അസുരൻ: ഭാഗം35&36

asuran

എഴുത്തുകാരി: മയിൽപീലി

പോകാൻ ഒരുങ്ങിയ ലച്ചുവിനെ ആദി വീണ്ടും മടിയിലേക്ക് ഇരുത്തി... അടുത്ത നിമിഷം അവളുടെ മാറിൽ തല ചായ്ച്ചു... 🎶🎶Azhagiya 🔥ASURA...🔥 Azhagiya 🔥ASURA...🔥 Athumeera Aasayillayaa... Kanavil Vandhu Yendhan Viralgal kichu kichu Mootavillayaa...🎶🎶 ലച്ചുവിന്റെ ഫോൺ റിങ് ആയതും ലച്ചു ആദിയെ മെല്ലെ ഒന്ന് നോക്കി... ആദി അവളെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി... ലച്ചു നൈസ് ആയിട്ട് ഒന്ന് ചിരിച്ചു കൊണ്ട് എഴുനേറ്റു... """ഇഷു കാളിങ്... """ ലച്ചു ഓടി ചെന്ന് ഫോൺ എടുത്തതും കട്ടായി... ലച്ചു അവളെ തിരിച്ച് വിളിച്ചു... ഏറെ നേരം അവരുടെ സംസാരം നീണ്ടു... ലച്ചു പിന്നെ ആദിയെ നോക്കാൻ പോയില്ല... ലച്ചു പെട്ടന്ന് തന്നെ ഡ്രസ്സ്‌ ചെൻജ് ചെയ്ത് താഴേക്ക് ഇറങ്ങി... കേക്ക് ഒക്കെ മുറിച്ച് സദ്യയും കഴിച്ച് എല്ലാവരും ഷീണം മാറ്റുമ്പോൾ ആണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്.... അകത്തേക്ക് കയറിയ ആളെ കണ്ടതും എല്ലാവരുടെയും മുഖം വിടർന്നു... "പ്രിയമോളെ... " അച്ഛമ്മ അവളെ പൊതിഞ്ഞു പിടിച്ച് കൊണ്ട് വിളിച്ചു... "അച്ചമ്മേ... " "പ്രിയ മോളെ.... "

എല്ലാവരും അവളെ പൊതിഞ്ഞു... ജിത്തു ചെന്ന് റാമിനെ അകത്തേക്ക് ക്ഷണിച്ചു... പിന്നെ ആകെ ബഹളം ആയിരുന്നു... ഇങ്ങ് മുകളിൽ... "ശിവ പ്ലീസ്... ഡി... " "സിദ്ധു ഏട്ടാ... വേണ്ടാ പ്ലീസ് എന്നെ വിട്ടേക്ക്... " സിദ്ധു ഒന്നും പറയാതെ അവൾക്ക് വഴി മാറി കൊടുത്തു... സ്റ്റെയർ ഇറങ്ങിയതും പ്രിയയുടെ ശബ്ദം കേട്ട് അവളുടെ കാലുകളുടെ വേഗത കൂടി... "ചേച്ചി... " ശിവ ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു... "എന്താ ശിവ ഇത് പതിയെ പിടിയെഡി... " അച്ഛമ്മ അവളെ ശാസിച്ചു... താഴേക്ക് വന്ന സിദ്ധു ശിവയെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല...അവൻ ജിത്തുവിന് അരികിൽ ചെന്ന് ഇരുന്നു... രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും സിദ്ധു ശിവയെ ഒന്ന് നോക്കുക പോലും ചെയ്തില്ല... "ഇയാൾക്ക് ഒരു ഉമ്മ കൊടുക്കാത്തതിന് ഇത്രയും ദേഷ്യമോ... 😏😏" ശിവ ഒന്ന് മനസ്സിൽ പിറുപിറുത്തു... ലച്ചു എല്ലാം ഒതുക്കി വച്ച് നേരെ മുറിയിൽ കയറി... "ദേവേട്ടാ... " "ആ... " ആദിയുടെ ശബ്ദം കേട്ട് ലച്ചു ബാൽക്കണിയിലേക്ക് നടന്നു... "ഇയാൾക്ക് എന്താ ഈ ബാൽക്കണിയിൽ ഉള്ളത്... "

