അസുരൻ: ഭാഗം 42

asuran

എഴുത്തുകാരി: മയിൽപീലി

മുറിയിലേക്ക് കയറിയ ലച്ചു ബെഡിൽ കിടന്ന പുതപ്പ് എടുത്ത് പുതച്ചു.... എന്നിട്ട് ബെഡിൽ കയറി ഇരുന്നു... "അയ്യോ... എന്തൊരു തണുപ്പ്.... ഈ അസുരൻ ഇത് എവിടെയ... അയ്യോ... ഞാൻ ഇപ്പൊ ചാവുമേ.... " ലച്ചു ഇരുന്ന് പിറുപിറുക്കാൻ തുടങ്ങി.... ഇത്തിരി നേരം കഴിഞ്ഞതും ആദി മുറിയിലേക്ക് കയറി വന്നു... അവൻ ബെഡിൽ ഇരിക്കുന്ന ലച്ചുവിനെ ഒന്ന് നോക്കി തല വഴി പുതച്ച് മുഖം മാത്രം പുറത്തേക്ക് കാണാം അത് മാതിരിയാണ് ഇരിപ്പ്... അവളെ കണ്ടതും ആദി പൊട്ടിച്ചിരിച്ചു... "എന്താടി...ഇത്... " "ദേവേട്ടന് തണുപ്പ് തോന്നുന്നില്ലേ... ഹോ... എന്തൊരു തണുപ്പ്... " "ഇല്ല... നല്ല ചൂട്... " "ഹോ തമാശ... 😏" ലച്ചു മുഖം തിരിച്ച് ഇരുന്നു...ഇത്തിരി നേരം കഴിഞ്ഞിട്ടും ആദിയെ കാണാതെ വന്നതും ലച്ചു മുഖം തിരിച്ച് നോക്കി... അപ്പോഴേക്കും ആദി അവൾക്ക് അരികിൽ വന്നിരുന്നു... "നല്ല തണുപ്പ് ഉണ്ടോ... " "മ്മ്... " അത് പറഞ്ഞ് ലച്ചു ആദിയുടെ നെഞ്ചിലേക്ക് ചുരുണ്ടു... ആദി അവളെ ചേർത്ത് പിടിച്ചു... "ചെന്ന് ഫ്രഷായിട്ട് വാ... പുറത്തേക്ക് പോകാം... " ലച്ചു അവനെ ദയനീയമായി നോക്കി... "എന്തെ.... " "കുളിക്കണോ... നല്ല തണുപ്പ്... "

"ഇങ്ങനെയൊരു മടിച്ചി പാറു.... " അത് പറഞ്ഞ് ആദി അവളുടെ മുക്കിൻ തുമ്പിൽ പിടിച്ച്‌ അവന്റെ മുഖത്തേക്ക് അടുപ്പിച്ചു... ഉമ്മ വയ്ക്കാൻ ചുണ്ടുകൾ അടുപ്പിച്ചതും പുറത്ത് വാതിൽ തട്ടി വിളിച്ചു... "കറക്റ്റ് സമയം... " ആദി പിറുപിറുത്ത് കൊണ്ട് വാതിൽ തുറന്നു... "എന്താടാ... " മുന്നിൽ നിൽക്കുന്ന ജിത്തുവിനോടായി ചോദിച്ചു... "വണ്ടിയുടെ ചാവി എവിടെ...? " "എന്താടാ... " "ഇഷുവിന്റെ ഫോൺ വണ്ടിയിൽ മറന്നു അത് എടുക്കാൻ... " അവന്റെ സംസാരം കേട്ടതും ലച്ചു ബെഡിൽ നിന്ന് എഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് നടന്നു... ആദി തിരിഞ്ഞ് ചാവി എടുക്കാനും... "എന്താ ജിത്തേട്ടാ... " "കുന്തം... " അവന്റെ പെട്ടന്ന് ഉള്ള മറുപടി കേട്ടതും ലച്ചു അവനെ ഒന്ന് നോക്കി... ഇപ്പൊ കരയും എന്ന പോലെയാണ് അവളുടെ മുഖം... അപ്പോഴേക്കും ആദി വന്നു... ലച്ചു ജിത്തുവിനെ അടിക്കാൻ കൈ ഉയർത്തിയതും ജിത്തു എസ്‌കേപ്പ് അടിച്ചു... ലച്ചു ചുണ്ടും കൂർപ്പിച് തിരിഞ്ഞു... ആദി അവളെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി... ലച്ചു നേരെ ബാൽക്കണിയിലേക്ക് നടന്നു... തണുപ്പ് കൂടുന്നതലാതെ കുറയുന്നില്ല... ലച്ചു പുതപ്പ് ഒന്ന് കൂടി മുറുകെ പിടിച്ചു...

