അസുരൻ: ഭാഗം31&32

asuran

എഴുത്തുകാരി: മയിൽപീലി

"ലച്ചു... " ആദി അവളുടെ തട്ടി വിളിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ആദി അവളെ കൈകളിൽ കോരി എടുത്ത് താഴേക്ക് ഓടി.... ആദി അവളെയും കൊണ്ട് പിൻ സീറ്റിൽ കയറി... നിമിഷ നേരം കൊണ്ട് സിദ്ധുവിന്റെ വണ്ടി ഹോസ്പിറ്റലിലേക്ക് എടുത്തു... ഹോസ്പിറ്റലിൽ എത്തിയതും ആദി അവളെ കൈകളിൽ എടുത്തു ക്യാഷുലിറ്റിയിലേക്ക് ഓടി... അവളെ അവിടെ കിടത്തിയതും രണ്ടുപേരെയും നേഴ്സ് വന്ന് പുറത്തേക്ക് പറഞ്ഞു വിട്ടു... ആദി നേരെ വണ്ടിക്ക് അരികിലേക്ക് ചെന്നു... പിന്നാലെ തന്നെ സിദ്ധുവും... "നീ എങ്ങോട്ടാ... " അവന് മറുപടി നൽകാതെ ആദി വണ്ടി എടുത്ത് പോയി.... ആദി ലിഫ്റ്റ് ഓൺ ചെയ്ത് മുറി ലക്ഷ്യം വച്ച് നടന്നു... വാതിൽ ആഞ്ഞ് അടിക്കുന്ന ശബ്ദം കേട്ട് അവൻ വാതിൽ തുറന്നു... വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന കാളിയെ ആദി ചവിട്ടി വീഴ്ത്തി... അവന്റെ പിന്നിലായി നിന്നവരും വീണു... ആദി അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു... അകത്തേക്ക് കയറിയ ആദി നേരെ ചെന്നത് കാളിയുടെ അടുത്തേക്ക് ആയിരുന്നു...

"നിന്നോട് ഞാൻ അന്ന് പറഞ്ഞതാ... ഇനി എന്റെ പെണ്ണിനെ ശല്യപ്പെടുതരുത് എന്ന്... പക്ഷെ നീ അത് കേട്ടില്ല...അന്ന് ദേ ഈ കവിളിൽ ഒന്ന് കിട്ടിയതേ ഉള്ളു....എന്നിട്ടും നീ കേട്ടില്ല... " അത്രയും പറഞ്ഞ് ആദി അവന്റെ കൈ പിടിച്ചു...അവൻ ചിന്തിക്കുന്നത്തിന് മുന്നേ ആദി അവന്റെ കൈ പിടിച്ച് തിരിച്ചു... അവൻ വേദന കൊണ്ട് കരഞ്ഞതും കൂടെ ഉണ്ടായിരുന്ന രണ്ടെണ്ണം വാതിൽ തുറന്ന് പുറത്തേക്ക് ഓടി... ബാക്കി ഉള്ള രണ്ടെണ്ണം ആദിയെ അടിക്കാൻ വേണ്ടി വന്നു... അതിൽ ഒരുത്തന്റെ കവിളിൽ ഇടിച്ചു... ആദി കാൽ ഉയർത്തി അടുത്ത് നിൽക്കുന്നവനെയും ചവിട്ടി താഴെ ഇട്ടു... പിന്നെ അവിടെ പൊരിഞ്ഞ അടിയായിരുന്നു... (ഫയിറ്റ് എഴുതാൻ അറിയാത്തത് കൊണ്ടാണ് കേട്ടോ ) എല്ലാം കഴിഞ്ഞ് ആദി അവരെ തൂക്കി വെളിയിലേക്ക് ഇട്ടു... ______ "മഹാലഷ്മിയുടെ കൂടെ ആരാ ഉള്ളത്... " നേഴ്സ് പുറത്തേക്ക് വന്ന് വിളിച്ചു പറഞ്ഞു..

