അസുരൻ: ഭാഗം 23&24

asuran

എഴുത്തുകാരി: മയിൽപീലി

രാവിലെ ആദ്യം കണ്ണ് തുറന്നത് ലച്ചുവാണ്... അവൾ എഴുനേറ്റു കുളിക്കാൻ കയറി... കുളിച്ച് ഇറങ്ങിയപ്പോഴേക്കും ശിവയും ഇഷുവും എഴുന്നേറ്റിരുന്നു... 5 മണിയായപ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു... ലച്ചു നേരെ പ്രിയയുടെയും മുറിയിലേക്ക് പോയി... പ്രിയ കുളിച്ച് ഇറങ്ങിയതേഉള്ളൂ... ലച്ചു അവൾക്ക് ചായ എടുത്ത് വരാം എന്ന് പറഞ്ഞ് താഴേക്ക് പോയതും റാം അവളെ വിളിച്ചു... ലച്ചു ചായയും എടുത്ത് മുകളിലേക്ക് കയറുമ്പോൾ ആണ് ആദി മുറിയിൽ നിന്ന് ഇറങ്ങി വന്നത്.... അവൻ ഒരു നിമിഷം അവളെ ഇമ ചിമ്മാതെ നോക്കി നിന്നു.... "മ്മ്... എന്താ... " ലച്ചു പുരികം ഉയർത്തി കൊണ്ട് അവനോട് ചോദിച്ചു... "ഒന്നുല്ല... " അത് പറഞ്ഞ് അവൻ താഴേക്ക് ഇറങ്ങി... ലച്ചു ഒന്ന് ചിരിച്ച് കൊണ്ട് മുറിയിലേക്ക് കയറി... "ഹാ ഇത് ഇതുവരെ കഴിഞ്ഞില്ലേ... മതി വാ വന്ന് ഇതാ ഈ ചായകുടിക്ക്... " പ്രിയയുടെ ഫോൺ വാങ്ങികൊണ്ട് അവൾ പറഞ്ഞു... "ചേച്ചി.... " ശിവയും ഇഷുവും അകത്തേക്ക് കയറികൊണ്ട് വിളിച്ചു... "എന്താഡി... " "ദേ ബ്യുട്ടീഷൻ വന്നിട്ടുണ്ട്... "

ശിവ പറഞ്ഞതും പ്രിയ തിരിഞ്ഞു നോക്കിയതും പിന്നിൽ ഒരു പെണ്ണ് വന്നു. പ്രിയ ഒരു ചിരിയാല്ലേ അവരെ സ്വാഗതം ചെയ്തു... പിന്നെ ശിവയ്ക്കും ലച്ചുവിനും വേറെ ജോലി ഇല്ലാത്തത് കൊണ്ട് രണ്ട്പേരും മുറിയിലേക്ക് പോയി റെഡിയായി... ലച്ചുവിന്റെയും ഇഷുവിന്റെയും ശിവയുടെയും വേഷം സാരിയാണ്... നല്ല കളർ ഫുൾ ആയിട്ടുണ്ട്... "ശിവേച്ചി ദേ പ്രിയേച്ചി വിളിക്കുന്നുണ്ട്....... " ഋതു വന്ന് ശിവയെ വിളിച്ചു... അവൾ പുറത്തേക്ക് ഇറങ്ങി... അവൾ പുറത്തിറങ്ങിയതും സിദ്ധു പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു... സിദ്ധു അവളെ ഇമ വെട്ടാതെ നോക്കി നിന്നു... അവൾ അവനെ മറികടന്ന് പോയതും സിദ്ധു അവളുടെ കൈയിൽ പിടിച്ചു... അവൾ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു... "ശിവ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... " "എനിക്ക് കേൾക്കണ്ട... കൈ വിട് എനിക്ക് പോണം... " ശിവ അവനെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു.... "ശിവ പ്ലീസ്... എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കേടി... പ്ലീസ്... " "കൈ വിട് സിദ്ധു ഏട്ടാ ... എനിക്ക് ഒന്നും കേൾക്കണ്ട... "

