അസുരൻ: ഭാഗം 41

asuran

എഴുത്തുകാരി: മയിൽപീലി

ശിവേട്ടാ... എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്... അതിന് മാത്രം എന്ത് യോഗ്യതയാ എനിക്ക് ഉള്ളത്... " "നീ ഇങ്ങനെയൊന്നും ചോദിക്കല്ലേ ഇഷു... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാണ് എന്ന് മാത്രം നീ അറിഞ്ഞാൽ മതി... കേട്ടോ... ഇനി ഇങ്ങനെ ഒരു ചോദ്യം ആയിട്ട് എന്റെ അടുത്ത് വരരുത് മനസ്സിലായോ... " അവൾ സമ്മതം എന്നോണം തലയാട്ടി... ഉച്ചയ്ക്കത്തെ ഊൺ കഴിച്ചാണ് രണ്ടുപേരും ഇറങ്ങിയത്... ഇഷുവിന് വരാൻ തീരെ താല്പര്യം ഇല്ലായിരുന്നു... പിന്നീട് ഒരു ദിവസം വന്ന് ഒരാഴ്ച നിൽക്കാം എന്ന് പറഞ്ഞ് ജിത്തു അവളെ കൊണ്ട് പോയി... അവരുടെ വണ്ടി ഗെയ്റ്റ് കടന്ന് പോകുന്നതും നോക്കി ശാന്തമ്മ അങ്ങനെ നിന്നു... രണ്ട് മണിയോടെ ജിത്തുവിന്റെ വണ്ടി മംഗലത് വീട്ടിൽ എത്തി... ദിവസങ്ങൾ കടന്ന് പോയി... ആദിയും ലച്ചുവും തിരികെ ആദിയുടെ വീട്ടിലേക്ക് പോയി... കൂടെ സിദ്ധുവും സിത്തുവും ആശയും അമ്മുവും വേണുവും... "ദേവേട്ടാ... " "എന്താടി... 😡" "ഈ ദേവേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല... 😏"

"പിന്നെ വർക്ക്‌ ചെയ്യുന്നതിന് ഇടയ്ക്ക് വിളിച്ചാൽ എന്റെ സ്വഭാവം ഇങ്ങനെയായിരിക്കും... എന്തിനാ വിളിച്ചത് " "അത് പിന്നെ... നമ്മുക്ക്... " "നമ്മുക്ക്... " "നമ്മുക്ക് എസ്റ്റേറ്റിൽ പോകാം...എനിക്ക് കൊതിയാവുന്നു പ്ലീസ്... " "ഇതായിരുന്നോ... " "ആ... പ്ലീസ് ദേവേട്ടാ... " ലച്ചു ആദിയുടെ കൈയിൽ പിടിച്ച് കെഞ്ചി... "നമ്മൾ തനിച്ച് ആണോ... " "അല്ല.... നാട്ടാരെ മൊത്തം വിളിച്ചോ... 😏" അത് പറഞ്ഞ് ലച്ചു ചവിട്ടി തുള്ളി ബാൽക്കണിയിലേക്ക് നടന്നു... പിന്നാലെ ആദിയും... "ലച്ചു... " "എന്താ... " "പിണങ്ങിയോ... " "ഇല്ല... " "എടി ഞാൻ പറഞ്ഞത് നമ്മുക്ക് ജിത്തുവിനെയും ഇഷുവിനെയും കൂടി വിളിക്കാം എന്നാണ്... " "ആ അത് നല്ല ഐഡിയ... എന്നാ ഞാൻ ഇപ്പൊ തന്നെ വിളിച്ചു പറയാം..." "മ്മ്... " ലച്ചു ഫോൺ എടുത്ത് ജിത്തുവിനോട് കാര്യം പറഞ്ഞു... അത് കേട്ടതും ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഇഷു ആയിരുന്നു... അങ്ങനെ ഓരോന്ന് സംസാരിച്ചു ലച്ചു ഫോൺ വച്ചു... " എന്തു പറഞ്ഞു... " "പോകാം എന്ന് പറഞ്ഞു... " അടുത്ത് നിന്ന് കൊണ്ട് ആദി ചോദിച്ചതും ലച്ചു മറുപടി നൽകി..