പുറത്തെ കാഴ്ചകളിൽ മുഴുകി... കോട മഞ്ഞ് മൂടി അവിടം ആകെ പ്രണയം നിറഞ്ഞൊരു അന്തരീക്ഷം ആയിരുന്നു... ഇലകളിൽ നിന്ന് ഇറ്റു വീഴുന്ന മഞ്ഞിൽ തുള്ളികൾ...സന്ധ്യ സമയം ആയിരുന്നു... ലച്ചു പുറത്തെ കാഴ്ചകളിൽ മുഴുകി നിന്നു...പെട്ടന്ന് ആദി അവളെ പിന്നിൽ നിന്ന് മുറുകെ കെട്ടിപിടിച്ചു... അവന്റെ ശരീരത്തിലെ തണുപ്പ് അവൾ പുതച്ചിരുന്ന പുതപ്പിനെ മറികടന്ന്‌ അവളുടെ ശരീരത്തിനെ തണുപ്പിച്ചു... ലച്ചു അവനോട് കൂടുതൽ ചേർന്ന് നിന്നു... അവളുടെ പാറി പറക്കുന്ന മുടിയിഴകളെ ചെവിക്ക് പിന്നിൽ തിരുകി... ചെവിക്ക് പിന്നിൽ അവൻ അധരങ്ങൾ അമർത്തി... ലച്ചു ഒന്ന് പിടഞ്ഞു... ആദി അവളെ തിരിച്ച് നിർത്തി... ലച്ചു അവന്റെ നെഞ്ചിൽ മുഖം അമർത്തി... അവന്റെ നെഞ്ച് വരെ മാത്രമേ ഉള്ളൂ അവൾ... ആദി അവളുടെ മുഖം കൈകളിൽ എടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു... ലച്ചു കണ്ണുകൾ അടച്ച് ആ ചുംബനം ഏറ്റു വാങ്ങി... അവളുടെ അടഞ്ഞു കിടക്കുന്ന മഷി എഴുതാത്ത ഇരു മിഴികളിലും അവൻ ചുണ്ടുകൾ അമർത്തി... പിന്നെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി കോർത്തു...

അവളുടെ മുഖത്തെ പിടി വിട്ട് അവൻ അവളുടെ ഇടുപ്പിൽ കൈകൾ അമർത്തി പിടിച്ചു... ഇടുപ്പിൽ ഉള്ള അവന്റെ പിടി മുറുകുന്നതിനനുസരിച് ചുംബനത്തിന്റെ ആഴവും കൂടി... ലച്ചുവും അവന്റെ ചുംബനത്തിൽ ലയിച്ചു നിന്നു... അവളുടെ വലത് കൈകൾ അവന്റെ മുഖത്ത് മുറുകി.... ശ്വാസം തടസമായപ്പോൾ അവളുടെ അധരങ്ങൾ മോചിപ്പിച് പിന്നെയും അതേ ആവേശത്തിൽ അധരങ്ങളെ കവർന്നെടുത്തു.... ഏറെ നേരത്തെ ചുംബനത്തിനോടുവിൽ അവൻ അവളെ മോചിപ്പിച്ചു... ലച്ചു അവനെ നോക്കാതെ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആദി അവളുടെ കൈകളിൽ പിടിത്തം ഇട്ട് അവന്റെ നെഞ്ചിലേക്ക് ഇട്ടു... "ദേവേട്ടാ വിട് ഞാൻ കുളിക്കട്ടെ... " ലച്ചു അവന്റെ മുഖം നോക്കാതെ പറഞ്ഞു... "നിനക്ക് തണുപ്പ് അല്ലേ... അപ്പൊ കുളിക്കണ്ട... " "അല്ല അത് പിന്നെ... " "ഏത് പിന്നെ.... മുഖത്തേക്ക് നോക്കടി കുരുട്ടടയ്ക്കെ.... " അതിന് മറുപടിയായി അവൾ അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു... "ആ... ഡി പട്ടി വിടെടി... " അവൻ കൈ എടുത്ത് ഉഴിഞ്ഞതും ലച്ചു ബാത്‌റൂമിലേക്ക് ഓടി.... "ഡി... നിക്കെടി അവിടെ... "

