അസുരൻ: ഭാഗം 4

asuran

എഴുത്തുകാരി: മയിൽപീലി

വീട്ടിൽ എത്തിയ ലച്ചു കുറെ സമയം ആലോചിച്ചിരുന്നു... "നീ ഇറങ്ങാതെ എന്ത് തേങ്ങയാ ആലോചിക്കുന്നത്... " "എടാ അയാൾക്ക് എന്തുപറ്റി കാണും... " "ഹേയ് കുഴപ്പമൊന്നും ഉണ്ടാകില്ല... ഒരു വെട്ട് മാത്രമല്ലേ കൊണ്ടത്... " "അത് നീ എങ്ങനെ കണ്ടു... " "നീ എന്താ വിചാരിച്ചത് ഞാൻ കണ്ടില്ല എന്നോ... ഞാൻ കണ്ടിരുന്നു... ഇതൊക്കെ നമ്മൾ സ്ഥിരം കാണുന്നതല്ലേ... " "എവിടെ...? " "എടി പിന്നെ ഞാൻ എന്തിനാ വിജയ് ഫാൻ ആണെന്നും പറഞ്ഞ് നടക്കുന്നത്... ഇതൊക്കെ അണ്ണന്റെ പിള്ളേർക്ക് ഗ്രാസ്സ് ആണ്... 😏😏" "മ്മ്മ്.... " "നിനക്ക് എന്താടി ഒരു പുച്ഛം... " "ഒന്നുല്ല.... " "രണ്ടും അകത്തേക്ക് കയറുന്നില്ലേ... എന്താണ് ചർച്ച... " "അത്... ഞങ്ങൾ വരുന്ന വഴിക്ക് ഒരാളെ രണ്ടുമൂന്നു പേർ ചേർന്ന് വെട്ടി...

അത് പറയുകയായിരുന്നു... " അപ്പു വളരെ സിമ്പിൾ ആയി കാര്യം പറഞ്ഞു... "അയ്യോ... എന്നിട്ടോ... " "എന്നിട്ട് എന്താ അയാളെ കുറച്ച് ചേട്ടമ്മാർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു... " "മ്മ്മ്... മതി പോയി വല്ലതും കഴിക്ക്... " അശോകൻ രണ്ടുപേരോടും പറഞ്ഞു. അകത്തേക്ക് കയറിയ ജിത്തുവും പ്രിയയും കാണുന്നത് അടിപിടി കൂടുന്ന ലച്ചുവിനെയും അപ്പുവിനെയും ആണ്. "ടോം&ജെറി ഇന്ന് നേരെത്തെ തുടങ്ങിയോ..? " ജിത്തു മറ്റെങ്ങോ നോക്കി പറഞ്ഞതും അതിന് കൂട്ടായി പ്രിയ ഒന്ന് ചിരിച്ചു. "എന്താടി ഇത് നിങ്ങൾ എന്നും ഉണ്ടല്ലോ ഈ അടിപിടി... " "അത് ചുമ്മാ.. ഒരു രസം... " ലച്ചു മറുപടി നൽകി "ശിവ എവിടെ.. " "അവൾ പുറത്ത് ഉണ്ട്... ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം" പ്രിയ സ്റ്റെയർ കയറി.അവൾക്ക് പിന്നാലെ ജിത്തുവും പോയി. അവർ കയറിയതും മുറ്റത്ത് കാർ വന്ന് നിന്നു വിശ്വ ഇറങ്ങി വന്നു. "അച്ഛൻ ഇത് എവിടെയായിരുന്നു. "

"ഞാൻ ഒന്ന് പുറത്ത് പോയതാ... " "മ്മ്... " വിശ്വൻ നേരെ മുറിയിലേക്ക് കയറി. "എടി.... ഇങ്ങോട്ട് വാ.... " "ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം എന്റെ ലച്ചു... " ശിവ സ്റ്റെയർ കയറുന്നതിനിടയിൽ പറഞ്ഞു. """ട്രിങ്.... """ പുറത്തെ കാളിങ് ബെൽ കേട്ട് ലച്ചു എഴുന്നേറ്റതും അപ്പു അവളെ മറി കടന്ന് അകത്തേക്ക് കയറി... ലച്ചു വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഭയന്നു... "ഇത് വിശ്വനാഥിന്റെ വീട് അല്ലെ.... " "ആ... അതെ... " "ആരാ... മഹാലഷ്മി " "അത് ഞാൻ ആണ്... " "മഹാലക്ഷ്മി ഒന്ന് സ്റ്റേഷൻ വരെ വരേണ്ടിവരും... " "ഞാൻ അച്ഛനെ വിളിക്കാം.... അച്ഛാ... " അവളുടെ ശബ്ദം കേട്ട് വിശ്വ മുറിയിൽ നിന്ന് ഇറങ്ങി വന്നു. അയാൾ ഇരുന്ന എതിർ സോഫയിൽ വിശ്വ ഇരുന്നു. "എന്താ sir... " "Mr.വിശ്വനാഥ്... " അയാൾ ചോദ്യരൂപേണ ചോദിച്ചു. "ഞാൻ ആണ്... " "Mr.വിശ്വനാഥ് മഹാലക്ഷ്മി നാളെ ഒന്ന് കോടതിയിൽ വരണം. ഇപ്പൊ ഒന്ന് സ്റ്റേഷൻ വരെ വരണം... "

"എന്താ സർ പ്രശ്നം... " "പേടിക്കാൻ ഒന്നും ഇല്ല വിശ്വനാഥ്.ഇന്ന് ഇവിടെ ഒരു കൊലപാതക ശ്രെമം.വെട്ടിയ ആൾക്ക് എതിരെ ഒരു മൊഴി നൽകാൻ വേണ്ടിയാണ്... മൊഴി നൽകാൻ നാളെ കോടതിയിൽ വന്നാൽ മതി." "ഞാൻ വരാം സർ... " "എന്നാ ശരി ഞാൻ ഇറങ്ങുന്നു... " വിശ്വ എസ് ഐയ്ക്ക് ഒപ്പം പുറത്തിറങ്ങി. "അവിടെ ഉണ്ടായിരുന്ന രണ്ട് പേർ മൊഴി നൽകാം എന്ന് പറഞ്ഞു. കൂടുതൽ പേർ മൊഴി നൽകിയാൽ അത്രയും നല്ലത് അത് കൊണ്ടാണ് ഞാൻ വന്നത്... " "ഞാൻ കൊണ്ട് വരാം സർ അവളെ... " "മ്മ്... ശരി... " അത് പറഞ്ഞ് എസ് ഐ വണ്ടിയിൽ കയറി. "ആരാ ഡി വന്നത്... "

താഴേക്ക് ഇറങ്ങി വന്ന ജിത്തു ലച്ചുവിനോട് തിരക്കി. "അത് ഇവിടത്തെ എസ് ഐ ആണ്... നാളെ കോടതിയിൽ ചെന്ന് മൊഴി നൽകാൻ... " "അതിന് എന്താ ഉണ്ടായത്... " "ഞങ്ങൾ ഇന്ന് വരുന്ന വഴിക്ക് മൂന്നാലുപേർ ചേർന്ന് ഒരാളെ വെട്ടി...അതിന് മൊഴി നൽകാൻ.... " "ഓഹ്... അങ്ങനെയൊക്കെ സംഭവിച്ചോ.... " "മ്മ്മ്.... " ലച്ചു ഒരു പുഞ്ചിരിയല്ലേ പറഞ്ഞു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story