. ജിത്തുവിന്റെ സമ്മതം കിട്ടിയതും ലച്ചു ആകെ ത്രിൽ അടിച്ച് നിൽക്കുകയാണ്... ആദി അവളെ നോക്കി നിന്നു... പിന്നെ പതിയെ അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവനോട് ചേർത്ത് നിർത്തി...ലച്ചു ഒന്ന് പിടഞ്ഞു... പിന്നെ പതിയെ നീങ്ങി നിന്നതും ഒന്ന് കൂടി മുറുകെ ചേർത്തു പിടിച്ചു... ലച്ചു ആദിയെ തള്ളി മാറ്റി പോകാൻ ഒരുങ്ങിയതും ആദി അവളുടെ കൈയിൽ പിടിച്‌ ചുമരിനോട് ചേർത്ത് നിർത്തി... ആദി അവളുടെ ഇരു വശങ്ങളിലും കൈകൾ വച്ച് ബന്ധിച്ചു... അവളോട് കൂടുതൽ ചേർന്ന് നിന്നു... അവന്റെ ശ്വാസം അവളുടെ മുഖത്തേക്ക് തട്ടിയതും ലച്ചു കണ്ണുകൾ ഇറുകി അടച്ചു... അവളുടെ മുഖം കൈകളിൽ എടുത്ത് ഇരു കണ്ണുകളിലും അമർത്തി ചുംബിച്ചു... അത് മേലെ കീഴ് ചുണ്ടുകളിൽ എത്തി നിന്നു... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി... അവന്റെ ദന്തങ്ങൾ അവളുടെ കീഴ് ചുണ്ടിൽ ചെറു നോവ് നൽകി...

ഉമിനീരിൽ ചോരയുടെ ചവർപ്പ് അറിഞ്ഞതും ലച്ചു അവനെ അവളിൽ നിന്ന് അകറ്റാൻ നോക്കി... എന്നാൽ ആദി അവളെ അവനോട് ചേർത്ത് നിർത്തി... അവനിൽ മറ്റേതോ വികാരങ്ങൾ വന്ന് നിറഞ്ഞത് അവൻ അറിഞ്ഞു... സ്വയം നിയന്തിക്കാൻ കഴിയാതെ വന്നതും അവളുടെ അധരങ്ങളെ മോചിപ്പിച് അവളെ ഇരു കൈകളിലും കോരി എടുത്ത് അകത്തേക്ക് നടന്നു... അവളെ ബെഡിൽ കിടത്തി അവളിൽ അമർന്നു... ഒരിക്കൽ കൂടി അവന്റെ മാത്രം ആയി അവൾ മാറി... ❤️ "എന്തു പറ്റി ഇഷു... " "ഒന്നുല്ല ശിവേട്ടാ... " "ഹേയ് എന്തോ ഉണ്ടല്ലോ... മുഖം കണ്ടിട്ട് അങ്ങനെ അല്ലല്ലോ... പറ... " "ഒന്നുല്ല ശിവേട്ടാ... അമ്മയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു അത്രേ ഉള്ളൂ... " "എസ്റ്റേറ്റിൽ പോയിട്ട് വന്നിട്ട് നമ്മുക്ക് അമ്മയുടെ അടുത്തേക്ക് പോകാംട്ടോ... " "മ്മ്... " അവളുടെ ശബ്ദം ഒന്ന് ഇടറിയതും ജിത്തു അവളെ അവനോട് ചേർത്ത് നിർത്തി...

"എന്തിനാ അനുട്ടി ഇങ്ങനെ കരയണെ... എനിക്ക് ഇത് കാണാൻ പറ്റില്ലഡി... പ്ലീസ് കരയല്ലേ... ഞാൻ ഇല്ലേ... " അവന്റെ സംസാരം കേട്ടതും ഇഷു ഇല്ലാന്ന് തലയനക്കി... അവന്റെ നെഞ്ചിൽ തല ചായ്‌ച് ഇരുന്നു... പിന്നെ പതിയെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് അവൻ മയങ്ങി... ഓരോന്ന് ആലോചിച് ഇഷുവും എപ്പോഴോ ഉറങ്ങി... രാവിലെ ആദ്യം കണ്ണ് തുറന്നത് ആദിയാണ്... അവന്റെ നെഞ്ചിൽ തല ചായ്‌ച് ഉറങ്ങുന്ന ലച്ചുവിനെ അവൻ ഇമ വെട്ടാതെ നോക്കി... നെറ്റിയിൽ ചുണ്ടുകൾ അമർത്തി... ലച്ചു ഒന്ന് കുറുകിക്കൊണ്ട് അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു... ആദി ഒരു ചിരിയാലെ അവളെ മുറുകെ പിടിച്ചു... അവളെ അടർത്തി മാറ്റാതെ തന്നെ ടേബിളിൽ നിന്ന് ഫോൺ എടുത്ത് സമയം നോക്കി... പിന്നെ പതിയെ ലച്ചുവിന്റെ കവിളിൽ തട്ടി വിളിച്ചു... "ലച്ചുട്ടി... " "മ്മ്... " "സമയം വൈകി എഴുന്നേൽക്ക്... "

