അസുരൻ: ഭാഗം 5

asuran

എഴുത്തുകാരി: മയിൽപീലി

അലക്സ് വിളിച്ചോ... " "വിളിച്ചിട്ട് കിട്ടുന്നില്ല sir... " "എനിക്ക് എത്രയും പെട്ടന്ന് അവനെ കിട്ടണം... മനസിലായോ... " ആനന്ദിന്റെ ശബ്ദം ആ മുറിയാകെ മുഴങ്ങി കേട്ടു. "അച്ഛാ... " അഭിൻന്റെ ശബ്ദം കേട്ട് ആനന്ദ് തിരിഞ്ഞു നോക്കി. "അച്ഛാ അലക്സിനെ വിളിച്ചിട്ട് കാര്യമില്ല അയാളെ പോലീസ് അറസ്റ്റ് ചെയ്തു. " "വാട്ട്‌... !!" "അതെ അച്ഛാ ഒരു കൊലപതാക ശ്രെമം... വെട്ട് കൊണ്ടവൻ തന്നെയാണ് അവന്റെ പേര് പറഞ്ഞത്... നാളെ കോടതിയിൽ ഹാജരാക്കും... രണ്ട് സാക്ഷികളും ഉണ്ട്... " "ആ സാക്ഷികൾ കോടതിയിൽ മൊഴി നൽകില്ല... എനിക്ക് അവനെ അത്രയ്ക്കും ആവശ്യമാണ്... " "അച്ഛൻ എന്താ ഈ പറയുന്നത്... " "എനിക്ക് തീർക്കണം അവനെ ആ ആദിത്യദേവനെ എന്റെ സാമ്രാജ്യം ഒറ്റ ദിവസം കൊണ്ട് തകർത്തിലേ.... " ആനന്ദിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

"അതിന് അവന്റെ ആവശ്യം എന്തിനാ അച്ഛാ അവൻ നാട്ടിലേക്ക് തിരിച്ചു വരുന്ന വഴിക്ക് ഒരു ആക്സിഡന്റ് പോരെ... " "ഹ്മ്... അങ്ങനെ അവൻ മരിക്കാൻ പാടില്ല എന്റെ കൺമുന്നിൽ കിടന്ന് മരിക്കണം അവൻ ആ ######## എന്നാലേ എന്റെ ദേഷ്യത്തിന് ഒരു ശമനം ഉണ്ടാകൂ... " "ഞാൻ ഒന്ന് സ്റ്റേഷൻ വരെ പോയിട്ട് വരാം.." "നീ പോകുമ്പോൾ ആ സാക്ഷി മൊഴികളെയും വിളിച്ചോ .... ആരെങ്കിലും ഒരാൾ സമ്മതിച്ചില്ലെങ്കിൽ എന്നെ വിളിക്കണം... " "ആ ശരി അച്ഛാ... " അത് പറഞ്ഞ് അഭിൻ പുറത്തേക്ക് നടന്നു. "ഡാ... ആ സാക്ഷി മൊഴികൾ ആരെല്ലാം ആണെന്ന് നിനക്ക് അറിയുമോ... " അഭിൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഷാജിയോട് ചോദിച്ചു. "ആ... അവിടെ ഉണ്ടായിരുന്ന രണ്ട് പേർ ആയിരിക്കും അതിൽ ഒന്ന് ഒരു പെണ്ണ് ആണ്... അവിടെ പോയാൽ ചിലപ്പോൾ കാണാൻ സാധിക്കും.. "

