അസുരന്റെ പെണ്ണ്: ഭാഗം 1

asurante penn

എഴുത്തുകാരി: SAAJII

" തന്നെ എന്റെ അമ്മയിക്ക് നന്നായി ഇഷ്ടായിട്ടുണ്ട്........ അതിന്റെ സന്തോഷത്തിലാണ് അമ്മ.... ".... പെണ്ണുകാണാൻ വന്ന ചെറുക്കൻ കൃഷ്ണയെ നോക്കി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....... കാരണം അവൾക്കും അവനെ ഇഷ്ടായി....... കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ അവൾക്ക് മനസ്സിൽ ആയിരുന്നു,, അവനിക്ക് അവന്റെ അമ്മയെന്നാൽ ജീവൻ ആണെന്ന്......... എന്നാൽ കൃഷ്ണയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല...... " എന്റെ അമ്മയുടെ വാക്കിന് പിന്നിൽ,, ഈ ദേവൻ ഇതുവരെ ഒരു മറുവാക്ക് പറഞ്ഞിട്ടില്ല.......... "... കൃഷ്ണയെ നോക്കി കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി നിന്നു........ വീണ്ടും ദേവൻ പറഞ്ഞു തുടങ്ങി,,,, " ഞാൻ ഓപ്പൺ ആയി പറയുകയാണ്,,,എനിക്ക് ഇയാളെ എന്റെ ഭാര്യയായി കാണാൻ ഒന്നും പറ്റില്ല...

നിന്നെ എന്നല്ല ഏതൊരു പെണ്ണിനേയും.......വെറുതെ എന്നെ കെട്ടി നിന്റെ ലൈഫ് കളയണ്ട,,,, സോ താൻ തന്നെ എന്തേലും പറഞ്ഞു ഈ കല്യാണം മുടക്കണം.........."..... അത്രയും പറഞ്ഞു അവളെ അവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ മുറി വിട്ടിറങ്ങി............. കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവനും അവന്റെ അമ്മയും തിരിച്ചു അവരുടെ വീട്ടിലേക്ക് പോയി....... പോകുന്ന വഴിയിൽ ഒക്കെ അവന്റെ അമ്മയ്ക്ക് അവളെ കുറിച്ച് പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ,,,,,,, അപ്പോഴും അവൻ അമ്മയെ നോക്കി നേരിയ പുഞ്ചിരി സമ്മാനിച്ചു..... അമ്മയിക്ക് അറിയില്ലല്ലോ ഈ കല്യാണം നടക്കില്ലെന്ന്,,,,,,," അവൾ ഈ കല്യാണം മുടക്കും എന്ന് മനസ്സിൽ കരുതി കാർ അവന്റെ വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു......... 🔹🔹🔹🔹

പെണ്ണുകാണാൻ വന്നവർ പോയി കഴിഞ്ഞപ്പോൾ മുതലേ കൃഷ്ണയുടെ നെഞ്ചിടിപ്പ് എന്താന്നില്ലാതെ കൂടിയിരുന്നു....... അവൾ മുറിക്കകത്തു നിന്ന് എന്താന്നില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.......... " കൃഷ്ണ.............* അവൾ പ്രതീക്ഷിച്ചത് പോലെ അവളുടെ അച്ഛന്റെ വിളി അവളെ തേടി വന്നു......... അച്ഛനെ രണ്ടാമതും അവളെ പേര് വിളിക്കാൻ ഇടയാക്കിയാൽ അച്ഛന്റെ ശകാര വാക്കുകൾ കേൾക്കേണ്ടി വരും... അതുകൊണ്ട് തന്നെ അവൾ താഴേക്കു ചെന്നു............. കോണിപ്പടികൾ ഓരോന്ന് ആയി ഇറങ്ങുമ്പോൾ അവളുടെ നെഞ്ചിടിപ്പ് എന്താന്നില്ലാതെ വർധിച്ചു...,. പ്രതീക്ഷിച്ചത് പോലെ എല്ലാവരും അവളെ കാത്തു നിൽക്കുന്നുണ്ട്..... അവൾ അച്ഛനെ നോക്കിയപ്പോൾ ആ മുഖത്തെ ഗൗരവം അവൾക്ക് കാണാം ആയിരുന്നു.... "