ലച്ചു പിറുപിറുത്ത് കൊണ്ട് ബാൽക്കണിയിലേക്ക് പോയി... "ദേവേട്ടൻ എന്താ ഇവിടെ ആരാ ഫോണിൽ... " "അത് ആരുമില്ല... അതൊക്കെ നിന്നോട് ഞാൻ പിന്നെ പറയാം... " അതും പറഞ്ഞ് ആദി അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തു... "അപ്പൊ എങ്ങനെ... " ആദി മീശ പിരിച്ചു കൊണ്ട് ചോദിച്ചു... ലച്ചു അവനെ ഒന്ന് നോക്കി പിടയ്ക്കാൻ തുടങ്ങി... "എന്താ എന്നെ പേടിയാകുന്നുണ്ടോ... " "അത് ദേവേട്ടാ... " "മ്മ്... എനിക്ക് മനസിലായി.... നിനക്ക് എന്നെ ഇത്ര പെട്ടന്ന് അംഗീകരിക്കാൻ കഴിയില്ല... സമയം എടുത്തോ... പക്ഷെ കൂടുതൽ വേണ്ടാട്ടോ... എനിക്ക് അധികം കൺട്രോൾ ഇല്ല... " അത് പറഞ്ഞ് ആദി അവളുടെ ചുണ്ടുകളിൽ നോക്കി... "എന്താണ്... " "പ്ലീസ്... " ലച്ചു ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു... ആദി അവളെ അവനോട് ചേർത്ത് നിർത്തി... ചൂണ്ടുവിരലാൽ അവളുടെ മുഖം ഉയർത്തി... അവളുടെ മുഖം കൈകളിൽ എടുത്തു... ആദിയുടെ നോട്ടം ചെന്ന് നിന്നത് ലച്ചുവിന്റെ വിറയ്ക്കുന്ന അധരങ്ങളിൽ ആയിരുന്നു...

അടുത്ത നിമിഷം ആദി അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളുമായി ബന്ധിച്ചു... അവളെ എടുത്തുയർത്തി.... ശ്വാസം നിലയ്ക്കാറായി എന്ന് തോന്നിയതും മനസ്സിലാ മനസോടെ ആദി അവളുടെ അധരങ്ങളെ മോചിപ്പിച്ചു... "ഇത് എന്റെ ഒരു സമാധാനത്തിന്... " അത് പറഞ്ഞ് ലച്ചുവിനെ പൊതിഞ്ഞു പിടിച്ചു... "മതി... ഇനി എന്നെ താഴെ ഇറക്കുമോ... " ആദി അവളെ താഴെ ഇറക്കി തോളിലൂടെ കൈ ചേർത്ത് അകത്തേക്ക് നടന്നു.... അവന്റെ നെഞ്ചിൽ തല വച്ച് ലച്ചു മയങ്ങി... അവളെ പൊതിഞ്ഞു പിടിച്ച് അവനും... രാവിലെ ആദ്യം കണ്ണ് തുറന്നത് ലച്ചുവാണ്... ആദിയുടെ കൈകളെ മേലെ മാറ്റി അവൾ എഴുന്നേറ്റ് ഫ്രഷായി... കണ്ണാടിക്ക് മുന്നിൽ നിന്ന് സീമന്ത രേഖ ചുവപ്പിച്ചതും അവളുടെ കണ്ണുകൾ അവനിൽ ഉടക്കി...ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...പതിയെ ആദിയുടെ അരികിലേക്ക് നടന്ന് അവന്റെ നെറ്റിയിൽ അധരങ്ങൾ ചേർത്തു... ആദി ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞ് കിടന്നു... ലച്ചു അവനെ ഒന്ന് നോക്കി താഴേക്കിറങ്ങി... "അമ്മേ... " "ഹാ... വന്നോ... ഇന്നാ.... "

