അസുരൻ: ഭാഗം 27&28

asuran

എഴുത്തുകാരി: മയിൽപീലി

ആദി കുളി കഴിഞ്ഞ് ഇറങ്ങിയതും മുറിയിൽ ലച്ചു ഉണ്ടായിരുന്നില്ല... അവൻ പെട്ടന്ന് തന്നെ താഴേക്ക് ഇറങ്ങി.... "എല്ലാവരും പോയോ അമ്മായി... " "ആ... " ആശ മറുപടി പറഞ്ഞു കൊണ്ട് ലച്ചുവിനെ നോക്കി... "എന്താ മോളെ ഇത്.... സിന്ദൂരം തൊടാതെയാണോ വന്നത്... " "അയ്യോ അമ്മായി ഞാൻ അത് ഓർത്തില്ല..." "അത് മറക്കാൻ പാടില്ല.. ദ പൂജ മുറിയിൽ ഉണ്ട് പോയി തൊട്ടിട്ടു വാ... " ആശ അവളെ പൂജ മുറിയിലേക്ക് പറഞ്ഞുവിട്ടു... അപ്പോഴേക്കും ആദി ഇറങ്ങി വന്നു... "ഡാ... ചെന്ന് മോൾക്ക് സിന്ദൂരം തൊട്ട് കൊടുക്ക്... " "മ്മ്... " ആദി സമ്മതം പറഞ്ഞ് കൊണ്ട് ലച്ചുവിന് പിന്നാലെ പോയി... "ഇങ്ങ് താ... " ലച്ചുവിന്റെ കൈയിൽ ഇരിക്കുന്ന കുങ്കുമം ആദി കൈ നീട്ടി വാങ്ങി... ഒരു നുള്ള് കുങ്കുമം എടുത്ത് ലച്ചുവിന്റെ സീമന്ത രേഖയിൽ തൊട്ട് കൊടുത്തു. രണ്ടുപേരും കണ്ണുകൾ അടച്ച് പ്രാത്ഥിച്ചു... "അമ്മായി... " പുറത്ത് നിന്ന് ജിത്തുവിന്റെ ശബ്ദം കേട്ടതും ലച്ചു ആദിയെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി... "ജിത്തേട്ടാ... " "ലച്ചു... " "എവിടെ അമ്മയും അച്ഛനും... "

"അവര് പിന്നാലെ വരും... " "മ്മ്... ജിത്തേട്ടൻ അകത്തേക്ക് വാ... " ജിത്തുവിനെ ലച്ചു അകത്തേക്ക് ക്ഷണിച്ചു. "ആദി... " "ആ... ജിത്തു... എവിടെ അമ്മായിയും അമ്മാവനും... " "അവര് പിന്നാലെ വരും... ഞാൻ ഇങ്ങ് പോന്നു... അല്ല നിങ്ങളുടെ ഫ്ലൈറ്റ് എത്ര മണിക്കാണ്... " "11അരയ്ക്ക്... " "മ്മ്... സിദ്ധു എവിടെ... " "അവൻ വീട്ടിൽ പോയി... നാളെ വരും... " പിന്നെ ആദിയും ജിത്തുവും സംസാരം തുടങ്ങി... അപ്പോഴേക്കും ജിത്തുവിന് കുടിക്കാൻ ജൂസുമായി വന്നു... കുറച്ച് സമയം സംസാരിച്ചതും അമ്മയും അച്ഛനും അപ്പുവും ബാക്കി എല്ലാവരും എത്തി... അവരെ കണ്ടതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു... ആദി നോക്കി കാണുകയായിരുന്നു ലച്ചുവിന്റെ കണ്ണിലെ തിളക്കം... അവൻ അവളുടെ മുഖം മതിമറന്നു നോക്കി നിന്നു... "ഡാ... ഇങ്ങനെ നോക്കല്ലേ ഡാ... അത് നിന്റെ സ്വന്തം ഭാര്യയയാണ്... " "എന്റേത് തന്നെയാണല്ലോ... അപ്പൊ എനിക്ക് നോക്കാൻ നിന്റെ അനുവാദം വേണ്ട... കേട്ടോ... " "അപ്പു... " ലച്ചു അപ്പുവിനെ കെട്ടിപിടിച്ചു... "ഇഷു എവിടെ ശിവ... "

