അസുരൻ: ഭാഗം 3

Asuran

രചന: Twinkle AS

അമ്മയോട് എന്തൊക്കെയോ പറഞ്ഞ് സമ്മതിപ്പിച് അർജുൻ പോകുന്ന അതെ ബസ്സിൽ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്തു...ഒരേ ബസ്സിൽ ആയോണ്ട് എന്നെ തിരിച്ചറിയാതെ ഇരിക്കാൻ ഒരു പർദ്ദ ഒക്കെ ഇട്ടാണ് ഇറങ്ങിയത്... അർജുൻ ഇറങ്ങിയതിനു തൊട്ട് പിറകെ അമ്മയും ഞാനും കൂടെ തിരിച്ചു...എന്നെ യാത്രായാക്കിയിട്ട് അമ്മ അവന്റെ കണ്ണ് വെട്ടിച്ചു തിരിച്ചു പോയി.... അമ്മയ്ക്ക് ഒരു ടെൻഷൻ ഒണ്ടെങ്കിലും അവൻ കൂടെയുണ്ടല്ലോന്ന് ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചതാണ്...എന്നാലും വീട്ടില് കൊറേ വണ്ടി നിര നിരയായി കിടന്നിട്ടും എന്തിനാ ഈ ബസിൽ പോകുന്നത്...ബസ് സ്റ്റാൻഡിൽ വണ്ടി വരാൻ ആയിട്ട് അർജുന് തൊട്ട് പിന്നിൽ ആയി ഞാനും ഇരുന്ന്... കൊറച്ചു നേരം കഴിഞ്ഞപ്പോ ബസ് വന്നു...അജുന്റെ പിറകെ ഞാനും ബസ്സിൽ കേറി..ബാംഗ്ലൂറിലേക്കുള്ള ഒറ്റ ബസ് ആണ്...ടിക്കറ്റ് നമ്പർ അനുസരിച്ചു ആണ് സീറ്റ്‌...

എനിക്ക് കിട്ടിയ നമ്പർ നോക്കി പോയപ്പോ ആണ് അടുത്ത ട്വിസ്റ്റ്‌...അർജുനും ഞാനും ഒരേ സീറ്റിൽ...അവനു വിന്ഡോ സീറ്റ്...അവന്റെ അടുത്ത് ചെന്നിരുന്നാൽ പിടിക്കപ്പെടുവോ ആവോ...എന്റെ ദൈവമേ,,,ആകെ ഒരു ആശ്വാസം ഈ പർദ്ദ ആണ്... ഞാൻ ബാഗ് മണ്ടേലേക്ക് വെച്ചിട്ട് കൊറച്ചു ടെൻഷനാലേ അർജുന്റെ അടുത്ത് ഇരുന്നു...എന്നെ ഒന്ന് നോക്കിയിട്ട് അവൻ ചെവിയിൽ ഹെഡ്സെറ്റ് ഉം തിരുകി ഇരുന്നു..ഭാഗ്യം ഞാൻ ആണെന്ന് മനസിലായില്ല... " വണ്ടി എടുത്ത് കൊറേ ഓടി കഴിഞ്ഞപ്പോ ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തി....കൃത്യം 5 : 10 വണ്ടി എടുക്കുമെന്നുള്ള ഒരു താക്കീതും തന്ന് കണ്ടക്ടർ ചേട്ടനും ഡ്രൈവർ ചേട്ടനും ഇറങ്ങി പോയി... വണ്ടിയിൽ ഒള്ളവർ എല്ലാരും തന്നെ ഇറങ്ങി പോയി...പക്ഷേ നമ്മടെ അസുരൻ പാറക്കല്ല് പോലെ അവിടെ തന്നെ കുത്തിയിരിക്കുവാണ്... " അതേ,,,താൻ ഫുഡ്‌ കഴിക്കാൻ ഇറങ്ങുന്നില്ലേൽ ഒന്ന് മാറാവോ പ്ലീസ്..എനിക്ക് ഒന്ന് ഇറങ്ങണം ആയിരുന്നു..." ഞാൻ ഓരോന്ന് ചിന്തിച്ചോണ്ട് ഇരിക്കുമ്പോ ആണ് അസുരൻ ചോദിച്ചത്...

