അസുരൻ: ഭാഗം 19&20

asuran

എഴുത്തുകാരി: മയിൽപീലി

"എന്താടാ... " "ഡാ... ഞാൻ ഇവിടെ ചെന്നൈയിൽ ആണ്.... " "ആ അതിന്... " "ഡാ പൊട്ടാ അതല്ല ഞാൻ ഇവിടെ എയർപോർട്ടിൽ ആണ്... എന്നെ ഒന്ന് പിക് ചെയ്യാൻ വരണം... അത് പറയാൻ ആണ് വിളിച്ചത്... ഞാൻ ഒരു 8മണിക്ക് നാട്ടിൽ എത്തും.... അപ്പൊ നീ അവിടെ ഉണ്ടാകണം ... " സിദ്ധു എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഫോൺ കട്ട് ചെയ്തു... ആദി വണ്ടിയിൽ നിന്ന് ഇറങ്ങി... അകത്തേക്ക് കയറി... ലച്ചു നേരെ മുറിയിൽ എത്തിയതും ചെക്കൻ ഭയങ്കര പഠിത്തം... "ഇമ്പോസിഷൻ കിട്ടിയപ്പോ ചെക്കൻ നന്നായോ... " ലച്ചു വാതിൽ നിന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി... "എന്താ അപ്പു നാളെ എക്സാം വല്ലതും ഉണ്ടോ... " "ആ... ചേച്ചി... " "മ്മ് പടിക്ക്... " ലച്ചു അവനോട് പറഞ്ഞ് ബാത്‌റൂമിൽ കയറി... ആദി മുറിയിൽ കയറി ഒന്ന് ഫ്രഷായി താഴേക്ക് ഇറങ്ങി... ലച്ചുവിനെ അവിടെ മുഴുവനും തിരഞ്ഞു... പക്ഷെ കണ്ടില്ല... പിന്നെ അവൻ ആശയോട് പറഞ്ഞ് എയർപോർട്ടിലേക്ക് പോയി.... എയർപോർട്ടിൽ എത്തി ആദി കുറച്ച് സമയം നിന്നതും ചെന്നൈയിൽ നിന്നുള്ള ഫ്ലൈറ്റ് ലാൻഡ് ചെയ്തു...

അനൗൺസ്മെന്റ് കേട്ടതും ആദി അകത്തേക്ക് കയറി... "കുട്ടി... പേര് പറഞ്ഞില്ല... ഇങ്ങനെയാണോ ആരെങ്കിലും പേര് ചോദിക്കുമ്പോൾ... കഷ്ടം തന്നെ... " "എന്റെ പൊന്ന് ചേട്ടാ പ്ലീസ് ഒന്ന് വഴിയിൽ നിന്ന് മാറി തരുമോ... " "കുട്ടിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല... എന്റെ നമ്പർ വേണോ... ഇതാ... " അത് പറഞ്ഞ് അവൻ ഒരു പേപ്പർ അവൾക്ക് നേരെ നീട്ടി... "അതേയ്... ആ മുന്നിൽ നിൽക്കുന്ന ആളെ കണ്ടോ... " "ആ... അയാൾ ആരാ... " "അത് എന്റെ വുഡ്ബി ആണ്... ആള് പോലീസ് ആണ്... പോട്ടെ... " അത് പറഞ്ഞ് ആ പെൺകുട്ടിക്ക് പുറത്തേക്ക് നടന്നു... "പുല്ല് അതും പോയി... പോയി... മൂഡ് പോയി... ഛേ... " സിദ്ധു പറഞ്ഞ് മുന്നിലേക്ക് നോക്കിയതും ആദി... "അളിയാ..... " ഓടി ചെന്ന് സിദ്ധു ആദിയെ കെട്ടിപിടിച്ചു... "എടാ... വിട് ദേ ആൾക്കാര് ശ്രദ്ധിക്കുന്നു... " "എല്ലാവരും കാണട്ടെ നമ്മുടെ ഫ്രണ്ട്ഷിപ്പ്... " സിദ്ധു അപ്പുകുട്ടൻ സ്റ്റൈലിൽ പറഞ്ഞു... "ഡാ അലവലാതി വിടാൻ... " ആദി കലിപ്പിച് പറഞ്ഞതും അവൻ ആദിക്ക് മേലെ ഉള്ള പിടി വിട്ടു... പിന്നെ രണ്ടുപേരും വണ്ടിയിൽ കയറി...

