അസുരൻ: ഭാഗം33&34

asuran

എഴുത്തുകാരി: മയിൽപീലി

ബാൽക്കണിയുടെ കൈവരിയിൽ തല വച്ച് ലച്ചു കുറച്ചു നേരം കിടന്നു... പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടതും ലച്ചു തിരിഞ്ഞു നോക്കി... അവൾ തിരിഞ്ഞതും ആദി അവളുടെ അധരങ്ങൾ കവർന്നതും ഒരുമിച്ചായിരുന്നു..... ലച്ചു പെട്ടന്ന് ഞെട്ടി എഴുന്നേറ്റു... "എന്റമ്മോ സ്വപ്നത്തിൽ പോലും ഒരു സമാധാനവും തരില്ലല്ലോ ആ അസുരൻ... " ലച്ചു പിറുപിറുത്ത് കൊണ്ട് മുറിയിൽ കയറി... അപ്പോഴേക്കും സിദ്ധു വിളിച്ചു... "ലച്ചു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടി ഈവെനിംഗ് 4മണിക്കാണ്... റെഡിയായി നിൽക്കണം ഞാൻ വരാം... " "മ്മ്... " ലച്ചു പിന്നെ സമയം കളയാതെ പോകാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങി... വൈകുന്നേരം സിദ്ധു വന്നതും രണ്ടുപേരും ഇറങ്ങി... സിദ്ധു ലച്ചു കാണാതെ ഫോൺ എടുത്ത് ആദിയെ വിളിച്ചു... 2മണിയോട് കൂടി സിദ്ധുവും ലച്ചുവും എയർപോർട്ടിൽ എത്തി... ചെക്കിൻ ചെയ്ത് ലച്ചു അകത്തേക്ക് കയറി...

സിദ്ധു ഒന്ന് കൂടി ആദിയെ വിളിച്ചു... "ഞാൻ വരുന്നുണ്ട് സിദ്ധു... നീ വയ്ക്ക്... " "ഇനി വരണ്ട ആദി അവൾ ചെക്കിൻ ചെയ്ത് അകത്തേക്ക് കയറി... " അത് കേട്ടതും ആദിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു... വൈകുന്നേരം ആദി ഫ്ലാറ്റിൽ എത്തുമ്പോൾ ആകെ അസ്വസ്ഥൻ ആയിരുന്നു... എന്ത് ചെയ്യണം എന്നറിയാതെ ആദി കുറെ നേരം ബാൽക്കണിയിലെ ചെയറിൽ ഇരുന്നു... അപ്പോഴേക്കും സിദ്ധു വന്നു... "ആദി... " "ഹാ നീ വന്നോ... " "നീ എന്താ വരാത്തത്... " "അത് പോട്ടെ അവള് വിളിച്ചത് നീ എന്താ എന്നോട് പറയാത്തത്... " "അ... ത്... " ആദി യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ അവനെ നോക്കി... "ഡാ... ആദി അവള് പറയണ്ട എന്ന് പറഞ്ഞു... അത് കൊണ്ടാണ്... " "എത്ര വർഷം ആയി സിദ്ധു നീ എന്റെ കൂടെ എന്നിട്ട് എന്നോട് ഇങ്ങനെ വേണമായിരുന്നോ... "

"ആദി ഡാ... " "വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട... ഞാൻ നാട്ടിലേക്ക് പോവുകയാ... നീ വരുന്നുണ്ടോ... " അത് പറഞ്ഞ് ആദി എഴുന്നെറ്റു... ഫോൺ എടുത്ത് ജിത്തുവിനെ വിളിച്ചു... "ആ... ആദി... നീ എന്താ വരാത്തത്... " "ലച്ചു.... " "ആ... അവള് നേരത്തെ എത്തി... മുറിയിൽ ഉണ്ട്... ഉറങ്ങി... നല്ല ഷീണം ഉണ്ട്... നീ എപ്പോ എത്തും... " "ഞാൻ ഇതാ ഇറങ്ങാറായി... പിന്നെ നീ ഒന്ന് എയർപോർട്ടിൽ വരണം...ഒരു 3മണിക്ക്... " "ആ... ഞാൻ വരാം.... " ആദി ഫോൺ വച്ച് സിദ്ധുവിനെയും കൂട്ടി വണ്ടിയിൽ കയറി... രാത്രി 12:30ന് ഉള്ള ഫ്ലാറ്റിൽ ആദിയും സിദ്ധുവും നാട്ടിലേക്ക് തിരിച്ചു.... പുലർച്ചെ 2 അരയോടെ ആദിയും സിദ്ധുവും എയർപോർട്ടിൽ എത്തി... 10മിനിറ്റ് കഴിഞ്ഞതും ജിത്തു എയർപോർട്ടിൽ എത്തി... "നീ എന്താ ഇത്ര താമസിച്ചത്... " "സോറി ഡാ ഉറങ്ങി പോയി... " പിന്നെ മൂന്ന് പേരും വീട്ടിലേക്ക് വിട്ടു...

