അസുരൻ: ഭാഗം 38

asuran

എഴുത്തുകാരി: മയിൽപീലി

കല്യാണം പതിയെ മതി എന്നാണ് രണ്ടു വീട്ടുകാരുടെയും തീരുമാനം... അത് സിദ്ധുവിന് ചെറിയ ഒരു സങ്കടം ആയി... ശിവ ആ പറച്ചിൽ കേട്ടതും മുറിയിൽ നിന്ന് ""വാത്തി കമിങ്"" കളിക്കുന്നുണ്ട്... ദിവസങ്ങൾ കടന്ന് പോയി... ഇന്ന് കല്യാണ തലേന്ന് ആണ്... എല്ലാവരും തിരക്കിട്ട ജോലിയിൽ ആണ്...രേവതിയുടെ അനിയത്തിയും ഋതുവും റിതിക്കും രണ്ട് ദിവസം ആയി വന്നിട്ട്... ലച്ചുവിനെ ഒന്ന് നേരെ ചേവ്വെ ആദിക്ക് കാണാൻ കിട്ടിയില്ല... രാവിലെ ഒന്ന് കണ്ടതാണ് ഇപ്പൊ സന്ധ്യയാകാറായി... പ്യാവം ആദി... വിഷമിച്ചു കൊണ്ട് മുറിയിൽ കയറി ഒന്ന് ഫ്രഷായി... തിരികെ വരുമ്പോൾ ലച്ചു കാര്യമായി എന്തോ തിരയുന്നുണ്ട്... ആദി ശബ്ദം ഉണ്ടാക്കാതെ പിറകിൽ കൂടി ചെന്ന് പിടിച്ചുയർത്തി... "അയ്യോ... " "എടി ഇത് ഞാനാ... " "ഹോ എന്റെ ദേവേട്ടാ പേടിപ്പിച്ചല്ലോ... " ലച്ചു അവന് അഭിമുഖമായി നിന്ന് കൊണ്ട് ചോദിച്ചു... "പേടിക്കാതിരിക്കാൻ ഞാൻ ഒരു മരുന്ന് തരട്ടെ... " ലച്ചുവിന്റെ അധരങ്ങൾ തടവി കൊണ്ട് അവൻ പറഞ്ഞു... "വേണ്ടാ ഞാൻ മൊത്തം വിയർപ്പാ ദേവേട്ടൻ കുളിച്ചതല്ലേ.... "

"അത് സാരമില്ല " അത്രയും പറഞ്ഞ് ആദി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി... "ദേ... വേ... ട്ടാ..." ലച്ചുവിന്റെ വാക്കുകൾ മുറിഞ്ഞു... ആദി അവളെ മുറുകെ കെട്ടിപിടിച്ചു... അവന്റെ നഗ്നമായ നെഞ്ചിൽ ലച്ചുവിന്റെ മുഖം അമർന്നു... അവന്റെ ശരീരത്തിലെ തണുപ്പ് അവളിലേക്കും വ്യാപിച്ചു... ലച്ചു അവനോട് ചേർന്ന് നിന്നു... ലച്ചു അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി നെഞ്ചിൽ ചുംബിക്കാൻ വേണ്ടി അധരങ്ങൾ അടുപ്പിച്ചതും... ലച്ചു അവനെയും നെഞ്ചിലും മാറി മാറി നോക്കി... Lachu❤️ അവൾ അവന്റെ നെഞ്ചിൽ കൈ കൊണ്ട് പച്ചകുത്തിയത് മായ്ക്കാൻ തുടങ്ങി... "ഡി അത് പച്ചകുത്തിയതാ അങ്ങനെയൊന്നും മായത്തില്ല... " "ഇത് എപ്പോ ഇന്നലെ എഴുതിയതാണോ... " "പത്തു പത്രണ്ട് കൊല്ലം ആയി എഴുതിയിട്ട് ആ ഞാൻ ഇത് തന്നെ കേൾക്കണം... " അത് കേട്ടതും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു...

