അസുരൻ: ഭാഗം 39

asuran

എഴുത്തുകാരി: മയിൽപീലി

മുറിയിൽ എത്തിയ ജിത്തു ഇഷുവിനെ ഒന്ന് നോക്കി... ഇഷു എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കി... ജിത്തു വാതിൽ അടച്ച് അവളെ എടുത്ത് ഉയർത്തി... ഇഷു അവനെ മുറുകെ പിടിച്ചു... പതിയെ താഴെ ഇറക്കിയ അവളെ കെട്ടിപിടിച്ചു പിടിച്ചു... മുഖം കൈകളിൽ എടുത്ത് അവളുടെ അധരങ്ങൾ അവൻ കവർന്നു... ഇഷു അവന്റെ ഷിർട്ടിൽ മുറുകെ പിടിച്ചു... മനസ്സില്ലാ മനസോടെ ജിത്തു അവളുടെ അധരങ്ങളെ മോചിപ്പിച്ചു... ചോര പൊടിഞ്ഞ അവളുടെ അധരങ്ങളെ ജിത്തു മേലെ തലോടി... ഇഷു നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു... ഇഷു അവനിൽ നിന്ന് അടർന്നു മാറി ബാത്‌റൂമിൽ കയറി... ജിത്തു നേരെ ബാൽക്കണിയിലേക്ക് നടന്നു... ലച്ചു കുളിക്കാൻ കയറിയതും ആദി പുറത്തേക്കിറങ്ങി... ലച്ചു ഫ്രഷായി താഴേക്ക് ഇറങ്ങി അപ്പോഴേക്കും ഇഷുവും എത്തിയിരുന്നു... പിന്നെ എല്ലാവരും കൂടി ഇരുന്ന് സംസാരം ആയിരുന്നു... ഓരോരോ കാര്യങ്ങൾ പറഞ്ഞ് സമയം 9മണിയായതും ഭക്ഷണം കഴിക്കാൻ ഇരുന്നു... "മോളെ ദാ ഈ സാരി ഉടുത്തോ... "

കൈയിൽ കരുതിയ സെറ്റ് സാരി ഭദ്ര ഇഷുവിന് നേരെ നീട്ടി... ഇഷു അത് വാങ്ങി ലച്ചു അവളെ സാരി ഉടുക്കാൻ വേണ്ടി സഹായിച്ചു... "സുന്ദരിയായിട്ടുണ്ട്... " ലച്ചു ഇഷുവിന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു... പുറത്തിറങ്ങിയ ഇഷുവിന്റെ കൈയിൽ രേവതി പാൽ ഗ്ലാസ്‌ നൽകി... "മ്മ് ചെല്ല്... " രേവതി അവളെ പറഞ്ഞയച്ചു... ഇഷു ഒരു പേടിയോടെ സ്റ്റെയർ കയറി... മുറിക്ക് മുന്നിൽ എത്തിയതും ഒന്ന് സ്റ്റോപ്പ്‌ ആയി... "എന്താടി... ചെല്ല്... " പിന്നിൽ വന്ന ലച്ചു അവളെ അകത്തേക്ക് കയറ്റി... ലച്ചു നേരെ മുറിയിലേക്കും പോയി... ഇഷു വാതിൽ മേലെ തുറന്ന് തലയിട്ട് നോക്കി... അവനെ കാണാതെ വന്നതും അകത്തേക്ക് കയറി... ഗ്ലാസ്സ് ടേബിളിൽ വച്ച് തിരിഞ്ഞതും.... പിന്നിൽ ജിത്തു... ഇഷു ഒന്ന് പിറകോട്ട് ആഞ്ഞെങ്കിലും ജിത്തു അവളെ ചേർത്ത് പിടിച്ചു... ഇഷു അവന്റെ കൈയിൽ നിന്ന് ഒന്ന് പിടഞ്ഞു... ജിത്തു അവളുടെ പിടി വിട്ടു... ഇഷു ടേബിളിൽ വച്ചിരുന്ന ഗ്ലാസ്സ് അവന് നേരെ നീട്ടി... ജിത്തു അവളിൽ ഉള്ള നോട്ടം മാറ്റാതെ അത് വാങ്ങി കുടിച്ചു... ഇഷു അവനെ നോക്കി ചിരിച്ചു...