"ഇല്ലാ.... " "നിന്നെ എന്റെ കൈയിൽ കിട്ടും... അപ്പൊ തരാം മറുപടി... " അതിന് ചിരിയായിരുന്നു അവളുടെ മറുപടി.... ആദി ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നു.... ലച്ചു കുളിച്ച് ഇറങ്ങി ആദിയുടെ അടുത്തേക്ക് നടന്നു... "ദേവേട്ടാ... നമ്മുക്ക് പുറത്തേക്ക് പോയല്ലോ... " "ആ... പോകാല്ലോ... " അത് പറഞ്ഞ് ആദി അവളുടെ തോളിൽ കൂടി കൈ ഇട്ട് അവനോട് ചേർത്ത് നിർത്തി...  ഫോണുമായി മുറിയിൽ കയറി ജിത്തു ഇഷുവിനെ നോക്കി... എവിടെയും കണ്ടില്ല അപ്പോഴേക്കും ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൻ ബാൽക്കണിയിലേക്ക് നടന്നു... "ശിവേട്ടാ... " "എന്താഡി... " "ശിവേട്ടൻ കുളിക്കുന്നില്ലേ... " "ആ... " അത് പറഞ്ഞ് ജിത്തു അവളെ അവനോടു ചേർത്തു... തലയിൽ കെട്ടിയിരിക്കുന്ന ടവൽ അഴിച്ചെടുത്തു... മുടിയിൽ നിന്ന് വെള്ളതുള്ളികൾ അവളുടെ കഴുത്തിൽ കൂടി അരിച്ചിറങ്ങി.. അവളുടെ കഴുത്തിൽ അവൻ മുഖം പൂഴ്ത്തി... പെട്ടന്ന് ആയത് കൊണ്ട് ഇഷു ഒന്ന് പിടഞ്ഞു... അവൾ പിടച്ചതും ജിത്തു അവളുടെ കഴുത്തിൽ മെല്ലെ കടിച്ചു... ജിത്തു കടിച്ചതും ഇഷു അടങ്ങി നിന്നു...

അവൻ മുഖം ഉയർത്തി അവളുടെ മുഖമാകെ ചുംബനം കൊണ്ട് മൂടി... അവസാനം അധരങ്ങൾ കവർന്നെടുത്തു...അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി... ഇഷുവും അവന്റെ ചുംബനത്തിൽ ലയിച്ചു നിന്നു... അധരങ്ങൾ മനസ്സില്ലാ മനസോടെ ജിത്തു മോചിപ്പിച്ചു... ഇഷു നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി... അവളുടെ സീമന്ത രേഖയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ ബാത്‌റൂമിലേക്ക് നടന്നു... ഇഷു പുറത്തെ കാഴ്ചകളിൽ മുഴുകി.... അവൻ കുളി കഴിഞ്ഞ് ഇറങ്ങിയതും വാതിലിൽ ആരോ തട്ടി... ഇഷു പോയി വാതിൽ തുറന്നു... "എന്താഡി... " "അതേയ് ഞങ്ങൾ പുറത്ത് ഉണ്ട്ട്ടോ... " "ആ... " ലച്ചു അവളോട് പറഞ്ഞ് തിരിച്ചു നടന്നു... ആദിയുടെ കൈയും പിടിച്ച് എന്തൊക്കെയോ പറഞ്ഞു നടന്നു പോകുന്ന ലച്ചുവിനെ അവൾ നോക്കി നിന്നു.... "അവൾ എന്തിനാ വന്നത്... " ജിത്തുവിന്റെ സംസാരം കേട്ടതും ഇഷു ഒന്ന് ഞെട്ടി... "അവര് പുറത്ത് ഉണ്ട് അത് പറയാൻ ആണ്... " "മ്മ്... " ജിത്തു ഒന്ന് മൂളി ഒരു ബനിയൻ എടുത്ത് ഇട്ടു... പിന്നെ അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി... സന്ധ്യ മങ്ങി ഇരുട്ട് പരന്നിരുന്നു...