"ദേ ലച്ചു ഇനി ഇങ്ങനെ കരയല്ലേടി... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ... പക്ഷെ അത് നീ എന്നെ സ്നേഹിക്കുന്നത് പോലെ ആകുമോ എന്നൊന്നും അറിയില്ല... എന്നാലും എനിക്ക് ഒത്തിരി ഇഷ്ടാ നിന്നെ... എന്നെക്കാളും എനിക്ക് ഇപ്പൊ ഇഷ്ടം നിന്നെയാ... എന്റെ ലച്ചൂനെ... " ആദി അത്രയും പറഞ്ഞ് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... "ഞാൻ കാരണം ഒരുപാട് കരഞ്ഞിട്ടുണ്ട് നീ... ഇനിയും കരയല്ലേ ലച്ചു.... " "ഇല്ല... സന്തോഷം കൊണ്ടാണ് ദേവേട്ടാ ഇനി കരയില്ലട്ടോ... " ലച്ചു അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു... "ഞാൻ ഒന്ന് ഫ്രഷായിട്ട് വരട്ടെ വിട്... " "മ്മ് ചെല്ല്... " ആദി ഒരു ടീഷർട്ട്‌ എടുത്തിട്ട് താഴേക്കും ലച്ചു കുളിക്കാനും കയറി... ചെറുക്കന്റെ വീട്ടിൽ പ്രത്യേകിച്ച് പരിപാടി ഉണ്ടായിരുന്നില്ല... ചെറിയൊരു ഡാൻസ് പാർട്ടി അത്രേ ഉണ്ടായിരുന്നള്ളൂ... എല്ലാം കഴിഞ്ഞപ്പോൾ സമയം 11 മണിയായിരുന്നു... ലച്ചു മുറിയിൽ എത്തി കുറെ നേരം ഇരുന്നതും ആദിയെ കാണുന്നില്ല ലച്ചു താഴേക്ക് ഇറങ്ങി... എല്ലായിടത്തും തിരഞ്ഞു... അപ്പോഴാണ് പ്രിയയും ഇറങ്ങി വന്നത്... "ലച്ചു നീ ശ്രീയേട്ടനെ കണ്ടോ... "

"ഇല്ല... ദേവേട്ടനെയും കാണുന്നില്ല... ഞാൻ ഒന്ന് നോക്കിയിട്ട് വരാം ചേച്ചി കിടന്നോ... " അത് പറഞ്ഞ് ലച്ചു പുറത്തേക്കിറങ്ങി... വീട് മുഴുവനും അരിച്ചു പെറുക്കി... എവിടെയും കണ്ടില്ല... ടെറസിൽ നിന്ന് ശബ്ദം കേട്ടതും ലച്ചു ടെറസിലേക്ക് നടന്നു... എല്ലാവരും കൂടി ഇരുന്ന് മദ്യപ്പിക്കുകയാണ്... ലച്ചുവിനെ കണ്ടതും കൈയിലെ ഗ്ലാസ്‌ ആദി പിന്നിലേക്ക് പിടിച്ചു... "Hha നീ കിടന്നില്ലേ... " ആദിയുടെ സംസാരം കേട്ടതും ലച്ചു അവനെ കടുപ്പിച് ഒന്ന് നോക്കി... "ഏട്ടാ... ദേ ചേച്ചി അന്വേഷിക്കുന്നുണ്ട് പെട്ടന്ന് ചെല്ലണെ... " ലച്ചു അത് പറഞ്ഞ് താഴേക്ക് ഇറങ്ങി... ആദി കൈയിലെ മദ്യം കുടിച്ച് പെട്ടന്ന് തന്നെ ലച്ചുവിന് പിന്നാലെ ഇറങ്ങി... അവൻ മുറിയിൽ എത്തുമ്പോൾ ലച്ചു കിടന്നിരുന്നു... ആദിയെ പതിയെ അവളുടെ അടുത്ത് ചെന്ന് കിടന്നു... ഇടുപ്പിൽ കൂടി കൈ ചേർത്തതും ലച്ചു അത് തട്ടി മാറ്റി... "സോറി... " ലച്ചു ഒന്നും മിണ്ടാതെ കിടന്നു... ആദി അവളെയും ചേർത്ത് പിടിച്ച് കിടന്നുറങ്ങി... ആദി രാവിലെ എഴുന്നേൽക്കുമ്പോൾ ലച്ചു അടുത്തില്ലായിരുന്നു... അവൻ വേഗം തന്നെ എഴുനേറ്റ് ഫ്രഷായി ജിത്തുവിന്റെ മുറിയിലേക്ക് വിട്ടു...