എന്താ നിന്റെ തീരുമാനം,,,,, ". ഇത്തിരി ഗൗരവത്തോടെ അച്ഛൻ ചോദിച്ചപ്പോൾ അവൾടെ കണ്ണുകൾ പോയത് അവളുടെ അമ്മയുടെ നേരെ ആയിരുന്നു......... അവൾ കണ്ടു.... ആ മുഖത്തെ ദയനീയത,,,,,, " അത് അച്ഛാ....,,, " " ഹ്മ്മ്...പറയ്....,,,' " അച്ഛാ എനിക്ക് സമ്മതം ആണ്....,,,,, ' " ആഹ്.,,,, ആരോടൊപ്പമുള്ള കല്യാണത്തിനാ സമ്മതം മൂളിയത്.,,,,,,, ' അത് ചോദിച്ചപ്പോൾ അവളുടെ മിഴികൾ പോയത്,,, ദയനീയമായി അവളെ നോക്കി നിൽക്കുന്ന യാദവേട്ടന്റെ നേരെ ആയിരുന്നു ,,,ആ മുഖത്തെ സന്തോഷം കളയാൻ അവൾ ഒരുക്കം അല്ലായിരുന്നു,,,,, അവൾ യാദവ് ഏട്ടനെ നോക്കി പുഞ്ചിരിച്ചു... ആ പുഞ്ചിരിരിയുടെ അർത്ഥം മനസ്സിലാകാതെ അവൻ അവളെ നോക്കി............ അവളൊരു ദീർഘശ്വാസം വലിച്ചു പറഞ്ഞു തുടങ്ങി,,,,,, " എനിക്ക് യാദവ് ഏട്ടനെ കല്യാണം കഴിക്കുന്നതിൽ സമ്മതം അല്ല..... മറിച് ഇപ്പോൾ പോയ,,,,,,, "....... " മതി മതി,,, നിനക്ക് ദേവനെ കല്യാണം കഴിക്കാൻ പൂർണ സമ്മതം ആണോ....,, "

കൃഷ്ണയെ പറഞ്ഞു പൂർത്തിയാക്കാൻ നിക്കാതെ അവൾടെ അച്ഛൻ ചോദിച്ചപ്പോൾ അവൾ ' അതെ ' എന്ന രീതിയിൽ തലയാട്ടി,,,,,, " എന്നാ നീ മുറിയിലേക്ക് വിട്ടോ,,,, " അച്ഛൻ പറഞ്ഞപ്പോൾ അവൾ അനുസരയുള്ള കുട്ടിയെ പോലെ മുറിയിലേക്ക് ചെന്നു........... മുറിയിൽ എത്തിയ ഉടനെ അവൾ ബെഡിലേക്ക് വീണിരുന്നു........ ഇത്രയും നേരം അവൾ അടക്കി പിടിച്ച കണ്ണുനീർ ഒരു മഴയായി പെയ്തു,,,,,,, കാശിയുടെ സന്തോഷം അവൾ കാരണം ഇല്ലാതാക്കരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് അവൾ ദേവനുമായുള്ള കല്യാണത്തിന് സമ്മതം മൂളിയത്,,,, ഇതിപ്പോ ദേവൻ പറഞ്ഞു പോയ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉള്ളം വെന്തു ഉരുകുന്നുണ്ടായിരുന്നു.....അറിഞ്ഞു കൊണ്ട് ദേവന്റെ ജീവിതത്തിലേക്ക് ഭരമായി പോകുന്നതിൽ അവൾക്ക് സങ്കടം ഉണ്ട്...... പക്ഷെ അതല്ലാതെ അവൾക്ക് വേറെ നിവർത്തി ഇല്ലായിരുന്നു...,.......... 🔹🔹🔹

എനി കൃഷ്ണ ആരാണെന്ന് അറിയാം,,, ശിവന്റെയും ഗൗരിയുടെയും മൂത്തമകളാണ് കൃഷ്ണ,,, അവൾക്ക് താഴെ രണ്ടു അനിയത്തി കുട്ടികൾ ഉണ്ട്,,,, കൃഷ്ണയുടെ ഇരുപതാം പിറന്നാളിന് ജാതകം നോക്കിയപ്പോൾ... അവളുടെ ജാതകത്തിൽ 22 വയസ്സിനു മുന്നേ കല്യാണം കഴിഞ്ഞിരിക്കണം എന്നുണ്ടായിരുന്നു,,,, കഴിഞ്ഞില്ലേൽ അവൾക്ക് അത് ദോഷം ആണെന്ന് പൂജാരി പറഞ്ഞത് മുതലേ അവളുടെ കല്യാണ കാര്യം വീട്ടുകാർ ആലോചിച്ചു തുടങ്ങി,,,,,,,,, അവളുടെ മുറച്ചെറുക്കൻ യാദവുമായുള്ള കല്യാണം ആയിരുന്നു രണ്ടു പേരുടെയും കുടുംബക്കാർ തീരുമാനിച്ചത്,,,,, പക്ഷേ,,, യാദവേട്ടനും ആയുള്ള കല്യാണ വേണ്ടന്ന് അവൾ അവളുടെ അച്ഛനോട് തീർത്തു പറഞ്ഞു,,, അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു.... യാദവ് ഏട്ടൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട്.............. അത് ആ കുടുംബത്തിൽ അറിയുന്നത് കൃഷ്ണക്ക് മാത്രം ആയിരുന്നു............

