അസുരൻ: ഭാഗം 21&22

asuran

എഴുത്തുകാരി: മയിൽപീലി

ജിത്തേട്ടാ.... ഞാൻ പോട്ടെ.... " "എങ്ങോട്ട്.... " "ജിത്തേട്ടാ... പ്ലീസ്.... " ജിത്തു അവളുടെ ചുണ്ടിൽ വിരൽ വച്ചു.... അവൾ അവനെ നോക്കി എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു.... "ഇഷു.... എന്നെ ശിവാന്ന് വിളിച്ചാൽ മതി... " "അയ്യടാ... ഞാൻ ജിത്തേട്ടാന്നെ വിളിക്കു... " "പ്ലീസ്.... ഞാനും നീയും ഇത് പോലെ തനിച്ച് ഉണ്ടാകുമ്പോൾ മാത്രം മതി.... " "എനിക്ക് എങ്ങും വയ്യ... " "മ്മ്... നീ വിളിക്കണ്ട... ഇപ്പൊ തന്നത് പോലെ ഞാൻ ഇടയ്ക്ക് തന്നോള്ളാം... " "അയ്യോ വേണ്ട.... " അത് പറഞ്ഞ് ഇഷു വേണ്ടാന്ന് രീതിയിൽ തലയാട്ടി.... "ഞാൻ വിളിക്കാം... ഇപ്പോ ഞാൻ പോയിക്കോട്ടെ... " "മ്മ്.... ചെല്ല് നിന്നെ എന്റെ കൈയിൽ കിട്ടും.. '' അത് പറഞ്ഞ് ജിത്തു അധരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു.... ഇഷു ജിത്തുവിനെ തള്ളി മാറ്റി ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... ജിത്തു ചിരിച്ചുകൊണ്ട് ബാത്‌റൂമിൽ കയറി.... ഇഷു നേരെ ചെന്നത് മുറിയിലേക്കാണ്... "ഹാ.... നീ ഇത് എവിടെയായിരുന്നു..." "എന്താ... ഡി... " "വാ നമ്മുക്ക് ചെറിയൊരു ഡാൻസ് പ്രാക്ടീസ് ചെയ്യാം...... കല്യാണതലേന്ന് സൂപ്പർ ആക്കണ്ടേ... "

ശിവ ഇഷുവിനെയും കൂട്ടി ഡാൻസ് പ്രാക്ടീസ്... അപ്പോഴേക്കും ലച്ചു ബാൽക്കണിയിൽ നിന്ന് ക്യാമറയും തൂക്കി വന്നു... "ആ നീ വന്നോ..... " ലെച്ചു കഴുത്തിൽ നിന്ന് ക്യാമറ മാറ്റികൊണ്ട് പറഞ്ഞു... "ലച്ചു... വാ.... " ലെച്ചു ഇഷുവിന്റെ അരികിൽ ചെന്ന് നിന്നു.... "ജിത്തേട്ടൻ എന്താ പറഞ്ഞത്... " ലെച്ചു പതിഞ്ഞ ശബ്ദത്തിൽ ഇഷുവിനോട് ചോദിച്ചു... "അത്..... ഒന്നുല്ല.... " ഇഷു ഒരു നാണത്തോടെ പറഞ്ഞു... "മ്മ് ... മ്മ്.... " ലച്ചു ഒന്ന് അമർത്തി മൂളി... "ലച്ചു...... " "എന്താ..... " "ഒന്ന് ഇങ്ങ് വന്നേ.... " ഭദ്ര വിളിച്ചതും ലച്ചു ദാവണിയും പൊക്കി പിടിച്ച് താഴേക്ക് ഓടി.... "എന്താ അമ്മേ... " "ഡി.... ആ തട്ടാൻ വിളിച്ചിരുന്നു.... ആ മാല ആയിട്ടുണ്ട് നീ ഒന്ന് വാങ്ങി വാ.... " "ചേട്ടത്തി എന്തിനാ അതിനോട് കെഞ്ചുന്നത്.... അവള് പോയിട്ട് വാങ്ങിയിട്ട് വരും.... " ഭദ്ര കടുപ്പിച്ചു പറഞ്ഞു.... "മ്മ് ഞാൻ പോവാം.... എന്റെ കൂടെ ആരെങ്കിലും വരണം... " "ശിവയെ കൂടെ കൂട്ടിക്കോ... " "മ്മ്.... " ലച്ചു നേരെ മുറിയിലേക്ക് കയറി ചാവി എടുത്തു... "ഡി.... ആരെങ്കിലും എന്റെ കൂടെ ഒന്ന് വാ...." "എങ്ങോട്ട്.... " "അതൊക്കെ പറയാം വാ.... "