"ഡാ... വീട്ടിലേക്ക് പോയാൽ മതി... " "അത് എന്താ... ലച്ചു വീട്ടിൽ ഉണ്ട്... അത് മാത്രം അല്ല അമ്മായിയും അമ്മുവും വീട്ടിൽ ഉണ്ട്... " "നിന്നോട് ഞാൻ പറഞ്ഞത് ചെയ്യാൻ നോക്ക്... " "ഓഹ്... ശരി... " ജിത്തു നേരെ വണ്ടി ആദിയുടെ വീട്ടിലേക്ക് വിട്ടു... വീട്ടിൽ എത്തി അവൻ അകത്തേക്ക് കയറി... കൂടെ സിദ്ധുവും ജിത്തുവും... ഇത്തിരി നേരം അവിടെ ഇരുന്ന് ജിത്തു തിരികെ മംഗലത്ത് വീട്ടിലേക്ക് പോയി... പുലർച്ചെ ആണ് അവൻ വീട്ടിലേക്ക് തിരികെ എത്തിയത്... മുറിയിൽ കയറി ജിത്തു കിടന്ന് ഉറങ്ങി... ലച്ചു എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു... അടുത്ത് കിടക്കുന്ന അപ്പുവിന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... അവൾക്ക് എന്തോ ആദിയെ കാണാൻ തോന്നി... ബെഡിൽ കുറെ നേരം ഇരുന്ന് ആലോചിച്ചു... പിന്നെ എന്തോ ഓർത്ത് അവൾ കർട്ടൻ നീക്കി വാതിൽ തള്ളി തുറന്നു... മുറിയിൽ കയറി അവന്റെ ഫോട്ടോയിലൂടെ വിരലോടിച്ചു... ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "എനിക്ക് ഒത്തിരി ഇഷ്ടാ എന്റെ ദേവേട്ടനെ... ചെയ്തത് തെറ്റ് ആയിപോയി എന്നറിയാം...

അങ്ങനെയെങ്കിലും എന്നോട് ഇത്തിരി സ്നേഹം തോന്നിക്കോട്ടെ എന്ന് കരുതി അത്കൊണ്ടാണ് പറയാതെ വന്നത്.... സോറി... " ലച്ചു അവന്റെ ഫോട്ടോയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു... ദിവസങ്ങൾ കടന്ന് പോയി... എസ്റ്റേറ്റിൽ നിന്ന് വിശ്വനും അശോകനും വേണുവും തിരികെ വന്നു... ആദി വന്ന കാര്യം ജിത്തു ലച്ചുവിനോട് പറഞ്ഞില്ല... ആദി അവനോട് കർശനമായ താക്കീത് നൽകിയിരുന്നു...🤬😩പേടിച്ചിട്ട് ജിത്തു ഒന്നും പറഞ്ഞില്ല... ദിവസം കൂടും തോറും ലച്ചുവിന് ആദിയെ കാണാൻ തോന്നി... ആദിക്കും മറിച്ചായിരുന്നില്ല... പിറ്റേ ദിവസം രാവിലെ തന്നെ ആദിയും സിദ്ധുവും മംഗലത്ത് വീട്ടിൽ ലാൻഡ് ചെയ്തു... ആദി വരുമ്പോൾ അപ്പുവും ലച്ചുവും പൊരിഞ്ഞ അടിയായിരുന്നു... ആദി വാതിക്കൽ നിന്ന് നെഞ്ചിൽ കൈ കെട്ടി നോക്കി നിന്നു... ആദിയെ കണ്ടതും ലച്ചു ഒരു അവിഞ്ഞ ചിരി പാസ്സാക്കി... തിരിഞ്ഞ് അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു... സിദ്ധു ശിവയെ തപ്പി നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി... വീട് മൊത്തം അരിച്ചു പെറുക്കി... പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.... 😁😁