ഓഹ് ജാഡ...തെണ്ടി...ഞാനും എഴുന്നേറ്റ് അങ്ങ് മാറി കൊടുത്തു..പർദ്ദ ഇട്ടോണ്ട് മുഖത്തെ പുച്ഛം ആണേൽ കാണിക്കാനും പറ്റുന്നില്ല.... ഞാൻ പിന്നേ വീട്ടിൽ ന്ന് മൂക്ക് മുട്ടെ കഴിച്ചോണ്ട് വിശപ്പ് ഏഴു അയലത്തുടെ പോയില്ല...ഫുഡ്‌ കഴിച്ചിട്ട് എല്ലാരും വണ്ടിയിലേക്ക് കേറാൻ തൊടങ്ങി...കൊറച്ചു കഴിഞ്ഞപ്പോ ഒറങ്ങാൻ ഒള്ള സൗകര്യത്തിനു ലൈറ്റ് എല്ലാം ഓഫ്‌ ആക്കി.. ചെറിയ ഡിം ലൈറ്റ് മാത്രം ഒണ്ട്....പുറപ്പെടാൻ ടൈം ആയെന്ന് പറഞ്ഞപ്പോ തന്നെ അർജുൻ കേറി വന്നു...ഞാൻ എഴുന്നേറ്റ് കൊടുത്തതും മുകളിൽ വെച്ചേക്കുന്ന ബാഗിൽ നിന്ന് എന്തോ എടുത്തോണ്ട് നിക്കുവാരുന്നു...ബാഗിൽ നിന്ന് എടുത്തിട്ടു കേറാൻ വന്നതും വണ്ടി ഒരു ബ്രേക്ക്‌ ഇട്ടതും ഒരുമിച്ച് ആരുന്നു..ദേ പോകുന്നു... അതേ സുഹുർതുക്കളെ,,,ഞങ്ങൾ വായുവിൽ പൊങ്ങി അങ്ങ് പോകുകയാണ്..അതികം വൈകാതെ നിലത്തേക്ക് ലാൻഡും ചെയ്തു...അർജുന്റെ മേലേക്ക് വീണിട്ട് ഓന്റെ കണ്ണിലും നോക്കി അങ്ങനെ കെടന്നു..ആഹാ,,അന്തസ്സ്...പെട്ടെന്ന് എന്തോ ബോധം വന്ന പോലെ അവന്റെ ദേഹത്തു നിന്ന് എഴുന്നേറ്റ് പൊടി തട്ടി സീറ്റിൽ കേറി ഇരുന്നു...

പിറകെ അവനും... ഇനിയും ഇങ്ങനെ ഇരുന്നാൽ വേറെ എന്തേലും കൂടെ സംവവിക്കും ന്ന് തോന്നിയൊണ്ട് ഞാൻ കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്ന് പതിയെ മയങ്ങി പോയി... നിർത്താതെയുള്ള ഹോണടിയും ഒച്ചയും കേട്ടാണ് കണ്ണ് തുറന്നത്...ചുറ്റും നോക്കിയപ്പോ വണ്ടി നിർത്തി ഇട്ടിരിക്കുന്നു...നോക്കിയപ്പോ അർജുനെയും കാണുന്നില്ല..കാലമാടൻ എങ്ങോട്ട് പോയി ആവോ...തലയിട്ട് പുറത്തോട്ട് നോക്കിയപ്പോ അവിടെ ഒക്കെ ബാംഗ്ലൂർ ന്ന് എഴുതി വെച്ചിട്ടുണ്ട്...നമ്മള് ബാഗും ഒക്കെ എടുത്ത് വേഗം ഇറങ്ങി... അർജുൻ എവിടെ പോയോ ആവോ...ഇനി ഞാൻ ആ സാധനത്തിനെ എങ്ങനെ കണ്ടുപിടിക്കും...ഞാൻ അതിലുടെ ഇതിലൂടെ ഒക്കെ ഒന്ന് അരിച്ചു പെറുക്കി നോക്കിയപ്പോ ദേ നിക്കുന്നു ബാഗും പിടിച്ചോണ്ട്...മനുഷ്യനെ അങ്ങ് തീ തീറ്റിച്ചു കളഞ്ഞു... ഞാൻ ഓന്റെ അടുത്ത് കൊറച്ചു മാറി ചുറ്റിപ്പറ്റി നിന്നതും ഒരു ഓഡി കാർ വന്ന് അവന്റെ അടുത്ത് നിർത്തി...അതിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ അതിലേക്ക് കേറി.. പിറകെ കിട്ടിയ ഒരു ടാക്സിയിൽ കേറി ഞാനും വിട്ടു..

