അസുരൻ: ഭാഗം 9

asuran

എഴുത്തുകാരി: മയിൽപീലി

വണ്ടിയിൽ വന്ന ലച്ചു കാണുന്നത് നിലത്ത് ചോരവാർന്നു കിടക്കുന്ന ആദിയെയാണ്... ലച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നോട്ട് ഓടി... പെട്ടന്ന് അവൾക്ക് മുന്നിൽ അലക്സ് നിലയുറപ്പിച്ചു.... അവനെ കണ്ടതും അവളുടെ ഓട്ടം നിലച്ചു... അലക്സ് അവൾക്ക് അരികിലേക്ക് നടന്നു... അതിനനുസരിച്ച് കാലുകൾ പിറകിലേക്ക് നീങ്ങി... അതിനിടയിലും അവളുടെ കണ്ണുകൾ ആദിയിലേക്ക് നീണ്ടു... "നിന്നെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു ഞാൻ.... എനിക്ക് എതിരെ മൊഴി നൽകിയ ആളല്ലേ നീ... അതും ഒരു പെണ്ണ്.... ആ നിന്നെ എന്റെ മുന്നിൽ കിട്ടിയിട്ട് ഞാൻ ഒന്നും ചെയ്യാതെ പോയാൽ.... എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല... " അത്രയും പറഞ്ഞ് അലക്സിന്റെ കൈകൾ ലച്ചുവിന്റെ കവിളിൽ പതിഞ്ഞു... അടിയുടെ ആഘാതത്തിൽ അവൾ നിലത്തേക്ക് വീണു.... "അലക്സ് വേണ്ട... വാ... അവളെ നമ്മുക്ക് പിന്നെ ഒരു ദിവസം കാണാം... "

പിന്നിൽ നിന്ന് അഭിൻ വിളിച്ചു പറഞ്ഞു... "ഇനി ഒരു പ്രാവിശ്യം കൂടി നമ്മൾ തമ്മിൽ കാണേണ്ടി വരും... കേട്ടോടി... " അത് പറഞ്ഞ് അലക്സ് വണ്ടിയിൽ കയറി.... അവർ പോയതും ലച്ചു എഴുനേറ്റ് ആദിയുടെ അരികിലേക്ക് ഓടി.... "ദേവേട്ടാ.... ദേവേട്ടാ.... " അവന് അരികിൽ ഇരുന്ന് ആദിയുടെ കവിളിൽ തട്ടി വിളിച്ചു... അവന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഇല്ലാതെയായപ്പോൾ ലച്ചു നന്നായി പേടിച്ചു... ലച്ചു എഴുനേറ്റ് മുന്നിൽ വരുന്ന വണ്ടിയ്ക്ക് നേരെ കൈ കാണിച്ചു... "ചന്ദ്രേട്ടാ... പെട്ടന്ന് ഹോസ്പിറ്റലിലേക്ക് പോകാം... " ലച്ചു പരിഭ്രമത്തോടെ പറഞ്ഞു.... പരമാവധി സ്പീഡിൽ തന്നെ ചന്ദ്രേട്ടൻ വണ്ടി എടുത്തു.... "ദേവേട്ടാ.... കണ്ണ് തുറക്ക്.... ദേവേട്ടാ... " അവന്റെ കവിളിൽ തട്ടി വിളിച്ചുകൊണ്ടേയിരുന്നു... കുറച്ച് സമയത്തിന് ശേഷം വണ്ടി ഹോസ്പിറ്റലിൽ എത്തി.... ഹോസ്പിറ്റലിൽ എത്തിയ ആദിയെ പെട്ടന്ന് തന്നെ സ്ട്രക്ച്ചറിൽ കിടത്തി...