"ഞാൻ എങ്ങും ഇല്ല.... എനിക്ക് ഡാൻസ് പ്രാക്ടീസ് ചെയ്യണം.... " "ഓഹ് പിന്നെ വല്യ ഡാൻസ്ക്കാരി നീ ഒന്ന് വന്നേ ശിവ.... " "സോറി മോളെ ഇതിന്റെ ഒക്കെ ഡ്യൂട്ടി ഏട്ടൻ എന്നെയാണ് ഏല്പിച്ചത് അത് കൊണ്ട് ഞാൻ എങ്ങോട്ടും ഇല്ല.... നീ വേറെ ആരെങ്കിലും കൂടെ കൂട്ടിക്കോ.... ഞങ്ങൾ ആരും വരില്ല.... " ശിവ കൈ മലർത്തി.... "പോടീ.... നീയൊന്നും വേണ്ടാ ഞാൻ ഒറ്റയ്ക്ക് പോയിക്കോളും....,😏😏" ലച്ചു പുച്ഛം വാരി വിതറി ചാവിയും കറക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി.... "ജിത്തേട്ടാ.... എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരുവോ.... " "പിന്നെ ഞാൻ ഇവിടെ ചുമ്മാ നിക്കുവല്ലേ...... ഒന്ന് പോയെഡി... " അവിടെയും പുച്ഛം.... ലച്ചു നേരെ ചെന്നത് ആദിയുടെ അടുത്തേക്ക്.... "മ്മ്.... " ആദി പുരികം ഉയർത്തി ചോദിച്ചു.... അതിനു അവൾ ഒന്ന് ചിരിച്ചു കൊടുത്തു.... "എന്താടി..... " അവൾ പിന്നെ ചിരിക്കുന്നത് കണ്ട് ആദി ദേഷ്യത്തോടെ ചോദിച്ചു.... "അത് .... എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരുമോ..... " "ഓഹ്.... എങ്ങനെ.... വേണേൽ തനിയെ പോയാൽ മതി..... " "വേണ്ട നിങ്ങളുടെ സഹായം വേണ്ട എനിക്ക്.... "

ലച്ചു അത് പറഞ്ഞ് തിരിഞ്ഞതും കുറച്ച് മാറി നിൽക്കുന്ന റിതിക്ക്നെ കണ്ടു..... "ഋതിയേട്ടാ...... " ലച്ചു വിളിച്ചതും ആദി അവൾക്ക് മുന്നിൽ കയറി നിന്നു .... ലച്ചു പുരികം ഉയർത്തി എന്താന്ന് ചോദിച്ചു.... ആദി ലച്ചുവിന്റെ കൈയിൽ നിന്നും ചാവി തട്ടി എടുത്തു... അവൻ നേരെ വണ്ടിക്ക് അരികിലേക്ക് നടന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.... ലച്ചു അവന്റെ അരികിലേക്ക് നടന്നു.... "അതേയ്... ദേവേട്ടന് സ്ഥലം അറിയോ...... " ആദി ഇല്ല എന്ന് ഷോൾഡർ കുലുക്കി.... "എന്നാലേ ഇങ്ങോട്ട് ഇറങ്ങി വാ ഞാൻ ഓടിച്ചോള്ളാം... " "ഇന്ന് എങ്ങാനും എത്തുവോ... " ആദി ഇറങ്ങികൊണ്ട് പറഞ്ഞു.... "വേണേൽ പിടിച്ചിരുന്നോ.... " ലച്ചു ആദിയെ ഒന്ന് ഓർമിപ്പിച്ചു... വണ്ടി മംഗലത്ത് വീടിന്റെ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോയി .... "ഡി.... പതിയെ പോകാൻ.... " ആദി ലച്ചുവിന് പിന്നിൽ ഇരുന്ന് പറഞ്ഞു... "അയ്യോ.... ദേവേട്ടന് സ്പീഡ് പേടിയാണോ.... " "സ്പീഡ് അല്ല നിന്റെ ഈ പോക്ക് ശെരിയല്ല.... പിന്നെ ഈ റോഡ്.... ആർക്കായാലും സ്വന്തം ജീവനിൽ പേടിയുണ്ടാകില്ലേ.... " "ഓഹ് അങ്ങനെ.... എന്റെ ദേവേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ സ്പീഡ് കുറയ്ക്കാം.... " അത് പറഞ്ഞ് ലച്ചു വണ്ടി സ്പീഡ് കുറച്ച് കൊണ്ട് പോയി.... ആദി ഒന്ന് ചിരിച് വഴിയിലെ കാഴ്ചയിൽ മുഴുകി.... "ഇവിടെയാണോ.... "

