അസുരൻ: ഭാഗം 43

asuran

എഴുത്തുകാരി: മയിൽപീലി

മുറിയിൽ എത്തിയ ജിത്തു നേരെ ബാത്‌റൂമിൽ കയറി... ഇഷു നേരെ ബാൽക്കണിയിലേക്ക് നടന്നു... പുറത്തെ കാഴ്ചകളിൽ മുഴുകി നിൽക്കുന്ന ഇഷുവിന്റെ ഇടുപ്പിൽ കൂടി ജിത്തു മെല്ലെ കൈകൾ ചലിപ്പിച്ചതും ഇഷു ഒന്ന് പിടഞ്ഞു... അവളെ അവൻ ഒന്ന് കൂടി മുറുകെ പിടിച്ചതും ഇഷു ഒന്ന് ഉയർന്നു പൊങ്ങി... അവളെ പിടിച്ച് അവന് മുന്നിലേക്ക് നിർത്തി ഇഷുവിന്റെ മുഖം കൈകളിൽ എടുത്തു... അവന്റെ കണ്ണുകൾ ഉടക്കിയത് അവളുടെ വിറയാർന്ന അധരങ്ങളിൽ ആയിരുന്നു... അവൻ മുഖം താഴ്ത്തിയതും ഇഷുവിന്റെ കണ്ണുകൾ താനെ കൂമ്പിയടഞ്ഞു... അവൻ അവളുടെ വിറയാർന്ന കീഴ് ചുണ്ടിൽ അവന്റെ അധരങ്ങൾ അമർത്തി... ഇഷുവിന്റെ കൈകൾ അവന്റെ മുടിയിൽ പിടിത്തം ഇട്ടു... എത്ര നേരം അങ്ങനെ നിന്നു എന്ന് രണ്ടു പേർക്കും അറിയില്ല... അധരങ്ങൾ തമ്മിൽ മോചിപ്പിച്ചതും രണ്ടു പേരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു... ആ തണുപ്പിൽ കൂടി ഇഷു നന്നായി വിയർക്കുന്നുണ്ടായിരുന്നു... അവളുടെ നെറ്റിയിൽ കൂടി അരിച്ചിറങ്ങിയ വിയർപ്പ് കണങ്ങൾ അവന്റെ കൈയാൽ ഒപ്പി എടുത്തു...

ജിത്തു അവളെ കൈകളിൽ കോരി എടുത്ത് അകത്തേക്ക് നടന്നു... അവന്റെ ആ പ്രവർത്തിയിൽ ഇഷു ഒന്ന് ഭയന്നു...അവന്റെ ചിരി കണ്ടതും ഇഷു അവനെ മുറുകെ കെട്ടിപിടിച്ചു... അവൻ അവളെയും കൊണ്ട് ബെഡിൽ കിടന്നു... അവളുടെ മേലേക്ക് അമർന്നു... ഇഷു കണ്ണുകൾ ഇറുക്കി അടച്ചു... ജിത്തു പതിയെ അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളുമായി കോർത്തു... ദീർഘ ചുംബനം ആയി അത് മാറി... എല്ലാ അർത്ഥത്തിലും ജിത്തുവിന്റെ മാത്രം ആൻവിയായി... ഡ്രസ്സ്‌ ചെയിൻജ് ചെയ്ത് ഇറങ്ങിയ ലച്ചു ആദി മുറിയിൽ നോക്കി...ബാൽക്കണിയിൽ അവന്റെ ശബ്ദം കേട്ടതും അവൾ ഒരു പുഞ്ചിരിയോടെ കണ്ണാടിക്ക് മുന്നിൽ ചെന്ന് മുടി നിവർത്തി... കണ്ണാടിക്ക് മുന്നിൽ ടേബിളിൽ വച്ചിരിക്കുന്ന സിന്ദൂര ചെപ്പ് എടുത്ത് തൊട്ടു... പിന്നിൽ ആദിയെ കണ്ടതും അവൾ പുരികം ഉയർത്തി ഒന്ന് ചിരിച്ചു... ആദി അവളെ അവന് മുന്നിലേക്ക് നിർത്തി... മുഖം കൈകളിൽ എടുത്തു...

അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു അടുത്ത നിമിഷം തന്നെ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി... ലച്ചു ഒന്ന് ഉയർന്നു പൊങ്ങി...അവളുടെ അരക്കെട്ടിൽ അവന്റെ പിടി മുറുകിയതും ലച്ചുവും ആ ചുംബനത്തിൽ ലയിച്ചു... അവളുടെ അധരങ്ങൾ മോചിപ്പിക്കാതെ തന്നെ അവൻ അവളെ മുറുകെ കെട്ടിപിടിച്ച്‌ കൊണ്ട് എടുത്തുയർത്തി... ശ്വാസം തടസ്സം ആയപ്പോൾ ലച്ചു ഒന്ന് പിടഞ്ഞു... അധരങ്ങൾ മോചിപ്പിച്ചു അടുത്ത നിമിഷം തന്നെ അതിയായ ആവേശത്തോടെ അവളുടെ അധരങ്ങളെ സ്വന്തമാക്കി... അവന്റെ ചുംബനത്തിൽ ലച്ചു ഷീണിച്ചു... അവന്റെ മേലെയുള്ള അവളുടെ പിടിത്തം പതിയെ അയഞ്ഞു... അവളെ ബെഡിലേക്ക് കിടത്തി അവളുടെ നെറ്റിയിൽ അധരങ്ങൾ അമർത്തി... അവൻ തല ഉയർത്തിയതും ലച്ചു അവന്റെ അധരങ്ങൾ സ്വന്തമാക്കി... അവന്റെ മേലുള്ള അവളുടെ പിടിത്തം മുറുകിയതും അവളുടെ ചുണ്ടുകൾ മോചിപ്പിക്കാതെ തന്നെ അവളെയും ചേർത്ത് പിടിച്ച് ഒന്ന് തിരിഞ്ഞു... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും അധരങ്ങൾ പതിയെ പിൻ വലിച്ചു...

അവനെ നോക്കാൻ അവൾക്ക് കഴിയാതെ വന്നതും അവന്റെ നെഞ്ചിൽ തല ചായ്‌ച് കിടന്നു... "ലച്ചുട്ടീ... " "മ്മ്.... " "എനിക്ക് അന്ന് എത്ര കുപ്പി ചോര തന്നു... " "ഒന്ന്... ചോ....രയോ... ആര്... എപ്പോ... " ഉള്ളിലെ പതർച്ച മറച്ചു പിടിച്ച് കൊണ്ട് അവൾ ചോദിച്ചതും ആദി അവളെ മുറുകെ കെട്ടിപിടിച്ചു... "അല്ല അത് പിന്നെ... ദേവേട്ടൻ പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്... പണ്ട് മുതലേ കൊണ്ട് നടക്കുന്ന മുഖമാ... ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടപ്പോ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു... അന്ന് എത്ര കരഞ്ഞു എന്നറിയോ... 😢😢 ഞാൻ ജിത്തേട്ടനോട്‌ പറഞ്ഞത് പ്രകാരം ജിത്തേട്ടൻ വന്നത് കൊണ്ട് എനിക്ക് ഒരു ആശ്വാസമായി...ജിത്തേട്ടനോട്‌ ഞാൻ എല്ലാ കാര്യങ്ങളും... കണ്ണ് തുറന്ന് എന്ന് അറിഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്... ലച്ചു ശ്വാസം ആഞ്ഞു വിട്ടു പിന്നെ തുടർന്നു പിന്നെ ചോര തന്നത് അന്ന് ബ്ലഡ്‌ ബാങ്കിൽ ചോര ഇല്ലാത്തത് കൊണ്ടാണ് ഞാൻ തന്നത്... "

