അസുരൻ: ഭാഗം 2

Asuran

രചന: Twinkle AS

അവളെ നോക്കി ഒന്ന് പുരികം കൂർപ്പിച്ചു അവൻ ഒരു കള്ളചിരി ചിരിച്ചു...എന്താ നടക്കാൻ പോകുന്നെന്ന് മനസിലാക്കുന്നതിന് മുന്നേ അവൻ അവളെ ബാൽക്കനിയിൽ നിന്ന് താഴേക്ക് ഇട്ടു... " ആാാഹ്....................." "* ബ്ലും......" വലിയ ഒച്ചയോടെ അവൾ സ്വിമ്മിംഗ് പൂളിലേക്ക് വീണു..ആഴം ഇല്ലാത്ത കാരണം അവൾ ഒരുവിധം എങ്ങനെയോ കരയ്ക്ക് കേറിയിട്ട് ശ്വാസം ആഞ്ഞു വലിക്കാൻ തൊടങ്ങി.. ' പണ്ടാരക്കാലൻ...ശരിക്കും ഒരു അസുരൻ തന്നെയാ...എന്നെ ബാൽക്കനിയിൽ നിന്ന് താഴോട്ട് ഇടുന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...ഇനി അങ്ങേരോട് കൊമ്പ് കോർക്കുമ്പോ സൂക്ഷിക്കണം...' മനസ്സിൽ ഓരോന്ന് ചിന്തിചോണ്ട് ഇരുന്നപ്പോഴേക്കും അമ്മ ഒച്ച കേട്ട് ഇറങ്ങി വന്നു..മുഖത്ത് പരിഭ്രമം ഉണ്ട്... " മോളെ...എന്താ...എന്താ പറ്റിയെ..??നീയെങ്ങനെയാ പൂളിൽ വീണേ..." ഞാൻ പറയാൻ തുടങ്ങിയതും പുറകിൽ നിന്ന് അപശബ്ദം പോലെ അങ്ങേര് പറഞ്ഞു തൊടങ്ങി... " അമ്മേടെ മരുമോൾക്ക് കൊറച്ചു കുസൃതി കൂടുതൽ ആണ്...ബാൽക്കനിയിൽ നിന്ന് കാല് തെന്നി വീണതാ..."

എന്റെ ദൈവമേ...!!!! കല്ല് വെച്ച നൊണ...ഇങ്ങേരു ഒരു നൊണയൻ ആണ്...അതെങ്ങനെ,,,ഒരാളെ കൊന്നവനാനോ കള്ളം പറയാൻ പാട്.. " സൂക്ഷിക്കണ്ടെ മോളെ...പൂളിൽ വീണത് കൊണ്ട് രക്ഷപെട്ടു..വാ...തലയിൽ വെള്ളം ഇറങ്ങാണ്ട.." അമ്മ എന്നെയും വിളിച്ചോണ്ട് പോയപ്പോ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി...പുച്ഛം മുഖത്ത് ഫിറ്റ് ചെയ്ത് ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ നോക്കുന്നു... ഡ്രെസ്സ് ഒക്കെ മാറി റൂമിൽ വന്നപ്പോ അവൻ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കാരുന്നു... അങ്ങനെ ഒന്നും തന്നെ വെറുതെ വിടാൻ പോണില്ല മിസ്റ്റർ അർജുൻ...തന്നെ ഞാൻ നിയമത്തിന്റെ മുന്നിൽ എത്തിചിരിക്കും...അതിന് എന്ത് റിസ്ക് വേണേലും ഞാൻ എടുക്കും... പെട്ടന്ന് അവനൊരു ഫോൺ കാൾ വന്നതും എന്നെ ഒന്ന് തലയുയർത്തി നോക്കിയിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു... " ഓഹ്...തന്റെ കൂട്ട് പ്രതി ആയിരിക്കും അല്ലെ വിളിച്ചത്..." "ആഹാ മനസിലാക്കി കളഞ്ഞല്ലോ..." " തനിക് ഒരു നാണവുമില്ലല്ലേ...അറ്റ്ലീസ്റ്റ് ഒരു കുറ്റബോധം എങ്കിലും...ഒരാളെ കൊന്നിട്ട് ഞെളിഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ....