"എന്റെ ആൻവി നീ എന്റെ കണ്ട്രോൾ കളയല്ലേ... " ജിത്തു ഇഷുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... "ശിവേട്ടാ... " ഇഷു അവനെ ആർദ്രമായി വിളിച്ചു... "എന്താടി... " അവന്റെ സംസാരം കേട്ടതും ഇഷു അവന്റെ നെഞ്ചിൽ കിടന്നു... "അമ്മയെ ഓർമ്മ വന്നോ... " അവന്റെ നെഞ്ചിൽ നനവ് അനുഭവപ്പെട്ടതും ജിത്തു അവളോട്‌ ചോദിച്ചു... അവൾ അതേ എന്ന് തലയാട്ടി... "നമ്മുക്ക് നാളെ രാവിലെ പോകാം... വാ വന്ന് കിടക്ക്... " ജിത്തു അവളെയും ചേർത്ത് കൊണ്ട് നടന്നു... അവന്റെ നെഞ്ചിൽ തല വച്ച് ഇഷു ഉറങ്ങി... അവളുടെ മുടിയിഴകളെ തഴുകി കൊണ്ട് അവനും എപ്പോഴോ ഉറങ്ങി... ❤️____❤️____❤️ ലച്ചു മുറിയിലേക്ക് കയറി ചുറ്റും നോക്കി ആദിയെ കാണാതെ വന്നതും അവൾ ബാൽക്കണിയിലേക്ക് നടന്നു... ആകാശത്തിലെ കുഞ്ഞ് നക്ഷത്രങ്ങളെ നോക്കി അവൾ അങ്ങനെ നിന്നു... പിന്നിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടതും ലച്ചു തിരിഞ്ഞു നോക്കാൻ നിന്നില്ല... ആദി വന്ന് അവളുടെ പിന്നിൽ വന്ന് ഇരു ഭാഗങ്ങളിലും കൈകൾ വച്ചു... ലച്ചു കുറച്ച് കൂടി മുന്നോട്ട് നിന്നു...

ആദി അവളുടെ തോളിൽ അമർത്തി ചുംബിച്ചു... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി... ആദിയുടെ കൈൾ അവളുടെ വയറിലൂടെ ഇഴയാൻ തുടങ്ങിയതും ലച്ചു അവനെ തടഞ്ഞു... ആദി അവളെ അവന് അഭിമുഖമായി നിർത്തി... അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... ലച്ചു അവന്റെ മുടിയിൽ പിടിത്തം ഇട്ടു... "ദേവേട്ടാ... " അവളുടെ കഴുത്തിൽ അവന്റെ ദന്തങ്ങൾ അമർന്നതും ലച്ചു ഒന്ന് പിടഞ്ഞു... "ലച്ചു... " "മ്മ്... " ആദി അവളുടെ മുഖം കൈകളിൽ എടുത്ത് അരുമയായി വിളിച്ചു... "ഞാൻ സ്വന്തമാക്കിക്കോട്ടേ... എന്റെ മാത്രം ലച്ചുവായിട്ട്... ഈ അസുരന്റെ മാത്രം ലക്ഷ്മിയായിട്ട്... " ലച്ചു സമ്മതം എന്നോണം അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു... ആദി അവളെ എടുത്തുയർത്തി അകത്തേക്ക് നടന്നു... അകത്തേക്ക് കയറിയതും ലച്ചു അവന്റെ മുഖം കൈകളിൽ എടുത്തു... അടുത്ത നിമിഷം അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി ബന്ധിച്ചു... ആദി അവളെ മുറുകെ പിടിച്ചു... ഏറെ നേരത്തെ ചുംബനത്തിനൊടുവിൽ ലച്ചു അവന്റെ അധരങ്ങളെ മോചിപ്പിച്ചു...

