അസുരൻ: ഭാഗം 7

asuran

എഴുത്തുകാരി: മയിൽപീലി

ഇഷു... " "ഓഹ്... ഇവളെ കൊണ്ട് തോറ്റു... " ലച്ചുവിന്റെ വിളി കേട്ട് ജിത്തു പിറുപിറുത്തു... "ഞാൻ പോട്ടെ... " ഇഷു അത്രയും പറഞ്ഞ് തടി തപ്പി... ഇഷു പോയതും ജിത്തുവിന്റെ ദേഷ്യം ഇരട്ടിച്ചു... "ഓഹ്... പറയാൻ തുടങ്ങിയതാ... എല്ലാം നശിപ്പിച്ചു... " ജിത്തു അതും പറഞ്ഞ് അകത്തേക്ക് കയറി. __________ "എന്തായിരുന്നു ജിത്തുഏട്ടനും നീയും... മ്മ്.. മ്മ്... " "ഹേയ്... അത് ഒന്നും ഇല്ല... ചുമ്മാ... " "മ്മ്... മനസിലായി... " "ഒന്ന് പോടീ... അങ്ങനെ ഒന്നും ഇല്ല... " "എങ്ങനെ ഇല്ല.... അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... " "😁😁😁" "കിണിക്കല്ലേ... സത്യം പറ നിനക്ക് ജിത്തു ഏട്ടനെ ഇഷ്ടമല്ലേ... " "അത്.... എനിക്ക്... അറിയില്ല... " "എന്താണ്.... ഇവിടെ രണ്ട്പേരും... എന്റെ ഇഷു നീ എനിക്ക് ഒരു ചാൻസ് തരുവോ നാത്തൂന് വിളിക്കാൻ.... " "അത് തന്നെയാ ശിവ ഞാനും ചോദിക്കുന്നത്.... ഇവൾ ഒരു മറുപടി തരുന്നില്ല.... " "ദേ ഇങ്ങോട്ട് നോക്ക്.... ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ ഒരു കാരണവശാലും സാറിനോട് പറയരുത്.... " "അത് എന്താ.... " "അത് എന്താന്ന് വച്ചാൽ എനിക്ക് സാറിനെ ശെരിക്കും ഇഷ്ടമാണ്....

പക്ഷെ എന്റെ അമ്മയ്ക്ക് ഇഷ്ട്ടമല്ല.... അത് കൊണ്ട് മാത്രമാ ഞാൻ സാറിനോട് എന്റെ ഇഷ്ടത്തെപ്പറ്റി പറയാത്തത്......... അമ്മയ്ക്ക് സംഭവിച്ചത് ഓർത്തുള്ള പേടിയായിരിക്കാം.... അമ്മ എന്ന് സമ്മതിക്കുന്നുവോ അന്ന് ഞാൻ ഈ കാര്യം സാറിനോട് പറയാം.... അത് വരെ ഈ കാര്യം സാർ അറിയരുത്.... " "ഇല്ല ഞങ്ങൾ ആയിട്ട് ഇത് ജിത്തുഏട്ടനോട് പറയില്ല.... " "അമ്മ എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ...? " " വേറെ ഒരാൾക്ക് മുന്നിൽ ഈ ഇഷാൻവി കഴുത്ത് നീട്ടില്ല.... " അനുസരണയില്ലാതെ വന്ന അതിഥിയെ മറച്ചുപിടിച്ച് ഇഷു ബെഡിൽ നിന്ന് എഴുനേറ്റ് ബാൽക്കണിയില്ലേക്ക് നടന്നു.... പുറത്ത് നിൽക്കുന്ന ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു.... അവൻ ഒരു പുഞ്ചിരിയാല്ലേ കണ്ണ് തുടച്ചുകൊണ്ട് മുറിയിലേക്ക് നടന്നു.... •••••••••••••••••••••••••••••••••••••••••••• രാത്രി എല്ലാവരും ഭക്ഷണം കഴിച്ച് വെറുതെ പുറത്ത് ഇരിക്കുകയായിരുന്നു...

