അസുരൻ: ഭാഗം 25&26

asuran

എഴുത്തുകാരി: മയിൽപീലി

ദിവസങ്ങൾ കടന്ന് പോയി... നാളെയാണ് ആദിയുടേയും ലച്ചുവിന്റേയും കല്യാണം... ❤️ അതിന്റെ ഒരുക്കത്തിൽ ആണ് വീട്ടിൽ... ഇഷു ലച്ചുവിന്റെ കൈയിൽ മൈലാഞ്ചി ഇട്ടു കൊടുക്കുകയാണ്... അടുത്ത് തന്നെ ജിത്തുവും ഉണ്ട്... അവൻ ഇരുന്ന് ഇഷുവിനെ നോക്കുന്നു... അവൾ ആണെങ്കിൽ ഫുൾ കോൺസെൻട്രേഷനും ലച്ചുവിന്റെ കൈകളിൽ... "ജിത്തേട്ടൻ എന്തിനാ ഇവിടെ ഇരിക്കുന്നത് താഴെ വേറെ പണി ഇല്ലേ... " അവന്റെ നോട്ടം കണ്ട് ലച്ചു ചോദിച്ചു... "ഓഹ്... ഈ കുരിപ്പ് ഒന്ന് നോക്കാൻ കൂടി സമ്മതിക്കില്ല... " ജിത്തു ലച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് മനസിൽ പറഞ്ഞു... അവൻ എഴുനേറ്റ് പോയതും ഇഷുവും ലച്ചുവും മുഖത്തോട് മുഖം നോക്കി ചിരിച്ചു... അവൻ പോയതും ശിവയും ഋതുവും മുറിയിലേക്ക് വന്നു... അമ്മുവിനെ രണ്ടുദിവസം മുന്നേ അവളുടെ വീട്ടിൽ ചെന്നാക്കി... മുറ്റത്ത് കാർ വന്ന് നിന്നതും ജിത്തു പുറത്തേക്ക് ഇറങ്ങി ... "അളിയാ.... " ജിത്തു ഓടി ചെന്ന് റാംമിനെ കെട്ടിപിടിച്ചു... അപ്പോഴേക്കും അകത്ത്‌ നിന്ന് രേവതിയും ഭദ്രയും ഇറങ്ങി വന്നു...

"അകത്തേക്ക് വാ മക്കളെ... " ഭദ്ര അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു... ജിത്തുവും റാംമും കൂടി ഉമ്മറത്തു നിന്ന് കൊണ്ട് ബിസ്സിനെസ്സ് കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നു... പ്രിയ നേരെ അച്ഛമ്മയുടെ മുറിയിലേക്ക് പോയി... "പ്രിയ മോളെ ഇത് എപ്പോ വന്നു... " "ദാ ഇപ്പൊ എത്തിയതേ ഉള്ളൂ... " "മോൻ എവിടെ.... " "ഓഹ് അപ്പൊ എന്നെ വേണ്ടാ മോനെ കണ്ടാമതി ഇല്ലേ... " "നീ പോടീ... " അവരുടെ സംസാരം കണ്ട് കൊണ്ട് റാം അകത്തേക്ക് കയറി... അച്ഛമ്മയോട് സംസാരിച്ചു... പിന്നെ രണ്ടുപേരും മുകളിലേക്ക് കയറി... നേരെ ചെന്നത് ലച്ചുവിന്റെ മുറിയിലേക്ക് ആണ് ... "ഹലോ കല്യാണ പെണ്ണെ... " വാതിക്കൽ നിന്ന് കൊണ്ട് റാം വിളിച്ചതും ലച്ചു അങ്ങോട്ട്‌ നോക്കി... പ്രിയയുടെ ഷോൾഡറിൽ കൈ ഇട്ടു കൊണ്ട് നിൽക്കുന്ന അവനെ കണ്ടതും അവിടെ ഇരുന്ന നാലും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ഓടി... "ഇത് എപ്പോ വന്നു... " പ്രിയയുടെ കൈകളിൽ പിടിച്ചു കൊണ്ട് ശിവ ചോദിച്ചു... "കുറച്ച് സമയം ആയി... " "ഇഷു നീ എപ്പോ വന്നു... "

