അസുരൻ: ഭാഗം 9 || അവസാനിച്ചു

Asuran

രചന: Twinkle AS

അവളെ നോക്കി എഴുന്നേൽക്കാൻ നിന്നതും എന്റെ ഷോൾഡറിന്റെ സൈഡിൽ കൂടെ ഒരു കത്തി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി മരത്തിൽ തറച്ചു നിന്നു.... ഞാൻ ഞെട്ടിക്കൊണ്ട് അങ്ങോട്ട് നോക്കിയതും വിജയി ഭാവത്തിൽ ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ബോട്ട് കണ്ട് കീർത്തി ഓടി വന്ന് എന്റെ പുറകിലേക്ക് ഒളിച്ചു...അവളുടെ കൈ എന്റെ ഷർട്ടിൽ മുറുകും തോറും അവൾ ഒരുപാട് പേടിച്ചിട്ടുണ്ടെന്നു മനസിലായി... അയാളെ കണ്ടതും പകയുടെ വിത്തുകൾ എന്നിൽ അലയടിച്ചു.. " ക്രിസ്റ്റഫർ..." ബോട്ടിൽ നിന്ന് ഇറങ്ങി വന്ന അയാൾ സ്‌പെക്സ് ഊരി തലചെരിച് എന്റെ പിന്നിൽ നിൽക്കുന്ന അവളെ നോക്കി.. " എന്താ അർജുൻ...ഇവടെ വരെയേ ഇവളെയും കൊണ്ട് രക്ഷപെടാൻ പറ്റിയോള്ളോ..??? നീ എന്താ വിചാരിച്ചേ,,,എന്റെ കയ്യിൽ നിന്ന് അത്ര വേഗം രക്ഷപെടാന്നാനോ...??? എങ്കിൽ നിനക്ക് തെറ്റി...യൂ ഡോണ്ട് നോ ഹൂ ഐ ആം..." " നീ ആരാണെങ്കിലും എനിക്കൊരു ചുക്കും ഇല്ല...നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണം ന്ന് എഴുതി വെച്ചിട്ടുണ്ടന്ന് തോന്നുന്നു..."

" ഹ ഹ ഹ,,,,ഓഹ് റിയലി....നീ ഇത്രയും നേരം എനിക്ക് നേരെ വെല്ലുവിളിച്ച സ്ഥിതിക്ക് ഞാൻ ആരാണെന്ന് അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തം അല്ലെ...ആൻഡ് നിനക്ക് ഒരു ഗിഫ്റ്റ് കൂടി ഉണ്ട്...." അത്രയും പറഞ്ഞ് അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി... " ശരൺ....." കത്തി കൊണ്ട് ശരീരം മുഴുവൻ വെട്ടി മുറിവ് ഏൽപ്പിച്ചിരിക്കുന്നു...ഒന്ന് നിവർന്നു നിൽക്കാൻ പോലും ആകാതെ ജീവന് വേണ്ടി പിടയുന്ന അവനെ കണ്ടതും ശരീരത്തിലേ രക്തം മുഴുവൻ തിളച്ചു മറിയുന്നു.... " എടാ........." " അലറണ്ട....ലക്ഷ്യം നേടാൻ ഏത് വഴിയും സ്വീകരിക്കുന്നവനാ ഞാൻ..നിന്റെ ഈ പാവം ഫ്രണ്ട്ന് നിന്നോട് കൊറച്ചു ആത്മാർത്ഥ കൂടി പോയി...പാവം...അവസ്ഥ കണ്ടില്ലേ..ജീവന് വേണ്ടി പിടയുന്നു...കാലനൂർ പൂകാൻ നീ കാരണം അവന് പെട്ടെന്ന് അവസരം കിട്ടി...സോ സാട്..."

" നിനക്കെന്താ വേണ്ടേ....എനിക്ക് ശരനിന്റെ ജീവൻ രക്ഷിച്ചേ പറ്റു...അവനെന്തേലും സംഭവിച്ചാൽ കൊന്നു കളയും നിന്നെ ഞാൻ...." " കൂൾ അർജുൻ കൂൾ...ഞാൻ ഇവന്റെ ജീവൻ രക്ഷിക്കാം...പകരം എനിക്ക് കീർത്തിയെ വേണം...ഐ വാണ്ട്‌ ഹേർ..." അത് കേട്ടതും എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കീർത്തിയെ നോക്കി..അവളെന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്....എന്നെ വിട്ട് കൊടുക്കല്ലേന്നുള്ള മുഖഭാവത്തിൽ അവളെന്നെ നോക്കി കണ്ണ് നിറച്ചപ്പോ ഭ്രാന്ത് പിടിക്കുവായിരുന്നു എനിക്ക്.... " നിനക്ക് വേണ്ടി സ്വയം മരണം സ്വീകരിക്കാൻ നിൽക്കുന്ന ഇവനെയാണോ അതോ നിന്റെ ഈ ഭാര്യയെ ആണോ നീ ചൂസ് ചെയ്യുന്നേ...ചോയിസ് നിന്റെ ആണ്..." " അർജുൻ,,,,എന്റെ ജീവൻ നോക്കണ്ടടാ..കീർത്തിയെ വിട്ട് കൊടുക്കല്ലേടാ...എങ്ങനെയെങ്കിലും രക്ഷപെടാൻ നോക്ക്....അർജുൻ....പ്ലീസ്....എന്നെ നോക്കണ്ട....." ശരൺ വേദന കടിച്ചു പിടിച്ചോണ്ട് പറയുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... " കിട്ടിയത് ഒന്നും മതിയായില്ലേഡാ പന്ന **മോനെ "

