അസുരൻ: ഭാഗം29&30

asuran

എഴുത്തുകാരി: മയിൽപീലി

ലച്ചു പുറത്ത് എത്തിയപ്പോഴേക്കും സിദ്ധു ഡൈനിങ് ടേബിളിൽ ഇരിക്കുകയായിരുന്നു... "സിദ്ധു ഏട്ടൻ റെഡിയായോ... ഒരു മിനിറ്റ് ചായ ഞാൻ ഇപ്പൊ കൊണ്ടുവരാം... " ലച്ചു സിദ്ധുവിനോട് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു... തിരികെ എത്തിയപ്പോൾ ആദിയും ഉണ്ടായിരുന്നു... ലച്ചു നേരെ ചെന്നത് സിദ്ധുവിന്റെ അടുത്തേക്ക് ആണ്... അവൾ അവന് മുന്നിൽ പ്ളേറ്റ് വച്ച് അതിൽ മൂന്ന് ദോശയും നല്ല ചൂട് കടല കറിയും വിളമ്പി... സിദ്ധു അത് ആസ്വദിച്ചു കഴിച്ചു... ആദി അവനെയും ലച്ചുവിനെയും മാറി മാറി നോക്കി... ലച്ചു ആദിയെ മൈൻഡ് ചെയ്യാതെ അടുക്കളയിലേക്ക് നടന്നു... ആദി എഴുനേറ്റ് അവളുടെ പിറകെ നടന്നു... അവൻ എഴുന്നേറ്റതും സിദ്ധു എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു.... ഡൈനിങ് ടേബിളിൽ ഇരുന്നാൽ അടുക്കള കാണാമായിരുന്നു... വെറുതെ എന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത്... "ലക്ഷ്മി... " അവൻ അലറി വിളിച്ചു... ഒരു ഭാവ വ്യത്യാസം ഇല്ലാതെ ലച്ചു അവനെ ഒന്ന് തുറിച്ചു നോക്കി... "അതേയ്... എന്റെ ചെവിക്ക് പ്രശ്നം ഒന്നും ഇല്ല... പതിയെ വിളിച്ചാൽ കേൾക്കാം... എന്താ കാര്യം... "

"ചായ... എനിക്ക് ഓഫീസിൽ പോകണം... " "ചായ ദേ ടേബിളിൽ ഉണ്ട്... പെട്ടന്ന് എടുത്ത് കുടിച്ചാൽ പെട്ടന്ന് ഓഫിസിൽ എത്താം... " ലച്ചു അവന് മറുപടി പറഞ്ഞ് തിരികെ അവൾ ചെയ്യ്തുകൊണ്ടിരിക്കുന്ന ജോലി തുടർന്നു... ആദി നേരെ ഡൈനിങ് ടേബിളിൽ ചെന്ന് ഇരുന്ന് എടുത്ത് കഴിച്ചു... ലച്ചു ചിരി കടിച്ചു പിടിച്ചു... "സിദ്ധു ഏട്ടാ... " "ആ... " ബാൽക്കണിയിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും ലച്ചു അങ്ങോട്ട് നടന്നു... "ഇത് എന്താ ഇവിടെ... വല്ല പെൺ പിള്ളേരെയും കണ്ടോ... " "പോടീ... ഞാൻ നിങ്ങൾക്ക് ഒരു പ്രൈവസി കിട്ടിക്കോട്ടേ എന്ന് കരുതി മാറി ഇരുന്നതാ..." "ഓഹ്... അങ്ങനെ... " പിന്നെ അധിക നേരം നിൽക്കാതെ രണ്ടുപേരും ഓഫീസിലേക്ക് ഇറങ്ങി... ലച്ചു പിന്നെയും തനിച്ച്... അവൾക്ക് വീട്ടിലെ എല്ലാവരെയും ഒന്ന് ഓർമ്മ വന്നതും കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി... ______♥️ ജിത്തു ഓഫീസിൽ കയറിയതും ചിരിച്ചു കൊണ്ട് അടുത്തിരിക്കുന്നവാളോട് സംസാരിക്കുന്ന ഇഷുവിനെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ അവളെ ഒന്ന് ക്യാബിനിൽ കയറി... അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്യ്തു...