സിദ്ധു വേറെ ഒന്നും പറയാതെ അവളുടെ കൈകളെ മോചിപ്പിച്ചു... ശിവ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... സമയം ആരെയും കാത്ത്നിൽക്കാതെ കടന്ന് പോയി... 9:30 ആയതും എല്ലാവരും അമ്പലത്തിലേക്ക് ഇറങ്ങി...ജിത്തുവിന്റെ കൂടെയായിരുന്നു പെൺ പടകൾ... ആദിയുടെ കൂടെ കാറിൽ പ്രിയയും രേവതിയും അശോകനും ആശയും കയറി... ബാക്കി ഉള്ളവർ വിശ്വന്റെ കൂടെ കാറിലും ആയി അമ്പലത്തിൽ എത്തി... വണ്ടിയിൽ നിന്ന് ഇറങ്ങിയ ആദി കാണുന്നത് ക്യാമറയും തൂക്കി എല്ലാവരുടെയും ഫോട്ടോ എടുക്കുന്ന ലച്ചുവിനെയാണ്... സാരിയായിരുന്നു വേഷം... ആദി അവളെ കൺ ചിമ്മാൻ പോലും മറന്ന് നോക്കി നിന്നു... ലച്ചു അവിടെ നിന്ന് നേരെ അമ്പലത്തിൽ കയറി... ലച്ചു അമ്പലത്തിൽ കയറി കണ്ണുകൾ അടച്ച് പ്രാത്ഥിച്ചു... ആദി അവൾക്ക് അരികിൽ നിന്ന് കണ്ണുകൾ അടച്ച് പ്രാത്ഥിച്ചു.... അവന്റെ സാമിപ്യം അറിഞ്ഞതും ലച്ചു തല ചെരിച്ചു ഒന്ന് നോക്കി... കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്ന ആദിയെ കണ്ടതും അവൾ അവനെ ഒന്ന് നോക്കി...

ചുണ്ടിൽ ഞെടിയിടയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "വായിനോക്കാതെ പ്രാർത്ഥിക്കെടി... " ആദി കണ്ണുകൾ തുറക്കാതെ അവളോട് പറഞ്ഞു.... ലച്ചു ഒന്ന് ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു... 10 :30 ആയപ്പോഴേക്കും റാമും വീട്ടുകാരും എത്തിയിരുന്നു... മുഹൂർത്തത്തിന് സമയം ആയതും എല്ലാവരും അമ്പലനടയിൽ കയറി... മുഹൂർത്തം ആയതും റാം പ്രിയയെ താലി ചാർത്തി... പിന്നെ അവളുടെ സീമന്തരേഖ ചുവപ്പിച്ചു... അവളെ സ്വന്തമാക്കി... പിന്നെ ഫോട്ടോ എടുപ്പായിരുന്നു... അങ്ങനെ ഇങ്ങനെ.... എങ്ങനെയൊക്കെയോ ഫോട്ടോ എടുത്ത് കഴിഞ്ഞു... ഫോട്ടോ എടുത്ത് പുറത്തിറങ്ങിയ ശിവ കാണുന്നത് ഏതോ ഒരു പെണ്ണിനോട് സംസാരിക്കുന്ന സിദ്ധുവിനെയാണ്... ശിവ നേരെ അവന്റെ അടുത്തേക്ക് നടന്നു... പിന്നിൽ നിന്ന് അവനെ തട്ടി വിളിച്ചു... അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു... "എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു... " "ആര്...? എപ്പോ....? " "രാവിലെ... " "അത് അപ്പൊ കേൾക്കണം ആയിരുന്നു... എനിക്ക് ഇപ്പൊ പറയാൻ സ്വകാര്യം ഇല്ല... Im Busy... "