ന്ന് പറഞ്ഞോണ്ട് അയാൾ ശരണിനെ ഉന്നം വെച്ച് ഒരു കത്തി എറിഞ്ഞു...അത് കൃത്യം അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കൊള്ളുകയും അവൻ വെള്ളത്തിലെക്ക് മറിഞ്ഞു വീഴുകയും ചെയ്തു... " എടാ...നീീ..." ദേഷ്യം വന്ന് മുഖം എല്ലാം വലിഞ്ഞു മുറുകിയിരുന്നു...പാഞ്ഞു ചെന്ന് അവന്റെ മുഖത്തേക്ക് പഞ്ചു ചെയ്തു..അവിടെ ഒരു കാലനെ പോലെ ആയിരുന്നു എന്റെ ബിഹേവിയർ...ആകെ തലയ്ക്കു ഭ്രാന്ത്‌ പിടിച്ച് എന്താ ചെയ്യുന്നെന്ന് കൂടി എനിക്ക് അറിയില്ലരുന്നു... വഴക്കിന്റെ ഇടയിൽ തെറിച്ചു വീണ കത്തി എടുത്ത് അവൻ എന്റെ നേരെ വീശിയപ്പോ ചെറുതായിട്ട് ഒന്ന് മുറിഞ്ഞു... അവന്റെ കൈ പിടിച്ചു തിരിച്ചു കത്തി കൈക്കലാക്കിയ ഞാൻ അവന്റെ വയറ്റിലേക്ക് കുത്തി..അലറിക്കൊണ്ട് പിന്നിലേക്ക് തെറിച്ചു വീണ അവന്റെ അടുത്ത് ചെന്ന് മുട്ടുകുത്തിയിരുന്ന് ആളിക്കത്തുന്ന പകയോടെ അവനെ നോക്കി... *" നീ ഈ ഭൂമിക്ക് ഭാരമായി ഇനിയും ജീവിച്ചു ഇരിക്കേണ്ട...എന്റെ അനിയത്തി മരിക്കാൻ കാരണം നീയും കൂടിയാ....എന്റെ അനിയത്തിക്ക് വേണ്ടി..."

ന്ന് പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് കത്തി കുത്തി ഇറക്കിക്കൊണ്ട് ഞാൻ അലറി.... " എന്റെ അച്ഛനെ വണ്ടി ഇടിപ്പിച് കൊന്ന നിനക്ക് ഞങ്ങടെ വേദന പറഞ്ഞാൽ മനസിലാവില്ല....ഇത് എന്റെ അച്ഛന് വേണ്ടി..." കുത്തിയിറക്കിയ കത്തി വലിച്ചൂരി ഒന്നൂടി അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കത്തി വായുവിൽ കൂടി ഉയർന്നു പൊങ്ങി...... " ആആഹ്ഹ്ഹ്.........." വായിൽ കൂടി ചോര ശർദിച്ച അവനെ നോക്കി ഒന്ന് പുച്ഛിച്ചു എന്റെ ശരണിനു വേണ്ടി അവന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കിയിട്ട് അവന്റെ നെഞ്ചിൽ ചവിട്ടി ആ പുഴയിലേക്ക് തള്ളി ഇട്ടു... " ഇനി ഒരു പെണ്ണിന്റെയും കണ്ണ് നീ കാരണം നിറയാൻ പാടില്ല..." അവനെ തള്ളി ഇട്ട സ്ഥലത്ത് കൂടി ചുമപ്പ് നിറത്തിലുള്ള രക്തം വെള്ളത്തിൽ കൂടി പരന്നു.... ശ്വാസം ഒന്ന് നീട്ടി വലിച്ച് പിന്നിലേക്ക് നോക്കിയതും കീർത്തി എന്നെ നോക്കി വിറച്ചോണ്ട് നിൽക്കുന്നു...അവളുടെ അടുത്തേക്ക് ചെന്നതും പെണ്ണ് ബോധം കെട്ടു എന്റെ കയ്യിലേക്ക് വീണു....വാടിയ താമര പോലെ തളർന്ന് എന്റെ കയ്യിൽ കിടക്കുന്ന അവളെ വേദന പോലും വകവയ്‌ക്കാതെ എടുത്തോണ്ട് ഞാൻ മുന്നിലേക്ക് നടന്നു നീങ്ങി.... _______ [ കീർത്തി ]

