അസുരൻ: ഭാഗം 7

Asuran

രചന: Twinkle AS

അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി....അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി... "* അർജുൻ............നോ.........." " ഓഹ് നോ......" കീർത്തിയെ കൊണ്ടുവിടാൻ വേണ്ടി ബസ് സ്റ്റോപ്പിൽ ഇരിക്കവേ കണ്ണടച്ച് അറിയാതെ ഒന്ന് മയങ്ങി പോയ അവൻ മയക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു...ആകെ വിയർത്തിരുന്നു...അതൊക്കെ സ്വപ്നം ആയിരുന്നോ...??? ഇല്ല,,,അങ്ങനെ ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല.... പെട്ടന്ന് തന്റെ അടുത്തിരുന്ന കീർത്തിയെ ഓർത്തതും അവൻ ഒരു ഞെട്ടലോടെ ചുറ്റിലും നോക്കി...അവൾ തന്റെ അടുത്തില്ലെന്ന സത്യം മനസ്സിലായതും അവന്റെ ഉള്ളിൽ പേടിയുടെ വിത്തുകൾ മുള പൊന്തി... കണ്ട സ്വപ്നം അവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി നിന്നു.... പെട്ടെന്ന് തന്നെ അവൻ അവിടെ മുക്കും മൂലയും അരിച്ചു പെറുക്കാൻ തുടങ്ങി...അവൾക്ക് പോകാൻ ഒള്ള ബസ് വന്ന് പോയിക്കഴിഞ്ഞരിന്നു... നിരാശയോടെ അതിലേറെ ടെൻഷനോടെ അവൻ മുടി പിച്ചി....

* ക്ണിം ക്ണിം * പെട്ടെന്ന് ഫോൺ ബെൽ അടിച്ചതും അവൻ * UNKNOWN NUMBER * ന്ന് എഴുതി കാണിച്ച സ്ക്രീനിലേക്ക് ഉറ്റുനോക്കി.... " ഹ...ഹലോ...." "എന്താ അർജുൻ ശബ്ദത്തിൽ ഒരു ഇടർച്ച...ഓഹ് ഭാര്യയെ തിരഞ്ഞു മടുത്തോ...സോ പുവർ " " ഹലോ...ആരാടാ നീ...??? " " ഏതായാലും നിന്റെ മിത്രം അല്ലെന്ന് ഉറപ്പിച്ചോ... നിന്റെ അന്തകൻ...നീയെന്ന അസുരന്റെ അന്തകൻ * " " ഫോണിൽ കൂടെ ഡയലോഗ് അടിക്കാൻ നിക്കാതെ ആണാണെങ്കിൽ നേർക്ക് നേർ വന്ന് സംസാരിക്കടാ...." " ഹ്മ്മ്....അതിന് തന്നെയാടാ വിളിച്ചേ... ഭാര്യയെ ജീവനോടെ കാണണം എന്നുണ്ടെങ്കിൽ ഞങ്ങൾ പറയുന്നിടത്തേക്ക് വരണം...അതിനിടയിൽ അതിബുദ്ധി കാണിക്കാൻ നോക്കിയാൽ പൊന്ന് മോനെ...." " ഞാൻ എവിടെ വരണം....??? " " ബൈപ്പാസ് റോഡിന്റെ പുറകിലൂടെ ഒള്ള വഴിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ....അതും തനിച്ച്....10 മിനിട്ടിനുള്ളിൽ ഇവിടെ എത്തിയിരിക്കണം...." * കൂ...കൂ....കൂ....* അവനെന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായിരുന്നു....അങ്ങോട്ട്‌ തിരിച്ചു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു....

എന്റെ ജീവൻ പോയാലും വേണ്ടില്ല...കീർത്തി,,,,അവൾക്കെന്തെങ്കിലും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല....സമയം പാഴാക്കാതെ അർജുൻ തന്റെ കാറും കൊണ്ട് സ്പീഡിൽ കുതിച്ചു.... ________ അവർ പറഞ്ഞ സ്ഥലത്ത് എത്തിയതും ഏകദേശം ഒരു ഹൊറർ വില്ല പോലെ ഉണ്ടായിരുന്നു...തന്റെ ഓരോ ചലനങ്ങളും സൂക്ഷമമാക്കിക്കൊണ്ട് അവൻ ഓരോ സ്റ്റെപ്പും എടുത്തു വെച്ചു.... അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്നതും അവിടുത്തെ കാഴ്ച കണ്ട് അവൻ ഒരു ഞെട്ടലോടെ ചുറ്റും നോക്കി.... അവിടെ ഒരു കല്യാണ വീട് പോലെ അലങ്കരിച്ചു വെച്ചിരിക്കുന്നു...ഒരു മണ്ഡപവും അവിടെ താലിയും രണ്ട് മാലയും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു... പെട്ടെന്ന് കൊലുസിന്റെ ഒച്ച കേട്ടതും അവന്റെ കണ്ണുകൾ സ്റ്റേർ കേസിലേക്ക് ചെന്നു....കല്യാണപ്പെണ്ണിനെ പോലെ കീർത്തി സർവാഭരണ വിഭൂഷിതയായി ഇറങ്ങി വരുന്നു...