പിന്നെ സിദ്ധുവും ആദിയും റിതിക്കും ചേർന്ന് അവനെ ചുന്ദരൻ ആക്കി... 😄😉 സമയം ആയതും എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു... ആദി ലച്ചുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല... ആദിയും ജിത്തുവും അമ്പലത്തിൽ എത്തുമ്പോൾ ലച്ചു ഇഷുവിന്റെ കൂടെ അമ്പലത്തിൽ എത്തിയിരുന്നു... അവളെ കണ്ടതും ആദിയുടെ മുഖം വിടർന്നു... ലച്ചു അവനെ ഒന്ന് നോക്കി ചിരിച്ചു...സാരിയൊക്കെ ഉടുത്തു അവൾ അതി സുന്ദരിയായിരുന്നു... ആദി അവളെ ഇമ്മ വെട്ടാതെ നോക്കി നിന്നു... ജിത്തു ഇഷുവിനെ തിരയുകയാണ്... സിദ്ധു ശിവയെയും... "മുഹൂർത്തത്തിന് സമയം ആയി കുട്ടിയെ വിളിച്ചോള്ളൂ... " പൂജാരി പറഞ്ഞതും ജിത്തു വേഗം തന്നെ ഇഷുവിനെ തിരയാൻ തുടങ്ങി... കല്യാണസാരിയിൽ അവൾ ഏറെ സുന്ദരിയായിരുന്നു... ജിത്തു കണ്ണെടുക്കാതെ നോക്കി നിന്നു... മുഹൂർത്തം ആയതും ജിത്തു ഇഷുവിനെ താലി ചാർത്തി സ്വന്തമാക്കി... സീമന്ത രേഖ ചുവപ്പിച്ചു... പിന്നെ ഫോട്ടോ എടുപ്പായി... ഭക്ഷണം അങ്ങനെ അങ്ങനെ... എല്ലാവരും ഇറങ്ങാൻ റെഡിയായി...

ഇഷു അമ്മയെ പിടിച്ച് കരയാൻ തുടങ്ങി... ലച്ചു അമ്മയെയും ശിവ ഇഷുവിനെയും സമാധാനിപ്പിച്ചു... ഒരുവിധം രണ്ടുപേരെയും സമാധാനിപ്പിച്ചു..... ജിത്തു ഇഷുവിനെയും കൊണ്ട് വണ്ടിയിൽ കയറി... ഇഷു ജിത്തുവിന്റെ തോളിൽ തല ചായ്ച്ചു കിടന്നു... കുറച്ച് സമയത്തെ യാത്ര അവസാനിച്ചത് മംഗലത്ത് വീടിന്റെ മുന്നിൽ ആയിരുന്നു... കാറിൽ നിന്ന് ഇറങ്ങിയ ജിത്തു ഇഷുവിന്റെ കൈ പിടിച്ച് ഇറക്കി... ഉമ്മറത്ത് എത്തിയതും മാലതിയമ്മ വിളക്കും കൊണ്ട് വന്ന് ഇഷുവിന്റെ കൈയിൽ കൊടുത്തു... "വലത് കാൽ വച്ച് കയറി വാ മോളെ... " മാലതിയമ്മ ഇഷുവിനോടായി പറഞ്ഞു... "മ്മ് കയറ്... " ജിത്തുവും അവളോട്‌ പറഞ്ഞു... ഇഷു വലത് കാൽ വച്ച് കയറി... പൂജമുറിയിൽ വിളക്ക് വച്ച് രണ്ടുപേരും കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു... ഹാളിൽ എത്തിയ ഇഷുവിനെ എല്ലാരും കൂടി പൊതിഞ്ഞു... കുറച്ച് നേരം കഴിഞ്ഞതും എല്ലാവരും പോയതും ഇഷു ഒന്ന് ശ്വാസം വലിച്ചു വിട്ടു... "ലച്ചു മോളെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയെ... " ഭദ്ര ലച്ചുവിനോട് പറഞ്ഞു... ലച്ചു ഇഷുവിനെയും കൊണ്ട് ജിത്തുവിന്റെ മുറിയിലേക്ക് നടന്നു...