കണ്ണ് തുറന്ന് നോക്കിയപ്പോ ഫാൻ സ്പീഡിൽ കിടന്ന് കറങ്ങുന്നതാണ് കണ്ടത്....ഞാൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോ അർജുൻ ടേബിളിൽ കയ്യിൽ തല വെച്ച് കണ്ണടച്ച് കിടക്കുന്നു....ഷർട്ടിൽ നിറച്ചും ചോരയാണ്...അത് കാണുമ്പോ ഓർമ വരുന്നത് അർജുൻ അയാളെ കൊല്ലുന്നതാണ്... ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് നോക്കിയപ്പോ താഴേക്ക് ചുടുരക്തം പതിക്കുന്നുണ്ട്...ഞെട്ടി അർജുനെ നോക്കിയപ്പോ അവന്റെ ഷർട്ടിൽ നിന്നുമാണ്....ഞാൻ അവന്റെ തല ഉയർത്തി എഴുന്നേൽപ്പിച്ചപ്പോ അവന്റെ ഷോൾഡർ മുറിഞ്ഞിട്ടുണ്ട്...അതിന്റെ ആണ് രക്തം... "അർജുൻ....അർജുൻ.....എഴുന്നേൽക്ക്..." തട്ടി വിളിച്ചെങ്കിലും അവനിൽ നിന്ന് ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി..അവന്റെ ബോഡി വീക്ക് ആയിട്ടുണ്ടെന്ന് മനസിലായത് കൊണ്ട് തന്നെ റൂമിന്റെ കബോർഡ് തപ്പി നോക്കിയപ്പോ അവിടെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ കണ്ടു... എവിടുന്ന് തുടങ്ങണം,,,,എങ്ങനെ തുടങ്ങണം,,,എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല....നോക്കി നിന്നിട്ട് കാര്യം ഇല്ലാന്ന് മനസിലായത് കൊണ്ട് ഞാൻ പതിയെ അർജുന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഊരിയിട്ട് വളരെ ശ്രദ്ധയോടെ ഷർട്ട്‌ ഊരി എടുത്തു... വെള്ളം കൊണ്ട് ചോര മുഴുവനും തുടച് കളഞ്ഞ് പതിയെ മുറിവിൽ മരുന്ന് വെച്ചു..

.വേദന കൊണ്ട് നിരങ്ങുന്നൊക്കെ ഉണ്ടായിരുന്നു... " അർജുൻ പ്ലീസ്...ഒന്ന് എഴുന്നേൽക്ക്.." അവനെ ബെഡിലേക്ക് കിടത്താൻ വേണ്ടി വിളിച്ചതും കണ്ണുകൾ വളരെ ആയാസപ്പെട്ടു തുറന്നു...പതിയെ അവനെ എഴുന്നേൽപ്പിച്ചു തോളിലേക്ക് കൈ ഇടീപ്പിച്ചു ബെഡിലേക്ക് കിടത്തിയിട്ട് ഞാൻ ഫ്രഷ് ആകാൻ വേണ്ടി പോയി... കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അർജുൻ ബെഡിൽ എഴുന്നേറ്റിരിക്കുന്നത് ആണ് കണ്ടത്... " അർജുൻ..എന്തിനാ എഴുന്നേറ്റെ...കിടന്നോ..." "പറഞ്ഞു നിൽക്കാൻ ടൈം ഇല്ല കീർത്തി...നമുക്ക് എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകണം..." " പക്ഷേ നിങ്ങടെ ഈ അവസ്ഥയിൽ.." " പറയുന്നത് കേട്ടാ മതി...എനിക്ക് കൊഴപ്പം ഒന്നുല്ല..." ഞാൻ എന്തേലും പറയുന്നതിന് മുൻപേ വേദന പോലും വകവയ്ക്കാതെ ടൗവലും കൊണ്ട് ബാത്‌റൂമിലേക്ക് പോയി...ഞാൻ വേഗം ചെന്ന് റെഡി ആയി ബാഗ് ഒക്കെ പാക്ക് ചെയ്തോണ്ട് ഇരിക്കുമ്പോ ആണ് കുളിച്ചിട്ട് അർജുൻ ഇറങ്ങി വരുന്നത്.... ഇടതു കൈ മുറിഞ്ഞത് കാരണം പൊക്കാൻ ചെറിയൊരു പാട് ഒള്ളത് കൊണ്ട് വലതു കൈ കൊണ്ട് കഷ്ടപ്പെട്ട് മുടി തോർത്തുവാണ്...അത് കണ്ടപ്പോ എനിക്കെന്തോ പാവം തോന്നി... ഞാൻ ചെന്ന് ആ ടവൽ മേടിച്ച് കൊറച്ച് പൊങ്ങി നിന്നിട്ട് തോർത്തി കൊടുക്കാൻ തുടങ്ങി...അവന്റെ അത്രേം പൊക്കം ഇല്ല...അതോണ്ടാട്ടോ...

എന്നുവെച്ചു കുള്ളത്തി ഒന്നും അല്ല...അത്യാവശ്യം പൊക്കം ഒക്കെ ഒണ്ട്.... ഞാൻ തോർത്തികൊടുത്തോണ്ട് ഇരിക്കുന്നതിനിടയിൽ അവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതും എന്നെ കണ്ണിമ വെട്ടാതെ നോക്കി നില്ക്കുവാണ്... അവന്റെ കൈകൾ എന്റെ ഇടുപ്പിൽ മുറുകി...എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് കണ്ണുകളിലേക്ക് ഉറ്റുനോക്കി...അവന്റെ കാപ്പിക്കളറുള്ള കാന്ത കണ്ണുകളിലേക്ക് നോക്കിയതും ഞാൻ ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ കണ്ണുകൾ പതിയെ അടച്ചു.... അവന്റെ ചുടു നിശ്വാസം എന്റെ നെറ്റിയിൽ പതിക്കുന്നതിനനുസരിച്ചു ഹൃദയമിടിപ്പും കൂടി കൂടി വന്നു.... പെട്ടെന്ന് എന്നെ തള്ളി മാറ്റിക്കൊണ്ട് തലയ്ക്കു ഒരു കൊട്ട് കൊടുത്ത് അർജുൻ തിരിഞ്ഞ് നോക്കാതെ കബോർഡിന്റെ അടുത്തേക്ക് നടന്നു... എന്നെ നിന്നിൽ നിന്ന് അകറ്റാൻ നോക്കുവാണല്ലേ അർജുൻ...നിനക്ക് അതിന് സാധിക്കില്ല...കാരണം നീ എന്നെ പ്രണയിക്കുന്നുണ്ട്...നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്...എന്തൊക്കെ സംഭവിച്ചാലും ഇനി ഈ കീർത്തി നിനക്ക് മാത്രം ഒള്ളത് ആയിരിക്കും അർജുൻ...നിനക്ക് മാത്രം...

