അസുരൻ: ഭാഗം 8

Asuran

രചന: Twinkle AS

ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി... നേരെ ചെന്നത് ഒരു സൂയിസൈഡ് പോയിന്റ് പോലെയുള്ള സ്ഥലത്തു ആണ്...ഇതിലെ താഴെ പോയാൽ ജീവൻ തിരിച്ചു കിട്ടാൻ പോലും അസാധ്യം ആണ്...അതുപോലെ നിലകാണാ വെള്ളം ആണ് താഴെ നിറച്ചും... അത് മനസിലാക്കി കൊണ്ട് അവളെയും കൊണ്ട് താഴേക്കു വീഴാതെ ഞാൻ അവിടെ കണ്ട വേരിൽ മുറുക്കി പിടിച്ചു.... " അർജുൻ..താ,,,താഴെ....നോക്ക്..." "കെടന്ന് പെടയ്ക്കാതേടി...ഒന്നാമതെ ബലം അതികം ഇല്ലാത്ത വേരും കൂടി ആണ്..." " അർജുൻ...എനിക്ക് പേടിയാകുന്നുണ്ട്..." "ഒരു കാര്യം ചെയ്യ്...ഞാൻ ആദ്യം കേറാം...പിന്നാലെ നിന്നെ കേറ്റാം..നീ ഈ വേരിൽ മുറുക്കി പിടിക്ക്...." "ഇല്ല എനിക്ക് പേടിയാ...ഞാൻ ആദ്യം കേറാ..." ന്നും പറഞ്ഞു പെണ്ണ് കെടന്ന് തുള്ളിയതും ആ വേരു മണ്ണിൽ നിന്ന് ഇളകി പറിഞ്ഞു വന്നു.... " അർജുൻ........." വേരു ഇളകി വീണതും ഞാനും അർജുനും കൂടെ ആ കൊക്കയിലേക്ക് വീണു....

പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോ ഞാൻ വെള്ളത്തിന്റെ ഒരു ഓരം ചേർന്ന് കെടക്കുവാണ്..ഞാൻ അപ്പൊ തന്നെ ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോ ദേ കിടക്കുന്നു എന്റെ കെട്ടിയോൻ....ഇതെപ്പോ ലാൻഡ് ആയി സാധാരണ ഞാൻ വായിച്ച സ്റ്റോറികളിൽ ഒക്കെ നായകൻ ആദ്യം എഴുന്നേക്കും..പിന്നെ നായികനെ എഴുന്നേൽപ്പിക്കാൻ ഒള്ള പരിശ്രമത്തിൽ ആവും...സത്യം പറഞ്ഞാൽ ഞാൻ ഒരു വായന പ്രേമി ആണ്...ആരോടും പറയണ്ടാട്ടോ...കഥകളിൽ ഒക്കെ ഒള്ളതിന്റെ നേരെ തിരിച്ചാണല്ലോ ഇതിപ്പോ.....ഇതെന്താ എഴുന്നേക്കാത്തതു..ഇനി കാറ്റേങാനും പോയോ..😲 ഞാൻ പൾസ് നോക്കിയപ്പോ സംഭവം ഒന്നും കേക്കുന്നില്ല..എന്റെ സിവനെ ഇങ്ങേരുടെ കാറ്റ് പോയിന്നു തോന്നുന്നു..ഇനി ഞാൻ എങ്ങനെ രക്ഷപെടും... ഞാൻ അർജുന്റെ നെഞ്ചത്ത് ഇടിച്ചു വിളി തുടങ്ങി...ഏതായാലും അങ്ങനെ ഒന്നും മരിക്കുന്ന ആളല്ല ഇതെന്ന് ഞാൻ എന്നോ മനസിലാക്കിയതാണ്... "അർജുൻ...എഴുന്നേക്ക്...അർജുൻ..ഒന്ന് എഴുന്നേൽക്ക് പ്ലീസ്..ഇതാരാ വന്നേക്കുന്നെന്ന് നോക്ക്..ഞാനാ കീർത്തി..."

ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചതും അവൻ പതിയെ ചുമച്ചു കൊണ്ട് എഴുന്നേറ്റ് ചുറ്റും നോക്കി,,,ശ്വാസം നേരെ വലിച്ചു വിട്ടു... " എന്തോന്നാടി കോപ്പേ..മനുഷ്യന്റെ നെഞ്ച് ഇടിച്ചു കലക്കിയല്ലോ നീ.." " തന്റെ കാറ്റ് പോയിന്നു വിചാരിച്ചു..അതാ.."😁 " അവള്ടെ...എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്......" ന്ന് പറഞ്ഞു അർജുൻ എഴുന്നേറ്റു ചുറ്റും നോക്കി..ഒരു കാട് പോലെ ഒള്ള സ്ഥലം..അത് കണ്ടപ്പോ ന്റെ മനസ്സിൽ നൂറു ലഡ്ഡു ഒരുമിച്ച് പൊട്ടി...വായിച്ച സ്റ്റോറി മുഴുവൻ മനസ്സിൽ കെടന്നു കറങ്ങിക്കൊണ്ട് ഇരുന്നു..ഇന്ന് ഇവിടെ ഒരു റൊമാൻസ് നടക്കും..😆 " അർജുൻ,,,വാ പോകാം..." " എങ്ങോട്ട്....???" " ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ..നമുക്ക് രക്ഷപെടണ്ടെ..വാ കാട്ടിലെക്ക് പോകാം..." " അതിന് നിന്റെ കുഞ്ഞമ്മ ഇവിടെ മാപ്പ് വരച്ചു വെച്ചേക്കുവാണോ തിരിച്ചു പോകാൻ..." " പിന്നെ ഇവിടെ ഇരുന്നാൽ ന്റെ കുഞ്ഞമ്മ വന്നു മാപ്പ് വരച്ചു തരോ..ഇതിനെ ഒക്കെ കെട്ടാൻ പോയ എന്നെ പറഞ്ഞാൽ മതീല്ലോ..എന്റെ വിധി..." ഞാൻ പറഞ്ഞത് ഒന്നും ഒരു മൈൻഡും ചെയ്യാതെ അർജുൻ കൊറച്ചു മാറി ഒരു കല്ലേലു കേറി ഇരുന്നു.

.ഞാൻ നോക്കിപ്പോ ചെക്കൻ ബനിയൻ ഒക്കെ ഊരി എടുത്തു പിഴിഞ്ഞു വെള്ളം കളയുവാണ്..ഇങ്ങനെ ഒക്കെ നിന്ന് മ്മളെ ഒരു കോഴി ആക്കല്ലേ ചെക്കാ..സ്വന്തം കെട്ടിയോനെ വായി നോക്കുന്ന ഒരു കെട്ടിയോൾടെ ആത്മഗതം ആട്ടോ..😤 അവൻ ബനിയൻ ഒക്കെ ഊരി മാറ്റി ആ കല്ലേലു കെടന്നു..ഞാൻ പിന്നെ എന്നാ കാണാൻ നിക്കുവാ..ഞാനും ആ പുഴ വെള്ളത്തിൽ കാലും ഇട്ട് അങ്ങ് ഇരുന്നു.... കൊറച്ചു കഴിഞ്ഞപ്പോ എന്റെ ചങ്ക് വന്നു...ആരാ..??? അതന്നെ വിശപ്പ്...ഇനി ബലം പിടിച്ചു ഇരുന്നിട്ട് കാര്യല്ല... "അർ..അല്ല,,,ഏട്ടാ .." ഞാൻ അവന്റെ അടുത്ത് ഇരുന്നു തോണ്ടി തോണ്ടി വിളിച്ചതും അവൻ ഞെട്ടി എഴുന്നേറ്റ് എന്നെ ഏതോ നികൃഷ്ട ജീവിയെ പോലെ നോക്കാൻ തൊടങ്ങി.. " ഏഹ്...എന്താ വിളിച്ചേ..." "ഏട്ടാന്ന്..." "ഓഹോ..അപ്പൊ എന്തോ കാര്യസാധനം ഒണ്ട്. വളച്ചു കെട്ടില്ലാതെ മര്യാദക്ക് പറഞ്ഞോ..." " അത് പിന്നെ എനിക്ക് നല്ലോണം വയറു വേദനിക്കുന്നു..വയറ്റിൽ കൂടെ ഒരു കാളലു ഒക്കെ പോലെ തോന്നുന്നു.." "അതിനെയാണ് മലയാളത്തിൽ വിശപ്പ് ന്ന് പറയുന്നത്..."

