അസുരൻ: ഭാഗം 18

asuran

എഴുത്തുകാരി: മയിൽപീലി

ബെഡിൽ ഇരുന്ന ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ ഫോൺ എടുത്ത് സമയം നോക്കി 5:10 പിന്നെ കിടന്നിട്ട് അവന് ഉറങ്ങാൻ കഴിഞ്ഞില്ല... അവൻ എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി.... അവൻ പുറത്തിറങ്ങിയതും ലച്ചു മേലെ വാതിൽ തുറന്ന് പുറത്തിറങ്ങി... എന്നിട്ട് വാതിൽ പുറത്ത് നിന്ന് മേലെ അടച്ചു... വാതിൽ അടച്ച് തിരിഞ്ഞതും മുന്നിൽ ആദി... അവൾ അവന് നേരെ ഒന്ന് ചിരിച്ചു... "ഗുഡ് മോർണിംഗ് ആദിഏട്ടാ... " അവൻ അവളെ മിഴിച്ചു നോക്കി... "അതേയ്.... ഗുഡ് മോർണിംഗ്... " "ആ മോർണിംഗ്... " "അതെന്താ ഗുഡ് ഇല്ലേ... " "ആ ഗുഡ് മോർണിംഗ്... " അത് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് താഴേക്ക് പോയി... അടുക്കളയിൽ കയറി... മൂന്ന് അമ്മമാരും ഭയങ്കര ജോലിയിൽ ആണ്... "ശിവ എഴുന്നേറ്റോ ലച്ചു... " "ആ വല്യമ്മേ... അവള് ഇപ്പൊ വരാംന്ന് പറഞ്ഞു... അവൾക്ക് എന്തൊ ചെറിയ പണി ഉണ്ട് അത് കഴിഞ്ഞ് വരാംന്ന് പറഞ്ഞു... " "മ്മ് ദ നീ ഈ ചായ കൊണ്ട് കൊടുക്ക്... " രേവതി ട്രേ അവൾക്ക് നേരെ നീട്ടി...

ലച്ചു അടുക്കളയിൽ നിന്ന് പുറത്തിറങ്ങി എന്തൊ ഓർത്ത് അവൾ തിരികെ വന്നു.... "അതെ... അമ്മേ ഇഷുവും ശാന്തമ്മയും ഇന്ന് വരും എനിക്ക് പറയാൻ വിട്ടു പോയി...." "ആ ജിത്തു പറഞ്ഞു... നീ ചെല്ല് " ലച്ചു നേരെ അച്ഛമ്മയുടെ മുറിയിൽ കയറി... "മാലുമ്മേ... ദ ചായ... " ലച്ചു ചായകപ്പ് അച്ഛമ്മയ്ക്ക് നീട്ടി... "നീ ഇന്ന് പോകുന്നുണ്ടോ ലച്ചു... " "ആ അച്ചമ്മേ ഞാൻ രണ്ടു ദിവസം കഴിഞ്ഞ് ലീവ് എടുക്കാം... " "മ്മ്... " ലച്ചു മുകളിലേക്ക് ജിത്തുവിന്റെ മുറിയിലേക്ക് ചെന്നു... "ഹാ.. ജിത്തേട്ടൻ ഇന്ന് നേരത്തെ എഴുന്നേറ്റോ... " "അതിന് ഉറങ്ങിയിട്ട് വേണ്ടേ... " "എന്താ... " "എനിക്കും ശിവയ്ക്കും ഇന്ന് ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട്...... അതിന് പോകണം... " "മ്മ്... എന്നാ വരുന്നത്... " "രണ്ടു ദിവസം കഴിയും... " "മ്മ്... ഇതാ ചായ... വേഗം കുടിക്കണം... " ലച്ചു അത് പറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി.... നേരെ ചെന്നത് ആദിയുടെ മുറിയിലേക്ക്... വാതിൽ തുറന്ന് അകത്തേക്ക് കയറി... അപ്പോഴേക്കും ആദി ഫ്രഷായി ഇറങ്ങി വന്നു... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു...