അറിഞ്ഞു കൊണ്ട് അവരുടെ രണ്ടു പേരെയും വേർപെടുത്താൻ കൃഷ്ണക്ക് പറ്റില്ലായിരുന്നു......... കൃഷ്ണയുടെ അച്ഛൻ അതിന് കാരണം ചോദിച്ചപ്പോൾ അവൾ പല കളവ് പറഞ്ഞു ഒതുക്കി...... ' കൃഷ്ണക്ക് യാദവിനെ ഭർത്താവ് ആയി കാണാൻ പറ്റില്ല.. അവനെ അവൾ സ്വന്തം ഏട്ടനെ പോലെ ആണ് കാണുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ അവളുടെ അച്ഛൻ അവളെ യാദവുമായുള്ള കല്യാണത്തിന് നിര്ബന്ധിച്ചില്ല........... പകരം അന്ന് മുതൽ പല കൂട്ടരും അവളെ പെണ്ണ് കാണാൻ വരാൻ തുടങ്ങി........ അതിൽ എല്ലാവർക്കും കൃഷ്ണയെ ഇഷ്ടം ആയെങ്കിലും അവൾക്ക് ഇഷ്ടം ആയില്ല..... അങ്ങനെ ഒരു ദിവസം പ്രതീക്ഷിക്കാതെ ആയിരുന്നു ദേവന്റെ അമ്മ ലക്ഷ്മി കൃഷ്ണയെ കാണുന്നത്...... ദേവന്റെ അമ്മയിക്ക് കൃഷ്ണയുടെ വായാടിത്തരവും നിഷ്കളങ്കതയും ഏറെ ഇഷ്‌ടപ്പെട്ടു........ആ അമ്മ ആഗ്രഹിച്ചതും ഇങ്ങനെ ഒരു മരുമകളെ ആയിരുന്നു....... അങ്ങനെ ആയിരുന്നു ഇന്ന് ഈ പെണ്ണ് കാണൽ ഉണ്ടായത്.....,,,, പക്ഷേ കൃഷ്ണയുടെ അച്ഛൻ ശിവനാഥ്‌ അവസാനമായി കൃഷ്ണയോട് പറഞ്ഞു.... '

ഈ ഒരു പെണ്ണുകാണൽ കൂടി കഴിഞ്ഞിട്ടും... നിനക്ക് സമ്മതം ആയില്ലേൽ നിന്റെയും യാദവിന്റെയും കല്യാണം നടത്താൻ അച്ഛൻ തീരുമാനിച്ചു........ ' അച്ഛന്റെ വാക്കിൽ കൃഷ്ണ ശെരിക്കും ഞെട്ടിയിരുന്നു...... അപ്പോഴും അവൾ മനസ്സിൽ കരുതിയിരുന്നു ഈ പെണ്ണ് ഈ കൂട്ടരേ ആരായാലും അവൾക്ക് സമ്മതം ആണെന്ന് പറയും എന്ന്......... എന്നാൽ പെണ്ണ് കാണാൻ വന്ന ദേവൻ കൃഷ്ണയോട് അവസാനം പറഞ്ഞ വാക്കുകൾ അവളെ തളർത്തിയിരുന്നു.... ദേവൻ പറഞ്ഞത് പോലെ ഈ കല്യാണം മുടക്കിയാൽ.... അവളുടെ അച്ഛൻ യാദവേട്ടനുമായുള്ള കല്യാണം നടത്തിയിരിക്കും....... കാരണം ശിവനാഥ്‌ എന്ന അവളുടെ അച്ഛൻ പറഞ്ഞ വാക്ക് തെറ്റിക്കാറില്ല..... മറുത്തൊന്ന് അച്ഛനോട് പറയാൻ ഉള്ള ധൈര്യം അവൾക്കില്ല...,,,, അത് കൊണ്ടാണ് ദേവനും അമ്മയും പോയതിനു ശേഷം അവളുടെ അച്ഛൻ കൃഷ്ണയുടെ തീരുമാനം അറിയാൻ വിളിച്ചത്..................

ദേവന്റെ വാക്കുകൾ നിരസിക്കുന്നതിൽ അവൾക്ക് വിഷമം ഉണ്ടെങ്കിലും അവൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് അവൾ ദേവനുമായുള്ള കല്യാണത്തിന് സമ്മതം ആണെന്ന് പറഞ്ഞു................. അപ്പോഴും അവൾക്ക് അറിയാമായിരുന്നു,,, ദേവന്റെ ഭാര്യയായി അവൾക്കൊരു നല്ലജീവിതം കിട്ടില്ലെന്ന്‌......ഇനിയുള്ള നാളുകൾ വിധിയെന്ന് കരുതി ജീവിക്കാൻ ആയിരുന്നു കൃഷ്ണക്ക് ഇഷ്ടം. ...... !!! 🔹🔹🔹 കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ എപ്പോഴോ നിദ്രയിലേക്ക് നീങ്ങി...... ഉറങ്ങി കിടക്കുന്ന കൃഷ്ണ..ആരുടെയോ കരങ്ങൾ തന്റെ കാൽപാദയിൽ സ്പര്ശിച്ചപ്പോൾ ഉറക്കത്തിൽ നിന്ന് ഞെട്ടി,,,,,,,,,,, തുടരും,,,,,,, 💜

Share this story