അവളെ കണ്ടതും ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവള്ടെ പിറകെ കൊറേ പേർ ഇറങ്ങി വരുന്നു... അവരിലെക്ക് കണ്ണ് പായിച്ചതും അവന്റെ കണ്ണുകൾ ഒരാളിൽ ഉടക്കി... " അവൻ....ക്രിസ്റ്റഫർ..." " വെൽക്കം വെൽക്കം അർജുൻ...ഓഹ്...പറഞ്ഞതിലും 3 മിനിറ്റ് മുൻപേ എത്തിയല്ലോ...സോൾജിയർ തന്നെ... ഏതായാലും വന്ന സ്ഥിതിക്ക് എന്റെയും അതായത് ഈ ക്രിസ്റ്റഫറിന്റെയും നിന്റെ ഭാര്യ ആയ കീർത്തിയുടെയും മാര്യേജ് ആണ്..." " വാട്ട്‌....??? ആർ യൂ ഫണ്ണി മിസ്റ്റർ...??? " "എന്താ അർജുൻ ഫണ്ണി ആയിട്ട് നിനക്ക് തോന്നിയോ...??? നിനക്ക് വിശ്വസിക്കാൻ പ്രയാസം ആണെങ്കിൽ നിന്റെ ഈ ഭാര്യയോട് തന്നെ ചോദിക്ക്..." ക്രിസ്റ്റഫർ പറയുന്നത് കേട്ടതും അർജുൻ ഒരു പുച്ഛത്തോടെ കീർത്തിയുടെ അടുത്തേക്ക് ചെന്നു... " നീയെന്തിനാ ഒരു കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി നിക്കുന്നത്...??? എന്താ ഇവനെ കെട്ടാൻ പോകുവാണോ..."

" ……………" " നിന്റെ നാവിറങ്ങി പോയോടി പുല്ലേ..." അവൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും അവൾ ഞെട്ടി പോയിരുന്നു...ഒഴുകിയിറങ്ങാൻ വെമ്പുന്ന മിഴികളെ തടഞ്ഞു നിർത്തിക്കൊണ്ട് നെഞ്ച് പൊട്ടുന്ന വേദനയിൽ അവൾ പറഞ്ഞു തുടങ്ങി... " അതെ,,,,,ഇയാളെ കെട്ടാൻ വേണ്ടി തന്നെയാ ഒരുങ്ങി നിൽക്കുന്നത്...കെട്ടിയെന്ന് അല്ലാതെ നീ എന്നെ ഭാര്യ ആയിട്ട് ഇതുവരെ കണ്ടിട്ടില്ലല്ലോ..പിന്നെ ഞാൻ ആരുടെ കൂടെ പോയാലും നിനക്കെന്താ.... നീയെന്തിനാ അർജുൻ ഇങ്ങോട്ട് വന്നത്...????എന്തിനാ....??? പോയി തരുവോ ഒന്ന്... പ്ലീസ്..." അവളുടെ ഓരോ വാക്കുകളും കണ്ണുനീരിന്റെ ഉപ്പുരസത്തിൽ അലിഞ്ഞു പോയിരുന്നു.... " ഞാൻ പോകുവായിരുന്നു...പക്ഷേ നിന്റെ ഈ കണ്ണുനീർ....നീ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് വ്യക്തമാകാൻ എനിക്ക് ഇതിലും വലിയ തെളിവ് ഒന്നും വേണ്ട കീർത്തി...ഈ അര്ജുന് ഒരു മടക്കം ഉണ്ടെങ്കിൽ അത് നിന്നെയും കൊണ്ടാകും....നിന്നെയും കൊണ്ട് മാത്രം...." " അർജുൻ പ്ലീസ്.. നീ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷപെടണം..പ്ലീസ്...നിന്റെ ജീവൻ ആപത്തിൽ ആണ്..."