ഇതുപോലെ എത്രയെണ്ണം ചെയ്തിട്ടുണ്ടെന്ന് ആർക്ക് അറിയാം.." " തെറ്റ് ചെയ്തവർ കുറ്റബോദിച്ചാ പോരെ...😏 ഏതായാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം...ഒരു കൊല മാത്രം അല്ല അഞ്ചാറു റേപ്പും ചെയ്തിട്ടുണ്ട്...എന്ത്യേ...??? " " താൻ മനുഷ്യൻ അല്ലടോ...തനി അസുരൻ ആണ്..." " ചെലയ്ക്കാതെ വാ അടച്ച് കെടന്നോണം...കോപ്പ്...അതിനിടയിൽ മോള് അതിബുദ്ധി കാണിക്കാൻ നോക്കിയാൽ വിവരം അറിയും...പറഞ്ഞേക്കാം.." 😡 അതും പറഞ്ഞ് അസുരൻ ബെഡിൽ കേറി കെടന്നു...ഞാൻ നിലത്ത് ഭിത്തിയിൽ ചാരി ഓരോന്ന് ഓർത്ത് കൊണ്ട് ഇരുന്നു..കാലത്തെ ആർക്കും കവച്ചു കടക്കാൻ പറ്റില്ലല്ലോ...ഏതായാലും ഈ അസുരനെ ഞാൻ വെറുതെ വിടാൻ പോണില്ല...എന്റെ ലൈഫ് കൂടി തകർത്ത രാക്ഷസൻ ആണ്... അങ്ങനെ കരഞ്ഞു തളർന്ന് ഇരിക്കാനും എനിക്ക് മനസ്സില്ല...ഒരു ജേർണലിസ്റ്റ് ന് എന്തൊക്കെ ചെയ്യാൻ കഴിയും ന്ന് ഞാൻ കാണിച്ചു തരാടാ മോനെ അസുര...

.സ്വയം ആത്മഗതം പറഞ്ഞോണ്ട് ഫോണിൽ നിന്ന് ആ വീഡിയോ എടുത്ത് നോക്കി...സേഫ്റ്റിക്ക് വേണ്ടി ഇതിന്റെ ഒരു നൂറു കോപ്പി എടുത്ത് കാണും ഞാൻ...ആ വീഡിയോയിൽ അർജുന്റെ കണ്ണിൽ എരിയുന്നത് പക ആണെന്ന് തോന്നി പോയി...എന്തിനായിരിക്കും ഒരു കൊലപാതകം നടത്തിയത്...?? അതും വെൽ പ്ലാനിംഗ് ആയി...???? പറ്റിയ ഏക അബദ്ധം ഞാൻ കണ്ടു എന്നത് മാത്രം ആണ്...അത് ഒഴിച്ചാൽ ബാക്കി എല്ലാം പെർഫെക്ട്.... ഒരു ആശ്വാസത്തിന് വേണ്ടി വാട്സാപ്പിൽ കേറി എല്ലാരുടെയും സ്റ്റാറ്റസ് നോക്കിക്കൊണ്ട് ഇരുന്നു... * കുറ്റവാളികൾ എന്ന് നമ്മൾ വിചാരിക്കുന്ന പലരെയും കുറ്റവാളികൾ ആക്കിയത് ഈ സമൂഹം തന്നെയാണ്__💔 ആരും അറിയാത്ത , ആരെയും അറിയിക്കാത്ത അവരുടെ വിഷമങ്ങൾ വികാരങ്ങളിലുടെ അടക്കി നിർത്താൻ സാധിക്കാതെ വരുമ്പോഴാണ് അവ കുറ്റകൃത്യങ്ങൾ ആവുന്നത്....