"ദാ ചായ... " "ആ അവിടേക്ക് വച്ചേക്ക്... " "ചായ ചൂട് ആറുന്നതിന് മുന്നേ കുടിക്കണേ... " ലച്ചു അവന് ഒരു ചിരി നൽകി പുറത്തേക്ക് ഇറങ്ങി... ആദി ഒന്ന് ചിരിച്ചു കൊണ്ട് ചായയും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു... ലച്ചു എല്ലാവർക്കും ചായയും കൊടുത്ത് അവൾക്കും ശിവയ്ക്കും ഉള്ള ചായയും എടുത്ത് മുറിയിലേക്ക് പോയി... "എല്ലാം പാക്ക് ചെയ്തോ ശിവ... " "ആ ഡി... " "ഇന്നാ ചായകുടിക്ക്... " രണ്ടുപേരും ചായയും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു... "ഇനി എന്നാടി വരുന്നത്... നിങ്ങൾ രണ്ടുപേരും ഇല്ലാതെ ഞാൻ ഒറ്റയ്ക്ക്... ഓർക്കുമ്പോഴെ... " "എന്റെ ലച്ചു ഞാൻ പെട്ടന്ന് വരും... നീയില്ലാതെ എനിക്കും വയ്യ... " അപ്പോഴേക്കും അപ്പു എഴുനേറ്റു... ചായകുടി കഴിഞ്ഞപ്പോഴേക്കും ഇഷുവും ശാന്തമ്മയും എത്തിയിരുന്നു... എല്ലാവരും അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു... ലച്ചു ഇഷുവിനെയും ശാന്തമ്മയെയും ചായകുടിക്കാൻ ഇരുത്തി... "ഡി ഞാൻ റെഡിയായിട്ട് വരാം... കഴിച്ചിട്ട് മുറിയിലേക്ക് വാ... "

ലച്ചു ഇഷുവിനോട് പറഞ്ഞ് മുകളിലേക്ക് പോയി... ചായയും കുടിച്ച് ഇഷു മുകളിലേക്ക് ലച്ചുവിന്റെ മുറിയിലേക്ക് പോയി.... അപ്പു.... നീ വരുന്നില്ലേ... ആ.. ചേച്ചി... അപ്പു മറുപടി പറഞ്ഞു... അപ്പോഴേക്കും ഇഷു മുറിയിൽ എത്തി... "ശിവ നീ എവിടെ പോകുന്നു... " "എനിക്ക് ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ട്... " "വേറെ ആരാ ഉള്ളത്... " "ഏട്ടൻ ഉണ്ട്... " അത് പറഞ്ഞതും ഇഷുവിന്റെ മുഖം വാടി... "എന്തിനാ സങ്കടം... ഞങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ വരും... " ജിത്തുവും ശിവയും കൂടി ഇറങ്ങി... "അമ്മേ ഞങ്ങൾ പോയിട്ട് വരാം..." ശിവ രേവതിയോടും എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി... "ജിത്തേട്ടാ... All The Best... പ്രൊജക്റ്റ്‌ ജിത്തുഏട്ടന് തന്നെ കിട്ടട്ടെ... 👍" ലച്ചു ജിത്തുവിനോട് പറഞ്ഞു... അവൻ എല്ലാവരോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറി... കയറുന്നതിന് മുന്നേ ഇഷുവിനെ നോക്കാൻ ജിത്തു മറന്നില്ല ...