സ്ക്രീൻ തെളിഞ്ഞ പേര് അവന്റെ സന്തോഷം ഇരട്ടിയാക്കി... "ലച്ചു.... " "ജിത്തേട്ടാ... എവിടെയാ ഓഫീസിൽ ആണോ... " "ആ... പിന്നെ എന്തുണ്ട് വിശേഷം... നിന്റെ അസുരൻ എവിടെ... " "ആദിയേട്ടൻ ഓഫീസിൽ പോയി... പിന്നെ ഇഷു, ശിവ അവര് ഇല്ലേ ഓഫീസിൽ... " "ആ... ഉണ്ട് ഒരു മിനിറ്റ്... " ജിത്തു ഫോൺ ടേബിളിൽ വച്ച് ലാൻ ഫോൺ ഡയൽ ചെയ്ത് ശിവയെ വിളിച്ചു... കുറച്ച് നേരം ഇരുന്നതും ശിവ കയറി വന്നു... അവൻ അവൾക്ക് നേരെ ഫോൺ നീട്ടി പുറത്തേക്ക് ഇറങ്ങി... "ലച്ചു... പറയടി... എങ്ങനെ ഉണ്ട് ചെന്നൈ..." "നിങ്ങൾ ആരും ഇല്ലാതെ എനിക്ക് ഒരു രസം ഇല്ല... ആകെ ഒരു മൂഡ് off... " "ഞങ്ങൾക്കും അങ്ങനെയ ലച്ചു... പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്... " "എന്താടി... " "അല്ലെങ്കിൽ വേണ്ട ജിത്തേട്ടൻ പറയും... " "മ്മ്... " അങ്ങനെ അവരുടെ രണ്ടുപേരുടെയും സംസാരം നീണ്ടു... അപ്പോഴേക്കും ഇഷുവും ജിത്തുവും കയറി വന്നു... ശിവ ഫോൺ ഇഷുവിന് നേരെ നീട്ടി... അവൾ അതീവ സന്തോഷത്തോടെ അവളോട്‌ സംസാരിച്ചു... "എന്താടി... വിശേഷം... എന്താ കല്യാണം എങ്ങാനും ഉറപ്പിച്ചോ... " "ആ... ഏകദേശം... "

"അമ്പടി കള്ളി... എന്നിട്ട് എന്താ എന്നോട് പറയാത്തത്... " "എടി അങ്ങനെ തീരുമാനിച്ചില്ല... നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി... " "മ്മ്... " പിന്നെയും രണ്ടുപേരുടെയും സംസാരം നീണ്ടു... ഫോൺ വിളി കഴിഞ്ഞ് ലച്ചു അടുക്കളയിൽ കയറി... അപ്പോൾ ആണ് കാളിങ് ബെൽ മുഴങ്ങിയത്... ലച്ചു ചെയ്ത് കൊണ്ടിരിക്കുന്ന ജോലി നിർത്തി വാതിൽ തുറന്നു.... മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവൾ ഒന്ന് ചിരിച്ചു... "Hii... നികെ ഇങ്കെ പുതുസാ... " (നിങ്ങൾ ഇവിടെ പുതിയ ആൾ ആണോ...? ) "ആ... " "പേര് എന്നാ... " "മഹാലക്ഷ്മി... " "റൊമ്പ നല്ല പേര്... " അതിന് ലച്ചു ഒന്ന് ചിരിച്ചു... "ശരി... " ലച്ചു അത് പറഞ്ഞ് അകത്തേക്ക് കയറാൻ നിന്നതും ആ ചെറുപ്പക്കാരൻ അവളെ വിളിച്ചു... "എൻ പേര് കാളിദാസ്... നീങ്കെ കാളിന് കൂപ്പിട്ടാ പോതും... നാൻ ഇങ്കെ പക്കത്ത് ഫ്ലാറ്റ് താൻ... " (എന്റെ പേര് കാളിദാസ്... നിങ്ങൾ കാളിന് വിളിച്ചാൽ മതി...