"ദേവേട്ടാ...താഴെ ഇറക്കുമോ... " ലച്ചു അവനോടായി പറഞ്ഞു... ആദി അവളെ പുരികം ഉയർത്തി നോക്കി... പിന്നെ പതിയെ താഴെയിറക്കി... താഴെ ഇറങ്ങിയ ലച്ചു അവനെ മുറുകെ കെട്ടിപിടിച്ചു... "എന്താടി... " "ഒന്നുല്ല... " ആദി അവളെ എടുത്തുയർത്തി ബെഡിൽ കിടത്തി... അവൾക്ക് അരികിലായി അവനും കിടന്നു... അവളുടെ നെറ്റിയിൽ ചുംബിച്ചു... കണ്ണുകളിലും... മാറിലും അവൻ അവളെ ചുംബിച്ചു... സാരി മാറ്റി അവളുടെ അണിവയറിൽ അമർത്തി ചുംബിച്ചു... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി... അവനു തടസം ആയി തോന്നിയത് എല്ലാം അവളിൽ നിന്ന് അടർത്തി മാറ്റി... അവന്റെ മാത്രം ആയി മാറി... ❤️ അവന്റെ നെഞ്ചിൽ തല വച്ച് അവൾ എപ്പോഴോ ഉറങ്ങി...  രാവിലെ ആദ്യം കണ്ണ് തുറന്നത് ലച്ചുവാണ്... ആദിയുടെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി.... ഫ്രഷായി ഇറങ്ങി വരുമ്പോഴും ആദി നല്ല ഉറക്കം ആയിരുന്നു... ലച്ചു ആദിക്ക് അരികിൽ ചെന്ന് ഇരുന്നു... രാത്രിയിലെ കാര്യങ്ങൾ ഓർമ്മ വന്നതും ലച്ചു ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു...

ലച്ചു എഴുന്നേറ്റ അതേ സ്പീഡിൽ ബെഡിൽ എത്തി... ആദി അവളെയും കെട്ടിപിടിച്ച് കിടന്നു... ലച്ചു അവനെ കണ്ണും മിഴിച് നോക്കി... ആദി ആണെങ്കിൽ കണ്ണ് തുറക്കുന്നില്ല... "ദേവേട്ടാ..." "മ്മ്... " "വിട്ടേക്ക് ഞാൻ പോകട്ടെ.... " "വേണ്ടാ... " "ദേ ദേവേട്ടാ കളിക്കല്ലേ സമയം വൈകി... " "അത് സാരമില്ല ഒരു പത്തു മിനിറ്റ്... " അത്രയും പറഞ്ഞ് ആദി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... "കിടന്ന് പിടക്കാതെടി... " "ദേവേട്ടാ... പ്ലീസ്... " "എഴുനേറ്റ് പോ... " ആദി കലിപ്പിച്ചു പറഞ്ഞ് തിരിഞ്ഞു കിടന്നു.... "ദേവേട്ടാ... പിണങ്ങല്ലേ... " "നീ പോയെ ലച്ചു... " ആദി അവളുടെ മുഖം നോക്കാതെ പറഞ്ഞു... ലച്ചു അവനെ ഒന്ന് നോക്കി എഴുനേറ്റ് പോയി...  ഇഷു രാവിലെ എഴുനേറ്റ് ഫ്രഷായി ഇറങ്ങുമ്പോഴും ജിത്തു നല്ല ഉറക്കം ആയിരുന്നു... ഇഷു അവനെ ഒന്ന് നോക്കി കണ്ണാടിയുടെ മുന്നിൽ നിന്നു... മുടിയിലെ വെള്ളം ടവൽ വച്ച് ഒപ്പി എടുത്തു... കണ്ണാടിയുടെ മുന്നിൽ വച്ചിരിന്ന സിന്ദൂരചെപ്പ് കൈകളിൽ എടുത്തു... അവൾ ഒന്ന് കൂടി തിരിഞ്ഞു ജിത്തുവിനെ നോക്കി... ചിരിച്ചു കൊണ്ട് ഒരു നുള്ള് കുംകുമം എടുത്ത് തൊട്ടു... "ശിവേട്ടാ... എഴുന്നേൽക്ക്... " ഇഷു അവനെ ഒന്ന് തട്ടി വിളിച്ചു... അവളുടെ വിളി കേട്ടതും അവൻ ഒന്ന് തിരിഞ്ഞു... "ശിവേട്ടാ... എഴുന്നേൽക്ക് " ഇഷു അവനെ ഒന്ന് കൂടി ഉരുട്ടി വിളിച്ചു...

