അസുരൻ: ഭാഗം 37

asuran

എഴുത്തുകാരി: മയിൽപീലി

ആദി അവളെ ഒന്ന് നോക്കി... കവിളുകൾ ചുവന്നിരിക്കുന്നു... കൈയിലെ മുറിവിൽ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്... അത് കാണും തോറും അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.... മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... അവർക്ക് കൊടുത്ത അടി മതിയായില്ല എന്ന് അവന് തോന്നി... അവന്റെ ദേഷ്യം പിടിച്ച് നിർത്താൻ കഴിയാതെ വന്നതും ലച്ചുവിനെ ഒന്ന് നോക്കി.... ബാൽക്കണിയിലേക്ക് നടന്നു.... ഇത്തിരി നേരം കഴിഞ്ഞതും ലച്ചു അവനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു... "കൈ വേദന കുറഞ്ഞോടി... " "ഹാ... ഇപ്പൊ ഇത്തിരി കുറവ് ഉണ്ട്... " തിരിഞ്ഞ് നോക്കാതെ ആദി അവളോട് ചോദിച്ചു... "അവര് ഒരുപാട് ഉപദ്രവിച്ചോ... " ആദി തിരിഞ്ഞു നിന്ന് കൊണ്ട് ലച്ചുവിനോട് ചോദിച്ചു... "ഹേയ്... ഇല്ല... 😢" അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... "ലച്ചുട്ടി... സോറി... ഞാൻ കാരണം... " "എന്താ ദേവേട്ടാ ഇത്... സാരമില്ല അതൊക്കെ കഴിഞ്ഞതല്ലേ.... ഇനി അതിനെ കുറിച്ച് ഓർക്കണ്ട... " ലച്ചു അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... "ലച്ചുട്ടി... വാ വന്ന് വല്ലതും കഴിക്ക്... "

രേവതിയുടെ ശബ്ദം കേട്ടതും ലച്ചു അവനിൽ നിന്ന് അകന്ന് മാറി... "രേവമ്മേ ഞാൻ ഒന്ന് ഫ്രഷായിട്ട് വരട്ടെ... " "മ്മ്... പെട്ടന്ന് വരണം... ആദി നീയോ... " "ഞങ്ങൾ ഒന്നിച്ചു വന്നോള്ളാം... " "മ്മ്... " രേവതി മുറി വിട്ട് ഇറങ്ങിയതും ലച്ചു ബാത്‌റൂമിൽ കയറി... അവൾ കയറിയതും അവളുടെ ഫോൺ റിങ് ചെയ്യ്തു... "ഹോ... ഈ പെണ്ണ് ഈ റിങ്ടോൺ മാറ്റിയില്ലേ... " ആദി പിറുപിറുത്ത് കൊണ്ട് ഫോൺ എടുത്തു... "ലച്ചു ഇഷു... " "ഞാൻ കുളിക്കുകയാണ് ആദിയേട്ടൻ എടുത്തോ... " ലച്ചു വിളിച്ച് കൂവി... "Hha ഇഷു പറഞ്ഞോ... " "ആദിയേട്ടാ ലച്ചു എവിടെ... " "അവള് ഇപ്പൊ ഫ്രഷാകാൻ വേണ്ടി കയറിയാതെ ഉള്ളൂ... " "ഹാ... അവൾക്ക് കൈ വേദന കുറവുണ്ടോ... ജിത്തേട്ടൻ പറഞ്ഞു... " "ഹാ കുറവുണ്ട്... അവളോട് ഞാൻ വിളിക്കാൻ പറയാം... " "ആ ആദിയേട്ടാ... " "അയ്യോ ആദി ഏട്ടാ ഫോൺ വെയ്ക്കല്ലേ... " "എന്താ... " "അത്... ആദിയേട്ടന് ലച്ചുവിനോട് ഇപ്പോഴും ദേഷ്യം ഉണ്ടോ... അവള് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല... അവളെ എനിക്കറിയാം... ആദിയേട്ടൻ എന്ന് പറഞ്ഞാൽ അവൾക്ക് ജീവനാണ്...