ഞാൻ ഇവിടെ തൊട്ടടുത്ത ഫ്ലാറ്റിൽ ആണ്... ) അവന്റെ സംസാരം ലച്ചുവിന് തീരെ ഇഷ്ടപെട്ടില്ല... അവൾ ഒഴിഞ്ഞു മാറി... "നീങ്കെ തനിയാവ... വേറെ യാറും ഇല്ലേയാ.... " (നിങ്ങൾ തനിയെ ആണോ... വേറെ ആരും ഇല്ലേ...? ) "അല്ല ഹസ്ബൻഡ് ഉണ്ട്... " "ഓക്കെ... " അവൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി...... ലച്ചു ഒന്ന് ശ്വാസം വലിച്ച് വിട്ട് വാതിൽ അടച്ചു... വൈകുന്നേരം ആയപ്പോഴേക്കും സിദ്ധു വന്നു... "ആദിയേട്ടൻ എവിടെ..? " "അവൻ ഓഫീസിൽ ഉണ്ട്... ഇത്തിരി കഴിഞ്ഞ് വരും... " "മ്മ്... " 7.30 ആയപ്പോഴേക്കും ആദി വന്നു... അവനെ കണ്ടതും ലച്ചു ചായ മുറിയിൽ കൊണ്ടു വച്ചു... നല്ല ഷീണം കാരണം അവൻ അത് കുടിക്കുകയും ചെയ്തു... രാത്രി കിടക്കാൻ നേരം ലച്ചു ആദിയെ തിരഞ്ഞു... ബാൽക്കണിയിൽ നിന്ന് ശബ്ദം കേട്ടതും അവൾ അവന്റെ അടുത്തേക്ക് നടന്നു... "ദേവേട്ടാ... " ആദി ഒന്ന് തല ഉയർത്തി അവളെ നോക്കി.. "മ്മ്... " "എനിക്ക് എന്തെങ്കിലും ജോലി ശെരിയാക്കി തരുവോ... മടുത്തു ഇവിടെ... " "ജോലിയോ... " "എന്തെങ്കിലും ചെറുത് മതി... അടുത്ത് എവിടെയെങ്കിലും... " "ഞാൻ നോക്കട്ടെ... " "മ്മ്... "

ലച്ചു അധികം ഒന്നും സംസാരിക്കാതെ ബെഡിൽ ചെന്ന് കിടന്നു... ആദി പിന്നെ അധികം വർക്ക്‌ ചെയ്യാതെ ചെന്ന് കിടന്നു... മൂടൽ മഞ്ഞിൻ ഇടയിലൂടെ രണ്ടു പേരുടെ കൈകൾ അവളെ തലോടി മറഞ്ഞു... മുഖം കണ്ടതും ലച്ചു ഞെട്ടി എഴുന്നേറ്റു... "അച്ഛാ....അമ്മേ... " ലച്ചു ഞെട്ടി എഴുന്നേറ്റ് ബെഡിൽ ഇരുന്നു... "എന്താ... ലക്ഷ്മി... " അവളുടെ ശബ്ദം കേട്ട് ആദി എഴുനേറ്റ് ചോദിച്ചതും ലച്ചു അവനെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞു... "എന്താഡി... " ആദി അവളുടെ മുഖം കൈകളിൽ എടുത്ത് ചോദിച്ചു... "ഒന്നുല്ല.... " "പിന്നെ എന്തിനാ പാതി രാത്രി എഴുനേറ്റ് മോങ്ങുന്നത്... " "അ... ത്... ഞാൻ സ്വപ്നം കണ്ടതാ... " "അതിനാണോ... കരയുന്നത്... " "എനിക്ക് അച്ഛനെയും അമ്മയെയും കാണണം... " "ഈ പാതിരാത്രിക്കോ... നീ ഇപ്പൊ കിടക്ക്... നാളെ നോക്കാം...." "മ്മ്... ദേവേട്ടൻ കിടന്നോ... ഞാൻ കിടക്കാം.... " "പെട്ടന്ന് കിടക്കണം... " ആദി അതും പറഞ്ഞ് തിരിഞ്ഞു കിടന്നു... ലച്ചുവിന് കിടന്നിട്ട് ഉറക്കം വന്നില്ല... അവൾ ബെഡിൽ എഴുനേറ്റ് ഇരുന്നു... 4മണിയായപ്പോഴേക്കും ലച്ചു എഴുനേറ്റ് കുളിച്ച് അടുക്കളയിൽ കയറി... ആദിയെ വിളിക്കാതെ അവൾ അവന് വേണ്ടി ചായ ടേബിളിൽ വച്ച് സിദ്ധുവിന്റെ മുറിയിലേക്ക് പോയി... ചായ എടുത്ത് വച്ചപ്പോഴേക്കും രണ്ടുപേരും കഴിക്കാൻ ഇരുന്നു... അവര് പോയതും ലച്ചു പിന്നെയും തനിച്ചായി...

