അസുരൻ: ഭാഗം 16&17

asuran

എഴുത്തുകാരി: മയിൽപീലി

വണ്ടി ചെന്ന് നിന്നത് ഇഷുവിന്റെ വീട്ടിൽ ആണ്... ലച്ചു പിന്നിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി ശാന്തമ്മയെ വിളിച്ചു... വിളി കേട്ട് ശാന്തമ്മ പുറത്തേക്കിറങ്ങി വന്നു... മുറ്റത്ത് നിൽക്കുന്ന ജിത്തുവിനെയും ആദിയെയും മാറി മാറി നോക്കി... "ശാന്തമ്മേ ഇഷു എവിടെ... " "അവള് മുറിയിൽ ഉണ്ട്... " "ഞാൻ പോയി കണ്ടിട്ട് വരാം... " "മ്മ്... " അത് പറഞ്ഞ് ലച്ചു അകത്തേക്ക് കയറി... "കയറി ഇരിക്ക്... " മുറ്റത്ത് നിൽക്കുന്ന ജിത്തുവിനെയും ആദിയെയും അവർ അകത്തേക്ക് ക്ഷണിച്ചു... രണ്ടുപേരും ഉമ്മറത്തു ഇട്ടിരുന്ന കസേരയിൽ ഇരുന്നു... "അമ്മേ... ഞങ്ങൾ വന്നത്... ഒരു കാര്യം പറയാൻ ആണ്.... വേറെ ഒന്നും അല്ല... ജിത്തുവിന്റേയും ഇവിടത്തെ ഇഷുവിന്റെയും കാര്യം സംസാരിക്കാൻ ആണ്... " ആദി വളരെ വിനയത്തോടെ പറഞ്ഞു... "നിങ്ങളെ കണ്ടപ്പോഴേ എനിക്ക് കാര്യം മനസിലായി... ഞാൻ മുൻപ് എന്ത് പറഞ്ഞോ അത് തന്നെയ എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്... " ജിത്തുവിനെ നോക്കി അവര് പറഞ്ഞ് നിർത്തി... "അമ്മേ... പ്ലീസ്.. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടാ.... പൊന്ന് പോലെ നോക്കിക്കോള്ളാം...

എനിക്ക് തന്നൂടെ അവളെ... " "ഇതൊക്കെ നിങ്ങള് ഇപ്പൊ പറയും... കെട്ട് കഴിഞ്ഞ് നിങ്ങളുടെ നിറം മാറും... എനിക്ക് വന്ന അവസ്ഥ എന്റെ മോൾക്ക് കൂടി ഉണ്ടാകാൻ ഞാൻ അനുവദിക്കില്ല... അത് കൊണ്ട് എനിക്ക് അധികം സംസാരിക്കാൻ ഇല്ല... " "എല്ലാവരും ഒരുപോലെ ആകില്ല... നിങ്ങളുടെ മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല... പിന്നെ നിങ്ങൾക്ക് സംഭവിച്ചത്... അതിന് അവളുടെ ഇഷ്ടം കണ്ടില്ല എന്ന് വയ്ക്കുന്നത് എന്തിനാ ... വീട്ടിൽ എല്ലാവർക്കും സമ്മതം ആണ്... അമ്മ മാത്രം ഒന്ന് സമ്മതിച്ചാൽ മതി.... " "എനിക്ക് മോനോട് ഇഷ്ടകുറവോന്നും ഇല്ല... ഞാൻ ഒരു അമ്മയുടെ മനസിലെ ആധിപറഞ്ഞനെ ഉള്ളൂ... എന്റെ അവസ്ഥ എന്റെ മോൾക്ക് ഉണ്ടാകാതിരിക്കാനാ ഞാൻ പറഞ്ഞത്... മോൾടെ നല്ലത് മാത്രേ ഞാനും ആഗ്രഹിക്കുന്നത്... " "അമ്മ തീരുമാനം ഒന്നും പറഞ്ഞില്ല... " ആദി അവരോടായി പറഞ്ഞു... "മോളുടെ ആഗ്രഹം എന്താ അത് തന്നെയാ ഞാനും ആഗ്രഹിക്കുന്നത്... അവളെ ഉപേക്ഷിക്കരുത് ... ഇത് മാത്രമേ എനിക്ക് മോനോട് പറയാനുള്ളത്... "

