അസുരൻ: ഭാഗം 6

Asuran

രചന: Twinkle AS

അവൻ പറഞ്ഞത് കേട്ടതും കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടി ചെല്ലാൻ നിന്ന ഞാൻ ഒരു കാഴ്ച കണ്ട് മരവിച്ചു പോയി.... * ശരൺ സർ.....നിങ്ങൾ !!!! * തിരിഞ്ഞു നടക്കാൻ ആഞ്ഞ അർജുന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ശരൺ സാറിനെ കണ്ടതും ഞാൻ ആകെ ഞെട്ടി പോയിരുന്നു.... " എന്താ അർജുൻ...??? ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ലല്ലേ...?? " " കൂടെ നിന്ന് ചതിച്ചല്ലെടാ പന്ന @$% എന്തിന് വേണ്ടിയാരുന്നു ഈ നാടകം " " കൂൾ കൂൾ അജു...നീ ഇങ്ങനെ ചൂടാവണ്ട...നിന്റെ ഉള്ളിലെ തീ കെടുത്താൻ ഈ ഗണ്ണിലെ ഒരു ബുള്ളറ്റ് മാത്രം മതി..." " ഹും....ആരെയാ നീ ഈ തുക്കടാ പിസ്റ്റൾ കാണിച്ചു പേടിപ്പിക്കുന്നെ...എന്നെയോ,,,,രാജ്യത്തെ ശതൃക്കളിൽ നിന്ന് രക്ഷിച് വെടിയും കുത്തും ഒക്കെ ഒരുപാട് ഏറ്റിട്ടുള്ള എന്നെയാണോ...?? എങ്കിൽ നിനക്ക് തെറ്റി ശരൺ..." " നീ കൂടുതൽ ഡയലോഗ് അടിക്കണ്ട...നീ ഇവളോട് പറഞ്ഞത് പോലെ നീ ജീവിക്കണോ മരിക്കണോ ന്ന് ഇന്നത്തെ രാത്രി തീരുമാനിക്കും..നീ പോയാൽ ഇവള്ടെ കാര്യം....😏 അത് നോക്കാൻ ആൾക്കാർ ഉണ്ട്..." " അമ്മേനേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്ത $%&#@ മോനെ....നിന്നെ ഞാൻ...." ഞൊടിയിട വേഗത്തിൽ ശരണിന്റെ കയ്യിൽ നിന്നും തോക്ക് കൈക്കലാക്കാൻ ശ്രമിച്ചതും പൊടി പറപ്പിച്ചു കൊണ്ട് കൊറച്ചു വണ്ടികൾ ഞങ്ങൾക്ക് ചുറ്റും കറങ്ങാൻ തുടങ്ങി... ______

[ കീർത്തി ] എന്തൊക്കെയാ സംഭവിക്കുന്നെന്ന് അറിയാതെ മിഴിച്ചു നിക്കുവാന് ഞാൻ..ശരൺ,,,,അയാൾ ഒരു ചതിയൻ ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല...അയാൾ എനിക്കെതിരെ പറഞ്ഞ സമയം അർജുന്റെ കൈകൾ അയാളെ തല്ലാൻ ഉയർന്നത് കണ്ടപ്പോ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു... ആ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടെന്നത് എന്നിൽ ആശ്വാസം നിറച്ചെങ്കിലും പെട്ടന്ന് അഞ്ചാറു കാർ കൾ ഞങ്ങൾക്ക് ചുറ്റും പൊടി പറത്തിക്കൊണ്ട് കറങ്ങാൻ തുടങ്ങി...കണ്ണിലേക്ക് പൊടി കയറിയത് കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... 👏👏👏👏 കാതിലേക്ക് കയ്യടി ശബ്ദം തുളച്ചു കയറിയപ്പോ ആണ് കണ്ണ് തുറന്ന് നോക്കിയത്... " അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം സിഗക്കുട്ടി കൂട്ടിൽ അകപ്പെട്ടല്ലോ...സോ സാട്..."