അവളുടെ വിളി സഹിക്കാൻ കഴിയാതെ പെട്ടന്ന് തന്നെ ജിത്തു എഴുന്നേറ്റു... എഴുനേറ്റ് ഇരുന്ന അടുത്ത നിമിഷം തന്നെ ഇഷുവിന്റെ അധരങ്ങൾ അവന്റെ അധരങ്ങളുമായി കോർത്തു... ഇഷു ഞെട്ടി കണ്ണുകൾ ഇറുക്കി അടച്ചു... പിന്നെ പതിയെ അവളും അവന്റെ ചുംബനത്തിൽ ലയിച്ചു... അവൻ ചുണ്ടുകൾ പിൻ വലിച്ചതും അവൾ വീണ്ടും ചുണ്ടുകൾ അവന്റെ ചുണ്ടുകളുമായി കോർത്തു... ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ അവൾ അവന്റെ അധരങ്ങളെ മോചിപ്പിച്ചു.... ഇഷു മുഖം നാണത്താൽ ചുവന്നു... അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.... ഇഷു എഴുന്നേറ്റ് പോകാൻ ഒരുങ്ങിയതും ജിത്തു അവളെ അവന്റെ മടിയിൽ പിടിച്ചിരുത്തി... "ആൻവി... " "മ്മ്.... " "ഒന്നുകൂടി തരട്ടെ... " അത് കേട്ടതും ഇഷു അവന്റെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു... "ഞാൻ പോയി ചായ എടുത്തിട്ട് വരാം... " ഇഷു മേലെ എഴുനേറ്റ് പുറത്തേക്ക് ഓടി... ജിത്തു പിന്നെയും തല വഴി പുതച്ചു കിടന്നു.... ഇഷു ചായയും എടുത്ത് മുറിയിൽ എത്തുമ്പോൾ ജിത്തു പുതച്ചു മൂടി കിടക്കുകയായിരുന്നു...

"ജിത്തേട്ടാ... എഴുന്നേൽക്ക്... സമയം വൈകി " "ആ... " "അമ്പലത്തിൽ പോകാൻ പറഞ്ഞു അച്ഛമ്മ... എഴുന്നേൽക്ക്... " "ആ.... " ജിത്തു പുതപ്പ് നീക്കി മേലെ എഴുന്നേറ്റ് ചായ കുടിച്ച് ഫ്രഷാകാൻ കയറി... ഇഷു റെഡിയാകാനും തുടങ്ങി... "ദേവേട്ടാ... ദാ ചായ... " "എനിക്ക് എങ്ങും വേണ്ടാ നിന്റെ ചായ... " ആദി പുതപ്പ് മാറ്റാതെ പറഞ്ഞു... ആദി അത് പറഞ്ഞതും ലച്ചു അവനെ ഒന്ന് നോക്കി വാതിൽ അടച് വന്ന് അവന്റെ അടുത്ത് കിടന്നു... "ദേവേട്ടാ.... " ലച്ചു അവന്റെ താടിയിൽ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു... "ലച്ചു... 😡" "എന്തോ... 😘😘😘" "നീ ശല്യം ചെയ്യാതെ പോയെ... ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ... " "ഇല്ല.... ഞാൻ പോവൂലാ... 😉😉" ലച്ചു അവന്റെ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് പറഞ്ഞു... അത് കേട്ടതും ആദി അവളെ പിടിച്ച് പുതപ്പിനുള്ളിൽ കയറ്റിയതും... അധരങ്ങൾ കവർന്നതും ഒരുമിച്ചായിരുന്നു ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story