അസുരന്റെ പെണ്ണ്: ഭാഗം 11

asurante penn

എഴുത്തുകാരി: SAAJII

" ചൂ ചൂ.....* കോളേജ് ഗേറ്റ് കടന്ന് മുന്നോട്ട് നടക്കുമ്പോൾ ആയിരുന്നു കൃഷ്ണ എവിടെന്നോ ശബ്ദം കേട്ടത്...... അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആൽമര ചുവട്ടിൽ ഇരിക്കുന്ന രണ്ടു പെൺകുട്ടികളെ ആയിരുന്നു...... അവർ കൃഷ്ണയെ മാഡി അങ്ങോട്ട് ചെല്ലാൻ വിളിച്ചു..... കൃഷ്ണ അവർക്ക് അരികിലേക്ക് നടന്നു............. ". എന്താ തന്റെ പേര്......"... കൂട്ടത്തിൽ ഒരുത്തി കൃഷ്ണയോട് ചോദിച്ചു..... അപ്പോൾ കൃഷ്ണയുടെ കണ്ണ് ചെന്നത് ആ പെൺകുട്ടിയുടെ കഴുത്തിൽ കിടക്കുന്ന ഐഡി കാർഡിൽ ആയിരുന്നു... അത് വായിച്ചപ്പോൾ കൃഷ്ണ അവരെ നോക്കി പുഞ്ചിരിച്ചു... കാരണം അവർ ശെരിക്കും കൃഷ്ണയുടെ ജൂനിയർ ആണ്...... " എന്റെ പേര് കൃഷ്ണ..💛* അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു..... " വൗ.. നൈസ് നെയിം.... ".. കൂട്ടത്തിൽ വായാടി കൃഷ്ണയെ നോക്കി പറഞ്ഞു....... " ഇവിടെ ആദ്യമായി അല്ലെ.... "...

കൃഷ്ണയുടെ മുഖത്തു പേടി ഒന്നും കാണാത്തത് കൊണ്ട് അവർ ചോദിച്ചു... കൃഷ്ണ അതെ എന്നരീതിയിൽ തലയാട്ടി......... " ഏതാ ഡിപ്പാർട്മെന്റ്.....??? " ഞാൻ MA English..... "* അവരെ നോക്കി കണ്ണിറുകി ചിരിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു............. കൃഷ്ണ അത് പറഞ്ഞപ്പോൾ ബാക്കി രണ്ടു പേരും ഒരു ഞെട്ടലോടെ അവളെ നോക്കി.... രണ്ടു പേരും കൃഷ്ണയോട് സോറി... ഞങ്ങൾ ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ആണെന്ന് കരുതി ചോദിച്ചതാ.... എന്നൊക്കെ അവർ കൃഷ്ണയോട് പറഞ്ഞു......... " അത് കുഴപ്പമില്ല... രണ്ടു പേരും BBA സെക്കന്റ്‌ ഇയർ ആണോ...???.. "... കൃഷ്ണയുടെ ചോദ്യം കേട്ടപ്പോൾ അവർ രണ്ടു പേരും അതെ എന്നരീതിയിൽ തലയാട്ടി........... " ചേച്ചി....ചേച്ചി ആദ്യം ആയി അല്ലെ ഇവിടെ.... MA ഡിപ്പാർമെന്റ് എവിടെ ആണെന്ന് വേണേൽ ഞങ്ങൾ പറഞ്ഞു തരാം..... " കൂട്ടത്തിൽ ഒരുത്തി കൃഷ്ണയോട് പറഞ്ഞു.. അങ്ങനെ അവര് രണ്ടു പേരും കൃഷ്ണയുടെ ക്ലാസ് പറഞ്ഞു കൊടുത്തു......... കൂടെ കൃഷ്ണ അവരുടെ പേരൊക്കെ ചോദിച്ചു അറിഞ്ഞു......... 🔹🔹🔹