ഷർട്ട്‌ ഒക്കെ എന്റെ സഹായം ചോദിക്കാതെ കഷ്ടപ്പെട്ട് ഇടുന്നുണ്ട്...അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... വേഗം ടൈം കളയാതെ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു...ബസ്സിൽ തന്നെ ആയിരുന്നു...ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ സീറ്റ്...ഞാൻ വിന്ഡോ സീറ്റ് തന്നെ പിടിച്ചു...രാത്രി ആയോണ്ട് നല്ല കാറ്റും തണുപ്പും ഒക്കെ കൊണ്ടോണ്ട് അർജുനെ നോക്കി ഇരിക്കാൻ എന്താ സുഖം..ഇവടെ ഒരാള് ആണേൽ ഇങ്ങനെ ഒരാൾ അടുത്ത് പോലും ഇല്ലാത്ത പോലെ ആണ് ഇരിക്കുന്നത്.... നാട്ടിൽ എത്തി വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് കേറി ചെല്ലുന്നത് കണ്ടിട്ട് അമ്മ എന്നോട് എന്തായിന്നൊക്കെ കണ്ണ് കൊണ്ട് ചോദിച്ചു...ഒന്നുല്ലാന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ച് ചിരിച്ചോണ്ട് ഞാൻ റൂമിലേക്ക് കേറി പോന്നു.... _____ നാട്ടിൽ വന്നിട്ടിപ്പോ ദിവസം മൂന്നായി..അർജുൻ എന്നിൽ നിന്ന് അകന്ന് നടക്കാൻ നോക്കുവാനെങ്കിലും ഞാൻ വിട്ടുകൊടുക്കില്ല...എപ്പോഴും എന്തേലുവൊക്കെ പറഞ്ഞ് അവന്റെ കൂടെ കാണും.... ഇന്ന് ഞങ്ങള് അമ്മേടെ തറവാട്ടിലേക്ക് പോകുവാണ്..അമ്മേടെ അനിയന്റെ മോൾടെ കല്യാണം ആണ്...കല്യാണത്തെലെന്നെ ചെല്ലണം ന്ന് പറഞ്ഞോണ്ട് വൈകുന്നേരം തന്നെ ഞാനും അമ്മയും റെഡി ആയി...

അർജുൻ പുറത്ത് നിന്ന് വന്നപ്പോ കൊറച്ചു താമസിച്ചത് കൊണ്ട് അവിടെ ചെന്നപ്പോ സമയം 8 മണി ആവാറായിരുന്നു... അവിടെ ചെന്നപ്പോ മൈലാഞ്ചി ഇടീൽ ചടങ്ങ് ഒക്കെ തുടങ്ങിയിരുന്നു...അർജുൻ ഒരു വെള്ള ഷർട്ടിൽ കടുനീല പാറ്റേൺ ഡിസൈൻ..ഞാൻ കടുനീല സാരിയിൽ വെള്ള കല്ല് പിടിപ്പിച്ചത്...മാച്ച് ആയിട്ട് ഇരിക്കട്ടെ...അര്ജുന് അത് ഇഷ്ടായില്ലന്ന് ആ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി... അവിടെ ഒള്ളോരോടൊക്കെ പെട്ടെന്ന് തന്നെ കൂട്ടായത് കൊണ്ട് എല്ലാരും കൂടെ മൈലാഞ്ചി ഇടാൻ എന്നെയും വിളിച്ചോണ്ട് പോയി..അർജുനെ ആരൊക്കെയോ ഓരോ കാര്യം പറഞ്ഞ് വിളിച്ചോണ്ട് പോയി.... കല്യാണപ്പെണ്ണിന്റെ കയ്യിൽ മൈലാഞ്ചി ഇട്ട് കഴിഞ്ഞ് കൊറച്ചു കഴിഞ്ഞപ്പോ എന്റെയും തീർന്നു...അവരോടു കൊറേ മിണ്ടിയും പറഞ്ഞുവിരുന്ന് മൈലാഞ്ചി ഉണങ്ങാൻ ആയി വരുന്നതേ ഒള്ളൂ... ഞാൻ അർജുനെ ചുറ്റും നോക്കി നിക്കുമ്പോ ആണ് മുകളിൽ അവൻ ഏതോ പെണ്ണിനോട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കണ്ടത്...എന്നോട് പോലും ഇങ്ങനെ സംസാരിച്ചിട്ടില്ല...