ലച്ചു ഒരു ചിരിയോടെ പറഞ്ഞു... അവൾ പറഞ്ഞത് കേട്ടതും ആദി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... ലച്ചു അത് കണ്ണുകൾ അടച്ച് സ്വീകരിച്ചു... അധരങ്ങൾ തമ്മിൽ ഇണ ചേർന്നു...എത്ര നുകർന്നിട്ടും മതിയാകാതെ ആദി അവളുടെ അധരങ്ങൾ നുകർന്നു... ഒന്ന് കൂടി ആദി അവളിലേക്ക് പടർന്നു കയറി... തളർന്ന ആദി ലച്ചുവിന്റെ മാറിൽ തല വച്ച് കിടന്നു... ലച്ചു അവന്റെ മുടിയിൽ വിരലോടിച്ചു... പതിയെ രണ്ടുപേരും നിദ്രയെ പുൽകി.... രാവിലെ ആദ്യം കണ്ണ് തുറന്നത് ലച്ചുവായിരുന്നു... തന്റെ മാറിൽ തല വച്ച് ഉറങ്ങുന്ന ആദിയെ കണ്ടതും അവൾക്ക് ഇന്നലത്തെ കാര്യം ഓർമ്മ വന്നതും മുഖം നാണത്താൽ ചുവന്നു... നല്ല തണുപ്പ് ആയത് കൊണ്ട് തന്നെ ആദി ഒന്ന് കൂടി അവളെ പൊതിഞ്ഞു പിടിച്ചു... ലച്ചു ചിരിച്ചു കൊണ്ട് അവനെ മുറുകെ കെട്ടിപിടിച്ചു... ഇത്തിരി നേരം കഴിഞ്ഞതും ലച്ചു അവനെ ഉണർത്താതെ മേലെ എഴുന്നേറ്റു...

അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... കുളി കഴിഞ്ഞ് ഇറങ്ങിയതും ആദി അതേ കിടപ്പ് കണ്ട് അവൾ അവനെ തട്ടി വിളിച്ചു... "ദേവേട്ടാ.... ദേവേട്ടാ.... എഴുന്നേൽക്ക്... " ലച്ചു അവനെ കുലുക്കി വിളിച്ചതും ആദി അവളെ വലിച്ച് ബെഡിലേക്ക് ഇട്ടു... ലച്ചു പേടിയോടെ അവനെ ഒന്ന് നോക്കി... "ദേവേ...ട്ടാ.... വേ.... പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ ആദി അവളുടെ അധരങ്ങളെ കവർന്നു... ആദ്യം ഒന്ന് പിടഞ്ഞതും ലച്ചുവും അവന്റെ ചുംബനത്തിൽ ലയിച്ചു...  ജിത്തു കണ്ണ് തുറന്നതും അവന്റെ നെഞ്ചിൽ തല ചായ്‌ച് ഉറങ്ങുന്ന ഇഷുവിനെ ഒന്ന് കൂടി അവനിലേക്ക് അടുപ്പിച്ചതും അവൾ കണ്ണുകൾ തിരുമ്മി കൊണ്ട് കണ്ണ് തുറന്നു... ജിത്തു അവളെ ഇമ വെട്ടാതെ നോക്കി... ഇഷു നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു... ജിത്തു അവളുടെ മുഖം ചൂണ്ടുവിരലിൽ ഉയർത്തി... അടുത്ത നിമിഷം തന്നെ അവളുടെ അധരങ്ങൾ കവർന്നു... ഇഷു ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ മുടിയിൽ പിടിത്തം ഇട്ടു... ഇഷു ഒന്ന് പിടഞ്ഞതും ജിത്തു അവളെ മോചിപ്പിച്ചു... ഇഷു അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ബാത്‌റൂമിൽ കയറി...