ക്ലാസ്സിൽ കയറുമ്പോഴേക്കും ഏകദേശം കുട്ടികൾ ഒക്കെ വന്നിട്ടുണ്ട്.......ഞാൻ വേഗം ലാസ്റ്റ് സൈഡിൽ നിന്ന് രണ്ടാമത്തെ ബഞ്ചിൽ സ്ഥാനം പിടിച്ചു....... ഞാൻ കൂടാതെ രണ്ടു പേർ കൂടി ആ ബഞ്ചിൽ ഉണ്ടായിരുന്നു.... കുറച്ചു സമയം കൊണ്ട് അവരെ പരിജയപ്പെട്ടു...... ആരതി എന്ന ആരുവും.... മേധക എന്ന മേധയും.... അതിൽ ആരു ഡിഗ്രി പഠിച്ചത് ഇവിടെ തന്നെ ആയിരുന്നു......... അവരോടെക്കെ വർത്താനം പറയുമ്പോൾ ആയിരുന്നു ക്ലാസ്സിൽ സാർ വന്നത്..... പിന്നീട് ഓരോരുത്തരായി പരിജയപ്പെട്ടു.... ക്ലാസ്സിൽ മിക്ക പേരും ഡിഗ്രി ചെയ്തത് ഇവിടെ തന്നെ....... ഫസ്റ്റ് ഡേ ആയത് കൊണ്ട് ക്ലാസ് ഒന്നും സ്റ്റാർട്ട്‌ ആയിട്ടില്ല...... വെറുതെ എല്ലാം ഒക്കെ ഇൻട്രോ ചെയ്തു...... വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും രാമേട്ടൻ എത്തിയിരുന്നു.......രാമേട്ടനോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴേക്കും വീടെത്തി... മുറ്റത്ത് ഏട്ടന്റെ കാർ ഉണ്ട്....അപ്പോൾ ചൂടൻ ഇവിടെ തന്നെ ഉണ്ട്..... 😏.. " കുഞ്ഞേ..... ".. അകത്തേക്ക് കയറാൻ നേരം ആയിരുന്നു രാമേട്ടൻ വിളിച്ചത്......

. " എന്താ രാമച്ച.... ".. " ദാ.. കാറിന്റെ ചാവി വല്യമ്മക്ക് കൊടുത്തേക്ക്..... ഞാൻ പോകാറായി.... ".. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ചാവി അവൾക്ക് നൽകി...... " വാ അകത്തു കയറി ചായ കുടിച്ചിട്ട് പോകാം..... "... രാമേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു..... " വേണ്ട മോളെ..... പോയിട്ട് കുറച്ചു അത്യാവശ്യം ഉണ്ട്.... "... പുഞ്ചിരിച്ചു കൊണ്ട് രാമേട്ടൻ അതും പറഞ്ഞു പോയി........ ഞാൻ വേഗം അകത്തേക്ക് കയറി... അമ്മയോട് ഇന്നത്തെ വിശേങ്ങൾ ഒക്കെ പറഞ്ഞു ചായയും കുടിച്ചു ഞാൻ കുളിക്കാൻ വേണ്ടി മുറിയിലേക്ക് പോയി......... സ്റ്റയർ കയറുമ്പോൾ തന്നെ കണ്ടത് ഹാളിലെ സോഫയിൽ ഇരിന്നു ലാപ്പിൽ എന്തോ വർക്ക് ചെയ്യുന്ന ഏട്ടനെ ആയിരുന്നു........ ഞാൻ വേഗം മുറിയിൽ കയറി കുളിച്ചു താഴേക്ക് ചെന്നു....... അമ്മയോടപ്പം ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അമ്മ ഏട്ടന് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞത്........ "മോളെ ദേവന് ചായ കൊടുത്തിട്ട് വാ....".. കയ്യിൽ ചായ എടുത്തു ഞാൻ അവിടേക്കു ചെന്നു....... " ദാ ചായ...... "...

