അസുരൻ: ഭാഗം 3

asuran

എഴുത്തുകാരി: മയിൽപീലി

അമ്മേ... ഞാൻ ഇറങ്ങി.... " ലച്ചു പുറത്ത് നിന്ന് വിളിച്ചു കൂവി... "എടി... ചേച്ചി... ഞാനും ഉണ്ട്.... " "വാ ഇങ്ങോട്ട്... അച്ഛാ, വല്യച്ഛ... ഞങ്ങൾ ഇറങ്ങുന്നു.... " "മ്മ്... ശരി... " വിശ്വനും അശോകനും അവർക്ക് മറുപടി നൽകി.... "എങ്ങോട്ടാ.... " അകത്തേക്ക് ഓടിപോയ ലച്ചുവിനെ നോക്കി വിശ്വൻ ചോദിച്ചു... "അച്ഛമ്മയോട് പറഞ്ഞില്ല... " ലച്ചു നേരെ മാലതിയമ്മയുടെ മുറിയിലേക്ക് പോയി.... "മാലു അമ്മേ...ഞാൻ പോയിട്ട് വരാം... " മുറിയിൽ ഇരിക്കുന്ന മാലതിയമ്മയുടെ കവിളിൽ മുത്തികൊണ്ട് ലച്ചു പറഞ്ഞു... "സൂക്ഷിച്ചു പോകണം കേട്ടോ.... " "ഇത് തന്നെ അല്ലേ എപ്പോഴും പറയുന്നത്... " ലച്ചു പുറത്തേക്ക് ഓടി കൊണ്ട് വിളിച്ചു പറഞ്ഞു... പറഞ്ഞു തീർന്നതും ദേ കിടക്കുന്നു രണ്ടെണ്ണം താഴെ... ജിത്തുവും ലച്ചുവും... "നീ എവിടെക്കാടി ബെല്ലും ബ്രേക്കും ഇല്ലാതെ ഓടുന്നത്.... " "അയ്യോ... വല്ലതും പറ്റിയോ ജിത്തുവേട്ട... സോറി ഞാൻ പെട്ടന്ന് വന്നപ്പോ കണ്ടില്ല... " "മ്മ്മ്...മനുഷ്യന്റെ നടുഒടിഞ്ഞു... "

ജിത്തു നടുവിന് കൈത്താങ്ങി കൊണ്ട് പറഞ്ഞു.... അതിനു ലച്ചു ഒന്ന് ചിരിച്ചു... 😊😊😊 "ജിത്തുവേട്ട... എന്നാ ഞാൻ അങ്ങോട്ട്‌... വൈകുന്നേരം കാണാം... " "എനിക്ക് വലിയ ആഗ്രഹം ഇല്ല... " "എന്തിനാ... 🤔🤔" "നിന്റെ ഈ അവിഞ്ഞ മോന്ത കാണാൻ... 😆😆😆" "ജിത്തു ഏട്ടാ..😡😡😡" ലച്ചു ഇൻ കട്ട കലിപ്പ്... "ഓഹ്.. ഞാൻ വെറുതെ പറഞ്ഞതാ... നീ ചെല്ല് ദേ സമയം ഒരുപാട് വൈകി... " ജിത്തു അവളെ ഓർമ്മിപ്പിച്ചതും ലച്ചു വാച്ചിലേക്ക് നോക്കി പുറത്തേക്ക് ഒരു ഓട്ടം ആയിരുന്നു... "ശിവ, പ്രിയേച്ചി... അമ്മേ... വല്യമ്മേ... ഞാൻ ഇറങ്ങി.... " പോകുന്ന വഴിക്ക് വിളിച്ചു കൂവികൊണ്ട് പുറത്തേക്ക് ഓടി.... ഒരിക്കൽ കൂടി വിശ്വനോടും അശോകനോടും യാത്ര പറഞ്ഞ് വണ്ടിയും എടുത്ത് ഗെയിറ്റ് കടന്ന് പോയി... "ചേച്ചി.... " "ദേ... ചെക്കാ... ഞാൻ നിന്നോട് ഒരു നൂറ് പ്രാവിശ്യം പറഞ്ഞിട്ടുണ്ട് വണ്ടി ഓടിക്കുമ്പോൾ എന്റെ കോൺസെൻട്രേഷൻ കളയല്ലേ എന്ന്... " "ചേച്ചി... ഞാൻ ഓടിക്കട്ടെ... "

