതിക്ക് സന്തോഷമായി...അവർ ആദിയുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു... എല്ലാവരും ഡ്രസ്സ്‌ എടുക്കാൻ വേണ്ടി വലിയൊരു ഷോപ്പിങ് കോംപ്ലക്സിൽ എത്തി... വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങി... ലച്ചു ഇല്ലാതെ ശിവയ്ക്കും അമ്മുവിനും ഒന്നിനും ഒരു ഉന്മേഷം ഉണ്ടായില്ല... "നീ എന്താ അമ്മു തനിച്ചിരിക്കുന്നത്... " "ഹേയ് ഒന്നുല്ല... " "ഹാ പറയടി... " ആദി അവളെ നിബന്ധിച്ചു... "അത് ലച്ചു ഇല്ലാതെ ഒരു രസം ഇല്ല ആദിഏട്ടാ..." ശിവ മറുപടി പറഞ്ഞതും ആദിയുടെ മുഖം മാറി... മാലതി പറഞ്ഞ വാക്കുകൾ അവൻ ഓർത്തു... അവൻ എഴുനേറ്റ് പോയി... ലച്ചു വണ്ടി ഒതുക്കി നേരെ അകത്തേക്ക് കയറി... "അമ്മുട്ടി... " ലച്ചു അമ്മുവിന് പിന്നിൽ വന്ന് അവളുടെ കണ്ണ് പൊത്തി.... "ഹായ്... ചേച്ചി വരുന്നില്ല എന്ന് പറഞ്ഞിട്ട്... " "നിങ്ങൾ ഇവിടെ ഭയങ്കര മൂഡ് ഓഫ്‌ ആണെന്ന് ഞാൻ അറിഞ്ഞു അത്കൊണ്ട് ഓടി വന്നതാ... " അപ്പോഴേക്കും ശിവ ലച്ചുവിന്റെ അരികിൽ ഇരുന്നു... "അപ്പൊ നിന്റെ പിള്ളേരോ... "

"ഞാൻ പറഞ്ഞാൽ എന്റെ പിള്ളേർ കേൾക്കും... ഈ രണ്ട് അവർ എനിക്ക് ക്ലാസ്സിലാ അത് കൊണ്ട് വന്നതാ... " "മ്മ്... " "ഹാ... ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ... നമ്മുക്ക് അങ്ങനെ പോയി ഇങ്ങനെ വരാം... ഞാൻ ഇപ്പൊ വരാം... " ലച്ചു മുകളിലേക്ക് നോക്കി പറഞ്ഞു... അത് പറഞ്ഞ് ജിത്തുവിന്റെ അരികിലേക്ക് ഓടി... "ജിത്തേട്ടാ... ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം... " "അമ്മയോട് പറഞ്ഞിട്ട് പോടീ... " "വേണ്ട അവര് ഭയങ്കര ബിസിയാണ്... ഞങ്ങൾ പോയി.... " "പെട്ടന്ന് വരണം... " "ആ... " സംസാരത്തിന് ഇടയിൽ ആദി അവളെ തന്നെ നോക്കി നിന്നു... മറ്റ് രണ്ടുപേരുടെയും ചിരിയും അവൻ കണ്ടു... മുകളിലേക്ക് കയറുമ്പോൾ ആണ് ഒരു കൂട്ടം ചെറുപ്പക്കാർ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്... ലച്ചുവിന്റെ വേഷം സാരിയായിരുന്നു...കൂട്ടത്തിൽ ഒരു പയ്യൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി... അവന്റെ നോട്ടം ചെന്ന് നിന്നത് അവളുടെ വെളുത്ത വയറിൽ ആയിരുന്നു... പിന്നെ ഒന്നും നോക്കിയില്ല അവൻ ലച്ചുവിന് പിന്നാലെ കൂടി... അവളെ ഒന്ന് ഇടിച്‌ സോറിയും പറഞ്ഞ് നടന്നു...