ദുഷ്ടൻ... പിന്നെ അവിടെ ഇരിക്കപ്പൊറുതി കിട്ടാത്തൊണ്ട് അവരോടു ഇപ്പൊ വരാന്ന് പറഞ്ഞ് ഞാൻ വേഗം മുകളിൽ ചെന്ന് നോക്കിയപ്പോ കാണുന്നില്ല... ഞാൻ മുഖം വീർപ്പിച്ചൊണ്ട് താഴേക്ക് പോകാൻ തിരിഞ്ഞതും ആറുമായിട്ടോ കൂട്ടി മുട്ടി...എന്റെ നോട്ടം നേരെ ചെന്ന് പതിഞ്ഞത് എന്റെ മൈലാഞ്ചി മുഴുവൻ പതിഞ്ഞ ആ ഷർട്ടിൽ ആണ്...മുഖം ഉയർത്തി നോക്കിയതും അർജുനെ കണ്ട് ഞാൻ ചിരിക്കണോ കരയണോ ന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു...അവൻ എന്നെ തുറിച്ചു നോക്കി * ഡീീീ** ന്ന് വിളിച്ച് എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവനെ തട്ടി മാറ്റി പുറകോട്ട് നോക്കി നാക്ക് നീട്ടിക്കാണിച്ചു ഓടി... താഴേക്ക് ചെന്ന് കിതച്ചോണ്ട് പുറകിലേക്ക് നോക്കി ശ്വാസം വലിച്ച് വിട്ടതും ആരോ ഞൊടിയിടയിൽ എന്റെ കൈ പിടിച്ച് ഏതോ മുറിയിൽ കേറ്റി കുറ്റിയിട്ടു.... മുറിയിലെ വെളിച്ചത്തിൽ ഞാൻ നോക്കിയതും അർജുൻ മീശ പിരിച് താടി തടവി എന്നെ നോക്കി പുരികം പൊക്കി കാണിച്ചു.... " എവിടേക്കാ നീ ഓടി പോകുന്നെ..എന്റെ വൈറ്റ് ഷർട്ടിൽ ഈ കുന്തം തേച് വെച്ചിട്ട് അങ്ങനെ അങ്ങ് പോകാന്നു വിചാരിച്ചോ...?? "

" അ...അത്...അത് പിന്നെ ഞാൻ...അറിയാതെ..." " ഓഹോ......" ന്നും പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് നടന്നതും ഞാൻ പതിയെ പിന്നിലേക്ക് ഓരോ സ്റ്റെപ്പും എടുത്തു വെച്ചു...അവസാനം ഭിത്തിയിൽ തട്ടി നിന്നു... "മ...മര്യാദക്ക് മാറി നിന്നോ...അ..അല്ലെങ്കിൽ ഞാൻ ബാക്കി കൂടെ തേക്കും..." " ഓഹോ...അങ്ങനെ ആണോ...എന്നാ ഒന്ന് കാണണല്ലോ അത്...തേക്കടി..തേക്കാൻ...." ന്ന് പറഞ്ഞ് ഒന്നൂടി അടുത്തേക്ക് ചേർന്ന് നിന്നതും ഞാൻ കണ്ണും പൂട്ടി ഒന്നൂടി തേക്കാൻ നിന്നതും എന്റെ കൈ പിടിച്ചു തിരിച്ച് എന്നെ കറക്കി തിരിച്ചു നിർത്തി... എന്റെ തോളിൽ അവന്റെ കട്ടത്താടി അമർന്നതും ഞാൻ അവിടെ കെടന്ന് തുള്ളി.... അപ്പൊ തന്നെ അർജുന്റെ ഫോൺ ബെൽ അടിച്ചതും അവൻ ആരോടൊക്കെയോ എന്തൊക്കെയോ പറഞ്ഞ് എന്നെ നോക്കി * ഇന്ന് റൂമിലേക്ക് വാടി...കാണിച്ച് തരാം * ന്ന് പറഞ്ഞ് ഡോർ തുറന്ന് പോയി... ______ രാത്രി പതിനൊന്നര ഒക്കെ ആയപ്പോ എല്ലാരും തന്നെ സ്വന്തം റൂമിലേക്ക് ചെന്ന് ഉറങ്ങാൻ പോയി... ഞാൻ റൂമിലേക്ക് പമ്മി പമ്മി ചെന്ന് ഒളിഞ്ഞു നോക്കിയെങ്കിലും അർജുനെ കണ്ടില്ല...

റൂം മുഴുവൻ തപ്പിയെങ്കിലും കാണാൻ ഇല്ലാരുന്നു... എവിടെ പോയിന്നു വിചാരിച്ചു നിക്കുമ്പോ ആണ് ടെറസിൽ ഒരു നിഴൽ കണ്ടത്...അങ്ങോട്ട് ചെന്നതും തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഞാൻ പുറകിലൂടെ ചെന്ന് പതിയെ അവന്റെ തോളിൽ കൈ വെച്ചു..ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരാശ്വാസം വീണത് ഞാൻ ശ്രദ്ധിച്ചു.... " അർജുൻ,,,എന്താ ഇവിടെ വന്ന് നിക്കുന്നെ...." " നീ എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നേ...ഞാൻ എവിടെ വേണേലും നിക്കും...അതൊന്നും നിന്നെ ബോദിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല..." "എന്തിനാ അർജുൻ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ...അതിനും മാത്രം ഞാൻ എന്താ ചെയ്തെ..." " നീ എന്തിനാ കീർത്തി...എന്റെ ലൈഫിൽ ഒരു ഇത്തിൾ കണ്ണിയെ പോലെ പറ്റിപിടിച്ചു നിൽക്കുന്നത്... എന്റെ കൂടെ നിനക്ക് ചെലപ്പോ നല്ലൊരു ലൈഫ് കിട്ടില്ല..നീ എന്നെ മറന്നേക്ക്...നമ്മക്ക് പിരിയാം...ഞാൻ മുന്നിൽ നിന്നോണ്ട് നിന്റെ കല്യാണം നടത്തിത്തരാം..." " എ...എന്താ പറഞ്ഞെ....പിരിയാന്നോ ??? അത്രയ്ക്ക് എന്നെ സഹിക്കാൻ പറ്റാണ്ടായോ...എന്തിനാ അർജുൻ എന്നെ നിന്നിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നത്...