നൂറിൽ ഇരുപത്തിയഞ്ചു ശതമാനവും നീതിക്ക് വേണ്ടിയുള്ള സമരം ആണ്.........💥 * ആരുടെയോ സ്റ്റാറ്റസ് കണ്ടപ്പോ ഓർമ വന്നത് അർജുനെ ആണ്...ഒരുപക്ഷെ,,,അവനും നീതിക്ക് വേണ്ടിയുള്ള ഒരു കുറ്റം ആണോ ചെയ്തത്...??? ഓരോന്ന് ആലോചിച്ചു അറിയാതെ ഇരുന്ന് ഉറങ്ങി പോയി...പിന്നെ രാവിലെ എഴുന്നേൽക്കുന്നത് ഒച്ചയും ബഹളവും കേട്ടാണ്... " വാട്ട്‌ നോൺസെൻസ് ആർ യൂ ടോക്കിങ്ങ്...?? ബ്ലഡി @%#&...ഐ ഡോണ്ട് വാണ്ട്‌ എനി എസ്ക്യൂസ്‌...ടു വാട്ട്‌ ഐ സൈ..." അതും പറഞ്ഞു കാൾ കട്ട് ചെയ്ത് വേഗം ബാത്‌റൂമിലേക്ക് കേറി പോയി... ആര് മൈൻഡ് ചെയ്യുന്നു...??? ഞാനും വേഗം കുളിച്ചു ഫ്രഷ് ആവാൻ വേണ്ടി അമ്മയോട് എണ്ണ മേടിച്ചോണ്ടു റൂമിലേക്ക് വന്നു...മുടിയിൽ എണ്ണ ഒക്കെ വെച്ച് കുളിക്കാൻ വേണ്ടി പുറത്ത് കാത്തു നിന്നത് മിച്ചം...കാലൻ ഇറങ്ങി വരുന്നില്ല... സഹികെട്ടു ഞാൻ വാതിലിൽ ആഞ്ഞു ചവിട്ടി... " ഡോ...താൻ എന്താ വെള്ളം കണ്ടിട്ടില്ലേ...ഇറങ്ങി വാടോ...കൊറേ നേരായല്ലോ നീരാടാൻ തുടങ്ങിട്ട്...ഇറങ്ങി വന്നില്ലേൽ ഈ വാതിലും പൊളിച്ചു ഞാൻ വരും..."

" വാതിൽ പൊളിച് കൊണ്ട് വരാൻ നിന്റെ തന്ത സ്ത്രീധനം തന്നത് ഒന്നുല്ലല്ലോ...ഇത്രയ്ക്കും തൃതി കാട്ടാൻ നിന്റെ കുഞ്ഞമ്മ പെറ്റു കെടപ്പുണ്ടോ ഇവിടെ...മര്യാദക്ക് അവിടെ നിന്നോണം...." പണ്ടാരക്കാലൻ.......!!! അവള് ബെഡിൽ ചെന്നിരുന്നതും കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു...ദേഷ്യത്തോടെ അവനെ നോക്കി ബാത്‌റൂമിലേക്ക് കേറാൻ നിന്ന അവളെ , എണ്ണയിൽ തെന്നി വീഴാൻ പോയ അവൻ പിടിച്ചതും ഒരുമിച്ച് ആയിരുന്നു...എണ്ണയിൽ തെന്നി അവൾക്ക് മേലെയായി വീണ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു...ശരീരത്തിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോകുന്നത് അവൾ അറിഞ്ഞു...അവനെ ഉന്തി മാറ്റി അവനെ ഈർഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൾ ബാത്‌റൂമിലേക്ക് ഓടി പോയി....അവൻ സ്വയം തലയ്ക്കു ഒന്ന് അടിച്ചിട്ട് എന്തോ ഓർത്ത പോലെ ഫോണും കൊണ്ട് ബാൽക്കനിയിലേക്ക് നടന്നു.... കുളിച്ചു ഇറങ്ങി വന്ന അവള് ഫോണിൽ അവൻ സംസാരിക്കുന്നത് കേട്ട് ഒന്ന് നിന്നു.. *"