"ചേച്ചി ദേ അവൻ പിന്നെയും വരുന്നുണ്ട്... " അമ്മു മുന്നിൽ വരുന്നവനെ നോക്കി കൊണ്ട് പറഞ്ഞു... അവൻ അവളെ പിന്നെയും തട്ടി... അവൻ സോറി പറയാൻ തിരിഞ്ഞതും ലച്ചു കൈ അവന്റെ കവിളിൽ പതിഞ്ഞു... "ഡി.... " അവൻ ഒന്ന് അലറി അവളെ തല്ലാൻ വേണ്ടി കൈ ഉയർത്തിയതും അവന്റെ നെഞ്ചിൽ ആരോ ആഞ്ഞു ചവിട്ടി തുടരും.... 🔥അസുരൻ🔥 ഭാഗം➖️15 ___________ പിന്നിൽ കട്ട കലിപ്പിൽ നിൽക്കുന്ന ജിത്തുവിനെ കണ്ട് മൂന്നും അവന്റെ അടുത്തേക്ക് പോയി... "എന്റെ പെങ്ങളെ തൊടുവോ നീ.... ചെറ്റേ... " അത് പറഞ്ഞ് ജിത്തു അവന്റെ കവിളിൽ ആഞ്ഞു അടിച്ചു... "എന്ത് നോക്കി നിക്കുവാടി... ഇറങ്ങി പോടീ..." ജിത്തു അലറി. അത് കേട്ട് മൂന്നും താഴേക്ക് ഒരു ഓട്ടം ആയിരുന്നു... "എന്താ അമ്മു... " "അത് ഏട്ടാ ജിത്തുവേട്ടൻ ഒരാളെ അടിച്ചു.." "എന്തിനാ... " "അത്... ലച്ചു ചേച്ചിയെ ഒരുത്തൻ ശല്യം ചെയ്തു... അതിനാ... " "അതെങ്ങനെയാ... ഇതുപോലെയുള്ളതല്ലേ ഉടുത്തു വരുന്നത്... പിന്നെ എങ്ങനെ നോക്കാതിരിക്കും... " "എന്നിട്ട് ദേവേട്ടൻ നോക്കുന്നില്ലല്ലോ... "

ഈ പറഞ്ഞത് പതിയെ ആണ് കേട്ടോ... ആദി കലിപ്പ് ഫിറ്റ്‌ ചെയ്ത് മുകളിലേക്ക് പോയി... മൂന്നും കൂടി ഡ്രസിങ് ഏരിയയിലേക്ക് പോയി... ലച്ചുവിനും അപ്പുവിനും ജിത്തു ഡ്രസ്സ്‌ എടുത്തു... ബാക്കി എല്ലാവർക്കും അമ്മമാർ സെലക്ട്‌ ചെയ്തു... അങ്ങനെ ആ വലിയ ഷോപ്പിംഗ് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോയി... ലച്ചു സ്കൂളിലേക്കും... വൈകുന്നേരം ലച്ചു വരുമ്പോൾ എല്ലാവരും ഭയങ്കര ചർച്ചയാണ് വേറെ ഒന്നും അല്ല ലച്ചുവിന്റേയും ആദിയുടേയും കല്യാണം അങ്ങ് തീരുമാനിച്ചു... അത് കേട്ടതും ലച്ചുവിന് സന്തോഷം ആയി... പക്ഷെ പുറത്ത് കാണിച്ചില്ല... അങ്ങനെ തോറ്റു കൊടുക്കാൻ പാടില്ലല്ലോ... 😉😉 ലച്ചു സന്തോഷം കൊണ്ട് തുള്ളി ചാടികൊണ്ട് മുറിയിലേക്ക് പോയി... ഒന്ന് ഫ്രഷായി... തിരിച്ചു ഇറങ്ങിയപ്പോൾ ഇഷുവിന്റെ 4മിസ്സ്ഡ് കാൾ... ലച്ചു പേടിച്ച് തിരിച്ചു വിളിച്ചു... "ഡി മരപ്പട്ടി നീ എവിടെയായിരുന്നു... " എടുത്തപാടെ ഇഷു ദേഷ്യം കൊണ്ട് ചീത്ത വിളിച്ചു... "നീ കാര്യം പറ... " "ലച്ചു എനിക്ക് ഇപ്പൊ ജിത്തുവേട്ടനെ കാണണം... " "എന്തു പറ്റിയെഡി... " അവൾ മറുപടി പറയാതെ കുറെ കരഞ്ഞു....