"ചേച്ചി.... ഞാൻ ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ... " പ്രിയ ചോദിച്ചതും ഇഷു മറുപടി നൽകി... "അല്ല അപ്പു എവിടെ... " റാംമിന്റെ ചോദ്യം കേട്ടതും എല്ലാവരും മുഖത്തോട് മുഖം നോക്കി അത് ശരി വച്ചു.... "അവൻ താഴെ ഉണ്ടാകും... " "താഴെ ഇല്ലെടി... അത് കൊണ്ടാണ് ചോദിച്ചത്... " ശിവ പറഞ്ഞതും പ്രിയ അവൾക്ക് മറുപടി നൽകി... "എന്നാലും ഈ ചെക്കൻ ഇത് എവിടെ പോയി... " ലച്ചുവും ഒന്ന് ആലോചിക്കാതെയിരുന്നില്ല... "ആ... ഞാൻ ചോദിച്ചേന്നെ ഉള്ളൂ... അവനെ കുറെ ദിവസം കാണാതെ അത് കൊണ്ട് ചോദിച്ചതാ... പ്രിയേ നീ വാ... " റാം അത്രയും പറഞ്ഞ് പ്രിയയെയും കൂട്ടി കൊണ്ട് മുറിയിലേക്ക് പോയി ... "എന്നാലും അവൻ ഇത് എവിടെ പോയെടി.... " "നീ ഇവിടെ ഇരുന്നേ ഞാൻ നോക്കിയിട്ട് വരാം... " അത് പറഞ്ഞ് ഇഷു പുറത്തേക്ക് ഇറങ്ങി... ഇഷു മുറിയിൽ നിന്ന് ഇറങ്ങിയതും അതാ വരുന്നു സ്റ്റെയർ കയറി... ആരാ...? അവൻ തന്നെ... അവളെ കണ്ടതും ജിത്തുവിന്റെ കണ്ണുകൾ വിടർന്നു... ഇഷു.... അതും ഒറ്റയ്ക്ക്... (ജിത്തുവിന്റെ ആത്മ... )

"അയ്യോ... ജിത്തേട്ടൻ...തിരിഞ്ഞു ഓടിയല്ലോ.... "(ആത്മ ) "ഇഷു.... തിരിഞ്ഞ് ഓടരുത്... " അവൾ മനസ്സിൽ കാണുമ്പോൾ ജിത്തു മാവിന്റെ മണ്ടയിൽ കണ്ടു... അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി... ചിരിക്കണോ കരയണോ ... അങ്ങനെ ഒരു നോട്ടം ആയിരുന്നു അത്... ജിത്തു ഓടി വന്ന് അവളെയും വലിച്ച് അവന്റെ മുറിയിലേക്ക് ഓടി.... "ജിത്തേട്ടാ... കൈ വിട് പ്ലീസ്.... ദേ ആരെങ്കിലും കാണും... " അവളെയും കൊണ്ട് ഓടുന്നതിനിടയിൽ ഇഷു പറഞ്ഞു... ജിത്തു ഒന്നും മിണ്ടാതെ അവളെയും കൊണ്ട് മുറിയിൽ കയറി... വാതിൽ അടച്ചു...പ്രൈവസി മുഖ്യം ബിഗിലെ.... 😁😁😁 "ജാങ്കോ നീ അറിഞ്ഞോ... ഞാൻ പെട്ട്.... "(ആത്മ ) വാതിൽ അടച്ച് തിരിഞ്ഞ ജിത്തു കാണുന്നത് ചുറ്റും നോക്കുന്ന ഇഷുവിനെയാണ്... "നോക്കണ്ട... ഇതേ ഉള്ളൂ വഴി..." വാതിലിൽ ചാരി നിന്ന് കൊണ്ട് ജിത്തു പറഞ്ഞു... "ഞാൻ ചുമ്മാ നോക്കിയതാ.... " "മ്മ്... " ജിത്തു ഒന്ന് മൂളി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു... "ഇയാൾ ഇത് എന്തിനുള്ള പുറപ്പാടാണ്... "(പിന്നെയും ആത്മ )