"അതെനിക്കറിയാ..എനിക്ക് നല്ലോണം വിശക്കുന്നുണ്ട്..എന്തേലും കൊണ്ട് തരോ...പ്ലീശ്....പ്ലീശ്..." "കാര്യം കാണാൻ കഴുത കാൽ പിടിക്കാൻ വരുന്നു കേട്ടിട്ട് ഉണ്ട്..ഇപ്പൊ കണ്ടു..ഏതായാലും നീ ചോദിച്ചതല്ലേ..നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ ഒരു തട്ടുകട ഉണ്ട്..ചെന്ന് മേടിച്ചു കഴിക്ക്..ഹല്ല പിന്നെ..." എനിക്കങ്ങു എരിഞ്ഞു കേറി..സംയമനം പാലിചേ പറ്റു..പന്ത് ഇപ്പൊ അവന്റെ കോർട്ടിൽ ആണ്... " പിന്നെ.. ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ...വാ അർജുൻ എങ്ങനെ എങ്കിലും പുറത്ത് കടക്കാൻ നോക്കാം..." " ഇനിയും കൂടുതൽ മണ്ടത്തരം ചെയ്തു വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വെക്കാതെ മര്യാദക്ക് എന്റെ പിറകെ വാ..." ന്ന് പറഞ്ഞ് അർജുൻ എങ്ങോട്ടെന്നില്ലാതെ മുൻപിൽ നടന്നു..പിറകെ ഞാനും...മനുഷ്യന് വിശന്നിട്ടു ആണേൽ കൊടലും കരിഞ്ഞു...എനിക്കിനി വയ്യായെ...😵 സഹികെട്ടു ഞാൻ അർജുൻ ന്ന് അലറാൻ നിന്നപ്പോഴേക്കും പെട്ടെന്ന് അവൻ എന്റെ വാ പൊത്തിപിടിച്ചു മരത്തിന്റെ മറവിൽ കൊണ്ട് പോയി... ഞാൻ അവന്റെ കണ്ണുകളിലേക് മാറി മാറി നോക്കികൊണ്ട്‌ ഇരുന്നു...

എങ്ങോട്ടോ ചുറ്റും നോക്കിക്കൊണ്ട് മിണ്ടല്ലേ ന്ന് പറഞ്ഞ് അർജുൻ എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നു.... പെട്ടന്ന് എന്റെ കണ്ണുകളിലേക്ക് അവനും നോക്കിയപ്പോ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു...ബോദോദയം വന്ന പോലെ അവൻ തന്നെ എന്നിൽ നിന്ന് അകന്ന് മാറി നെറ്റിയിൽ തടവിക്കൊണ്ട് തിരിഞ്ഞു നടന്നു... " അതെ,,,,ഇങ്ങോട്ട് രണ്ട് വഴി ഒണ്ടല്ലോ..ഏത് വഴി പോണം...??? " " ഒന്ന് ചെലയ്ക്കാതെ നടക്കാൻ പറ്റുവോ..ശല്യം..." " എന്നുവെച്,,,,കണ്ട കാട്ടിലെക്ക് ഒന്നും ഞാൻ വരില്ല..ആ വഴി കണ്ടിട്ട് കാട്ടിലെക്ക് ആണെന്ന് തോന്നുന്നു...നമുക്ക് ഈ വഴി പോകാം അർജുൻ പ്ലീസ്...എനിക്കെന്തോ അത് പന്തിയുള്ളതായി തോന്നുന്നില്ല..." " എന്നാ എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല...ഞാൻ അങ്ങോട്ട്‌ പോകുവാ...വേണേൽ വാ..." ന്ന് പറഞ്ഞ് അവൻ എന്നെ മൈൻഡ് ചെയ്യാതെ ഒരു വഴിയേ പോകാൻ തുടങ്ങി..