" എന്നിൽ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും ഞാൻ ഒരിക്കലും ഒറ്റപ്പെടുത്തില്ല...നീ ആരെയാ കീർത്തി പേടിക്കുന്നെ...നിന്നെ ആർക്കേലും തൊടണം എങ്കിൽ അതെന്റെ ജീവൻ എടുത്തിട്ട് മാത്രേ പറ്റു....." " അർജുൻ....എന്റെ....." "ശൂ.....മിണ്ടിപ്പോകരുതു....നീ പറഞ്ഞു പറയേണ്ടത് എല്ലാം...അവന് ജീവനിൽ കൊതി ഇല്ലങ്കിൽ പിന്നെ അവന് ജീവിക്കാൻ അർഹത ഇല്ല...കൊല്ലടാ ഈ നായിന്റെ മോനെ...." അതും പറഞ്ഞ് ക്രിസ്റ്റഫർ അലറിയതും അടുത്ത് നിന്ന ഒരു ഗുണ്ട അവന്റെ നേരെ ഓടി അടുത്തു.... അവന്റെ അടുത്തേക്ക് ഓടി പോകാൻ നിന്ന അവള്ടെ കൈ ബലമായി പിടിച്ചു വെച്ച് ക്രിസ്റ്റഫർ അടി നോക്കി നിന്ന് വീക്ഷിച്ചു...അർജുന്റെ ഫൈറ്റ് കണ്ടതും അയാൾ നേരിയ തോതിൽ ഒന്ന് വിയർത്തു പോയി...* ഒരു പട്ടാളക്കാരന്റെ മുഴുവൻ ഗാഭീര്യവും കാണിക്കുന്നുണ്ട് * ന്ന് അയാൾ മനസ്സിൽ ഓർത്തു.... അവസാനത്തെ ആളെയും തറപറ്റിച്ച ശേഷം അർജുൻ ഒന്ന് തലയുയർത്തി അയാളെ നോക്കി... " വൗ.....നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു അർജുൻ...ഗ്രേറ്റ്‌..."

" നിന്റെ കൂട്ടത്തിലെ അവസാനത്തെത് നീയാണ്...നിനക്കോർമ ഉണ്ടോ എന്റെ അനിയത്തിയെ നിന്റെ അനിയൻ കൊന്നപ്പോൾ കോടതിയിൽ നിന്ന് ജാമ്യം ലഭിച് നീ അവനെ ഇറക്കിക്കൊണ്ട് പോയത്...അന്നേ അവന്റെ അന്ത്യം എന്റെ കൈകൊണ്ടു ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചതാരുന്നു...ഇനി നീ..." " ഹ ഹ ഹ.....എന്നെ ഇല്ലാതെയാക്കിയിട്ട് ഇവളെയും കൊണ്ട് ഇവിടുന്ന് രക്ഷപെടാം എന്നാണോ നീ വിചാരിച്ചേ...10 മിനിറ്റിനുള്ളിൽ എന്റെ ഫുൾ ഗാങ് ഇവിടെ എത്തും...ഇവളെയും കൊണ്ട് ഇവിടുന്ന് ജീവനോടെ രക്ഷപെടാൻ നിന്നെ കൊണ്ട് സാധിക്കില്ല..." അവനെ നോക്കി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു അയാൾ നിർത്തി...താൻ തന്നെ ആയിരുന്നെങ്കിൽ എങ്ങനെ എങ്കിലും പിടിച്ചു നിക്കാമായിരുന്നു...പക്ഷേ കീർത്തി,,,അവൾ കൂടെ ഒള്ള സ്ഥിതിക്ക് എങ്ങനെ...???? പിന്നെ ഒന്നും നോക്കിയില്ല...അവന്റെ നേർക്ക് ഞൊടിയിടയിൽ കറങ്ങി അവന്റെ കാൽ അയാളുടെ കാലിൽ ലോക്ക് ആക്കിക്കൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞു തള്ളി..പെട്ടെന്ന് ബാലൻസ് പോയ അയാൾ ഭിത്തിയിൽ ഇടിച്ചു താഴെ വീണു....