"ഡാ... നിന്റെ ഈ സ്വഭാവം അവിടെ എടുക്കരുത് അവിടെ മൂന്ന് പെൺ പിള്ളേർ ഉണ്ട്... " 3എന്ന് കേട്ടതും സിദ്ധു ആണോ കുഞ്ഞേ എന്ന മട്ടിൽ ആദിയെ നോക്കി... ആദി ചിരിച്ചു കൊണ്ട് വണ്ടി എടുത്തു.... വണ്ടി ചെന്ന് നിന്നത് മംഗലത്ത് വീട്ടിൽ ആണ്... വീട്ടിൽ എത്തുമ്പോൾ 10 മണി ആയത് കൊണ്ട് എല്ലാവരും കിടന്നിരുന്നു... ആദി സിദ്ധുവിനെയും കൂട്ടി അവന്റെ മുറിയിലേക്ക് പോയി.... ലച്ചു എഴുനേറ്റ് അപ്പുവിനെ തട്ടി വിളിച്ചു... "ചേച്ചി ഒരു 2 മിനിറ്റ്... " "വേണ്ട.... എഴുനേറ്റ് വായിക്കാൻ നോക്ക് അപ്പു... " ലച്ചു പുതപ്പ് നീക്കി അവനെ എഴുന്നേൽപ്പിച്ചു... അപ്പു മൂരി നിവർത്തി ഒന്ന് എഴുനേറ്റു... മുഖം കഴുകി വായിക്കാൻ ഇരുന്നു... ലച്ചു ഫ്രഷായി വരുമ്പോഴേക്കും ഇഷു എഴുന്നേറ്റിരുന്നു... "ഞാൻ പോയി ചായ എടുത്തിട്ട് വരാം... " അത് പറഞ്ഞ് ലച്ചു താഴേക്ക് പോയി... "എന്താ പ്രിയേച്ചി... രാവിലെ തുടങ്ങിയോ... " ഫോൺ വിളിക്കുന്ന പ്രിയയെ നോക്കി ലച്ചു പറഞ്ഞു... "നീ പോടീ... " പ്രിയ അവളോട് കള്ള ദേഷ്യത്തോടെ പറഞ്ഞു... ലച്ചു ഒന്ന് ചിരിച്ചു കൊണ്ട് താഴേക്ക് പോയി...

ലച്ചു ചായയും എടുത്ത് അച്ഛമ്മയ്ക്ക് കൊടുത്തു... പിന്നെ അച്ഛൻമാർക്കും... പിന്നെ അവൾ നേരെ മുറിയിലേക്ക് പോയി... മുറിയിൽ എത്തുമ്പോൾ അപ്പു ബുക്കിന് മുകളിൽ തല വച്ച് കിടക്കുന്നത് കണ്ടതും അവൾ അവനെ തട്ടി വിളിച്ചു... "ഇന്നാ ഇത് കുടിക്ക്... ഉറക്കം പമ്പ കടക്കും.... " ലച്ചു അപ്പുവിന് നേരെ ചായ നീട്ടികൊണ്ട് പറഞ്ഞു... അവൻ അതും കുടിച്ച് പഠിക്കാൻ ഇരുന്നു... "ലച്ചു.... " താഴെ നിന്ന് ഭദ്ര വിളിച്ചതും ലച്ചു മുറിയിൽ നിന്ന് ഇറങ്ങി ഓടി... ഓട്ടത്തിനിടയിൽ ലച്ചു സിദ്ധുവിനെ ഒന്ന് തട്ടി... ആദിയാണെന്ന് കരുതി സോറിയും പറഞ്ഞ് അവൾ താഴേക്ക് ഓടി... സിദ്ധു ആണെങ്കിൽ മൊത്തത്തിൽ കിളി പോയി നിക്കുവാണ്... ആദി വന്ന് അവനെ തട്ടി വിളിച്ചു... "ഏതാടാ ആ പെണ്ണ്... " "ഏത് പെണ്ണ്... " ആദി എത്തി വലിഞ്ഞു നോക്കി... സിദ്ധു ലച്ചുവിനെയാണ് ചൂണ്ടി കാണിച്ചത്... "ഓഹ്.... അവൻ തൊടങ്ങി നിന്നോട് ഞാൻ എന്താ പറഞ്ഞത്.... " "ആദി... എടാ അത് പിന്നെ ഞാൻ ഇങ്ങനെ ആയിപ്പോയില്ലേ... ഇനി എന്ത് ചെയ്യും...അത് പോട്ടെ ആരാടാ അവള്... " "അത്........ "