"ഒരു പത്തു മിനിറ്റ് പ്ലീസ് ദേവേട്ടാ... " അവളുടെ കൊഞ്ചൽ കേട്ടതും ആദി ഇരു കൈകൾ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു... 6 അരയായതും ലച്ചു മേലെ എഴുന്നേറ്റു... സമയം നോക്കി... "എന്റെ ദൈവമേ... ആറരയോ... " ലച്ചു പെട്ടന്ന് തന്നെ ബാത്‌റൂമിലേക്ക് ഓടി കയറി... കുളി കഴിഞ്ഞ് ഇറങ്ങിയതും ആദി നല്ല ഉറക്കം ആയിരുന്നു... അവൾ പതിയെ അവന്റെ അടുത്തേക്ക് നടന്ന് കവിളിൽ ചുണ്ടുകൾ ചേർത്തു... പിന്നെ പതിയെ തിരിഞ്ഞു നടന്നു... ലച്ചു മുറിയിൽ നിന്ന് ഇറങ്ങി... ആദിക്ക് ഉള്ള ചായയും കൊണ്ട് ലച്ചു മുകളിലേക്ക് കയറി.... ചായയും കൊണ്ട് മുറിയിൽ എത്തിയ ലച്ചു കാണുന്നത് പുതച്ചു മൂടി ഉറങ്ങുന്ന ആദിയെ ആണ്... "ഇയാളെ ഇന്ന്... " ലച്ചു ചായകപ്പ് ടേബിളിൽ വച്ച് അവന് നേരെ തിരിഞ്ഞു... "ദേവേട്ടാ... എഴുന്നേൽക്ക്... സമയം വൈകി.... " ലച്ചു അവനെ തട്ടി വിളിച്ചു...ആദി ഒരു കൂസലും കൂടാതെ പിന്നെയും പുതച്ചു കിടന്നു... അത് കണ്ടതും ലച്ചുവിന് ദേഷ്യം വന്നു... ലച്ചു മെല്ലെ പുതപ്പ് നീക്കി തലയിൽ കെട്ടിയിരിക്കുന്ന ടവൽ അഴിച് മുടി അവന്റെ മുഖത്തേക്ക് ഇട്ടു... മുഖത്ത് നനവ് അനുഭവപ്പെട്ടതും ആദി കണ്ണുകൾ വലിച്ച് തുറന്നു... അവൻ തിരിഞ്ഞതും ലച്ചു ഓടാൻ തുടങ്ങി...

അവൾ ഓടുന്നതിന് മുന്നേ തന്നെ ആദി അവളുടെ കൈ തണ്ടയിൽ പിടിത്തം ഇട്ടു... പിന്നെ പതിയെ ആദി എഴുന്നേറ്റ് ഇരുന്നു... അവളെ ഒന്ന് നോക്കി... അഴിഞ്ഞു വീണ മുടി... നെറ്റിയിൽ സിന്ദൂരം മാത്രം... കഴുത്തിലെ താലിയിലേക്കും സാരിയുടെയും ഇടയിൽ കൂടി കാണുന്ന അവളുടെ വയറിലും അവന്റെ നോട്ടം ചെന്ന് നിന്നു... അവൻ അവളെ പിടിച്ച് മടിയിൽ ഇരുത്തി... ലച്ചു അവനെ ദയനീയമായി ഒന്ന് നോക്കി... "സോറി ദേവേട്ടാ... എഴുനേൽക്കാതെ വന്നപ്പോ... " ലച്ചു പറഞ്ഞു നിർത്തി... "അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... " "ഇല്ല... ദേവേട്ടന്റെ നോട്ടം കണ്ടപ്പോൾ ഞാൻ വിചാരിച്ചു.... ദേവേട്ടൻ ദേഷ്യത്തിൽ ആണെന്ന്... " ലച്ചു അത് പറഞ്ഞതും ആദി അവളെ ഇറുക്കി കെട്ടിപിടിച്ചു... "ഡ്രസ്സ്‌ ഒക്കെ എടുത്ത് വച്ചോ... " അവളിൽ ഉള്ള പിടി വിടാതെ തന്നെ അവൻ ചോദിച്ചു... ലച്ചു ഇല്ല എന്ന് തലയനക്കി... "വാ... ഞാനും സഹായിക്കാം... " "വേണ്ടാ ദേവേട്ടാ... ഞാൻ എടുത്ത് വച്ചോള്ളാം... ദേവേട്ടൻ ചെന്ന് ഫ്രഷായിട്ട് വാ..." ലച്ചു എഴുനേൽക്കാൻ തുടങ്ങിയതും ആദി അവളെ പിടിച്ച് നെറ്റിയിൽ അധരങ്ങൾ ചേർത്തു...