അതൊക്കെ ഞാൻ സെറ്റ് ആക്കിക്കോളാടാ...എന്റെ ടാർഗറ്റ് അവനാണ്...ഐ വാണ്ട്‌ ഹിം...ഞാൻ വരും...ഹ്മ്മ്...ഒരു ശല്യം കൂടി ഒണ്ട് ഇവിടെ...എനിക്ക് പറ്റിയ ഒരു അബദ്ധം....അവള് കേട്ടാൽ പ്രശ്നം ആണ്...ഓക്കേ...അപ്പൊ പറഞ്ഞ പോലെ...." ഓഹോ...അപ്പൊ എങ്ങോട്ടോ മുങ്ങാൻ ഒള്ള പ്ലാൻ ആണല്ലേ...വഴിയുണ്ട്... ഓരോന്ന് ആലോചിച്ചു ഫ്രഷ് ആയി താഴേക്കു ചെന്നു...അമ്മയോട് ഒന്നും രണ്ടുമൊക്കെ പറഞ്ഞോണ്ട് ഇരുന്ന് കൂട്ടായി....അപ്പോഴാണ് നമ്മടെ അസുരന്റെ വരവ്...സ്റ്റൈൽ ആയിട്ടുണ്ട്...പറഞ്ഞിട്ടെന്താ...കൊലപാതകി ആയി പോയില്ലേ... " അമ്മേ...എനിക്ക് അത്യാവശ്യം ആയിട്ട് ബാംഗ്ലൂർ വരെ ഒന്ന് പോണം..വരാൻ മാക്സിമം ഒരാഴ്ച ആകും..." " എന്നതാ അജു നീയി പറയുന്നേ..ഇന്നലെ നീ കെട്ടിക്കൊണ്ട്‌ വന്ന ഒരു പെൺകൊച്ചു ഇവിടെ ഒണ്ട്..അതിനെ ഇട്ടിട്ട് പോകണം ന്നാണോ നീ പറയുന്നത്..."

"പിന്നെ ഞാൻ അവളെ മടിയിൽ ഇരുത്തി താലോലിക്കണോ...??? " എന്ത് സാധനവ ഇത്...സാധാരണ ഇഷ്ടം ഇല്ലേലും അമ്മമ്മാരുടെ സന്തോഷത്തിന് വേണ്ടി ഭാര്യയോട് ഇഷ്ടം അഭിനയിക്കുന്നത് ഒക്കെ കേട്ടിട്ടുണ്ട്..ഇതിപ്പോ അംബിനും വില്ലിനും അടുക്കാത്ത സാധനം 🤦‍♀ " എന്തൊക്കെ ആണേലും ശരി...നീ പോകുവാനെൽ മോളെയും കൊണ്ട് പോയാ മതി...അല്ലെങ്കിൽ വേണ്ട..." " ഡീീീ...നിനക്ക് എന്റെ കൂടെ പോരണോ..." " ങേ..." 😳 " പോരണോന്ന്......" 😡 " വേ...വേണ്ട...." " കേട്ടല്ലോ അമ്മേ...അവൾക്ക് വരണ്ടാന്ന്...പിന്നെ എന്തിനാ ഇവളെ നിർബന്ധിച്ചു കൊണ്ടുപോകുന്നത്..." " എന്താന്നു വെച്ചാ ചെയ്യ്..." അതും പറഞ്ഞ് അമ്മ അകത്തേക്ക് കേറി പോയി.... "

ഡോ...അടുത്തത് ആരെ കൊല്ലാൻ പോകുവാ..." " നിന്റെ.......എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട...കേറിപ്പോടി ശവമെ..." * പോടാ പട്ടി...തെണ്ടി...നിന്നെ ഞാൻ എടുത്തോളാം..* മനസ്സിൽ വിളിച്ചതാട്ടോ....അവൻ ഇപ്പൊ ബാംഗ്ലൂർക്ക് പോകുന്നത് ഒരുപക്ഷെ അടുത്ത ആരെയെങ്കിലും അപായപ്പെടുത്താൻ ആകുവോ...ഇല്ല...അതിന് സമ്മതിക്കാൻ പാടില്ല...എങ്ങനെ എങ്കിലും ഞാനും കൂടി അങ്ങോട്ട് പോയെ മതിയാവു...പക്ഷേ അവൻ അറിഞ്ഞോണ്ട് നടക്കില്ല... അമ്മേടെ അനുവാദം വാങ്ങി പോയെ പറ്റു...അസുര,,,ഞാൻ ഇതാ വരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story