"അവളെ ഞാൻ ഇഷ്ടപ്പെട്ടത് പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല... എന്റെ നല്ല പാതിയായി ജീവിതകാലം മുഴുവനും കൂടെ കൂട്ടാന്നാ... അമ്മയ്ക്ക് ഞാൻ വാക്ക് തരുന്നു എന്റെ നല്ലോരു പാതിയായി ഞാൻ അവളെ നോക്കിക്കോള്ളാം... എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ..." ജിത്തു പറഞ്ഞ് നിർത്തി... "അയ്യോ... നിങ്ങള് വന്നിട്ട് ഞാൻ കുടിക്കാൻ ഒന്നും തന്നില്ല... ഞാൻ ഇപ്പൊ തരാം... " അതും പറഞ്ഞ് ശാന്തമ്മ അകത്തേക്ക് കയറിയതും ലച്ചുവും ഇഷുവും പുറത്തേക്കിറങ്ങി വന്നു... ഇഷു നോക്കിയത് അമ്മയുടെ മുഖത്തേക്കാണ്... "നിങ്ങള് അങ്ങോട്ട് ചെല്ല് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം... " ശാന്തമ്മ അടുക്കളയിലേക്ക് പോയി. ഇഷുവും ലച്ചുവും ഉമ്മറത്തേക്ക് ചെന്നു... ഇഷുവിനെ കണ്ടതും ജിത്തുവിന്റെ കണ്ണുകൾ വിടർന്നു... അവളും ഒരു നിമിഷം അവനിൽ ലയിച്ചു... "ലക്ഷ്മി... ഒന്ന് ഇങ്ങ് വന്നേ... " ആദി അവളെ വിളിച്ചതും ലച്ചു അവനെ ഒന്ന് നോക്കി... "എനിക്ക് വട്ടായതോ... അതോ നാട്ടുകാർക്ക് മൊത്തം വട്ടായോ... " ലച്ചു മനസ്സിൽ വിചാരിച്ചു... അവള് താടിക്കും കൈ കൊടുത്ത് ആലോചിക്കുന്നത് കണ്ടതും ആദി അവളുടെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി... ലച്ചുവിന്റെ കിളി കൂടും കുടുക്കയും എടുത്ത് നാട് വിട്ടു... 🐤🐤🐤

"അപ്പൊ അസുരന് എന്നോട് ഇഷ്ടമൊക്കെ ഉണ്ട്... ഗൊച്ചു ഗള്ളൻ... 🙈"(ആത്മ ) "എന്താ... " "എന്ത്... " "അല്ല... ഈ കൈയും പിടിച്ച് ഇവിടെ വരെ എന്തിനു വന്നു... " അപ്പോഴാണ് ആദിയും അത് ശ്രദ്ധിച്ചത്... അവൻ അവളുടെ കൈ കുടഞ്ഞുകൊണ്ട് വിട്ടു... "അവര് അവിടെ സംസാരിക്കട്ടെ...അതിന്റെ ഇടയിൽ നിനക്ക് എന്താ അവിടെ കാര്യം... " അത് പറഞ്ഞതും ലച്ചു മുഖം തിരിച്ചു... ആദി പുറത്തെ കാഴ്ചകളിൽ മുഴുകി... "ഈ അസുരന് എന്നോട് ഒരു സ്നേഹവും ഇല്ല... " ഈ പറഞ്ഞത് ഇത്തിരി ഉച്ചത്തിൽ ആയിരുന്നു... "പിന്നെ സ്നേഹിക്കാൻ പറ്റിയ മൊതല്... ഒഞ്ഞു പോടീ...." അത് പറഞ്ഞ് ലച്ചു വണ്ടിയിൽ കയറി ഇരുന്നു...ആദി പുറത്തെ കാഴ്ചകളിൽ മുഴുകി...  ആദിയും ലച്ചുവും പോയതും ഇഷു ജിത്തുവിനെ മുറുകെ കെട്ടിപിടിച്ചു... ജിത്തു അവളെ അവനോട് കൂടുതൽ ചേർത്ത് പിടിച്ചു... അവളുടെ നെറുകിൽ അവന്റെ ചുണ്ടുകൾ ചേർത്തു... ഇഷു അത് കണ്ണുകൾ അടച്ച് സ്വീകരിച്ചു... "അമ്മ ഒരുപാട് വഴക്ക് പറഞ്ഞോ... " "മ്മ്... അത് സാരമില്ല... എനിക്ക് ഇപ്പൊ സങ്കടം ഒന്നും ഇല്ല... അമ്മ സമ്മതിച്ചല്ലോ... "