. " എന്നാ കേട്ടോ...നിങ്ങടെ കൂടെ വരാൻ എനിക്ക് മനസില്ല..ഞാൻ അങ്ങോട്ട്‌ വരില്ല....ഇങ്ങോട്ടെ ഒള്ളൂ...." ന്ന് പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചു എതിർ വഴിയിൽ കൂടെ നടന്നതും അർജുൻ ചവിട്ടി തുള്ളിക്കൊണ്ട് എന്നെ തട്ടി മാറ്റി മുൻപിൽ നടന്നു... അത് കണ്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു... കൊറച്ചു അങ്ങ് ചെന്നപ്പോ ആ സ്ഥലവും മരങ്ങളും ഒക്കെ നേരത്തെ എവിടെയോ കണ്ടപോലെ തോന്നി.. നേരത്തെ കാണാൻ ഞാൻ ഇവിടെ വന്നിട്ട് ഇല്ലല്ലോന്ന് ഓർത്തു അർജുനെ നോക്കിയപ്പോ എന്നെ കൊല്ലാൻ ഒള്ള കൊലവെറിയിൽ നിൽക്കുന്നു... " ഡീീീ...ഇതാണോടി നിന്റെ മറ്റേടത്തേ വഴി...നിന്നിടത്ത് തന്നെ തിരിച്ചു എത്താൻ ആണേൽ നിനക്ക് ഇവിടെ തന്നെ നിന്നാൽ മതിയായിരുന്നല്ലോ..എന്നാത്തിനാ വെറുതെ മനുഷ്യനെയും കൂടെ ബുദ്ധിമുട്ടിചേ " പണി പാളി മക്കളെ...ഞങ്ങൾ നേരത്തെ നിന്ന സ്ഥലം ഇല്ലാരുന്നോ..ഒന്ന് ചുറ്റിക്കറങ്ങി അവിടെ തന്നെ വന്ന് നിന്നു...അതിനാണ് എന്റെ കെട്ടിയോൻ ഇങ്ങനെ കെടന്ന് ഒറഞ്ഞു തുള്ളുന്നത്.. " അതിന് നിങ്ങളോട് ആരേലും പറഞ്ഞോ എന്റെ പിറകെ വരാൻ..സ്വയം വന്നതല്ലേ...." " ഞാൻ ഇല്ലായിരുന്നെങ്കിൽ അടുത്ത ദിവസത്തെ ഫ്ലാഷ് ന്യൂസ്‌ നിന്നെ ആന ചവിട്ടി കൊന്നുന്ന് പറഞ്ഞാവും..." "ഹും....ഇനിയെന്താ ചെയ്യുന്നേ.." 😏

" ദയവ് ചെയ്ത് ഓരോ മണ്ടത്തരങ്ങൾ ഇനിയും ആലോചിക്കരുത്..." ഞാൻ മിണ്ടാതെ അവനെ തന്നെ നോക്കി നിന്നപ്പോൾ അവൻ എന്നെ തന്നെ ഉറ്റുനോക്കിക്കൊണ്ട് നിന്നു... " എ...എന്താ...." " എന്താ ഇത്...?? " "എന്ത്...." " ആ ചെറ്റേടെ സ്വർണം ഒക്കെ എന്തിനാ ഇട്ടേക്കുന്നെന്ന്...വല്ലോരും കണ്ടാൽ വിചാരിക്കും നിന്നെ കല്യാണപന്തലിൽ നിന്ന് അടിച്ചോണ്ട് വന്നതാന്ന്...ഊരി കളയടി ഈ കോപ്പ് ഒക്കെ..." അർജുൻ പറഞ്ഞപ്പോ ആണ് ഞാനും ആ കാര്യം ഓർത്തത് തന്നെ...അല്ലേലും ആ ജന്തുന്റെ സാധങ്ങൾ ഒക്കെ എന്തിനാ എനിക്ക്...ഞാൻ കഴുത്തിലും കയ്യിലും കിടക്കുന്ന ആ തെണ്ടിടെ സ്വർണം മുഴുവൻ ഊരി ആ നദിയിലേക്ക് എറിഞ്ഞു.... അവസാനത്തേ ഒരു മാല ഊരാൻ നോക്കിയതും എന്നെക്കൊണ്ട് അത് പറ്റുന്നില്ലരുന്നു..മുടിയിൽ എങ്ങാണ്ട് കുടുങ്ങി കിടക്കുവായിരുന്നു...പഠിച്ച പണി പതിനെട്ടും നോക്കിട്ട് അത് ഊരി എടുക്കാൻ പറ്റുന്നില്ല... കഴുത്തിൽ കൂടെ ഒരു ചുടുനിശ്വാസം പതിച്ചപ്പോ ആണ് ഞാൻ ഞെട്ടി തല ഉയർത്തിയത്...അർജുൻ മുടിയിൽ നിന്ന് ആ മാല ഊരി എടുക്കാൻ നോക്കുവാണ്...