ലച്ചു എത്തിയതും ഭദ്ര അവളുടെ കൈയിൽ ട്രേ നൽകി... ലച്ചു ചിരിച്ചു കൊണ്ട് എല്ലാവർക്കും ചായ കൊടുത്തു... "ദേവേട്ടാ... എഴുന്നേൽക്ക്... ദാ ചായ... " ലച്ചു അവനുള്ള ചായ ടേബിളിൽ വച്ച് അവനെ തട്ടി വിളിച്ചു മുറി വിട്ടു പുറത്തിറങ്ങി... "ലച്ചു ആദി എഴുന്നേറ്റില്ലേ... " "ഞാൻ വിളിച്ചതാ... " "ചെന്ന് വിളിക്ക് പോകാൻ വൈകും.... " രേവതി അവളെ പറഞ്ഞു വിട്ടു... "ദേവേട്ടാ.... ദേവേട്ടാ... എഴുന്നേൽക്ക്... " "മ്മ്... " ലച്ചു അവനെ വിളിച്ചതും അവൻ ഒന്ന് കുറുകി പുതപ്പ് തല വഴി പുതച്ചു... "ദേ... ദേവേട്ടാ... എഴുന്നേൽക്കുന്നുണ്ടോ... സമയം വൈകി..." "ലച്ചു...." "എന്തോ.... " "ഇത്തിരി നേരം... " "വേണ്ടാ... എഴുന്നേൽക്ക്... " ലച്ചു അവനെ ഉരുട്ടി വിളിച്ചു... അവൾ എഴുന്നേറ്റതും ആദി അവളെ പിടിച്ച് ബെഡിൽ കിടത്തി... ഉമ്മ വെക്കാൻ ആഞ്ഞതും ലച്ചു കൈ വച്ച് തടഞ്ഞു.... "എഴുന്നേൽക്ക്... എന്നിട്ട് മതി ഉമ്മ... " ലച്ചു അവനെ തള്ളി എഴുനേറ്റ് പോയി... "പോടീ... നിന്നെ എന്റെ കൈയിൽ കിട്ടും... അപ്പൊ ഞാൻ എടുത്തോള്ളാം... " "ആയിക്കോട്ടെ... ഇപ്പൊ ചെന്ന് കുളിച്ച് റെഡിയായിട്ട് വാ... പോകാൻ സമയം വൈകും... " ലച്ചു ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ആദി ഒന്ന് ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി... 10 മണിയായതും എല്ലാവരും ഇറങ്ങി...

ജിത്തുവിന്റെ കല്യാണ ഡ്രസ്സ്‌ എടുക്കാൻ പോകുകയാണ്... പ്രിയയും ഭദ്രയും അച്ഛമ്മയും മാത്രം ആണ് വീട്ടിൽ ഉള്ളത്... 11 മണിയോടെ എല്ലാവരും ഷോപ്പിൽ എത്തി... അവരുടെ കൂടെ ഇഷുവും അമ്മയും ഉണ്ടായിരുന്നു... എല്ലാവരും അകത്തേക്ക് കയറി... ആദ്യം എടുത്തത് ഇഷുവിന്റെ കല്യാണ സാരിയാണ് ആദിയുടെ കണ്ണുകൾ പല തവണ ലച്ചുവിൽ ഉടക്കി നിന്നു... എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ എടുത്ത് പുറത്തിറങ്ങി... ആദിയും ജിത്തും അച്ഛൻമാരും ചെന്ന് ബിൽ സെറ്റിൽ ചെയ്യുകയാണ്... ബാക്കി എല്ലാവരും വണ്ടിയിലും... "ലച്ചു... ഡി ഒന്ന് വാഷ്റൂമിൽ പോയി വരാം.." "ആ... ശിവ നീ വരുന്നുണ്ടോ... " "ഇല്ല നിങ്ങൾ ചെല്ല്... " ലച്ചുവും ഇഷുവും അമ്മയോട് പറഞ്ഞ് വാഷ്റൂമിലേക്ക് പോയി... എല്ലാവരും വന്നതും വാഷ്റൂമിൽ പോയ രണ്ടു പേരെ കാത്ത് അവർ കുറച്ച് നേരം ഇരുന്നു... പിന്നെയും ഇത്തിരി നേരം ഇരുന്നു... അവരെ കാണാതെ വന്നതും ശിവയും ജിത്തുവും കൂടി അന്വേഷിച്ചു ഇറങ്ങി... "സാർ... " ഷോപ്പിൽ ഉള്ള ഒരു പയ്യൻ വന്ന് വിളിച്ചതും ജിത്തുവും ശിവയും അവന് നേരെ നടന്നു...