അവനിൽ നിന്നും അടർന്നു മാറാതെ അവൾ പറഞ്ഞു തീർത്തു... "ആര് പറഞ്ഞു അമ്മ സമ്മതിചെന്ന്..." അത് കേട്ടതും ഇഷു ജിത്തുവിൽ നിന്നും അടർന്നു മാറി... അവള് മാറിയ അതെ സ്പീഡിൽ അവളെ അവൻ വലിച്ച് നെഞ്ചിലെക്കിട്ടു... അവളുടെ മുഖം അവൻ കൈയിൽ എടുത്തു... "ഞാൻ ചുമ്മാ പറഞ്ഞതാ... ഈ പൊട്ടി പെണ്ണിനെ കെട്ടാൻ അമ്മയ്ക്ക് നൂറ് വട്ടം സമ്മതം... " അവൾ അവനെ വീണ്ടും കെട്ടിപിടിച്ചു... അടുക്കളയിൽ നിന്ന് ശാന്തമ്മയുടെ ശബ്ദം കേട്ടതും ഇഷു അടർന്നു മാറി... "ലച്ചു മോള് എവിടെ... " "അവര് പുറത്ത് ഉണ്ട്... " ഇഷു മറുപടി നൽകി.... "ഇതാ ചായ കുടിക്ക്... ഞാൻ അവർക്ക് കൊടുത്തിട്ട് വരാം... " അത് പറഞ്ഞ് അവര് പുറത്തേക്ക് പോയി .... "ലച്ചു മോളെ ഇതാ ചായ... നിന്റെ ചെറുക്കൻ എന്തിയെ... " അത് കേട്ടതും ആദി എന്നെയാണോ എന്ന രീതിയിൽ അവരെ ഒന്ന് നോക്കി... "ആ മോൻ ഇവിടെ ഉണ്ടായിരുന്നോ... ഇതാ ചായ... " ആദി ചായ വാങ്ങി ഒരു കവിൾ കുടിച്ചു... "അമ്മേ ഞാൻ ഇപ്പൊ വരാം... " ലച്ചു അകത്തേക്ക് കയറി... "എന്താടി... "

അകത്തേക്ക് കയറിയ ലച്ചുവിനെ നോക്കി ഇഷു ചോദിച്ചു... "എന്റെ ഫോൺ മുറിയിൽ ഉണ്ട്... " "ഓഹ് അത്രേ ഉള്ളൂ... വാ... " ഇഷു അവളെ അകത്തേക്ക് കൊണ്ട് പോയി... കൂടെ ജിത്തുവും... "നിങ്ങളുടെ കല്യാണം എപ്പോഴാ... " ശാന്തമ്മ ആദിയോട് ചോദിച്ചു... "അടുത്ത ആഴ്ച... " "അത് എന്താ ഇത്ര പെട്ടന്ന്... " "അത് എനിക്ക് തിരിച്ച് ചെന്നൈയ്ക്ക് പോകണം. കല്യാണം കഴിഞ്ഞിട്ട് പോയാൽ മതി എന്നാ അമ്മമ്മ പറഞ്ഞത്... " "ലച്ചുവിനെ പോലെ ഒരു മോളെ കിട്ടിയത് മോന്റെ ഭാഗ്യം ആണ്... ലച്ചു അവള് നല്ല കുട്ടിയ അതിന് സ്നേഹിക്കാൻ മാത്രേ അറിയൂ...സ്നേഹിക്കുന്നവരെ ചേർത്തു പിടിക്കാനും അവൾക്ക് അറിയാം... അത് കൊണ്ടാ ഇഷുവിന് ജിത്തുന്റെ കമ്പനിയിൽ നല്ലൊരു ജോലി കിട്ടിയിയത്.....വലിയ വീട്ടിലെ കുട്ടിയാണെന്ന് ഒന്നും അവളുടെ പെരുമാറ്റത്തിൽ ഇല്ലാട്ടോ..... എനിക്ക് എന്റെ മോളെ പോലെ തന്നെയ അവളും ... മോന്റെ ഭാഗ്യം ആണ് അവള്... അവളെ ആർക്കും വിട്ട് കൊടുക്കരുത് ... അതിന്റെ നഷ്ടം മോന് മാത്രം ആയിരിക്കും...