ജിത്തു അടുത്ത് എത്തിയതും ഇഷു അവനെ തന്നെ നോക്കി നിന്നു... പിന്നെ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു... അവൻ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് അവനോട് ചേർത്ത് നിർത്തി...അവളെ എടുത്ത് ഉയർത്തി അടുത്തിരിക്കുന്ന ടേബിളിൽ ഇരുത്തി... ഇഷു പേടിച് കണ്ണുകൾ ഇറുക്കി അടച്ചു... ജിത്തു അവളോട്‌ ചേർന്ന് നിന്നു... ഇഷു കണ്ണുകൾ തുറന്ന് അവനെ നോക്കി... അവന്റെ മുഖം അവളോട്‌ അടുത്തതും ഇഷു വേണ്ട എന്ന രീതിയിൽ തലയാട്ടി... "ശിവേട്ടാ.... വേണ്ട....." പറഞ്ഞ് തീർന്നതും ജിത്തു അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളാൽ കോർത്തു... ഇഷു കണ്ണുകൾ ഇറുക്കി അടച്ചു... അവളുടെ കൈകൾ അവന്റെ മുടിയിൽ കോർത്തു പിടിച്ചു... ജിത്തു അവളുടെ കീഴ് ചുണ്ടിൽ ചെറു നോവ് നൽകിയതും അവൾ എരിവ് വലിച്ചു..... ശ്വാസം വില്ലൻ ആയപ്പോൾ ജിത്തു അധരങ്ങളെ അവൾക്ക് വിട്ടു കൊടുത്തു... അവളുടെ ചുണ്ടിലെ ചോര കണ്ടതും ജിത്തു അവിടെ അമർത്തി ചുംബിച്ചു... "എന്താ ശിവേട്ടാ ഇത്... " "സോറി.... " "എല്ലാം ചെയ്തിട്ട് ഒരു സോറി.... "

"അയ്യേ...അതിന് ഞാൻ എന്ത് ചെയ്തു.... ചെയ്യാൻ കിടക്കുകയല്ലേ... " "ഛേ... വഷളൻ... " "നിനക്ക് ഒരു പക്ഷെ പറഞ്ഞാൽ അറിയില്ല അനു... എനിക്ക് നിന്നെ കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നു... പിടിച്ച് കടിക്കാൻ തോന്നുന്നുണ്ട്... ദേ ഈ ചുണ്ടിൽ ഉമ്മ തരാൻ തോന്നുന്നുണ്ട്.... പിന്നെ എന്തൊക്കെയോ എന്തൊക്കെയോ തോന്നുന്നുണ്ട്..... " അവളുടെ ചുണ്ടിൽ തലോടി കൊണ്ട് അവൻ പറഞ്ഞു... "ഈ സ്നേഹം കാണുമ്പോൾ... ശിവേട്ടന്റെ സ്നേഹത്തിന് ഞാൻ..... " ബാക്കി പറയുന്നതിന് മുന്നേ ജിത്തു അവളുടെ ചുണ്ടുകളിൽ അവൻ ചൂണ്ടു വിരൽ വച്ച് തടഞ്ഞു.... "എന്റെ സ്നേഹത്തിന് അർഹതയുള്ളത് നീ തന്നെയാ... എനിക്ക് ഒരു അവകാശി മതി.... എന്റെ സ്നേഹത്തിനും.... ഇനി ഇതു പോലെ പറയരുത്... ഇനി ചിലപ്പോ ഞാൻ കേട്ടു നിൽക്കില്ല... 😡😡" അത് പറഞ്ഞു കൊണ്ട് ജിത്തു അവളെ നിലത്തേക്ക് ഇറക്കി.... ഇഷു അവനെ മുറുകെ കെട്ടിപിടിച്ചു... ജിത്തു അവളെ പൊതിഞ്ഞു പിടിച്ചു.... അവന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ അവൾ ഒതുങ്ങി....

അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു... ഇഷു കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു.... "ഇഷുവിനെയും കാണുന്നില്ല അപ്പുവിനെയും കാണുന്നില്ല.... " ശിവ പറഞ്ഞ് കൊണ്ട് ബാൽക്കണിയിലെ ഡോർ തുറന്ന് നടന്നു.... "ഡി.... ലച്ചു.... ഒന്ന് ഇങ്ങ് വന്നേ.... " ശിവയുടെ ശബ്ദം കേട്ട് ലച്ചു ബാൽക്കണിയിലേക്ക് പോയി.... കൂടെ ഋതുവും... "എന്തിനാ ശിവേച്ചി... ചേച്ചിയെ വിളിക്കുന്നത്.... " "എന്റെ അപ്പു നീ ഇവിടെ ആയിരുന്നോ.... എത്ര നേരമായി നിന്നെ അനേഷിക്കുന്നു.... " ലച്ചു അവനോട് ചോദിച്ചു.... "അത് ഞാൻ കേട്ടില്ല ചേച്ചി.... പാട്ട് വെച്ച് ഞാൻ ഇവിടെ ഉറങ്ങിപോയി.... " "മ്മ്മ്.... " ലച്ചു ഒന്ന് അമർത്തി മൂളി.... തുടരും.... 🔥അസുരൻ🔥 ഭാഗം➖2⃣6⃣ ഇന്നാണ് ആദിയുടെയും ലച്ചുവിന്റെയും കല്യാണം.... ആദ്യം കണ്ണുതുറന്നത് ഇഷു ആയിരുന്നു.. അടുത്തുകിടക്കുന്ന ലച്ചുവിനെ തട്ടിവിളിച്ചു.... ലച്ചു ഒരു ഉറക്കച്ചടവോടെ ബെഡിൽ നിന്ന് എഴുന്നേറ്റു... "അയ്യോ ഇന്ന് എന്റെ കല്യാണം ആണല്ലോ...." ബെഡിൽ ഇരുന്ന് ലച്ചു പറഞ്ഞതും ഇഷു ഒന്ന് ചിരിച്ചു...

"ഹാവൂ... ഓർമ്മ ഉണ്ടല്ലേ...പോയി കുളിക്കേടി... " ഇഷു അവളെ ഉന്തിതള്ളി ബാത്‌റൂമിൽ കയറ്റി... കുളി കഴിഞ്ഞ് ഇറങ്ങിയതും ശിവ അവൾക്ക് കഴിക്കാൻ വേണ്ടി ഭക്ഷണം കൊണ്ടുവന്നു... ശിവ തന്നെ അവളുടെ വായിൽ വച്ച് കൊടുത്തു... എന്തുകൊണ്ടോ ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... ശിവയുടെ കണ്ണുകളും നിറഞ്ഞിരുന്നു... ലച്ചു അവളെ മുറുകെ കെട്ടിപിടിച്ചു... രണ്ടു പേരുടെയും കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു... അത് അധികനേരം ഇഷുവിനും നോക്കിനിൽക്കാൻ കഴിഞ്ഞില്ല... ഇഷുവും അവരെ മുറുകെ കെട്ടിപിടിച്ചു.... അത് കണ്ട് കൊണ്ടാണ് ജിത്തു കയറി വന്നതും... "ഹാ... നിങ്ങൾ ഇവിടെ കരയുകയാണോ... ലച്ചു പെട്ടന്ന് റെഡിയായി വാ... " ജിത്തു അവന്റെ കണ്ണുനീർ മറച്ചു പിടിച്ച് കൊണ്ട് പറഞ്ഞു... ജിത്തു പുറത്തിറങ്ങിയതും ബ്യുട്ടീഷൻ അകത്തേക്ക് കയറി... പിന്നെ എല്ലാം പെട്ടന്നായിരുന്നു...