അത് പറഞ്ഞ് സിദ്ധു ചിരിച്ചു... അവൻ അത് അവൾ കാണാതെ സമർത്ഥമായി മറച്ചു പിടിച്ചു... ശിവയുടെ മുഖം വിഷമം കൊണ്ട് നിറഞ്ഞു... അവൾ തിരിച്ചു നടന്നു... സിദ്ധു പെട്ടന്ന് തന്നെ അവൾക്ക് പിന്നാലെ ഓടി മുന്നിൽ കയറി നിന്നു... "എന്താ... " "ഞാൻ പറയാൻ വന്ന കാര്യം കേൾക്കണ്ടേ... " "വേണ്ടാ.... " "ഓക്കെ... " അത് പറഞ്ഞ് സിദ്ധു തിരിഞ്ഞതും ശിവ മുന്നിൽ കയറി നിന്നു... "എന്താ പറയാൻ ഉള്ളത്.... " "അതോ.... Im In Love❤️" അത് കേട്ടതും ശിവയുടെ മുഖം മങ്ങി... അവൻ തുടർന്നു... "Im In Love.... ❤️With You.....ശിവ😘😘എനിക്ക് ഇങ്ങനെയൊക്കെയെ പറയാൻ അറിയൂ... കൂടുതൽ പറഞ്ഞാൽ അത് ശെരിയാകില്ല... പക്ഷെ ഒരു കാര്യം എനിക്ക് അറിയാം എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്... നിന്നെ കണ്ടപ്പോ മുതൽ നീ... ഇതാ എന്റെ ഇവിടെ കയറി കൂടി... അവൻ നെഞ്ച് തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു... അത് കേട്ടതും ശിവയുടെ കണ്ണുകൾ വിടർന്നു... ശിവ മറുപടി പറയാതെ മുന്നോട്ട് നടന്നു... സിദ്ധു അവളുടെ കൈയിൽ പിടിച്ചു... "പറഞ്ഞിട്ട് പോഡി... നിനക്ക് ഇഷ്ടമല്ലേ എന്നെ... "

സിദ്ധു അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു... അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് ഓടി... സിദ്ധു അവളുടെ പോക്ക് കണ്ട് അറിയാതെ ചിരിച്ചു... "കുശുമ്പത്തി പാറു... 😘😘" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... ഓടി ശിവ എത്തിയത് ലച്ചുവിന് മുന്നിൽ ആയിരുന്നു... "നീ എന്താഡി ഇങ്ങനെ ഓടുന്നത്... വല്ല പട്ടിയും ഓടിച്ചോ... " ശിവ ഒന്നുമില്ല എന്ന് ഷോൾഡർ കുലുക്കി... "മ്മ്... " ലച്ചു ഒന്ന് അമർത്തി മൂളി... പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു... ലച്ചുവും ശിവയും ഇഷുവും ഒന്നിച്ചാണ്‌ ഇരുന്നത്... ഭക്ഷണം കഴിച്ച് എഴുന്നേറ്റ ശിവ കാണുന്നത് ജിത്തുവിന് അരികിൽ നിന്ന് കരയുന്ന പ്രിയയെയാണ്... ശിവ വേഗം തന്നെ അവിടേക്ക് നടന്നു... ശിവയെ കണ്ടതും പ്രിയ അവളെ കെട്ടിപിടിച്ചു കരഞ്ഞു... ലച്ചു അവളുടെ സങ്കടം പുറത്ത് കാണിക്കാതെ അവരെ ആശ്വസിപ്പിച്ചു... ഇറങ്ങാൻ സമയം ആയി എന്ന് ആരോ പറഞ്ഞതും റാം വന്ന് പ്രിയയുടെ കൈ പിടിച്ച് നടന്നു... എല്ലാവരോടും യാത്ര പറഞ്ഞ് അവരുടെ വണ്ടി ദൂരേക്ക് കടന്നു പോയി.

🔥അസുരൻ🔥 ഭാഗം➖️2⃣4⃣ തിരികെയുള്ള യാത്രയിൽ എല്ലാവരും മൗനമായിരുന്നു... ശിവ ആരും കാണാതെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി... അവൾക് സങ്കടം തികട്ടി വന്നു... അടുത്തിരിക്കുന്ന ലച്ചുവിന്റെ ഷോൾഡറിൽ തല ചായ്ച്ചു കിടന്നു... ലച്ചു അവളെ ആശ്വസിപ്പിച്ചു... വീട്ടിൽ എത്തിയിട്ടും ആർക്കും ഒരു ഉഷാർ ഇല്ലായിരുന്നു... ലച്ചു അകത്തേക്ക് കയറി ഒന്ന് ഫ്രഷായി വന്നു... മുറിയിൽ ശിവയും ഉണ്ടായിരുന്നു... ലച്ചു അവളെ തള്ളി ബാത്‌റൂമിൽ കയറ്റി... ഇഷു ബാൽക്കണിയിൽ ആയിരുന്നു... ലച്ചു അവളുടെ അടുത്തേക്ക് നടന്നു... "എന്താഡി... ഇത്ര കാര്യമായി ആലോചിക്കുന്നത്... " "ഹേയ് ഒന്നുല്ല... ഇനി ഒരാഴ്ച കഴിഞ്ഞാൽ നീയും പോകും...അല്ലേ.... " അത് പറയുമ്പോൾ അവളുടെ തൊണ്ട ഒന്ന് ഇടറി... "എന്താ ഇഷു ഇത്... ഇതൊക്കെ നമ്മുക്ക് പറഞ്ഞിട്ടുള്ളതാ... പിന്നെ എന്തിനാ വിഷമം... " "നിനക്ക് ഒട്ടും സങ്കടം ഇല്ലേ ലച്ചു... " "അത് എന്താ ഇഷു നീ അങ്ങനെ പറഞ്ഞത്... സങ്കടം ഇല്ലാതെ ഞാനും ഒരു പെണ്ണല്ലേ... എനിക്കും ഉണ്ട് വികാരങ്ങൾ... പിന്നെ ആദിയേട്ടൻ ഉണ്ടല്ലോ... "

