അസുരൻ: ഭാഗം 6

asuran

എഴുത്തുകാരി: മയിൽപീലി

ലച്ചു മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിൽ വെറുതെ വിരൽ ഓടിച്ചു... അവൻ അറിയാതെ എടുത്ത ഫോട്ടോകൾ ആണ് കൂടുതലും... ഫോട്ടോ എല്ലാം അവൾ ഒരു ചിരിയാലെ നോക്കി നിന്നു... എത്ര വെറുക്കാൻ ശ്രമിച്ചിട്ടും എനിക്ക് അതിന് പറ്റുന്നില്ലല്ലോ... ലച്ചു മനസ്സിൽ ഓർത്തു... ലച്ചു മുറിയിൽ കുറെ നേരം ചിലവഴിച് പുറത്തിറങ്ങി. നേരെ ചെന്ന് ബാത്‌റൂമിൽ കയറി. ഒന്ന് ഫ്രഷായി വന്നപ്പോൾ തന്നെ ലച്ചു ഒന്ന് ഉഷാറായി... അവൾ നേരെ താഴേക്ക് ഇറങ്ങി. എല്ലാവരും അത്താഴം കഴിക്കുകയായിരുന്നു അവൾ ചെന്ന് ഒരു ചെയറിൽ സ്ഥാനം ഉറപ്പിച്ചു. ഇന്നത്തെ കാര്യം അവളോട് ആരും തന്നെ ചോദിച്ചില്ല അത് അവൾക്ക് ഒരു ആശ്വാസമായി തോന്നി... "ലച്ചു നാളെ ഉച്ചതിരിഞ്ഞ് പോയാൽ പോരെ..." "ആ മതി.... " "എടി.... എടി ലച്ചു.... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... " "എന്താ... " "നീ നമ്മുടെ..... " "നമ്മുടെ..... മ്മ്...ബാക്കി പോരട്ടെ.... " "അത്...ആൻവിയെ കൂടെ വിളിക്കെടി.... " "എനിക്ക് എങ്ങും വയ്യ അവൾ വരില്ല... പിന്നെ എന്തിനാ.... " "പ്ലീസ്... ഡി നീ ഒന്ന് വിളിച്ച് നോക്ക്..." "മ്മ്... വിളിക്കാം എനിക്ക്... നാരങ്ങ മിട്ടായി വാങ്ങി തരണം... " "ഒരു കവർ വാങ്ങി തരാം...... നീ ആദ്യം വിളിക്ക്... "

"ദേ വാക്ക് മാറ്റിയാൽ ഉണ്ടല്ലോ... അറിയാല്ലോ എന്നെ... " "ഓഹ് വാങ്ങി തരാം... നീ വിളിക്ക്... " "മ്മ് അത്... അന്ത ഭയം ഇറുക്കട്ടും.... " ലച്ചു അതും പറഞ്ഞ് കൈ കഴുകി മുറിയിലേക്ക് പോയി... മുറിയിൽ എത്തി ഫോൺ എടുത്ത് ഇഷുവിനെ വിളിച്ചു... "ഇഷു.... ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആണ് വിളിച്ചത്... വേറെ ഒന്നും അല്ല നമ്മുക്ക് നാളെ ഒരു സ്ഥലം വരെ പോയല്ലോ.... " "എങ്ങോട്ടാ... ഡി... " "നീ ഞങ്ങളുടെ എസ്റ്റേറ്റ് കണ്ടില്ലല്ലോ... അവിടെ വരെ ഒന്ന് പോയിട്ട് വരാം... " "ഞാൻ ഇല്ലഡി... " "ഇഷു....... ഞാൻ അല്ലേ വിളിക്കുന്നത് വാ... നാളെ ഉച്ച കഴിഞ്ഞ് പോയാൽ... പിറ്റേ ദിവസം വരാം... പിന്നെ എന്താ... " "അമ്മ ഇവിടെ തനിച്ചാ... ഞാൻ എങ്ങോട്ടും ഇല്ല... " "ഒരു ദിവസം അല്ലേ... അമ്മയെ കൂട്ടി നീ രാവിലെ ഇങ്ങോട്ട് വാ അമ്മയെ രേവമ്മയും അമ്മയും നോക്കിക്കൊള്ളും... അത് പറഞ്ഞ് നീ ഒഴിയാൻ നോക്കണ്ട...... നീ അമ്മയുടെ കൈയിൽ ഫോൺ കൊടുക്ക് ഞാൻ പറയാം... " ഇഷു ഫോൺ അമ്മയ്ക്ക് നേരെ നീട്ടി... "അമ്മേ ഇത് ഞാനാ... ലക്ഷ്മി... "