അവൾ അത്രയും സുന്ദരിയായി ഇതുവരെ കണ്ടില്ല...ലച്ചു കണ്ണാടിയിൽ കുറെ നേരം നോക്കി നിന്നു... "സുന്ദരിയായിട്ടുണ്ട്... " ബ്യുട്ടീഷൻ ലച്ചുവിന്റെ താടി പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... ലച്ചു ചിരിച്ചു കൊണ്ട് ഒന്ന് കൂടി കണ്ണാടിയിൽ നോക്കി... ശിവ റെഡിയായി മുറിയിൽ വന്നപ്പോഴേക്കും ലച്ചു കസേരയിൽ ഇരിക്കുകയായിരുന്നു... അവളെ കണ്ടതും ശിവയുടെ കണ്ണുകൾ വിടർന്നു... ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു... "സുന്ദരിയായിട്ടുണ്ട്... 😘😘" ശിവ അവളെ കെട്ടിപിടിച് കവിളിൽ ഉമ്മ വച്ചു. ലച്ചു തിരിച്ച് അവളുടെ കവിളിലും ഉമ്മ വച്ചു..... അപ്പോഴേക്കും അപ്പുവും മുറിയിൽ എത്തി.... അവളെ കണ്ടതും അപ്പു വന്നു അവളെ കെട്ടിപിടിച്ചു... കവിളിൽ ഒരു ഉമ്മയും കൊടുത്തു... പിന്നെ എല്ലാവരുടെയും കൂടെ നേരെ അമ്പലത്തിൽ എത്തി... ആദിയും വീട്ടുക്കാരും എത്തിയിലായിരുന്നു... എല്ലാവരും തൊഴുതു ഇറങ്ങി... ലച്ചുവിനെ നേരെ അടുത്തുള്ള മുറിയിൽ ഇരുത്തി... കുറച്ച് സമയം കഴിഞ്ഞതും ആദിയും വീട്ടുക്കാരും എത്തി... "മുഹൂർത്തത്തിന് സമയം ആയി...

കുട്ടിയെ വിളിച്ചോള്ളൂ... " മുതിർന്ന ആരോ പറഞ്ഞതും രണ്ട് അമ്മമാരും ചേർന്ന് ലച്ചുവിനെ കൂട്ടികൊണ്ട് വന്നു... ആദി അവൾ വരുന്നതും നോക്കി നിന്നു... രണ്ട് അമ്മയും ചേർന്ന് അവളെ കൊണ്ടുവന്ന് അവന്റെ അരികിൽ നിർത്തി... ലച്ചു മുഖമുയർത്തി അവനെ ഒന്ന് നോക്കി... ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ ഒരു ചിരി അവന് നൽകി ... ആദി തിരിച്ചും ഒന്ന് ചിരിച്ചു... അവൻ ചിരിച്ചതും ലച്ചുവിന് ആശ്വാസമായി... അവൾ ഒന്ന് കൂടി അവനോട് ചേർന്ന് നിന്നു... ജിത്തുവും സിദ്ധുവും ഒരുമിച്ച് നിന്ന് കൊണ്ട് ആദിയെയും ലച്ചുവിനെയും കളിയാക്കി ചിരിക്കാൻ തുടങ്ങി... ആദി ഒന്ന് നോക്കിയതും രണ്ടുപേരും പിന്നെ അധികം സംസാരിക്കാൻ നിന്നില്ല... ജിത്തു ഇഷുവിന് നേരെ ലുക്ക്‌ വിട്ട് നിന്നു... സിദ്ധുവിന്റെ നോട്ടം ഇടയ്ക്ക് വഴിതെറ്റി പോകുന്നുണ്ട്...ശിവ അവനെ ഒന്ന് നോക്കി കണ്ണ് തുറിപ്പിച്ചതും അവൻ നല്ല കുട്ടിയായി....