"ഹാ.... പോരട്ടെ.... അവള്.... " "അത് മഹാലക്ഷ്മി... " "ഓഹ് അവളാണോ... നിന്റെ മുറപെണ്ണ്... അയ്യോ സോറി അളിയാ... " "മ്മ്.... " ആദി ഒന്ന് അമർത്തി മൂളികൊണ്ട് അകത്തേക്ക് കയറി... സിദ്ധു ആണെങ്കിൽ കൊത്തിപെറുക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് തിരയുന്നുണ്ട്... "മൂന്ന് പെൺ പിള്ളേർ ഉണ്ടെന്ന് പറഞ്ഞിട്ട്.... ബുക്ക്‌ഡ് ആയതിനെ മാത്രമേ കാണുനുള്ളു... എവിടെ... ബാക്കി രണ്ട് പേർ എവിടെ...? " സിദ്ധു സ്വയം പറഞ്ഞ് കൊണ്ട് മുറിയിലേക്ക് കയറി.... "എന്താ അമ്മേ.... " താഴേക്ക് എത്തിയ ലച്ചു ഭദ്രയോട് ചോദിച്ചു... "നിനക്ക് പോകാൻ ആയില്ലേ... " "ഇല്ല ഞാൻ ഇനി കല്യാണം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ... " "മ്മ്... എല്ലാവരെയും വിളിക്ക് ഞാൻ ചായ എടുത്ത് വയ്ക്കാം... " "ആ... " ലച്ചു അത് പറഞ്ഞ് നേരെ അച്ഛമ്മയുടെ അടുത്തേക്ക് പോയി... "മാലുമ്മേ.... വാ ചായകുടിക്കാം... " ലച്ചു അച്ഛമ്മയെയും കൂട്ടി ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി... "നീ ഇന്ന് പോകുന്നിലെ ലച്ചു... " "ഇല്ല.... ഇനി കല്യാണം കഴിഞ്ഞിട്ട്.... " "മ്മ്... " അച്ഛമ്മ ഒന്ന് മൂളുക മാത്രം ചെയ്തു... ലച്ചു മുറിയിൽ ചെന്ന് അപ്പുവിനെ വിളിച്ചു... ഇഷു ബാൽക്കണിയിൽ ജിത്തുവിനോട് സംസാരിക്കുകയാണ്... ലച്ചു കൈ കൊണ്ട് താഴെ വരാൻ പറഞ്ഞ് പുറത്തേക്ക് ഇറങ്ങി....