ആദി ലച്ചുവിന്റെ കൈകളെ അവന്റെ കൈക്കുളിൽ ഭദ്രമാക്കി... അടുത്ത് കണ്ട ബെഞ്ചിൽ ചെന്ന് ഇരുന്നു... ലച്ചു അവന്റെ തോളിൽ തല ചായ്‌ച് കിടന്നു... ആദി അവളെ മറു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു... "ലച്ചു... " "ഉം... " "ലച്ചുട്ടീ.... " "എന്തോ... " "ഇങ്ങോട്ട് നോക്കിയേ... " ലച്ചു മുഖം ഉയർത്തി അവനെ നോക്കി... ആദി അവളുടെ മുഖം കൈകളിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു... ലച്ചു അത് കണ്ണുകൾ അടച്ച് സ്വീകരിച്ചു... "I LOVE YOU LACHU ❤️" അവൻ ആർദ്രമായി പറഞ്ഞു... ലച്ചു അവനെ തന്നെ നോക്കിയിരുന്നു... "എന്താ... " അവളുടെ നോട്ടം കണ്ട് ആദി ചോദിച്ചു... "ഒന്നുല്ല... " "എന്തോ ഉണ്ട് പറ... " "അത്... എന്നോട് ആദ്യമായിട്ടാ ദേവേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞത്... " "ഞാൻ പറഞ്ഞിട്ട് ഉണ്ട് പക്ഷെ നീ കേൾക്കാഞ്ഞിട്ടാ... കല്യാണം കഴിഞ്ഞ നാൾ തൊട്ട് നീ എന്റെ നെഞ്ചിൽ കിടന്നാ ഉറങ്ങിയത്... അന്ന് തൊട്ട് എന്നും ദാ ഇവിടെ എന്റെ ഈ അധരങ്ങൾ പതിഞ്ഞിട്ടുണ്ട്...

എനിക്ക് നിന്നെ ഇഷ്ടമാണ് എന്നും പറഞ്ഞിട്ടുണ്ട്... " അവളുടെ നെറ്റി തൊട്ട് കാണിച്ച് അവൻ പറഞ്ഞു... ലച്ചു അവനെ ഒന്ന് കൂടി മുറുകെ കെട്ടിപിടിച്ചു... അപ്പോഴേക്കും ജിത്തുവും ഇഷുവും വന്നു... "എന്താണ്... റൊമാൻസാ... " ജിത്തു ലച്ചുവിന് അരികിൽ വന്ന് ഇരുന്നു കൊണ്ട് ചോദിച്ചു... ലച്ചു മറുപടി പറയാതെ ഇരുന്നു.... "എന്തെങ്കിലും ഒന്ന് പറയടി... " "ഞാൻ ജിത്തേട്ടനോട് പിണക്കം ആണ്... " "അയ്യോ...എന്തു പറ്റി ലച്ചുട്ടീ... " "ഞാൻ നേരത്തെ എന്താന്ന് ചോദിച്ചപ്പോ എന്നോട് കുന്തം എന്ന് പറഞ്ഞില്ലേ... അപ്പൊ എന്നോട് മിണ്ടണ്ട... " "ലുട്ടാപ്പിക്ക് ഇഷ്ടം കുന്തം ആണല്ലോ അതല്ലേ ഞാൻ അങ്ങനെ പറഞ്ഞത്..." "ലുട്ടാപ്പി തന്റെ... ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്" അത് പറഞ്ഞ് ലച്ചു അവനെ അടിക്കാൻ കൈ ഉയർത്തിയതും അവൻ എഴുനേറ്റ് ഓടി... ലച്ചുവും അവന് പിന്നാലെ തന്നെ ഓടി... "ലച്ചു രാത്രിയാണ് സൂക്ഷിച്ച്.... " അവൾ ഓടുന്നതിനിടയിൽ ആദി വിളിച്ചു പറഞ്ഞു... പൂളിന്റെ അപ്പുറത്തും ഇപ്പുറത്തും ആണ് രണ്ടുപേരും... "ജിത്തേട്ടാ... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് മര്യാദയ്ക്ക് ഇവിടെ വന്നോ... " "നീ പോടീ... അടയ്ക്കാകുരുവി... " അത് കേട്ടതും ലച്ചു ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി... പിന്നെ ഒരു ഓട്ടം ആയിരുന്നു അവന്റെ അടുത്തേക്ക്... പെട്ടന്ന് ആയത് കൊണ്ട് ജിത്തുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...