പിന്നെ കല്യാണത്തിന് സമ്മതം അല്ല എന്ന് പറഞ്ഞത്... എന്റെ അവസ്ഥ എന്റെ മോൾക്ക് ആ വീട്ടിൽ ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം... എന്നാലും എവിടെയോ ഒരു ചെറിയ പേടി അതാ ഞാൻ പറ്റില്ല എന്ന് അനുട്ടിയോട് പറഞ്ഞത്... അല്ലാതെ വേറെ ഒന്നും കൊണ്ടല്ല... എനിക്ക് സന്തോഷമ്മേ ഉള്ളു... " ശാന്തമ്മ അത് പറഞ്ഞ് അകത്തേക്ക് കയറി... ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അകത്തേക്ക് നോക്കിയ ആദി കാണുന്നത് ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന ലച്ചുവിനെയാണ്.... അവന്റെ മനസ്സിൽ നേരത്തെ ശാന്തമ്മ പറഞ്ഞ വാക്കുകൾ തുളച്ചു കയറി... "എന്നാലും ഇവൾക്ക് അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ... " ആദി ഒന്ന് മനസ്സിൽ ഓർത്തു... പിന്നെ അധികം ആലോചിക്കാതെ എല്ലാവരോടും യാത്ര പറഞ്ഞ് കോ-ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു... "ആ അമ്മേ ഒരു കാര്യം പറയാൻ വിട്ടു... നാളെ വീട്ടിൽ വരണം... ഇനി പ്രിയേച്ചിടെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ട് വരാം... കേട്ടോ... " "നാളെ വേണോ... കല്യാണത്തിന് രണ്ട് ദിവസം മുന്നേ വന്നാൽ പോരെ... " "ഹയട... അത് വേണ്ട നാളെ രാവിലെ ഉണ്ടാകണം രണ്ടുപേരും വീട്ടിൽ..." "ഓഹ് ഞങ്ങൾ വരാം... നീ ചെല്ല്... " "ആ... അത്... " ലച്ചു ചിരിച്ചു കൊണ്ട് കാറിൽ കയറി...

ഇഷുവിനും അമ്മയ്ക്കും ടാറ്റായും നൽകി... യാത്രയിൽ ആദിയുടെ കണ്ണുകൾ കണ്ണാടിയിൽ കൂടി ലച്ചുവിൽ എത്തി നിന്നു... ലച്ചു ആണെങ്കിൽ പുറത്തെ കാഴ്ചകളിൽ മുഴുകി ഇരുന്നു... കാറ്റിൽ അവളുടെ മുടികൾ പാറി പറന്നു... അത് ചെവിക്ക് പിന്നിലേക്ക് മാടി ഒതുക്കി... ആദി കണ്ണാടിയിൽ കൂടി അവളെ ശ്രദ്ധിച്ചു... മേഘങ്ങളെ വകഞ്ഞു മാറ്റി മഴത്തുള്ളികൾ അവളുടെ കവിളിൽ മുത്തമിട്ടു.... ജിത്തു ഗ്ലാസ്‌ മേലെ ഉയർത്തിയതും ലച്ചു അവനെ തടഞ്ഞു... മഴതുള്ളികൾ അവളുടെ മുക്കിൽ തുമ്പിൽ നിന്ന് ഇറങ്ങി ചുണ്ടിൽ തങ്ങി നിന്നു... ആദി അവളെ കണ്ണിമ്മ വെട്ടാതെ നോക്കി.... തുടരും..... 🔥അസുരൻ🔥 ഭാഗം➖️17