ലച്ചു താഴേക്ക് ചെല്ലുമ്പോൾ ആണ് ആദിയുടെ കൂടെ സിദ്ധുവിനെ കണ്ടത്... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു... സിദ്ധുവും അവളെ നോക്കി ഒന്ന് ചിരിച്ചു... ആദിയെ നോക്കി... ആദി ലച്ചുവിനെയും നോക്കി കഴിക്കുകയാണ്... ലച്ചു നേരെ അടുക്കളയിലേക്ക് പോയി... "നീ കഴിക്കുന്നില്ലേ ലച്ചൂട്ടി... " "ആ... ഞാനും ഇഷുവും പ്രിയേച്ചിയും ഒന്നിച്ചു കഴിക്കാം... " "ചേച്ചി.... എന്നെ ഒന്ന് സ്കൂളിൽ കൊണ്ട് വിടുവോ... ദേ സമയം വൈകി... " അപ്പു ധൃതിവച്ചതും ലച്ചു ദാവണിയും ഉയർത്തി മുകളിലേക്ക് ഓടി... മുറിയിൽ നിന്ന് ചാവിയും എടുത്ത് ഇഷുവിനെയും കൂട്ടി കൊണ്ട് വന്നു... ഇഷുവിനെ കണ്ടതും സിദ്ധുവിന്റെ കോഴി ഉണർന്നു.... ക്കോക്കേരെ....ക്കോ.... "അപ്പു വാ... ഇഷു നിങ്ങള് ചായകുടിച്ചോ... ഞാൻ ഇവനെ സ്കൂളിൽ വിട്ട് വരാം... " ലച്ചു ഇഷുവിനോട് പറഞ്ഞു... ലച്ചു അപ്പുവിനെയും വലിച്ചുകൊണ്ട് പോയി... "ബുക്ക്‌ എല്ലാം എടുത്ത് വച്ചോ... " "ആ... നീ വേഗം വണ്ടി എടുക്ക് സമയം വൈകി... " അപ്പു വാച്ച് നോക്കികൊണ്ട് പറഞ്ഞു... ലച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു...

"ഡാ വൈകുന്നേരം ഞാൻ വരണോ... അതോ നീ തനിയെ വരുമോ... " "നീ വരണം എനിക്ക് അഞ്ച് മണിവരെ ക്ലാസ് ഉണ്ട്... " "മ്മ്... ഞാൻ വരാം.... പോട്ടെ... " ലച്ചു അപ്പുവിനോട് പറഞ്ഞ് വണ്ടിയും എടുത്ത് തിരികെ മംഗലത്ത് വീട്ടിലേക്ക് വിട്ടു.... ഗെയ്റ്റ് കടന്നതും ബഹളം കൂടി വന്നു... കല്യാണത്തിന് ഉള്ള ജോലികൾ എല്ലാം തുടങ്ങിയിരുന്നു... എല്ലാവരും ഓരോ ജോലിയിൽ മുഴുകി ഇരിക്കുന്നു... ലച്ചു അകത്തേക്ക് കയറി നേരെ അടുക്കളയിലേക്ക് പോയി... ചായയും കുടിച് അടുക്കളയിലെ ജോലിയിൽ സഹായിച്ചു.... ആൾക്കാർ കൂടുതൽ ഉള്ളത് കൊണ്ട് അടുക്കളയിലെ ജോലികളും കൂടി വന്നു... ഉച്ചയായപ്പോഴെക്കും അടുക്കളയിലെ ജോലികൾ തീർത്ത് അമ്മുവും ഇഷുവും ലച്ചുവും കുളപടവിലെക്ക് പോയി.... പ്രിയയെ നാട്ടുക്കാരും വീട്ടുക്കാരും ക്കൂടി പൊതിഞ്ഞു.... സ്വർണം, സാരി... അങ്ങനെ അങ്ങനെ.... അങ്ങനെ ആ ദിവസം കടന്ന് പോയി..... ലച്ചു രാവിലെ ഉണരുമ്പോൾ ആണ് തന്നെ പൊതിഞ്ഞു കിടക്കുന്ന കൈ കണ്ടത്.... കൈയുടെ ഉടമസ്ഥയെ കണ്ടതും...