അത് കേട്ട് സിദ്ധു നേഴ്സിന്റെ അടുത്തേക്ക് നടന്നു... "ഹസ്ബൻഡ് ആണോ... " "അല്ല ചേട്ടൻ ആണ്... " "മഹാലഷ്മി കണ്ണ് തുറന്നു... ആ ഡ്രിപ് കഴിഞ്ഞാൽ പോകാം... വേറെ പ്രശ്നം ഒന്നും ഇല്ല... പെയ്‌നിനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്... ബാക്കി മരുന്ന് വാങ്ങണം... ഇതാ... " അത് പറഞ്ഞ് നേഴ്സ് ലിസ്റ്റ് അവന് നേരെ നീട്ടി... സിദ്ധു നേരെ അകത്തേക്ക് കയറി... അവനെ കണ്ടതും ലച്ചു ഒന്ന് ചിരിച്ചു... അവളുടെ കണ്ണുകൾ പിന്നിലേക്ക് നീങ്ങി... "അവൻ പോയി... " "എങ്ങോട്ട്... " "ഞാൻ ചോദിച്ചതാ എന്നോട് ഒന്നും പറഞ്ഞില്ല... " ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... "എന്നെ അത്രയ്ക്കും വെറുത്തോ ദേവേട്ടാ..... " ലച്ചു കഴുത്തിൽ കിടന്ന താലിയിൽ പിടിച്ച് കൊണ്ട് മനസ്സിൽ മന്ത്രിച്ചു... "ഡ്രിപ് കഴിയാറായി... ഞാൻ നേഴ്സിനെ വിളിക്കട്ടെ... " സിദ്ധു അതും പറഞ്ഞ് നഴ്സിനെ വിളിക്കാൻ പോയി... നേഴ്സ് വന്നതും സിദ്ധു മരുന്ന് വാങ്ങാൻ വേണ്ടി പോയി... സിദ്ധു അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി...ഫോൺ എടുത്ത് ആദിയെ വിളിച്ചു... കുറെ പ്രാവിശ്യം റിങ് ചെയ്തിട്ടും അവൻ ഫോൺ എടുത്തില്ല...

"നമ്മുക്ക് ഒരു ടാക്സി വിളിച്ചു പോകാം... അവൻ ഫോൺ എടുക്കുന്നില്ല... " ലച്ചുവിന് എന്തുകൊണ്ടോ ആദിയോട് ദേഷ്യം തോന്നി... അവൾ അവന് സമ്മതം നൽകി... അൽപ നേരം നിന്നതും അവർ ഒരു വണ്ടി വിളിച് തിരികെ ഫ്ലാറ്റിലേക്ക് പോയി... ഈ സമയം ആദി നേരെ ഹോസ്പിറ്റലിലേക്കും വണ്ടി എടുത്തു... ഫ്ലാറ്റിൽ എത്തിയ ലച്ചു വാതിൽ തുറന്നു... അകത്ത്‌ പൂട്ടി ഇട്ട കാളിയെയും കൂട്ടരെയും അവൾ തിരഞ്ഞു... എവിടെയും കണ്ടില്ല... അവൾ നേരെ മുറിയിൽ ചെന്ന് കിടന്നു... ആദി ഹോസ്പിറ്റലിൽ എത്തിയിട്ട് ലച്ചുവിനെ കാണാത്തത് കൊണ്ട് അവൻ സിദ്ധുവിനെ വിളിച്ചു... ഫ്ലാറ്റിൽ എത്തി എന്നറിഞ്ഞതും അവൻ ഹോസ്പിറ്റലിൽ നിന്ന് വണ്ടി തിരിച്ചു... നേരെ ചെന്നത് ഓഫീസിലേക്കാണ്.... 🔥🔥🔥❤️🔥🔥🔥 അടഞ്ഞു കിടന്ന വാതിൽ അവൻ തള്ളി തുറന്നു... വെളിച്ചം അകത്തേക്ക് എത്തിയതും അവൾ കൈകൾ വച്ച് തടഞ്ഞു... ആദി നേരെ അവളുടെ അടുത്തേക്ക് നടന്നു... അടുത്ത് കിടന്ന കസേര വലിച്ച് അവൾക്ക് മുന്നിൽ ഇരുന്നു.... അവൾ മുഖം ഉയർത്തി അവനെ നോക്കി...