"താലി ചാർത്തികൊള്ളൂ..." പൂജാരി പറഞ്ഞതും ആദി എല്ലാവരെയും ഒന്ന് നോക്കി ലച്ചുവിന്റെ കഴുത്തിൽ ചാർത്തി... ലച്ചു കണ്ണുകൾ അടച്ച് പ്രാത്ഥിച്ചു... പിന്നെ അവളുടെ സീമന്തരേഖ ചുവപ്പിച്ചു... ലച്ചുവിന്റെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ വന്നു... അവൾ മുഖമുയർത്തി ആദിയെ നോക്കി... അവൻ ഒന്ന് ചിരിച്ചു... പിന്നെ അങ്ങോട്ട് ഫോട്ടോ എടുപ്പ് ആയിരുന്നു... അപ്പോഴേക്കും ലച്ചുവിന്റെ മുഖം വാടി തുടങ്ങിയിരുന്നു... ഭക്ഷണം കഴിക്കാൻ ഇരുന്ന ലച്ചു മുഴുവൻ കഴിക്കാൻ കൂട്ടാക്കിയില്ല ആദിയും ജിത്തുവും പറഞ്ഞ് അവളെ കഴിപ്പിച്ചു... പിന്നെ പോകാൻ ഉള്ള തയാറെടുപ്പ് ആയിരുന്നു... ലച്ചു അപ്പുവിനെ കെട്ടിപിടിച്ചു കരഞ്ഞു... അവനും നിർത്താതെ കരഞ്ഞു... "ചേച്ചി... നീ... ഇല്ലാതെ എനിക്ക് ഒന്നിനും പറ്റില്ല... ചേച്ചി... 😢😢നമ്മുക്ക് വഴക്ക് പറയണ്ടേ... 😢ഞാൻ... ഇനി ആരോടാ അടിപിടി കൂടുന്നത്.... "

അപ്പു അവളെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... ശബ്ദം ഇടറുന്നുണ്ടായിരുന്നു... ലച്ചു അവനെ മുറുകെ കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ ഉമ്മ വച്ചു... അപ്പു തിരിച്ച് അവളുടെ കവിളിൽ ഉമ്മ വച്ചു... "അ... മ്മേ.. " ലച്ചു ഭദ്രയെ കെട്ടിപിടിച്ചു... ലച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു... "അച്ഛാ... " "അയ്യോടാ അച്ഛന്റെ മോള് കരയുകയാണോ... " വിശ്വൻ സങ്കടം പുറത്ത് കാണിക്കാതെ പറഞ്ഞു... അത് അധിക നേരം പിടിച്ച് നിർത്താൻ അച്ഛന് കഴിഞ്ഞില്ല... വിശ്വൻ അവളുടെ കവിളിൽ ഉമ്മ വച്ചു... "മാലുമ്മേ... " അച്ഛമ്മയെ കെട്ടിപിടിച്ചു കുറച്ച് കരഞ്ഞു... "അമ്മേ... ഇറങ്ങാൻ സമയം ആയി... " ആശ പറഞ്ഞതും ലച്ചു എല്ലാവരെയും ഒന്ന് നോക്കി... "ജിത്തേട്ടൻ എവിടെ.... " "ലച്ചു... " ജിത്തു ഇടറിയ ശബ്ദത്തോടെ അവളെ വിളിച്ചു... ലച്ചു ജിത്തുവിനെ കെട്ടിപിടിച്ചു കരഞ്ഞു... അമ്മു വന്ന് അവളെ കാറിന് അരികിലേക്കു കൊണ്ടു പോയി... ഡോർ തുറന്ന് അവൾ അകത്തു കയറി... എല്ലാവരെയും ഒന്ന് കൂടി നോക്കി... അവളുടെ സങ്കടം നിർത്താതെ പെയ്തുകൊണ്ടിരുന്നു...