"മ്മ്... " അപ്പോഴേക്കും ശിവ കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു... അവളും അവരോടൊപ്പം കൂടി... രാത്രി എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്... സിദ്ധു ശിവയെ നോക്കി കഴിക്കാൻ തുടങ്ങി... അവൾ അവന് നേരെ ഒന്ന് ചിരിച്ചു... ഭക്ഷണം കഴിച്ച് കഴിഞ്ഞതും ലച്ചുവും ശിവയും ഇഷുവും മുറിയിലേക്ക് പോയി... ഭക്ഷണം കഴിച്ച് കഴിഞ്ഞ സിദ്ധു ശിവയെ കുറെ തിരഞ്ഞു...അവളെ കാണാതെ അവൻ മുറിയിൽ കയറി... _______💖 പ്രിയയെ ഒരുക്കി കൈയിൽ പാൽ ഗ്ലാസുമായി ബാനു അമ്മ അവളെ റാംമിന്റെ മുറിയിലേക്ക് കയറ്റി... "ശ്രീയേട്ടാ.... " അവനെ കാണാതെ വന്നതും അവൾ വിളിച്ചു... "ആ.... " ബാൽക്കണിയിൽ നിന്ന് അവന്റെ ശബ്‌ദം കേട്ടതും പാൽ ഗ്ലാസ്‌ അടുത്തുള്ള ടേബിളിൽ വച്ച് ബാൽക്കണി ലക്ഷ്യം വച്ചു നടന്നു... "എന്ത് ചെയുകയാ.... " പ്രിയ അവന് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു...

"ഹേയ്... ഒന്നുല്ല... കിടക്കണ്ടേ... " അത് പറഞ്ഞു കൊണ്ട് റാം അവളെയും കൊണ്ട് മുറിയിലേക്ക് കയറി... "ഇന്ന് പോകണോ അമ്മുട്ടി... നാളെ കഴിഞ്ഞ് പോയാൽ പോരെ... " "അതിന് ഏട്ടൻ കേൾക്കണ്ടേ...... " "ആദിഏട്ടൻ വേണമെങ്കിൽ പോയിക്കോട്ടെ നീ ഇവിടെ നിൽക്ക്... ഞാൻ പറയാം ആദിഏട്ടനോട്... " "മ്മ്... പറയണം... " "ഞാൻ ഇപ്പൊ തന്നെ പറയാം... " അത് പറഞ്ഞ് ലച്ചു ആദിയുടെ മുറി ലക്ഷ്യം വച്ച് ഓടി... "ആദിയേട്ടാ... " "ആ.... " അവൻ ബാൽക്കണിയിൽ ആയിരുന്നു... അവൾ അവന്റെ അരികിലേക്ക് നടന്നു.... "എന്താ... " അവൻ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചതും ലച്ചു നിന്ന് പരുങ്ങാൻ തുടങ്ങി... "എന്താ.... നിനക്ക് ചെവിയും കേൾക്കാതെയായോ... " അവൻ വീണ്ടും ചോദിച്ചതും അവൾ ഒന്ന് ഞെട്ടി... "അ.... ത്..... " "നിനക്ക് എന്താ ലക്ഷ്മി... " അവൻ വളരെ സൗമ്യത്തോടെ ചോദിച്ചു... "അത്... അമ്മു... അവള് നാളെ കഴിഞ്ഞ് വന്നാൽ പോരെ... അവള് ഇവിടെ ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരു രസം ഉണ്ടാകില്ല... പ്ലീസ്... " "ഓഹ്... ഇത് പറയാൻ ആയിരുന്നോ... "