അവസാനം തിരഞ്ഞു മടുത്ത സിദ്ധു മുറിയിൽ കയറി റസ്റ്റ്‌ എടുത്തു... "നീ എന്താ ഇവിടെ... " സിദ്ധു എന്നോട് ആണോ എന്ന മട്ടിൽ അവനെ നോക്കി... "ആ... നിന്നോട് തന്നെ.... " "അത് ഞാൻ ചോദിക്കേണ്ട ചോദ്യം ആണ്...നിനക്ക് അപ്പുറത്ത് ഉണ്ടല്ലോ മുറി അങ്ങോട്ട്‌ പോക്കോ... " "നീ പോടാ... " അപ്പോഴേക്കും രേവതി അങ്ങോട്ട്‌ വന്നു... "അയ്യോ ആദി മോൻ എന്താ ഇവിടെ നിന്റെ മുറി അപ്പുറത്താ... " "അത് ഞാൻ ചുമ്മാ കയറിയതാ... " അത്രയും പറഞ്ഞ് ആദി ലച്ചുവിന്റെ മുറിയിൽ കയറി... മുറി ആകെ ഒന്ന് നോക്കി... ചുമരിൽ തൂക്കിയിരിക്കുന്ന ലച്ചു ഫോട്ടോയിൽ നോക്കി നിന്നു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ആദി കുളിച് ഇറങ്ങിയതും ലച്ചു മുറിയിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു.... ആദി ടവൽ അടുത്തുള്ള ചെയറിൽ ഇട്ട് ഒരു ടീ ഷർട്ട്‌ എടുത്ത് ഇട്ടു... "ഇയാൾക്ക് എന്നാ ഗ്ലാമർ... എന്റെ കൺട്രോൾ കളയും എന്നാ തോന്നുന്നത്... " ലച്ചു ആദിയെ നോക്കി പിറുപിറുത്തു... ആദി അവൾക്ക് നേരെ തിരിഞ്ഞു... ലച്ചു ഒന്ന് പിന്നിലേക്ക് ചാഞ്ഞു... അവൻ അവളുടെ അടുത്തേക്ക് നടന്നതും ലച്ചു പിന്നിലേക്ക് നീങ്ങി...

അടുത്ത് എത്തിയതും കൈയിലെ ചായ വാങ്ങി അവൻ മുറി വിട്ട് ഇറങ്ങി... "അൺറൊമാന്റിക് മൂരാച്ചി...😡😡" ലച്ചു പിറുപിറുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി... ദിവസങ്ങൾ കടന്ന് പോയി ... ആദിയും ലച്ചുവും നാട്ടിൽ വന്നിട്ട് രണ്ടാഴ്ചയായി... അടുത്ത ആഴ്ചയാണ് ജിത്തുവിന്റേയും ഇഷുവിന്റേയും കല്യാണം... അതിന്റെ ഒരുക്കങ്ങൾ തുടങ്ങി... മുറ്റത്ത് ഒരു കാർ വന്ന് നിന്നതും ഒരു പെൺ കുട്ടി കാറിൽ നിന്ന് ഇറങ്ങി... അവൾ നേരെ ചെന്ന് ആദിയെ കെട്ടിപിടിച്ചു.... അത് കണ്ട് കൊണ്ടാണ് ലച്ചു പുറത്തേക്ക് വന്നത്... അത് കണ്ടതും ലച്ചു ഇപ്പൊ കരയും എന്ന മട്ടിൽ ആണ്... ആദി അവളെ ഒന്ന് കൂടി ചേർത്ത് നിർത്തി... അത് കണ്ടതും ലച്ചു വന്ന പോലെ അകത്തേക്ക് കയറി... ആദി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.... തുടരും.... 🔥അസുരൻ🔥 ഭാഗം➖️3⃣4⃣ ✍️ മയിൽപ്പീലി രണ്ടുപേരും അകത്തേക്ക് കയറിയതും സിദ്ധു ഹാളിലേക്ക് ഇറങ്ങി... "പെങ്ങളെ... " സിദ്ധു ഇരു കൈയും നീട്ടി പിടിച്ചു കൊണ്ട് സിത്താരയുടെ അടുത്തേക്ക് നടന്നു... പറക്കും തളികയിൽ നമ്മുടെ ഹനീഫിക്ക അച്ഛാ...