"അവര് വീട്ടിൽ പോയി... " "അത് എന്തിനാ അവരെ വിട്ടത്... നാളെ പോകാം ആയിരുന്നു... " "ഞാൻ കുറെ പറഞ്ഞു... കേട്ടില്ല... " "മ്മ്... " ഓരോന്ന് സംസാരിച്ചു സമയം നീങ്ങി... ലച്ചുവും ആദിയും ഇറങ്ങാൻ സമയം ആയി... അവരുടെ കൂടെ ജിത്തു കൂടി ചെല്ലാൻ തയാറെടുത്തു... ലച്ചുവും ആദിയും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി... ഒരു മണിക്കൂർ യാത്ര ചെന്ന് അവസാനിച്ചത് എയർപോർട്ടിൽ ആയിരുന്നു... ലച്ചു ആദിയോട് കൂടുതൽ ചേർന്ന് നിന്നു... അവൻ അവളേയും കൂട്ടി ജിത്തുവിനോട് യാത്ര പറഞ്ഞ് അകത്തേക്ക് കയറി.... ഫ്ലൈറ്റിന്റെ അകത്ത് കയറി ലച്ചു ചുറ്റും ഒന്ന് നോക്കി... ആദി അവളെ പിടിച്ച് സീറ്റിൽ ഇരുത്തി... ആദി അവൾക്ക് അരികിൽ ഇരുന്നു.ഫ്ലൈറ്റ് പൊങ്ങിയതും ലച്ചു കണ്ണുകൾ അടച്ച് പിടിച്ചു... ആദി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ലച്ചു ഇത്തിരി നേരം ഇരുന്നതും കണ്ണുകൾ പതിയെ അടഞ്ഞു...

ആദിയുടെ തോളിൽ അവൾ തല വച്ച് ഉറങ്ങി... "ലക്ഷ്മി... ലക്ഷ്മി... " ആദി ലച്ചുവിനെ തട്ടി വിളിച്ചതും ലച്ചു കണ്ണുകൾ വലിച്ച് തുറന്നു... ലച്ചു ചുറ്റും നോക്കി ഫ്ലൈറ്റ് അപ്പോഴേക്കും ചെന്നൈയിൽ എത്തിയിരുന്നു... "വാ... " ആദി അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി... അവർ പുറത്തിറങ്ങിയതും ഒരു കാർ വന്ന് മുന്നിൽ നിന്നു... പിന്നെ രണ്ടുപേരും വണ്ടിയിൽ കയറി... വണ്ടി ചെന്ന് നിന്നത് ഒരു വലിയ ഫ്ലാറ്റിന് മുന്നിൽ ആയിരുന്നു... ആദി ഇറങ്ങിയതും ലച്ചുവും അവന് ഒപ്പം ഇറങ്ങി ഫ്ലാറ്റിന് അകത്തേക്ക് കയറി... മുറി തുറന്ന് ആദി അകത്തേക്ക് കയറി... ലച്ചു പിന്നിൽ ആയിരുന്നു... അവൾ അവിടെ ആകെ ഒന്ന് നോക്കി മുറിയിൽ കയറി... മുറിയിൽ കയറിയ ലച്ചു കാണുന്നത് ചെയറിൽ ഇരിക്കുന്ന ആദിയെ ആണ്... ലച്ചു അവന് അരികിലേക്ക് നടക്കാൻ തുടങ്ങിയതും ആദി കൈകൾ ഉയർത്തി നിൽക്കാൻ ആംഗ്യം കാണിച്ചു...