കവിളിൽ കൈവിരലുകൾ പതിഞ്ഞ പാട് എടുത്തു കാണിച്ചു... ചുണ്ട് പൊട്ടി ചോര അവളുടെ ചുണ്ടുകൾക്ക് ഇടയിലൂടെ താടിയിൽ വന്ന് നിന്നു... അടി കൊണ്ട് അവൾ അവശയായിരുന്നു... കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു... ആദി അവളെ നോക്കി ഒന്ന് പുച്ഛിച്ചു... "ഇനിയും പറയാൻ പറ്റില്ലേ നിനക്ക്... " "ഞാൻ പറയാം... " "നിനക്ക് എന്നെ അല്ല അവളെയാണ് ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ... നീ അവളെ വെറുക്കണം എന്ന് തോന്നി... അതിന് വേണ്ടി ഞാൻ തന്നെ ചെയ്തതാ..." "എന്നിട്ട് ആ പ്രൊജക്റ്റ്‌ നീ ആർക്കാ കൊടുത്തത്... " "അ... ത്... " "പറയടി.... " "അത്... വർമ്മ ഗ്രൂപ്പിന്... " "എന്നിട്ട് നിനക്ക് എന്ത് കിട്ടി... " "അത്... അഭിൻ അവനാ എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്...ആ പ്രൊജക്റ്റ്‌ വഴി കോടികൾ കിട്ടും എന്ന് അവൻ പറഞ്ഞു അത് എങ്ങനെയെങ്കിലും വേണം എന്നും അവൻ പറഞ്ഞു... അത് മാത്രമല്ല അവന്റെ ഓഫീസിൽ നല്ലൊരു ജോലിയുണ്ട് എന്നും... ആ പ്രൊജക്റ്റ്‌ നേടി തന്നാൽ അത് എനിക്ക് കിട്ടും എന്നും അവൻ പറഞ്ഞു...പിന്നെ നിന്നോട് ഉള്ള ദേഷ്യം കൊണ്ട് ഞാൻ സമ്മതിച്ചു....

" "നീ കാരണം എത്ര കോടികൾ ആണ് എനിക്ക് നഷ്ടം എന്ന് നീ അറിഞ്ഞോ... നിന്നെ ഞാൻ എന്റെ നല്ലൊരു ഫ്രണ്ട് ആയിട്ടേ കണ്ടിട്ടുള്ളൂ... അതിന് അപ്പുറം എനിക്ക് നിന്നോട് ഒന്നും തോന്നിട്ടില്ല.... ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു അത് എന്റെ ലക്ഷ്മിയെയാണ്... ❤️" അവൻ അത്രയും പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റു... അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും തൻവിക പിന്നിൽ നിന്ന് വിളിച്ചു... അവൻ ഒന്ന് നിന്നതിനു ശേഷം തിരിഞ്ഞു... "ആദി പ്ലീസ്... എന്നെ വിട്ടേക്ക് പ്ലീസ്... " അവളെ നോക്കി ഒന്ന് പുച്ഛിച്‌ അവൻ വാതിൽ കോട്ടി അടച്ചു... ❤️___❤️____❤️ ആദി നേരെ ചെന്നത് ഫ്ലാറ്റിലേക്ക് ആണ്... കാളിങ് ബെൽ അടിച്ചതും സിദ്ധു വന്ന് വാതിൽ തുറന്നു... "നീ ഇത് എവിടെയായിരുന്നു... നിന്നെ ഞാൻ എത്ര വിളിച്ചു... " "ലച്ചു എവിടെ... " "അവള് മുറിയിൽ ഉണ്ട്.... ഉറങ്ങിട്ടുണ്ടാകും... വേദന ഉണ്ടെന്ന് പറഞ്ഞു... മരുന്ന് കഴിച്ച് കിടന്നു... " ആദി വേറെ ഒന്നും പറയാതെ മുറിയിലേക്ക് കയറി... ബെഡിൽ നോക്കിയെങ്കിലും അവളെ കണ്ടില്ല... ആദി നേരെ ബാൽക്കണിയിലേക്ക് നടന്നു...