അത് അറിയണമെങ്കിൽ അവളുടെ മുറിക്ക് അകത്തു ഒരു മുറി ഉണ്ട് അവിടെ കയറി നോക്കിയാൽ മതി... ഞാൻ ഇത് പറഞ്ഞത് ഇനിയെങ്കിലും ആദിയേട്ടന് അവളോടുള്ള ദേഷ്യം കുറയ്ക്കാൻ വേണ്ടിയ... ശരി എന്നാ... " ഇഷു അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു... ആദി ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു... അപ്പോഴാണ് അവന്റെ കണ്ണുകൾ കർട്ടനിലേക്ക് നീണ്ടു... അവൻ ചെന്ന് കർട്ടൻ നീക്കി... ഇഷു പറഞ്ഞത് പോലെ അത് ഒരു മുറിയായിരുന്നു... അവൻ മുറി തുറക്കാൻ നോക്കിയെങ്കിലും അത് പൂട്ടിയിരിക്കുകയാണ്... താക്കോലിനു വേണ്ടി അവൻ മുഴുവൻ ഒന്ന് നോക്കി എവിടെയും കണ്ടില്ല... അപ്പോഴേക്കും ലച്ചു കുളി കഴിഞ്ഞ് ഇറങ്ങി വന്നു... "ദേവേട്ടാ ദേ നോക്കിയേ ഇത് മൊത്തം നനഞ്ഞു ഒന്ന് ഡ്രസ്സ്‌ ചെയ്ത് തരുമോ... " ലച്ചു കൈയിലെ കേട്ട് കാണിച്ചു കൊണ്ട് പറഞ്ഞു... "വാ... " ആദി അവളെ പിടിച്ച് ബെഡിൽ ഇരുത്തി... "വേദന കുറഞ്ഞോ... " "ആ... " ആദി അവളുടെ മുറിവ് ഡ്രസ്സ്‌ ചെയ്ത് കൊടുത്തു... "വാ... ഇനി വല്ലതും കഴിക്കാം എനിക്ക് നല്ല വിശപ്പ് ഉണ്ട്... "

കെട്ടി കഴിഞ്ഞതും ലച്ചു ആദിയോട് പറഞ്ഞു... "നീ ചെല്ല് ഞാൻ ഇപ്പൊ വരാം... എനിക്ക് ഒരു കാൾ ചെയ്യാൻ ഉണ്ട്... " "എന്നാ ഞാനും അത് കഴിഞ്ഞിട്ട് പോകാം...." "വേണ്ടാ നീ ചെല്ല് ഉച്ചയ്ക്കും നീ ഒന്നും കഴിച്ചില്ലല്ലോ... ചെല്ല്... " "ദേവേട്ടാ പെട്ടന്ന് വരണേ... " "മ്മ്... " അവന്റെ മറുപടി കിട്ടിയതും ലച്ചു മുറി വിട്ട് ഇറങ്ങി... അവൾ പോയതും അവൻ മുറിയുടെ താക്കോൽ മുഴുവനും നോക്കി... എവിടെയും കണ്ടില്ല അവസാനം കബോർഡ് തുറന്നതും അതിൽ നിന്ന് മുറിയുടെ ചാവി കിട്ടി... അവൻ വേഗം തന്നെ മുറി തുറന്ന് അകത്തേക്ക് കയറി... അകത്തേക്ക് കയറിയതും മുഴുവൻ ഇരുട്ട് ലൈറ്റ് ഓൺ ചെയ്തതും ആദിയുടെ ഫോട്ടോകൾ തെളിഞ്ഞു വന്നു... അവൻ അറിയാതെ എടുത്ത ഫോട്ടോകൾ ആണ് അധികവും ആദിയുടെ നോട്ടം ചെന്ന് നിന്നത് മേശയിൽ വച്ചിരിക്കുന്ന ലച്ചുവിന്റെ ഡയറിയിൽ ആണ്... അവൻ പെട്ടന്ന് തന്നെ ആ ഡയറി കൈകളിൽ എടുത്തു... "ഒരാളുടെ ഡയറി അയാളുടെ അനുവാദം കൂടാതെ വായിക്കുന്നത് തെറ്റാണ്.... ഹാ സാരമില്ല എന്റെ ലച്ചു അല്ലേ... "

അവൻ പിറുപിറുത്ത് കൊണ്ട് ഡയറി തുറന്നു... ആദി ഡയറിയുടെ പേജുകൾ മറിച്ചു... ആദി ലച്ചുവിനെ ഇഷമല്ല എന്ന് പറഞ്ഞതും അവന്റെ കമ്പനി തകർത്തത് താൻ ആണെന്നും, പിന്നീട് അവന്റെ കമ്പനിയെ ലച്ചുവാണ് രക്ഷപെടുത്തിയത് എന്നും... അവസാനം അവന്റെ ജീവൻ രക്ഷിച്ചത് വരെ.... അത് വായിച്ചതും ആദിയുടെ കണ്ണുകൾ നിറഞ്ഞു... ആ കണ്ണുനീർ തുള്ളികൾ ഡയറിയുടെ പേജിൽ അലിഞ്ഞു ഇല്ലാതായി... അപ്പോഴാണ് ആദിയും അത് ശ്രദ്ധിച്ചത്... പണ്ടെങ്ങോ അലിഞ്ഞു ഇല്ലാതായാ ആ കണ്ണുനീരിനെ... അത് കണ്ടതും അവന്റെ കണ്ണുകൾ നിർത്താതെ പെയ്തു.... അവൻ ഡയറി മടക്കി വച്ച് മുറി പൂട്ടി താഴേക്ക് നടന്നു... ഡൈനിങ് ടേബിളിൽ ഇരുന്ന് ജിത്തുവിനോട് വഴക്കിടുകയാണ് ലച്ചു അത് കണ്ട് കൊണ്ടാണ് ആദി ഇറങ്ങി വന്നത്... ലച്ചു അവനെ കണ്ടതും കൈമാടി അവളുടെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു... ആദി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്ന് ഇരുന്നു... സിദ്ധു ശിവയെ അധികം മൈൻഡ് ചെയ്യാൻ പോയില്ല...

