അസുരൻ: ഭാഗം 40

asuran

എഴുത്തുകാരി: മയിൽപീലി

ലച്ചു പുതപ്പിനുള്ളിൽ കിടന്ന് പിടയ്ക്കാൻ തുടങ്ങിയതും ആദി അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു... അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു... "എന്നെ വിട്... പിണങ്ങിയവരൊന്നും എന്നെ തൊടണ്ട... 😡" "ഓഹ്... വെറുതെ കിടന്ന എന്നെ വന്ന് പ്രലോപിപ്പിച്ചത് നീയല്ലേ... എന്നിട്ട് ഇപ്പൊ തൊണ്ടണ്ട പോലും... 😏" ആദി പുച്ഛം വാരി വിതറി... "കണ്ട്രോൾ വേണം മനുഷ്യ... ഹും... 😒" ലച്ചു വിട്ടു കൊടുക്കുവോ തിരിച്ചും പുച്ഛം... "ഹാ... എനിക്ക് ഇപ്പൊ തീരെ കണ്ട്രോൾ ഇല്ല...😚എന്തെ... " "ഞാൻ പോണു... " അത് പറഞ്ഞ് ലച്ചു എഴുനേൽക്കാൻ തുടങ്ങിയതും ആദി അവളെ പിടിച്ച് കിടത്തി അവളുടെ മുകളിൽ കിടന്നു... പാണ്ടി ലോറിടെ അടിയിലെ തവളയുടെ അവസ്ഥയിൽ ആണ് ലച്ചു😃 "ഹലോ മിച്ചർ ആദിത്യദേവ്... ഒന്ന് എഴുനേൽക്കുമോ... ഈ മസിൽ അളിയനെ താങ്ങാൻ ഉള്ള ശേഷി എനിക്ക് ഇല്ല... 😩😩"

"വേണ്ടാ എനിക്ക് നിന്നെ താങ്ങാൻ ഉള്ള ശേഷി ഉണ്ട്... " അത് പറഞ്ഞ് ആദി ഒന്ന് തിരിഞ്ഞു ഇപ്പൊ നേരെ ഓപ്പോസിറ്റ് പാണ്ടി ലോറിടെ മുകളിൽ തവള 😁😄 ലച്ചു അവനെ കണ്ണും മിഴിച് നോക്കി... "ഓഹ് എന്റെ പെണ്ണെ നീ ഇങ്ങനെ നോക്കല്ലേ... നിനക്ക് അറിയാല്ലോ എനിക്ക് ഇപ്പൊ തീരെ കണ്ട്രോൾ ഇല്ല...അത് ഓർമ്മ വേണം... " "അയ്യോ... നോക്കിയത് അബദ്ധം ആയ്യോ... " ലച്ചു മനസ്സിൽ ഓർത്തു... പെട്ടന്ന് എഴുന്നേറ്റതും ദേ പോണു പിന്നെയും അവന്റെ മേലേക്ക്... "കണ്ടോ... ഇതാണ് എന്റെ പവർ... 🔥" ആദിയുടെ കഴുത്തിൽ കിടന്ന മാലയും ലച്ചുവിന്റെ താലി മാലയും കുരുങ്ങിയാണ് കിടപ്പ്... അതിന്റെ എഫക്ട് കൊണ്ടാണ് ലച്ചു റബ്ബർ പോലെ പിന്നെയും ആദിയുടെ മേലെ വീണത്... അപ്പോഴാണ് അയാളുടെ ഒരു പവർ... "പവർ... 😏" പിന്നെയും പുച്ഛം... ലച്ചു മാല ഒന്ന് പുറത്ത് എടുക്കാൻ നോക്കുന്നു... ചെക്കൻ സുഖിച്ചു കിടന്ന ചുളുവിൽ വായിനോക്കുന്നു...

അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ അവൻ അവളുടെ ചെവിക്ക് പിന്നിൽ ആക്കി... ലച്ചു ഫുൾ കോൺസെൻട്രേഷൻ മാലയിൽ ആണ്... അമ്മയ്ക്ക് പ്രസവ വേദന മകൾക്ക് വീണ വായന എന്ന് കേട്ടിട്ടില്ലേ അത് പോലെയാണ് ഇപ്പൊ ഇവിടെ... താലി മാല പൊട്ടാതെ എടുക്കാൻ പാട് പെടുന്നുണ്ട് ലച്ചു... ആദിയാണെങ്കിൽ നമ്മളെ ഇത് ബാധിക്കില്ല എന്ന മട്ടിലും... ആദി അവളുടെ അധരങ്ങൾ ലക്ഷ്യം വച്ച് മെല്ലെ എഴുന്നേറ്റതും ലച്ചു മാലയും ശെരിയാക്കി ദേ പോണു... 😃😃 ആദി എഴുനേറ്റ് വന്നപ്പോഴേക്കും ലച്ചു മുറിയിൽ നിന്ന് ഇറങ്ങിയിരുന്നു... "ഛേ... കുറച്ച് നേരത്തെ ആകാമായിരുന്നു... ആ അവളെ കിട്ടും എന്റെ കൈയിൽ... " ആദി സ്വയം ഒന്ന് സമാധാനിച്ചു... വേറെ വഴിയില്ല 😃 _________ ജിത്തു കുളിച്ച് ഇറങ്ങിയതും കാണുന്നത് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ഇഷുവിനെയാണ്...

ജിത്തു അവൾക്ക് പിന്നിലായി നിന്നതും ലച്ചു പെട്ടന്ന് തന്നെ അവന് അഭിമുഖമായി നിന്നു... ജിത്തു കണ്ണാടിക്ക് മുന്നിൽ വച്ചിരിക്കുന്ന സിന്ദൂര ചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ തൊട്ടു... ഇഷു നാണം കൊണ്ട് മുഖം താഴ്ത്തി... ജിത്തു അവളുടെ മുഖം മേലെ ഉയർത്തി... നോട്ടം ചെന്ന് നിന്നത് അവളുടെ വിറയാർന്ന അധരങ്ങളിൽ ആയിരുന്നു... അവൻ ഉമ്മ വയ്ക്കാൻ വേണ്ടി തല താഴ്ത്തിയതും ഇഷു അവനെ പിന്നിലേക്ക് തള്ളി... "ചെന്ന് റെഡിയായി വാ... " അവനെ പിന്നിലേക്ക് തള്ളി കൊണ്ട് ഇഷു പറഞ്ഞു... "നിന്നെ എന്റെ കൈയിൽ കിട്ടും... അന്ന് പലിശയടക്കം ഞാൻ തിരിച്ച് തരും... " ജിത്തു മീശ പിരിച്ചു കൊണ്ട് പറഞ്ഞു... ഇഷു ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ജിത്തു റെഡിയായി വന്നതും രണ്ടുപേരും അമ്പലത്തിലേക്ക് ഇറങ്ങി... ബുള്ളറ്റിൽ അവന്റെ പുറത്ത് തല ചായ്‌ച് ഇഷു ഇരുന്നു... അവന്റെ വയറിനു വട്ടം പിടിച്ച കൈയിൽ അവൻ ചുംബിച്ചു കൊണ്ടിരുന്നു... വണ്ടി പാർക്ക്‌ ചെയ്ത് രണ്ടുപേരും അമ്പലത്തിൽ കയറി...