ലച്ചു അവിടെ തറച്ചു നിന്നു... അവൻ ചെയറിൽ നിന്ന് എഴുനേറ്റ് വാതിൽ അടച്ച് ലച്ചുവിന് നേരെ തിരിഞ്ഞു... തൊട്ടുപിന്നിൽ നിൽക്കുന്ന ആദിയെ കണ്ടതും അവൾ പിന്നോട്ട് കാൽ എടുത്ത് വച്ചു... ആദി അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്തു അവനോട് ചേർത്ത് നിർത്തി..... അവന്റെ പെട്ടന്ന് ഉള്ള പ്രവർത്തി കണ്ട് ലച്ചു കണ്ണും തള്ളി ആദിയെ നോക്കി... ആദിയുടെ നോട്ടം ചെന്ന് നിന്നത് അവളുടെ അധരങ്ങളിൽ ആയിരുന്നു... ആദിയുടെ മുഖം താഴ്ന്നു വരുന്നത് കണ്ടതും ലച്ചു കണ്ണുകൾ മുറുകെ അടച്ചു... ആദിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഇല്ലാതെ ആയതും ലച്ചു പതിയെ കണ്ണുകൾ തുറന്നു... പെട്ടന്ന് അവളുടെ തോളിൽ ബലിഷ്ഠമായ രണ്ടു കൈകൾ വീണു... "പേടിച്ചോ... " ആദി ചോദിച്ചു... അവൾ അതേ എന്ന മട്ടിൽ തലയാട്ടി... "ഈ ഒരു ചെറിയ കാര്യത്തിന് പേടിയോ... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു... " അവൻ പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു... ലച്ചു എന്താന്ന് അറിയാതെ അവനെ നോക്കി... "മനസ്സിലായില്ല അല്ലേ..." ആദി ചോദിച്ചതും അവൾ ഇല്ലാ എന്ന് തലയനക്കി...

"ഞാൻ പറയാം... അത് പറയാൻ പറ്റിയ സ്ഥലം ഇത് തന്നെയാണ്... " ലച്ചുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ടു കൂടി... ആദി ലച്ചുവിന് അരികിൽ വന്ന് അവളുടെ കവിളിൽ കുത്തി പിടിച്ചു... അതിന്റെ വേദന കാരണം അവളുടെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ അനുവാദം കൂടാതെ പുറത്തു വന്നു.... "ഹും... 😏😏നീ എന്താ കരുതിയത് എനിക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണെന്നോ... ഇതൊക്കെ ഒരു നമ്പർ അല്ലേ... എന്തിനാന്ന് അറിയോ... നിന്നെ ഇതു പോലെ തനിച്ച് ഒന്ന് കിട്ടാൻ.... എന്റെ ഒരുപാട് രാത്രികളിലെ ഉറക്കം നഷ്ടപെടുത്തിയ നിന്നെ എനിക്ക് ഇതുപോലെ കിട്ടാൻ വേണ്ടിയായിരുന്നു നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.... എന്റെ കമ്പനി തകർത്ത, എന്നെ ഒരു യാചികൻ ആക്കിയതിന്... എല്ലാത്തിനും ഒരേ ഒരു കാരണക്കാരി മാത്രമേ ഉള്ളൂ.... ആ നിന്നെ ഞാൻ ഇഷ്ടപെടാനോ... എന്റെ കമ്പനി ഇന്ന് കാണുന്ന ഈ പൊസിഷനിൽ എത്തിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... എന്റെ കമ്പനിയെ തകർത്ത നിന്നെ എനിക്ക് ഒരിക്കലും എന്റെ ഭാര്യയായി സ്വീകരിക്കാൻ പറ്റില്ല..."

അത്രയും പറഞ്ഞ് ആദി അവളെ പിന്നിലേക്ക് തള്ളി മാറ്റി മുറിയിലേക്ക് കയറി... അവന്റെ അസുര രൂപം കണ്ട് ലച്ചു തറച്ചു നിന്നു... കേട്ടത് ഒന്നും സത്യമാകരുതേ എന്നായിരുന്നു ലച്ചുവിന്റെ പ്രാർത്ഥന... അവളുടെ കണ്ണുകൾ അപ്പോഴും പെയ്തുകൊണ്ടിരുന്നു... തുടരും.... 🔥അസുരൻ🔥 ഭാഗം➖️2⃣8⃣ കേട്ടത് ഒന്നും സത്യമാകരുതേ എന്നായിരുന്നു ലച്ചുവിന്റെ പ്രാർത്ഥന... അവളുടെ കണ്ണുകൾ അപ്പോഴും പെയ്തുകൊണ്ടിരുന്നു... ആദി പോയതും ലച്ചു അതേ നിൽപ്പ് തുടർന്നു... മുറിയിൽ കയറിയ ആദി പെട്ടന്ന് തന്നെ ഫ്രഷായി ഇറങ്ങി... പിന്നെ അധിക നേരം മുറിയിൽ നിൽക്കാതെ അവൻ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി... വാതിൽ വലിച്ച് അടയ്ക്കുന്ന ശബ്ദം കേട്ട് ലച്ചു സ്വബോധം വീണ്ടെടുത്തു... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ലച്ചു അടുത്തിരിക്കുന്ന ചെയർ വലിച്ച് അതിൽ ഇരുന്നു...