ലച്ചു ചായകുടിയും കഴിഞ്ഞ് അടുക്കളയിലെ ജോലികൾ എല്ലാം ഒതുക്കി വച്ച് മുറിയിൽ കയറി... പെട്ടന്ന് കാളിങ് ബെൽ അടിച്ചതും അവൾ ഞെട്ടി വാതിക്കൽ വന്ന് നിന്ന് ഹോസിലൂടെ ഒന്ന് നോക്കി... പുറത്ത് നിൽക്കുന്ന കാളിദാസിനെ കണ്ടതും ലച്ചു ഒന്ന് നെഞ്ചിൽ കൈ വച്ചു... "ഈശ്വരാ... ഈ ജന്തുവിനെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തത്... " ലച്ചു വാതിക്കൽ നിന്ന് കൊണ്ട് പറഞ്ഞു... ലച്ചു വാതിൽ തുറന്നു... അവളെ കണ്ടതും അവൻ ഒന്ന് ചിരിച്ചു... അവൻ അവളെ ഒന്ന് നോക്കി സംസാരിക്കാൻ തുടങ്ങി... ലച്ചു മടുപ്പ് പ്രകടിപ്പിച്ചതും അവൻ നിർത്താൻ കൂട്ടാക്കാതെ തുടർന്നു... "അതെയ് എനിക്ക് അകത്ത്‌ ഇത്തിരി ജോലി ഉണ്ട്... ഞാൻ ചെല്ലട്ടെ... " ലച്ചു അത്രയും പറഞ്ഞ് അവന്റെ മറുപടി കേൾക്കാതെ അകത്തേക്ക് കയറി വാതിൽ അടച്ചു... തുടരും... 🔥അസുരൻ🔥 ഭാഗം➖3⃣0⃣️ ലച്ചു മുറിയിൽ കയറി വാതിൽ അടച്ച് കുറച്ച് നേരം ഇരുന്നു... "ഇത് വരെ കണ്ടില്ലല്ലോ ഇങ്ങനെ ഒന്നിനെ... എല്ലാം കൂടി ഇങ്ങോട്ട് ആണല്ലോ... " ലച്ചു ഇരുന്നു പിറുപിറുത്തു... വൈകുന്നേരം 6മണയോടെ ആദിയും സിദ്ധുവും വന്നു...

ലച്ചു നേരെ ആദിയുടെ പിന്നാലെ മുറിയിലേക്ക് പോയി... അവൻ പെട്ടന്ന് തിരിഞ്ഞതും തൊട്ടു പിന്നിൽ നിൽക്കുന്ന ലച്ചുവിനെ കണ്ടതും അവൻ അവളെ ഒന്ന് നോക്കി... കുളി കഴിഞ്ഞ് തലയിലെ തോർത്ത്‌, നെറ്റിയിലെ കുഞ്ഞു പൊട്ടും സിന്ദൂരവും അവൾ ഏറെ സുന്ദരിയായത് പോലെ അവന് തോന്നി... അവന്റെ നോട്ടം കണ്ട് ലച്ചു പുരികം ഉയർത്തി എന്താന്ന് ചോദിച്ചു.... അവൻ പെട്ടന്ന് അവളിൽ നിന്ന് അകന്ന് മാറി... "അതേയ്... എന്റെ ജോലിക്കാര്യം എന്തായി... " "ആ... അത് ഞാൻ അന്വേഷിച്ചു... പക്ഷെ ഇവിടെ എവിടെയും ഇപ്പൊ ജോലിക്ക് ആളെ വേണ്ടാ എന്ന പറയുന്നത്... " "എനിക്ക് ഇവിടെ ഇരുന്ന് മടുത്തു... പോരാത്തതിന് അപ്പുറത്തും ഇപ്പുറത്തും ഉള്ള എല്ലാം ഇവിടെയാ... അതിൽ നാലഞ്ചു പ്രാവിശ്യം വരുന്നത് ആ സി ബ്ലോക്കിലെ ഒരു ചേട്ടൻ... അയാളുടെ നോട്ടവും സംസാരവും കാണുമ്പോഴെ... " അത്രയും പറഞ്ഞ് ലച്ചു മുഖം തിരിച്ചു... "അതേ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ... " "കേട്ടു... അതിന് ഇപ്പൊ ഞാൻ എന്തു വേണം... " "നല്ല ആളോടാ പറഞ്ഞത്... " ലച്ചു പിറുപിറുത്ത് കൊണ്ട് എഴുന്നേറ്റു പോയി... ആദി ബാത്‌റൂമിലും കയറി... ആദിയുടെയും ലച്ചുവിന്റെയും കല്യാണം കഴിഞ്ഞ് നാല് മാസം ആയി...ആദിയുടെ പെരുമാറ്റത്തിൽ ഒരു വ്യത്യാസവും ഉണ്ടായില്ല...