ലച്ചു കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു...  രാവിലെ ഇഷു വളരെ സന്തോഷത്തിൽ ആയിരുന്നു... രാവിലെ കുളിയൊക്കെ കഴിഞ്ഞ് ജിത്തുവിനുള്ള ചായ എടുക്കാൻ വേണ്ടി അവൾ താഴേക്ക് ഇറങ്ങി... "എന്താ... മോളെ നല്ല സന്തോഷത്തിൽ ആണല്ലോ... " ഇഷുവിന്റെ മുഖത്തെ തെളിച്ചം കണ്ട് ഭദ്ര തിരക്കി... "അത്.... ഇന്ന് എസ്റ്റേറ്റിൽ പോകാംന്ന് ലച്ചു വിളിച്ച് പറഞ്ഞിരുന്നു... അതിന്റെയാ... " "ഹാ... അത് എന്തായാലും നന്നായി....കല്യാണം കഴിഞ്ഞ് നിങ്ങളും എവിടെയും പോയില്ലല്ലോ... " "മ്മ്... " ഇഷു ഒരു ചിരിയാലെ മൂളി... "ദാ മോളെ ജിത്തുവിന് ഉള്ള ചായ... " അത് പറഞ്ഞ് രേവതി അവൾക്ക് നേരെ ചായകപ്പ് നീട്ടി.... ഇഷു ഒന്ന് ചിരിച്ചു കൊണ്ട് ചായയും വാങ്ങി മുകളിലേക്ക് നടന്നു.... മുറി തുറന്നതും ജിത്തു വർക്ക്‌ ഔട്ട്‌ കഴിഞ്ഞ് ഇറങ്ങിയതും ഒരുമിച്ചായിരുന്നു... "ശിവേട്ടാ ചായ.... " ടവൽ കൊണ്ട് മുഖം തുടച്ചു കൊണ്ട് അവൻ അവളിൽ നിന്നും ചായ വാങ്ങി കുടിച്ചു... ഇഷു അവനെയും നോക്കി നിന്നു... "നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നത് ... "

അതിന് അവൾ ഒന്നുമില്ല എന്ന് ഷോൾഡർ കുലുക്കി... അവൻ ചിരിച്ചു കൊണ്ട് അവളെ ഇടുപ്പിലൂടെ കൈ ചേർത്തു... ഇഷു ഒന്ന് പിടഞ്ഞു... "അടങ്ങി നിൽക്കെടി... " അവൻ ഒന്ന് കലിപ്പ് മോഡ് ഓൺ ചെയ്തതും ഇഷു അടങ്ങി നിന്നു... അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു... ഇഷുവും അവനിൽ മാത്രം ലയിച്ചു നിന്നു... പതിയെ അവന്റെ മുഖം താഴ്ന്നതും ഇഷു അവനെ പിന്നിലേക്ക് തള്ളി... "റൊമാൻസ് ഒക്കെ പിന്നെ ഇപ്പൊ ചെന്ന് ഫ്രഷായിട്ട് വാ... " അത് പറഞ്ഞ് ഇഷു ചിരിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി... ജിത്തു ബാത്‌റൂമിലേക്കും... ചായ കുടി കഴിഞ്ഞതും അവർ പോകാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി... ജിത്തു വണ്ടി എടുക്കാം എന്ന് പറഞ്ഞത് കൊണ്ട് ആദിയും ലച്ചു ഒരുങ്ങി വീട്ടിൽ തന്നെ ഇരുന്നു.... ഏറെ നേരമായിട്ടും അവരെ കാണാതെ വന്നതും ആദി വിളിച്ചു.... "ആ... ആദി ഞങ്ങൾ വരുന്നുണ്ട്... " "ആ.... " അത് പറഞ്ഞ് ഫോൺ വച്ചു.... 20മിനിറ്റ് കഴിഞ്ഞതും ജിത്തുവിന്റെ വണ്ടി ആദിയുടെ വീട്ടിൽ എത്തി.... കുറച്ച് നേരം അവിടെ ചിലവഴിച്ച് അവർ പോകാൻ ഒരുങ്ങി....