"എടി... ഇരുന്ന് മോങ്ങാതെ കാര്യം പറയടി..." "എടി... ഇന്ന്.... എന്നെ കാണാൻ... ഒരാൾ വന്നു... " ഇഷു കരഞ്ഞു കൊണ്ട് പറഞ്ഞു... "അതിനെന്താ... " "എടി... എന്നെ പെണ്ണ് കാണാൻ വന്നതാ... " "അതിനെന്താ... " "ഞാൻ പറയുന്നത് നീ കേൾക്ക്...അമ്മ എന്നോട് ചോദിച്ചു ആ പയ്യനെ ഇഷ്ടമായോ എന്ന്... " "എന്നിട്ട് നീ എന്തു പറഞ്ഞു... " "ഞാൻ ജിത്തുവേട്ടന്റെ കാര്യം പിന്നെയും പറഞ്ഞു... അമ്മ എന്നെ ഒരുപാട് അടിച്ചു... ഓഫീസിൽ പോകരുത് എന്നും പറഞ്ഞ് അവരെ വിളിച് കല്യാണത്തിന് എനിക്ക് സമ്മതം ആണെന്നും പറഞ്ഞു... ഞാൻ എന്ത് ചെയ്യാനാ ലച്ചു... എനിക്ക് ജിത്തുവേട്ടനെ ഒത്തിരി ഇഷ്ടാ... നീ ഒന്ന് പറ ലച്ചു... പ്ലീസ്... പ്ലീസ്... " അത്രയും പറഞ്ഞ് ഇഷു ഫോൺ കട്ട് ചെയ്തു... ലച്ചു ഒന്നും ആലോചിക്കാതെ താഴേക്ക് പോയി... "ജിത്തുവേട്ടാ... ഒന്ന് വരുവോ... " ആദിക്ക് അരികിൽ ഇരിക്കുന്ന ജിത്തുവിനെ അവൾ വിളിച്ചു... ലച്ചു പുറത്തേക്ക് ഇറങ്ങി... "എന്താടി... എന്തു പറ്റി നിന്റെ മുഖം വല്ലാതെയിരിക്കുന്നു.... " "ജിത്തുവേട്ടാ.... ജിത്തേട്ടന് ഇഷുവിനെ ഇഷ്ടമാണോ... "

"അതെന്താ നീ അങ്ങനെ ചോദിച്ചത്.... അവള് എന്റെ ജീവനാ... " "അത്... അവൾക്ക് ജിത്തേട്ടനെ കാണണം എന്ന് പറഞ്ഞു... " "സത്യം ആണോ... ലച്ചു.... " "മ്മ്... അവളെ ഇന്ന് ഒരു കൂട്ടര് കാണാൻ വന്നു... അത് പറഞ്ഞ് അവള് കുറെ കരഞ്ഞു... ജിത്തുവേട്ടന്റെ കാര്യം പറഞ്ഞ് അമ്മ കുറെ വഴക്ക് പറഞ്ഞു... " അത് കേട്ടതും ജിത്തുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു... "ജിത്തേട്ടാ ഞാൻ അച്ഛമ്മയോട് പറയാം അച്ഛമ്മ സമ്മതിക്കും... അച്ഛമ്മ പറഞ്ഞാൽ വല്യച്ഛൻ കേൾക്കാതിരിക്കില്ല... " അതും പറഞ്ഞ് ലച്ചു അകത്തേക്ക് ഓടി... ജിത്തുവിന്റെ മുഖം മാറിയത് കണ്ട് ആദി അവന് അരികിൽ വന്നു... "എന്താടാ... അവള് എന്താ പറഞ്ഞത്... " ലച്ചു പറഞ്ഞ കാര്യം ജിത്തു ആദിയോട് പറഞ്ഞു... "അതിന് അവർക്ക് എന്താ നിന്നോട് ഇത്രയ്ക്കും ദേഷ്യം... " "അത്... ഞാൻ അവളെ പാതി വഴിയിൽ ഉപേക്ഷിച്ചല്ലോ എന്നാ അമ്മയുടെ പേടി.. ഞാൻ ഒരുപാട് പ്രാവിശ്യം പറഞ്ഞതാ എനിക്ക് അവളെ ഇഷ്ടമാണെന്ന് എന്നിട്ടും അവര് കേൾക്കാൻ കൂട്ടാക്കിയില്ല ... എനിക്ക് അവള് ഇല്ലാതെ പറ്റില്ലഡാ...