"എന്താ മോളെ... " "അമ്മേ ഞങ്ങൾ നാളെ എസ്റ്റേറ്റിൽ പോകുന്നുണ്ട്... അപ്പൊ അവളെയും കൂടെ കൂട്ടിക്കോട്ടേ എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചതാ... " "അതിനെന്താ മോളെ അവൾക്ക് സമ്മതം ആണെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ... " "അമ്മ സമ്മതം മൂളിയാൽ മാത്രമേ അവള് വരും... " "എനിക്ക് സമ്മതം ആണ്... " "ആ... ഇത് മതി.... 😘😘" "ഇഷു ദേ അമ്മ സമ്മതം പറഞ്ഞു... അപ്പൊ നാളെ രാവിലെ ഇങ്ങ് വാ... " "എടി... ഞാൻ.... " "ഒന്നും പറയേണ്ട... അപ്പൊ നാളെ രാവിലെ ..... Good Nyt My Sweety😘😘😘" ഇഷു എന്തെങ്കിലും പറയുന്നതിന് മുന്നേ ലച്ചു ഫോൺ കട്ട് ചെയ്തു... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "ചേച്ചി.....ഡി... ജന്തു.... എഴുന്നേൽക്ക്... " "എന്താടാ.... നിനക്ക് എന്താ വേണ്ടത്... ഞാൻ കുറച്ച് ഉറങ്ങിക്കോട്ടേ... " "എഴുനേറ്റ് വാടി സമയം എത്രയായി എന്ന് അറിയോ... " അപ്പു പറഞ്ഞതും ചാടി എഴുനേറ്റ് സമയം നോക്കി... "അയ്യോ... നിനക്ക് കുറച്ച് നേരത്തെവിളിക്കായിരുന്നു അപ്പു... " "😄😄😄ഞാനും ഇപ്പോഴാ എഴുന്നേറ്റത്... " ലച്ചു നേരെ ബാത്‌റൂമിൽ കയറി..

കുളി കഴിഞ്ഞ് വരുമ്പോഴും അപ്പു അവിടെ ആകെ അരിച്ചു പൊറുക്കുകയാണ്... "ഡാ... ഡാ....എന്താ... " "എന്റെ സർപ്രൈസ് എവിടെ... " "ഓഹ്... ഞാൻ അത് മറന്നുപോയി... " "നീ മറക്കും അത്കൊണ്ടാണ് ഞാൻ എഴുനേറ്റ് നേരെ ഇങ്ങോട്ട് വന്നത്... " "ഓഹ്... അങ്ങനെ... ഞാൻ ഇപ്പൊ തരാം... " ലച്ചു നേരെ ചെന്ന് ടേബിളിൽ വച്ചിരിക്കുന്ന അവളുടെ ബാഗ് തുറന്നു... "ഇന്നാ.... " "ഇത് എവിടെനിന്നാ.... " "അപ്പം നിന്നാൽ മതി കുഴി എണ്ണണ്ട... കേട്ടോ... " "Thanks ചേച്ചി കുട്ടി... " അവൻ ആ മാല അപ്പോൾ തന്നെ കഴുത്തിൽ ഇട്ടു... ദളപതിയുടെ pic ഉള്ള മാലയും പിന്നെ ദളപതിയുടെ ഒരു വലിയ pic ആയിരുന്നു ലച്ചുവിന്റെ സർപ്രൈസ്... അത് കിട്ടിയ ഉടനെ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി... അത് നോക്കി ലച്ചു ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ചായകുടി കഴിഞ്ഞ് ഉമ്മറത്തുഇരിക്കുമ്പോൾ ആണ് വേണുവും ആശയും അമ്മുവും വന്നത്... അവർ അകത്തേക്ക് കയറുമ്പോൾ ആണ് ഇഷുവും അമ്മയും വന്നത്... ഇഷുവിനെ കണ്ടതും ലച്ചു മുറ്റത്തേക്ക് ഇറങ്ങി അവരെ സ്വീകരിച്ചു... "അമ്മേ... വാ... ഇഷു വാടി.... " ലച്ചു രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു... അവളെ ജിത്തു മുകളിൽ ബാൽക്കണിയിൽ നിന്ന് നോക്കി നിന്നു...