ആ ശബ്ദം കാതോർത്തതും ഒരേനിമിഷം പേടിയും വെപ്രാളവും ഒരുമിച്ച് മനസ്സിലേക്ക് കടന്ന് വന്നു.... * ക്രിസ്റ്റഫർ * നിരവധി കേസുകളിൽ പ്രതി ആണെങ്കിലും അയാൾക്ക് എതിരെ ഇതുവരെ ഒന്നിനും തെളിവില്ല...അയാൾക്ക് കറക്റ്റ് ആയിട്ടുള്ള ഒരു സെറ്റൽമെന്റോ കോണ്ടക്ടോ ഒന്നും ഇല്ല...ഇയാളുടെ തലയ്ക്കു മുംബൈ പോലീസ് 10 ലക്ഷം രൂപ വില പറഞ്ഞിട്ടുണ്ട്..പക്ഷേ ഇതുവരെ ഇയാളെ കാണാനോ അറിയാനോ ഒന്നും ആർക്കും പറ്റിയിട്ടില്ല...അങ്ങനെ ശ്രമിച്ചവർ ഇന്ന് ഈ ലോകത്തിലെ ഇല്ല... പക്ഷേ ഇയാളും അർജുനും തമ്മിൽ എന്താ ബന്ധം...???? അതും ഇയാളെ പോലെയുള്ള ഒരാൾക്ക് അർജുനോട്‌ ശത്രുതാ തോന്നാൻ എന്ത് കാരണം ആണ് ഉള്ളത്.... " ഞാൻ പ്രതീക്ഷിച്ചിരുന്നു വൈകാതെ ഇങ്ങനെ ഒന്ന് മീറ്റ് ചെയ്യേണ്ടി വരുന്നു...ബട്ട് ഇത്രയും പെട്ടന്ന് അൺബലിവബിൽ..." " തീർക്കേണ്ടത് എല്ലാം ഈ ക്രിസ്റ്റഫർ വൈകിക്കാറില്ല...അതും സ്വന്തം അനിയനെ കൊന്നവനെ..." അത് പറഞ്ഞപ്പോ അയാളുടെ കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു....

" ഓഹ്....ഞാൻ ലൈഫിൽ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കാര്യം ആണ് അത്....എന്റെ അനിയത്തിയെ കൊന്ന അവൻ ഈ ലോകത്ത് ഉണ്ടാവാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചതാ... അത് മറ്റ് എല്ലാ അനിയത്തിമാർക്കും ദോഷം ചെയ്യും...നല്ല തന്തയ്ക്ക് ജനിക്കാത്ത ആ പന്ന പുന്നാര മോനെ ഞാൻ അങ്ങ് പരലോകത്തേക്ക് പറഞ്ഞയച്ച പോലെ അടുത്തത് നീ ആയിരിക്കും... " " ഗ്രേറ്റ്‌.....ഞാൻ വിചാരിച്ചതിലും സ്മാർട്ട്‌ ആണ് നീ....പക്ഷേ കളിക്കുമ്പോ തരത്തിൽ കളിക്കണം...ചാവാൻ റെഡി ആണേൽ വാടാ....." അയാൾ അലറിക്കൊണ്ട് ദേഹത്തെ കോട്ട് വലിച്ചൂരി കയ്യിലെ ഞൊട്ട പൊട്ടിച് അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ പിടിച്ച് പുറകോട്ട് തട്ടിക്കൊണ്ട് ഇരുന്നു.... അത് അർജുനിൽ രോക്ഷം നിറയ്ക്കുന്നുവെന്ന് അവന്റെ കൈകൾ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി....ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുമന്ന് വലിഞ്ഞു മുറുകി ഇരിക്കുന്നു....കയ്യൊക്കെ ചുരുട്ടി പിടിച്ചു നിൽക്കുവാന്....