വണ്ടിയിൽ ഇത്തിരി ദൂരം എത്തിയതും മഴ അതിന്റെ ശക്തി പ്രാപിച്ചു... "ജിത്തേട്ടാ വണ്ടി നിർത്തിയെ... " "എന്താടി... " ജിത്തു വണ്ടി ഒരു സൈഡ് ഒതുക്കി നിർത്തി... ലച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി പിറകിലേക്ക് തിരിഞ്ഞു നടന്നു... "ലച്ചു... മഴയത്ത് ഇറങ്ങല്ലേ... " "ഞാൻ ഇപ്പൊ വരാം... " അവൾ പിന്നിലേക്ക് തിരിഞ്ഞു നടന്നു... ജിത്തു ആദിക്ക് നേരെ കുട നീട്ടി ആദി കുടയും കൈയിൽ പിടിച്‌ വണ്ടിയിൽ നിന്ന് ഇറങ്ങി... വണ്ടിയിൽ നിന്ന് ഇറങ്ങിയ ആദി കാണുന്നത് ഒരു പട്ടി കുട്ടിയെയും കൊണ്ട് നിൽക്കുന്ന ലച്ചുവിനെയാണ്... ആദി കുടയും നിവർത്തി ലച്ചുവിന്റെ അരികിൽ എത്തി... "നിനക്ക് എന്താ ലക്ഷ്മി വട്ടാണോ... അതിനെ അവിടെ കളഞ്ഞിട്ട് വരാൻ നോക്ക്... " ആദി അവളെ കുടയ്ക്ക് അകത്തേക്ക് കയറ്റി കൊണ്ട് പറഞ്ഞു... "ഇതും ഒരു ജീവനല്ലേ... പോരാത്തതിന് കുഞ്ഞും... ഞാൻ ഇതിനെ കളയില്ല... " "മ്മ് വാ... " ആദി അവളെയും കൂട്ടി കൊണ്ട് നടന്നു... തണുപ്പ് കാരണം ആ പട്ടി കുഞ്ഞ് അവളോട് ചേർന്ന് നിന്നു... പെട്ടന്ന് ഇടി മുഴങ്ങിയതും ലച്ചു ആദിയുടെ കൈയിൽ പിടിച്ചു...നനഞ്ഞത് കാരണം ലച്ചു നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു... ആദി അവളെ ചേർത്ത് പിടിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു...

ആദി അറിയാതെ ലച്ചുവിന്റെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു... നെറ്റിയിൽ വീണു കിടക്കുന്ന മുടിയിൽ നിന്നും മഴതുള്ളികൾ താഴേക്ക് അരിച്ചിറങ്ങി.... ആദി പെട്ടന്ന് അവളുടെ മുഖത്തേക്ക് നോക്കി എന്താ എന്ന് ചോദിച്ചു... അവൾ ഷോൾഡർ കുലുക്കി ഒന്നും ഇല്ലെന്നു കാണിച്ചു.... വണ്ടിയിൽ കയറിയ ലച്ചുവിനെ ജിത്തു വഴക്ക് പറഞ്ഞു... "ജിത്തേട്ടാ... ഇതും ഒരു ജീവനല്ലേ... അതും ഒരു കുഞ്ഞ് ആ മഴയത്ത്... അത്കൊണ്ടല്ലേ... " ലച്ചുവിന്റെ കെഞ്ചികൊണ്ടുള്ള സംസാരം കേട്ടതും ജിത്തു പിന്നെ ഒന്നും മിണ്ടിയില്ല... വീട്ടിൽ എത്തിയ ഉടനെ ലച്ചു ആ നായകുട്ടിയെ ജിമ്മിയുടെ കൂട്ടിലേക്ക് കൊണ്ടു പോയി .... അവളെ കണ്ടതും ജിമ്മി ഒന്ന് നാണം കുണുങ്ങി.. "ജിമ്മിച്ചാ... ദേ ഇവളെ ഞാൻ ഇവിടെ കിടത്തുന്നു ഒന്നും ചെയ്യല്ലേട്ടോ... " ലച്ചു ജിമ്മിയോട്‌ പറഞ്ഞതും പിന്നെ കുരയ്ക്കാൻ നിന്നില്ല... പൊതുവെ വീട്ടിലേക്ക് വേറെ ഒരു പട്ടി കേറിവന്നാൽ പിന്നെ ആ പട്ടിയെ ആ പഞ്ചായത്തിൽ കാണില്ല... അതാണ് ജിമ്മിയുടെ പവർ... 🔥🔥🔥