എനിക്ക് അത്രയ്ക്കും ഇഷ്ടാ അവളെ... " "ഒരു കാരണം ഇല്ലാതെ എന്തിനാ അവര് അങ്ങനെയൊക്കെ പറയുന്നത്... " "പേടിച്ചിട്ടാ... അവളുടെ അച്ഛൻ ഒരു വല്യ ബിസിനസ്‌മാൻ ആയിരുന്നു. അമ്മ പാവപ്പെട്ട വീട്ടിലെ കുട്ടിയും... അവളുടെ അച്ഛന് അവളുടെ അമ്മയെ കണ്ട് ഇഷ്ടപെട്ടു... പിന്നാലെ നടന്നു. അവസാനം അമ്മയ്ക്കും ഇഷ്ടമാണെന്ന് പറഞ്ഞു... പിന്നെ വീട്ടുക്കാരുടെ സമതത്തിന് കാത്ത് നിൽക്കാതെ അവര് ഒളിച്ചോടി കല്യാണം കഴിച്ചു... ആദ്യമൊക്കെ നല്ല സന്തോഷം ആയി... ബിസിനസിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ ആ വഴക്ക് അവര് അമ്മയോട് കാണിക്കാൻ തുടങ്ങി... പിന്നെ ഒന്നും രണ്ടും പറഞ്ഞ് അവര് വഴക്കായി... അപ്പോഴേക്കും അവളുടെ അമ്മ പ്രെഗ്നന്റ് ആയി... അയാൾക്ക് ബിസിനസ്‌ ശ്രദ്ധിക്കാൻ പറ്റാതെയായി .... ബിസിനസ്‌ മേലെ മേലെ തകരാൻ തുടങ്ങി... അതിന് കാരണം തന്റെ ഭാര്യയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞും ആണെന്ന് ചിലർ പറഞ്ഞത് കേട്ട് അയാൾ അവളെയും അമ്മയെയും ഉപേക്ഷിച് പോയി.......

ജിത്തു ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു നിർത്തി... പിന്നെ അവളെ വളർത്തി വലുതാക്കി... അവളെ ആദ്യം കണ്ടപ്പോ മുതൽ എനിക്ക് എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി അവളോട്... ഞാൻ അത് അവളുടെ അമ്മയോട് പറയുകയും ചെയ്തു... എന്തൊക്കെ സംഭവിച്ചാലും എന്റെ മോൾക്ക് എന്റെ അവസ്ഥ ഉണ്ടാകരുത് എന്നാ അവര് പറയുന്നത്..... പിന്നെ ഒരു മാസത്തേക്ക് അവള് എന്റെ ഓഫീസിൽ വന്നില്ല.. പിന്നെ ലച്ചു നിർബന്ധം പിടിച്ചിട്ടാ അവളെ ഓഫീസിലേക്ക് തന്നെ പറഞ്ഞ് വിട്ടത്... " "മ്മ്... ഞാൻ വരാം... അമ്മയോട് ഞാനും കൂടി ഒന്ന് പറയാം... " അത് പറഞ്ഞ് ആദി അകത്തേക്ക് കയറി... ജിത്തു എന്ത് ചെയ്യണം എന്ന് അറിയാതെ നടുവിന് കൈ കൊടുത്ത്‌ നിന്നു...വലത് കൈ കൊണ്ട് അവന്റെ നെറ്റിയിൽ വീണു കിടന്ന മുടിയെ മാടി ഒതുക്കി... ലച്ചു നേരെ ഓടി മാലതിയുടെ മുറിയിൽ കയറി... "അച്ചമ്മേ... " "എന്താഡി... " ലച്ചു ഓടി ചെന്ന് ബെഡിൽ കയറി ഇരുന്നു... "അച്ചമ്മേ ഞാൻ ഒരു കാര്യം പറഞ്ഞാൽ എനിക്ക് നടത്തി തരുവോ... "