"സാർ... നിങ്ങളുടെ കൂടെ വന്നവരെയാണോ ഇവർ... " ഫോണിലെ സിസി ടിവി ഫൂട്ടേജ് അവൻ ജിത്തുവിന് നേരെ ഉയർത്തി കാണിച്ചു... അത് കണ്ട് ജിത്തുവും ശിവയും എന്തുചെയ്യണം എന്നറിയാതെ പകച്ചു നിന്നു..... തുടരും..... ഭാഗം➖️3⃣6⃣ "സാർ നിങ്ങൾ ഇവരെ അല്ലേ അന്വേഷിക്കുന്നത്... " ആ പയ്യൻ ഫോൺ ഉയർത്തി കാണിച്ചതും ജിത്തുവും ശിവയും മുഖത്തോട് മുഖം നോക്കി... "ഇത്... " പറഞ്ഞ് മുഴുവിപ്പിക്കാതെ ഫോൺ എടുത്ത് ആദിയെ വിളിച്ചു... ഇത്തിരി നേരം കഴിഞ്ഞതും ആദിയും സിദ്ധുവും വന്നു... "എന്താടാ... അവര് എവിടെ... " "ആദി ദേ... " ജിത്തു ഫോൺ ആദിക്ക് നേരെ നീട്ടി... നടന്ന് പോകുന്ന ലച്ചുവിനെയും ഇഷുവിനെയും പിന്നിൽ നിന്ന് രണ്ടുപേർ വന്ന് മുഖം പൊതിഞ്ഞു... നിമിഷങ്ങൾക്കകം രണ്ടുപേരും കുഴഞ്ഞു വീണു... നിലത്തേക്ക് വീഴുന്നതിനു മുന്നേ അതിൽ ഒരാൾ ലച്ചുവിനെ പിടിച്ചു... ഇഷു നിലത്തേക്ക് ഊർന്നു വീണു... അത് കണ്ടതും ആദിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... അവൻ കണ്ണുകൾ ഒന്ന് അടച്ച് തുറന്നു... എന്നിട്ടും അവന്റെ ദേഷ്യം പിടിച്ച് നിർത്താൻ കഴിഞ്ഞില്ല.... അത് ജിത്തുവിന് മനസ്സിലാവുകയും ചെയ്തു... ജിത്തു അവന്റെ തോളിൽ കൈകൾ ചേർത്തു... "എന്നിട്ട് ഇഷു എവിടെ... "

"സാർ... ദേ ആ മുറിയിൽ ഉണ്ട്... " ആ പയ്യൻ കാണിച്ചു കൊടുത്ത മുറിയിലേക്ക് അവർ നടന്നു... ഇഷു മുറിയിൽ കിടക്കുകയായിരുന്നു... ജിത്തു അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു... ഇഷു കണ്ണുകൾ വലിച്ച് തുറന്നു... "ലച്ചു എവിടെയാ ജിത്തേട്ടാ... " "ആ വന്നവരെ നീ കണ്ടിരുന്നോ ഇഷു... " "ഇല്ല ആധിയേട്ടാ... പിന്നിൽ കൂടിയല്ലേ വന്നത്... " "മ്മ്... നീ ചെല്ല്... ശിവ നീ ഇവളെയും കൂട്ടി ചെല്ല്... " ആദി ശിവയോടായി പറഞ്ഞു... "സിദ്ധു... നീയും ഇവരുടെ കൂടെ ചെല്ല് ഞങ്ങൾ വന്നോള്ളാം... " ആദി സിദ്ധുവിനെയും അവരുടെ കൂടെ പറഞ്ഞ് വിട്ടു... "ആദിയേട്ടാ... അമ്മ എന്തെങ്കിലും ചോദിച്ചാൽ... " "ഞാൻ ലച്ചുവിനെയും കൊണ്ട് പുറത്ത് പോയി എന്ന് പറഞ്ഞാൽ മതി... " "മ്മ്... " ശിവയും ഇഷുവും സിദ്ധുവിന്റെ കൂടെ നടന്നു... ________ ലച്ചു കണ്ണുകൾ വലിച്ച് തുറന്നു... തുറന്നിട്ടിരിക്കുന്ന വാതിലിൽ കൂടി അലക്സിന്റെ മുഖം അവൾ കണ്ടു....കൈയിൽ മദ്യം നിറച്ച ഗ്ലാസ്സുമായി അവൻ മുറിക്ക് പുറത്ത് ഉണ്ടായിരുന്നു.... ലച്ചു മേലെ എഴുനേറ്റ് ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പോഴേക്കും അലക്സ് അവൾക്ക് പിന്നിലായി വന്ന് നിന്നു....