വണ്ടി നിർത്തിയ ലച്ചുവിനോട് ആദി ചോദിച്ചു... "ആ.... " ലച്ചു അവന് മറുപടി കൊടുത്ത് ഇറങ്ങി.... പിന്നാലെ അവനും ഇറങ്ങി.... "രാഘവേട്ട.... മാല.... " "ആ..... ഇതാ ഇപ്പൊ കൊണ്ട് വരാം.... " അത് പറഞ്ഞ് അയാൾ അകത്തേക്ക് കയറി... ഇത്തിരി സമയം കഴിഞ്ഞതും അയാൾ ഒരു കവറുമായി ഇറങ്ങി വന്നു.... "ഇതാ മോളെ... " അയാൾ കവർ ലച്ചുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.... ലച്ചു അത് ഒരു ചിരിയാലെ വാങ്ങി.... വണ്ടിയുടെ അരികിലേക്ക് തിരികെ നടന്നു.... ലച്ചു വന്നതും ആദി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..... "കയറി ഇരിക്കെഡി... " "വേണ്ട വണ്ടി ഞാൻ എടുക്കാം.... എനിക്ക് ദാവണി ഉടുത്ത് കയറി പരിചയം ഇല്ല.... " ലച്ചു ആദിയെ നോക്കി പറഞ്ഞു.... "അത് സാരമില്ല ഞാൻ പതിയെ കൊണ്ടു പോകാം.... " "എന്നാലും... " "എന്ത്... നീ വരുന്നുണ്ടോ ഇല്ലയോ.... " "പിന്നെ വരാതെ.... " "എന്നാ കയറഡി ... " അവൻ ദേഷ്യത്തോടെ പറഞ്ഞതും ഇടം വലം നോക്കാതെ കയറി.... അവള് കയറിയതും അവൻ പെട്ടന്ന് വണ്ടി മുന്നോട്ട് എടുത്തു... പെട്ടന്ന് ആയതുകൊണ്ട് തന്നെ ലച്ചു ആദിയെ വലത് കൈ കൊണ്ട് അവന്റെ നെഞ്ചിൽ പിടിച്ചു....

ആദി ഒരു ചിരിയാലെ വണ്ടി മുന്നോട്ട് എടുത്തു.... തുടരും..... 🔥അസുരൻ🔥 ഭാഗം➖2⃣2⃣ വണ്ടി നേരെ മംഗലത്ത് വീടിന്റെ ഗെയ്റ്റ് കടന്ന് അകത്തേക്ക് എത്തി....വീട്ടിൽ എത്തിയപ്പോൾ സന്ധ്യയായിരുന്നു... വണ്ടി നിർത്തിയതും ലച്ചു ഇറങ്ങി അകത്തേക്ക് ഓടി.... അകത്തേക്ക് എത്തിയ ലച്ചു കാണുന്നത് എല്ലാവരും ഇരുന്ന് ചായകുടിക്കുന്നു.... "ഹാ... വന്നോ.... " ശിവ പറഞ്ഞതും ലച്ചു മുഖം കോട്ടി മുകളിലേക്ക് പോയി .... "ഇവൾക്ക് എന്താ.... " അങ്ങോട്ട്‌ വന്ന ഭദ്ര ചോദിച്ചു... "അത് അവളുടെ കൂടെ പോകാത്തത് കൊണ്ടാണ്... " ശിവ പറഞ്ഞു... ലച്ചു മുറിയിൽ എത്തി ബാത്‌റൂമിൽ റൂമിൽ കയറി... കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ മുറിയിൽ ആദി ഉണ്ടായിരുന്നു... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ആദി അങ്ങോട്ട്‌ നോക്കി.... തലയിൽ ടവലും ദാവണി തുമ്പ് അരയിൽ തിരുകി വച്ചിട്ടുണ്ട്...