.ആ കാർ ഒരു ഗേറ്റ് കടന്ന് പോകുന്നത് കണ്ടതും കൊറച്ചു മാറി ടാക്സി നിർത്തി അവിടെ എന്താ നടക്കുന്നെന്ന് നിരീക്ഷിച്ചു...അർജുന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് ആ കാറിൽ ഉണ്ടായിരുന്ന ആൾ തിരിച്ചു പോയി... അർജുൻ ആ വീട്ടിലേക്ക് കയറി പോയതും ടാക്സിക്ക് പൈസ കൊടുത്ത് ഞാൻ ഒളിച്ചും പാത്തും മതില് ചാടി അകത്തേക്ക് കയറാൻ തീരുമാനിച്ചു...ഈ പർദ്ദ ഇട്ടിട്ട് ആണേൽ ഒന്നിനും പറ്റുന്നില്ല...അത് ഊരി ബാഗിൽ വെച്ച് ഇട്ടോണ്ട് വന്ന ജീൻസും ഷർട്ടും ഒന്ന് റെഡി ആക്കി മുഖത്ത് ഒരു മാസ്ക്കും വെച്ചു... ആദ്യത്തെ കടമ്പ അങ്ങനെ കടന്ന് കിട്ടി...അകത്തു കയറി. സെക്യൂരിറ്റി ഒന്നും ഇല്ലാത്തോണ്ട് രക്ഷപെട്ടു...വീടിന്റെ സൈഡിൽ കൂടെ ശ്രദ്ധിച്ചു ഞാൻ നടന്നു...എന്തോ പൊട്ടുന്ന ഒച്ച കേട്ടതും ഒച്ച കേട്ട ഭാഗത്തോട്ട് നോട്ടം തെറ്റിച്ചു നോക്കി...ഒരു ഗ്ലാസ്‌ മിറർ റൂം...അതിൽ കൂടെ അർജുനേ വ്യക്തമായി കാണാം...മുഖം ഒക്കെ ആകെ കത്തിജ്വലിച് നിക്കുവാന്...പല്ല് കടിച് പിടിച്ചു ഫോൺ ബെഡിലേക്ക് എറിഞ്ഞു ടവലും കൊണ്ട് ബാത്‌റൂമിൽ ലേക്ക് പോയി...

ഒരുപക്ഷെ ഞാൻ അറിയാൻ ശ്രമിക്കുന്നതാവും ഇപ്പൊ ആ ഫോണിൽ എന്റെ കണ്മുന്നിൽ കിടക്കുന്നത്.. ആ ഫോൺ പരിശോധിച്ചാൽ എനിക്ക് വേണ്ടത് കിട്ടുവോന്നു നോക്കാം... കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ വേഗം ജനലിൽ കൂടെ അകത്തേക്ക് കേറി..കമ്പി ഇല്ലാത്തത് കൊണ്ട് ഭാഗ്യം...സമയം കളയാതെ ഫോൺ എടുത്ത് ഓൺ ആക്കിയെങ്കിലും ലോക്ക് ആയിരുന്നു...അറിയാവുന്ന പാസ്സ്‌വേർഡ്‌ മുഴുവൻ നോക്കിയെങ്കിലും നോ രക്ഷ... പണ്ടാരം...വേറെ വഴി നോക്കിയേ പറ്റു..വന്ന വഴി തിരിച്ചു ഇറങ്ങിയിട്ട് ഞാൻ അതിന്റെ ഓപ്പോസിറ് ഒള്ള കുറ്റിച്ചെടിടെ പിറകിൽ ചെന്ന് ഒളിച്ചു ഇരുന്നു....കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു.... ഞാൻ റൂമിലെ ടേബിളിൽ നോക്കിയപ്പോ അവിടെ ഇരിക്കുന്ന കാഴ്ച കണ്ട് പകച്ചു പണ്ടാരവടങ്ങി പോയി... * എന്റെ ഫോൺ * ദൈവമേ,,,,പണി പാളി...എന്റെ ഫോൺ...