ജിത്തു ചിരിച്ചു കൊണ്ട് പിന്നെയും കിടന്നു... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ഫ്രഷായി രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് നാലു പേരും മൂന്നാർ മുഴുവൻ ഒന്ന് ചുറ്റിയടിച്ചു.... വൈകുന്നേരത്തോട് കൂടി അവർ തിരികെ എസ്റ്റേറ്റിൽ എത്തി... നാളെ പുലർച്ചെ ഇവിടെ നിന്ന് പോകാം എന്ന് പറഞ്ഞ് കിടന്നു.... മുറിയിൽ എത്തി ലച്ചു എല്ലാം പാക്ക് ചെയ്യുന്ന തിരക്കിൽ ആണ്... ആദി ഫോണിലും... ലച്ചു നല്ല സന്തോഷത്തിൽ ആയിരുന്നു... പിന്നിൽ കൂടി വന്ന് ആദി അവളെ മുറുകെ കെട്ടിപിടിച്ചു... "എന്താണ്... നല്ല സന്തോഷത്തിൽ ആണല്ലോ.... " ആദി ഒരു ചിരിയോടെ അവളോട് പറഞ്ഞു... ലച്ചു തിരിഞ്ഞ് അവന്റെ കണ്ണുകളിൽ നോക്കി നിന്നു... "എന്നെ എടുക്ക്... " ലച്ചു അവനെ നോക്കി കൈകൾ രണ്ടും ഉയർത്തി കൊണ്ട് പറഞ്ഞു.... ആദി ആദ്യം ഒന്ന് മടിച്ചതും അവൾ പിന്നെയും പറഞ്ഞു... ആദി അവളെ എടുത്തുയർത്തി... ലച്ചു അവന്റെ മുഖം കൈകളിൽ എടുത്ത് നെറ്റിയിൽ ചുണ്ട് ചേർത്ത്... "ഇതിന്നായിരുന്നോ.... " പറഞ്ഞു കഴിഞ്ഞതും ലച്ചു അവന്റെ അധരങ്ങൾ കവര്ന്നെടുത്തു....

ലച്ചു അധരങ്ങൾ പിൻ വലിച്ചതും ആദി അതേ ആവേശത്തോടെ അവളുടെ അധരങ്ങൾ നുകർന്നു... അധരങ്ങൾ തമ്മിൽ പിൻ വലിച്ചതും രണ്ടുപേരും ശ്വാസം എടുക്കാൻ നന്നായി പാട് പെട്ടു... "താഴെയിരക്ക്... " "എന്താ ഇത്.... എടുക്കാൻ പറയുമ്പോൾ എടുക്കണം ഇറക്കാൻ പറയുമ്പോൾ ഇറക്കണം....തത്കാലം എനിക്ക് സൗകര്യം ഇല്ല... " "ദേവേട്ടാ... പ്ലീസ്... " അവളുടെ കൊഞ്ചൽ കണ്ടതും ആദി അറിയാതെ ഒന്ന് ചിരിച്ചു... പിന്നെ പതിയെ അവളെ താഴെയിറക്കി... നെറ്റിയിൽ അമർത്തി ചുംബിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ 10 മണിയോടെ അവർ അവിടെ നിന്നും യാത്ര തിരിച്ചു... പോകുന്ന വഴിയിൽ പല കാഴ്ചകൾ കണ്ടും ഭക്ഷണം കഴിച്ചും ഉച്ചയോടെ നാട്ടിൽ എത്തി... ആദിയാണ് ഡ്രൈവ് ചെയ്തത്... നേരെ ആദിയുടെ വീട്ടിലേക്കാണ് വണ്ടി തിരിച്ചത്... നെൽ പാടങ്ങൾ കടന്ന് വണ്ടി ഇട വഴിയിൽ എത്തിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ജിത്തുവും ആദിയും മുഖത്തോട് മുഖം നോക്കി...