ശിവയ്ക്ക് അത് കൂടുതൽ വിഷമം ഉണ്ടാക്കി... സിദ്ധു ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയി...പിന്നാലെ എല്ലാവരും തന്നെ എഴുനേറ്റ് പോയി... ശിവയ്ക്ക് മുറിയിൽ എത്ര കിടന്നിട്ടും ഉറക്കം വന്നില്ല... ശിവ പതിയെ അടുത്ത് കിടക്കുന്ന സിത്തുവിനെ ഉണർത്താതെ എഴുനേറ്റു... അമ്മുവും സിത്തുവും നല്ല ഉറക്കം ആണ്... ശിവ എഴുന്നേറ്റ് പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി... നേരെ ചെന്നത് സിദ്ധുവിന്റെ മുറിയിലേക്ക് ആണ്... വാതിൽ മേലെ തള്ളിയതും തുറന്നു... ബെഡിൽ കിടക്കുന്ന സിദ്ധുവിന്റെ അടുത്ത് ചെന്ന് ശിവ കിടന്നു... "സിദ്ധുവേട്ടാ... " ശിവ അവന്റെ കവിളിൽ തട്ടി വിളിച്ചു... അവൻ കണ്ണ് തുറന്നതും മുന്നിൽ ശിവ... അവൻ എഴുനേൽക്കാൻ തുടങ്ങിയതും ശിവ അവന്റെ കൈ വലിച്ച് ബെഡിലേക്ക് ഇട്ടു... അവന്റെ മുകളിൽ കയറി കിടന്നു... അവളുടെ നോട്ടം താങ്ങാൻ ആവാതെ അവൻ ചുറ്റും ഒന്ന് നോക്കി... "പേടിക്കേണ്ട വാതിൽ കുറ്റിയിട്ടാണ് അകത്തേക്ക് വന്നത്... " അത് പറഞ്ഞ് ശിവ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...

"ഇത് കിട്ടാത്തത് കൊണ്ടല്ലേ എന്നോട് പിണങ്ങി നടക്കുന്നത്...ഇനി പിണങ്ങരുത്... " ശിവ അത് പറഞ്ഞ് എഴുനേൽക്കാൻ തുടങ്ങിയതും സിദ്ധു അവളെയും കൊണ്ട് ഒന്ന് തിരിഞ്ഞു... ഇപ്പൊ ശിവ താഴെയും സിദ്ധു മുകളിലും ആണ്... "എന്നോടുള്ള പിണക്കം മാറിയോ... " "മ്മ്... ഒന്ന് കൂടി തന്നാൽ പിന്നെ പിണങ്ങത്തില്ല... " "അയ്യോ... വേണ്ടാ... " അത് പറഞ്ഞ് ശിവ കൈകൾ കൊണ്ട് മുഖം മറച്ചു... സിദ്ധു അവളുടെ കൈകളെ മേലെ മാറ്റി... അവന്റെ നോട്ടം ചെന്ന് നിന്നത് അവളുടെ ചുണ്ടുകളിൽ ആയിരുന്നു... അവന്റെ മുഖം താഴ്ന്നതും ശിവ കണ്ണുകൾ ഇറുക്കി അടച്ചു... സിദ്ധു അവളെ നോക്കി കിടന്നു... അവന്റെ ഭാഗത്ത്‌ നിന്ന് പ്രതികരണം ഒന്നും ഇല്ലാതെ വന്നതും പതിയെ കണ്ണുകൾ തുറന്നു... "നമ്മുടെ കാര്യം ഞാൻ എന്റെ അമ്മയോടും അച്ഛനോടും പറഞ്ഞിട്ടുണ്ട്... അവര് നാളെ വരും പെണ്ണ് ചോദിക്കാൻ... ആദിയാണ് അച്ഛനോട് പറയാൻ പറഞ്ഞത്.ഞാൻ പറയുകയും ചെയ്തു... വലിയ പൊട്ടിത്തെറി ഉണ്ടാകും എന്ന് വിചാരിച്ചു പക്ഷെ അത് ഒന്നും ഉണ്ടായില്ല...