ടേബിളിൽ സൂഷ്മതയോടെ ചായ വെച്ച് കൊണ്ട് ഞാൻ പറഞ്ഞു..... മിനിന്നാണ് കിട്ടിയത് മറന്നിട്ടില്ല ഗായ്സ് ..... 😐..... കണ്ടിട്ടും മൈൻഡ് ആകാതെ ലാപ്പിൽ തോണ്ടി കളിക്കുന്ന ഏട്ടനെ കണ്ടപ്പോൾ എന്തോ ദേഷ്യം വന്നു..... എന്തൊരു ജാഡയാണ് ഇങ്ങേർക്ക്.... ഹും..😬 വെറുതെ അവിടെ തന്നെ നിന്നാൽ വഴക്ക് കേൾക്കേണ്ടി വരും ലോ എന്ന് കരുതി ഞാൻ തിരിഞ്ഞു നടക്കാൻ പോകുമ്പോൾ ആയിരുന്നു.... ഏട്ടന്റെ കാല് തടഞ്ഞു ഞാൻ വീണത്....... വീണത് നേരെ അങ്ങേരുടെ മടിയിലേക്ക് ആണ്............. പെട്ടന്നുള്ള വീഴ്ചയിൽ കൃഷ്ണയുടെ കൈകൾ ദേവന്റെ കഴുത്തിൽ ചുറ്റി വലിഞ്ഞു...... പരസ്പരം രണ്ടു മിഴികൾ തമ്മിൽ ഉടക്കി........ ദേവന്റെ മുഖത്തേക്ക് നിൽക്കുമ്പോൾ ആ മുഖത്തു കലിപ്പ് മൂഡ് ഓൺ ആകുന്നുണ്ടെന്ന് അറിഞ്ഞ കൃഷ്ണ പെട്ടന്ന് അവനിൽ നിന്നും വേർപിരിഞ്ഞു ഒരോട്ടം ആയിരുന്നു മുറിയിലേക്ക്.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവളുടെ ഓട്ടം കണ്ട് അറിയാതെ ഞാൻ ചിരിച്ചു...... ക്യാമ്പിലേക്ക് പുതിയ സൈറ്റ് മാപ് റെക്കോർഡ് ചെയ്യാൻ ഉണ്ട്....

അതിന്റെ തിരക്കിൽ ആണ് ഞാൻ...........എനി ഇവിടം വെറും ദിവസങ്ങൾ മാത്രമെ ഉള്ളു ഞാൻ...... മുറിയിൽ ഇരുന്നു ചെയ്യുമ്പോൾ അവൾക്ക് കിടക്കാൻ ഡിസ്റ്റർബ് ആകേണ്ടല്ലോ എന്ന് കരുതി ആണ് ഞാൻ ഹാളിൽ വന്നു വർക്ക് ചെയ്യുന്നത്......... എല്ലാം ചെയ്തു കഴിയുമ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു..... ലൈറ്റ് ഒക്കെ ഓഫ് ആക്കി മുറിയിലേക്ക് കയറുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു...... ബെഡിൽ കിടക്കാൻ നേരം ആയിരുന്നു അവൾ മയക്കത്തിൽ ഓരോന്ന് പറയുന്നത് കേട്ടത്....... അവൾക്ക് അരികിലേക്ക് നടന്നപ്പോൾ ആയിരുന്നു അവൾ ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടു പറയുന്നത് ആണെന്ന് മനസ്സിൽ ആയത്............ ഏസിയുടെ തണുപ്പിൽ അവൾ ചുരുളുന്നത് കണ്ടപ്പോൾ അവിടെ ഉള്ള ബ്ലാങ്കെറ്റ് എടുത്തു ഞാൻ അവൾക്ക് പുതച്ചു കൊടുത്തു............ തിരിച്ചു ബെഡിൽ കിടയ്ക്കാൻ പോകുമ്പോൾ ആയിരുന്നു ദേവന്റെ കയ്യിൽ കൃഷ്ണ പിടിച്ചത്............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story