"നിന്റെയും ആദിമോന്റെയും കല്യാണം അല്ലേ... അത് ഞാൻ നടത്തി തരാം... " "മാലുമ്മേ....😡😘😘അതല്ല അത് നടത്തി തരണം ഇത് വേറെ ഒരാളുടെ കല്യാണ കാര്യം... " "അതാരുടെ കാര്യം... 🤔" മാലതി അമ്മ ഒന്ന് ആലോചിച്ചു "അത്... ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം... " "മ്മ്... നീ പറ... " "അതേയ്...നമ്മുടെ ജിത്തേട്ടനെ കൊണ്ട് ഇഷുവിനെ കെട്ടിച്ചല്ലോ... അവള് നല്ല കുട്ടിയല്ലേ... അച്ഛമ്മ ഒന്ന് യെസ് പറ... പ്ലീസ്... " വാതിലിനരികിൽ എത്തിയ ആദി കാണുന്നത് മാലതിയോട് കെഞ്ചുന്ന ലച്ചുവിനെയാണ്... അവൻ അവളെ ഇമ്മ വെട്ടാതെ നോക്കി നിന്നു... ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "അമ്മമ്മേ ഒന്ന് സമ്മതിചേക്ക്... ഞാൻ അല്ലേ പറയുന്നത്... " അത് പറഞ്ഞ് ആദി ലച്ചുവിനെ ഒന്ന് നോക്കി... ആദിയെ അവൾ തുറിച്ചു നോക്കി... "അച്ചമ്മേ... ഞാൻ പറയുകയാ...സമ്മതിക്കണം പ്ലീസ്... " "എനിക്ക് എതിർപ്പ് ഒന്നും ഇല്ല... അവള് നല്ല കുട്ടിയ... ജിത്തുമോന് നന്നായിട്ട് ചേരും... അശോകനോടും രേവതിയോടും ഞാൻ പറഞ്ഞ് സമ്മതിപ്പിക്കാം... " "ഹൈ... എന്റെ ചുന്ദരി... 😘😘"

മാലതിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവൾ ജിത്തുവിന്റെ അടുത്തേക്ക് ഓടി... "അമ്മമ്മേ ഞങ്ങൾ ഒന്ന് അവിടെ വരെ പോയിട്ട് വരാം... " "അത് വേണോ മോനെ... " "അമ്മമ്മേ അവളുടെ അമ്മയെ കണ്ട് ഒന്ന് സംസാരിക്കാൻ വേണ്ടി... ബാക്കിയൊക്കെ നമ്മുക്ക് പിന്നെ തീരുമാനിക്കാം... " "മ്മ് അതും ശരിയാ... " "എന്നാൽ ഞങ്ങൾ പോയിട്ട് വരാം... " ആദി അത്രയും പറഞ്ഞ് മുറിയിൽ നിന്ന് പുറത്തേക്ക് പോയി... "ജിത്തേട്ടാ.... " "എന്താടി... " അവന്റെ ദേഷ്യം കണ്ടതും അവൾ ചുണ്ട് കോട്ടി... "ഞാൻ ഒരു സന്തോഷ വാർത്ത പറയാൻ വന്നതാ... ഇനി വേണ്ടല്ലോ... " "ഡി... അച്ഛമ്മ സമ്മതിച്ചോ... " "ആ സമ്മതിച്ചു... " "സത്യം... " അത് പറഞ്ഞ് ജിത്തു ലച്ചുവിനെ മുറുകെ കെട്ടിപിടിച്ചു... "ജിത്തേട്ടാ... പതിയെ ഞാൻ ഇപ്പൊ ചാകുമേ...

എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ... " ലച്ചു കൂകി വിളിച്ചു... പുറത്ത് ഇറങ്ങിയ ആദി കാണുന്നത് ലച്ചുവിനെ കെട്ടിപിടിച്ചു നിൽക്കുന്ന ജിത്തുവിനെയാണ്... "ജിത്തു .... ഇവളെ അല്ല... നിനക്ക് പിടിക്കാൻ ഉള്ള പെണ്ണ് അവളുടെ വീട്ടിൽ ഉണ്ട്... " അത് പറഞ്ഞ് ലച്ചുവിനെ അവനിൽ നിന്ന് അടർത്തി മാറ്റി ആദിക്ക് പിന്നിൽ നിർത്തി... അവളെ അടർത്തി മാറ്റിയതും ജിത്തു ആദിയെ കെട്ടിപിടിച്ചു... "സന്തോഷം കൊണ്ടാണ് ആദി......😘😘" അത് പറഞ്ഞ് ആദിയുടെ കവിളിൽ അവൻ ഉമ്മ വെച്ച്... 🙈🙈 പിന്നെ അധികം നിൽക്കാതെ മൂന്നാളും ഇഷുവിന്റെ വീട്ടിലേക്ക് വണ്ടി തിരിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story