അസുരൻ: ഭാഗം 5

Asuran

രചന: Twinkle AS

ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള കനൽ ആളുന്നുണ്ടായിരുന്നു.... അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു.... " അർജുൻ " അവനെ കണ്ടിട്ട് ഇപ്പൊ എന്തെന്നില്ലാത്ത ഒരു വെപ്രാളം...എങ്ങോട്ട് എങ്കിലും ഓടി പോയാ മതീന്ന് തോന്നി പോകുന്നു...അത്രയ്ക്ക് ഒണ്ട് അവന്റെ മുഖത്തെ ദേഷ്യം.... ഞാൻ പേടിച്ച് ഒരടി പിന്നിലേക്ക് പോയി..എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുനിമിഷം ശരൺ സാറിനെ തിരിഞ്ഞ് നോക്കിയെങ്കിലും ഞൊടിയിടവേഗത്തിൽ അർജുൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്ന് കൈയിൽ അമർത്തി പിടിച്ചു കൊണ്ട് എങ്ങോട്ടെന്ന് ഇല്ലാതെ പോയി.... കയ്യിലെ പിടി മുറുകും തോറും അവന് ഇപ്പൊ എന്നോട് എത്രമാത്രം ദേഷ്യം ഉണ്ടെന്നു എനിക്ക് ഊഹിക്കാവുന്നതെ ഒണ്ടായിരുന്നോള്ളൂ...കൈയിൽ അമർത്തുമ്പോ ജീവൻ പോകുന്നത് പോലെ തോന്നുന്നുണ്ടെങ്കിലും അവനെ എതിർക്കാൻ എനിക്ക് തോന്നിയില്ല... ആരും ഇല്ലാത്ത വിജനമായ ഒരു വഴിയിൽ ആയിരുന്നു അവൻ എന്നേം കൊണ്ട് ചെന്നത്...അത് കണ്ടപ്പോ തന്നെ എന്റെ പേടി ഒന്നൂടി കൂടി... " എന്തിനാ നീ തിരിച്ചു വന്നത്...??? " " അർജുൻ,,,,ഞാൻ....അത് പിന്നെ..."

പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു...അപ്പോഴും അവന്റെ കണ്ണുകളിൽ കൂടുതൽ കനൽ എരിയുന്നത് നിറയുന്ന കണ്ണാലേ അവൾ നോക്കി നിന്നു... " നിനക്ക് അറിയണം അല്ലെ ഞാൻ ആരാണെന്ന്...??? അല്ലെടീ....അതിന് വേണ്ടിയല്ലേ നീ ഇവിടം വരെ എത്തിയത്...??? * I AM A SOLDIER * " അവന്റെ വാക്കുകൾ ഇടിത്തി പോലെയാണ് ഞാൻ കേട്ടത്...അർജുൻ,,,,അവൻ ഒരു പട്ടാളക്കാരൻ ആണെന്നോ.... " വാട്ട്‌....????? " " അതേടീ.....പട്ടാളക്കാരൻ മാത്രം അല്ല...ഒരു മകനും സഹോദരനും കുട്ടുകാരനും ഒക്കെ ആയിരുന്നു...ആ പന്ന പുന്നാര മോനെ ഞാൻ എന്തിനാ കൊന്നത് എന്ന് നിനക്ക് അറിയണ്ടേ... അതിന് മുൻപ് നീ എന്റെ ലൈഫ് അറിയണം...ഞാൻ എങ്ങനെ ഇങ്ങനെ ആയിത്തിർന്നുന്ന് അറിയണം... കളരിയ്ക്കൽ വിശ്വനാഥൻ നായരുടെയും നിർമ്മലയുടെയും മകൻ ആയി ജനിച്ചതിൽ കവിഞ്ഞു എനിക്ക് മറ്റൊരു അഹങ്കാരവും ഇല്ലാരുന്നു...ഞാൻ ജനിച് അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് എനിക്ക് ഒരു കൂടപ്പിറപ്പിനെ ദൈവം തന്നത്... *