വണ്ടി മുന്നോട്ട് നീങ്ങി... ലച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ആണ് വണ്ടി പഞ്ചർ..... "എന്താ ലച്ചു... " "വണ്ടി പഞ്ചർ ആയി വല്യച്ഛ... നടന്ന് പോയാൽ സ്കൂളിൽ എത്തുമ്പോൾ വൈകും എന്നെ ഒന്ന് സ്കൂളിൽ കൊണ്ട് വിടുവോ... " ലച്ചു അശോകനോട് പറഞ്ഞു... "എനിക്ക് സമയം ഇല്ല മോളെ... ആദി മോൻ കൊണ്ട് വിടും... " അശോകൻ അത് പറഞ്ഞ് അകത്തേക്ക് കയറി... കുറച്ച് കഴിഞ്ഞതും ആദി ഇറങ്ങി വന്നു... "പോകാം... അപ്പു... " ആദി അപ്പുവിന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു... അതിന് അവൻ തുള്ളി കൊണ്ട് ആദിയുടെ കൂടെ നടന്നു... "അമ്മേ... വല്യമ്മേ ഇഷു... ശാന്തമ്മേ...എല്ലാരോടും ഞാൻ പോകുന്നു... " അവൾ ഒരു ചിരിയല്ലേ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി... അപ്പു പിന്നിൽ കയറി ലച്ചു പിന്നിൽ കയറാൻ നിന്നതും അപ്പു അവളെ മുന്നിലേക്ക് തള്ളി വിട്ടു... അവൾ അധികം മിണ്ടാതെ മുന്നിൽ കയറി ഇരുന്നു....

വണ്ടി ടൗണിൽ എത്തിയതും അപ്പു ഇറങ്ങി... "ചേച്ചി.... ഏട്ടാ... ഞാൻ പോട്ടെ... " "ഡാ... നേരത്തെ വീട്ടിൽ വരണം കേട്ടല്ലോ..." "ആ..." അപ്പു മറുപടി പറഞ്ഞ് സ്കൂളിലേക്ക് പോയി... പിന്നെ നേരെ പോയത് ലച്ചുവിന്റെ സ്കൂളിലേക്ക് ആയിരുന്നു... സ്കൂളിൽ എത്തി വണ്ടി നിർത്തി ലച്ചു ഇറങ്ങി... നേരെ ആദിയുടെ അടുത്തേക്ക് പോയി... അവൻ പുരികം ഉയർത്തി ഏതാ എന്ന് ചോദിച്ചു... "അത് വൈകുന്നേരം വരണം... " "മ്മ്... " അവന്റെ മറുപടി കിട്ടിയതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ച് ഓഫീസിലേക്ക് നടന്നു... അവൾ പോകുന്നതും നോക്കി ചുണ്ടിൽ ഒരു ചിരിയും ആയി അവനും... വീട്ടിൽ എല്ലാവരും ഓരോ ജോലികൾ ചെയ്യുകയാണ്... അമ്മുവും ഇഷുവും കൂടി കുളപടവിലും മുറിയിലും ഇരുന്ന് സമയം കളഞ്ഞു... മുറിയിൽ ഇരിക്കുമ്പോൾ ആണ് ജിത്തു അവളെ വിളിച്ചത്... അവൾ ഫോണും എടുത്ത് ബാൽക്കണിയിൽ പോയി...

വൈകുന്നേരം ആദി വണ്ടിയും എടുത്ത് ലച്ചുവിന്റെ സ്കൂളിലേക്ക് പോയി....വണ്ടിയിൽ നിന്ന് ഇറങ്ങി 10 മിനിറ്റ് നിന്നതും കുളികൾക്ക് ഒപ്പം വരുന്ന ലച്ചുവിനെ ആദി കണ്ടത്... കുട്ടികളോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടാണ് ലച്ചുവിന്റെ വരവ്... മുന്നോട്ട് നോക്കുന്നതിനിടയിൽ തനെ തന്നെ നോക്കി നിൽക്കുന്ന ആദിയെ കണ്ടതും കുട്ടികളോട് പറഞ്ഞ് ലച്ചു നടത്തത്തിന്റെ സ്പീഡ് കൂട്ടി... "വന്നിട്ട് ഒരുപാട് നേരം ആയോ... " ലച്ചു ഒരു ചിരിയോടെ ആദിയോട് ചോദിച്ചു.... "ഹേയ് ഇല്ല ഒരു 10 മിനിറ്റ്... " ആദി അവൾക്ക് മറുപടി നൽകി... രണ്ടുപേരും വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു... "ആദിഏട്ടാ ഒന്ന് വണ്ടി നിർത്തുവോ... " അവൻ വണ്ടി നിർത്തി അവളെ ഒന്ന് നോക്കി... "ഞാൻ ഇപ്പൊ വരാം " അതും പറഞ്ഞ് ലച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി... നേരെ പോയത് റോഡ് സൈഡിൽ കണ്ട കടയിലേക്കാണ്...