ലച്ചു പറഞ്ഞത് കൊണ്ട് മാത്രം അവൻ ആ നായകുട്ടിയെ ഒന്നും ചെയ്തില്ല... ഇതൊക്കെ ആദി നിന്ന് കാണുന്നുണ്ടായിരുന്നു... "നീ ഇവൾടെ പൊട്ടത്തരം നോക്കി നിക്കുവാണോ... വാ അകത്തേക്ക്... " വണ്ടി പാർക്ക്‌ ചെയ്തു വന്ന ജിത്തു ആദിയെയും വിളിച്ചു അകത്തേക്ക് കയറി... അകത്തേക്ക് കയറിയതും അശോകൻ ജിത്തുവിന്റെ അടുത്തേക്ക് വന്നു... ജിത്തു ആദ്യം ഒന്ന് പതറി പിന്നെ മേലെ അച്ഛമ്മയെ നോക്കി ... അവിടെ യാതൊരു ഭാവ വ്യത്യാസം ഇല്ല... "എന്തായി ജിത്തു അവളുടെ അമ്മ സമ്മതിച്ചോ... " ഒരു അടിയും പ്രതിക്ഷിച്ച നിന്ന ജിത്തു അത് വായും പൊളിച്ച് നിന്നു ... "നീ എന്തെങ്കിലും ഒന്ന് പറ ജിത്തുട്ടാ... " സുഭദ്ര അവനെ തട്ടി വിളിച്ചു ചോദിച്ചതും അവൻ ഞെട്ടി... "ആ... സമ്മതിച്ചു... ചെറിയമ്മേ.... സമ്മതിച്ചു.... " ജിത്തു ഭദ്രയുടെ ഇരു ഷോൾഡറിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു... അത് കേട്ടതും വീട്ടിലെ ബാക്കി എല്ലാവർക്കും ഭയങ്കര സന്തോഷം തോന്നി... "ലച്ചുട്ടി എന്തിയെ... " "അവള് ദേ പുറത്ത് ഉണ്ട്..." ജിത്തു രേവതിക്ക് മറുപടി നൽകി മുകളിലേക്ക് പോയി...

"കഷ്ടമുണ്ട് ഏട്ടാ... അത് എന്റെതാ... ഏട്ടന് അമ്മ തരും അത് ഇങ്ങ് താ... " അമ്മുവിന്റെ പാത്രത്തിൽ ബാക്കി ഉണ്ടായിരുന്ന സവാളവട എടുത്ത് ആദി കഴിച്ചതിന്നാണ് അമ്മു വഴക്ക് പറഞ്ഞത്.... "നിനക്ക് വേണമെങ്കിൽ പോയി എടുത്ത് കഴിക്കെഡി... " ആദി അവളെ വഴക്കും പറഞ്ഞ് മുകളിലേക്ക് കയറി പോയി... നനഞ്ഞു വരുന്ന ലച്ചുവിനെ കണ്ട് രേവതി കണ്ണുരുട്ടി പേടിപ്പിച്ചു... അവൾ അതിന് നല്ലൊരു ചിരി അങ്ങ് പാസ്സാക്കി... "എന്ത് കോലാടി ലച്ചു ഇത്... ഇതേങ്ങനെയാടി ഇത്രയും നനഞ്ഞത്.. മഴയത്ത് ഇറങ്ങരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല... " ഭദ്ര അവളെ വഴക്ക് പറഞ്ഞു... "വല്യമ്മേ പാൽ ഉണ്ടോ... " "ഇത് കേട്ടോ വിശ്വേട്ടാ ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ല ഇവള്... " അത് പറഞ്ഞ് ഭദ്ര അടുക്കളയിലേക്ക് കയറി പോയി.... "എന്തിനാ ലച്ചു പാൽ... " "അത് അച്ഛാ വരുന്ന വഴിക്ക് എനിക്ക് ഒരു പട്ടികുട്ടിയെ കിട്ടി അതിനാ... " "എന്നിട്ട് എവിടെ... " "അത് ജിമ്മിച്ചന്റെ കൂടെ ഉണ്ട് ... " "എടി അവൻ പിടിച്ച് കടിക്കും... " "ഹേയ് അതോർത്തു എന്റെ മോള് വിഷമിക്കണ്ട അവൻ ഞാൻ പറഞ്ഞാൽ കേൾക്കും....