ഒന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അർജുൻ സകല ദേഷ്യവും ആവാഹിച് കൈ ചുരുട്ടി അയാൾടെ മോന്തയ്ക്ക് ഒരെണ്ണം കൊടുത്തു..പെട്ടെന്നുള്ള അവന്റെ ആക്ഷനിൽ ഒന്ന് പകച്ചെങ്കിലും തല കൊടഞ്ഞു കഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച് അവന്റെ നേരെ പാഞ് അടുത്ത്...അതിനിടയിൽ അയാളെ ഹെൽപ് ചെയ്തോണ്ട് അര്ജുന് നേരെ ശരൺ പിസ്റ്റലിൽന്റെ ഗ്രിഗർ വലിച്ചു...അർജുന്റെ തോളിൽ കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ ബുള്ളറ്റ് പാഞ്ഞു പോയി....ദേഷ്യം ഇരച്ചു കേറിയ അർജുൻ ആ പിസ്റ്റൾ കൈക്കലാക്കി ശരൺ ന്റെ മുട്ടിലേക്ക് വെടി വെച്ചു... അയാൾ കാലിൽ പിടിച്ച് അലറിക്കൊണ്ട് നിലം പതിച്ചു...ക്രിസ്റ്റഫർ ന്റെ കൂടെ വന്ന ഗുണ്ടകൾ ഓരോന്നായി അർജുനോട്‌ ഏറ്റുമുട്ടാൻ തുടങ്ങി.... ഞാൻ ഓടി ചെന്ന് കാറിന്റെ പിന്നിൽ ഒളിച്ചു....കൊറേ നേരം കഴിഞ്ഞപ്പോൾ ഒച്ച കേക്കാൻ പറ്റാതെ വന്നപ്പോ ഞാൻ ഒളികണ്ണ് ഇട്ട് നോക്കി.... പെട്ടെന്ന് അർജുന്റെ അലർച്ച കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയതും എന്റെ കഴുത്തിലും കത്തി അമർന്നിരുന്നു......

അർജുനെ നിസ്സഹായതയോടെ നോക്കിയതും അവനെ കൊറേ ഗുണ്ടകൾ ചേർന്ന് പിടിച്ചു വെച്ചിരിക്കുകയാണ്..... " കണ്ടോ.......നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ,,,എന്നോട് ഏറ്റുമുട്ടാൻ നിൽക്കരുത് ന്ന്....ഹമ്,,,,ഏതായാലും നിന്നെ സമ്മതിച്ചു....എന്റെ അടുത്ത് ഇത്രയും നേരം പിടിച്ചു നിൽക്കുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യം അല്ലല്ലോ...." പുച്ഛം നിറഞ്ഞ വാക്കുകൾ അയാൾ പറഞ്ഞു നിർത്തി..... " നിനക്ക് ആവിശ്യം എന്നെയല്ലേ....അവളെ വിട്....വിടാൻ..." " എന്താടാ നിന്റെ പെണ്ണിനെ തൊട്ടപ്പോ പൊള്ളിയോ....???? ഇവളെ ഞാൻ നേരത്തെ നോട്ടം ഇട്ടതായിരുന്നു...ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞ് എനിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ ഇറങ്ങി തിരിച്ചവരിൽ മുൻപന്തിയിൽ ആയിരുന്നു ഇവള്...അന്നെ ഞാൻ നോട്ടം ഇട്ടു വെച്ചതായിരുന്നു....കൊറേ അവന്മാരെ കൊന്ന് തള്ളിയിട്ട് ഒള്ള കൈയാ ഇത്....പക്ഷേ,,,,,ഇവളെ അങ്ങ് കൊല്ലാൻ തോന്നുന്നില്ല.... ( അതും പറഞ്ഞ് അവളെ അയാൾ ചൂഴ്ന്ന് നോക്കി....അയാളുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അയാളുടെ പിടി സ്ട്രോങ്ങ്‌ ആയിരുന്നു....)

ഏതായാലും നിനക്ക് ഞാൻ ഒരു ഓഫർ തരാം....നിനക്ക് വേണേൽ ജീവനും കൊണ്ട് രക്ഷപെടാം....ഈ കാലന്റെ കൈ കൊണ്ടുള്ള മരണം നിനക്ക് ഒഴിവാക്കാം....എന്ത് പറയുന്നു...." " തുഫ്ഫ്.......ചത്താലും നിന്റെ ഒന്നും മുന്നിൽ ഞാൻ തല കുനിയ്ക്കില്ലടാ ചെറ്റേ....." " സ്വയം മരണത്തിലേക്ക് നടക്കുന്ന വിഡ്ഢി ആയ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...നിന്റെ ടൈം ആയി...അനിയത്തിടെ കൂടെ പരലോകത്തേക്ക് നിന്നെയും പറഞ്ഞു അയയ്ക്കാം...." അയാൾ കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചതും അടുത്ത് നിന്ന ഏതോ ഒരുത്തൻ മൂർച്ച ഏറിയ കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു..... അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി....അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി... "* അർജുൻ............നോ..........*".......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story