ജിത്തു ഡ്രൈവിംഗ് സീറ്റിൽ കയറിയതും ഇഷു പിന്നിലേക്ക് കയറി....ആദി അവളെ ഒന്ന് നോക്കി... "ആദിയേട്ടൻ അവിടെ ഇരുന്നോ... ഞാൻ ഇവിടെ ഇരുന്നോള്ളാം... " ആദി ഒന്ന് ചിരിച്ചു കൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ കയറി.... ലച്ചു അമ്മയോടും അച്ഛനോടും അമ്മുവിനോടും യാത്ര പറഞ്ഞ് ഇറങ്ങി... സിദ്ധുവും സിത്തുവും രണ്ടു ദിവസം മുന്നേ നാട്ടിലേക്ക് പോയി... അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി.... "നിങ്ങൾ എന്താ ഇഷു താമസിച്ചത്.... " "അത്... ഞങ്ങൾ ഒന്ന് വീട്ടിൽ കയറിയിട്ടാ വന്നത്.... അത് കൊണ്ടാണ് വൈകിയത്.... " "അച്ഛമ്മയും അച്ഛനും അമ്മയും രേവമ്മയും എല്ലാവർക്കും സുഖമല്ലേ.... " "ആ...ടി... എല്ലാവർക്കും സുഖം...." "മ്മ്... ശിവയോ... ഫുൾ ടൈം ഫോണിൽ ആണോടി.... " "ഹേയ് അല്ല... അത്യാവശ്യതിന് മാത്രം... " അവരുടെ സംസാരം അങ്ങനെ നീണ്ടു പോയി.... ഏകദേശം മൂന്ന് മണിയോടെ അവർ എസ്റ്റേറ്റിൽ എത്തി... നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയതും ഇഷുവും ലച്ചുവും കെട്ടിപിടിച്ച് ഇരുന്നു.... വണ്ടി വലിയൊരു ഗെയ്റ്റ് കടന്ന് അകത്തേക്ക് കയറി....

ചുരം നിറഞ്ഞ പാതയിലൂടെ അവരുടെ വണ്ടി മുകളിലേക്ക് നീങ്ങി.... ലച്ചുവും ഇഷുവും പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുകയാണ്... ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തിരിഞ്ഞു നോക്കിയ ആദി കാണുന്നത് കെട്ടിപിടിച്ച് ഇരിക്കുന്ന ലച്ചുവിനെയും ഇഷുവിനെയും ആണ്... ആദി അത് ജിത്തുവിനെ കൂടെ കാണിച്ചു കൊടുത്തു.... രണ്ടുപേരും ഒരുപോലെ ചിരിച്ചു.... രണ്ടുപേരും ഒരു പോലെ വിറയ്ക്കാൻ തുടങ്ങി.... പത്തു മിനിറ്റ് കഴിഞ്ഞതും വണ്ടി ഒരു കെട്ടിടത്തിന് മുന്നിൽ നിർത്തി.... വണ്ടിയിൽ നിന്ന് ഇറങ്ങി അവർ മൂന്ന് പേരും അകത്തേക്ക് നടന്നു... ആദി വണ്ടിയും നേരെ പാർക്കിങ് ഏരിയയിലേക്ക് കയറ്റി..... ജിത്തുവും ഇഷുവും അവരുടെ മുറിയിലേക്കും ലച്ചു അവളുടെ മുറിയിലേക്കും കയറി.... മുറി എത്തുന്നത് വരെ ഇഷു ജിത്തുവിനെ മുറുകെ പിടിച്ചു.... ജിത്തു അവളെ അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി... മുറിയിലേക്ക് കയറിയ ലച്ചു ബെഡിൽ കിടന്ന പുതപ്പ് എടുത്ത് പുതച്ചു.... എന്നിട്ട് ബെഡിൽ കയറി ഇരുന്നു... "അയ്യോ... എന്തൊരു തണുപ്പ്.... ഈ അസുരൻ ഇത് എവിടെയ... അയ്യോ... ഞാൻ ഇപ്പൊ ചാവുമേ.... " ലച്ചു ഇരുന്ന് പിറുപിറുക്കാൻ തുടങ്ങി.... തുടരും.... സ്റ്റോറി കഴിയാറായി... കൂടി പോയാൽ ഒരു രണ്ടോ മൂന്നോ പാർട്ട്‌ മാത്രം ആയിരിക്കും............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story