അവന്റെ കലിപ്പ് കണ്ടതും രണ്ടുപേരും ഒരുമിച്ചു ചിരിച്ചു... പിന്നെ ആദി വണ്ടിയിൽ നിന്ന് ഇറങ്ങി സിദ്ധുവിന്റെ അടുത്തേക്ക് നടന്നു... സിദ്ധു കലിപ്പ് വിടാതെ അവനെ നോക്കി... "എന്താടാ... " ആദി അവന്റെ തോളിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു... "എന്നെ കൂടെ കൂട്ടമായിരുന്നു.... " "എങ്ങോട്ട്.... " ജിത്തു അവനോടു ചോദിച്ചു... "നിങ്ങൾ എങ്ങോട്ടാ പോയത് അങ്ങോട്ട്... " "എടാ... ഞങ്ങൾ ഒരു ഹണിമൂൺ ട്രിപ്പ്‌ ആയിരുന്നു... എസ്റ്റേറ്റ് വരെ... " "ഓഹ്... ഞാൻ വിചാരിച്ചു എന്നെ കൂട്ടാതെ രണ്ടും കറങ്ങാൻ പോയതാന്ന്... സോറി ഡാ... " "മ്മ്... അപ്പൊ ഞങ്ങളുടെ ഭാര്യമാർ കൂടെ ഉള്ളത് പറഞ്ഞില്ലേ... " "അത്... ശിവയെ മുഴുവൻ പറയാൻ ഞാൻ സമ്മതിച്ചില്ല... 😁" "😁😁😁" ജിത്തു അവനെ നോക്കി ഒന്ന് ചിരിച്ചു... പിന്നെ വണ്ടിയും എടുത്ത് വീട്ടിലേക്ക് വിട്ടു.... ദിവസങ്ങൾ ആഴ്ചകളായി കടന്ന് പോയി... പ്രതെകിച്ചു വേറെ ജോലിയൊന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും വീട്ടിൽ തന്നെയായിരുന്നു...

വേണു പുറത്തേക്ക് പോയിരിക്കുകയായിരുന്നു... ആദിയും ലച്ചുവും ജിത്തുവിന്റെ കല്യാണത്തിന് ശേഷം ചെന്നൈക്ക് തിരികെ പോയില്ല... അവന്റെ ബാക്കി രണ്ടു കമ്പനിയും നാട്ടിൽ ഉള്ളത് കൊണ്ട്... ചെന്നൈയിൽ ഉള്ള കമ്പനി നാട്ടിലേക്ക് മെർജ് ചെയ്യാൻ ഉള്ള തിരക്കിൽ ആണ് ആദി... രാവിലെ തുടങ്ങിയ ജോലിയായിരുന്നു... ലച്ചു വന്ന് നോക്കുമ്പോൾ ആദി ഒരേ വർക്ക്‌ ആണ്... അവൾക്ക് ആകെ മൂഡ് ഓഫ്‌ ആയി...പിന്നെ നേരെ അമ്മുവിനെയും കൂട്ടി മുറ്റത്ത് ചുമ്മാ ഇരിക്കാൻ തുടങ്ങി... ഉച്ചവരെ എങ്ങനെയൊക്കെയോ തള്ളി നീക്കി... അത് മടുത്തപ്പോൾ രണ്ടു പേരും അടുക്കളയിൽ കയറി... അടുക്കളയിൽ കയറിയതും രണ്ടുപേരും ഒന്ന് രണ്ട് പറഞ്ഞ് വഴക്കിട്ടു... അത് കണ്ടതും രേവതി രണ്ടിനെയും തല്ലി ഓടിച്ചു... രണ്ടുപേരും നേരെ ചെന്ന് സോഫയിൽ ഇരുന്ന് ടി വി നോക്കി...