നീ എന്നെ സ്നേഹിക്കുന്നുണ്ട്..നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്...ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ലേ നീ...??? പറയ്...പറയാൻ......" അവന്റെ ഷർട്ടിൽ കുലുക്കിക്കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞോണ്ട് ചോദിച്ചു.. " ഞാ...ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല.." അവൻ പറഞ്ഞത് കേട്ടതും ഞാൻ രണ്ടടി പുറകോട്ട് നീങ്ങി... " പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ജീവിച്ചു ഇരിക്കുന്നെ...നിനക്ക് എന്നെ വേണ്ടേൽ പിന്നെ എനിക്കി ജീവിതം വേണ്ട അർജുൻ...ബട്ട് സ്റ്റിൽ ഐ ലവ് യൂ...." ന്നും പറഞ്ഞോണ്ട് മുന്നും പിന്നും ആലോചിക്കാതെ ഞാൻ ടെറസിൽ നിന്ന് എടുത്തു ചാടാൻ നിന്നു....ഞാൻ ചാടാൻ തുടങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു... കരഞ്ഞോണ്ട് ആ കണ്ണുകളിലേക്ക് നോക്കിയതും കവിളിലേക്ക് നോക്കി ഒറ്റ അടി ആയിരുന്നു... " നിനക്കെന്താടി ഭ്രാന്ത് ആണോ...???? എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...ഇനി ഞാൻ കാരണം നിനക്ക് എന്തേലും സംഭവിച്ചാൽ അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല...അതോണ്ടാടി നിന്നെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നത്..അപ്പൊ അവള്..... ഒരെണ്ണം വെച്ച് തന്നാൽ ഒണ്ടല്ലോ... ഇഷ്ടാടി എനിക്ക്....ഒരുപാട് ഇഷ്ടാ നിന്നെ.. എന്റെ ജീവനേക്കാൾ ഇഷ്ടാ..." ന്ന് പറഞ്ഞ് അവൻ എന്നെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു..

.ഞാനും അവനെ ഇറുക്കി കെട്ടിപ്പിടിച്ചു...എത്ര നേരം അങ്ങനെ നിന്നുന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.... " കീർത്തി...ഡീ...കരയല്ലേ...ആരേലും കണ്ടാൽ...വാ..." അവന്റെ കൂടെ മുറിയിലേക്ക് നടക്കുമ്പോ എന്റെ ഉള്ളിൽ മഞ്ഞു വീണ ഫീലിംഗ്സ് ആയിരുന്നു...മുറിയിൽ എത്തിയതും അവള്ടെ ഇപ്പോഴത്തെ സാട് മൂഡ് മാറ്റാൻ വേണ്ടി അവൻ പറഞ്ഞു തുടങ്ങി.... " ഡീ പെണ്ണെ..." " മ്മ്...." " ഡീ..നമുക്ക് ഒരിടം വരെ ഒന്ന് പോയാലോ..." " എങ്ങോട്ട്...?? " " നീ വാ പെണ്ണെ..." അതും പറഞ്ഞോണ്ട് പുറത്ത് ഇരുന്ന ബുള്ളറ്റ് വഴിയിലെക്ക് ഉന്തി ഇറക്കി...ഗേറ്റ് അടച്ചിട്ട് അവളും അവന്റെ തോളിൽ പിടിച്ച് പുറകിൽ കേറി....രാത്രിയിൽ കൂടെ തന്റെ പാതിയുമായി ഒരു ബുള്ളറ്റ് യാത്ര....പറഞ്ഞറിയിക്കാൻ പറ്റുന്നില്ല....ഉഫ്ഫ്....😍 വണ്ടി ചെന്ന് നിന്നത് ബീച്ചിൽ ആണ്...കൈകൾ കോർത്തു പിടിച്ച് അവർ ആ പൊടിമണ്ണിൽ കൂടി നടന്ന് നീങ്ങി...കാറ്റ് കൊണ്ട് അവളുടെ മുടി അവന്റെ മുഖത്ത് തട്ടി പറക്കുന്നുണ്ടായിരുന്നു.... " അജുവേട്ടാ...." " ങേ...എന്തോ എങ്ങനെ..ഏട്ടാന്നോ..." അവന്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി.. " നിന്നെ ഞാൻ ഇപ്പൊ എന്താ വിളിക്കാ,,.ആാാഹ്...കീർത്തി,,,കീറുന്ന് വിളിക്കാം..." 😂 " അയ്യേ ഡാ ദുഷ്ട...."

