അസുരൻ: ഭാഗം 8

asuran

എഴുത്തുകാരി: മയിൽപീലി

ജിത്തുവിന്റെ നോട്ടം ചെന്ന് നിന്നത് ഇഷുവിന്റെ വിറയ്ക്കുന്ന ചുണ്ടിൽ ആണ്... അത് മനസ്സിലാക്കിയതും ഇഷു പേടിച്ചു ചുറ്റും നോക്കി.... ജിത്തുവിന്റെ മുഖം ഇഷുവിന്റെ മുഖത്തേക്ക് അടുത്തു വന്നു.... ഇഷു കണ്ണുകൾ മുറുകി അടച്ചു... അവന്റെ ചുടു ശ്വാസം അവളുടെ മുഖത്തേക്ക് തട്ടി... ചുണ്ടുകൾ തമ്മിൽ ഉള്ള അകലം കുറഞ്ഞതും.... ജിത്തു എന്തോ ഓർത്തെന്ന പോലെ മുഖം പിൻ വലിച്ച് തിരിഞ്ഞു നിന്നു..... ഇഷു പതിയെ കണ്ണുകൾ തുറന്നു പിൻ തിരിഞ്ഞു നിൽക്കുന്ന ജിത്തുവിനെ വിളിക്കാതെ അവൾ അവനെ മറി കടന്ന് നീങ്ങിയതും ജിത്തു അവളുടെ കൈകളിൽ പിടിത്തം ഇട്ടു..... "സോറി.... " അത്രയും പറഞ്ഞ് ജിത്തു തിരിഞ്ഞു നോക്കാതെ നടന്നു.... എന്തൊക്കെയോ ആലോചിച് ഇഷുവും മുറിയിലേക്ക് നടന്നു.... °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• കലപില ബഹളം കേട്ടാണ് ജിത്തു രാവിലെ കണ്ണ് തുറന്നത്...

പോകാനുള്ള തയാറെടുപ്പിലാണ് അഞ്ചുപേരും(ഈ കൂട്ടത്തിൽ എനിക്ക് അമ്മുവിനെ മറന്നു പോയി... അവളും ഉണ്ട് കേട്ടോ) പുറത്തിറങ്ങിയ ജിത്തു ആദ്യം തിരഞ്ഞത് ഇഷുവിനെയാണ്... അവൾ പുറത്തെ കാഴ്ചകളിൽ മുഴുകി നിൽക്കുകയായിരുന്നു...... ഇഷു മതി ഒന്ന് വേഗം വാ... ലച്ചു അവളെ ഓർമ്മിപ്പിച്ചു... അത് കേട്ട് ഇഷു വേഗം അകത്തേക്ക് വന്നു.... പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.... എല്ലാവരും റെഡിയായി തിരികെയുള്ള യാത്രയ്ക്ക് ...... വണ്ടി നേരെ ചെന്നത് മംഗലത്ത് വീട്ടിലേക്കാണ്‌.....  "സ്വപ്ന.... " ആദിയുടെ വിളി കേട്ട് സ്വപ്ന ഓടി വന്നു.... "Sir.... " "എല്ലാം റെഡിയല്ലേ... " "യെസ് sir.... " "ഓക്കെ... ഓഫീസ് കാര്യങ്ങൾ എല്ലാം നീ തന്നെ deal ചെയ്യണം.... " "Sir അപ്പൊ സിദ്ധാർഥ്...? " "സിദ്ധു രണ്ട് ദിവസം കഴിഞ്ഞ് അവിടേക്ക് വരും അത് വരെ അവൻ deal ചെയ്യും.എന്നാലും ഒന്ന് ശ്രദ്ധിക്കണം...പിന്നെ അവന്റെ മേൽ ഒരു കണ്ണ് വേണം... കണ്ണ് തെറ്റിയാൽ അവന്റെ തനി സ്വഭാവം പുറത്ത് എടുക്കും.... " അത് പറഞ്ഞതും രണ്ട് പേരും ഒന്ന് ചിരിച്ചു. "ഡാ സിദ്ധു ഇങ് വന്നേ... " ആദി സിദ്ധുവിനെ കൈമാടി വിളിച്ചു...