🎶ഈ.....നിനവറിയാതെ.... ഈ.....കനവറിയാതെ.... അനുരാഗം....പുതുമഴ പോലെ... നീയെൻ മാറിൽ...ചായും നേരം... ഒരു കാറ്റായ് മനമേ നീ... എതിരേൽക്കാം ഓമലേ.... തേടും സ്വപ്നം പൂക്കും നേരം കണ്മണീ... നിൻ ചൊല്ലാ മോഹം ചാരേ... ഈ.....നിനവറിയാതെ.... ഈ.....കനവറിയാതെ.... അനുരാഗം....പുതുമഴ പോലെ... നീയെൻ മാറിൽ...ചായും നേരം...🎶 രണ്ടുപേരും ടി വിയിൽ ലയിച്ചിരുന്നു... "എന്നാ ഗ്ലാമർ അല്ലെ... " ലച്ചു അറിയാതെ പറഞ്ഞു... "ഹാ... " അമ്മുവും അത് ശരി വച്ചു... "ഏട്ടത്തി... ഏട്ടനെ കാണാൻ ഉണ്ണിയേട്ടനെ പോലെയില്ലേ... ആ താടിയും ചിരിയും... " "ഉണ്ണിയേട്ടനെ പോലെയോ... 😲 ഒന്ന് പോടീ... ഉണ്ണിയേട്ടൻ എവിടെ കിടക്കുന്നു... ദേവേട്ടൻ എവിടെ കിടക്കുന്നു... ഉണ്ണിയേട്ടനെ പോലെ ഉണ്ണിയേട്ടൻ മാത്രമേ ഉള്ളൂ... " "മ്മ്....അതും നേരാ... " രണ്ടുപേരും ഓരോന്ന് പറഞ്ഞ് ഇരുന്നു... "എടി എനിക്ക് ഇത്തിരി വെള്ളം വേണം... തല ചുറ്റുന്നു... " പറഞ്ഞ് കഴിഞ്ഞതും ലച്ചു തല ചുറ്റി വീണു... "എന്തുപറ്റി ഏട്ടത്തി... ഏട്ടത്തി... കണ്ണ് തുറക്ക്... " " അമ്മേ... " അമ്മു ഹാളിൽ ഇരുന്ന് രേവതിയെ വിളിച്ചു...

"എന്താടി... അയ്യോ മോളെ... ലച്ചൂട്ടി കണ്ണ് തുറക്ക്.... അമ്മു നീ ആ വെള്ളം ഇങ്ങോട്ട് എടുക്ക്... " അമ്മു ഓടി പോയി ടേബിളിൽ വച്ചിരിക്കുന്ന വെള്ളം എടുത്തു... രേവതി അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു... ലച്ചു പതിയെ കണ്ണ് തുറന്നു... "എന്തു പറ്റി മോളെ... " "അറിയില്ല അമ്മേ... " "നീ വാ നമ്മുക്ക് ഒന്ന് ആശുപത്രിയിൽ പോയിട്ട് വരാം... " "അതിന് എനിക്ക് ഒന്നുല്ല അമ്മേ... ഇപ്പൊ കുഴപ്പമില്ല... " അത് പറഞ്ഞതും രേവതി അവളുടെ ചെവിയിൽ എന്തോ പറഞ്ഞതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു... "ആണോ അമ്മേ... ഞാൻ ദേവേട്ടനോട് പറയട്ടെ... " "ഹാ നിൽക്ക്... ആശുപത്രിയിൽ പോയി ഒന്ന് ഉറപ്പ് വരുത്തിക്കോ... " "മ്മ്... " ലച്ചു അതും പറഞ്ഞ് മുകളിലേക്ക് നടന്നു... മുറിയിൽ എത്തുമ്പോഴും ആദി ലാപ്പിൽ തന്നെയായിരുന്നു... ലച്ചു ശബ്ദം ഉണ്ടാക്കാതെ അവനെ പിറകിൽ കൂടി കെട്ടിപിടിച്ചു... "ലക്ഷ്മി.... " പ്രതിക്ഷീകാതെ അവന്റെ മറുപടി കിട്ടിയതും ലച്ചു ഒന്ന് ഭയന്നു... "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വർക്ക്‌ ചെയ്യുമ്പോൾ ശല്യം ചെയ്യരുത് എന്ന്... " "ഞാൻ... അറിയാതെ... 😓" ലച്ചു ഒന്നും പറയാതെ ബാൽക്കണിയിൽ നിന്ന് ഇറങ്ങി...