ന്ന് പറഞ്ഞ് അവൾ അടിക്കാൻ തുടങ്ങിയതും അവൻ അവിടുന്ന് എഴുന്നേറ്റ് ഓടി...തിരമാലകൾക്ക് ഇടയിലൂടെ അവൻ ഓടിയതും അവൾ അടിച്ചു വരുന്ന തിരമാലയിൽ ബാലൻസ് കിട്ടാതെ വീണു...മുഴുവൻ നനഞ്ഞു കുളിച്ച അവൾ അവനെ അരിശത്തോടെ നോക്കി... " അയ്യേ...സാരി മുഴുവൻ നനഞ്ഞു..കണ്ടോ..എന്നാ പണിയാ കാണിച്ചേ. ഇനി ഇതും കൊണ്ട് വീട്ടിലേക്ക് കേറി ചെന്നാൽ...ഹോ...ആലോചിക്കാൻ പോലും വയ്യാ.." അവളെ ആ നനഞ്ഞ കോലത്തിൽ കാണുമ്പോ തന്നിൽ എന്തൊക്കെയോ വികാരങ്ങൾ വരുന്നത് അവൻ അറിഞ്ഞു...ഇനിയും ഇവിടെ നിന്നാൽ കണ്ട്രോൾ പോകുന്നു മനസിലായത് കൊണ്ട് അവൻ അവളെയും ഉന്തിക്കൊണ്ട് നേരെ വണ്ടിയുടെ അടുത്തേക്ക് പോയി...വീട്ടിൽ എത്തിയിട്ട് ഒച്ച കേക്കാതെ വണ്ടി താഴെ സ്റ്റാൻഡിൽ ഇട്ടു.. മുഴുവൻ നനഞ്ഞ് കുളിച്ച് നിൽക്കുന്ന അവൾ വേഗം റൂമിലേക്ക് ചെന്നു...അവളുടെ പുറകെ റൂമിലേക്ക് ചെന്ന അവൻ തെന്നി മാറിയ അവളുടെ സാരിയിൽ കൂടി അവളുടെ വയറിലേ കുഞ്ഞ് മറുകിലേക്ക് നോക്കി...അവൾ തന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നത് ഒന്നും അവൻ ശ്രദ്ധിച്ചില്ല... അവളെ ഈ കോലത്തിൽ കാണുമ്പോ തനിക് എന്തൊക്കെയോ ഫീലിംഗ്സ് തോന്നുന്നത് പോലെ അവന് ഫീൽ ചെയ്തു...

അവളുടെ അടുത്തേക്ക് ചെന്ന് ആ കുഞ്ഞ് മുഖത്തേക്ക് നോക്കി..അവൾ അവനോടു എന്തൊക്കെയോ ദേഷ്യത്തിൽ സംസാരിക്കുന്നുണ്ട്...അവനൊന്നും മിണ്ടാതെ അവള്ടെ വാ പൊത്തിപിടിച്ചു അരയിൽ കൂടി കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു... അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ പിടി മുറുകി തന്നെ ആയിരുന്നു...പതിയെ തന്റെ എതിർപ്പുകൾ മാറിയത് അവൾ അറിഞ്ഞു...അവന്റെ കൈകൾ അവളുടെ വായിൽ നിന്ന് എടുത്തു.... പതിയെ തന്റെ മിഴികൾ അടച്ചതും റോസാപ്പൂ ഇതൾ പോലെയുള്ള അവളുടെ നനുത്ത ചുണ്ടിലേക്ക് അവൻ തന്റെ അധരങ്ങൾ അടുപ്പിച്ചു... അതെ സമയം അവന്റെ കൈകൾ വെളുത്തു തുടുത്ത അവളുടെ വയറിൽ കൂടെയും പുറം കഴുത്തിൽ കൂടെയും ഇഴഞ്ഞു നടക്കുന്നത് അനുസരിച്ചു അവളുടെ കൈ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു... പെട്ടെന്ന് ബോധം വന്നപോലെ അവനെ തള്ളിമാറ്റി നാണം കൊണ്ട് തല താഴ്ത്തിയതും അർജുൻ അവളെ കറക്കി തന്നിലെക്ക് ചേർത്ത് മുടി വകഞ്ഞ് മാറ്റി പിൻകഴുത്തിൽ ചുംബിച്ചു....തന്റെ ശരീരത്തിൽ കൂടി എന്തോ തരിപ്പ് കേറിയത് പോലെ തോന്നിയതും അവൾ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. ഒരു ചെറുപുഞ്ചിരിയാലെ റൂമിലെ ജനലിൽ കൂടി പടർന്നിറങ്ങുന്ന നിലാവെളിച്ചത്തേ സാക്ഷിയാക്കി അവൻ അവളെയും കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.... ______ ( 7 മാസങ്ങൾക്കു ശേഷം )