ലച്ചു ഒന്ന് കണ്ണ് തിരുമ്മി നോക്കി... "ശിവ.... നീ എപ്പോ വന്നു... " "ഒരു 10 മിനിറ്റ്... " ശിവ അത് പറഞ്ഞ് എഴുനേറ്റു... "നീ നല്ല ഉറക്കം അത്കൊണ്ടാ ഞാൻ വിളിക്കാത്തത്... പിന്നെ നീ എഴുന്നേൽക്കുന്ന ടൈം ആയാലോ അത് കൊണ്ടാണ് ഞാൻ വിളിക്കാത്തത്... " "മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു... " "പരമബോർ... " "മ്മ് നീ ഫ്രഷായോ... " "ആ ഫ്രഷായിട്ട് വന്ന് കിടന്നതേ ഉള്ളൂ... " "ഞാൻ പോയി ഫ്രഷായി വരട്ടെ... " ലച്ചു ബെഡിൽ നിന്ന് എഴുനേറ്റ് ബാത്രൂമിലേക്ക് കയറി. 🔥അസുരൻ🔥 ഭാഗം➖️ 2⃣0⃣ ലച്ചു കുളിക്കാൻ കയറിയതും ശിവ എഴുനേറ്റു പുറത്തേക്ക് പോയി... ശിവ നേരെ ചെന്നത് അടുക്കളയിലേക്ക് ആണ്... "മോളെ... ലച്ചു എവിടെ... " "അവള് കുളിക്കുകയ... " "മ്മ് ഇതാ ഈ ചായ എല്ലാവർക്കും കൊടുക്ക്... " ഭദ്ര പറഞ്ഞതും ശിവ ചായയും കൊണ്ട് അച്ഛമ്മയ്ക്ക് കൊടുത്തു... പിന്നെ നേരെ ജിത്തുവിന്റെ മുറിയിൽ കയറി... "ഏട്ടാ.... ദേ ചായ ഇവിടെ വച്ചിട്ടുണ്ട്... " ശിവ ജിത്തുവിനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു... അവൻ പുതപ്പ് നീക്കി എഴുനേറ്റു... ശിവ ചായയും കൊണ്ട് ആദിയുടെ മുറിയിൽ കയറി...

പുതച്ചു മൂടി ഉറങ്ങുന്ന ആദിയെ തട്ടി വിളിച്ചു... "ആദിയെട്ടാ... ദേ ചായ... " ശിവ തട്ടി വിളിച്ചതും പുതപ്പ് മാറ്റി സിദ്ധു എഴുനേറ്റു... സിദ്ധുവിനെ കണ്ടതും ശിവ ഒന്ന് പേടിച്ചു... "ഡോ... താൻ ആരാ... " ചായ ഊതി കുടിക്കുമ്പോൾ ആണ് ശിവയുടെ ശബ്ദം അവൻ കേട്ടത്... അവന്റെ ഉള്ളിലെ കോഴി ഉണർന്നു... തല ഉയർത്തി നോക്കിയ സിദ്ധു കാണുന്നത് ദാവണി ഉടുത്ത്... തലയിൽ തോർത്ത്‌ കെട്ടി കലിപ്പിച്ചു നിൽക്കുന്ന ശിവയെ ആണ്.... സിദ്ധു അവളെ ഇമ വെട്ടാതെ നോക്കി... ശിവ അവന് മുന്നിൽ വിരൽ ഞൊടിച്ചു... സിദ്ധു സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടി... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.... "അമ്മ്......" അമ്മേ എന്ന് വിളിക്കുന്നതിന് മുന്നേ സിദ്ധു എഴുന്നേറ്റ് ശിവയുടെ വായ പൊത്തിപിടിച്ചു... അവളുടെ ശ്വാസം അവന്റെ കൈകളിൽ തട്ടി... സിദ്ധു അവളെ ഇമ വെട്ടാതെ നോക്കി.... അവളുടെ പിടയ്ക്കുന്ന കണ്ണുകൾ നോക്കി നിന്നു... "ഒച്ച വയ്ക്കല്ലേ.... പ്ലീസ്..... ഞാൻ ആദിയുടെ ഫ്രണ്ട് ആണ്... " അത് പറഞ്ഞ് സിദ്ധു അവന്റെ കൈകളെ പിൻ വലിച്ചു... ശിവ മറ്റൊന്നും പറയാതെ മുറിയിൽ നിന്ന് ഇറങ്ങി...