ചാരുകസേരയിൽ ഉറങ്ങുന്ന ലച്ചുവിനെ അവൻ നോക്കി നിന്നു... തലയിലെ മുറിവ് കണ്ടതും അവന്റെ നെഞ്ചോന് പിടഞ്ഞു... "ലക്ഷ്മി... ലക്ഷ്മി... " ആദി അവളുടെ കവിളിൽ തട്ടി വിളിച്ചു... ലച്ചു നല്ല ഉറക്കം ആയിരുന്നു... ആദി അവളെ കൈകളിൽ കോരി എടുത്ത് അകത്തേക്ക് നടന്നു...🔥അസുരൻ🔥 ഭാഗം➖️3⃣2⃣ ലച്ചു രാവിലെ കണ്ണ് തുറന്നതും ബെഡിൽ... അവൾ എഴുനേറ്റ് ആദിയെ ഒന്ന് നോക്കി.... പിന്നെ അധികം നിൽക്കാതെ എഴുന്നേറ്റ് പോയി... അവളെ ഒന്ന് കാണാൻ വരാത്തതിൽ അവനോടു ചെറിയ ദേഷ്യം തോന്നി ലച്ചു ഫ്രഷായി അടുക്കളയിൽ കയറി... "ലക്ഷ്മി.... " ആദിയുടെ അലർച്ച കേട്ട് അവൾ ഒന്ന് ഞെട്ടി...കൈയിലെ പാത്രം നിലത്തേക്ക് വീണു... ആദി സ്പീഡിൽ നടന്ന് അടുക്കളയിൽ എത്തി... ലച്ചു അവനെ നോക്കാതെ ജോലി തുടർന്നു "ഡി... " ലച്ചു തിരിഞ്ഞ് നിന്ന് അവനെ ഒന്ന് നോക്കി അപ്പുറത്തേക്ക് മാറി... "ഡി.... " "എന്താ... " "സമയം എത്രയായി എന്ന് അറിയോ... " "എനിക്ക് അറിയില്ല... എനിക്ക് ഇവിടെ ജോലിയുണ്ട്... ആദിയേട്ടൻ ഒന്ന് പോയെ... " ലച്ചു അവന് മുഖം കൊടുക്കാതെ പറഞ്ഞു... "എന്താ എന്നെ രാവിലെ വിളിക്കാതെ ഇരുന്നത്... " "ആദിയേട്ടന്റെ കാര്യം ആദിയേട്ടൻ നോക്കുമല്ലോ പിന്നെ ഞാൻ എന്തിനാ....

അത് കൊണ്ടാണ് വിളിക്കാത്തത്... പിന്നെ നമ്മൾ തമ്മിൽ അത്ര വലിയ ബന്ധം ഒന്നും ഇല്ലല്ലോ.... ഞാൻ ആദിയേട്ടന്റെ ആരും അല്ലല്ലോ.... പിന്നെ എന്തിനാ വെറുതെ ഞാൻ വന്ന് ബുദ്ധിമുട്ടിക്കുന്നത്... " ആദി മറുത്ത് ഒന്നും പറയാതെ മുറിയിലേക്ക് കയറി... കുറച്ച് കഴിഞ്ഞതും മുറിയിൽ നിന്ന് ഇറങ്ങി വാതിൽ തുറന്ന് പുറത്ത് ഇറങ്ങിയതും ലച്ചു പിന്നിൽ നിന്ന് വിളിച്ചു... "ആദിയേട്ട... ദേ ചായ... " ലച്ചു നീട്ടിയ ചായ അവൻ തട്ടി തെറിപ്പിച്ചു... വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി...വാതിൽ കൊട്ടിയടച്ചു.... ലച്ചുവിന്റെ കണ്ണ് നിറഞ്ഞു... ആദി ഓഫീസിലേക്ക് ഇറങ്ങിയതും അവളെ അമ്മ വിളിച്ചു... "അമ്മേ... എന്തുണ്ട് വിശേഷം... " "അത് പറയാൻ ആണ് നിന്നെ വിളിച്ചത്... " "എന്താ... ജിത്തേട്ടന്റെ കല്യാണം ഉറപ്പിച്ചോ.... " "ആ....അടുത്ത മാസം അവസാനം... നിശ്ചയം വേണ്ടാ എന്നാ അമ്മ(അച്ഛമ്മ) പറയുന്നത് അത് കൊണ്ട് നേരിട്ട് കല്യാണം... നീ പറ്റുമെങ്കിൽ അടുത്ത ആഴ്ച ഇങ്ങ് പോര് നിന്നെ കണ്ടിട്ട് കുറെ ആയില്ലേ... " "ആ... എനിക്കും കൊതിയാവുന്നു നിങ്ങളെ കാണാൻ..." "ആദിമോൻ ഓഫീസിൽ പോയോ... " "ആ... അച്ഛൻ എവിടെ... " "അച്ഛനും വല്യച്ഛനും എസ്റ്റേറ്റിൽ പോയിരിക്കുകയാ.... രണ്ട് ദിവസം ആയി നാളെ ഇങ്ങ് എത്തും... പിന്നെ ഒരു വിശേഷം കൂടി ഉണ്ട്.... "