"നീ ഇവിടെ നിന്ന് രക്ഷപെടില്ല...അത് കൊണ്ട് മര്യാദയ്ക്ക് ഇവിടെ വന്ന് ഇരുന്നോ... " ലച്ചു പേടിയാലേ തിരിഞ്ഞു നോക്കി... "നിങ്ങൾക്ക് എന്താ വേണ്ടത്... " "എനിക്ക് നിന്നെ മതി... പക്ഷേ അവർക്കു വേണ്ടത് നിന്റെ കെട്ടിയോൻ ഏറ്റെടുത്തിരിക്കുന്നു ആ പുതിയ പ്രോജക്ട്.... അത് കിട്ടിയാൽ.... " പറഞ്ഞു പൂർത്തിയാക്കാതെ അലക്സ് അവളുടെ അടുത്തേക്ക് നടന്നു...അവന്റെ അവന്റെ സംസാരവും നടപ്പും കണ്ടു ലച്ചു മുഖംതിരിച്ചു... അപ്പോഴേക്കും പിന്നിൽ നിന്നും ആനന്ദ് വർമയും അഭിനും അകത്തേക്ക് കയറി വന്നു... അലക്സ് അവളെ പിടിക്കാൻ വേണ്ടി കൈകൾ ഉയർത്തിയതും ലച്ചു അവനെ തള്ളി മാറ്റി... നിലത്തേക്ക് വീണ അലക്സിനെ കണ്ടതും അഭിൻ അവൾക്ക് അരികിലേക്ക് നടന്നു... അടുത്ത നിമിഷം അവന്റെ കൈകൾ അതിന് മറുപടി നൽകി... "നിന്റെ മറ്റവൻ കൂടെ ഉള്ളത് കൊണ്ടാണോടി ഇത്രയ്ക്കും നെഗളിപ്പ്... " മറു കവിളിൽ അടിച്ച് കൊണ്ട് അവൻ പറഞ്ഞു... ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... അടുത്ത നിമിഷം തന്നെ മൂന്ന് പേരും മുറിക്ക് പുറത്തേക്കിറങ്ങി...

ലച്ചു എന്തുചെയ്യണം എന്നറിയാതെ ചുറ്റും നോക്കി... കാട് പിടിച്ച ഒരു പഴയ ഗോഡ്ഡൌൺ ആയിരുന്നു അത്... രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ലച്ചു നോക്കി... കുറച്ച് മാറി ഒരു ജനൽ കണ്ടതും അവൾ അങ്ങോട്ട് നടന്നു... ജനൽ തുറക്കാൻ വേണ്ടി കുറെ ശ്രമിച്ചു... എത്രയായിട്ടും ആ ജനൽ തുറക്കാൻ കഴിഞ്ഞില്ല... അപ്പോഴാണ് അടുത്ത് കിടക്കുന്ന തടി കഷ്ണം കണ്ടത്... അത് എടുത്ത് ജനലിൽ ഒരു തട്ട് വച്ച് കൊടുത്തു... അടുത്ത നിമിഷം ജനൽ തുറന്നു... എത്രയായിട്ടും ലച്ചുവിന് ആ സ്ഥലം മനസിലായില്ല... അപ്പോഴാണ് ട്രൈയിന്റെ ശബ്ദം കേട്ടത്... രക്ഷപ്പെടാൻ വേറെ വഴികൾ ഒന്നും ഇല്ല എന്നറിഞ്ഞതും ലച്ചു തിരികെ കസേരയിൽ ചെന്ന് ഇരുന്നു... അപ്പോഴാണ് മേശയുടെ കീഴിൽ ആയി ഫോൺ കണ്ടത്... ലച്ചു ഓടി ചെന്ന് എടുത്തു... ആദിയുടെ നമ്പർ ഡയൽ ചെയ്തു... റിങ് ചെയ്യുന്നെങ്കിലും എടുക്കുന്നില്ല... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ലച്ചു ഫോൺ കട്ട് ചെയ്ത് കസേരയിൽ ചെന്ന് ഇരുന്നു... മുറിയിലേക്ക് കയറിയ അലക്സ് മുഴുനും തിരയാൻ തുടങ്ങി... തിരഞ്ഞ വസ്തു കിട്ടാതെ വന്നതും അവൻ തിരികെ പോയി.... ലച്ചു ചെന്ന് വാതിൽ കുറ്റിയിട്ടു... എന്നിട്ട് ജനൽ തുറന്ന് പുറത്തേക്ക് നോക്കി... അത് ഒരു ഇരുനില കെട്ടിടം ആയിരുന്നു... ലച്ചു ഫോൺ എടുത്ത് അരയിൽ തിരുകി...