"ആ... തോന്നി നീ ചേച്ചിന്ന് വിളിക്കുമ്പോൾ.... " "പ്ലീസ്... ചേച്ചി.... " "എന്റെ മോൻ മിണ്ടാതെ അവിടെ ഇരുന്നോ... " "😏😏" അപ്പു ഒരു ലോഡ് പുച്ഛം വാരി വിതറി... വഴക്കിട്ട് അവസാനം രണ്ടും ടൗണിൽ എത്തി... അപ്പുവിനെ സ്കൂളിന് മുന്നിൽ ഇറക്കി ലച്ചു വണ്ടിയും എടുത്ത് പോയി....  ജിത്തു പുറത്തേക്ക് ഇറങ്ങി വരുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്... "ആ... അമ്മാവാ എന്താ അവിടെതന്നെ നിന്ന് കളഞ്ഞത്... " ജിത്തു വേണുവിനെ അകത്തേക്ക് ക്ഷണിച്ചു... "ഞാൻ തനിച്ചല്ല... " "ആ ഞാൻ കണ്ടു... അമ്മായി എന്താ വിശേഷിച്... " "അമ്മുകുട്ടി... " ജിത്തു അവളെ ചേർത്ത് നിർത്തി പുറത്തെ ശബ്ദം കേട്ട് അകത്ത്‌ നിന്ന് എല്ലാവരും ഇറങ്ങി വന്നു... "അമ്മുകുട്ടി.... " രേവതി അവളെ ചേർത്ത് നിർത്തി കൊണ്ട് വിളിച്ചു... "ശിവചേച്ചി എവിടെ.... " "അവൾ മുറിയിൽ ഉണ്ടാകും... " "എന്നാ ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോട്ടെ... " ശിവയെ അന്വേഷിച്ചു അകത്തേക്ക് കയറി.... 

"എന്നാ ഞങ്ങൾ ഇറങ്ങുന്നു... എടി പ്രിയേ... രണ്ടിനെയും കൊണ്ട് ഇങ്ങു വാ... " ജിത്തു എല്ലാവരോടും യാത്ര പറഞ്ഞ് പ്രിയയെ വിളിച്ചു... "ആ... അശാമ്മേ ഞങ്ങൾ ഇറങ്ങുന്നു... " സ്റ്റെയർ ഇറങ്ങി വന്ന പ്രിയ അകത്ത്‌ ഇരിക്കുന്ന ആശയോടും വേണുവിനോടും യാത്ര പറഞ്ഞ് ഇറങ്ങി... കൂടെ ശിവയും അമ്മുവും ഇറങ്ങി... "അച്ചന്മാരെ..... ഞാൻ ഇറങ്ങുന്നു... " അമ്മു അശോകനോടും വിശ്വവനോടും യാത്ര പറഞ്ഞുഇറങ്ങി...  "ചേട്ടാ എന്നാ നമ്മുക്ക് ഇറങ്ങിയല്ലോ... " ആശ വിശ്വനോടായി പറഞ്ഞു... "ആ.... എന്നാ ഞങ്ങൾ ഇറങ്ങട്ടെ .... " വിശ്വൻ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി... കൂടെ ആശയും വേണുവും "അർജുൻ... വിജയ് എവിടെ... " "അവൻ....🤔🤔 ദേ വരുന്നു... " ഇത്തിരി ആലോചിച് അവൻ പറഞ്ഞു. "നീ എവിടെ ആയിരുന്നു... " ലച്ചു കലിപ്പ് ആയി... "ഞാൻ ദേ ഇത് വാങ്ങാൻ പോയതാ... " കൈയിൽ കരുതിയ പൊതി അവൾക്ക് നേരെ നീട്ടി... ലച്ചു അത് തുറന്നു നോക്കി... "ഹായ്... നാരങ്ങമിട്ടായി... "