വണ്ടി ചെന്ന് നിന്നത് ആദിയുടെ വീട്ടിൽ ആയിരുന്നു... "ഇറങ്ങുന്നില്ലേ... " ആദി ലച്ചുവിനോടായി പറഞ്ഞു... അവൾ ഒന്ന് ചിരിച്ച് ഡോർ തുറന്ന് ഇറങ്ങി. പരിചയം ഇല്ലാത്ത മുഖങ്ങൾ ആയിരുന്നു അധികവും അവൾ എല്ലാവരെയും ഒന്ന് നോക്കി. അപ്പോഴേക്കും ആശ വിളക്കുമായി വന്നു. വിളക്ക് ലച്ചുവിന് നേരെ നീട്ടി... "വലത് കാൽ വച്ച് കയറി വാ മോളെ... " ആശ അവളെ അകത്തേക്ക് ക്ഷണിച്ചു. ലച്ചു ആദിയെ ഒന്ന് നോക്കി അവൻ കണ്ണ് കൊണ്ട് കയറാൻ പറഞ്ഞു. ലച്ചു വലതു കാൽ വച്ച് ആ വീടിന്റെ പടികൾ കയറി. അകത്ത്‌ കയറി നിലവിളക്ക് പൂജമുറിയിൽ കൊണ്ട് ചെന്ന് വച്ച് രണ്ടുപേരും കണ്ണുകൾ അടച്ച് പ്രാത്ഥിച്ചു... അമ്മു വന്ന് ലച്ചുവിനെ ഹാളിൽ ഇരുത്തി... അവിടെ കൂടി ഇരുന്ന എല്ലാവരും ലച്ചുവിനെ പൊതിഞ്ഞു. അധികം ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് എല്ലാവർക്കും ഒരു വാടിയ പുഞ്ചിരി നൽകി. ലച്ചുവിന്റെ ആ അവസ്ഥ കണ്ട് ആശ അവളെ ആദിയുടെ മുറിയിൽ കൊണ്ട് ചെന്നാക്കാൻ അമ്മുവിനോട് പറഞ്ഞു... അമ്മു അവളെ ആദിയുടെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി... "നിങ്ങള് ഇന്ന് തന്നെ പോകുന്നതിൽ നല്ല വിഷമം ഉണ്ട് ചേച്ചി... " "എനിക്കും... ഉണ്ട്... " "ഞാൻ ഏട്ടനോട് ചോദിച്ചു രണ്ടു ദിവസം കഴിഞ്ഞ് പോയാൽ പോരെ എന്ന്...

എവിടെ ഞാൻ പറഞ്ഞത് പോലും ഏട്ടൻ കേട്ടില്ല... " "അത് സാരമില്ല എന്തോ ഇമ്പോർട്ടന്റ് വർക്ക്‌ ഉണ്ടെന്ന അച്ഛമ്മ പറഞ്ഞത്... " "മ്മ്.... ഇതാ മുറി... ചെല്ല്... ഡ്രസ്സ്‌ ദേ ആ കാബോർഡിൽ ഉണ്ട്... ഞാൻ താഴെ ഉണ്ടാകും... " അത് പറഞ്ഞ് അമ്മു താഴേക്ക് ചെന്നു... ലച്ചു മുറിയിൽ കയറി ചുറ്റും ഒന്ന് കാണോടിച്ചു... അവൾ നേരെ ബാൽക്കണിയിലേക്ക് ചെന്നു... അവിടെ മുഴുവനും ഒന്ന് കണ്ണോടിച്ചു.... ബാൽക്കണി അറ്റത്തായി ഒരു മുറി കണ്ടതും ലച്ചു അങ്ങോട്ട് നടന്നു.. മുറി തുറന്ന് അകത്തേക്ക് കയറി.. ആ മുറി ആദിയുടെ വർക്ക്‌ ഔട്ടിനുള്ള മുറിയാണ്... ലച്ചു ആ മുറി മുഴുനും ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി... പിന്നെ അധികം നിൽക്കാതെ കുളിക്കാൻ കയറി... കുളി കഴിഞ്ഞിറങ്ങിയതും ആദി കയറിയതും മുറിയിൽ കയറിയതും ഒരുമിച്ചായിരുന്നു... രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... ആദിയുടെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു... അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ലച്ചു മുഖം താഴ്ത്തി... ആദി അവൾക്ക് അരികിലേക്ക് നടന്നു... "ഇന്ന് രാത്രിക്ക് ഉള്ള ഫ്ലൈറ്റിൽ ചെന്നൈയ്ക്ക് പോകണം... " "മ്മ്... " ലച്ചു ഒന്ന് മൂളി... "ഡ്രസ്സ്‌ എല്ലാം എടുത്ത് വച്ചോ... " ലച്ചു ആദിയോട് ചോദിച്ചു... "മ്മ്... നിന്റെ ഡ്രസ്സ്‌ ജിത്തു എത്തിക്കും... " "മ്മ്... " അത്രയും പറഞ്ഞ് ആദി ബാത്‌റൂമിൽ കയറി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story