" ശിവയ്ക്ക് മറുപടി കൊടുത്ത് അവൾ അടുക്കളയിൽ കയറി.... "നീ പോയി ഒന്ന് കുളിച്ചിട്ട് വാ എന്റെ ലച്ചു... " "😏😏" "എന്താടി ഒരു പുച്ഛം... " "ഒന്നുല്ല... പിന്നെ ഞാൻ കുളത്തിൽ കുളിച്ചോട്ടെ... പ്ലീസ്... " "വേണ്ട... നിന്റെ കൊഞ്ചൽ കണ്ടല്ലോന്നും ഞാൻ വീഴില്ല... മര്യാദയ്ക്ക് ഇവിടെ ബാത്‌റൂമിൽ നിന്ന് കുളിച്ചാൽ മതി... " "കഷ്ടം ഉണ്ട് അമ്മേ... " "പോയി കുളിച്ചിട്ട് വാ ലക്ഷ്മി... " "അമ്മേ... ഞാൻ ഒരുപാട് പ്രാവിശ്യം പറഞ്ഞു എന്നെ ലച്ചുന്ന് വിളിച്ചാൽ മതിന്... പോ അവിടെന്ന് എന്നോട് മിണ്ടണ്ട... " അതും പറഞ്ഞ് ലച്ചു തുള്ളി തുള്ളി പോയി... "ഈ പെണ്ണിന് ഇത് എന്ത് പറ്റി... " അടുക്കളയിലേക്ക് കയറി വന്ന ആശ അവളുടെ പോക്ക് കണ്ട് അറിയാതെ ചോദിച്ചു... ലച്ചു മുറിയിൽ എത്തുമ്പോൾ അപ്പു ഭയങ്കര എഴുത്ത്... "നീ എന്താ അപ്പു ഇങ്ങനെ എഴുതുന്നത്... " "അത് ചേച്ചി... ഇമ്പോസിഷൻ ആണ്... ഒന്ന് എഴുതി തരുവോ... " അപ്പു ചോദിച്ചതും ലച്ചു അവന്റെ ചെവിക്ക് പിടിച്ചു... "നിന്നോട് ഞാൻ ഒരു നൂറ് പ്രാവിശ്യം പറഞ്ഞിട്ടുണ്ട്... പഠിക്കാൻ അപ്പൊ കേൾക്കില്ല ഇപ്പൊ എങ്ങനെ ഉണ്ട്...