ആ സമയം മാത്രം മതിയായിരുന്നു അവന്.. പിന്നെ ഒന്നും നോക്കാതെ കീർത്തിയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് ആ ബിൽഡിംഗ്‌ ന്റെ പുറകിലത്തെ കാട്ടുവഴിയിൽ കൂടെ ഓടി.... അവളെന്തോ അവനോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനത് കേൾക്കാൻ കൂട്ടാക്കാതെ അവളെയും കൊണ്ട് ഓടി.... " അർജുൻ സ്റ്റോപ്പ്‌....." അവൾ കരഞ്ഞു കൊണ്ട് ഒച്ച വെച്ചതും അവൻ പെട്ടെന്ന് നിന്നു... തിരിഞ്ഞു അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി.... " അർജുൻ പ്ലീസ്...എന്നെ വിട്ടിട്ട് പോ...നീയെങ്കിലും ചെന്ന് രക്ഷപെട്...നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് രക്ഷപെടാൻ സാധിക്കില്ല..." കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അവന്റെ കരങ്ങൾ പതിഞ്ഞു കഴിഞ്ഞിരുന്നു.... " മിണ്ടാതെ ഇരിക്കടി....വിട്ടിട്ട് പോകാൻ അല്ല കെട്ടിയത്....രക്ഷപെടുന്നുണ്ടെങ്കിൽ ഒന്നിച്...നിന്നെ രക്ഷപെടുത്താവോന്ന് ഞാൻ ഒന്ന് നോക്കട്ടെ..." " എന്നെ ഇതിൽ നിന്ന് രക്ഷപെടുത്താൻ സാധിക്കുമെങ്കിൽ എന്നാ രക്ഷപെടുത്ത്...." ന്ന് പറഞ്ഞ് അവൾ തന്റെ അരപ്പട്ട അവന് നേരെ ചൂണ്ടി കാണിച്ചു....

" ഇത് എന്താ...??? " " ബോംബ്....." " വാട്ട്‌.....?????? " "അതാ അർജുൻ ഞാൻ പറഞ്ഞെ ഒന്ന് രക്ഷപെടാൻ...നമ്മള് അവിടുന്ന് പോന്നപ്പോ തന്നെ അയാൾ ടൈമർ ഓൺ ആക്കി...ഓൺ ആക്കി 60 sec കഴിഞ്ഞാൽ പിന്നെ ഇത് പൊട്ടിത്തെറിക്കും...എന്തൊക്കെയോ സ്‌പോടക വസ്തുക്കൾ കൊണ്ട് ഒള്ളത് ആണ്...നമ്മള് രക്ഷപെടാതെയിരിക്കാൻ വേണ്ടി ഇത് അത്ര പെട്ടന്ന് ഒന്നും അഴിക്കാൻ പറ്റാത്ത പോലെ ആണ് ഫിറ്റ്‌ ചെയ്തു വെച്ചിരിക്കുന്നത്...." അതിൽ 5 വയറുകൾ ഉണ്ട്...ഒരേപോലെ ഒള്ള രണ്ടെണ്ണം വീതം ഒണ്ട്..ഇതിൽ ഏത് ഇനാക്ടീവ്‌ ചെയ്യതാൽ ആണ് ബോംബ് ന്യൂട്രൽ ആകുന്നത്.... അവൻ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു... " അർജുൻ...ഇനി വെറും 15 sec മാത്രം ബാക്കിയൊള്ളു..." അവൻ അവിടെയുള്ള ഒരു നീല വയറും ചുമന്ന വയറും കണ്ണുകൾ അമർത്തി അടച്ചു കൊണ്ട് ഒരുമിച്ച് പിടിച്ച് വലിച്ചു....

പെട്ടെന്ന് വലിയൊരു ഒച്ച കേട്ടതും... " അയ്യോ.........." " കെടന്ന് അലറാത്തേടി കോപ്പേ...ബോംബ് ഇനാക്ടിവ് ആയി..." ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്ന് കൊണ്ട് അവൾ ആശ്വാസത്തോടെ കണ്ണ് തുറന്നു... " പിന്നെ എന്താ ഒച്ച കേട്ടെ...." " ആ ക്രിസ്റ്റഫർ ന്റെ ആൾക്കാർ വന്നതിലുള്ള സിംബൽ ആണ്...അപ്പൊ എങ്ങനാ...ഇവിടെ നിക്കാൻ ആണോ പ്ലാൻ..." അവൻ അത് ചോദിച്ചു തീർന്നതും അവൾ പെട്ടെന്ന് അവന്റെ കയ്യും പിടിച്ചു മുൻപിൽ ഓടി...ഓടുന്നതിനിടയിൽ തല ചെരിച്ചു അവനെ നോക്കി സൈറ്റ് അടിച്ചു കാണിച് തിരിഞ്ഞതും മുന്നിൽ കണ്ട വേരിൽ കാലുടക്കി അവൾ നിലത്തേക്ക് ഉരുണ്ട് വീണു....അവന്റെ കയ്യിൽ മുറുക്കി പിടിച്ചത് കൊണ്ട് അവളോടൊപ്പം അവനും നിലത്തേക്ക് വീണു...ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story