ടേബിളിൽ തല വച്ച് അവൾ കിടന്നു... ഏറെ നേരം ലച്ചു ആ കിടപ്പ് തുടർന്നു... ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ലച്ചു ഞെട്ടി ഉണർന്നു... സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ലച്ചു ഒരു സമാധാനം തോന്നി... "അമ്മേ... " "ആ... മോളെ രാവിലെ എത്തിയോ... " "ആ... അമ്മേ... അച്ഛൻ, അച്ഛമ്മ... എല്ലാവരും എന്തു ചെയ്യുന്നു... " "എല്ലാവരും ഇവിടെ ഉണ്ട്... നീ ഇല്ലാതെ ഞങ്ങൾക്ക് ഒരു സന്തോഷവും ഇല്ല..😢😢" ലച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "എനിക്കും അങ്ങനെ തന്നെയ അമ്മേ... " "മ്മ്... ആദി മോൻ എന്തുചെയ്യുന്നു... " "ദേവേട്ടൻ ഓഫീസിൽ പോയി... എന്തോ അര്ജന്റ് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു... പിന്നെ അമ്മേ എല്ലാവരോടും ഞാൻ ചോദിച്ചുന്ന് പറയണം... " "ഒരു മിനിറ്റ് ഫോൺ ഞാൻ അച്ഛന് കൊടുക്കാം... " "മോളെ.... " അച്ഛന്റെ ശബ്ദം കേട്ടതും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു....

"അച്ഛാ... " "നേരത്തെ എത്തിയോ മോളെ... " "ആ... അച്ഛാ... " "മ്മ്... ആദി മോൻ എവിടെ..? " "ആദിയേട്ടൻ ഓഫീസിൽ പോയി... " "മ്മ്... ശരി എന്നാ... സൂക്ഷിക്കണേ മോളെ... പരിചയം ഇല്ലാത്ത സ്ഥലം ആണ്... " "ആ... അച്ഛാ... " "ശരി... എന്നാ ഞാൻ വൈകിട്ട് വിളിക്കാം... " "ശരി അച്ഛാ... " ഫോൺ കട്ട് ചെയ്തതും ലച്ചു ടേബിളിൽ തല വച്ച് പൊട്ടി കരഞ്ഞു... പിന്നെ എന്തോ ഓർത്ത് അവൾ ചാടി എഴുന്നെറ്റു മുറിയിലേക്ക് കയറി... ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും ലച്ചുവിന് ഒരു ആശ്വാസം തോന്നി... അവൾ കണ്ണാടിയിൽ ഒന്ന് നോക്കി... സാരിയായിരുന്നു അവളുടെ വേഷം... മുടിയിൽ കെട്ടിയ തോർത്ത്‌ എടുത്ത് മുടിയിലെ വെള്ളം ഒപ്പി എടുത്തു...മുന്നിൽ ഇരിക്കുന്ന സിന്ദൂരചെപ്പ് എടുത്ത് ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ തൊട്ടു... ആ സമയം അവളുടെ മനസ്സിൽ ആദിയുടെ മുഖം മാത്രം ആയിരുന്നു..... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ലച്ചു അധിക നേരം നിൽക്കാതെ അടുക്കളയിൽ കയറി... തലേന്ന് രാത്രി കഴിച്ചതാണ് ഇന്ന് ഇതുവരെയും അവൾ ഒന്നും കഴിച്ചിരുന്നില്ല...