എന്നും വിളിച്ചു വരുന്നില്ലേ... അത് പോലെ... 😂😂 "ഏട്ടാ... " അവൾ ചെന്ന് അവനെ കെട്ടിപിടിച്ചു... ലച്ചു അവരെ മൂന്ന് പേരെയും മാറി മാറി നോക്കി...ആദി അവളെ തന്നെ നോക്കി നിൽക്കുകയാണ് അത് കണ്ടതും അവൾ മെല്ലെ എസ്‌കേപ്പ് അടിച്ചു... "ഛേ പെങ്ങൾ ആയിരുന്നോ... വെറുതെ സംശയിച്ചു... " ലച്ചു പിറുപിറുത്തു... "എന്നാലും എന്റെ ലച്ചു ചേച്ചി എന്നെ സംശയിച്ചല്ലോ... " "അത് പിന്നെ സിദ്ധു ഏട്ടന് പെങ്ങൾ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു... " രാത്രി ഭക്ഷണം കഴിച്ച് ഹാളിൽ ഇരിക്കുമ്പോൾ സിത്തു ലച്ചുവിനോട് പറഞ്ഞു... സിത്തു അവിടെ ഉള്ളവരും ആയി പെട്ടന്ന് തന്നെ കൂട്ടായി... ശിവയും ലച്ചുവും സിത്തുവും അപ്പുവും അമ്മുവും ഇരുന്ന് ഭയങ്കര സംസാരം ആണ്... ആദി മുകളിൽ നിന്ന് ലച്ചുവിനെ നോക്കി കാണുകയായിരുന്നു.. അവളുടെ സംസാരവും കണ്ണുകളിലെ തിളക്കവും... അവളുടെ ഓരോ പ്രവർത്തികളും അവൻ നോക്കി നിന്നു... അവരുടെ സംസാരം അങ്ങനെ നീണ്ടു പോയി... അമ്മമാർ വന്ന് ആ യോഗം പിരിച്ചു വിട്ടു... ലച്ചു മുറിയിലേക്ക് കയറിയതും ആദിയും കൂടെ തന്നെ കേറി...

അവൾ അവനെ നോക്കാതെ ബെഡിൽ ചെന്ന് കിടന്നു... ആദി അവളെ ഒന്ന് നോക്കി വാതിൽ അടച്ച് അവൾക്ക് അരികിൽ വന്ന് കിടന്നു... ❤️_️__❤️____❤️ രാവിലെ ആദി കണ്ണ് തുറന്ന് ആദ്യം തിരഞ്ഞത് ലച്ചുവിനെയാണ്... അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഫ്രഷാകാൻ കയറി... ആദി കുളി കഴിഞ്ഞ് ഇത്തിരി നേരം കഴിഞ്ഞതും ലച്ചു അവനുള്ള ചായയും ആയി മുറിയിലേക്ക് വന്നു... ലച്ചു അകത്തേക്ക് കയറിയതും ആദി വേഗം ചെന്ന് വാതിൽ അടച്ചു... ലച്ചു ചായ ടേബിളിൽ വച്ച് തിരിഞ്ഞതും തൊട്ടു പിന്നിൽ നിൽക്കുന്ന ആദിയെ കണ്ട് അവൾ ഒന്ന് പേടിച്ചു... ലച്ചു എന്തെങ്കിലും പറയുന്നതിന് മുന്നേ ആദി അവളെ മുറുകെ കെട്ടിപിടിച്ചു... ആദിയുടെ പെട്ടന്ന് ഉള്ള പെരുമാറ്റം കണ്ട് ലച്ചു കണ്ണും മിഴിച് നോക്കി.... "HAPPY BIRTH DAY MY BETTER HALF... ❤️" അവളുടെ മുഖം കൈയിൽ എടുത്ത് കൊണ്ട് പറഞ്ഞു...അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... ലച്ചു അവനെ തന്നെ ഇമ്മ വെട്ടാതെ നോക്കി നിന്നു... "നീ ഇങ്ങനെ നോക്കല്ലേ എന്റെ പെണ്ണെ... ഞാൻ എന്തെങ്കിലും ചെയ്തു പോകും 😘😘😘😘😘"