ഇത്തിരി നേരം അമ്പലത്തിൽ ചിലവഴിച്ചു രണ്ടുപേരും ഇറങ്ങി... നേരെ പോയത് ഇഷുവിന്റെ വീട്ടിലേക്കാണ്... അവരെ കാത്ത് എന്ന പോലെ ശാന്തമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു... ജിത്തുവിന്റെ വണ്ടി ഗെയ്റ്റ് കടന്ന് വരുന്നത് കണ്ടതും ശാന്തമ്മയ്ക്ക് സന്തോഷം തോന്നി...അറിയാതെ കണ്ണുകൾ നിറഞ്ഞു.... വണ്ടി നിർത്തി ഇഷു ജിത്തുവിനെ പോലും നോക്കാതെ അമ്മയുടെ അടുത്തേക്ക് ഓടി കെട്ടിപിടിച്ചു... "എന്തിനാ എന്റെ അമ്മ കുട്ടി കരയുന്നത്... ഞാൻ ഇങ്ങ് വന്നില്ലേ... 😢" നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചു കൊണ്ട് ഇഷു പറഞ്ഞു... "സന്തോഷം കൊണ്ടാ മോളെ... " ഇഷു അമ്മയുടെ കവിളിൽ ഉമ്മ വച്ചു... "എന്താ അമ്മേ കഴിക്കാൻ ഉള്ളത്... " ഇഷു അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു... "നിങ്ങൾ വരുന്നത് കൊണ്ട് ഞാൻ നല്ല ചൂട് ഇഡലിയും കടല കറിയും ഉണ്ടാക്കിയിട്ടുണ്ട്... " "എന്റെ സുന്ദരി... " ഇഷു അമ്മയുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞ് അകത്തേക്ക് ഓടി... നേരെ ചെന്നത് അടുക്കളയിലേക്കാണ്...

അവൾ പോയതും അമ്മ ബൈക്കിൽ ചാരി നിൽക്കുന്ന ജിത്തുവിനെ ഒന്ന് നോക്കി അവന്റെ അടുത്തേക്ക് നടന്നു... "മോൻ എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞത്... " "ഹേയ്... ഒന്നുല്ല അമ്മയുടെയും മോളുടെയും സ്നേഹപ്രേകടനം നോക്കി നിന്നതല്ലേ... " അവൻ ഒരു ചിരിയാലെ പറഞ്ഞു... "മോൻ വാ... " അമ്മ അവനെയും വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു... "മോൻ ഇവിടെ ഇരിക്ക് ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം... " അമ്മ അവനോട് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു... "എന്റെ അനു നീ വേഷം പോലും മാറാതെയാണോ കഴിക്കുന്നത്... അങ്ങോട്ട്‌ ചെല്ല് അവിടെ ജിത്തുമോൻ തനിച്ചാ... " അമ്മ പറഞ്ഞതും ഇഷു കഴിച്ച് കൊണ്ടിരിക്കുന്ന പാത്രവും എടുത്ത് ഡൈനിങ് ടേബിലേക്ക് നടന്നു... "ജിത്തേട്ടാ... " അവനെ കാണാതെ വന്നതും ഇഷു വിളിച്ചു.... "ആ... " അവളുടെ വിളി കേട്ടതും ജിത്തു അവളുടെ അടുത്തേക്ക് വന്നു... "ഒന്ന് പതിയെ കഴിക്ക് എന്റെ ഇഷു... " ഗ്ലാസ്സിൽ ഇരുന്ന വെള്ളം എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു... ഇഷു അത് വാങ്ങി മട മടാന്ന് കുടിച്ച് തീർത്തു...😃😃