സമയം ആരെയും കാത്തു നിൽക്കാതെ അധിക്രമിച്ചു... ലച്ചു അടുക്കളയിൽ കയറി രാത്രിക്ക് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആണ്... എല്ലാം ആയപ്പോൾ സമയം വൈകുന്നേരം ആയിരുന്നു... ലച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നു... ഇത്തിരി കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റ്.... അടുക്കളയിലെ ജോലികൾ എല്ലാം ഒതുക്കി അവൾ ബാൽക്കണിയിലേക്ക് ചെന്നു... വൈകുന്നേരം ആയത് കൊണ്ട് തന്നെ ഫ്ലാറ്റിൽ ഉള്ള കുട്ടികൾ എല്ലാം കളിക്കുകയാണ്... അവൾ അവരെയും നോക്കി നിന്നു... അല്പം കഴിഞ്ഞതും കാളിങ് ബെൽ അടിച്ചു... ലച്ചു ഒന്ന് ഞെട്ടി... അവൾ വാതിൽ തുറന്നു... മുന്നിൽ നിൽക്കുന്ന രണ്ടു സ്ത്രീകൾ അവളെ നോക്കി ഒന്ന് ചിരിച്ചു... ലച്ചുവും ഒന്ന് ചിരിച്ചു "ഉൻ പേര് എന്നമ്മ... " (നിന്റെ പേര് എന്താ? ) ലച്ചു അവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി... "മഹാലക്ഷ്മി... " "ഊര് എങ്കെ... " (നാട് എവിടെ ) "ഹേ... " "തമിൾ തെറിയതാ... മലയാളം ആണോ... " അവൾ അതേ എന്ന് തലയാട്ടി... "ചേച്ചി കേരളത്തിൽ ആണോ... " "ആ... ഞാൻ കൊല്ലത്താ... " "ആ... "

"ഞങ്ങൾ പോകട്ടെ ചുമ്മാ ഒന്ന് പരിചയപ്പെടാൻ ഇറങ്ങിയതാ... " "ആ ചേച്ചി... " അവര് പോയതും ലച്ചു വാതിൽ അടച്ച് പോകാൻ ഒരുങ്ങിയതും വീണ്ടും ബെൽ അടിച്ചു... ലച്ചു ചെന്ന് വാതിൽ തുറന്നു ആദിയായിരുന്നു... അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി... അവന് പിന്നാലെ ലച്ചുവും... അവൻ മുറിയിലേക്കും ലച്ചു അടുക്കളയിലേക്കും കയറി... അവന് വേണ്ടി ഒരു ചായ എടുത്ത് മുറിയിലേക്ക് നടന്നു... വാതിൽ തുറന്ന് അകത്തേക്ക് കയറി... "ദേവേട്ടാ... ചായ... " അവൻ അടുത്തിരിക്കുന്ന ടേബിൾ ചൂണ്ടി കാണിച്ചു... ലച്ചു ചായ അവിടെ വച്ച് പുറത്തേക്ക് ഇറങ്ങി... പുറത്തേക്ക് ഇറങ്ങിയതും കാളിങ് ബെൽ അടിച്ചു... ലച്ചു ചെന്ന് വാതിൽ തുറന്നു... മുന്നിൽ സിദ്ധു With അവിഞ്ഞ Smile 😁 അവനെ കണ്ടതും അവൾ അകത്തേക്ക് ക്ഷണിച്ചു... "എങ്ങനെ ഉണ്ട് ചെന്നൈ... " സിദ്ധു ലച്ചുവിനോട് ചോദിച്ചു... അതിന് അവൾ ഒന്ന് ചിരിച്ചു... "എവിടെ ആദി... " "മുറിയിൽ ഉണ്ട്.... ഞാൻ ചായ എടുക്കാം... " "ഇപ്പൊ വേണ്ട ഞാൻ ഒന്ന് ഫ്രഷായിട്ട് മതി..." സിദ്ധു അത് പറഞ്ഞ് മുറിയിൽ കയറി...

ലച്ചു ഭക്ഷണം ഡൈനിങ് ടേബിളിൽ എടുത്തു വയ്ക്കുന്ന തിരക്കിൽ ആണ്... കുളി കഴിഞ്ഞ് സിദ്ധു ഡൈനിങ് ടേബിളിൽ വന്നിരുന്നു... "ആദി എവിടെ... " "ഞാൻ വിളിച്ചു കൊണ്ട് വരാം... " ലച്ചു മുറിയിലേക്ക് കയറി... "ദേവേട്ടാ... " "എന്താ.... " "അ... ല്ല .... ഫു...ഡ്.... " "ഞാൻ വരാം നീ ചെല്ല്... " ലച്ചു ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഇറങ്ങി ഓടി... അടുക്കയിലെ ജോലികൾ മുഴുവൻ തീർത്ത് ലച്ചു മുറിയിലേക്ക് കയറി... ആദി ലാപ്ടോപ്പിൽ എന്തോ വർക്ക്‌ ചെയ്യുകയാണ് ലച്ചു അവനെ ഒന്ന് നോക്കി ബെഡിൽ കയറി കിടന്നു... "ഡി.. എഴുന്നേറ്റ് മാറി കിടക്ക്... " "എനിക്ക് എങ്ങും വയ്യ... " അതും പറഞ്ഞ് ലച്ചു പിന്നെയും കിടന്നു... "ഡി.... നിന്നോടാണ് പറഞ്ഞത്... " "എനിക്ക് എങ്ങും വയ്യ... ഇയാൾക്ക് അല്ലേ എന്റെ അടുത്ത് കിടക്കാൻ വയ്യാത്തത് അപ്പൊ ഇയാൾ മാറി കിടന്നോ... ഞാൻ ഇവിടെ മാത്രേ കിടക്കു... " ലച്ചു അത്രയും പറഞ്ഞ് കിടന്നു... ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് മനസ്സിലായതും ആദി ബെഡിൽ കിടന്നു... അവൻ വന്ന് കിടന്നത് അവൾ അറിഞ്ഞെങ്കിലും പിന്നെ ഒന്നും മിണ്ടാതെ കിടന്നു...