അവന്റെ പുറത്തേക്ക് ലച്ചു വീശി അടിച്ചു... അത് കണ്ട് ആദിയും ഇഷുവും ഇരുന്ന് ചിരിക്കാൻ തുടങ്ങി... ലച്ചു അടിച്ച് തിരിഞ്ഞതും ജിത്തു അവളുടെ കൈയിൽ പിടിച്ച് പൂളിന് മുകളിലേക്ക് നിർത്തി...ഇപ്പൊ വീഴും എന്ന മട്ടിൽ ആണ് അവളുടെ നിൽപ്പ്... ലച്ചു ദയനീയമായി ജിത്തുവിനെ നോക്കി... "ജിത്തേട്ടാ... പ്ലീസ്... നല്ല ജിത്തേട്ടൻ അല്ലേ..." "ആണോ...അത് അടിക്കുമ്പോൾ ഓർക്കണം... കേട്ടോ.... അടയ്ക്കാകുരുവി..." "ജിത്തു വേണ്ടാ... അവളെ തള്ളി ഇടല്ലേ... " ആദി അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു കൂടെ ഇഷുവും "ആണോ... എന്നാ പിടിച്ചോ... " അത് പറഞ്ഞ് ജിത്തു അവളെ മുന്നോട്ട് നിർത്തി അവളിൽ ഉള്ള പിടി വിട്ടു... ലച്ചു ബാലൻസ് കിട്ടാതെ പിന്നോട്ടേക്ക് ആഞ്ഞു... ആദി അവളെ പിടിച്ച് നിർത്തിയതും... പെട്ടന്ന് ആയത് കൊണ്ട് ആദിക്കും ബാലൻസ് തെറ്റി... രണ്ടും ദേ കിടക്കുന്നു വെള്ളത്തിൽ... രണ്ടുപേരും ഒന്ന് ഉയർന്നു പൊങ്ങി...

ആദിയുടെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകി... ലച്ചു അവനോട് ചേർന്ന് നിന്നു... "ഡാ... " ആദി അലറി വിളിച്ചു കൊണ്ട് അവനെ നോക്കി... ആട് കിടന്നയിടത്ത് പൂട പോലും ഇല്ലാ... ലച്ചു തണുത്ത് വിറയ്ക്കാൻ തുടങ്ങി... ആദി അവളെയും ചേർത്ത് പിടിച്ച് മുകളിലേക്ക് കയറി... "നിനക്ക് വല്ല ആവശ്യം ഉണ്ടായിരുന്നോ ലച്ചു... " മുറിയിൽ എത്തി അവളുടെ തല തോർത്തി കൊണ്ട് ആദി പറഞ്ഞു... "ദേവേട്ടൻ കേട്ടതല്ലേ എന്നെ വിളിച്ചത്... അത് കേട്ടപ്പോ ദേഷ്യം തോന്നി... " "അതിന് അവൻ എന്താ വിളിച്ചത്... " "ദേവേട്ടാ.... 😡" "അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നത്... അവൻ എന്താ വിളിച്ചത് എന്നല്ലേ ഞാൻ ചോദിച്ചത്... " "നിങ്ങളും ജിത്തേട്ടനും ഒരു ടീം ആണ്... ദുഷ്ടന്മാർ... " "ആണോ.... " "ആണല്ല പെണ്ണ്... " "ആ... അത് ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു..." "എന്ത്.... " "നമ്മുക്ക്... പെൺ കുഞ്ഞ് മതിട്ടോ... നിന്നെ പോലെ ഒരു സുന്ദരി... " അത് പറഞ്ഞ് ആദി അവളുടെ കവിളിൽ ഒന്ന് പിച്ചി... ലച്ചു അവനെ ഒന്ന് ദേഷ്യത്തിൽ നോക്കി.... "ലച്ചു നീ എന്റെ കണ്ട്രോൾ കളയല്ലേടി പെണ്ണെ... " അത് പറഞ്ഞ് ആദി അവളെ നോക്കി കണ്ണ്റുക്കി... ലച്ചു അവനെ നോക്കി ടവലും വാങ്ങി ഒരു ഡ്രസും എടുത്ത് ബാത്‌റൂമിൽ കയറി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story