ഷാജി അഭിൻനോടായി പറഞ്ഞു. അഭിൻ കയറിയതും ഷാജി വണ്ടി മുന്നോട്ട് എടുത്തു. "എന്താടാ വണ്ടി സ്റ്റോപ്പ്‌ ചെയ്തത്... " "Sir ഞാൻ പറഞ്ഞ പെണ്ണ് ദേ അവളാ... " അവൻ മുന്നിൽ കെട്ടിവച്ചിരിക്കുന്ന ബാനറിലേക്ക് ചൂണ്ടികാണിച്ച് കൊണ്ട് പറഞ്ഞു... "ഓഹ്... ഇവൾ ആൾ കൊള്ളാല്ലോ... നൃത്തം അധ്യാപികയാണോ... ഇവിടെ ഉള്ള ആരോടെങ്കിലും ചോദിക്ക് ഇവളുടെ വീട് എവിടെ എന്ന്... " അഭിൻ ഷാജിയോട് പറഞ്ഞു. ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➡️ "അമ്മേ ഞാൻ ഒന്ന് ഓഡിറ്റോറിയം വരെ പോയിട്ട് വരാം..." "എന്തിനാഡി നാളെ നീ അങ്ങോട്ട്‌ തന്നെയല്ലേ പോകുന്നത്... " "അത് ഒരാൾ കാണാൻ വന്നിട്ടുണ്ട്... " "ഇപ്പോഴോ ഇങ്ങോട്ട് വരാൻ പറയായിരുന്നില്ലേ " "സാരമില്ല അമ്മേ അത്ര വൈകിയില്ലല്ലോ ഞാൻ വേഗം വരാം... " ലച്ചു പുറത്തേക്ക് ഇറങ്ങി വണ്ടി എടുത്തു. വണ്ടി കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ആണ് പെട്ടന്ന് ഒരു വണ്ടി കുറുകെ വന്ന് നിന്നു. ലച്ചു വണ്ടിയെയും വണ്ടിയിൽ ഇരിക്കുന്നവരെയും മാറി മാറി നോക്കി.

"തിടുക്കപ്പെട്ട് ഓഡിറ്റോറിയത്തിൽ പോകണം എന്നില്ല നിന്നെ കാണാൻ ഞാൻ തന്നെയാ വന്നത്... " "നിങ്ങൾ ആരാ..? നിങ്ങൾ എന്തിനാ എന്നെ കാണാൻ വന്നത്...? " "ഞാൻ ആരാന്നോക്കെ വഴിയെ മനസിലാകും... പിന്നെ നിന്നെ കാണാൻ വന്നത് മോള് എന്റെ കൂടെ ഒന്ന് സ്റ്റേഷനിൽ വരണം വേറെ ഒന്നും അല്ല ഒരു മൊഴി മാറ്റി പറയാൻ ആണ്. " "ഞാൻ എങ്ങോട്ടും ഇല്ല കണ്ട കാര്യം ഞാൻ പറയേണ്ട സ്ഥലത്ത് പറയും " ലച്ചു അത്രയും പറഞ്ഞ് വണ്ടി തിരിച്ചു. പെട്ടന്ന് അവൻ മുന്നിൽ കയറി നിന്നു. "വഴിയിൽ നിന്ന് മാറാൻ.... " "ദേഷ്യപെടല്ലേ ഡി... ദേഷ്യപെടുമ്പോൾ നിന്നെ കാണാൻ നല്ല ചന്തമുണ്ട്... നിന്നെ ഒന്നും ചെയ്യില്ല ഞാൻ പറഞ്ഞല്ലോ എന്റെ കൂടെ ഒന്ന് സ്റ്റേഷനിൽ വന്നാൽ ഞാൻ വെറുതെ വിടാം... " "ഞാൻ ഒരു പ്രാവിശ്യം പറഞ്ഞു പറ്റില്ല എന്ന്" "കെടന്ന് പെടക്കാതെ.... ഇവളെ വണ്ടിയിൽ പിടിച്ച് കയറ്റ്...