"എന്താ...? " "പ്രിയയ്ക്കും റാമിനും പുതിയ ഒരാൾ കൂടി വരാൻ പോവുകയാ.... " "നേരാണോ... അമ്മേ.... " "ആ മോളെ പ്രിയ മോൾ ഇന്നലെ വിളിച്ചിരുന്നു... അവളെ നാളെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരും... " "മ്മ്... എന്നാ ശരി.... " അത്രയും പറഞ്ഞ് ലച്ചു ഫോൺ കട്ട് ചെയ്യ്തു... അവൾ നേരെ ചെന്നത് ബാൽക്കണിയിലേക്കാണ്... "എനിക്ക് എപ്പോഴാ പുതിയ ഒരാളെ കിട്ടുക..." വയറിനു മുകളിൽ കൈകൾ ചേർത്ത് കൊണ്ട് അവൾ പറഞ്ഞു... മനസ് നിറയെ ആദിയുടെ മുഖം ആയിരുന്നു.... അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു... "എനിക്ക് ദേവേട്ടനെ വെറുക്കാൻ പോലും പറ്റുന്നില്ലല്ലോ.... അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് ദേവേട്ടനെ... " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ഇതേ സമയം ആദിയുടെ ഓഫീസ്.... "Hha... ജിത്തു... എന്താഡാ... " "എടാ... എന്റെ കല്യാണം ഉറപ്പിച്ചു... " "അതിന്...? " "ഡാ... നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത്.... " "പിന്നെ നീ കെട്ടുന്നതിനു ഞാൻ എന്തിനാ സന്തോഷിക്കുന്നത്... " "ഓഹ്... അങ്ങനെ... പിന്നെ അടുത്ത മാസം ആണ് കല്യാണം അതിന് മുന്നേ ലച്ചുവിനെ ഒന്ന് ഇങ്ങോട്ട് വിട്ടു തരുമോ... "

"ലച്ചുവിനെ വിട്ട് തരുന്ന കാര്യം എനിക്ക് ഒന്ന് ആലോചിക്കണം... " "ഓഹ്.... അപ്പൊ അതും അങ്ങനെയാണ് അല്ലേ... " "Hha... പിന്നെ ഒരു കാര്യം പറയാൻ മറന്നു... ഞാൻ ഒരു മാമൻ ആകാൻ പോകുന്നു... " "ആണോ... " "ആ.... പിന്നെ നീ ലച്ചുവിനോട് ഒന്ന് പറയണേ... എന്നാ ശരി എനിക്ക് ഇത്തിരി വർക്ക്‌ ഉണ്ട്.... " "മ്മ് ശരി.... " ജിത്തു ഫോൺ കട്ട് ചെയ്തതും അവൻ ലച്ചുവിനെ വിളിച്ചു... അവൾ ഫോൺ കട്ട് ചെയ്തു കൊണ്ടേയിരുന്നു... "ഓഹ്... ദേഷ്യം ആണോ.... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... അവന്റെ വർക്ക്‌ തുടർന്നു... "സിദ്ധു ഏട്ടാ.... " "എന്താ ലച്ചു.... " "ഓഫീസിൽ ആണോ... " "ആ അതേ എന്തു പറ്റി...സുഖമില്ലേ... " "ഹേയ് അത് ഒന്നും അല്ല... എനിക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് book ചെയ്യുമോ... നാട്ടിലേക്ക്... " "ഇത് എന്താ ഇപ്പൊ ഇങ്ങനെ... " "ഹേയ് ഒന്നും ഇല്ല ജിത്തേട്ടന്റെ കല്യാണം ഉറപ്പിച്ചു... അപ്പൊ എല്ലാവരും അവിടെ ഉണ്ട് ഞാൻ മാത്രം ഇവിടെ... എനിക്ക് എന്തോ ഒരു വിഷമം പോലെ... " "ഞാൻ ആദിയോട് പറയാം... "

"അയ്യോ സിദ്ധു ഏട്ടാ വേണ്ടാ.... പറയേണ്ട എന്നെ ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഞാൻ എന്തിനാ ജീവിക്കുന്നത് ഞാൻ ആദിയേട്ടന് ഒരു അധികപറ്റാണ് വെറുതെ എന്തിനാ ഇവിടെ... അത് കൊണ്ട് ഞാൻ പോകുന്നത് ആദിയേട്ടൻ അറിയേണ്ട... " "എന്നാലും ലച്ചു... " "പ്ലീസ്.... " "മ്മ് ശരി... " സിദ്ധു അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു... ലച്ചു എഴുനേറ്റ് ബാൽക്കണിയിലേക്ക് നടന്നു... ലച്ചു കുറച്ച് നേരം ബാൽക്കണിയുടെ കൈവരിയിൽ തല വച്ചു കിടന്നു... പിന്നിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടതും ലച്ചു തിരിഞ്ഞു.... അവൾ തിരിഞ്ഞതും ആദി അവളുടെ ചുണ്ടുകൾ കവർന്നതും ഒരുമിച്ചായിരുന്നു ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story