ലച്ചു ഒന്ന് ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു... അവന്റെ കൈകളും അവളെ പൊതിഞ്ഞു പിടിച്ചു... അവന്റെ നെഞ്ചിൽ നനവ് അനുഭവപ്പെട്ടതും ആദി അവളുടെ മുഖം ചൂണ്ടുവിരലാൽ ഉയർത്തി... "എന്തു പറ്റി... എന്റെ പെണ്ണിന്... " "ദേവേട്ടൻ എന്നെ പറ്റിക്കുന്നത് ഒന്നും അല്ലല്ലോ... " "ലച്ചുട്ടീ... ദേ... ഇങ്ങോട്ട് നോക്ക്.... " ലച്ചു മുഖം ഉയർത്തി നോക്കിയതും ആദി അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളാൽ ബന്ധിച്ചു.... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി... കണ്ണുകൾ വിടർന്നു... പിന്നെ പതിയെ കൂമ്പിയടഞ്ഞു... അവളുടെ അധരങ്ങൾ മോചിപ്പിക്കാതെ തന്നെ ആദി അവളെ എടുത്ത് ഉയർത്തി... ഏറെ നേരത്തെ ചുംബനത്തിനോടുവിൽ ആദി അവളെ മോചിപ്പിച്ചു... ലച്ചു അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... പിന്നെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു... അവളുടെ കണ്ണുനീർ അവൻ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു.... കവിളിൽ അവന്റെ പല്ലുകൾ അമർന്നതും ലച്ചു അവനെ മുറുകെ കെട്ടിപിടിച്ചു... അവന്റെ ചെവിയിൽ മെല്ലെ ഒന്ന് കടിച്ചു.....

ആദി അവളെ നിലത്ത് നിർത്തി അവളുടെ ഇരു കൈകളും അവന്റെ കൈക്കുള്ളിൽ ആക്കി... ആദി മുഖം ഉയർത്തി അവളെ നോക്കി... കണ്ണുകൾ നിറഞ്ഞു ഒഴുകി... അവളുടെ കൈകളിൽ അവൻ ചുണ്ടുകൾ ചേർത്തു... അവളെ ഒന്ന് കൂടി മുറുകെ കെട്ടിപിടിച്ചു... "ദേവേട്ടാ.... പതിയെ... " "ലച്ചു.... നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ... " "എന്തിന്... " വളരെ ലളിതമായ അവളുടെ മറുപടി കേട്ട് ആദി അവളെ ഇമ്മ വെട്ടാതെ നോക്കി നിന്നു... "നിനക്ക് എങ്ങനെയാടി ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നത്... " "അതൊക്കെ പറ്റും കാരണം എന്താന് ചോദിച്ചാൽ എനിക്ക് ദേവേട്ടനെ ഒത്തിരി ഇഷ്ടമാണ്... ദേഷ്യം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ഇല്ല... 😊😊" അത്രയും പറഞ്ഞ് ലച്ചു അവനെ മുറുകെ കെട്ടിപിടിച്ചു... "ലച്ചു.... " "ആ.... ദാ വരുന്നു... " പുറത്ത് നിന്ന് ഭദ്രയുടെ വിളി വന്നതും ലച്ചു മറുപടി പറഞ്ഞു... "ഞാൻ പോട്ടെ ദേവേട്ടാ... " "Hha... പോകല്ലേ ദാ ഇത് നോക്ക്... " ആദി കൈയിലെ കവർ അവൾക്ക് നേരെ നീട്ടി... ലച്ചുവിന്റെ കണ്ണുകളിലെ തിളക്കം ആദി നോക്കി നിന്നു...