ഇതിന്റെ ഇടയിൽ ലച്ചുവിന് കാളിയുടെ ശല്യം ഉണ്ടായില്ല... അത് കൊണ്ട് തന്നെ ലച്ചു പിന്നെ ജോലികാര്യത്തെ കുറിച്ച് ആദിയോട് ചോദിച്ചതും ഇല്ല... "സിദ്ധു Come To My ക്യാബിൻ... " ആദി പെട്ടന്ന് വിളിച്ചു പറഞ്ഞതും സിദ്ധു ഇരുന്നിടത്ത് നിന്ന് ചാടി എഴുനേറ്റു... "ആദി... " "Ya come in... " അവന്റെ മറുപടി കിട്ടിയതും സിദ്ധു അകത്തേക്ക് കയറി... "എന്താഡാ... " "നമ്മുക്ക് ഒന്ന് അത്യാവശ്യമായി പുറത്ത് പോകണം... " "എന്താ ആദി... " "അവള് ഇവിടെ വന്നു... " "ആര്..? " "തൻവിക" "അവള് വന്നാൽ നിനക്ക് എന്താ... " "എനിക്ക് അവളെ ഒന്ന് കാണണം... എല്ലാ സത്യങ്ങളും അറിയണം... " "എഡാ... ലച്ചു ചെയ്യില്ല എന്ന് എന്നേക്കാൾ നന്നായിട്ട് നിനക്ക് അറിയാം പിന്നെ എന്തിനാ ഇപ്പൊ... അത് വേണ്ട... " "വേണം എനിക്ക് അറിയണം എല്ലാ സത്യങ്ങളും... എന്റെ പെണിനെ തെറ്റ്ക്കാരി അവള് എന്താ നേടിയത് എന്ന്... " "മ്മ്... വാ... " സിദ്ധു അവനെയും കൂട്ടി താഴേക്ക് പോയി... •••••°°°°°•••••°°°°°•••••°°°°°••••• കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ലച്ചു ഉച്ചഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു... "ദേവേട്ടൻ ഇത്ര നേരത്തെ വന്നോ... "

ലച്ചു മുറിയിൽ നിന്ന് പുറത്തിറങ്ങി വാതിൽ തുറന്നു... വാതിക്കൽ നിൽക്കുന്ന ആളെ കണ്ടതും ലച്ചു ഒന്ന് ഞെട്ടി... "കാളിദാസ്... " ലച്ചു മന്ത്രിച്ചു... "ചേച്ചി... നാൻ ഉള്ളെ വരട്ടുമ്മാ... " (ഞാൻ അകത്തേക്ക് വന്നോട്ടെ... ) "വേണ്ടാ... " "അത് എന്നാ... നാൻ മട്ടും അല്ലേ എൻ ഫ്രണ്ട്സും ഇരുക്ക്... " (അത് എന്താ... ഞാൻ മാത്രം അല്ല എന്റെ ഫ്രണ്ട്സും ഉണ്ട്... ) അവൻ പറഞ്ഞ് കൊണ്ട് ഇടത് കൈ ഉയർത്തി വലത് വശത്തെക്ക് ചൂണ്ടി കാണിച്ചു... അവരെ ചൂണ്ടി കാണിച്ചതും കൂടെ ഉണ്ടായിരുന്ന നാല് പേർ അവളെ നോക്കി ഒന്ന് താടി ഉഴിഞ്ഞു... ലച്ചു ഒരു വെറുപ്പോടെ മുഖം തിരിച്ചു... പിന്നെ ഒന്നും ആലോചിക്കാതെ ലച്ചു വാതിൽ അടയ്ക്കാൻ തുടങ്ങിയതും കാളി ബലം പ്രയോഗിച്ചു ... കൂടെ അവർ നാല് പേർ ചേർന്നതും ലച്ചുവിന് പിടിച്ച് നിൽക്കാൻ ആയില്ല... ലച്ചു നേരെ മുറിയിലേക്ക് ഓടി... തിരിഞ്ഞു നോക്കി ഓടുന്നതിനിടയിൽ അവളുടെ നെറ്റി വാതിൽ ഒന്ന് തട്ടി... ചോര വന്നു... ലച്ചു വേഗം തന്നെ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു... ഫോൺ എടുത്ത് ആദിയെ വിളിച്ചു... രണ്ടു പ്രാവിശ്യം റിങ് ചെയ്തതും അവൻ ഫോൺ എടുത്തു... "ഞാൻ പിന്നെ വിളിക്കാം... " ലച്ചു പറയുന്നതിന് മുന്നേ അവൻ ഫോൺ കട്ട് ചെയ്യ്തു... ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... അപ്പോഴേക്കും കാളിയും കൂട്ടരും വാതിക്കൽ എത്തിയിരുന്നു...