ഇറങ്ങുന്നതിന്നു മുന്നേ ശിവ തിരിഞ്ഞു ഒന്ന് അവനെ നോക്കി... സിദ്ധു അവളെ നോക്കി നിൽക്കുകയാണ്... അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... 😊 ശിവ മുഖം വെട്ടിച് പുറത്തേക്ക് പോയി... കല്യാണത്തിന് നാല് ദിവസം മാത്രമേ ഉള്ളൂ അത് കൊണ്ട് തന്നെ എല്ലാവർക്കും ഭയങ്കര ജോലി തിരക്ക്... വീട്ടു മുറ്റത്ത് ഒരു കാർ വന്ന് നിന്നതും അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി... പുറകെ ഒരു സ്ത്രീയും ഒരു പെൺ കുട്ടിയും ഇറങ്ങി... രേവതി വന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു... രേവതിയുടെ അനുജത്തി രേഖയാണ്... മകൻ ഋതിക്, മകൾ ഋതിക... അവരെ എല്ലാവരും കൂടി അകത്തേക്ക് ക്ഷണിച്ചു... "എവിടെ കല്യാണപെണ്ണ്... " "അവള് അപ്പുറത്ത് ഉണ്ട്... ഞാൻ വിളിക്കാം.... മോളെ... ഇവർക്ക് കുടിക്കാൻ എടുക്ക്... " ശിവ അവർക്ക് കുടിക്കാൻ എടുത്ത് ഹാളിലേക്ക് നടന്നു... "ഇതാ ചെറിയമ്മേ.... " ശിവ രേഖയ്ക്ക് നേരെ നീട്ടി... ഋതിക്കിനും റിതികയ്ക്കും കുടിക്കാൻ കൊടുത്ത് അവൾ റിതികയുടെ അരികിൽ ഇരുന്നു...

അവളോട് സംസാരിക്കുമ്പോൾ ആണ് സിദ്ധു അവളെ തന്നെ നോക്കിനിൽക്കുന്നത് അവൾ കണ്ടത്.... അവൾ അവനെ നോക്കി മുഖം വെട്ടിച്ചു... പിന്നെ രേഖയ്ക്കുള്ള മുറിയും ഋതിക്നുള്ള മുറിയും കാണിച്ച് ശിവ ഋതുവിനെയും കൂട്ടി അവളുടെ മുറിയിലേക്ക് പോയി... "അതേയ്.... " പിന്നിൽ നിന്ന് സിദ്ധുവിന്റെ ശബ്ദം കേട്ടതും ശിവയും ഋതുവും ഒന്ന് നിന്നു... "എന്താ പേര്... " ഋതു ശിവയുടെ മുഖത്തേക്ക് നോക്കി... "ഇയാൾക്ക് അറിഞ്ഞിട്ട് എന്തിനാ... " "ചുമ്മാ അറിഞ്ഞിരിക്കാമെന്നു തോന്നി... " "അങ്ങനെ ഇപ്പൊ അറിയണ്ട... വാടി... " ശിവ ഋതുവിനെയും വിളിച്ചു കൊണ്ട് മുറിയിലേക്ക് പോയി... ലച്ചുവും അമ്മുവും കുള പടവിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ ആണ് മുറ്റത്തെ കാർ കണ്ടത്... അത്കൊണ്ട് തന്നെ രണ്ടുപേരും അടുക്കള വഴി അകത്തേക്ക് കയറി... "നിങ്ങൾ ഇത് എവിടെയായിരുന്നു... " ആശ അവരോടായി ചോദിച്ചു... "അത് ഞങ്ങൾ കുളപടവിൽ ആയിരുന്നു... " "ആരാ അമ്മായി വന്നത്... " ലച്ചു ആശയോട് ചോദിച്ചു... "അത് ഏട്ടത്തിയുടെ അനിയത്തിയും മക്കളും... " "ആര് ഋതുവും റിതിക്ക് ഏട്ടനും ആണോ... " "ആ.... " ആശയുടെ മറുപടി കിട്ടിയതും ലച്ചു അമ്മുവിന്റെ കൈയും പിടിച്ച് ഓടി.... "ലെച്ചു ചേച്ചി കൈ വിട്... "