കഴുത്തിൽ കൂടി അരിച്ചിറങ്ങിയ വെള്ളം അവളുടെ മാറിൽ ഒളിച്ചു നിന്നു... ആദി അവളെ ഇമ വെട്ടാതെ നോക്കി നിന്നു... "എന്താ ദേവേട്ടാ... " അവളുടെ വിളി അവനെ സ്വപ്നത്തിൽ നിന്ന് തിരികെ വിളിച്ചു.... "അത്.... ഇതാ വണ്ടിയുടെ ചാവി... " ആദി മുഖത്തെ പരുങ്ങൽ പുറത്ത് കാണിക്കാതെ പറഞ്ഞു.... ലച്ചു ചാവി വാങ്ങി കാബോർഡിൽ വച്ചു... അവനെ നോക്കി ഒന്ന് ചിരിച്ചു.... അവൻ പുറത്തേക്കും ലച്ചു ബാൽക്കണിയിലേക്കും നടന്നു.... ബാൽക്കണിയിൽ എത്തി ലച്ചു മുടിയിൽ കെട്ടി വച്ച ടവൽ അഴിച്ചു... മുടി മുന്നിലേക്കിട്ട് വെള്ളം ഒപ്പിയെടുത്തു.... ലച്ചു മുറിക്ക് പുറത്തേക്ക് ഇറങ്ങി... "അയ്യോ... 🔥അസുരൻ🔥" മുറിയിൽ നിന്ന് ഇറങ്ങിയ ലച്ചു ആദിയെ തട്ടി ... "നീ എന്താ വിളിച്ചത് ... " ആദി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... ലച്ചു ഒന്നും ഇല്ല എന്ന് ചുമൽ കൂച്ചി... 🎶ചെല്ലകാറ്റിൻ വർണ്ണചിറകിൽ മൂളിപ്പാട്ടും പാടിപോകും ലില്ലി... ആലികൊമ്പത്തുഞ്ഞാലാടും അണ്ണാനോടും കളികൾ ചൊല്ലും തുമ്പി... ലില്ലി.... പൂപോൽ അഴകുള്ള അല്ലി...

തേൻപോൽ മധുരം.... ലില്ലി എന്റെ ചങ്ങാതി... ലില്ലി എന്റെ ചങ്ങാതി... 🎶 പാട്ട് കേട്ടതും ലച്ചു ആദിയെ തള്ളി മാറ്റി കൊണ്ട് താഴേക്ക് ഓടി..... ആദി അവളുടെ പോക്ക് കണ്ട് കണ്ണും മിഴിച് നോക്കി നിന്നു... ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും ആദി ലച്ചുവിൽ മാത്രം ഒതുങ്ങി... സിദ്ധു ആണെങ്കിൽ ശിവയെ വായിനോക്കി ഇരിക്കുന്നു.... ശിവ ഒരു ലോഡ് പുച്ഛം വാരി വിതറി... 😏😏 ഇന്നാണ് കല്യാണതലേന്ന്.... എല്ലാവരും അതിന്റെ തിരക്കിലാണ്... സന്ധ്യ ആകുമ്പോഴേക്കും പ്രിയയെ റെഡിയാക്കി താഴേക്ക് കൊണ്ടുവന്നു... ശിവയും ഇഷുവും കൂടിയാണ് പ്രിയയെ താഴേക്ക് കൊണ്ടുവന്നത്... ലച്ചു ക്യാമറയും തൂക്കി അവരുടെ ഓരോ ചലനങ്ങളും അവൾ ക്യാമറയിൽ പകർത്തി... എല്ലാവരും മഞ്ഞകിളികൾ ആയിട്ടുണ്ട്... പെൺ പടകൾ എല്ലാവരും ഗൗൺ ആണ് ധരിച്ചത് പുലികൾ എല്ലാവരും നല്ല കസവ് കരയുള്ള മുണ്ടും മഞ്ഞ ഷർട്ടും ആണ് വേഷം... അമ്മമാർ മഞ്ഞ സാരി... ആകെ മൊത്തം മഞ്ഞ മയം.... 😁😁എന്താ അല്ലേ... പ്രിയയെയും കൊണ്ട് ഗാർഡനിൽ ഒരുക്കിയിരിക്കുന്ന സ്റ്റേജിൽ കൊണ്ട് ഇരുത്തി... പിന്നെ എല്ലാവരും അവളെ മഞ്ഞയിൽ കുളിപ്പിച്ചു... ലച്ചു ഒരു പുഞ്ചിരിയല്ലേ ആ രംഗങ്ങൾ ക്യാമറയിൽ ഒപ്പി എടുത്തു...