തിരിച്ചു വന്ന ലച്ചുവിന്റെ കൈയിലേക്ക് ആദി ഒന്ന് നോക്കി.... "എന്താ ഇത്... " "വേണോ... " അത് പറഞ്ഞ് ലച്ചു പൊതിയിൽ നിന്ന് നാരങ്ങമിട്ടായി എടുത്ത് ആദിക്ക് നേരെ നീട്ടി... "എനിക്കെങ്ങും വേണ്ട... " "വേണ്ടെങ്കിൽ വേണ്ട.... " അത് പറഞ്ഞ് ലച്ചു ഒരു നാരങ്ങ മിട്ടായി വായിലേക്ക് ഇട്ടു... വണ്ടി മംഗലത്ത് വീടിന്റെ ഗെറ്റ് കടന്ന് അകത്തേക്ക് എത്തി... ലച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി ആദിയുടെ അടുത്തേക്ക് പോയി... ആദി ഡോർ തുറക്കാൻ തിരിഞ്ഞതും മുന്നിൽ ലച്ചു... അവൻ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു... "ദേ.... ആദിയേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ... കുറച്ച് ദിവസം ആയി ശ്രദ്ധിക്കുന്നു... അത് കൊണ്ട് ചോദിച്ചതാ... " "ഇല്ല.... " അവൻ ഒട്ടും ആലോചിക്കാതെ അവൾക്ക് മറുപടി കൊടുത്തു... "എന്നാൽ എനിക്ക് പറയാൻ ഉണ്ട്... " അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി ......

"ആദിയേട്ടന് എന്നെ ഇഷ്ടമാണോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ് ആദി യേട്ടനെ... പണ്ട് ഇഷ്ടപ്പെട്ടതിനേക്കാൾ എനിക്ക് ഇഷ്ടമാണ്... അത് ഇനി എപ്പോഴും അങ്ങനെ തന്നെയായിരിക്കും... എന്നെ മനസിലാക്കുന്ന ആ നിമിഷം വരെ... ലച്ചു ഒന്ന് നിർത്തി... ആദി ഇമ്മ വെട്ടാതെ അവളെ നോക്കി... അത് കഴിഞ്ഞാൽ എന്റെ ഇഷ്ടം കുറയില്ല..... അതിനേക്കാൾ കൂടുകയേ ഉള്ളൂ എനിക്ക് ആധിയേട്ടനോട് ...അതിനി എന്നെ എത്ര വെറുത്താലും...അതിന്റെ ഇരട്ടി ഞാൻ ആദിയെട്ടനെ സ്നേഹിക്കും.... ഞാൻ അല്ലാതെ വേറെ ആരെയാ ഞാൻ സ്നേഹിക്കാൻ... ലച്ചു ആദിയെ നോക്കി ഒന്ന് ചിരിച്ചു "ഇവിടെ വന്നപ്പോഴേ പറയണം എന്ന് കരുതിയതാ... എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടാകും എന്ന് കരുതിയ ഞാൻ പിന്നെ ഒന്നും പറയാത്തത്...ഇപ്പൊ അങ്ങനെ അല്ല എന്ന് തോന്നി അത്കൊണ്ട് പറഞ്ഞതാ.... " ലച്ചു അകത്തേക്ക് നടന്നു... ആദി അതെ ഇരിപ്പ് തുടർന്നു... അവൾ പറഞ്ഞ ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ മുള്ള് കുത്തുന്ന വേദനയോടെ ആഴ്ന്നിറങ്ങി... "എനിക്ക് എവിടെയോ ഒരു തെറ്റ് പറ്റി... എവിടെയാണ്... " ആദി ഓരോന്ന് ആലോചിചിരിക്കുമ്പോൾ അവന്റെ ഫോൺ റിങ് ചെയ്തു... ""സിദ്ധു... കാളിങ്... "" ഫോൺ കണ്ടതും അവൻ ഒന്ന് ചിരിച്ചു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story