അസുരന്റെ പെണ്ണ്: ഭാഗം 10

asurante penn

എഴുത്തുകാരി: SAAJII

കൃഷ്ണയുടെ കൈ കൊണ്ടുള്ള മണിമുഴക്കം ദേവിക്ഷേത്രമാകെ പ്രതിധ്വനിച്ചു........ ദേവിയുടെ അനുഗ്രഹം കിട്ടിയ മാതിരി... എവിടുന്നോ തളിർ കാറ്റുകൾ അവളെ തലോടി.... കത്തിച്ചു വെച്ചിരുന്ന തിരി വിളക്കുകൾ കാറ്റിനാൽ അണയാതെ തിളക്കമാർന്നു കത്തി.......... ആകെ ഒരു ഐശ്വര്യമായ പ്രകൃതം.....കൃഷ്ണയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു......അവളുടെ കണ്ണുകൾ ദേവനിൽ ആയിരുന്നു...... 🔹🔹🔹 ( കുറച്ചു നിമിഷങ്ങൾക്കു മുൻപ്) അമ്മയോടൊപ്പം ദേവിക്കു മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന കൃഷ്ണ... തൊട്ടു മുൻപിലായി ഉയരത്തിൽ തൂക്കി കിടക്കുന്ന മണി കണ്ടു... അത് തന്റെ കൈകൊണ്ട് മുഴക്കാൻ അവൾ ആഗ്രഹിച്ചു....അത് അവൾ മുഴക്കാൻ നോക്കിയെങ്കിലും പറ്റിയില്ല...... നിരാശയുടെ തിരിഞ്ഞുനടക്കുമ്പോൾ ആയിരുന്നു... കൃഷ്ണയുടെ കയ്യിൽ ദേവൻ പിടിച്ചത്...... തിരിഞ്ഞുനോക്കിയ കൃഷ്ണ കണ്ടത് അവൾക്ക് മുന്നിൽ നിൽക്കുന്ന ദേവനെയായിരുന്നു..... അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി........ ദേവൻ നേരെ കൃഷ്ണയുടെ താഴെയായി മുട്ടുകുത്തിയിരുന്നു.....

ദേവൻ തന്നെ വലതു കൈയുടെ ഉള്ളംകയ്യിൽ ചവിട്ടാൻ കൃഷ്ണയുടെ കണ്ണോണ്ട് കാണിച്ചു...... കൃഷ്ണ ആദ്യം സംശയത്താൽ നോക്കിയെങ്കിലും.... ദേവൻ വീണ്ടും പറഞ്ഞപ്പോൾ കൃഷ്ണ അനുസരണയുള്ള കുട്ടിയെ പോലെ അവളുടെ വലതുകാൽ അവന്റെ വലതു കയ്യിൽ മുകളിൽ ചവിട്ടി നിന്നു........... യാന്ത്രികമായി കൃഷ്ണയുടെ ഇടത് കൈ ദേവന്റെ വലതു കയ്യുമായി കോർത്തു..... ദേവൻ കൃഷ്ണയുടെ ഇടതുപാദം അവന്റെ വലതും ഷോർഡറിൽ ചവിട്ടി നിൽക്കാൻ തൊട്ടു കാണിച്ചു...... കൃഷ്ണ കണ്ണുമിഴിച്ച് കൊണ്ട്... അവിടെ ഇടതു കാല് ദേവന്റെ വലതു സ്റ്റോറിൽ വെച്ചു............ ദേവ നിലത്തുനിന്നും എഴുന്നേൽക്കുന്നതോടൊപ്പം.. കൃഷ്ണ ഉയർന്നു...... ഒടുവിൽ കൃഷ്ണ ദേവിക്കു മുന്നിൽ നിൽക്കുന്ന ആ വലിയ മണി.... തന്റെ വലതുകൈകൊണ്ട് മുഴക്കി........... 🔹🔹🔹 " ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും...... "...