"ഞാൻ താഴെ ഉണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം... " ലച്ചു ഇഷുവിനോട് പറഞ്ഞ് പുറത്ത് ഇറങ്ങിയതും ജിത്തുവുമായി കൂട്ടിയിടിച്ചു... "നിന്റെ ആവശ്യം ഇല്ല... പോടീ... " ജിത്തു അവളെ പുച്ഛിച്ചു... "😏ഇപ്പൊ നമ്മളെ വേണ്ട... " "നീ പോയെ... നിന്റെ കെട്ടിയോൻ നിന്നെയും അന്വേഷിച്ചു നടക്കുന്നുണ്ട്... " "😏😏" ലച്ചു അവനെ പുച്ഛിച്ചു ഇഷുവിനെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി... പുറത്തേക്ക് ഇറങ്ങിയതും ആദി അവളെ എടുത്ത് ഉയർത്തി മുറിയിലേക്ക് നടന്നു... മുറിയിൽ എത്തി അവളെ നിലത്ത് നിർത്തി വാതിൽ അടച്ച് കുറ്റിയിട്ടു... ലച്ചു നെഞ്ചിൽ കൈ വച്ച് അവനെ നോക്കി ഒന്ന് ചിരിച്ചു... "എന്താ... " അവന്റെ നോട്ടം കണ്ട് ലച്ചു ചോദിച്ചു... "ഒന്നുല്ല... " ആദി മീശ പിരിച്ചു കൊണ്ട് ലച്ചുവിന്റെ അടുത്തേക്ക് നടന്നു... അതിനനുസരിച്ച് ലച്ചു പിന്നിലേക്ക് നടന്നു... "ദേവേട്ടാ... വേണ്ടാ... " "വേണം... "

ചുമരിൽ തട്ടി നിന്ന ലച്ചുവിന്റെ ഇടുപ്പിലൂടെ കൈ ചേർത്ത് അവനോട് ചേർത്ത് നിർത്തി... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി... ലച്ചുവിന്റെ മുഖം കൈകളിൽ എടുത്ത് നെറ്റിയിൽ ചുണ്ട് അമർത്തി... ലച്ചു കണ്ണടച്ച് അത് സ്വീകരിച്ചു... "സ്വന്തമാക്കിക്കോട്ടേ എന്റേത് മാത്രം ആയിട്ട്... " ലച്ചു അത് കേട്ടതും പേടിച്ചു വിറയ്ക്കാൻ തുടങ്ങി... ആദി ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു... "ചെല്ല്... ചെന്ന് ഫ്രഷായിട്ട് വാ... ബാക്കിയൊക്കെ നമ്മുക്ക് രാത്രി ആലോചിക്കാം... " അവളെ ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു... ലച്ചു ചിരിച്ചു കൊണ്ട് അവനെ നോക്കി... മുറിയിൽ എത്തിയ ജിത്തു ഇഷുവിനെ ഒന്ന് നോക്കി... ഇഷു എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കി... ജിത്തു വാതിൽ അടച്ച് അവളെ എടുത്ത് ഉയർത്തി... ഇഷു അവനെ മുറുകെ പിടിച്ചു... പതിയെ താഴെ ഇറക്കിയ അവളെ കെട്ടിപിടിച്ചു പിടിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story