" മോളെ കീർത്തി...." "ആഹ്...വരുന്നു അമ്മേ...." വീർത്ത വയറിൽ കൈ താങ്ങി പിടിച്ച് കീർത്തി പതിയെ ഹാളിലേക്ക് നടന്നു വന്നു.... " മോളെ...ന്യൂസ്‌ നോക്ക്...അർജുൻ tv യിൽ ലൈവ് ആണ്..." അത് കേട്ടതും ചിരിച്ചു കൊണ്ട് അവൾ tv യിലേക്ക് നോക്കി....സെക്സ് റാക്കറ്റിന് വേണ്ടി തട്ടിക്കൊണ്ട് പോയ പെൺകുട്ടികളെ രക്ഷിച്ചേന്ന വാർത്ത കേട്ട് അവൾക് തന്റെ ഭർത്താവിനെ കുറിച്ച് അഭിമാനം തോന്നി... തന്റെ വയറ്റിലേക്ക് കൈ വെച്ച് അവൾ പുഞ്ചിരിച്ചു.... മുറിയിലേക്ക് പതിയെ നീങ്ങിയ അവൾ ഫോണിലെ അവന്റെ ഫോട്ടോയിലേക്ക് ഇമ ചിമ്മാതെ നോക്കി... തനിക്ക് ആറാം മാസം ആയത് കൊണ്ട് ഇപ്പൊ തന്റെ വീട്ടിൽ ആണ്...അർജുൻ ഒരുപാട് എതിർത്തിരുന്നു എങ്കിലും താൻ തന്നെ ആണ് അവനെ സമാധാനിപ്പിച്ചത്... പക്ഷേ,,,തനിക്കിപ്പോ അർജുൻ ഇല്ലാതെ പറ്റുന്നില്ല...ഓരോ നിമിഷവും അവൻ അടുത്ത് വേണമെന്ന് തോന്നുന്നു... " വാവേ,,,,നിന്റെ അച്ഛന് നമ്മളോട് ഒരു സ്നേഹവും ഇല്ല..കണ്ടില്ലേ വരാണ്ട് ഇരിക്കുന്നത്..ഇനി വന്നാ നമക്ക് മിണ്ടണ്ടാട്ടോ..." ഞാൻ അത് പറഞ്ഞു തീർന്നതും കുഞ്ഞ് ചവിട്ടുന്നു...അച്ഛനെ പറഞ്ഞപ്പോ ഇഷ്ടപ്പെട്ടില്ല...😅 " അച്ചോടാ കുഞ്ഞു...അമ്മ ചുമ്മാ പറഞ്ഞതാട്ടോ...അച്ഛന് നമ്മളോട് വല്യ സ്നേഹാണ്...

നിന്റെ അച്ഛൻ ഒരു റിയൽ ഹീറോ ആണ് വാവേ...ഒരാള്ടെ ജീവൻ എടുക്കാൻ ആർക്കും പറ്റും,,പക്ഷേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതാ ഏറ്റവും വലിയ കാര്യം..." " ആണോ...." പെട്ടെന്ന് അങ്ങനെ ഒരു അശരിരി കേട്ടതും കീർത്തി പതിയെ തിരിഞ്ഞു നോക്കി... അർജുൻ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്നു.... " ഹ്മ്മ്...വന്നോ...?? " " അങ്ങനെ വരാതെ ഇരിക്കാൻ പറ്റില്ലല്ലോ...ജൂനിയർ അർജുൻ ഇവിടെ ഇരിക്കുമ്പോ എനിക്ക് സ്വസ്ഥം ആയിട്ട് ഇരിക്കാൻ പറ്റുവോ..അല്ലേടാ കുഞ്ഞുസെ..." ന്ന് പറഞ്ഞ് അവൻ അവളുടെ വയറിൽ മൃദുവായി തലോടി...അവനെ നോക്കി കണ്ണ് നിറയ്ക്കുന്ന അവളെ കണ്ടതും അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു.. " എന്തിനാ എന്റെ കാ‍ന്താരി ഇങ്ങനെ കണ്ണ് നിറയ്ക്കുന്നേ...?? " " നീ ഇല്ലാതെ പറ്റുന്നില്ല അർജുൻ...ഞാൻ...ഞാൻ കൂടെ വന്നോട്ടെ..."

അവനെ കെട്ടിപ്പിടിച്ചു ഇരിക്കുന്ന അവളെ തന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് അവളുടെ നിറുകയിൽ അവൻ ചുംബിച്ചു... " നിന്റെ ഈ അസുരൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാവും മോളെ...നീ ഈ അസുരന്റെ പെണ്ണാണ്...ഇടനെഞ്ചിൽ ചേർത്ത് വെച്ച നമ്മുടെ പ്രണയത്തിന് സൗന്ദര്യം കൂട്ടാൻ ഇനി നമ്മുടെ കുഞ്ഞും കാണും...എന്റെ മോള് അതൊന്നും ആലോചിക്കാതെ മര്യാദക്ക് ഉറങ്ങാൻ നോക്ക്...ഹ്മ്മ്...വേഗം..." അവൻ ഇറങ്ങാൻ തുടങ്ങിയതും അവൾ അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു.... " പോകല്ലേ...ഞാനും കുഞ്ഞും തനിച്ചാവും...." അവൾ പറഞ്ഞത് കേട്ടതും അവൻ ചെറുപുഞ്ചിരിയാലെ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി....പതിയെ മുടിയിഴകളിൽ തലോടി.... കാത്തിരിപ്പാണ്__❤ തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്_❤ ഇണ പിരിയാത്ത പ്രണയ നിമിഷങ്ങളിൽ കൂടെ ശിവനും പാർവതിയും ചേർന്നുള്ള അർഥനാരീശ്വരനെ പോലെ അവർ ജീവിതം നയിക്കട്ടെ....ഈ ജന്മം മാത്രം അല്ല ബാക്കി ഏഴു ജന്മവും_❤ 💓 _ശുഭം!!!_💓

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story