നേരെ ഐ സി യുവിലേക്ക്... പിന്നാലെ തന്നെ ലച്ചുവും ചെന്നു.... അപ്പോഴും ആദിയുടെ കൈകൾ ലച്ചുവിന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു.... ആദിയെ അകത്ത്‌ കയറ്റിയതും എന്ത് ചെയ്യണം എന്നറിയാതെ അടുത്ത കണ്ട ചെയറിൽ ഇരുന്നു... പിന്നെ ഒന്നും ആലോചിക്കാതെ അവൾ ജിത്തുവിനെ വിളിച്ചു... _________ "ഇഷാൻവി.... " ജിത്തുവിന്റെ ശബ്ദം ആ ഫ്ലോർ ആകെ മുഴങ്ങി കേട്ടു.... ഒരു പേടിയോടെ ഇഷു ക്യാബിൻ ഡോർ വരെ ഓടിയെത്തി.... വേണോ വേണ്ടയോ എന്ന ചിന്തയിൽ നിൽക്കുമ്പോൾ തന്നെ ജിത്തുവിന്റെ അടുത്ത വിളിയും മുഴങ്ങി... അത് കൂടി ആയതും പെട്ടന്ന് ഡോർ തുറന്ന് അകത്ത്‌ കയറി.... "Come.... " ജിത്തു വിളിച്ചതും അവൾ അവന് അരികിലേക്ക് നടന്നു... "Sir... " ഒരു പേടിയോടെ അവൾ വിളിച്ചു... അവളുടെ മുഖം കണ്ടതും ജിത്തുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... അത് പുറത്ത് കാണിക്കാതെ ഗൗരവത്തിൽ തന്നെ നിന്നു....

"ഞാൻ തന്ന വർക്ക്‌ കംപ്ലീറ്റ് ആയോ.... " "ഇല്ല sir... ചെയ്ത് കൊണ്ടിരിക്കുന്നു... " "അരമണിക്കൂറിനകം ആ ഫയൽ എന്റെ ടേബിളിൽ ഉണ്ടാകണം.... You Understand...." "Yes Sir.... " അത് പറഞ്ഞ് ഇഷു തിരിഞ്ഞു നോക്കാതെ ഡോർ തുറന്ന് പുറത്തേക്ക് പോയി.... അവളുടെ ഓരോ ചലനങ്ങളും ജിത്തു ചില്ല് ഡോറിലൂടെ കാണുന്നുണ്ടായിരുന്നു.... ജിത്തുവിന്റെ ഫോൺ റിങ് ചെയ്തതും അവൻ പെട്ടന്ന് തന്നെ പുറത്തേക് ഇറങ്ങി... *********** ഒരുപാട് നേരം ലച്ചു ചെയറിൽ ഇരുന്നു... അപ്പോഴേക്കും ഐ സി യു ഡോർ തുറന്ന് സിസ്റ്റർ പുറത്തേക്ക് വന്നു.ലച്ചു സിസ്റ്ററുടെ അരികിലേക്ക് നടന്നു.... "സിസ്റ്റർ... ഇപ്പൊ എങ്ങനെയുണ്ട്.... " "കുട്ടി പേഷ്യന്റിന്റെ ആരാണ്...? " "അത് .... എന്റെ.... " പറഞ്ഞ് പൂർത്തിയാക്കും മുന്നേ മറ്റൊരു സിസ്റ്റർ ഡോർ തുറന്ന് ലച്ചുവിന്റെ അരികിലേക്ക് വന്നു.... "കുട്ടിയല്ലേ ഈ പേഷ്യന്റിനെ കൊണ്ടുവന്നത്.... "

"അതെ.... " "അര്ജന്റ് ആയി അയാൾക്ക് B+ve ബ്ലഡ്‌ വേണം... ഇവിടെ ബ്ലഡ്‌ ബാങ്കിൽ ബ്ലഡ്‌ ഇല്ലെന്നു കേട്ടു.... പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പെട്ടന്ന് വരാൻ പറയു.... " "എന്റെ ബ്ലഡ്‌ B+ve ആണ്.... ഞാൻ കൊടുത്തോള്ളാം... " "സിസ്റ്റർ ഈ കുട്ടിയെ ബ്ലഡ്‌ ബാങ്കിലേക്ക് കൊണ്ട്പോയിക്കോള്ളൂ... " അത്രയും പറഞ്ഞ് ആ സിസ്റ്റർ ഐ സി യു ഡോർ തുറന്ന് അകത്തേക്ക് പോയി.... ലച്ചു സിസ്റ്ററിന്റെ കൂടെ നടന്നു.... ബ്ലഡ്‌ കൊടുത്ത്‌ തിരികെ ലച്ചു ഐ സി യുവിലേക്ക് നടന്നു... ഐ സി യുവിന് മുന്നിൽ എത്തിയപ്പോൾ അവിടെ ജിത്തുവിനെ കണ്ടു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story