"ദേ ഞാൻ പോണു.... വരുന്നെങ്കിൽ വാ... " ലെച്ചു അവളുടെ കൈ വിട്ടു കൊണ്ട് പറഞ്ഞു... "ആ... ഞാൻ വരാം ചേച്ചി പോയിക്കോ... " ലെച്ചു ദാവണി പൊക്കി പിടിച്ച് പടികൾ കയറി... "ഋതു.... " ലെച്ചു ഓടി വന്ന് അവളെ കെട്ടിപിടിച്ചു... "എത്ര നാളായി കണ്ടിട്ട്... പ്രിയേച്ചിയെ കണ്ടോ... " "ലെച്ചു ചേച്ചി.... പ്രിയേച്ചിയെ കണ്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്.... പിന്നെ എന്തൊക്കെയുണ്ട് വിശേഷം.... " ഋതു നിർത്താതെ പറയാൻ തുടങ്ങി... "ഇഷു എവിടെ.... " ലെച്ചു ശിവയോട് ചോദിച്ചു... "ഞാൻ കണ്ടില്ല... " "നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ അവളെയും കൊണ്ട് വരാം... " ലെച്ചു മുറിയിൽ നിന്ന് പുറത്തിറങ്ങി.... പുറത്തിറങ്ങിയപ്പോൾ ആണ് അവൾ റിതിക്കിനെ കണ്ടത്... "Haii... ലെച്ചു... " "Hii.... വന്നിട്ട് കുറെ സമയം ആയോ... " "ഹേയ് ഇല്ല ഒരു 10 മിനിറ്റ്.... താൻ എവിടെയായിരുന്നു... " "ഞാൻ... അപ്പുറത്ത് ഉണ്ടായിരുന്നു... " "മ്മ്... " അവര് രണ്ടുപേരും സംസാരിക്കുമ്പോൾ ആണ് ആദി അകത്തേക്ക് കയറി വന്നത് ലെച്ചു ഋതിക്ക്നോട് സംസാരിക്കുന്നത് കണ്ടതും.... അവന് ദേഷ്യം വന്നു... അവൻ അകത്തേക്ക് കയറിയ അതെ സ്പീഡിൽ പുറത്തേക്കിറങ്ങി.... "ഞാൻ പോട്ടെ... " "മ്മ് ശരി.... " ലച്ചു നേരെ അടുക്കളയിൽ കയറി... "അമ്മേ ഇഷുവിനെ കണ്ടോ... "

"ഇല്ല.... ശാന്തയെയും കണ്ടില്ല.... എവിടെയെങ്കിലും ഉണ്ടാകും ഞാൻ വിളിക്കുന്നു എന്ന് പറ... " ലെച്ചു പിന്നെ അധിക നേരം അവിടെ നിൽക്കാതെ പുറത്തേക്കിറങ്ങി ഇഷുവിനെ തിരഞ്ഞു വന്നതും അമ്മയും മകളും കുളപടവിൽ ഇരിക്കുന്നത് കണ്ടു.... "ആ... നല്ല ആൾക്കാരാ നിങ്ങൾ ഇവിടെ ഇരിക്കുകയാണോ... വന്നേ ഞാൻ എത്ര നേരമായി വിളിക്കുന്നു... ദേ ശാന്തമ്മയെ അമ്മ അന്വേഷിച്ചു... ഇഷു നീ വാ... " "ഞങ്ങൾ വീട്ടിലേക്ക് പോയാലോന്ന് ആലോചിക്കുകയാ... " "എന്ത് പറ്റി... ഇനി കല്യാണം കഴിഞ്ഞിട്ട് പോകാം... " "അതല്ല മോളെ... ഇവിടെ ആള്ക്കാര് കൂടി കൂടി വരികയാ... അപ്പൊ ഞങ്ങൾ ഇവിടെ ഒരു അധിക.... " പറഞ്ഞ് മുഴുവിക്കും മുന്നേ ലെച്ചു ശാന്തയുടെ വായ പൊത്തിപിടിച്ചു.... "ഇവിടെ നിങ്ങൾ ആർക്കും അധികപറ്റ് അല്ല അത് കൊണ്ട് വേഗം വന്നേ.... ഇനി ഇങ്ങനെ ഒന്നും പറയരുത്... വാ... " ലെച്ചു ശാന്തമ്മയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി... ലെച്ചു ഇഷുവിനെയും കൊണ്ട് മുകളിൽ മുറിയിലേക്ക് പോയി... ശാന്തമ്മ നേരെ അടുക്കളയിലേക്കും...