ഒരു കുഞ്ഞു കമ്മൽ കൂടെ ഒരു പൊട്ട് അതിൽ അവൾ അതീവ സുന്ദിരിയായതുപോലെ അവന് തോന്നി... അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി.... രണ്ട് മണിക്കൂർ നീണ്ട യാത്ര അവസാനിപ്പിച്ച് അവരുടെ വണ്ടി എസ്റ്റേറ്റേറ്റിന്റെ ഗേയിറ്റിൽ എത്തി... അവിടെ എത്തിയപ്പോൾ തന്നെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി... പിന്നിൽ ഇരിക്കുന്ന മൂന്നും ഒട്ടിഇരുന്നു.... വളവും തിരിവും ഉള്ള റോഡിലൂടെ വണ്ടി മുന്നോട്ട് നീങ്ങി... ഇരു വശങ്ങളിലുമായി ഏലം, തേയില, കാപ്പി അങ്ങനെ ഒരുപാട് കൃഷികൾക്ക് ഇടയിലൂടെയാണ് അവരുടെ യാത്ര. അവസാനം വണ്ടി എസ്റ്റേറ്റിൽ എത്തി.... കുന്നിൽ മുകളിൽ ആയതുകൊണ്ട് തന്നെ താഴെയുള്ള സ്ഥലങ്ങൾ വെക്തമായി കാണും... വണ്ടിയിൽ നിന്ന് ഇറങ്ങി എല്ലാവരും അകത്തേക്ക് കയറി.....ശിവയും പ്രിയയും ലച്ചുവും അകത്തേക്ക് കയറി.. ജിത്തു വണ്ടി പാർക്ക്‌ ചെയ്യാൻ വേണ്ടിയും പോയി...

അപ്പുവും ഇഷുവും കൂടെ അവിടെ ചുറ്റി കറങ്ങി ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു... ഇഷു അവിടെ ആദ്യം ആയതു കൊണ്ട് തന്നെ എല്ലാം അതിശയത്തോടെ നോക്കി നിന്നു.... വൈകുന്നേരം ആയതുകൊണ്ട് തന്നെ ചെറിയ ഒരു മൂടൽ മഞ്ഞ് ഉണ്ടായിരുന്നു... അത് കൊണ്ട് തന്നെ താഴേക്കുള്ള കാഴ്ച അത്ര വ്യക്തമല്ലായിരുന്നു... അപ്പു അവൾക്ക് ഓരോരു കാര്യങ്ങളും ചൂണ്ടി കൊണ്ട് പറഞ്ഞു...... അതൊക്കെ ഇഷു അതിശയത്തോടെ കേട്ടു നിന്നു... "നിന്റെ തള്ള് കഴിഞ്ഞില്ലേ അപ്പു.... " "തള്ള് അല്ല ഞാൻ ഉള്ള കാര്യം തന്നെയാ പറഞ്ഞത്... 😒😒" അപ്പു പുച്ഛം വാരിവിതറി കൊണ്ട് അകത്തേക്ക് ഓടി... ഇഷു അതൊന്നും ശ്രദ്ധിക്കാതെ അവിടത്തെ സ്ഥലങ്ങൾ നോക്കി കാണുകയായിരുന്നു... "ആൻവിക്ക് ഈ സ്ഥലം ഇഷ്ടപ്പെട്ടോ... " ഇഷു പെട്ടന്ന് തിരിഞ്ഞു നോക്കിയതും അവൾക്ക് തൊട്ട് പിന്നിൽ ജിത്തു സ്ഥാനം ഉറപ്പിച്ചിരുന്നു... ഇഷു ജിത്തുവിന് അഭിമുഖമായി നിന്നു... രണ്ട് പേരുടെയും കണ്ണുകൾ ഒന്ന് കോർത്തു....

അവന്റെ ശ്വാസം അവളുടെ മുഖത്തേക്ക് തട്ടി....അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റും ഒന്ന് കണ്ണോടിച്ചു..... ജിത്തുവിന്റെ നോട്ടം അവളുടെ കണ്ണുകളിൽ മാത്രമായി ഒതുങ്ങി...... ആ അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.... "എന്നെ അത്രയ്ക്കും പേടിയാണോ... ആൻവി..... " "അ... ല്ല... " "പിന്നെ എന്താ........ " "അ... ത്... " "നിനക്ക് എന്താ വിക്ക് ഉണ്ടോ... " "ഇ... ല്ല.... " അവൻ അവളിൽ നിന്നും അല്പം ഒന്ന് അകന്ന് നിന്നു... അവൻ മാറിയതും ആതി നെഞ്ചിൽ കൈവച്ച് ശ്വാസം ഒന്ന് വലിച്ചു വിട്ടു... അത് കണ്ട് ജിത്തു ഒന്ന് പുഞ്ചിരിച്ചു.... പിന്നെ അവളുടെ മറുപടിക്ക് വേണ്ടി അക്ഷമനായി കാത്തു നിന്നു...... "അത്... എന്റെ കാര്യം എല്ലാം സാറിന് അറിയാല്ലോ... " "ആൻവി..... ഇത് ഓഫീസ് അല്ല അത് കൊണ്ട് ജിത്തുന് വിളിച്ചാൽ മതി അല്ലെങ്കിൽ ശിവാന് വിളിച്ചോ... കേട്ടോ " അതിന് ഇഷു ഒന്ന് തലയാട്ടി... "എനിക്ക് അറിയേണ്ടത് എന്നെ ഇഷ്ടമാണോ എന്നാ... " "അ... ത്... " അവളുടെ മറുപടിക്ക് വേണ്ടി അവൻ അക്ഷമനായി കാത്തുനിന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story