അസുരൻ: ഭാഗം 2

asuran

എഴുത്തുകാരി: മയിൽപീലി

വീട്ടിലേക്ക് കയറിയ ലച്ചു കാണുന്നത് ഫോൺ കുത്തുന്ന അപ്പുന്നെയാണ്... അതിന്റെ കൂടെ side ബിസിനസും ഉണ്ട്... എന്താന്ന് അല്ലെ... അത് തന്നെ... പഴംപൊരി കുത്തികയറ്റുന്നു.... "ഡാ... പതിയെ കഴിക്ക് അപ്പു അത് ആരും കൊണ്ടുപോവില്ല... " "ആ... നീ വന്നോ.... നീ വരുന്നതിന് മുന്നേ തിന്ന് തീർക്കാനാണ് വിചാരിച്ചത്.... " "എനിക്ക് എവിടെ... " അത് പറഞ്ഞ് ലച്ചു അവന്റെ പാത്രത്തിൽ നിന്നും ഒന്ന് എടുത്തു... "നിനക്ക് അടുക്കളയിൽ ഉണ്ട് അത് അവിടെ വയ്ക്ക്... " അപ്പു അവളുടെ കൈയിൽ തട്ടി കൊണ്ട് പറഞ്ഞു... "ഹാ.... നിന്റെ കൈ എന്താ....എന്ത് വേദനയാ... ജന്തു... " അത്രയും പറഞ്ഞ് ലച്ചു എഴുനേറ്റു ഓടാൻ തുടങ്ങിയതും.... അപ്പു അവളുടെ കൈയിൽ കയറി പിടിച്ചു... "ഡി.... " "എന്താ.. ഡാ.... " "ഒന്നുല്ല.... " "മ്മ്...അത് അന്ത ഭയം ഇറുക്കട്ടും....." അത് പറഞ്ഞ് ലച്ചു തിരിഞ്ഞു നടന്നു... "ഠപ്പേ....💥💥" ലച്ചു പുറം തടവികൊണ്ട് അപ്പുവിനെ തിരിഞ്ഞു നോക്കി.... അവൻ അതാ... അങ്ങ് മുകളിൽ എത്തി....

 അവിടെ നിന്ന് നല്ല അസൽ ചിരി പാസ്സാക്കി.... അത് കണ്ടതും ലച്ചുവിന് കലി കയറി.... പെണ്ണ് വിടുമോ... അവളും ഒരു ചിരി പാസ്സാക്കി... സ്റ്റെയർ ഓടി കയറി.... അത് കണ്ടതും അപ്പു stand വിട്ടു... "ഡാ......... " ലച്ചുവിന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് സുചിത്ര ഇറങ്ങി വന്നു.... "ലച്ചു..... " സുചിത്ര വിളിച്ചതും ലച്ചുവിന്റെ ഓട്ടം സ്വിച് ഇട്ട പോലെ നിന്നു.... ലച്ചു സ്റ്റെയറിൽ നിന്ന് മേലെ തിരിഞ്ഞ് സുചിത്രയെ നോക്കി ചിരിച്ചു... തവിയും പിടിച്ച് സുചിത്ര കട്ട കലിപ്പിൽ അവളെ നോക്കിയതും മേലെ സ്റ്റെയർ കയറി മുകളിൽ എത്തി.... നേരെ ചെന്ന് ബെഡിൽ വീണു.... ലാപ്ടോപിൽ നിന്ന് കണ്ണെടുക്കാതെ വർക്ക്‌ ചെയുമ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ ലാപ്ടോപിൽ നിന്നും കണ്ണെടുക്കാതെ തന്നെ ഫോൺ എടുത്തു....

"ദേവുട്ട... നീ എപ്പോഴാ ഇങ്ങോട്ട് വരുന്നത്... " "അമ്മേ... ഞാൻ ഇപ്പൊ ഓഫീസിലാ... ഞാൻ പിന്നെ വിളിക്കാം.... " "അയ്യോ വെക്കല്ലേ... നീ എപ്പോഴാ ഇങ്ങോട്ട് വരുന്നത്... " "ഞാൻ കല്യാണത്തിന് തലേ ദിവസം എത്താം .... " "കല്യാണത്തിന് രണ്ടാഴ്ച മുൻപ് നീ ഇവിടെ ഉണ്ടാകണം.... കേട്ടോ.... " "അമ്മേ.... എന്റെ ഇവിടത്തെ അവസ്ഥ ഒന്ന് മനസിലാക്കാൻ നോക്ക്... " "എന്ത് അവസ്ഥ... അവളുടെ കല്യാണത്തിന്റെ കൂടെ തന്നെ നിന്റെയും കല്യാണം നടത്തണം.... ഇനിയും ഏതെങ്കിലും തമിഴത്തിപെണ്ണിനെയും കൊണ്ട് ഇങ്ങോട്ടേക്ക് എങ്ങാനും വന്നാല്ലോ.... " "അമ്മേ.... ഞാൻ എത്ര പ്രാവിശ്യം പറഞ്ഞതാ കഴിഞ്ഞ കാര്യങ്ങൾ എന്നെ ഓര്മിപ്പിക്കല്ലേ എന്ന്.... പിന്നെ എനിക്ക് ഇപ്പൊ കല്യാണം വേണ്ട... " "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ...... പിന്നെ ഞാനും നിന്റെ അച്ഛനും വെറുതെ ആണോ.. ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടിയാൽ മതി... കേട്ടോ... " "ആ.... എന്നാ ശരി ഞാൻ രാത്രി വിളിക്കാം.... "

"മ്മ്... " "May I Coming Sir... " ആദി ഫോൺ കട്ട് ചെയ്തതും പുറത്ത് നിന്ന് സ്വപ്നയുടെ ശബ്ദം കേട്ടു... "Yes com in സ്വപ്ന... " "Sir.. ഒരു good ന്യൂസ്‌.... " സ്വപ്ന അതീവ സന്തോഷത്തോടെ പറഞ്ഞു .... "Sir... ആ പ്രൊജക്റ്റ്‌ നമ്മുക്ക് തന്നെ കിട്ടി... " "Wow... fentastic... എതിർ ഗ്രൂപ്പ്‌ ആരായിരുന്നു... " "വർമ്മ ഗ്രൂപ്പ്സ് ആണ്... " "Ok.... വെൽഡൺ സ്വപ്ന.... " "Thanak You Sir... " അത് പറഞ്ഞ് സ്വപ്ന ക്യാബിനിൽ നിന്നും പുറത്തിറങ്ങി......  "എന്റെ... ദേവി... സമയം ഒരുപാട് വൈകിയല്ലോ... " ബെഡിൽ കിടന്ന ലച്ചു ബെഡിൽ വച്ചിരിന്ന ഫോൺ എടുത്ത് നോക്കി കൊണ്ട് പറഞ്ഞു... ലച്ചു വേഗം തന്നെ എഴുനേറ്റ് ബാത്‌റൂമിൽ കയറി... ഫ്രഷായി ലച്ചു താഴേക്ക് വച്ചുപിടിച്ചു.... "ഹാ.... കുംഭകർണി എഴുന്നേറ്റോ.... " അപ്പു അവളെ കളിയാക്കി പറഞ്ഞു... "നീ... പോടാ ചെറുക്കാ.... " "ഹും... 😏😏" "അച്ഛൻ എപ്പോ വന്നു.... " "ഞാൻ വന്നിട്ട് അധികസമയം ആയില്ല... ഞാൻ വരുമ്പോൾ നീ നല്ല ഉറക്കം ആയിരുന്നു അതാ വിളിക്കാത്തത്... " വിശ്വൻ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story