അത് അവൻ അപ്പൊ തന്നെ നിന്റെ അച്ഛനോട് സംസാരിച്ചു..." "എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു... " "അമ്മാവനും അമ്മായിക്കും 100 വട്ടം സമ്മതം... " "എന്നിട്ട് എന്നോട് ആരും പറഞ്ഞില്ലല്ലോ... " "ഞാൻ പറഞ്ഞില്ലേ ഇപ്പൊ... പിന്നെ നിനക്ക് ഒരു സർപ്രൈസ് തരാം എന്നാണ് കരുതിയത്... പിന്നെ നീ ഈ സമയത്ത് ഇവിടെ കയറി വരും എന്ന് ഞാൻ വിചാരിച്ചോ... ഹാ സാരമില്ല... " "എന്നാ ശരി ഗുഡ് നൈറ്റ്‌... ഞാൻ പോട്ടെ... " "അല്ല ഇത്രയും ആയ സ്ഥിതിക്ക് ഇന്ന് ഇവിടെ കിടന്നൂടെ... " "ഹയ്യടാ... ഞാൻ പോണു... " അത് പറഞ്ഞ് ശിവ എഴുനേറ്റ് പോയി... "ദേവേട്ടാ... വാ വന്ന് കിടക്ക് സമയം വൈകി... " ബെഡിൽ കിടന്ന് ലച്ചു ആദിയെ വിളിച്ചു... അവൻ വന്ന് അവളെ പൊതിഞ്ഞു പിടിച്ചു... അവന്റെ നെഞ്ചിൽ തല വച്ച് ലച്ചു കിടന്നു..... "ലച്ചു... നാളെ സിദ്ധുവിന്റെ അച്ഛനും അമ്മയും വരും... ശിവയെ പെണ്ണ് ചോദിക്കാൻ... " "ആണോ എന്നിട്ട് എന്നോട് ഇപ്പോഴാണോ പറയുന്നത്... " "നിന്നോട് എനിക്ക് പറയാൻ വിട്ട് പോയി... " "മ്മ്.... " അവനെ മുറുകെ കെട്ടിപിടിച്ചു ലച്ചു ഉറങ്ങി....

ആദി അവളെയും ചേർത്ത് പിടിച്ചുകൊണ്ടും.... രാവിലെ തന്നെ എല്ലാവരും തിരക്കിട്ട ജോലിയിൽ ആണ്... അമ്മുവും സിത്തുവും ചേർന്ന് ശിവയെ ഒരുക്കുകയാണ്... ബാക്കി എല്ലാവരും അടുക്കളയിലും പുറത്തും ഒക്കെ ആയി തിരക്കിട്ട ജോലിയിൽ ആണ്... മുറ്റത്ത് ഒരു കാർ വന്നു... അതിൽ നിന്ന് ഒരു സ്ത്രീയും ഒരു പുരുഷനും ഇറങ്ങി... അധികം വയസ്സ് തോന്നിക്കാത്തവർ ആയിരുന്നു... അവരെ കണ്ടതും സിതാരയും സിദ്ധുവും ഓടി ചെന്നു കെട്ടിപിടിച്ചു... അച്ഛമ്മ അവരെ അകത്തേക്ക് സ്വാഗതം ചെയ്തു... അകത്തേക്ക് കയറി ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശിവ അവർക്കുള്ള ചായയും ആയി വന്നു... അവളെ കണ്ടതും സിദ്ധു അവളെ ഇമ്മ വെട്ടാതെ നോക്കി നിന്നു... ശിവ ചായ അച്ഛനും അമ്മയ്ക്കുമായി കൊണ്ട് കൊടുത്തു... "എന്താ മോൾടെ പേര്... " "ശിവാനി " " ഇവർക്ക് തമ്മിൽ ഇഷ്ടമുള്ള സ്ഥിതിക്ക് ഇനി ഞങ്ങളുടെ അഭിപ്രായം പറയാം..." അൽപനേരത്തെ മൗനത്തിനു ശേഷം സിദ്ധുവിന്റെ അമ്മ പറഞ്ഞ് തുടങ്ങി... എല്ലാവരും അവരെ രണ്ടുപേരെയും മാറി മാറി നോക്കി.... "മോളെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടായിട്ടോ... " അത് കേട്ടതും എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് തിളങ്ങി... അങ്ങനെ ഒരു കല്യാണം കൂടി ഫിക്സ്... 😻..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story