മുടിയിൽ എവിടെയോ നല്ലോണം ഉടക്കി നിൽക്കുന്നത് കൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥ... തലയിലെ ഭാരം കൊറയുന്നത് പോലെ തോന്നിയപ്പോ ആണ് മുടി അഴിക്കുവാണെന്ന് മനസിലായത്...അപ്പൊ തന്നെ ചങ്കിൽ കൂടെ ഒരു മിന്നൽ ആയിരുന്നു... മുടി അഴിച് മുന്നിലേക്ക് ഇട്ടിട്ട് ആ മാല അഴിക്കാൻ നോക്കി...അതും പറ്റാതെ ആയപ്പോ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു കൊളുത്തിൽ കടിച്ചു ഊരാൻ നോക്കി....ഞാൻ ആണേൽ ഇപ്പൊ വീഴും ന്ന് വരെ തോന്നി പോയി...അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിക്കുമ്പോ ആകെ കൂടെ ഒരു വെപ്രാളം... ആ മാല ഊരി അതിലേക്ക് പുച്ഛിച്ചു നോക്കിട്ട് അർജുൻ അതെടുത്തു വലിച്ചെറിഞ്ഞു... "* അറുത്ത് മാറ്റാൻ പോകുന്ന ബന്ധത്തിന്റെ അടയാളം " എന്റെ താലി മാല കയ്യിൽ എടുത്ത് കൊണ്ട് പറയുന്നത് കേട്ടപ്പോ അര്ജുന് എന്നോട് ഒരിക്കൽ പോലും സ്നേഹം തോന്നിയിട്ടില്ലേന്ന് ഓർത്തു അറിയാതെ ഉള്ളിൽ ഒരു നീറ്റൽ... അവൻ ഇങ്ങനെ ഒക്കെ പറയുമ്പോ കൊള്ളുന്നത് എന്റെ ചങ്കിൽ ആണ്...അവനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു...എനിക്കൊരിക്കലും അവനെ പിരിയാൻ പറ്റാത്ത വിധം... *"

ഏതായാലും ഇത്രയൊക്കെ നടന്ന സ്ഥിതിക്ക് നീ എന്റെ കൂടെ ഒള്ളത് സേഫ് അല്ല...ഇനി നിനക്ക് എന്റെ ലൈഫിൽ നിന്ന് പോകാം..എന്നെന്നേയ്ക്കുമായി..." മറ്റൊന്നും പറയാതെ നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ തുടച് മാറ്റികൊണ്ട് ഞാൻ ആ നദിയോരം ചെന്നിരുന്നു... എന്താ പറഞ്ഞെ...?? ആ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം ന്ന്...എങ്ങനെ പറയാൻ തോന്നി ഇങ്ങനെ ഒക്കെ...എന്തിനാ എപ്പോഴും എന്നോട് ഇങ്ങനെ പറഞ്ഞ് ദേഷ്യപ്പെടുന്നേ...??? ഒരുനിമിഷം കൊണ്ട് അവസാനിപ്പിക്കാൻ ആയിരുന്നെങ്കിൽ എന്നെ ആ ജീവിതത്തിലെക്ക് ക്ഷണിക്കരുതായിരുന്നു... നമ്മള് ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ മനസ്സിൽ നമ്മളില്ലന്ന് അറിയുന്ന സമയം ഈ ജീവതത്തോട് തന്നെ വെറുപ്പ് തോന്നുന്നു...വേണ്ടായിരുന്നു ഒന്നും...!!! ______

കീർത്തിയുടെ മനസ്സ് ഇപ്പൊ മറ്റാരെക്കാൾ നന്നായി എനിക്ക് മനസിലാകും...അവൾ എന്നെ പ്രണയിക്കുന്നുണ്ടെന്നു ആ കണ്ണുകൾ എന്നോട് പറയുന്നുണ്ട്....പക്ഷേ ഞാൻ.... " ❤ നിന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പ്രണയമുണ്ട് എനിക്ക്... അടുത്ത് നിന്ന് അകന്ന് പോകാണോയെന്ന പേടിയും എനിക്കുണ്ട്....അതായിരിക്കാം ഞാൻ എന്റെ പേടി ദേഷ്യമാക്കി നിന്നോട് കാണിക്കുന്നത്... ജീവനാണ് പെണ്ണെ നീ...പ്രാണൻ ആണ് നീ...❤ " പക്ഷേ നീ എന്റെ കൂടെ ഒള്ള ഓരോ നിമിഷവും നിന്റെ ജീവന് അത് ആപത്തു ആണ്..അതുകൊണ്ട് നീ അകന്ന് പോയെ പറ്റു.... ( 🎶അഴകേ,,,നീീ എന്നെ പിരിയല്ലേ... ഒരുനാളും മറയരുതേ...🎶 അഴകേ നീ കരയരുതേ.... ഇവിടെ ഈ മഴവിൽ കൂട്ടിൽ🎶 പതിയെ ഞാൻ കേഴുന്നു ഇനിയും നിന് പരിഭവമരുതെ...🎶 ............................. ............................. ഹാപ്പി ബി ഹാപ്പിയിലെ മൂവി സോങ് ആണ്....ഈ ഭാഗം എഴുതിയപ്പോൾ ഓർമ വന്നതാ 😝 ) അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story