❤️___❤️____❤️ 5:30 ആയതും ലച്ചു പതിയെ കണ്ണുകൾ തുറന്നു... അടുത്ത് കിടക്കുന്ന ആദിയെ ഒന്ന് നോക്കി... "ഉറങ്ങി കിടക്കുമ്പോൾ എന്തൊരു പാവം... ഉണർന്ന് കഴിഞ്ഞാൽ തനി 🔥അസുരൻ🔥 തന്നെ... " ലച്ചു അവനെ നോക്കി പിറുപിറുത്ത് കൊണ്ട് എഴുനേറ്റ് കുളിക്കാൻ കയറി... കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴും അവൻ നല്ല ഉറക്കം ആയിരുന്നു... ലച്ചു കണ്ണാടിക്ക് മുന്നിൽ നിന്ന് നെറ്റിയിൽ സിന്ദൂരം തൊട്ടു... കണ്ണാടിയിൽ ആദിയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു... അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയെ പിന്നിലേക്ക് നീക്കി... അവന്റെ നെറ്റിയിൽ അവൾ ചുണ്ടുകൾ ചേർത്തു... ലച്ചു നേരെ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി... ചായയും എടുത്ത് സിദ്ധുവിന്റെ മുറിയിൽ കയറി... "സിദ്ധു ഏട്ടാ... എഴുന്നേൽക്ക് ഓഫീസിൽ പോകുന്നില്ലേ... " ലച്ചു അവനെ തട്ടി വിളിച് ചായ കപ്പ് ടേബിളിൽ വച്ച് തിരിഞ്ഞു നടന്നു...

സിദ്ധു എഴുനേറ്റ് ചായ കുടിച്ചു... "ദേവേട്ടാ.... ദേവേട്ടാ.... " അവളുടെ വിളി കേട്ട് ആദി ഒന്ന് തിരിഞ്ഞു കിടന്നു... "ദേവേട്ടാ... എഴുന്നേൽക്ക് സമയം വൈകി..... " അവളുടെ വിളി സഹിക്കാൻ കഴിയാതെ അവൻ പുതപ്പ് നീക്കി എഴുനേറ്റ്... "എനിക്ക് ഇത്തിരി സമാധാനം തരുമോ... രാവിലെ തന്നെ... " "ഹാ... ഇപ്പൊ വിളിച്ചത് കുറ്റമായോ... " ലച്ചു അതും പറഞ്ഞ് തിരിഞ്ഞു നടന്നു... "ഡി.... എന്താ ഇത്... " ടേബിളിൽ ഇരിക്കുന്ന ചായ കപ്പ് ചൂണ്ടി കാണിച്ചു കൊണ്ട് ആദി ചോദിച്ചു... "ചായ... " "നിന്നോട് ആരാ ഇത് കൊണ്ടുവരാൻ പറഞ്ഞത്... ഞാൻ ചോദിച്ചില്ലല്ലോ... എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം...എടുത്തോണ്ട് പോടീ... അവളുടെ ഒരു ചായ... " "അയ്യോ... അസുരനെ വിളിക്കണ്ടായിരുന്നു....നാളെ കാണിച്ചു തരാം... ഈ മഹാലക്ഷ്മി ആരാന്ന് അസുരൻ അറിയും... ഇല്ലെങ്കിൽ ഞാൻ അറിയിക്കും... 😏😏😏" ലച്ചു പിറുപിറുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story