മുറി വിട്ട് ഇറങ്ങി ലച്ചു നേരെ രേവതിയുടെ അടുത്തേക്ക് പോയി... "എന്താഡി... " "നമ്മുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം അമ്മേ... " "ആദിയോട് പറഞ്ഞില്ലേ... " "ഇല്ല ആദിയേട്ടൻ എന്തോ വർക്ക്‌ ചെയുകയാ... വെറുതെ ബുദ്ധിമുട്ടിക്കേണ്ട..... " "മ്മ് എന്നാ മോള് പോയി റെഡിയായിട്ട് വാ..." ലച്ചു മുഖം തുടച്ചു മുകളിലേക്ക് നടന്നു... പത്തു മിനിറ്റ് കഴിഞ്ഞതും അവൾ ഒരുങ്ങിയിറങ്ങി... സാരിയായിരുന്നു വേഷം ചെറിയൊരു പൊട്ടും സിന്ദൂരവും മാത്രം ആയിരുന്നു നെറ്റിയിൽ... "പോകാം... " "വാ... " രേവതി അവളെയും കൊണ്ട് വണ്ടി എടുത്തു... "അമ്മയ്ക്ക് വണ്ടി എടുക്കാൻ അറിയോ... " "പിന്നെ... വേണുവേട്ടൻ പഠിപ്പിചതാ... " അത് പറഞ്ഞ് രേവതി വണ്ടി എടുത്തു... വണ്ടി വലിയ ഒരു ഹോസ്പിറ്റലലിന് മുന്നിൽ ചെന്ന് നിന്നു... ലച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി രേവതി വണ്ടി പാർക്ക്‌ ചെയ്തു വന്നു... "വാ... " രേവതി അവളുടെ കൈയും പിടിച്ച് ലേഡി ഡോക്ടറെ കാണാൻ പോയി....

തിരിച്ച് ഇറങ്ങുമ്പോൾ ലച്ചുവിന്റെ മുഖം തിളങ്ങി... അത് കണ്ടതും രേവതിക്ക് ഒത്തിരി സന്തോഷം ആയി... രേവതി അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു... വീട്ടിൽ എത്തുമ്പോൾ വേണു പുറത്ത് പോയി വന്നിരുന്നു... "നിങ്ങൾ ഇത് എവിടെ പോയതാ... " "മോള് ചെല്ല്... " രേവതി ലച്ചുവിനോട് പറഞ്ഞു... ലച്ചു എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... "അമ്മേ എന്തായി.... " അമ്മു ഇടയിൽ കയറി രേവതിയോട് ചോദിച്ചു... "വേണു ഏട്ടാ... നമ്മൾ ഒരു അച്ഛമ്മയും അച്ഛനും ആകാൻ പോവുകയാ... " അത് കേട്ടതും വേണുവിന്റെയും അമ്മുവിന്റെയും കണ്ണുകൾ വിടർന്നു... "സത്യം ആണോ അമ്മേ... " "ആ ഡി... ഞാൻ വീട്ടിൽ ഒന്ന് വിളിച്ച് പറയട്ടെ... " രേവതി അകത്തേക്ക് കയറി വീട്ടിൽ എല്ലാവരോടും വിളിച്ച് പറഞ്ഞു... അത് കേട്ടതും എല്ലാവർക്കും ഒത്തിരി സന്തോഷം ആയി.... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