"ഇതാണോ ജിത്തുവേട്ടൻ കെട്ടാൻ പോകുന്ന ചേച്ചി... " മുറിയിൽ കയറിയ ഇഷുവിനെ നോക്കി ഋതു ചോദിച്ചു... "ആ... " ലച്ചു മറുപടി പറഞ്ഞു... "നല്ല ചേച്ചി.... ജിത്തുഏട്ടൻ നന്നായിട്ട് ചേരും.... ചേച്ചിയുടെ പേര് എന്താ... " "ഇഷാൻവി... " "ഞാൻ ഋതിക... " ഇഷു ഒന്ന് ചിരിച്ചു.... വൈകുന്നേരം ആയപ്പോഴേക്കും ജിത്തു ഓഫീസിൽ നിന്ന് വന്നു കൂടെ അപ്പുവും ഉണ്ടായിരുന്നു... ജിത്തു നേരെ മുറിയിൽ കയറി.... "ഇന്നാ ദേ ഈ ചായ ജിത്തുഏട്ടന് കൊണ്ട് കൊടുത്തിട്ട് വാ... " "എനിക്ക് വയ്യ.... " "ഇഷു.... ചെല്ല്.... മ്മ്മ്.... ചെല്ല്.... " ലച്ചു ഇഷുവിനെ ഒരു വിധത്തിൽ ജിത്തുവിന്റെ മുറിയിലേക്ക് തള്ളി കയറ്റി... ഇഷു വാതിൽ തുറന്ന് അകത്തേക്ക് കയറി.... "ജിത്തു ഏട്ടാ.... " ഇഷു അവനെ വിളിച്ചതും പെട്ടന്ന് ഡോർ അടയ്ക്കുന്ന ശബ്ദം കേട്ട് ഇഷു തിരിഞ്ഞു നോക്കി.... മുന്നിൽ നിൽക്കുന്ന ജിത്തുവിനെ കണ്ട് അവൾ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കി.... ജിത്തു ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.... അതിനനുസരിച് ഇഷു പിറകിലേക്കും.... പിന്നിൽ ചുമരിൽ തട്ടി നിന്നു....

കൈയിൽ ഉണ്ടായിരുന്ന ചായകപ്പ് ജിത്തു വാങ്ങി ടേബിളിൽ വച്ചു... ഇഷു ജിത്തുവിനെയും ചായയെയും മാറി മാറി നോക്കി.... ജിത്തു അവളെ നോക്കി ഒന്ന് ചിരിച്ചു... പിന്നെ അവന്റെ കൈകൾ അവൾക്ക് ഇരു വശങ്ങളിലെയും ചുമരിൽ കുത്തി തടസ്സം തീർത്തു...... ഇഷു പേടിച്ച് വിറയ്ക്കാൻ തുടങ്ങി.... ജിത്തു അവളുടെ വിറയ്ക്കുന്ന അധരങ്ങൾ നോക്കി നിന്നു.... ഇഷു ചുറ്റിലും കണ്ണോടിച്ചു.... ജിത്തു അവളുടെ മുഖം കൈയിൽ എടുത്തു..... "ജിത്തെ..... " പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ ജിത്തു അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളും ആയി കോർത്തു.... ഇഷു കണ്ണുകൾ ഇറുകി അടച്ചു.... ജിത്തുവിന്റെ ഷിർട്ടിൽ മുറുകെ പിടിച് അവളോട് അടുപ്പിച്ചു.... ശ്വാസം നിലയ്ക്കാറായി എന്ന് തോന്നിയതും ഇഷു അവനെ തള്ളി മാറ്റാൻ നോക്കി.... ജിത്തു പതിയെ അവളുടെ അധരങ്ങളെ മോചിപ്പിച്ചു.... ജിത്തു ഒരു ചിരിയാലെ അവളുടെ നെറ്റിയിൽ അവൻ നെറ്റി മുട്ടിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story