ആദി അവളുടെ ഓരോ മുഖ ഭാവങ്ങൾ കൺ ചിമ്മാതെ നോക്കി നിന്നു... ലച്ചു പെട്ടന്ന് നോക്കിയതും ആദി മറ്റേങ്ങോ നോക്കി... ലച്ചു അപ്പൊ തന്നെ ആദിയെ ക്യാമറയിൽ ക്ലിക്കി... ആദി അറിയാതെ തന്നെ അവൾ അവന്റെ ചിത്രങ്ങൾ പകർത്തി... അങ്ങനെ ശിവയുടെയും ഇഷുവിന്റെയും കൂടെ അമ്മുവിന്റെയും ഋതുവിന്റെയും ഡാൻസ്... നാല് പേരുടെയും ഡാൻസ് തുടങ്ങി.... ലച്ചു കൂകി വിളിച്ചു മടുത്തു കൂട്ടിനു സിദ്ധുവിനെയും കൂട്ടി.... സിദ്ധു കൂകി വിളിക്കുന്നതിനിടയിൽ ഒരു പെണ്ണിനെ കണ്ടതും കോഴി സട കുടഞ്ഞു എഴുനേറ്റു... അവൻ മേലെ തടി തപ്പി... കൂകി വിളിച്ചിട്ട് കാര്യമില്ല എന്ന ആ നഗ്ന സത്യം ലച്ചു മനസ്സിലാക്കിയതും അവൾ ആ പണി അവിടെ നിർത്തി... ഫങ്ക്ഷൻ എല്ലാം കഴിഞ്ഞ് വന്ന ആൾക്കാർ എല്ലാം തിരികെ പോയി... ലച്ചുവും ശിവയും ഇഷുവും ഋതുവും അമ്മുവും ഗാർഡനിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരുന്നു വട്ടമേശ സമ്മേളനം കൂടുകയയായിരുന്നു.. "എടി... പ്ലീസ് ഒന്ന് എന്റെ ഒരു പിക് എടുക്ക് പ്ലീസ്.... ഞാൻ നിങ്ങളുടെ പിക് കൊറേ എടുത്തതല്ലേ... "

"പ്ലീസ് ഡി... എനിക്ക് വല്ലാത്ത ഷീണം ഞാൻ കിടക്കട്ടെ നാളെ എടുക്കാം ... " അത്രയും പറഞ്ഞ് അവള്മാർ കയറി പോയി... അവളുടെ മുഖം പെട്ടന്ന് മാറി... ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ അവൾ കുറച്ച് നേരം അവിടെ ഇരുന്ന്... നല്ല നിലാവ് കണ്ട് ലച്ചു അമ്പിളി മാമനെ നോക്കി... ഇടയിൽ ഒരു കുഞ്ഞ് നക്ഷത്രം അവളെ നോക്കി കണ്ണ് ചിമ്മിയതും ലച്ചു ഒന്ന് ചിരിച്ചു... അത് വരെ ഉണ്ടായിരുന്നു സങ്കടങ്ങൾ അവൾ മറന്നിരുന്നു... പെട്ടന്ന് തന്നെ ആ നക്ഷത്രത്തെ അവൾ ക്യാമറയിൽ പകർത്തി.... ആ ചിത്രം നോക്കിയും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പോയി... ആദി അവളെ നോക്കി നിന്നുപോയി.... "ഇവൾ എന്താ ഇങ്ങനെ... നീ എനിക്ക് ഒരു അത്ഭുതം തന്നെയാ ലച്ചു... " ആദി മനസ്സിൽ ഓർത്തു... അവന്റെ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... മുറിയിൽ എത്തിയ ലച്ചു കാണുന്നത് കിടന്നുറങ്ങുന്ന ശിവയെയും ഇഷുവിനെയും ആണ്... അവൾ ചെന്ന് അവരെയും കെട്ടിപിടിച് കിടന്നുറങ്ങി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story