അവന്റെ ഫോൺ സേർച്ച്‌ ചെയ്യാൻ പോയ തൃതിയിൽ എടുത്തത് ആയിരിക്കും...ഉയ്യോ...അവന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ പണി പാളും...എന്റെ അടിയന്തിരം നടക്കുല്ലോ എന്റെ കൃഷ്ണ...!!!! എങ്ങനെ എങ്കിലും അത് തിരിച്ചു എടുക്കണം..എന്താപ്പോ ഒരു വഴി...ഓഹ്..കോപ്പ്...ആലോചിച്ചിട്ട് ഒന്നും കിട്ടുന്നുവില്ലല്ലോ... ആഹ് ഐഡിയ....ആൻ ഐഡിയ ക്യാൻ ചേഞ്ച്‌ ഔർ ലൈഫ്...💡 ______ " സർ,,,,മേ ഐ കമിങ്...." " കമിങ്...." നിങ്ങള് നോക്കണ്ടാ ഇത് ഞാൻ തന്നെ ആണ്...ഇനി ഇതേ ഒരു വഴി ഒള്ളൂ... " ഹൂ ആർ യു...??? " " സർ,,,ഞാൻ ഇവിടെ ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ....സാറിനെ സഹായിക്കാൻ വന്നതാണ്..." " ഓഹ്..." "സർ,,,റൂം നല്ല വൃത്തികേട് ആയിട്ട് ഒണ്ടല്ലോ...സർ കൊറച്ചു നേരം പുറത്ത് ഇറങ്ങി നിന്നാൽ ഞാൻ വൃത്തിയാക്കി തരാം... " ദൈവമേ,,,സമ്മതിക്കനെ...എന്നാലേ ഈ ഫോണും കൊണ്ട് രക്ഷപെടാൻ പറ്റുള്ളൂ... " ഓഹ് നോ താങ്ക്സ്....യൂ ക്യാൻ ഗോ.." പണ്ടാരം,,,മനുഷ്യനെ ഒരു രീതിയിലും ജീവിക്കാൻ വിടൂലല്ലോ...ഇനി എങ്ങനെ ഫോൺ എടുക്കും...അവന്റെ കണ്ണ് വെട്ടിച്ചു എടുത്തേ പറ്റു..

പതിയെ ടേബിളിന്റെ അടുത്തേക്ക് നീങ്ങിയതും ടേബിൾ ഫാനിന്റെ കാറ്റ് കൊണ്ട് മാസ്ക് പോലെ വെച്ച ടവൽ പറന്നു പൊങ്ങി... ഞാൻ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും അർജുൻ നമ്മളെ കണ്ട് ഞെട്ടി നിക്കുവാണ്... "* നീ...നീയോ.......*" ഞാൻ ആണേൽ ചിരിക്കണോ കരയണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയി പോയി... " ഓഹോ...എന്നെ ഫോളോ ചെയ്തു വന്നതാനല്ലേ...എന്താടീ നിന്റെ ഉദ്ദേശം..." അതും ചോദിച്ചു അവൻ അടുത്തേക്ക് ദേഷ്യപ്പെട്ട് വന്നതും കർട്ടന്റെ പിറകിൽ കൂടി ഓടാൻ തുനിഞ്ഞ എന്നെ പിടിച്ചു വലിച്ചു നേരെ നിർത്തി... " പറയടീ കോപ്പേ,,,,ആരെ കെട്ടിക്കാൻ ആണ് നിന്റെ ഈ കോപ്പിലെ എൻട്രി..." "..........." " പറയടി...പറയാൻ....നീ എന്തിനിവിടെ വന്നു...??? " "ഞാ...ഞാൻ...ഞാൻ...അത് പിന്നെ...നിങ്ങളെ കാണാൻ..." " എന്ത്...??? " വേഗം കളം മാറ്റി ചവിട്ടുന്നതാണ് ബുദ്ധി... "

നിങ്ങളെ കാണാനാ വന്നത്...നിങ്ങള് എന്ത് മനുഷ്യനാ..ഇന്നലെ അങ്ങ് കെട്ടിക്കൊണ്ട്‌ വന്നതല്ലേ ഒള്ളു...അതിനിടയിൽ ഇങ്ങോട്ട് വന്നു..എന്നെ കുറിച്ച് ഒന്നും ഓർത്തില്ലല്ലോ..സങ്കടം ഉണ്ട്..." അല്ല ചെങ്ങായിസ്,,,ഞാൻ ഇതെന്തു കുന്തവാ ഈ പറയുന്നേ..വല്ലോം മനസിലായോ...ഇല്ലല്ലേ...പേടിക്കണ്ട..എനിക്കും മനസിലായില്ല... വരുന്നത് വെച്ച് കാണാം...എങ്ങനെ എങ്കിലും ഇവന്റെ കയ്യിൽ നിന്ന് രക്ഷപെട്ടെ പറ്റു..തർക്കിക്കാൻ ആണേൽ അന്ന് ബാൽക്കനിയിൽ നിന്ന് താഴെ ഇട്ടപോലെ ഇടും...അതിനേക്കാൾ നല്ലത് സമാധാനത്തിന്റെ വഴിയാണ്.. " ഓഹോ...അപ്പോ അങ്ങനെ ആണ്...എന്നെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ട് വന്നതാനല്ലേ...ശ്ശോ..നീ എന്നെ ഇത്രമാത്രം സ്നേഹിച്ചിട്ടും നിന്റെ സ്നേഹം കാണാതെ പോയാൽ അത് ഭയങ്കര മോശമാണ്... ഏതായാലും ഞാൻ എന്റെ മനസ്സിലെ സ്നേഹം അങ്ങ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു..." അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി... രക്ഷിക്കണേ....പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ...!!! .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story