" അവന്റെ ശബ്ദം കടുത്തു. കൂടെ ഉണ്ടായിരുന്നവർ ലച്ചുവിനെ വണ്ടിയിൽ കയറ്റി. വണ്ടി ചെന്ന് നിന്നത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു. അവരെ കാത്ത് ആനന്ദ് അവിടെ എത്തിയിരുന്നു. അഭിൻ ലച്ചുവിനെ ബലം പ്രയോഗിച് ഇറക്കി. അവന്റെ കൈ വിടുവിച്ചു കൊണ്ട് ലച്ചു മനസിലാ മനസോടെ അകത്തേക്ക് കടന്നു. അവരുടെ വരവ് കണ്ട് ആനന്ദ് അകത്തേക്ക് കയറി "Sir... ദൃസാക്ഷി വന്നു. ആ പെണ്ണ് മൊഴി മാറ്റിപറഞ്ഞാൽ അവനെ ഞാൻ അങ്ങ് കൊണ്ട് പോകും അതിന് എനിക്ക് ആരുടേയും അനുവാദം വേണ്ട. " ആനന്ദ് കടുത്ത ശബ്ദത്തിൽ പറഞ്ഞു അകത്ത്‌ കയറിയ ലച്ചു കാണുന്നത് എസ് ഐ യോട് സംസാരിക്കുന്ന ആനന്ദിനെയാണ്. "ഞാൻ മൊഴി മാറ്റിപറയില്ല... " ലച്ചുവിന്റെ ശബ്ദം ആ മുറിയാകെ ഉയർന്നു. "അത് നിന്നെകൊണ്ട് ഇവൻ പറയിപ്പിക്കും " ആനന്ദ് മുന്നിൽ നിൽക്കുന്ന എസ് ഐയെ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. ലച്ചു എസ് ഐയെയും ആനന്ദിനെയും മാറി മാറി നോക്കി. ആ നേരം ആനന്ദ് കൈയിൽ കരുതിയ ബാഗ് മേശമേൽ വച്ചു.

"ദ... 10 ലക്ഷം ഉണ്ട് ഇത് എടുത്തിട്ട് അവനെ എനിക്ക് ഇങ്ങ് തന്നാൽ രണ്ട്പേർക്കും ഒരു കുഴപ്പം ഉണ്ടകില്ല... " ആനന്ദ് സെല്ലിൽ നിൽക്കുന്ന അലക്സിനെ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. അപ്പോഴാണ് ലച്ചു സെല്ലിൽ കിടക്കുന്ന അലക്സിനെ കാണുന്നത് . അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു. ലച്ചു പെട്ടന്ന് തന്നെ അവനിൽ ഉള്ള നോട്ടം പിൻവലിച്ചു. മുന്നിൽ വച്ചിരിക്കുന്ന ബാഗിലേക്കും ആനന്ദിലേക്കും എസ് ഐയുടെ കണ്ണുകൾ ചലിച്ചു. മുന്നിൽ വച്ചിരിക്കുന്ന ബാഗിലേക്ക് നോക്കി സെൽ തുറക്കാൻ ആയി ചാവിയും എടുത്ത് നടന്നു. സെൽ തുറന്ന എസ് ഐയെ കണ്ട് ലച്ചു പകച്ചു നിന്നു. സെൽ തുറന്ന അടുത്ത നിമിഷം അലക്സ് പോലീസിനെ തള്ളി നീക്കി ലച്ചുവിന്റെ അരികിൽ എത്തി. അലക്സ് മുന്നിൽ എത്തിയതും ലച്ചു പേടിച് കാലുകൾ പിന്നോട്ട് ചലിച്ചു. അടുത്ത നിമിഷം തന്നെ അലക്സ് അവളുടെ കവിളിൽ കുത്തിപിടിച്ചു. പിടി മുറുകിതും ലച്ചുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി. "അലക്സ് വേണ്ട... " ആനന്ദ് അലക്സിനോട് പറഞ്ഞു.