ലച്ചു അതീവ സന്തോഷത്തോടെ ആ പൊതിയിൽ നിന്ന് ഒരു നാരങ്ങമിട്ടായി എടുത്ത് വായിൽ ഇട്ടു... "സോറി മുത്തേ... " ലച്ചു അപ്പുവിന്റെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു... "അല്ലെങ്കിലും നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല... " "നീ എന്റെ മുത്തല്ലേ.... സ്വത്തല്ലേ.... പഞ്ചാരകുഞ്ചു അല്ലെ.... നിനക്ക് ഒരു സർപ്രൈസ് ഉണ്ട്... " അപ്പുവിന്റെ താടിയിൽ പിടിച്ച് അവൾ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... "ആ അത്പോട്ടെ സർപ്രൈസ് എന്താ... " "ഡാ... പൊട്ടാ അതിനെ അല്ലെ സർപ്രൈസ് എന്ന് പറയുന്നത്... വാ നീ കേറ്... " അങ്ങനെ രണ്ട്പേരും വീട്ടിലേക്ക് വണ്ടി വിട്ടു....  "ഡാ... അവൻ എവിടെ.... " "അവൻ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു....എവിടെ പോയി... " "ഡാ... പോയി അന്വേഷിക്കാൻ നോക്ക്... " അവന്റെ സ്വരം കടുത്തതും കൂടി നിന്ന എല്ലാവരും എല്ലാ ഇടങ്ങളിലും തിരയാൻ തുടങ്ങി... അപ്പോഴേക്കും ഒരാൾ ഇറങ്ങി ഓടുന്ന ശബ്ദം കേട്ടതും എല്ലാവരും ഓടി അവിടേക്ക് എത്തി ..

. "ഡാ... " കൂട്ടത്തിൽ നിന്ന് ഒരുത്തൻ അലറി പിന്നിൽ നിന്ന് അവനെ ചവിട്ടി താഴേക്കിട്ടു... അവിടെ നിന്നും അവൻ കഷ്ടപെട്ട് എഴുനേറ്റ് ഓടി... പെട്ടന്ന് അവൻ ഒരു വണ്ടിയുടെ മുന്നിൽ ചാടിവീണു ...ലച്ചു പെട്ടന്ന് ബ്രേക്ക് പിടിച്ചു... പിന്നിൽ അവനെ തിരഞ്ഞു വന്നവർ എത്തിയിരുന്നു... പിന്നിൽ കരുതി കൂർത്ത വടിവാൾ കൊണ്ട് അവന്റെ പിറകിൽ ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ചു.... അത് കണ്ട് ഭയന്ന് ഇരിക്കുകയാണ് ലച്ചുവും അപ്പുവും..... പിന്നിൽ ഇരിക്കുന്ന അപ്പുവിനെ അവൾ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു... അപ്പു ആണെങ്കിൽ ഭയന്ന് കണ്ണുകൾ ഇറുകി അടച്ചു...

അവന് എഴുനേൽക്കാൻ കഴിയാത്ത വിധം വെട്ടി പരിക്കേൽപ്പിച്ചു..... അത് കണ്ട് നിൽക്കാനേ ലച്ചുവിന് കഴിഞ്ഞുള്ളു... വെട്ടിയവർ എല്ലാവരും തന്നെ വണ്ടിയിൽ കയറി... വെട്ട് കൊണ്ടാളുടെ നിലവിളി കേട്ട് എല്ലാവരും അവിടേക്ക് ഓടിയെത്തി... അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.... അതൊക്കെ കണ്ട് ലച്ചു ആകെ തളർന്നു.... "മക്കൾ വീട്ടിൽ പോയിക്കോ.... " കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞതും ലച്ചു വണ്ടി എടുത്തു.... അപ്പു ലച്ചുവിനെ പിന്നിൽ നിന്ന് മുറുകെ പിടിച്ചു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story