ജനൽ കമ്പികൾ ഇല്ലാത്ത ജനൽ ആയതു കൊണ്ട് തന്നെ ലച്ചു അത് വഴി പുറത്തേക്ക് കടന്നു... വാതിൽ ആഞ്ഞ് അടിക്കുന്ന ശബ്ദം കേട്ടതും ലച്ചു ഒന്ന് ഭയന്നു... അവൾ സൈലൂടെ നീങ്ങി... അടുത്ത് ഒരു മരം കണ്ടതും ലച്ചു അതിൽ ചവിട്ടി... അപ്പോഴേക്കും അലക്സ് വാതിൽ തുറന്ന് അകത്ത്‌ എത്തിയിരിന്നു... "ടാ... അവളെ പിടിക്ക്... " അലക്സ് ലച്ചുവിനെ നോക്കി പറഞ്ഞതും ലച്ചു കാൽ വഴുതി നിലത്തേക്ക് വീണു... കൈ മരത്തിൽ കൊണ്ട് ഒന്ന് വരഞ്ഞു... ചോര വരാൻ തുടങ്ങി... ലച്ചു വീണടത്തു നിന്ന് എഴുനേറ്റ് ഓടി... പിന്നാലെ തന്നെ അലക്സിന്റെ പങ്കാളികളും ഉണ്ടായിരുന്നു... കണ്ണിൽ കണ്ണ്നീർ ഉരുണ്ടു കൂടി... കാട്ടുവഴിയിൽ കൂടി എങ്ങോട്ട് എന്നില്ലാതെ ലച്ചു ഓടി... ഒരു വലിയ മരത്തിനു പിന്നിൽ നിന്ന് കൊണ്ട് ലച്ചു കിതപ്പ് മാറ്റി... അരയിൽ തുരുകിയ ഫോൺ എടുത്ത് അവൾ ആദിയെ വിളിച്ചു... "ദേവേട്ടാ....😭😢😢 എനിക്ക് പേടിയാകുന്നു... അവര് എന്നെ കൊല്ലും... 😢😢" "ലച്ചുട്ടി... പേടിക്കണ്ട ഞാൻ വരാം നീ കരയാതെ ... 😢" ആദിയുടെ കണ്ണുകൾ നിറഞ്ഞു... അവൻ ഒരു വിധത്തിൽ അവളെ പറഞ്ഞ് സമാധാനിപ്പിച്ചു...