"എനിക്ക് എതിരെ മൊഴി നൽകാൻ വന്ന ഇവളെ ഞാൻ ഒന്ന് ശരിക്കും കാണട്ടെ... " അലക്സ് ഒരു വഷളൻ ചിരിയോട് കൂടി പറഞ്ഞ് കൊണ്ട് അവളിൽ നിന്നും കൈകൾ പിൻവലിച്ചു. അപ്പോഴും കണ്ണുകൾ ഒഴുകികൊണ്ടേ ഇരുന്നു. "എനിക്ക് എതിരെ ആദ്യമായിട്ടാണ് ഒരാൾ മൊഴി നൽകുന്നത്... അതും ഒരു പെണ്ണ്... നീ ആള് കൊള്ളാല്ലോടി.... നമ്മൾ തമ്മിൽ ഒരിക്കൽ കൂടി കാണേണ്ടി വരും.... " അവൻ താടി ഉഴിഞ്ഞു കൊണ്ട് അവളോടായി പറഞ്ഞു. "അലക്സ്.... വാ... " ആനന്ദ് അവനെ തിരികെ വിളിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. ലച്ചുവിന്റെ കണ്ണുകൾ അപ്പോഴും നിർത്താതെ പെയ്തു കൊണ്ടിരുന്നു. അകത്തേക്ക് കയറിയ ജിത്തു കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിക്കുന്ന ലച്ചുവിനെയാണ്. ജിത്തു ഓടി ചെന്ന് അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു. "ലച്ചു.... എന്താ... എന്താ ഉണ്ടായത്... " ജിത്തു ഒരു പരിഭ്രമത്തോടെ അവളോട്‌ കാര്യം തിരക്കി.... നമ്മുക്ക് വീട്ടിൽ പോകാം ജിത്തേട്ടാ... പോകുമ്പോൾ പറയാം ഇവിടെ എനിക്ക് എന്തോ അസ്വസ്ഥ പോലെ...

ലച്ചു കണ്ണുകൾ അടച്ച്കൊണ്ട് പറഞ്ഞു. പിന്നെ അവർ അധിക നേരം അവിടെ നിന്നില്ല. കാറിൽ കയറിയ ലച്ചു മൗനമായിരുന്നു... ലച്ചു എന്താ ഉണ്ടായത്... മൗനത്തെ കീറിമുറിച്ച് കൊണ്ട് ജിത്തു അവളോട് ചോദിച്ചു. ജിത്തേട്ടാ... എനിക്ക് പേടിയാകുന്നു... അയാൾ ഇനിയും വരും... ആരാ... ലച്ചു... ഇന്ന് വെട്ടിയില്ലേ അവൻ... അവൻ എന്നെ ഭീഷണിപ്പെടുത്തിയിട്ടാ പോയത്... എനിക്ക് പേടിയാകുന്നു... ലച്ചു നീ ഇങ്ങനെ പേടിക്കല്ലേ ഞാൻ ഇല്ലേ... നമ്മുക്ക് കുറച്ച് എങ്ങോട്ടെങ്കിലും പോയല്ലേ ജിത്തുഏട്ടാ... ശരി... നാളെ പോകാം... എസ്‌റ്റേറ്റിലേക്ക് പോയല്ലോ... മ്മ്മ്.... അതിന് മറുപടി ഒരു മൂളൽ മാത്രമായിരുന്നു. വീട്ടിൽ എത്തി ലച്ചു നേരെ മുറിയിൽ കയറി. കാര്യങ്ങൾ എല്ലാം ജിത്തു എല്ലാവരോടും പറഞ്ഞു അത് കൊണ്ട് തന്നെ അവളോട് അധികം ആരും ഒന്നും ചോദിച്ചില്ല.

അകത്ത്‌ കയറിയ ലച്ചു മുറി മുഴുവൻ തിരഞ്ഞു... തിരഞ്ഞ വസ്തു അവൾക്ക് കിട്ടാതെ വന്നപ്പോൾ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... കുറെ നേരം തിരഞ്ഞു... വലിച്ചെറിഞ്ഞ ബോക്സിനൊപ്പം ചാവിയും വീണത് അവൾ ശ്രദ്ധിച്ചു... പിന്നെ ഒന്നും ആലോചിക്കാതെ ചാവി എടുത്ത് മുന്നോട്ട് നടന്നു... കർട്ടൻ നീക്കി വാതിലിലേക്ക് ചാവി ഇട്ടു... മുറി തുറന്ന് അകത്ത്‌ കയറി.... ഇരുട്ടിനെ മുറിച്ച് കൊണ്ട് ലച്ചു ലൈറ്റ് ഓൺ ചെയ്തു.... ലൈറ്റ് ഓൺ ചെയ്തതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു.. തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് അവളുടെ കൈകൾ ചലിച്ചു.... * ദേവേട്ടൻ *......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story