ജിത്തു മേലെ അടുത്ത് ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു... ഓപ്പോസിറ്റ് സീറ്റിൽ ഇഷുവും... ജിത്തുവിനെ കണ്ടതും ഇഷുവിന്റെ കണ്ണുകൾ പിടയ്ക്കാൻ തുടങ്ങി... ജിത്തു അത് നല്ലത്പോലെ ആസ്വദിച്ചു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... "പ്രിയേച്ചി നമ്മുക്ക് നാളെ രാവിലെ തിരിച്ചല്ലോ..... " "ഹാ... ഒക്കെ... എനിക്ക് ഇത്തിരി വർക്ക്‌ ചെയ്തു തീർക്കാൻ ഉണ്ട്... " "അപ്പൊ എല്ലാവരോടും നാളെ രാവിലെ നമ്മുക്ക് വീട്ടിലേക്ക് വണ്ടി വിടാം... " ബാക്കി ഇരിക്കുന്ന മൂന്നും കൈയടിച്‌ പാസാക്കി... എന്നാൽ ഇഷുവിന്റെ മുഖം മാത്രം തെളിഞ്ഞില്ല... """ആദി calling... """ "ഹേയ് ആദി... ഞാൻ ഇപ്പൊ വരാം... " അത് പറഞ്ഞ് ജിത്തു എഴുനേറ്റ് പോയി... ആദിയുടെ പേര് കേട്ടതും ലച്ചുവിന്റെ മുഖം മങ്ങി.... അവൾ എഴുനേറ്റ് മുറിയിലേക്ക് നടന്നു............ ബാക്കി നാലും അവിടെ ഇരുന്ന് കത്തിയടിക്കാൻ തുടങ്ങി... അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞ് ജിത്തു എത്തി.... "ഒരു സന്തോഷ വാർത്ത..... എവിടെ ലച്ചു എവിടെ... " "അവൾ മുറിയിൽ ഉണ്ട്.... നീ കാര്യം പറ...."

"ഹാ... ഞാൻ പറയാം.... ആദി വരുന്നുണ്ട്... നാളെ ഈവെനിംഗ് അവൻ അവിടെ നിന്ന് ഇറങ്ങും... അത് പറയാൻ ആണ് അവൻ വിളിച്ചത്.... " "ഓക്കേ അപ്പൊ നാളെ രാവിലെ പോകാം... ഗുഡ് നൈറ്റ്‌... " ജിത്തു ഗുഡ്nyt ഉം പറഞ്ഞ് ഇഷുവിനെ ഒളി കണ്ണിട്ട് നോക്കി മുറിയിലേക്ക് പോയി... "ഇഷു വാ കിടക്കാം... " "ഞാൻ പിന്നെ വരാം നിങ്ങള് കിടന്നോ... " ഇഷു നേരെ ബാൽക്കണിയിൽ ചെന്ന് നിന്നു... നല്ല തണുത്ത കാറ്റ് അവളെ ഒന്ന് പുൽകി... ഇരുകൈകളും കെട്ടി കണ്ണ് അടച്ച് നിന്നു... പെട്ടന്ന് ജിത്തു പുതപ്പ് കൊണ്ട് ഇഷുവിനെ മൂടി കൂടെ ജിത്തുവും.......ജിത്തു ഇഷുവിന്റെ അരയിലൂടെ കൈ ചേർത്ത് അവനോട് ചേർത്ത് നിർത്തി.... "സാർ... എന്താ ഇത് പ്ലീസ് എന്നെ വിട്... " ജിത്തുവിന്റെ പിടി ഒന്ന് കൂടി മുറുകി... അവളെ അവന് അഭിമുഖമായി നിർത്തി.... ജിത്തു അവളെ നെഞ്ചോടു ചേർത്ത് നിർത്തി.... അവളുടെ മുഖം കൈകളിൽ എടുത്തു... ജിത്തുവിന്റെ നോട്ടം ചെന്ന് നിന്നത് ഇഷുവിന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആണ്... അത് മനസ്സിലാക്കിയതും ഇഷു പേടിച്ച് ചുറ്റും നോക്കി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story