ലച്ചു കവർ വാങ്ങി തുറന്ന് നോക്കി... അത് കണ്ടതും ലച്ചു അവനെ നോക്കി നിന്നു... ലച്ചു അറിയാതെ എടുത്ത ഒരുപാട് ഫോട്ടോകൾ ആണ്... അവളുടെ കണ്ണുകൾ നിറഞ്ഞു... ആദി വേറെ ഒരു കവർ കൂടി അവൾക്ക് നേരെ നീട്ടി... ലച്ചു അത് വാങ്ങി തുറന്ന് നോക്കി.... അവൾക്ക് ഏറ്റവും പ്രിയമുള്ള ചിലങ്കയായിരുന്നു... ലച്ചു ആദിയെ മുറുകെ കെട്ടിപിടിച്ച് നെഞ്ചിൽ ചുണ്ടുകൾ ചേർത്തു... ആദി അവളെ എടുത്ത് ഉയർത്തി... അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... "ലച്ചു.... " "ആ.... വരുന്നു.... ദേവേട്ടാ താഴെ ഇറക്കിയെ ഞാൻ പോട്ടെ... " ഭദ്ര വീണ്ടും വിളിച്ചതും ലച്ചു ആദിയോട് പറഞ്ഞു... ആദി അവളെ താഴെ ഇറക്കിയതും ലച്ചു ചെന്ന് വാതിൽ തുറന്നതും ഒരു വലിയ ശബ്‌ദത്തോടെ വർണ്ണകടലാസുകൾ അവളെ പൊതിഞ്ഞു.... ജിത്തു വന്ന് അവളെ കെട്ടിപിടിച്ചു... "Happy Birth Day... Dear ❤️😘😘" "Thank You ജിത്തേട്ടാ... " അപ്പോഴേക്കും അപ്പു വന്ന് അവളെ കെട്ടിപിടിച്ചു... "Happy Birth Day ചേച്ചികുട്ടി 😘😘😘" അത് പറഞ്ഞ് അപ്പു അവളുടെ കവിളിൽ ഉമ്മ വച്ചു... ലച്ചു തിരിച്ചും അവനെ ഉമ്മ വച്ചു...

പിന്നെ എല്ലാവരും ചേർന്ന് അവളെ വിഷ് ചെയ്തു... ആദി അവളെ ഇമ്മ വെട്ടാതെ നോക്കി നിന്നു... എല്ലാവരുടെയും സ്നേഹത്തിന് ഇടയിലും ലച്ചു ആദിയെ നോക്കാൻ മറന്നില്ല... അവൾ നോക്കിയതും ആദി കണ്ണ് ഇറുക്കി കാണിച്ചു... അവൾ ഒന്ന് ചിരിച്ചു... അവളുടെ മുഖം നാണത്താൽ ചുവന്നു... "ലച്ചു... മോളെ നിങ്ങള് രണ്ടുപേരും ഒന്ന് അമ്പലത്തിൽ പോയിട്ട് വാ... " അച്ഛമ്മ രണ്ടുപേരോടായി പറഞ്ഞു... ലച്ചു അത് കേട്ട് തലയാട്ടി... അത് കണ്ടതും ആദി അവളുടെ തലയ്ക്കിട്ട് ഒന്ന് തട്ടി...ലച്ചു അവനെ നോക്കി ഒന്ന് പേടിപ്പിച്ചു... രണ്ടുപേരും പെട്ടന്ന് തന്നെ റെഡിയായി ഇറങ്ങി... ജിത്തു ആദിക്ക് നേരെ അവന്റെ വണ്ടിയുടെ ചാവി നീട്ടി... രണ്ടുപേരും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി... ലച്ചുവിന്റെ വേഷം സാരിയാണ് മയിൽപ്പീലി കസവുള്ള സാരിയിൽ ലച്ചു സുന്ദരിയായിരുന്നു.... ആദി നീല കളർ ഷർട്ടും അതിന് മാച്ച് ആയ മുണ്ടും ആണ് അവന്റെ വേഷം... വിശാലമായ പാടത്തിൻ നടുവിലൂടെ ആദിയുടെ ബുള്ളറ്റ് നീങ്ങി... ലച്ചു അവന്റെ പുറത്ത് തല വച്ച് കിടക്കുകയാണ്...