പെട്ടന്ന് വെള്ളം തിരിപ്പിൽ കയറിയതും ഇഷു ചുമ്മയ്ക്കാൻ തുടങ്ങി .... ജിത്തു അവളുടെ തലയിൽ തട്ടി കൊടുത്തു... "പതിയെ കഴിക്കെടി.. " ജിത്തു പറഞ്ഞ് കൊണ്ട് അവളെ കസേരയിൽ പിടിച്ചിരുത്തി... അവനും അവളുടെ അടുത്ത് ഇരുന്നു... "ജിത്തേട്ടൻ ഇരുന്നതല്ലെ ഞാൻ കഴിക്കാൻ എടുക്കാം... " അത് പറഞ്ഞ് അവൾ എഴുനേൽക്കാൻ തുനിഞ്ഞതും ജിത്തു അവളെ പിന്നെയും പിടിച്ചിരുത്തി... "എനിക്ക് ഇതിൽ നിന്ന് മതി... " അവളുടെ പാത്രം ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു "അയ്യോ ശിവേട്ടാ ഇത് ഞാൻ കഴിച്ചതല്ലേ ഞാൻ വേറെ എടുക്കാം... " "വേണ്ടാ... എനിക്ക് ഇതിൽ നിന്ന് മതി... " അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായതും ഇഷു അവന് വാരി കൊടുത്തു... അത് കണ്ട് കൊണ്ടാണ് അമ്മ വന്നത്... അവരുടെ സ്നേഹ പ്രേകടനം കണ്ടതും അമ്മ വാതിലിന് പിന്നിൽ മറഞ്ഞിരുന്നു...കണ്ണുകൾ നിറഞ്ഞു... "ഈ സ്നേഹം ആണോ ഞാൻ വേണ്ടാ എന്ന് വെയ്ക്കാൻ തുനിഞ്ഞത്... " അമ്മ മനസ്സിൽ ഓർത്തു... "ഞാൻ വെള്ളം എടുത്തിട്ട് വരാം " ഇഷു എഴുന്നേറ്റതും അമ്മ അങ്ങോട്ട് കയറി വന്നു....

"ഇതാ മോനെ... " ശാന്തമ്മ അവന് നേരെ ചായ നീട്ടി... അവൻ ഒരു ചിരിയാലെ ചായ വാങ്ങി ഒരു കവിൾ കുടിച്ചു... പിന്നാലെ തന്നെ അവന് കഴിക്കാൻ ഇഡലിയും കടലകറിയും എടുത്ത് വന്നു... രണ്ടുപേരും ഇരുന്നു കഴിക്കുന്നതും നോക്കി ശാന്തമ്മ ഇരുന്നു... കഴിച്ച് കഴിഞ്ഞ് ഇഷു ജിത്തുവിനെയും കൊണ്ട് അവളുടെ മുറിയിലേക്ക് കൊണ്ട് പോയി... "ദാ... ഇതാണ് എന്റെ മുറി..." "നിന്റേത് അല്ല നമ്മുടേത്... 😘" ജിത്തു അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു... ഇഷു അവന്റെ നെഞ്ചിൽ തല ചായ്ച്ചു... "അതേയ്... പോകണ്ടേ... " ജിത്തു ബെഡിൽ ഇരുന്ന് കൊണ്ട് ചോദിച്ചു "വേണോ... " ഇഷു അവന് അരികിൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു... "വേണം... നീ ഇല്ലാതെ... ഞാൻ തനിച്ച് വയ്യ പെണ്ണെ... " ബെഡിൽ ഇരുന്ന് ജിത്തു അവളുടെ മാറിൽ തല ചായ്‌ച് കൊണ്ട് പറഞ്ഞു... "ശിവേട്ടാ... " "മ്മ്... " "I Love You❤️"

അത് പറഞ്ഞ് ജിത്തുവിന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... കണ്ണുകൾ നിറഞ്ഞു... ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണുകളിൽ തട്ടി... "എന്താ... മോളെ... " അവളെ മടിയിൽ ഇരുത്തി കൊണ്ട് അവൻ ചോദിച്ചു "ഞാ...ൻ... 😢" "എന്താടി... എന്തു പറ്റി... അമ്മയുടെ കൂടെ ഇവിടെ നിൽക്കണോ... " ഇഷു അല്ല എന്ന് തലയനക്കി... "പിന്നെ എന്തുപറ്റി... " "ശിവേട്ടാ... എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്... അതിന് മാത്രം എന്ത് യോഗ്യതയാ എനിക്ക് ഉള്ളത്... " "നീ ഇങ്ങനെയൊന്നും ചോദിക്കല്ലേ ഇഷു... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാണ് എന്ന് മാത്രം നീ അറിഞ്ഞാൽ മതി... കേട്ടോ... ഇനി ഇങ്ങനെ ഒരു ചോദ്യം ആയിട്ട് എന്റെ അടുത്ത് വരരുത് മനസ്സിലായോ... " അവൾ സമ്മതം എന്നോണം തലയാട്ടി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story