മുറിയിൽ എത്തിയ ലച്ചു ആദിയുടെ അടുത്തേക്ക് പോകാൻ ഒന്ന് മടിച്ചു... പിന്നെ അത് വക വയ്ക്കാതെ അവന്റെ അടുത്ത് ചെന്ന് ഇരുന്നു... "ലച്ചുട്ടീ... എന്നോട് പിണക്കം ആണോ... " ആദി ലാപ്പിൽ നിന്ന് മുഖം ഉയർത്താതെ അവളോട് ചോദിച്ചു... ലച്ചു മറുപടി ഒന്നും പറയാതെ കൈയിൽ കരുതിയ ബോക്സ്‌ ടേബിളിൽ വച്ച് തിരിഞ്ഞു നടന്നു... ആദി അവളെയും ബോക്സിലേക്കും മാറി മാറി നോക്കി... ആദി ബോക്സ്‌ തുറന്നു നോക്കി... പ്രെഗ്നൻസി കിറ്റിലെ രണ്ടു വരകൾ കണ്ടതും ആദിയുടെ കണ്ണുകൾ വിടർന്നു... അവൻ വേഗം തന്നെ ചെയറിൽ നിന്ന് എഴുനേറ്റ് അകത്തേക്ക് നടന്നു... ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്നത് കേട്ടതും അവൻ അവളുടെ വരവും കാത്ത് ബെഡിൽ ഇരുന്നു... ലച്ചു കുളി കഴിഞ്ഞ് ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന ആദിയെ കണ്ടു... അവൾ അവനെ ഒന്ന് നോക്കി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു....ലച്ചുവിനെ കണ്ടതും ആദി ഓടി ചെന്ന് അവളെ പിറകിൽ നിന്ന് കെട്ടിപിടിച്ചു... ലച്ചു പെട്ടന്ന് തിരിഞ്ഞു നിന്ന് അവനെ മുറുകെ കെട്ടിപിടിച്ചു... നെഞ്ചിൽ നനവ് അനുഭവപ്പെട്ടതും അവളുടെ മുഖം കൈയിൽ എടുത്തു...

"സോറി മോളെ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞ് പോയതാ... സോറി... " "അത് സാരമില്ല... ഞാൻ അത് അപ്പോഴേ മറന്നു... " ആദി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... "ഇത് പറയാൻ ആണോ വന്നത്... " കൈയിൽ കരുതിയ പ്രെഗ്നൻസി കിറ്റ് കാണിച്ച് കൊണ്ട് ആദി ചോദിച്ചു...ലച്ചു അതേ എന്ന് തലയനക്കി... "ദേ ഇവിടെയുണ്ട് നമ്മുടെ കുറുമ്പി... " ലച്ചു അവന്റെ കൈ എടുത്ത് അവളുടെ വയറിനു മുകളിൽ വച്ച് കൊണ്ട് പറഞ്ഞു... "കുറുമ്പി തന്നെയാണോ... " "ആ... " അത് കേട്ടതും ആദി അവളെ മുറുകെ കെട്ടിപിടിച്ചു... "ദേവേട്ടാ എനിക്ക് ഒരു ഉമ്മ തരുമോ... ദേ ഇവിടെ... " ലച്ചു അവളുടെ വയറിൽ കൈ വച്ച് കൊണ്ട് പറഞ്ഞു... അത് കേട്ടതും ആദി അവളുടെ മുഖം കൈകളിൽ എടുത്ത് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... അവൻ പിൻ തിരിഞ്ഞതും ലച്ചു അതേ ആവേശത്തോടെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി കോർത്തു... ലച്ചു അവന്റെ അധരങ്ങളെ പിൻ വലിച്ച് നെഞ്ചിൽ തല ചായ്ച്ചു.... ആദി അവളുടെ മുഖം ഉയർത്തി പിടിച്ചു... അവൾക്ക് മുന്നിൽ കാൽ മുട്ട് നിലത്ത് കുത്തി ഇരുന്നു... സാരി മാറ്റി അവളുടെ അണിവയറിൽ അമർത്തി ചുംബിച്ചു... അവന്റെ പൊന്നോമന്നയ്ക്ക് നൽകിയ ആദ്യ ചുംബനം...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story