"ഡി... മതി സ്വപ്നം കണ്ടത് ഇറങ്ങേടി... " ആദി ശബ്ദം കേട്ടതും ലച്ചു സ്വപ്നത്തിൽ നിന്ന് ഉണർന്നു... വണ്ടി പാർക്ക്‌ ചെയ്ത് ആദി ലച്ചുവിന്റെ കൈയും പിടിച്ച് പടികൾ കയറി... മഹാദേവന് മുന്നിൽ രണ്ടുപേരും കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു... അമ്പലം ഒന്ന് വലം വച്ച് രണ്ടുപേരും അമ്പല കുളത്തിൽ ചെന്ന് ഇരുന്നു... ആദി അവളെ ഇമ്മ വെട്ടാതെ നോക്കി നിന്നു... "എന്താ... " "മ്മ്മ്... " ആദി ഷോൾഡർ കുലുക്കി... "പോകാം ആദിയേട്ട... " ആദി അവളെ നോക്കാതെ കുളത്തിലെക്ക് നോക്കിയിരുന്നു... "ഇയാൾക്ക് എന്തു പറ്റി.... 🤔🤔" "ആദിയേട്ട.... " ലച്ചു അവനെ കുലുക്കി വിളിച്ചു... "ദേവേട്ടാ... " അവളുടെ വിളി കേട്ടതും ആദി തിരിഞ്ഞു നോക്കി... "അതേ ലച്ചു... നീ എന്നെ ദേവേട്ടാന് വിളിച്ചാൽ മതിട്ടോ... എനിക്ക് അതാണ് ഇഷ്ടം... " "ഓഹ് അപ്പൊ അതാണ് കാര്യം... " അതും പറഞ്ഞ് ലച്ചു ആദിയുടെ തോളിൽ തല ചായ്ച്ചു... പിന്നെയും കുറച്ച് നേരം അവിടെ ഇരുന്നതിന് ശേഷം രണ്ടുപേരും ഇറങ്ങി... വീട്ടിൽ എത്തുമ്പോൾ അമ്മാർ സദ്യ ഒരുക്കുന്ന തിരക്കിൽ ആണ്... ലച്ചുവും അവരുടെ കൂടെ കൂടി...

"എന്റെ ലച്ചു ഈ സാരി ഒന്ന് മാറ്റിവച്ച് വാ... " ശിവ അവളെ അടുക്കളയിൽ നിന്ന് ഇറക്കി വിട്ടു... ലച്ചു ശിവയെ നോക്കാതെ മുറിയിലേക്ക് പോയി... "ദേവേട്ടാ...." മുറിയിൽ കയറിയ ലച്ചു ആദിയെ വിളിച്ചു... "എന്താ... " ബാൽക്കണിയിൽ നിന്നും അവന്റെ ശബ്ദം കേട്ടതും ലച്ചു അങ്ങോട്ടേക്ക് പോയി... "ഇത് എന്താ ഇവിടെ... ഡ്രസ്സ്‌ പോലും ചെയിൻജ് ചെയ്തില്ലല്ലോ... " "ഒന്നുല്ല... " "ദേ ഇത് നോക്കിയേ ദേവേട്ടാ എങ്ങനെയുണ്ട് അപ്പുവിന്റെ ഗിഫ്റ്റാണ്... " അപ്പു വരച്ച ലച്ചുവിന്റെ pic ആണ്... ലച്ചു അതിനെ നോക്കി നിന്നു... "നന്നായിട്ടുണ്ടല്ലോ.... " അതും പറഞ്ഞ് ആദി അവളെ വലിച്ച് അവന്റെ മടിയിൽ ഇരുത്തി... "എന്താണ്... " ആദി ഒന്നുല്ല എന്ന് ഷോൾഡർ കുലുക്കി... "ഈ അസുരൻ ഇത്രയും റൊമാന്റിക് ആണെന്ന് ഞാൻ അറിഞ്ഞില്ല... " "ഇതൊക്കെയെന്ത്‌... എന്റെ റൊമാൻസ് മോള് കാണാൻ കിടക്കുന്നതെയുള്ളൂ... " അത് പറഞ്ഞ് ആദി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... ലച്ചു അവനെ പിന്നിലേക്ക് തള്ളി... "മതി... പോയെ പോയി ഡ്രസ്സ്‌ മാറ്റി വാ... " അവന്റെ മടിയിൽ നിന്ന് എഴുനേൽക്കാൻ തുടങ്ങിയതും ആദി അവളെ വീണ്ടും പിടിച്ചിരുത്തി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story