"ഡി.... " വലിയ ശബ്‌ദത്തോടെ അലക്സിന്റെ കൂടെ ഉള്ളവർ എത്തിയതും ലച്ചു അവിടെ നിന്നും ഓടി.... ലച്ചു പിന്നെയും എങ്ങോട്ട് എന്നില്ലാതെ ഓടി... ഇടഞ്ഞു പൊളിയാറായാ ഒരു വീട് കണ്ടതും ലച്ചു അങ്ങോട്ട്‌ ഓടി കയറി.... പുറത്ത് നിന്ന് കുറച്ചകലെ വണ്ടിയുടെ ശബ്ദം കേട്ടതും റോഡ് അടുത്താണെന്ന് അവൾക്ക് മനസിലായി... "ദേവേട്ടാ.... ഇവിടെ അടുത്ത് ഒരു റോഡ് ഉണ്ട്... അതിന് അടുത്തുള്ള ഒരു പൊളിഞ്ഞു വീഴാറായ വീടിനകത്താ ഞാൻ ഇപ്പൊ.... പെട്ടന്ന് വരണേ ദേവേട്ടാ... 😢" "ഞാൻ വരാം.... നീ അവിടെ നിന്ന് എങ്ങോട്ടും പോകരുത്.... പിന്നെ ഫോൺ കട്ട് ചെയുകയും വേണ്ടാ... " "മ്മ് ശരി...." ലച്ചു ചുറ്റും ഒന്ന് നോക്കി... അപ്പോഴാണ് മുകളിൽ ഒരു പാമ്പിനെ കണ്ടത്... "ആ.... " ലച്ചു പാമ്പിനെ കണ്ട് ഓർമ്മയില്ലാതെ നിലവിളിച്ചു... പുറത്ത് നിന്ന അലക്സും കൂട്ടരും വാതിൽ തുറന്ന് അകത്തേക്ക് കയറി.... അവളെ പിടിച്ച് അവളുടെ കവിളിൽ ആഞ്ഞടിച്ചു... അവന്റെ ശക്തമായ അടിയിൽ ലച്ചു പിന്നിലേക്ക് വേവിച്ചു വീണു... അലക്സ് അവളുടെ മുടിക്ക് പിടിച്ച് അവന് അഭിമുഖമായി നിർത്തി....

കൈയിൽ ഉള്ള ഫോൺ വലിച്ച് എടുത്ത് എറിഞ്ഞു ഉടച്ചു... "ഡി... $#$%#$$% നീ എന്താ കരുതിയത് രക്ഷപ്പെട്ടു എന്നോ... " അത് പറഞ്ഞ് അവളുടെ മറുകവിളിലും ആഞ്ഞ് അടിച്ചു... അപ്പോഴേക്കും പിന്നിൽ നിന്ന് ഒരുത്തൻ തെറിച്ചു വീണു... ചവിട്ടിയ ആളെ കണ്ടതും അലക്സിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... ലച്ചു എഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് ഓടാൻ ഒരുങ്ങിയതും അലക്സ് അവളുടെ കൈയിൽ പിടിച്ചു... കഴുത്തിൽ കത്തി വച്ചു.... ലച്ചു പേടിച് വിറയ്ക്കാൻ തുടങ്ങി... "പിടിക്കേടാ അവനെ... " കൂടെ ഉള്ളവരോട് അലക്സ് പറഞ്ഞതും അവർ ചെന്ന് അവനെ പിടിച്ചു... അടുത്ത നിമിഷം തന്നെ അലക്സിന്റെ പിന്നിൽ ഇരുമ്പ് തണ്ട് കൊണ്ട് അടി വീണു കഴിഞ്ഞിരുന്നു.... അവൻ വീണതും അലക്സിന്റെ കൂട്ടാളികൾ ജിത്തുവിന് നേരെ തിരിഞ്ഞു.... പിന്നെ രണ്ടുപേരും ചേർന്ന് എല്ലാവരെയും അടിച്ചോടിച്ചു.... ആദിയുടെ തലയ്ക്ക് പിന്നിൽ ഒരു മരകഷ്ണം കൊണ്ട് അഭിൻ അടിക്കാൻ ആഞ്ഞതും ലച്ചു ഉറക്കെ വിളിച്ചു.... ആദി പെട്ടന്ന് തിരിഞ്ഞതും ആ അടി അവന്റെ നെറ്റിയിൽ ആയി കൊണ്ടു...