അവൾ അതെന്ന് തലയാട്ടി... ആദി ഇരുന്നിടത്തു നിന്ന് എഴുനേറ്റ് അവളുടെ അടുത്തേക്ക് നീങ്ങി. അതനുസരിച്ചു ലച്ചു പിറകിലേക്കും നീങ്ങി... അവസാനം ചുമരിൽ തട്ടി അവൾ നിന്നു.... ആദി അവളോട് കുറച്ചു കൂടി ചേർന്ന് നിന്നു... അവൾ അവന്റെ നെഞ്ചിൽ കൈ വച്ച് തടഞ്ഞു... കൈ തട്ടി മാറ്റി അവൻ ചേർന്ന് നിന്നു... ആദി അവളുടെ ഇടുപ്പിൽ കൂടി കൈ ഇട്ടതും അവൾ ഒരു പേടിയാലേ അവനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് പുരികം ഉയർത്തി എന്താന്ന് ചോദിച്ചു... അവൾ ഷോൾഡർ കുലുക്കി ഒന്നും ഇല്ല എന്ന് കാണിച്ചു... അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു..... അവന്റെ താടി രോമങ്ങൾ അവളുടെ കവിളിനെ ഇക്കിളിയാക്കി... ലച്ചു കണ്ണുകൾ ഇറുകി അടച്ചു... "അപ്പൊ ഞാൻ പോകുന്നതിനു നിനക്ക് വിഷമം ഇല്ലേ... " അവളുടെ ചെവിയിൽ അവന്റെ ശ്വാസം തട്ടിയതും അവൾ കണ്ണുകൾ തുറന്നു... "പുല്ല്... ഇത് പറയാൻ ആണോ ഇത്രയൊക്കെ കാണിച്ചത്.... " ലച്ചു മനസിൽ ഓർത്തു... "എന്താ.... മറുപടി ഇല്ലേ... " "അ... ത്... " "പറയടി.... "

"ഉണ്ട്.... പക്ഷെ ഇല്ല.... " "അതെന്താ അങ്ങനെ... " അവളിൽ നിന്ന് അകന്നു മാറികൊണ്ട് അവൻ ചോദിച്ചു... "വിഷമം ഉണ്ട്.... പക്ഷെ ഒരാഴ്ച കഴിഞ്ഞാൽ എന്റെ അടുത്ത് ഉണ്ടല്ലോ... അങ്ങനെ... " അവൾ അവന്റെ മുഖം നോക്കാതെ പറഞ്ഞു... "മ്മ്.... " ആദി മൂളി കൊണ്ട് തലയാട്ടി... "അമ്മു ഇവിടെ നിന്നോട്ടെ.... പ്ലീസ്.... " "മ്മ്... " അവൻ സമ്മതിച്ചതും അവൾ അവനെ തള്ളി മാറ്റി മുറിയിലേക്ക് ഓടി.... "അമ്മുട്ടി..... " "ഏട്ടൻ സമ്മതിച്ചോ... " "ആ.... " "ഹായ്... എന്റെ ചുന്ദരി... 😘😘" അമ്മു അവളുടെ കവിളിൽ ഉമ്മ വച്ചു... കുറച്ച് സമയം കഴിഞ്ഞതും വേണുവും ആശയും ആദിയും സിദ്ധുവും ഇറങ്ങി... " ഞങ്ങൾ ഇനി അടുത്ത ആഴ്ചവരാം.... നിന്നെ കൂട്ടി കൊണ്ടുപോകാൻ... " ആശ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി... ലച്ചു ഒന്ന് ചിരിച്ചു കൊണ്ട് ആദിയെ ഒളികണ്ണ് ഇട്ട് നോക്കി... അവൻ വേറെ എങ്ങോ നോക്കി നിൽക്കുന്നു... ആശ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി... സിദ്ധു ഒന്ന് ശിവയെ നോക്കി... അവൾ അവനെ നോക്കി ചിരിച്ചു... ആ ചിരി കിട്ടിയതും അവൻ അടുത്ത് നിൽക്കുന്ന ആദിയെ കെട്ടിപിടിച്ചു... "എന്താഡാ... " അവൻ കലിപ്പ് ഫിറ്റ്‌ ചെയ്തു കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു... അവരുടെ വണ്ടി മംഗലത്ത് വീടിന്റെ ഗെയ്റ്റ് കടന്ന് പോയി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story