ആർദ്ര വിശ്വനാഥൻ ....ഞങ്ങടെ ആദി...ചെറുപ്പം മുതലേ അവൾക്ക് എല്ലാം ഞാൻ ആയിരുന്നു...എന്ത് കിട്ടിയാലും ചേട്ടായിക്ക് ന്ന് പറഞ്ഞ് എനിക്ക് കൊണ്ടൊന്നു തരുവായിരുന്നു..അവള് ന്ന് വെച്ചാൽ എനിക്കും ജീവൻ ആയിരുന്നു...അവളെ ആരെങ്കിലും നുള്ളി നോവിക്കാൻ ശ്രമിക്കുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു... അങ്ങനെ ചെറുപ്പം മുതൽ മനസ്സിൽ കാത്ത് സൂക്ഷിച്ചു കൊണ്ട് നടന്ന പട്ടാളക്കാരൻ എന്ന എന്റെ സ്വപ്നത്തിന് അച്ഛനും അമ്മയും പൂർണ്ണ സമ്മതം അറിയിച്ചപ്പോ ' ചേട്ടൻ ഇവടെ വിട്ട് പോകേണ്ടി വരില്ലേ ' ന്ന് പറഞ്ഞ് വിതുമ്പുന്ന അവള്ടെ മുഖം ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട്... ഒരുപാട് നാളത്തെ കഠിന പരിശ്രമത്തിലുടെ എന്റെ ലക്ഷ്യം ഞാൻ നേടിയെടുത്തപ്പോ എന്നേക്കാൾ ഒരുപക്ഷെ സന്തോഷിച്ചത് അവൾ ആയിരുന്ന് ഇരിക്കാം...അതിനൊപ്പം എന്റെ അനിയത്തികുട്ടിയും വളർന്നു...ഡൽഹിയിൽ നേഴ്‌സിംഗ് പഠനത്തിന് ചേരുകയും ചെയ്തു... ബോർഡറിൽ എനിക്ക് അന്ന് കൂട്ടായി ഒരാള് കൂടെ ഉണ്ടായിരുന്നു...എന്റെ നിതിൻ...എന്റെ ചങ്കും ചങ്കിടിപ്പും തന്നെ അവനായിരുന്നു...

ഇടയ്ക്ക് ലീവ് കിട്ടുമ്പോ അവൻ എന്റെ വീട്ടിലും വരും...ഒരുപാട് നാളത്തെ സമ്പർക്കത്തിന് ശേഷം എന്റെ അനിയത്തിയോട് അവന് തോന്നിയ ഇഷ്ടം ആദ്യം പറഞ്ഞതും എന്നോടാണ്...അവനെ എന്റെ അളിയൻ ആയി കിട്ടുന്നതിൽ സന്തോഷം മാത്രമേ എനിക്ക് ഉണ്ടായിരുന്നോള്ളൂ...പക്ഷേ അവളോട് കാര്യം അവതരിപ്പിക്കാൻ പറഞ്ഞു... ഇഷ്ടം പറഞ്ഞ ദിവസം എന്റെ അടുത്ത് വന്ന് മടിയിൽ കിടന്നു കൊണ്ട് അവള് പറഞ്ഞത് കേട്ടപ്പോ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ചേട്ടൻ ഞാൻ ആണെന്ന് തോന്നി പോയി.... * ചേട്ടന് ഇഷ്ടവോള്ളതെ ഞാൻ ചെയ്യൂ.. ഞാൻ എന്താ ഏട്ടാ ചെയ്യേണ്ടേന്ന് * ഒള്ള അവള്ടെ ചോദ്യത്തിൽ സന്തോഷം കൊണ്ട് വാക്കുകൾ പോലും എനിക്ക് മുന്നിൽ അവ്യക്തമായിരുന്നു.... അച്ഛനോടും അമ്മയോടും അവതരിപ്പിച്ചപ്പോ അവരോട് ആദ്യം പറയാത്തതിൽ ചെറിയൊരു കുശുമ്പ് കാണിച്ചു എങ്കിലും നിതിൻ അവർക്ക് മകനെ പോലെ തന്നെ ആയിരുന്നു... ഞങ്ങൾ പോയി വരുന്ന അടുത്ത ലീവ് ന് എൻഗേജ്മെന്റ് ആയിട്ട് നടത്താമെന്ന് ഇരുവീട്ടുകാരും തമ്മിൽ ഉറപ്പിച്ചു....

ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി...അവരുടെ എൻഗേജ്മെന്റിന് ഒരാഴ്ച കൂടി ബാക്കി നിക്കേ ലീവ്ന് വേണ്ടി അപേക്ഷിചെങ്കിലും എനിക്ക് ലീവ് കിട്ടിയില്ല...നിതിന് കിട്ടിയിരുന്നു..തല്ക്കാല ആശ്വാസം അതായിരുന്നു.... അന്നാണ്,,,,അന്നത്തേ നശിച്ച രാത്രിയാണ് എന്നെ ഞാൻ അല്ലാതെ ആക്കിയത്....എന്റെ ജീവിതം മാറ്റി മറിച്ച രാത്രി...ഞങ്ങളുടെ സ്വപ്‌നങ്ങൾ ചീട്ട് കൊട്ടാരം പോലെ തകർന്ന രാത്രി...!!!!! " അവന്റെ ഓരോ വാക്കുകളും അവളിൽ എന്തൊക്കെയോ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു...ഒന്നും മിണ്ടാതെ അവൻ പറയുന്നത് അക്ഷമയോടെ അവൾ കേട്ടു നിന്നു... *" നീ ചോദിച്ചില്ലേ ഞാൻ എന്തിനാ ആ നായിന്റെ മോനെ കൊന്നതെന്ന്.....???? *" കെട്ടാൻ പോകുന്നവൻ തലയിൽ ചുറ്റിക കൊണ്ടുള്ള അടിയെറ്റ് നിസ്സഹായനായി നിൽക്കേ അവന്റെ പെണ്ണിനെ പിച്ചി ചീന്തുന്നത് കണ്ട് നിൽക്കേണ്ട ഗതികേടിനെ പറ്റി നീ ആലോചിച്ചിട്ട് ഉണ്ടോ....???? താൻ രക്ഷപെടില്ലന്ന് അറിഞ്ഞിട്ടും കുറ്റവാളികൾ ശിക്ഷ അനുഭവിക്കണം എന്ന് വിചാരിച്ചു അവസാന നിമിഷം എന്നെ ഫോണിൽ വിളിച് ചേട്ടായി എന്നെ രക്ഷിക്...

എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ പറ്റി നിനക്ക് ചിന്തിക്കാൻ പറ്റുവോ.......??? മകളെ കൊന്നവർക്ക് ശിക്ഷ മേടിച്ചു കൊടുക്കാൻ പോയ അച്ഛനെ ആക്‌സിഡന്റ് ഉണ്ടാക്കി കൊന്നത് ഒരുപാട് കണ്ടിട്ടുണ്ടാവും നീ...കാരണം നീ ഒരു മാധ്യമ പ്രവർത്തക ആണ്... ഗോഡ്സ് ഓൺ കൺട്രി എന്ന് രായ്ക്ക് രാമാനം പാടി നടക്കുന്ന കേരളത്തിന് യഥാർത്ഥത്തിൽ അതിന് അവകാശം ഉണ്ടെന്നു തോന്നുന്നുണ്ടോ...??? ഇന്ത്യക്കാർ എന്നും ഉച്ചരിക്കുന്ന ഒരു പച്ചക്കള്ളം...* ALL INDIANS ARE MY BROTHERS AND SISTERS * 😏 അങ്ങനെ ആയിരുന്നു എങ്കിൽ ഇന്നും എന്റെ അനിയത്തി എന്റെ കൂടെ ഉണ്ടാകുമായിരുന്നു... * കോടതി മുറിയിൽ എന്റെ അനിയത്തിക്ക് കിട്ടാതെ പോയ നീതിയാണ് ഞാൻ ഇവിടെ നടപ്പിലാക്കുന്നത്....ഇതാണ് എന്റെ ശരി....ഒരു പട്ടാളക്കാരന്റെ ശരി....ഒരു ചേട്ടന്റെ ശരി....!!!!!! * അവൾക്ക് വേണ്ടി ഇത്രയും ചെയ്തില്ലങ്കിൽ ഞാൻ അവള്ടെ ചേട്ടൻ ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്....ഇത് അവൾക്ക് വേണ്ടി മാത്രം അല്ല ലോകത്തിലെ എല്ലാ സഹോദരിമാർക്കും വേണ്ടിയാണ്..."*

അത്രയും പറഞ്ഞവൻ തിരിഞ്ഞു നടന്നു...എന്തോ ഓർത്തെന്ന പോലെ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു... " ആ വീഡിയോ നീ ഇനി ഏത് കോടതി മുന്നാകെ കാണിച്ചാലും അതെന്നെ ബാധിക്കുന്ന കാര്യം അല്ല...എന്റെ ലക്ഷ്യം ഞാൻ പൂർത്തിയാക്കും...അതിന് എന്തൊക്കെ നേരിടേണ്ടി വന്നാലും..." " അർജുൻ.....ഞാൻ......." " വേണ്ട കീർത്തി,,,,,നീ എത്രയും വേഗം തിരിച്ചു പോകണം...ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നിന്റെ ജീവന് ആപത്തു ആണ്...സോ പ്ലീസ്... ഞാൻ ജീവിക്കണോ മരിക്കണോന്ന് തീരുമാനിക്കേണ്ടത് ഈ രാത്രിയാണ്...നീ കേട്ടിട്ടുള്ള കഥകൾ പോലെയല്ല കാണാനിരിക്കുന്ന യഥാർത്യങ്ങൾ... പക്ഷേ അങ്ങനെ മരിക്കാനും എനിക്ക് പറ്റില്ല...കാരണം നീ പറഞ്ഞ പോലെ ഞാൻ ഒരു * അസുരൻ * ആയി പോയില്ലേ...."* അവൻ പറഞ്ഞത് കേട്ടതും കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടി ചെല്ലാൻ നിന്ന ഞാൻ ഒരു കാഴ്ച കണ്ട് മരവിച്ചു പോയി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story