ലച്ചുവിന് പേടി തോന്നി പിന്നെയും പിന്നെയും ആദിയെ വിളിച്ചു... അവന്റെ ഭാഗത്ത്‌ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല... ലച്ചു എന്തുചെയ്യണം എന്നറിയാതെ നിന്നു... വാതിലിൽ ആഞ്ഞു തട്ടാൻ തുടങ്ങിയതും ലച്ചു സിദ്ധുവിനെ വിളിച്ചു... "സിദ്ധുഏട്ടാ.... ഞാൻ.... വേഗം വാ... ഫ്ലാറ്റിൽ ഇവിടെ... " ലച്ചു പറഞ്ഞു പൂർത്തിയാക്കും മുന്നേ അവർ അഞ്ചു പേരും വാതിൽ കടന്ന് അകത്തേക്ക് കയറി... ലച്ചു എന്തുചെയ്യണം എന്നറിയാതെ അവരെ ദയനീയമായി നോക്കി... അഞ്ചുപേരും അവളെ ലക്ഷ്യം വച്ച് നടന്നു... നെറ്റിയിലെ ചോര അവളുടെ കാഴ്ച്ച മറയ്ക്കാൻ തുടങ്ങി... അവൾ ചോര തുടച്ചുകൊണ്ടേ ഇരുന്നു... കാളി അവളെ ലക്ഷ്യം വച്ച് മുന്നോട്ട് നടന്നു... ലച്ചു കഴുത്തിൽ കിടന്ന താലിയിൽ മുറുകെ പിടിച്ചു... "ദേവേട്ടാ.... 😢😢" നിറഞ്ഞ കണ്ണുകളോടെ അവൾ അവന്റെ പേര് മന്ത്രിച്ചു... അവസാന പ്രതിക്ഷ എന്ന പോലെ അവൾ വാതിൽക്കലേക്ക് നോക്കി.... നിരാശയായിരുന്നു ഫലം... ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... കാളി അവളുടെ അരികിൽ വന്ന് അവളുടെ ഷോൾഡറിൽ കൈ വച്ചതും... ലച്ചു സർവ്വശക്തിയും എടുത്ത് അവനെ തള്ളി... കാളി നിലത്തേക്ക് വീണു... ബാക്കി നാലുപേരും ചേർന്ന് അവനെ എഴുനേൽപ്പിക്കാൻ തിരിഞ്ഞതും ലച്ചു പുറത്തേക്ക് ഇറങ്ങി ഓടി... മുറിയിൽ നിന്ന് ഇറങ്ങി വാതിൽ അടച്ച് ലിഫ്റ്റ് ഏരിയയിലേക്ക് ഓടി... ലിഫ്റ്റ് ഓൺ ചെയ്യാൻ നോക്കിയേങ്കിലും ഓപ്പൺ ആയില്ല.... ലച്ചു നേരെ സ്റ്റെയർ വഴി ഓടി... കണ്ണുകളിൽ ഇരുട്ട് കയറുന്നത് അവൾ അറിഞ്ഞു... എങ്ങനെയൊക്കെയോ അവൾ പടികൾ ഇറങ്ങി... കണ്ണിൽ കാഴ്ച്ച പൂർണ്ണമായും മറഞ്ഞു... വീഴുന്നതിന് മുന്നേ ബലിഷ്ഠമായ രണ്ടു കൈകൾ അവളെ താങ്ങിപിടിച്ചു .... ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story