പുഞ്ചിരിച്ചു കൊണ്ട് പൂജാരി അവർക്ക് മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു.... കൃഷ്ണ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു...... " എനി പൂജയുടെ അവസാന കർമം ചെയ്യാം.... രണ്ടു പേരും ദേവിയെ മനസ്സിൽ ധ്വാനിച്ചു കൊണ്ട് വിളക്ക് കത്തിചോളൂ... ". . വിളക്കിൽ തിരി വെച്ച് കൊടുത്തുകൊണ്ട് പൂജാരി പറഞ്ഞു........ കൃഷ്ണയുടെ കണ്ണുകൾ ദേവനെ നോക്കി..... " എന്താ രണ്ടു പേരും നോക്കി നിൽക്കുന്നെ... വേഗം വിളക്കിൽ തിരി കൊളുത്തു......... ".... രണ്ടുപേരോടും ആയി ദേവന്റെ അമ്മ പറഞ്ഞു....... ദേവിക്ക് മുന്നിൽ നിൽക്കുന്ന ആ വലിയ വിളക്ക് രണ്ടുപേരും കത്തിച്ചു....... കുറച്ചു സമയത്തിനുശേഷം കൊണ്ട് അവർ ക്ഷേത്രത്തിൽനിന്നും ഇറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയതിനു ശേഷം നേരെ പോയത് ഏട്ടന്റെ അച്ഛന്റെ വീട്ടിലേക്കായിരുന്നു...... അന്ന് കല്യാണത്തിന് കണ്ടത് അല്ലാതെ പിന്നെ പിന്നീട് അവരെ കണ്ടിട്ടില്ല.... ശേഷം ഇന്നാണ് അവരെ ഒക്കെ കാണുന്നത്..... കുറച്ച് സമയം അവിടെ ആയിരുന്നു ഞങ്ങൾ.... നേരം സന്ധ്യ ആകുന്നതിനിടയിൽ അവിടെന്ന് ഇറങ്ങി... .........

അവരൊക്കെ അവിടെ താമസിച്ചിട്ട് പോകാം എന്നു പറഞ്ഞത് ആയിരുന്നു ....പക്ഷെ നാളെ എനിക്ക് ക്ലാസ്സ്‌ തുടങ്ങുന്നത് കൊണ്ട് പിന്നെ വരാം എന്നും പറഞ്ഞു അവിടെന്ന് ഇറങ്ങി........... 🔹🔹🔹 പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതലേ ആകെ ഒരു വല്ലായ്മ.... എന്തോ അറിയാത്ത കോളേജ് ഒക്കെ അല്ലെ.......🥺 ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആകേണ്ടല്ലോ എന്ന് കരുതി വേഗം റെഡി ആയി....... എന്നേക്കാൾ കോളേജിൽ പോകുന്നതിൽ സന്തോഷം ഇവിടുത്തെ അമ്മയ്ക്കാണ്.... കാരണം പഠനം നിർത്തരുത് എന്ന് അമ്മ ആദ്യമേ പറഞ്ഞത് ആയിരുന്നു........... വേഗം റെഡി ആയി ഞാൻ താഴേക്ക് ചെന്നു..... ഒരു സിമ്പിൾ ടോപ് ആയിരുന്നു വേഷം....... ഭക്ഷണം ഒക്കെ കഴിച്ചു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് രാമേട്ടനെ ആയിരുന്നു.....(ഡ്രൈവർ ) " ദേവ മോൻ പോയി മോളെ.. എന്തോ തിരക്ക് ഉണ്ട് പോലും....... കൃഷ്ണ കുഞ്ഞിനെ കൊണ്ട് വിടാൻ പറഞ്ഞിട്ടാണ് പോയത്........ ".... പുഞ്ചിരിചു കൊണ്ട് കാറിന്റെ ഡോർ തുറന്നു കൊണ്ട് രാമേട്ടൻ പറഞ്ഞു..... എന്തോ അത് കേട്ടപ്പോൾ കൃഷ്ണക്ക് ഇവിടെയോ വേദനിച്ചു...... രാവിലെ തന്നെ ഏട്ടൻ എവിടേക്കോ പോകാൻ ഒരുങ്ങുന്നത് കണ്ടപ്പോൾ.. അവൾ വിചാരിച്ചു കോളേജിൽ കൊണ്ടുവിടുമെന്ന്......... കൃഷ്ണ രാമേട്ടനെ നോക്കി നേരിയ പുഞ്ചിരി സമ്മാനിച്ചു ഞാൻ വണ്ടിയിൽ കയറി..... പിന്നീട് കാർ നേരെ ചെന്നു നിർത്തിയത് ആ വലിയ കോളേജിലേക്ക് ആയിരുന്നു........................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story