"ഡാ... " ആദി അവന് നേരെ തിരിഞ്ഞു... "ഹും... അടിക്കുകയാണെങ്കിൽ ആണുങ്ങളെ പോലെ മുന്നിൽ നിന്ന് അടിക്കേടാ... " ആദി അവന്റെ കഴുത്തിൽ കുത്തി പിടിച്ച് കൊണ്ട് പറഞ്ഞു... അപ്പോഴേക്കും ആനന്ദ് വർമ്മയും എത്തിയിരുന്നു... ആദി രണ്ടുപേരെയും മാറി മാറി അടിച്ചു... അവന്റെ ദേഷ്യം മുഴുവനും അവരോട് തീർത്തു... "എന്നെ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്താൻ മാത്രമേ നിങ്ങൾക്ക് കഴിയു... ഇതുപോലെ ആണുങ്ങളെ പോലെ മുന്നിൽ നിന്ന് അടിച്ച് വീഴ്ത്താൻ തന്തയും മോനും ഇനി ഒരു ജന്മം കൂടി ജനിക്കേണ്ടി വരും.... കാരണം ഇത് ആദിത്യദേവ് ആണ് .... ഇനി എന്നെയും എന്റെ പെണ്ണിനെയും ശല്യം ചെയ്താൽ.... " ലച്ചുവിനെ ചേർത്തു പിടിച്ച് കൊണ്ട് ആദി വർമ്മയ്ക്ക് നേരെ ചൂണ്ടുവിരലാൽ ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു.... അവശരായ വർമ്മയെയും അഭിയെയും ഒന്ന് കൂടി നോക്കി അവർ മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി... ലച്ചു ഒന്നും മിണ്ടാതെ അവർക്ക് പിന്നിൽ നടന്നു... "ഡാ... നിങ്ങള് വിട്ടോ ഞാൻ വന്നോള്ളാം... " ജിത്തു അതി സമൃദ്ധമായി ഒഴിഞ്ഞു മാറി.... "വേണ്ടാ... ഞങ്ങളും വീട്ടിലേക്ക് ആണ്... വാ... " ആദി അവനെ വിടാതെ പിടിച്ചു... അവരുടെ വണ്ടി മംഗലത്ത് വീടിന്റെ ഗെയ്റ്റ് കടന്നു അകത്തേക്ക് എത്തി....

വീട്ടിൽ എത്തുമ്പോൾ സന്ധ്യയായിരുന്നു... അവരെ കാത്തെന്ന പോലെ വീട്ടിലെ എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.... വണ്ടിയിൽ നിന്ന് ഇറങ്ങിയ ലച്ചുവിനെ കണ്ടതും ഭദ്ര അവളുടെ അടുത്തേക്ക് ഓടി... "എന്താ ലച്ചു ഇത്... എന്താ ഉണ്ടായത്...അവര് നിന്നെ ഒരുപാട് ഉപദ്രവിച്ചോ... " ഭദ്ര അവളുടെ കൈയിലും കവിളിലും തൊട്ട് കൊണ്ട് സംസാരിക്കാൻ തുടങ്ങി... ലച്ചു വേദന കൊണ്ട് കൈകകൾ പിൻ വലിച്ചു... "ഇല്ല അമ്മേ.... ഇത് ഓടുമ്പോൾ ഒന്ന് തട്ടി വീണതാ... വേറെ ഒന്നും ഇല്ല..." "ഭദ്രേ... എന്താ ഇത് അവൾക്ക് ഒന്നും ഇല്ല എന്നാലേ പറഞ്ഞത്... മോളെ... നീ ചെന്ന് ഫ്രഷായിട്ട് വാ... " വിശ്വൻ ഭദ്രയെ ആശ്വസിപ്പിച്ചു കൊണ്ട് ലച്ചുവിനോട് പറഞ്ഞു... ലച്ചു എല്ലാവരെയും ഒന്ന് നോക്കി അകത്തേക്ക് കയറി... മുറിയിൽ ചെന്ന് ബെഡിൽ ചെന്ന് ഒന്ന് കിടന്നു... കിടന്നതും ലച്ചു അവിടെ തന്നെ ഉറങ്ങി.... ആദി മുറിയിൽ എത്തുമ്പോൾ ഉറങ്ങുന്ന ലച്ചുവിനെയാണ് കണ്ടത്... "ലച്ചു... ലച്ചു... " രണ്ടുപ്രാവിശ്യം തട്ടി വിളിച്ചതും ലച്ചു ഒന്ന് കുറുകികൊണ്ട് തിരിഞ്ഞ് കിടന്നു.... ആദി അവളെ ഒന്ന് നോക്കി... കവിളുകൾ ചുവന്നിരിക്കുന്നു... കൈയിലെ മുറിവിൽ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്... അത് കാണും തോറും അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.... മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... അവർക്ക് കൊടുത്ത അടി മതിയായില്ല എന്ന് അവന് തോന്നി... അവന്റെ ദേഷ്യം പിടിച്ച് നിർത്താൻ കഴിയാതെ വന്നതും ലച്ചുവിനെ ഒന്ന് നോക്കി.... ബാൽക്കണിയിലേക്ക് നടന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story