ഇരുന്നു എഴുത്..." "നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല... " "നിന്നോട് സ്നേഹം ഉള്ളത് കൊണ്ടാ ഞാൻ പറഞ്ഞത് പഠിക്കാൻ... " "എന്നാലേ എനിക്ക് എഴുതി തരുവോ..." "അച്ഛനോട് പറയണോ അതോ നീ എഴുതി തീർക്കുന്നോ... " "അയ്യോ വേണ്ട ഞാൻ തന്നെ എഴുതാം...🤞🙏🙏" അപ്പു തൊഴുത് കൊണ്ട് പറഞ്ഞു... ലച്ചു ചിരിച്‌ കൊണ്ട് കുളിക്കാൻ കയറി... കുളി കഴിഞ്ഞ് ലച്ചു വായിക്കാൻ ഇരുന്നു... "ലച്ചു കഴിക്കുന്നില്ല... " "എനിക്ക് വേണ്ടടി.. നീ കഴിച്ചോ... " "ചേച്ചി നിനക്ക് ചോറ് വേണ്ടെങ്കിൽ നിന്റെ മീൻ വറുത്തത് കൂടി ഞാൻ എടുത്തോട്ടെ... " "വേണ്ട... " അതും പറഞ്ഞ് ലച്ചു എഴുനേറ്റ് ഓടി... പിറകെ അപ്പുവും ശിവയും വന്നു... ആദി കഴിക്കുമ്പോൾ ആണ് അപ്പുവിനോട് സംസാരിച് വരുന്ന ലച്ചുവിനെ കണ്ടത്... അവളെ അവൻ ഒന്ന് നോക്കി... കുളി കഴിഞ്ഞ് കെട്ടിയ മുടി... ദാവണി തുമ്പ് പതിവ് പോലെ ഇടുപ്പിൽ തിരുകി വച്ചിരിക്കുന്നു... നെറ്റിയിൽ ഭസ്മം മാത്രേ ഉള്ളൂ... ചുണ്ടിന് താഴെ ഉള്ള കുഞ്ഞ് മറുക്... ശാന്തമ്മ പറഞ്ഞ വാക്കുകൾ ആദിയുടെ ചെവികളിൽ അലയടിച്ചു... അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...

അത് വരെ ഇല്ലാത്ത ഒരു ഭംഗി അവൾക്ക് ഉള്ളതായി അവന് തോന്നി... ലച്ചു ജിത്തുവിനോട് ഭയങ്കര സംസാരം... ജിത്തു അവൾക്ക് ഓപ്പോസിറ്റ് സൈഡിൽ ആണ് ഇരുന്നത് അവന് അടുത്ത് തന്നെ ആദിയും... "ജിത്തേട്ടാ ഒരു പേര് പറഞ്ഞുതാ... " "എന്തിനാ... " "അത് ആ നായകുട്ടിക്ക്... " "ഓഹ് എന്നാൽ മഹാലഷ്മി എന്ന് വിളിച്ചോ... " "ഇയാളെ ഇന്ന് ഞാൻ... " ലച്ചു സി ഐ ഡി മൂസയിൽ ദിലീപ് ഏട്ടൻ കല്ല് തിരയുന്നില്ലേ അത് പോലെ തിരയാൻ തുടങ്ങി... "വേണ്ട നോക്കണ്ട... ഞാൻ പറഞ്ഞത് പിൻ വലിച്ചു... " ജിത്തു അതും പറഞ്ഞ് കഴിപ്പ് തുടർന്നു... "ജിത്തു... വേഗം കഴിച്ചിട്ട് എഴുനേൽക്കെടാ.... " "ആ അച്ഛാ... " അശോകൻ പറഞ്ഞതും എല്ലാവരും നല്ല കുട്ടികൾ ആയി കഴിച്ചിട്ട് എഴുനേറ്റു..... "ലച്ചു...." അവൻ അവളെ ആർദ്രമായി വിളിച്ചു... അവൾ മുഖം ഉയർത്തി അവനെ നോക്കി... അവളുടെ മുഖം അവൻ കൈയിൽ എടുത്തു... നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു... പിന്നെ കണ്ണുകളിൽ... അവന്റെ നോട്ടം ചെന്ന് നിന്നത് അവളുടെ വിറയ്ക്കുന്ന അധരങ്ങളിൽ... അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു... ചൂണ്ടു വിരൽ കൊണ്ട് അവളുടെ മുഖം അവൻ ഉയർത്തി... അവളുടെ വിറയ്ക്കുന്ന അധരങ്ങളിൽ അവൻ ചുണ്ടുകൾ ചേർത്തു... പെട്ടന്ന് ഞെട്ടി ഉണർന്നു.... ഇതെന്താ ഇങ്ങനെ ഒരു സ്വപ്നം... 🤔 അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു ❤️ .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story