"ഞാൻ ഇന്ന് നാട്ടിൽ പോകുന്നു... നീ വരുമ്പോ എന്നെ വിളിക്കാൻ മറക്കരുത് കേട്ടല്ലോ ..... എന്നാ ശരി ഞാൻ ഇറങ്ങുന്നു.... " അത്രയും പറഞ്ഞ് ആദി ചാവിയും എടുത്ത് പുറത്തേക്ക് നടന്നു... എല്ലാവരോടും യാത്ര പറഞ്ഞ് അവന്റെ വണ്ടി മുന്നോട്ട് നീങ്ങി.............. ____••••••••••••••___ വീട്ടിൽ എത്തി എല്ലാവരും ഷീണം ഒക്കെ മാറ്റി ഫ്രഷായി പുറത്തേക്ക് ഇറങ്ങി.... ഒരു ചായകുടിയൊക്കെ പാസാക്കി... "അനൂട്ടി നമ്മുക്ക് ഇറങ്ങിയല്ലോ.... " "എന്താ അമ്മേ ഇത്... ഇനി ചേച്ചിടെ കല്യാണം ഒക്കെ കഴിഞ്ഞ് പോയാൽ പോരെ... " "എന്താ ലച്ചു നീ പറയണേ കല്യാണത്തിന് ഇനിയും എത്ര ദിവസം ഉണ്ട്... ഞങ്ങൾ ഇവിടെ നിന്നാൽ തിരിച്ചു പോകുമ്പോൾ വീട് പ്രേതാലയം പോലെ ഉണ്ടാകും... " ശാന്തമ്മ അത് പറഞ്ഞതും ലച്ചു ഒന്ന് പുഞ്ചിരിച്ചു.... "എന്നാ ഇഷു ഇവിടെ നിൽക്കട്ടെ... " "ഇല്ല ഞാൻ കല്യാണത്തിന് രണ്ട് ദിവസം മുന്നേ വരാം... " "മ്മ് ശരി... " ഇഷുവും അമ്മയും എല്ലാവരോടും യാത്ര പറഞ്ഞു.... സ്റ്റെയർ ഇറങ്ങി വന്ന ജിത്തുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇഷു പുറത്തേക്കിറങ്ങി.... അത് കൂടി ആയതും ജിത്തുവിന് നല്ല ദേഷ്യം തോന്നി... ഇടം കൈയല്ലേ സ്റ്റെയറിൽ ഒന്ന് അമർത്തി അടിച്ച് അവൻ മുകളിലേക്ക് തന്നെ കയറി പോയി ....... 

"ലച്ചു നിനക്ക് ഇന്ന് ഡാൻസ് ക്ലാസ്സ്‌ ഇല്ലേ... സമയം ഒരുപാട് വൈകി.... " അത് കേട്ടതും ലച്ചു ബെഡിൽ നിന്ന് ചാടി എഴുനേറ്റു..... പിന്നെ ഒരു ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്... ലച്ചു പെട്ടന്ന് തന്നെ ഫ്രഷായി വന്ന് ചായയും കുടിച്ച് ഇറങ്ങി.... "അപ്പു.... " പുറത്തിറങ്ങിയ ലച്ചു അപ്പുവിനെ നീട്ടി വിളിച്ചു... "എന്താടി.... " "എന്റെ ഫോൺ എവിടെ...? " "ഇന്നാ... " "ജിത്തുവേട്ടൻ എഴുന്നേറ്റില്ലേ.... " "ഹേയ്... ഇല്ല നല്ല ഉറക്കം.... " "എന്നാ ശരി ഞാൻ പോകുന്നു... " ലച്ചു വണ്ടിയും എടുത്ത് ഓഡിറ്റോറിയത്തിലേക്ക് വിട്ടു.... "ഇന്ന് ഇത്ര മതി സമയം വൈകി... എന്നാ ശരി " ലച്ചു കുട്ടികളോട് യാത്ര പറഞ്ഞ് ഇറങ്ങി... "ഹാ മോള് ഇറങ്ങാറായോ .... " "ഹാ.... ഇത് എന്താ ചന്ദ്രേട്ടാ.... " "അറിയില്ല മോളെ ഇവിടെ ഏൽപ്പിക്കാൻ പറഞ്ഞു.... " "ഇവിടെ എന്താ നാളെ കല്യാണം എങ്ങാനും ഉണ്ടോ.... " "ആ... " "ഞാനും കൂടി സഹായിക്കാം... " അത് പറഞ്ഞ് ആ ബോക്സുകൾ അടക്കി വയ്ക്കാൻ സഹായിച്ചു....

"എന്നാ ശരി ചന്ദ്രേട്ടാ ഞാൻ പോകുന്നു.... " "ശരി മോളെ.... " അയാൾക്ക് ഒരു പുഞ്ചിരി നൽകി ലച്ചു വണ്ടിയും എടുത്ത് നീങ്ങി.... സൂര്യൻ ചക്രവാളത്തിലേക്ക് താഴ്ന്നു... പക്ഷികൾ കലപില കൂട്ടി കൂട് അണയാൻ തുടങ്ങി.... വിജനമായ പാതയിലൂടെ വെള്ളുത്ത കാർ മുന്നോട്ട് നീങ്ങി വന്നു... പെട്ടന്ന് കാർ നിശ്ചലമായി... കാറിൽ നിന്നും ആദി പുറത്തേക്കിറങ്ങി... മുന്നിൽ നിൽക്കുന്ന വണ്ടിയെ ലക്ഷ്യം വച്ച് നടന്നു.... പെട്ടന്ന് അവന്റെ തലയ്ക്ക് പിന്നിൽ അടി വീണു... അടിയുടെ ആഘാതത്തിൽ ആദി നിലത്തേക്ക് ഊർന്നു വീണു... നിലത്തേക്ക് വീണ ആദിയുടെ വയറിന് അലക്സ് ചവിട്ടി... തലയിൽ നിന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങി.... അവന്റെ കണ്ണുകളുടെ കാഴ്ച്ച മങ്ങി വന്നു.... കണ്ണുകൾ പതിയെ അടയാൻ തുടങ്ങി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story